Ente Thrissur

  • Home
  • Ente Thrissur

Ente Thrissur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ente Thrissur, News & Media Website, .

വമ്പിച്ച ഭൂരിപക്ഷവുമായി തൃശ്ശൂരില്‍ ആക്ഷൻ ഹീറോയായി സുരേഷ് ഗോപി... |
04/06/2024

വമ്പിച്ച ഭൂരിപക്ഷവുമായി തൃശ്ശൂരില്‍ ആക്ഷൻ ഹീറോയായി സുരേഷ് ഗോപി... |

ചാലക്കുടി : മാധ്യമ പ്രവർത്തകൻ റൂബിൻ ലാലിനെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ചു  പ്രസ് ഫോറവും വിവിധ സംഘടനകളും ഡിഎഫ്ഒ ഓഫിസില...
30/05/2024

ചാലക്കുടി : മാധ്യമ പ്രവർത്തകൻ റൂബിൻ ലാലിനെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ചു പ്രസ് ഫോറവും വിവിധ സംഘടനകളും ഡിഎഫ്ഒ ഓഫിസിലേയ്ക്കു നടത്തിയ മാർച്ചും ധർണയും സനീഷ്‌കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു.

കാനഡയിൽ വെച്ച് കൊല്ലപ്പെട്ട ഡോണയുടെ മൃതദേഹം 26-5-2024ന് ഞായറാഴ്ച രാവിലെ 8 മണിക്ക് ചാലക്കുടി പാലസ് റോഡിലുള്ള വസതിയിൽ കൊണ്...
25/05/2024

കാനഡയിൽ വെച്ച് കൊല്ലപ്പെട്ട ഡോണയുടെ മൃതദേഹം 26-5-2024ന് ഞായറാഴ്ച രാവിലെ 8 മണിക്ക് ചാലക്കുടി പാലസ് റോഡിലുള്ള വസതിയിൽ കൊണ്ടുവരികയും,11മണിക്ക് ബഹു :വൈദീകരുടെ നേതൃത്വത്തിൽ നടക്കുന്ന അന്ത്യകർമ്മങ്ങൾക്ക് ശേഷം, ചാലക്കുടി സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നു.

ചാലക്കുടി മണ്ഡലം എൻ. ഡി. എ സ്ഥാനാർത്ഥി ശ്രീ. കെ. എ ഉണ്ണികൃഷ്ണൻ
12/03/2024

ചാലക്കുടി മണ്ഡലം എൻ. ഡി. എ സ്ഥാനാർത്ഥി ശ്രീ. കെ. എ ഉണ്ണികൃഷ്ണൻ

ആദിവാസി പെൺകുട്ടി,മദ്യം നൽകി പീഡിപ്പിച്ചു,പ്രായപൂർത്തിയാകാത്ത പെൺകുട്ടി,പീഡനക്കേസ്,യുവാവ് അറസ്റ്റിൽചാലക്കുടി : പ്രായപൂര്...
12/03/2024

ആദിവാസി പെൺകുട്ടി,മദ്യം നൽകി പീഡിപ്പിച്ചു,പ്രായപൂർത്തിയാകാത്ത പെൺകുട്ടി,പീഡനക്കേസ്,യുവാവ് അറസ്റ്റിൽ

ചാലക്കുടി : പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മലക്കപ്പാറ തവളക്കുഴിപ്പാറ മലയന്‍ വീട്ടില്‍ ഷിജു(32)വിനെയാണ് ചാലക്കുടി ഡിവൈ.എസ്.പി. ആര്‍. അശോകന്‍ അറസ്റ്റ് ചെയ്തത്. തൃശൂർ മലക്കപ്പാറയിൽ പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിക്ക് മദ്യം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഷിജുവിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച പെണ്‍കുട്ടിയുടെ വീടിന് സമീപം പോട്ടുപാറ വനത്തില്‍വച്ചായിരുന്നു സംഭവം. ഊരിൽ നിന്നും കാണാതായ പെൺകുട്ടിയെ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് വനത്തിൽ നിന്നും മദ്യലഹരിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പീഡനം നടന്നതായി തെളിഞ്ഞത്.

തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. കുട്ടിയുടെ അച്ഛൻ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് യുവാവിനെ പിടികൂടിയത്. യുവാവ് പെൺകുട്ടിയെ മദ്യം നൽകി മയക്കിയ ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുവ്വത്. സംഭവത്തിൽ പീഡനം, പോക്സോ എന്നീ വകുപ്പകൾ ചുമത്തിയാണ് യുവാവിനെതിരെ കേസ് എടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

രു ദിവസതെ ഉച്ചഊണു ഒന്നു വെരൈട്ടി ആക്കാൻ ആഗ്രഹിക്കുന്നവർ കൊടുങ്ങല്ലൂര് നിന്നും പൊയ്യ ഭാഗത്തേക് പോകുമ്പോൾ ഫിഷറിസ് വകുപ്പ്ന...
11/03/2024

രു ദിവസതെ ഉച്ചഊണു ഒന്നു വെരൈട്ടി ആക്കാൻ ആഗ്രഹിക്കുന്നവർ കൊടുങ്ങല്ലൂര് നിന്നും പൊയ്യ ഭാഗത്തേക് പോകുമ്പോൾ ഫിഷറിസ് വകുപ്പ്ന്ടെ അമ്മ സീ ഫുഡ്‌ കിച്ചണിൽ ഒന്ന് കയറുക...ഇവിടെ ഊണ് ഓടർ ചെയ്തു കഴിഞ്ഞാൽ പിന്നാലെ ചെമ്മീൻ,കക്ക,ഞണ്ട്,കൂന്തൽ,കരിമീൻ, ചെറുമീൻ,നെയ്മീൻ etc...എന്നിവ അടങ്ങിയ സ്പെഷ്യൽ കറി വണ്ടി വരുകയും നമ്മുടെ ഇഷ്ടമനുസരിച് സെലക്ട്‌ ചെയ്തു കഴിക്കാവുന്നതുമാണ്...വില ഇവിടത്തെ കറികൾ പൊലെ എരിവുള്ളതല്ല.....

 #മാള പൊയ്യയിൽ നിന്ന് ഒരു മനോഹര ദൃശ്യം  ❤  #മാളയിൽനിന്നും 4 കിലോമീറ്ററും NH 17ഇൽ  #കൊടുങ്ങല്ലൂർ നിന്നും 8 കിലോമീറ്റർ സഞ്...
11/03/2024

#മാള പൊയ്യയിൽ നിന്ന് ഒരു മനോഹര ദൃശ്യം ❤ #മാളയിൽനിന്നും 4 കിലോമീറ്ററും NH 17ഇൽ #കൊടുങ്ങല്ലൂർ നിന്നും 8 കിലോമീറ്റർ സഞ്ചരിച്ചാൽ നമുക്ക് #പൊയ്യ എന്ന കൊച്ചു ഗ്രാമത്തിൽ എത്താം . #ചെമ്മീൻ കെട്ടുകൾക്കും വിവിധ തരം #കായൽ_മൽസ്യങ്ങൾക്കും പ്രസിദ്ധമാണ് #പൊയ്യ
A beautiful shot form ❤ a small beautiful coastal village situated in district . is famous for its shrimp farm (cheemen kettu) and its lagoon fishes. We can reach through mala and form NH17 . The distance form is around 4 kilometers and from NH 17 we have to travel 8 kilometers from to reach .

കണ്ണമ്പുഴ ഭഗവതി ക്ഷേത്രംചാലക്കുടിപ്പുഴയുടെ വടക്കെ തീരത്ത് സ്ഥിതി ചെയ്യുന്നു  ദേശീയ പാതയ്ക്ക് പടിഞ്ഞാറാണ് ഈ ക്ഷേത്രം, കിഴ...
11/03/2024

