Catholic NUNS

  • Home
  • Catholic NUNS

Catholic NUNS Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Catholic NUNS, News & Media Website, .

 , once the second highest ranked woman tennis player in the world is now a nun.
19/07/2023

, once the second highest ranked woman tennis player in the world is now a nun.

23/05/2023
14/05/2023
01/05/2023
29/04/2023

#അഭിനന്ദനങ്ങൾ
ഫിലിപ്പിയൻസ് University of Perpetual Help System Dalta യിൽ നിന്നും MD, MBBS കരസ്ഥമാക്കിയ കൊച്ചി രൂപത കുമ്പളങ്ങി സെന്റ് ജോസഫ് ഇടവകാംഗം സിസ്റ്റർ . ഗീതു മേരിക്ക് അഭിനന്ദനങ്ങൾ💐

The nun first professional cinematographer Award from India book of records 🏆congrats..... Sr Lismi CMCഒരുകത്തോലിക്കാ സന...
09/03/2022

The nun first professional cinematographer Award from India book of records 🏆
congrats..... Sr Lismi CMC

ഒരുകത്തോലിക്കാ സന്യാസനിക്ക് ആദ്യമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് പ്രൊഫഷണൽ ഫോട്ടോഗ്രാഫർ അവാർഡ്.
Rev. Sr. ലിസ്മി CMC യാണ് അവാർഡിനർഹയായത്.

സമർപ്പിതർ ദുർബ്ബലകളാണെന്ന് ആരുപറഞ്ഞു?-Sr. Jomisha Joy DCPBസംരക്ഷിക്കാനെത്തിയിരിക്കുന്നവരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയ...
05/02/2022

