24/01/2023
മറുവാക്ക് മാസിക ഒമ്പതാം വർഷത്തിലേക്ക് കടന്നു. പിന്നിട്ട വഴികൾ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. അതോടൊപ്പം ഓരോ ലക്കത്തിന്റെയും പിറവി ഏറെ ആഹ്ലാദകരവുമായിരുന്നു. ഓരോ ലക്കവും ഇറങ്ങി , റെഡ് സ്റ്റാർ പ്രസ്സിൽ നിന്ന് അതെടുത്തു മടങ്ങുമ്പോൾ വലിയ സന്തോഷം തോന്നും. അപ്പോൾ തന്നെ അടുത്ത ലക്കം സാധ്യമാവുമോ എന്ന വേവലാതിയും ഉള്ളിലെരിയും ....
ധാരാളം പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്.
2014 ൽ ആറളം ഫാമിൽ ആദിവാസി പാർലമെന്റിൽ വച്ച് പ്രകാശനം ചെയ്ത്, പുറത്തിറക്കപ്പെട മറുവാക്ക് ഇപ്പോഴും ഇറങ്ങിക്കൊണ്ടിരിക്കുന്നു ...
മറുവാക്കിറക്കാനുള്ള കാരണം ഹരി Ks Hariharan ആയിരുന്നു. ഇത്തരം ഒരു മാസിക ഇറക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടതോടെയാണ് അതിനായുള്ള ശ്രമങ്ങൾ റജിസ്ട്രേഷൻ കിട്ടുന്നതിനു തന്നെ വല്ലാതെ വിഷമിച്ചു.
തേജസിൽ ജോലി കിട്ടിയതോടെ ഇറക്കാനുളള പണം കണ്ടെത്തുക എന്ന ടെൻഷൻ ഇല്ലാതായി. വായനക്കാരുടെ വരിസംഖ്യയും വിറ്റു കിട്ടുന്ന ചെറുതുകയും സാലറിയും കൂടി വലിയ കഷ്ടപ്പാടില്ലാതെ നീങ്ങി. പിന്നീട് കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു. പ്രത്യേകിച്ചു 2018 ൽ തേജസ് അടച്ചുപൂട്ടി, ജോലി നഷ്ടമായപ്പോൾ ഇനിയെങ്ങനെ പ്രിന്റിങ് കോസ്റ്റ് കണ്ടെത്തും എന്ന ടെൻഷനായിരുന്നു. ജീവിത പങ്കാളി സുരേന്ദ്രൻ Surendran Pazhayath ന്റെ പിന്തുണയും പറയാതെ വയ്യ. തേജസ് അടച്ചുപൂട്ടിയപ്പോൾ കിട്ടിയ പൈസ കൊണ്ട് കുറച്ചു മാസങ്ങൾ മുന്നോട്ടു പോവാനായി. അതും കഴിഞ്ഞതോടെ നിന്നു പോവുമോ എന്ന് ഭയന്നു. 2019 ൽ ഉറ്റ സുഹൃത്തും എഡിറ്റോറിയൽ ബോർഡ് അംഗവുമായ ബാബുരാജിന് Baburaj Bhagavathy തേജസ് ഓൺലൈനിൽ ജോലി കിട്ടിയതോടെയാണ് ആശ്വാസമായത്. സാലറിയുടെ നല്ലൊരു ശതമാനം ശതമാനവും മറുവാക്കിനായി തന്നും ലേ ഔട്ട് ചെയ്ത തന്നും മറ്റെല്ലാ നിലയിലും മറുവാക്കിന്റെ ശക്തിയായി ബാബുവുണ്ട്.
ഇപ്പോൾ വീണ്ടുംബാബുവിന്റെ ജോലി നഷ്ടമായി ... പ്രതിസന്ധിയുണ്ട്. പക്ഷേ, നിരവധി പേർ സഹായവുമായി മറുവാക്ക് നില നിന്നു പോവണമെന്ന് പറയുമ്പോൾ അത് ഏറെ സന്തോഷവും വലിയ ഉത്തരവാദിത്തബോധവുമുണ്ടാക്കുന്നുണ്ട്.
ഇതിനിടയിൽ എഡിറ്റോറിയൽ ബോർഡിൽ വി സിജെന്നി വ്യക്തിപരമായ കാരണങ്ങളാലും , സുജാ ദേവി, സനാതനൻ, എം വി കരുണാകരൻ എന്നിവർ രാഷ്ട്രീയ കാരണങ്ങളാലും വിട്ടു പോയി. മാർട്ടിൻ കെ ഡി യുടെ മാനേജിങ്ങ് എഡിറ്ററായുളള വരവ് മാസികയ്ക്ക് വലിയ കരുത്താണ് പകർന്നത്. മറുവാക്കിന് മാർഗനിർദേശങ്ങളും പിന്തുണയുമായി ഇപ്പോൾ നിരവധി പേരുണ്ട്. അവരുടെയൊക്കെ പിന്തുണയുടെ കരുത്തിലാണ് ഇപ്പോൾ മറുവാക്ക് പോവുന്നത്.