കണ്ണമ്പുഴ ഭഗവതി ക്ഷേത്രം
ചാലക്കുടിപ്പുഴയുടെ വടക്കെ തീരത്ത് സ്ഥിതി ചെയ്യുന്നു ദേശീയ പാതയ്ക്ക് പടിഞ്ഞാറാണ് ഈ ക്ഷേത്രം, കിഴക്ക് ശ്രീകൃഷണ സ്വാമി ക്ഷേത്രം ഉണ്ട്.
ചാലക്കുടിയിലെ ഒരു പ്രധാനപ്പെട്ട ക്ഷേത്രമാണ് കണ്ണമ്പുഴ ഭഗവതി ക്ഷേത്രം.
കണ്ണൻ എന്ന പുലയനായിരുന്നു ക്ഷേത്രം നില നിന്നിരുന്ന പ്രദേശത്തിനവകാശി. അതിൽ നിന്നാണ്‌ കണ്ണമ്പുഴ എന്ന പേരുണ്ടായ്ത്.
കണ്ണമ്പുഴ ഭഗവതി സ്വയംഭൂ ആണെന്നാണ് വിശ്വാസം. കാടു പിടിച്ചു കിടന്നിരുന്ന ഈ സ്ഥലത്ത് ആദ്യം കാലുകുത്തിയ ഒരു പുലയൻ കല്ലിൽ അരിവാൾ ഉരക്കുകയും അതിൽ നിന്ന് രക്തം പൊടിയുകയും അങ്ങനെ ആ സ്ഥലം പുണ്യപ്പെട്ടതായും ഐതിഹ്യങ്ങൾ പറയുന്നു. സ്വയംഭൂവായിരുന്ന ശില അല്പാല്പമായി വള്ർന്ന് വരികയായിരുന്നു എന്നു നാട്ടുകാർ പറയുന്നു.
ക്ഷേത്രം ദ്രാവിഡന്മാരുടേതായിരുന്നെന്നും പിന്നീട് ആര്യന്മാർ കൈക്കലാക്കിയതാണെന്നും വിശ്വസിക്കുന്ന ചരിത്രകാരന്മാരും ഉണ്ട്. ക്ഷേത്രം ആര്യന്മാരുടെ സങ്കേതമായി മാറിയമുതൽക്ക് തെക്കേടത്ത് മനയിലെ നമ്പൂതിരിമാരുടേതായിരുന്നു. അവരാണ് നിത്യ പൂജകൾ ചെയ്തു വന്നത്.തെക്കേടത്തു മുല്ലയ്ക്കൽ ഭഗവതി എന്നായിരുന്നു അക്കാലത്ത് ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. കൊല്ലവർഷം 1096ല് ക്ഷേത്രം വലുതാക്കി പണികഴിപ്പിച്ചതോടു കൂടി നാലമ്പലവും പുതുതായി ചേർക്കപ്പെട്ടു. അന്നു മുതലാണ് ക്ഷേത്രത്തിൽ പതിവായി രണ്ടു നേരവും പൂജയും വെച്ച് നിവേദ്യവും തുടങ്ങിയത്. എന്നാൽ ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷം അവർണ്ണ ഹിന്ദുക്കൾക്ക് പ്രവേശനം നൽകപെട്ടു. അന്നു മുതൽ മുല്ലയക്കൽ ഭഗവതി എന്ന സ്ഥാനം വിട്ടു നാട്ടു പരദേവത എന്ന സ്ഥാനവും പ്രശസ്തിയും ലഭിച്ചു തുടങ്ങി. കൊല്ല വർഷം 1131 മീനമാസത്തിലും 1138 ഏടവമാസത്തിലും 1171 മകരമാസത്തിലും ന്നവീകരണ കലശം നടത്തുകയുണ്ടായി.
ഇവിടത്തെ പ്രധാന പ്രതിഷ്ഠ ഭഗവതിയാണ്. സ്വയംഭൂവാണെന്നാണ് സങ്കൽപ്പം‍. കിഴക്കോട്ടാൺ ദർശനം. ശാസ്താവ്, ശിവൻ, വിഷ്ണു, ഭദ്രകാളി, ദുർഗ്ഗ, നാഗരാജാവ്, നാഗയക്ഷി ഉപദേവതകളാൺ.
നിത്യാധി പൂജകൾ ഇന്നും തെക്കേടത്തു നമ്പൂതിരിമാർ തന്നെയാണ് നടത്തി വരുന്നത്. ദക്ഷിണകാശി എന്നറിയപ്പെടുന്ന മലബാറിലെ പ്രസിദ്ധമായ കൊട്ടീയൂർ മഹാദേവക്ഷേത്രത്തിലെ പ്രധാന തന്ത്രിമാരുടെ പദവി ഈ മനക്കാർക്കുള്ളതാണ്. മണ്ഡലകാലത്ത് ക്ഷേത്രത്തിൽ (വൃശ്ചികം 21 മുതൽ) വരനാട്ടു കുറുപ്പിന്റെ കളമെഴുത്തുപാട്ടും ഒരു പ്രധാന ചടങ്ങാണ്. ഓരോ ദിവസവും നിറമാലയും ഉണ്ടാവാറുണ്ട്. ഇത് ഓരോരുത്തരുടെ വകയായി നടത്തപ്പെടുന്നു. ദ്രാവിഡരുടെ ആചാരമായ ഗുരുതിയും കളമെഴുത്തുപാട്ടും ഇവിടത്തെ പ്രധാനമായ അചാരങ്ങളില്പെടുന്നു. മണ്ഡലകാലങ്ങളിലെ ചടങ്ങുകൾ പത്താമുദയം എഴുന്നള്ളിപ്പോടെ അവസാനിക്കുന്നു.