സമർപ്പിതർ ദുർബ്ബലകളാണെന്ന് ആരുപറഞ്ഞു?
-Sr. Jomisha Joy DCPB

സംരക്ഷിക്കാനെത്തിയിരിക്കുന്നവരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഞങ്ങൾ സന്യസ്തർ. വലിയ "ഔദാര്യപൂർവ്വം" ജീവനും ജീവിതത്തിനും സംരക്ഷണ വലയമൊരുക്കാനും, "തടങ്കൽ പാളയ"ങ്ങളിൽനിന്ന് സ്വതന്ത്രരാക്കാനും, പീഡനങ്ങളിൽനിന്നും ദുരുപയോഗങ്ങളിൽനിന്നും എങ്ങനെയും അകറ്റി നിർത്താനും "പ്രതിജ്ഞാബദ്ധരായി" സാമൂഹ്യമാധ്യമങ്ങളിൽ ആവേശംകൊള്ളുന്നവരുടെ വലിയ വാക്കുകൾ കേൾക്കുമ്പോൾ കരയണോ ചിരിക്കണോ എന്നറിയാത്തവരാണ് സന്യസ്തരിൽ ബഹുഭൂരിപക്ഷവും! ആരുടെയൊക്കെയോ ജൽപ്പനങ്ങൾ കേട്ട് വികലമായ ആശയങ്ങൾ ഏറ്റുപിടിച്ച് സ്വയം അപഹാസ്യരാകുന്ന, ചിന്തിക്കാൻ കഴിവുണ്ടെന്ന് സ്വയം ധരിച്ചിരിക്കുന്ന കുറേപ്പേരോട് ചില കാര്യങ്ങൾ പറയാനുണ്ട്. നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ ദുർബ്ബലരും നിസ്സഹായരുമായ ഒരു സമൂഹമല്ല ഇത്. മാനുഷികമായ പരിമിതികൾ മനുഷ്യരായിപ്പിറന്ന എല്ലാവർക്കും ഉള്ളതുപോലെ സന്യസ്തർക്കും ഉണ്ട് എന്നതല്ലാതെ, മലയാളികൾക്കിടയിൽ മാത്രം നാല്പത്തിനായിരത്തിൽ അധികം വരുന്ന സന്യസ്തർ ഉൾപ്പെടുന്ന സ്ത്രീ സമൂഹം പ്രത്യേകമായി ദൗർബ്ബല്യങ്ങൾ കൂടുതലുള്ളവരും അടിച്ചമർത്തപ്പെടുന്നവരും ചൂഷണം ചെയ്യപ്പെടാൻ മാത്രം ജീവിക്കുന്നവരുമാണെന്ന ചിലരുടെ ധാരണകൾ അത്യന്തം ബാലിശമാണ്.
ഒരു സമൂഹമായെടുത്താൽ പൂർണ്ണമായ സ്വയം പര്യാപ്തതയോടെ ഏറ്റവും മാതൃകാപരമായ രീതിയിലും മികവോടെയും ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ സ്വതന്ത്രമായി നടത്തിക്കൊണ്ടിരിക്കുന്നത് ഇന്ന് കേരളത്തിൽ കത്തോലിക്കാ സന്യാസിനിമാരാണ്. വലിയ കോളേജുകളും ഹോസ്പിറ്റലുകളും മുതൽ ഒട്ടനവധി അനാഥാലയങ്ങളും വൃദ്ധസദനങ്ങളും ചെറിയ ക്ലിനിക്കുകളും സാധാരണ ഹോസ്പിറ്റലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വരെ എത്രയായിരം സ്ഥാപനങ്ങൾ അത്തരത്തിൽ ഇന്ന് കേരളത്തിൽ ഉണ്ടെന്നുള്ളത് കൃത്യമായി കണക്കാക്കപ്പെടേണ്ടിയിരിക്കുന്നു. അവയുടെയൊക്കെ മാനേജ്‌മെന്റ് മുതൽ കൂടുതൽ എണ്ണം ജോലിക്കാരും സമർപ്പിതർ തന്നെയാണ്. പ്രതിഫലം പറ്റാതെ സേവനസജ്ജരായി ആയിരക്കണക്കിന് സന്യസ്തർ ഉണ്ടെന്നുള്ളത് തന്നെയാണ് അത്തരം സ്ഥാപനങ്ങളുടെയും ശുശ്രൂഷാ മേഖലകളുടെയും വിജയം. ജീവിതസമർപ്പണം എന്ന ഒറ്റക്കാരണത്താൽത്തന്നെ ഈ പ്രവർത്തനങ്ങൾ ആർക്കും അനുകരിക്കാൻ പറ്റുന്നതുമല്ല.
