17/09/2024
സംസ്ഥാനത്തെ റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് നാളെ മുതൽ പുനരാരംഭിക്കും. മുൻഗണന വിഭാഗത്തിലുള്ള മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് ആണ് ബുധനാഴ്ച (18-09-2024) മുതൽ നടത്തുന്നത്. റേഷൻ കടകൾക്ക് പുറമേ സ്കൂളുകളിലും അങ്കണവാടികളിലും മസ്റ്ററിങ് സൗകര്യമൊരുക്കും. കിടപ്പ് രോഗികൾ, മാനസിക വെല്ലു വിളി നേരിടുന്നവർ എന്നിവരുടെ വീടുകളിൽ എത്തി നടപടികൾ പൂർത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു. റേഷൻ കാർഡിൽ പേരുള്ളവരെല്ലാം മസ്റ്ററിങ് നടത്തണമെന്നും അല്ലാത്തപക്ഷം അരി ലഭിക്കില്ലെന്നും നിർദേശം ലഭിച്ചതായാണ് വിവരം. ഒക്ടോബർ എട്ടിന് മസ്റ്ററിങ് പൂർത്തിയാക്കും. റേഷൻ കാർഡിൽ പേരുള്ള അംഗങ്ങളിലെല്ലാം നേരിട്ടെത്തി ഇ - പോസിൽ വിരൽ പതിപ്പിക്കണം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും മസ്റ്ററിങ് നടപടികൾ ചെയ്യാമെന്ന് മന്ത്രി അറിയിച്ചു.