മറു വാക്കിന്റെ ഉള്ളടക്കം അടിച്ചമർത്തപ്പെടുന്നവർക്കൊപ്പം ... നിൽക്കുക എന്നതാണ്. മുസ്‌ലിം, ദലിത്, ആദിവാസി ,. സ്ത്രീ, പരിസ്ഥിതി, വിദ്യാഭ്യാസം, ബാമ്പത്തിക മേഖല എന്നിങ്ങനെ... ഇന്നത്തെ ഇന്ത്യയിൽ ഇസ്‌ലാമോഫോബിയക്കെതിരേ ശബ്ദിക്കുക എന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. മറുവാക്ക് ഇത്തരം വിഷയങ്ങൾ തന്നെയാണ് പൊതുവെ കൈകാര്യം ചെയ്യാറുള്ളത്.
നിരവധി പേരുടെ സഹായ സഹകരണങ്ങളും മാർഗ നിർദേശങ്ങളും തന്നെയാണ് ഞങ്ങളുടെ കരുത്ത്. എഴുത്തുകാരും വായനക്കാരും ഇനിയും ഞങ്ങളെ പിന്തുണക്കണം.
T R Remesh മറുവാക്കിന്റെ തുടക്കം മുതൽ കൂടെയുണ്ട്.
ഇപ്പോഴത്തെ എഡിറ്റോറിയൽ ബോർഡിൽ കെ എസ് ഹരിഹരൻ ,ബി എസ് ബാബുരാജ്, ടി. ആർ രമേശ്, പിന്നെ മാനേജിങ് എഡിറ്റർ മാർട്ടിൻ കെഡി എന്നിവരാണുള്ളത്.
മറുവാക്കിനെ ഏറെ പിന്തുണച്ചും നിർദേശങ്ങൾ തന്നുകൊടണ്ടുമിരുന്നയാളായിരുന്നു. T G Jacob sir. ഏറെ ദു:ഖകരമാണ് ആ അസാന്നിധ്യം. എപ്പോഴും വിളിക്കുകയും നിർദേശങ്ങളും സാമ്പത്തിക പിന്തുണയും തരുന്നവരുടെ കൂട്ടത്തിൽ പ്രധാന പ്പെട്ട പേരാണ് എം പി ബാലറാം മാഷ്..... കെ ടി റാം മോഹൻ , എൻ പി ചെക്കുട്ടി, കെ.സി ഉമേഷ് ബാബു, പ്രഫ.പി.കോയ, കെ പി സേതുനാഥ്, കുന്നത്തൂർ രാധാകൃഷ്ണൻ , എം.ദിവാകരൻ, കെ.പി ഹരിദാസ്, കെ എ ഷഫീഖ്, അരുൺ ജി എം, മക്കട റഷീദ് .... അതുപോലെ സർക്കുലേഷനിൽ ഏറെ പിന്തുണയ്ക്കുന്ന എസ് എൽ പുരത്തെ ഉണ്ണികൃഷ്ണൻ, ശശിധരൻ തുടങ്ങിയവരുടെ പിന്തുണ സ്മരിക്കാതെ വയ്യ.. ഇല്ലസ്ട്രഷൻ നിർവ്വഹിക്കുന്നത് പ്രസന്ന ആര്യനും ലേ ഔട്ടിൽ സഹായിക്കുന്നത് സതീഷ് ഉണ്ണികൃഷ്ണനുമാണ്. ഷാജി അപ്പുക്കുട്ടൻ പലപ്പോഴും കവർ ചിത്രങ്ങൾ തന്ന് പിന്തുണയ്ക്കാറുണ്ട്. പ്രമുഖരായ പലരുടെയും സൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമാണ്. എഴുത്തുകാരുടെ പേരൊന്നും എഴുതി ആരെയും പിണക്കാൻ വയ്യ ... ഇതൊക്കെ ഇപ്പോൾ എഴുതിയത് എന്തിനാണെന്നു വച്ചാൽ സ്നേഹം കൊണ്ട് ശ്വാസം മുട്ടിക്കുന്നവരോട് കാര്യങ്ങളൊക്കെ ഒന്നു തുറന്നെഴുതാമെന്നു കരുതി.... അത്രേള്ളൂ''
അംബിക Ambika
മലയാളത്തിലെ സ്വതന്ത്ര രാഷ്ട്രീയ-സാംസ്കാരിക മാസികയായ മറുവാക്ക് എട്ട് വർഷം പിന്നിടുമ്പോൾ എഡിറ്റർ പി അംബിക സംസാ...