ഞങ്ങൾ സമർപ്പിതരിൽ ടീച്ചേർസ് ഉണ്ട്, കഴിവുറ്റ സ്‌കൂൾ കോളേജ് പ്രിൻസിപ്പൽമാരുണ്ട്, ഒട്ടനവധി ഡോക്ടർമാരും നഴ്സുമാരുണ്ട്, പ്രഗത്ഭരായ അഡ്വക്കേറ്റ്സ് ഉണ്ട്, പേരെടുത്ത എഴുത്തുകാരും വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്തി PHD കരസ്തമാക്കിയവരുണ്ട്, ഗായകരുണ്ട്, ആർട്ടിസ്റ്റുകൾ ഉണ്ട്, ഗവേഷകരും ശാസ്ത്രജ്ഞരുമുണ്ട്, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരുടെ മുൻനിരകളിലൊക്കെ ഞങ്ങളുണ്ട്, പാവങ്ങൾക്ക് വേണ്ടിയാണു ഞങ്ങൾ പ്രവർത്തിക്കുന്നത്, സമൂഹത്തിൽ ആരുമില്ലാത്തവർക്കും, ദുർബലർക്കും വേണ്ടിയാണ് ഞങ്ങൾ ജീവിക്കുന്നത്. ക്രിസ്തുവാണ് ഞങ്ങളുടെ മാതൃക, ക്രിസ്തുവാണ് ഞങ്ങളുടെ ബലം.
ഈ സന്യസ്തരുടെ പരിമിതികളും സ്വാതന്ത്ര്യവും എവിടെയാണ്? അംഗമായി ചേർന്ന സന്യാസസമൂഹത്തിന്റെ അടിസ്ഥാനസ്വഭാവം മറന്ന് ശരിയായ ഉദ്ദേശ്യലക്ഷ്യത്തോടു കൂടിയല്ലാതെയുള്ള തീരുമാനങ്ങൾ സ്വയം സ്വീകരിക്കണമെന്ന നിർബന്ധ ബുദ്ധിക്ക് മാത്രമാണ് സന്യാസജീവിതത്തിൽ പരിമിതികളുള്ളത്. കൂടെയുള്ളവരെ മറന്ന് തോന്നിയതുപോലെ ജീവിക്കണമെന്ന സ്വാതന്ത്ര്യത്തിന് മാത്രമാണ് തടസ്സമുള്ളത്. ശാസ്ത്ര - സാമൂഹിക വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടിയവരും, വിദേശരാജ്യങ്ങളിലും സ്വദേശത്തും ഇപ്പോൾ ഉപരിപഠനം നേടിക്കൊണ്ടിരിക്കുന്നവരും എത്രമാത്രമുണ്ടാകുമെന്ന് കണക്കുകൂട്ടുക എളുപ്പമല്ല. പഠിക്കാൻ താൽപര്യമുള്ളവരെ അത്രമാത്രം പിന്തുണക്കാൻ തയ്യാറുള്ള മറ്റു സാമൂഹിക സംവിധാനങ്ങൾ വേറെയുണ്ടാവില്ല. തങ്ങളുടെ ആഗ്രഹാനുസരണം വിദ്യാഭ്യാസം നേടാത്ത സന്യാസിനിമാരെ ഈ നാൽപ്പതിനായിരം പേർക്കിടയിൽ കണ്ടെത്തുക എളുപ്പമാവില്ല. സമൂഹത്തിൽ ഇത്രത്തോളം ശാക്തീകരിക്കപ്പെട്ട, അഭ്യസ്ഥവിദ്യരായ മറ്റൊരു സ്ത്രീജനത വേറെവിടെ കാണും. ഇത്രമാത്രം വ്യത്യസ്തമായ പ്രവർത്തനമേഖലകളിൽ മുഴുകിയിരിക്കുന്ന ഒരു സ്ത്രീ സമൂഹം വേറെ ഏതുണ്ട്? എന്നിട്ടും നിങ്ങളിൽ ചിലർ പറയുന്നു ഞങ്ങൾ ദുർബലരാണെന്ന്, നീതി നിഷേധങ്ങളെ ചെറുക്കാൻ കെൽപില്ലാത്തവരാണെന്ന്, സ്വാതന്ത്ര്യമില്ലാത്തവരാണെന്ന്, അടിമകളാണെന്ന്...