നവരാത്രികാലങ്ങളിൽ നിറമാലയും ഗുരുതിയും ഉണ്ടാകും. മകര ചൊവ്വയും മകരമാസത്തിലെ അത്തം നാളിലെ പ്രതിഷ്ഠാ ദിനത്തിലെ വിശേഷ പൂജകളും നടത്തപ്പെടുന്നു. അന്ന് ദീപക്കാഴ്ചയും കലാപരിപാടികളും നടത്തുന്നു.
പകൽ‍പൂരം, തെക്കേടത്തു മനയുടെ മുറ്റത്ത് നടത്തുന്ന ദൃശ്യം
ക്ഷേത്രത്തിലെ പ്രധാന ആഘോഷം കുംഭമാസത്തിലെ അശ്വതിനാളിൽ(രാത്രിയിൽ അശ്വതിനാൾ ഏറെ വരുന്ന ദിവസം)നടത്തപ്പെടുന്ന താലപ്പൊലിയാണ്‌. ഈ ദിവസത്തിൽ ദേവിക്ക് ചാർത്താൻ താലികൾ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആഘോഷപൂർവ്വം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കൊണ്ടു വരുന്നു. ദേവി അന്നേ ദിവസം അഞ്ച്/ഏഴ് ആനകളുടെ അകമ്പടിയോടെ തെക്കേടത്തു മനയിലേയ്ക്ക് എഴുന്നള്ളുന്നു. വഴിക്ക് ഭക്തജനങ്ങൾ ഐശ്വര്യസൂചകമായി വീടുകളിൽ ദേവിയുടെ സാന്നിദ്ധ്യത്തിൽ പറ നിറയ്ക്കൽ ചടങ്ങുകൾ നടത്തുന്നു. മനയ്ക്കൾ വച്ചുള്ള വാദ്യമേളങ്ങളും പൂരവും ദർശിച്ച് പുലർച്ചയോടേ ദേവിയെ തിരിച്ച് ക്ഷേത്രത്തിലേയ്ക്ക് ആനയിക്കപ്പെടുന്നു.
പ്രതിഷ്ഠാ ദിനത്തിലെ ദീപക്കാഴ്ച
വൈകീട്ട് ആയിരത്തൊന്ന് കതിന വെടികൾ മുഴക്കുന്നത് ദേവിക്ക് ഉപചാരമർപ്പിക്കാനായാണ്. ഭഗവതി ശ്രീകോവിലിൽ പ്രവേശിക്കുന്നതോടേ കരിമരുന്ന് പ്രയോഗങ്ങൾ നടത്തുന്നു. വിവിധ കലാപരിപാടികളും ക്ഷേത്രാങ്കണത്തിൽ നടക്കാറുണ്ട്. ക്ഷേത്രത്തിനടുത്തുള്ള പാട വരമ്പത്ത് നിരവധി കച്ചവടക്കാർ നിരക്കുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ട വിവിധ സാധന സാമഗ്രികൾ ഇവിടെ വില്കപ്പെടുന്നു.
പാറപ്പുറത്തു ഭഗവതിയുടെ ക്ഷേത്രം
കണ്ണമ്പുഴ ക്ഷേത്രത്തിലെ ഉപദേവതയായ പാറപ്പുറത്തു ഭഗവതിയെ ക്ഷേത്രത്തിനു വടക്കായി തെക്കേടത്തു മനയുടെ അങ്കണത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ദേവി തന്നെയാണ് എന്നാണ് സങ്കല്പം. പണ്ട് കൊട്ടിയൂർ ക്ഷേത്രത്തിൽ താന്ത്രിക കാര്യങ്ങൾക്ക് വേണ്ടി പോയ തേക്കേടത്തു മനയിലെ മൂത്ത തിരുമേനിക്ക് അസമയത്തു തിരിച്ചു വരേണ്ടി വരികയും യാത്ര വന മദ്ധ്യത്തിലൂടെയായപ്പോൾ അദ്ദേഹം ഭയ വിഹ്വലനാവുകയും ചെയ്തു. നേരം ഇരുട്ടിയപ്പോൾ വഴി അറിയാൻ പറ്റാതാവുകയും ചെയ്തു. ഭയ ഭക്തിയോടെ ദേവിയെ പ്രാർത്ഥിച്ചപ്പോൾ ദൂരെ ഒരു സ്ത്രീ വിളക്കും തെളിച്ച് പോകുന്നതായി കണ്ടു. അവരെ പിന്തുടർന്ന് തന്ത്രി വനത്തിനും പുറത്ത് അപകടം ഒന്നും കൂടാതെ കടന്നു. ഈ സ്ത്രീ ഭാവത്തെ ദേവീരൂപ്പത്തിൽ മനയുടെ തെക്കു ഭാഗത്തായി അദ്ദേഹം പ്രതിഷ്ഠിച്ചു. ഇതാണ് പാറപ്പുറത്ത് ഭഗവതി.
എല്ലാ മലയാള മാസവും ആദ്യം വരുന്ന ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ മാത്രമാണിവിടെ നട തുറന്ന് പൂജ നടത്താറുള്ളൂ. അന്നേ ദിവസം മാത്രമേ ദേവി ഭക്തർക്ക് ദർശനം അരുളുകയുള്ളൂ
ക്ഷേത്ര ഭരണത്തിനായി ഒരു ക്ഷേത്ര സേവാ സമിതി രൂപവത്കരിക്കപ്പെട്ടിരിക്കുന്നു. അതിന്റെ അദ്ധ്യക്ഷ സ്ഥാനം തെക്കേടത്തു നമ്പൂതിരിമാർക്കുള്ളതാണ്. മറ്റുള്ളവരെ നാട്ടുകാർ തിരഞ്ഞെടുക്കുന്നു. ഇപ്പോഴത്തെ സേവ സമിതി അംഗങ്ങൾ

11/03/2024

ചാലക്കുടി കണ്ണമ്പുഴ ഭഗവതി ക്ഷേത്രം തലപൊയിലിയോടനുബന്ധിച്ചു ക്ഷേത്രം ദീപാലംകൃതം ആയപ്പോൾ

ഫോട്ടോ : അഭിഷേക്

കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചുഅതിരപ്പിള്ളി: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു. വാച്ചുമരം ആദ...
06/03/2024

കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു
അതിരപ്പിള്ളി: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു. വാച്ചുമരം ആദിവാസി കോളനിയിലെ ഊരു മൂപ്പൻ രാജന്റെ ഭാര്യ വത്സയാണ് (68) കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ചൊവ്വാഴ്ച
വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. വനമധ്യത്തിൽ വിരിപ്പാറ ഭാഗത്ത് വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ഇവർ ആനയുടെ മുന്നിൽ പെടുകയായിരുന്നു. ആന ആക്രമിക്കാൻ വന്നപ്പോൾ തിരികെ ഓടുന്നതിനിടെ വത്സ വീണപ്പോൾ ആന ഓടിയെത്തി ചവിട്ടുകയായിരുന്നു. വിവരം അറിഞ്ഞ് വനപാലകരുടെ ജീപ്പിൽ വാഴച്ചാൽ ചെക്പോസ്റ്റിലും പിന്നീട് 108 ആംബുലൻസിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

കലാഭവൻ മണിയുടെ എട്ടാം ചരമവാർഷികം മാർച്ച് ആറിന് വിപുലമായ പരിപാടികളോടെ നടത്താൻ നഗരസഭാ ഓഫീസിൽ ചേർന്നസംഘാടകസമിതി യോഗത്തിൽതീര...
26/02/2024