വിദ്യാഭ്യാസ നിലവാരം കണക്കാക്കിയാൽ, സേവനമേഖലകളുടെ വ്യാപ്തിയും മഹത്വവും കണക്കാക്കിയാൽ, തൊഴിൽ സമയം കണക്കുകൂട്ടിയാൽ ഈ നാൽപ്പതിനായിരം വരുന്ന സന്യസ്തരുടെ പ്രവർത്തനക്ഷമത നിങ്ങളെ അത്ഭുതപ്പെടുത്തുമെന്ന് നിശ്ചയം. ഭൂരിപക്ഷം വരുന്ന ചാരിറ്റി സ്ഥാപനങ്ങളുടെയും അവിടെ അന്തേവാസികളായ പതിനായിരക്കണക്കിന് നിരാലംബരുടെയും നേട്ടം തൊഴിൽ സമയത്തെക്കുറിച്ചും വരുമാനത്തെക്കുറിച്ചും ആശങ്കപ്പെടാത്ത സന്യസ്തരും അവരുടെ ജീവിതസമർപ്പണവും മാത്രമാണ്. പ്രാർത്ഥനാമണിക്കൂറുകൾക്ക് പുറമെ, ഉത്തരവാദിത്തമേറ്റിരിക്കുന്ന സേവനമേഖലകളിൽ മുഴുവൻ സമയവും മുഴുകിയിരിക്കുന്നതിനാൽ മാത്രമാണ് കേൾക്കുന്ന ആരോപണങ്ങൾക്കും ഉയരുന്ന അവഹേളനസ്വരങ്ങൾക്കും മറുപടിയുമായി എത്താൻ ഭൂരിപക്ഷത്തിനും കഴിയാത്തത്. അതെ സുഹൃത്തുക്കളെ, ഞങ്ങൾ സന്യസ്തർ വെറുതെയിരുന്ന് സമയം കളയുന്നവരോ, നേരംപോക്കാൻ സോഷ്യൽമീഡിയയിലെ ഏഷണികൾക്ക് പിന്നാലെ പോകുന്നവരോ അല്ല. ഈ ലോകം കയ്യൊഴിഞ്ഞ അനേകർക്കുവേണ്ടിയും, ഏറ്റെടുത്തിരിക്കുന്ന നിരവധി ഉത്തരവാദിത്തങ്ങൾക്കുവേണ്ടിയും മാറ്റിവച്ചിരിക്കുന്ന ജീവിതങ്ങളാണ് സമർപ്പിതരുടേത്.
ഞങ്ങൾ ഞങ്ങൾക്കുവേണ്ടിത്തന്നെ വാദിക്കാത്തതിന് പ്രധാന കാരണം, ക്രിസ്തുവാണ് ഞങ്ങളുടെ ബലവും കോട്ടയും എന്ന ഉറച്ച ബോധ്യം ഉള്ളതിനാലാണ്. ആ വിശ്വാസത്തിനും ബോധ്യങ്ങൾക്കും ഒരിക്കലും കോട്ടംതട്ടില്ല എന്നതിനാൽ, ഞങ്ങളെ തോൽപ്പിക്കാനോ മുറിവേൽപ്പിക്കാനോ ഇക്കാണുന്ന ഒരു ശത്രുക്കൾക്കും അവരുടെ ആയുധങ്ങൾക്കും കഴിയില്ല. എങ്കിലും അതിനായി കിണഞ്ഞ് പരിശ്രമിക്കുന്ന മാധ്യമ പ്രവർത്തകരേ, പ്രബുദ്ധ സാമൂഹ്യമാധ്യമ ചിന്തകരേ നിങ്ങൾക്ക് നന്ദി.. നിങ്ങൾ പടച്ചു വിട്ട അപവാദങ്ങളും ദുഷ്പ്രചാരണങ്ങളും ഞങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും കാലാനുസൃതമായി ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ ലോകത്തിലേയ്ക്ക് ഇറങ്ങാൻ ഉദ്ബോധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങൾ ഞങ്ങളുടെ പ്രവർത്തനമണ്ഡലങ്ങളിൽ കർമ്മനിരതരായിരുന്നു, പാവപ്പെട്ടവരിൽ പാവപ്പെട്ടവരോട് ചേർന്നിരിക്കാനായിരുന്നു ഞങ്ങൾ എല്ലായ്പ്പോഴും ശ്രമിച്ചത്. ഞങ്ങൾക്കെതിരെ നിങ്ങൾ പറഞ്ഞുണ്ടാക്കിയ കഥകൾ പലപ്പോഴും പൂർണ്ണമായി അവഗണിച്ചിരുന്നു. വീണ്ടും ഒറ്റതിരിഞ്ഞും കൂട്ടമായും ഞങ്ങളെ നിങ്ങൾ ആക്രമിക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾ സമർപ്പിതർ ഉണർന്നെഴുന്നേറ്റിരിക്കുന്നു. യഥാർത്ഥ സന്യാസവും യഥാർത്ഥ സന്യാസ ജീവിതസമർപ്പണവും എന്താണെന്ന് നിങ്ങളുടെ പുതിയ ലോകത്തിൽ വന്ന് പ്രഘോഷിക്കാൻ ഞങ്ങൾ സന്നദ്ധരായിരിക്കുന്നു.
ഞങ്ങൾ ഒറ്റയ്ക്കല്ല, ഒരുമിച്ചാണ്.. ഞങ്ങൾ ദുർബ്ബലരല്ല, ക്രിസ്തുവിൽ ധീരയോദ്ധാക്കളും ശക്തരുമാണ്.