കലാഭവൻ മണിയുടെ എട്ടാം ചരമവാർഷികം മാർച്ച് ആറിന് വിപുലമായ പരിപാടികളോടെ നടത്താൻ നഗരസഭാ ഓഫീസിൽ ചേർന്ന
സംഘാടകസമിതി യോഗത്തിൽ
തീരുമാനമായി. വൈകീട്ട് കലാഭവൻ മണി
സ്മാരക പാർക്കിലാണ് 'ചിരസ്മരണ'
എന്ന പേരിൽ നടത്തുന്ന പരിപാടി
സംഘടിപ്പിക്കുന്നത്. ചിരസ്മരണയിൽ
അനുസ്മരണസമ്മേളനവും മിമിക്രി
രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള
പുരസ്കാരവിതരണവും കലാവിരുന്നും സംഘടിപ്പിക്കും. മുനിസിപ്പൽ ചെയർമാൻ എബി ജോർജ് ചെയർമാനും പ്രതിപക്ഷനേതാവ് ഡി.എസ്. സുരേഷ് കൺവീനറും സംവിധായകൻ സുന്ദർദാസ് പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായി സംഘാടകസമിതി രൂപവത്കരിച്ചു.

ചാലക്കുടി മണ്ഡലത്തിലെ ട്വന്‍റി 20 സ്ഥാനാര്‍ഥിയായി അഡ്വ. ചാര്‍ളി പോളിനെ പ്രഖ്യാപിച്ചു....മലയാറ്റൂര്‍ നീലീശ്വരം സ്വദേശിയായ...
26/02/2024

ചാലക്കുടി മണ്ഡലത്തിലെ ട്വന്‍റി 20 സ്ഥാനാര്‍ഥിയായി അഡ്വ. ചാര്‍ളി പോളിനെ പ്രഖ്യാപിച്ചു....

മലയാറ്റൂര്‍ നീലീശ്വരം സ്വദേശിയായ ഇദ്ദേഹം ഹൈക്കോടതി അഭിഭാഷകനാണ്.

കാലടി ശ്രീശങ്കരാ കോളേജ് യൂണിയൻ ചെയർമാൻ (1984) മദ്യവിരുദ്ധസമിതി സംസ്ഥാന വക്താവ് ( 2021 )
എറണാകുളം അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ( 2004, 2006 ) പ്രവര്‍ത്തിച്ചിട്ടുണ്ട്.

നടൻ ജോസ് പല്ലിശേരിയുടെ സ്മരണാർത്ഥം ഗോൾഡൻ നഗർ റെസിഡൻസ് അസോസിയേഷൻ ഏർപ്പെടുത്തിയ  അവാർഡ്  ശ്രീ.കലാഭവൻ ജയന് സമ്മാനിച്ചു
20/02/2024

നടൻ ജോസ് പല്ലിശേരിയുടെ സ്മരണാർത്ഥം ഗോൾഡൻ നഗർ റെസിഡൻസ് അസോസിയേഷൻ ഏർപ്പെടുത്തിയ അവാർഡ് ശ്രീ.കലാഭവൻ ജയന് സമ്മാനിച്ചു

പ്ലസ് ടു വിദ്യാർത്ഥി പുഴയിൽ ചാടി മരിച്ചു.മാള:  പ്ലസ്ടുവിദ്യാർത്ഥി പടമാട്ടുമ്മൽ ഐബിൻമകൻ, ജോൺ സാമുവൽ ( 17 ) പുഴയിൽ ചാടി മര...
20/02/2024

പ്ലസ് ടു വിദ്യാർത്ഥി പുഴയിൽ ചാടി മരിച്ചു.
മാള: പ്ലസ്ടുവിദ്യാർത്ഥി പടമാട്ടുമ്മൽ ഐബിൻമകൻ, ജോൺ സാമുവൽ ( 17 ) പുഴയിൽ ചാടി മരിച്ചു. കരിശിങ്കൽ കടവിൽ ആണ് ചാടിയത് .ഇന്നലെ രാവിലെ ആണ് സംഭവം.ഉടൻതന്നെ പറവൂർ ഫയർഫോഴ്സ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ, രഞ്ജിത്ത് റൗല ഷെരീഫ്, അലൻ ജോസഫ്, എന്നിവർ അടങ്ങുന്ന സ്കൂബ ടീം സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കുട്ടിയെ കണ്ടെത്തിയത് പറവൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോഴെക്കും മരണം സംഭവിച്ചിരുന്നു .സംസ്കാര കർമ്മം ഇന്നലെ വൈകീട്ട് ആറുമണിയോടുകൂടി ലൂർദ്ദ് മാതാചർച്ചിൽ നടന്നു .ഫോട്ടോ: മരിച്ച ജോൺ സാമുവൽ.

Address


Website

Alerts

Be the first to know and let us send you an email when Ente Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share