സന്യസ്തർക്ക് അഭിമാനം. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എം.എ മൾട്ടിമീഡിയ പരീക്ഷയിൽ ഒന്നാം റാങ്ക് സി.എം.സി സന്യാസ സഭാംഗമായ സി...
04/02/2022

സന്യസ്തർക്ക് അഭിമാനം. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എം.എ മൾട്ടിമീഡിയ പരീക്ഷയിൽ ഒന്നാം റാങ്ക് സി.എം.സി സന്യാസ സഭാംഗമായ സിസ്റ്റർ ഡെൽഫി മരിയ കരസ്ഥമാക്കി.
കത്തോലിക്കാ സഭയ്ക്കും സന്യസ്തർക്കും അഭിമാനമായി മാനന്തവാടി രൂപതാംഗവും സി.എം.സി സേക്രട്ട് ഹാർട്ട് പ്രോവിൻസ് അംഗവുമായ സിസ്റ്റർ ഡെൽഫി മരിയയ്ക്ക് എം.ജി യൂണിവേഴ്‌സിറ്റിയിൽ ഒന്നാം റാങ്ക്. സന്യാസ ജീവിത മാതൃക പിന്തുടർന്ന് മാധ്യമ പഠനം നടത്തി ഒന്നാം റാങ്ക് നേടുന്ന സംഭവം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ ഇതാദ്യം. ഇതേ പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത് എം.എസ്‌.റ്റി സഭാംഗവും തലശ്ശേരി അതിരൂപതയിലെ തോമാപുരം ഇടവകാംഗവുമായ ഫാ. ബോബി ജോസഫ് അരിമറ്റത്ത് ആണ് എന്ന ഒരു ഇരട്ടി മധുരവുമുണ്ട്.
മാനന്തവാടി രൂപതയിലെ കുറ്റിമൂല സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവകയിലെ കൊമ്പികര ജോൺ ഏലിക്കുട്ടി ദമ്പതികളുടെ മകളാണ് സിസ്റ്റർ ഡെൽഫി. ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിൽ (മീഡിയ വില്ലേജ് ) ആണ് ബിരുദാനന്തരബിരുദ പഠനം സിസ്റ്റർ പൂർത്തിയാക്കിയത്.
സന്യാസത്തെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങൾ ഉയർത്തിയ അവഹേളനങ്ങൾക്ക് തന്റേതായ ശൈലിയിലൂടെ മറുപടി നൽകികൊണ്ടുള്ള സിസ്റ്ററിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. കൂടാതെ മികച്ച എഴുത്തുകാരിയും, പാട്ടുകാരിയും, കൂടിയാണ് സിസ്റ്റർ ഡെൽഫി മരിയ.

കന്യാസ്ത്രീകളുടെ മാറിടങ്ങളെയും ഗർഭപാത്രങ്ങളെയും ഓർത്ത് വേദനിക്കുന്നവർക്കുള്ള മറുപടി...സുരേഷ് ജോസഫ് എന്ന ക്രിസ്ത്യൻ നാമധാ...
10/12/2021

കന്യാസ്ത്രീകളുടെ മാറിടങ്ങളെയും ഗർഭപാത്രങ്ങളെയും ഓർത്ത് വേദനിക്കുന്നവർക്കുള്ള മറുപടി...
സുരേഷ് ജോസഫ് എന്ന ക്രിസ്ത്യൻ നാമധാരി NEWSGIL എന്ന ഓൺലൈൻ പോർട്ടലിന് വേണ്ടി എഴുതിയ പോസ്റ്റ് ശ്രദ്ധയിൽ പെടുകയുണ്ടായി. ആദ്യം തന്നെ ഈ ന്യൂസ് പോർട്ടലിൻ്റെ ഉടമയോട് ഒരു ന്യൂസ് പോർട്ടൽ സമൂഹത്തിൻ്റെ ശ്രദ്ധയിൽ പെടാനും പത്ത് കാശ് ഉണ്ടാക്കാനും ഇത്തരം തരംതാണ മാർഗ്ഗം തേടുന്നതിനേക്കാൾ നല്ലത് ഏതെങ്കിലും വഴിയരികിൽ ഒരു തുണിയും വിരിച്ച് ഇരിക്കുന്നതായിരുന്നു എന്ന് ഓർമിപ്പിക്കുന്നു...
ലേഖനം എഴുതിയ മോനേ സുരേഷേ... കഴിഞ്ഞ 2000 വർഷത്തോളമായി ലോകത്തിൻ്റെ ഓരോ മുക്കിലും മൂലയിലും ക്രിസ്തുവിനായി ജീവിതം സമർപ്പിച്ച് തങ്ങളുടെ ചുറ്റിലുമുള്ള സഹോദരങ്ങൾക്കായി സ്വജീവിതം ത്യജിച്ച ലക്ഷോപലക്ഷം കന്യാസ്ത്രീകൾ ഈ ലോകത്തിൽ കൂടി കടന്നു പോയിട്ടും ഉണ്ട്, ഇപ്പോൾ കടന്ന് പോകുന്നുണ്ട്, ഇനിയും കടന്ന് പോകുകയും ചെയ്യും... കന്യാസ്ത്രീമാരുടെ മാറിടങ്ങളെ നോക്കി കൊതി ഊറിയും അവരുടെ ഗർഭപാത്രങ്ങളെ സങ്കല്പത്തിൽ കണ്ട് അസൂയപ്പെട്ട് വെള്ളം ഇറക്കിയിട്ടും ഒരു കാര്യവും ഇല്ല. കാമവെറി പൂണ്ട ഹൃദയവും കണ്ണുകളും കൊണ്ട് നോക്കുമ്പോൾ ഇതല്ല ഇതിൻ്റെ അപ്പുറവും എഴുതി പിടിപ്പിക്കും എന്നറിയാം. വയലിൽ കുത്തിവച്ചിരിക്കുന്ന ഒരു പെൺ കോലത്തെപ്പോലും കാമാസക്തിയോടെ നോക്കുന്ന
താങ്കളെപ്പോലുള്ളവരുടെ ഹൃദയത്തിൻ്റെ നിറവിൽ നിന്ന് ഇത്ര പരസ്യമായി ഇത്തരം വാക്കുകൾ
കുത്തിക്കുറിക്കുമ്പോൾ താങ്കളുടെ ഭവനത്തിലുള്ള പാവപ്പെട്ട ഒരു സ്ത്രീയും അവൾ നൊന്ത് പ്രസവിച്ച രണ്ട് പെൺകുട്ടികളും എത്രമാത്രം സുരക്ഷിതരായിരിക്കും എന്ന് അല്പം വേദനയോടെ ഞാൻ ഓർക്കുകയും നൊമ്പരപ്പെടുകയും ചെയ്യുന്നു.
"കുഞ്ഞു സഹോദരികൾക്കായി ദൈവവിളി ക്യാമ്പ് എന്ന പേരില്‍ നടത്തുന്ന റിക്രൂട്ടിംഗുകൾ മനുഷ്യാവകാശ ധ്വംസനമാണ്" എന്ന് വ്യാകുലപ്പെടുന്ന താങ്കൾ മറന്നു പോയ പല കാര്യങ്ങളുമുണ്ട്. ക്രൈസ്തവ സന്യസ്തരുടെ ഭവനങ്ങളിൽ മനുഷ്യാവകാശ ധ്വംസനമാണ് നടക്കുന്നത് എന്ന് വിലപിക്കുന്ന താങ്കൾ തന്നെ അല്ലേ ഇന്ത്യൻ ഭരണഘടന തൻ്റെ പൗരൻമാർക്ക് നൽകുന്ന മൗലീക അവകാശമായ ഏത് ജീവിതാന്തസും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിൽ കൈകടത്തി മനുഷ്യാവകാശ ധ്വംസനം നടത്തുന്നത്..? 18 വയസ് പൂർത്തിയായ ഏതൊരു സ്ത്രീക്കും വിവാഹം കഴിക്കാൻ സ്വാതന്ത്ര്യമുള്ള ഈ രാജ്യത്ത് ഒരു കന്യാസ്ത്രീ പോലും 19 വയസിന് മുമ്പ് സന്യാസിനിയായി വ്രതം ചെയ്യാറില്ല എന്ന പച്ചയായ സത്യം താങ്കൾക്ക് അറിയില്ലെങ്കിൽ അങ്ങ് വ്യക്തമാക്കി തരാം. പിന്നെ 19 ആം വയസിലോ 20 ആം വയസിലോ ആദ്യവ്രതം ചെയ്യുന്ന സന്യാസിനികളിൽ ആരും തന്നെ 24 വയസിന് മുമ്പ് നിത്യവ്രതം ചെയ്യാറുമില്ല.
ആദ്യവ്രതം മുതൽ നിത്യവ്രതം വരെയുള്ള 6 വർഷക്കാലം അവരിൽ ആർക്കെങ്കിലും സന്യാസം ഉപേക്ഷിക്കണം എന്ന് തോന്നുകയാണെങ്കിൽ തിരിച്ച് പോകാനുള്ള എല്ലാ സ്വാതന്ത്ര്യവും ഓരോ സന്യാസസഭയുടെയും നിയമാവലി വ്യക്തമായി നൽകുന്നുണ്ട്. നിത്യവ്രതം ചെയ്താൽ പോലും ഏതെങ്കിലും സന്യാസിനിക്ക് സന്യാസം ഉപേക്ഷിച്ച് വിവാഹം കഴിക്കാൻ ആഗ്രഹം തോന്നിയാൽ ആരും അവരെ നിർബന്ധിച്ച് പിടിച്ച് വയ്ക്കാറില്ല. എതെങ്കിലും സന്യാസിനി ഇങ്ങനെ ഒരു ആഗ്രഹം അവരുടെ അധികാരികളോട് തുറന്ന് പറയാൻ ഇടയായാൽ (നിർഭാഗ്യവശൽ പലരും തുറന്ന് പറയാൻ ധൈര്യം കാട്ടാതെ പലരുടെയും കൂടെ ഒളിച്ചോടുന്നത് ഞങ്ങളുടെ കുറ്റമല്ല) ആ സന്യാസസഭയുടെ അധികാരികൾ തന്നെ മാതാപിതാക്കളുടെ സ്ഥാനത്ത് നിന്ന് വിവാഹം നടത്തി കൊടുക്കുകയും മുന്നോട്ടുള്ള ജീവിതം സുരക്ഷിതമാക്കാൻ സ്വന്തമായി ജോലി ഇല്ലാത്തവർക്ക് ഒരു ജോലി സംഘടിപ്പിച്ച് കൊടുക്കുകയും ചെയ്യുന്നത് അധികമാർക്കും അറിയാത്ത സത്യമാണ്.
സന്യാസ വ്രതം, കന്യാമഠങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും ബൈബിളില്‍ എവിടെയും പ്രതിപാദിക്കുന്നില്ല എന്ന താങ്കളുടെ ആകുലത കാണുമ്പോൾ തന്നെ അറിയാം ക്രിസ്ത്യാനി ആണെങ്കിലും ബൈബിൾ കൈ കൊണ്ട് തൊടാറില്ല എന്ന സത്യം. മത്തായി 19 ആം അധ്യായം എടുത്ത് വായിക്കുമ്പോൾ ക്രിസ്തുവിൻ്റെ വാക്കുകൾ ഗ്രഹിക്കാൻ കഴിവുള്ളവർക്ക് അറിയാം സ്വര്‍ഗ്ഗരാജ്യത്തെ പ്രതി തങ്ങളെത്തന്നെ ഷണ്‌ഡരാക്കുന്നവരുടെ മഹിമ. സ്ത്രീയെ ലൈംഗീക സംതൃപ്തിക്ക് വേണ്ടി മാത്രം മാറ്റി നിർത്തിയിരിക്കുന്ന തന്നെ പോലെയുള്ളവരോട് ബ്രഹ്മചര്യത്തെക്കുറിച്ച് പറയുന്നത് പോത്തിനോട് വേദം ഓതുന്നതിന് തുല്ല്യമാണ്... അലസന് എന്ത് അദ്ധ്വാനം! ആർത്തി പൂണ്ടവന് എന്ത് ആശയടക്കം! കാമപൂരിതന് എന്ത് ബ്രഹ്മചര്യം അല്ലേ...!!!
വിലക്കുകളില്ലാതെ സ്വന്തം ഭവനങ്ങളുടെ വാതിലുകൾ സന്യാസിനികൾക്കായി തുറന്നു നൽകണം എന്ന് ഉപദേശിക്കുന്ന താങ്കൾ അടങ്ങുന്ന സമൂഹം അല്ലേ ആദ്യം മാറേണ്ടത്...? ഏതെങ്കിലും സന്യസ്തർ സന്യാസജീവിതം ഉപേക്ഷിച്ച് വിവാഹം കഴിച്ചാൽ അത് ആഘോഷമാക്കി അവരുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ കൂടി പാറി പറത്തുന്ന പകൽ മാന്യന്മാർ അവരും അവരുടെ കുടുംബാഗങ്ങളും അനുഭവിക്കുന്ന നാണക്കേട് ഓർക്കാറുണ്ടോ...? സന്യസ്തരോട് കാട്ടുന്ന ഈ പ്രത്യേകസ്നേഹം ഭയന്നാണ് പല സന്യസ്തരുടെയും സ്വന്തക്കാർ സന്യാസം ഉപേക്ഷിക്കുന്നവളുടെ മുമ്പിൽ തങ്ങളുടെ ഭവനത്തിൻ്റെ വാതിലുകൾ കൊട്ടിയടയ്ക്കുന്നത്. ഇവിടെ ആദ്യം മാറേണ്ടത് വികലമായ കാഴ്ച്ചപാടുള്ള ഒരു സമൂഹം ആണ്. സമൂഹം മാറിയാൽ വ്യക്തികളും കുടുംബങ്ങളും മാറും. കേരളത്തിൽ ഇന്നുവരെയും സ്വന്തം ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ പോകുന്ന ഏതെങ്കിലും ഒരു വ്യക്തിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എടുത്തിട്ട് നിങ്ങൾ ആഘോഷിക്കാറുണ്ടോ...? അയ്യോ അങ്ങനെ ചെയ്താൽ അത് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള ഒളിഞ്ഞ് നോട്ടം ആയിപ്പോകില്ലേ എന്ന് ചിന്തിക്കുന്ന തനിക്ക് ഒക്കെ സന്യാസിനികളുടെ ജീവിതത്തിലേക്ക് ഒന്ന് ഒളിഞ്ഞ് നോക്കിയില്ലെങ്കിൽ ഒരു സുഖം ഇല്ലല്ലോ...? ഈ അസുഖത്തിന് പറയുന്ന പേര് വേറെയാണ് കേട്ടോ...
മഠങ്ങളിൽ 'Me too' ക്യാമ്പെയ്നുകൾക്ക് അവസരമുണ്ടാവണം എന്ന പൂതി നല്ല തമാശയാണ് കേട്ടോ... ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്ന 'Me too' കഥകൾ വായിച്ച് സംതൃപ്തിയായില്ലേ...!! ഓ, ജെസ്മിയേപ്പോലുള്ളവരുടെ ഇക്കിളി കഥകൾ കുറച്ചൊന്നും അല്ലല്ലോ സുഖം തരുന്നത് എന്ന കാര്യം ഞാൻ അങ്ങ് മറന്നു പോയി... കണ്ണിലെണ്ണയുമൊഴിച്ച് കാത്തിരുന്നോ... ജെസ്മിയേപ്പോലുള്ള ചിലർ വന്നെങ്കില്ലോ... അല്ലെങ്കിൽ 'ആമേനും, പിന്നെ 'ഞാനിവിടെ തനിച്ചാണേ' എന്ന ഒന്നു രണ്ട് 'Me too' കൊണ്ട് അങ്ങ് സംതൃപ്തിയടയുന്നത് അല്ലേ നല്ലത്...
സന്യാസവസ്ത്രം ധരിക്കുന്ന കന്യാസ്ത്രീകളെ ഓർത്ത് വേദനിക്കുന്ന താങ്കൾ എന്നെങ്കിലും അവർ എന്തിനാണ് ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് എന്ന് ആത്മാർത്ഥമായി ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഞാൻ അങ്ങ് പറഞ്ഞ് തരാം. അവിവാഹിതകളായ കന്യകകളും രാജകുമാരിമാരും നൂറ്റാണ്ടുകളായി ധരിക്കാറുള്ള വസ്ത്രമാണ് കൈ നീളമുള്ള നീണ്ട അങ്കി. യഹൂദ-ക്രൈസ്തവ പാരമ്പര്യം ആണ് കേട്ടോ... ലൈംഗികതയ്ക്കും സുഖലോലുപതയ്ക്കും മാത്രം പ്രാധാന്യം നൽകി നെട്ടോട്ടം ഓടുന്ന കോടാനുകോടി ജനങ്ങൾക്ക് ഈ നീണ്ട വസ്ത്രം ധരിച്ച സന്യാസിനിമാർ ഒരു സാക്ഷ്യമാണ്. അതായത് ഈ ലോക സുഖങ്ങൾക്ക് അപ്പുറത്ത് മറ്റൊരു ജീവിതം ഉണ്ട്; ഇന്ന് നിങ്ങൾ നേടുന്ന നേട്ടങ്ങളും സുഖങ്ങളും വെറും വ്യർത്ഥമാണ് എന്ന ഒരു ഓർമ്മപ്പെടുത്തൽ... ഈ യാഥാർത്ഥ്യം വ്യക്തമായി മനസിലാക്കിയ ഒരു സന്യാസിനിയും ഒരിക്കലും അലങ്കാരത്തിന് വേണ്ടി സന്യാസവസ്ത്രം ധരിക്കില്ല. ജീൻസും ടീ ഷർട്ടും ബെർമുഡയും അവർക്ക് വെറും തൃണമാണ് സഹോദരാ, തൃണം...
കന്യാസ്ത്രീകൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പറ്റില്ല എന്ന് വിലപിക്കുന്ന താങ്കളുടെ വിവരം അപാരം തന്നെ. ഒരു കന്യാസ്ത്രീയായ ഞാൻ സോഷ്യൽ മീഡിയവഴി തന്നെയാണ് താങ്കൾക്ക് മറുപടി തരുന്നതും. പിന്നെ ഒരു പച്ചയായ സത്യം പറയാം. ഒരു പെണ്ണിൻ്റെ കോലത്തെപ്പോലും ആസക്തിയോടെ നോക്കുന്ന തന്നെപ്പോലുള്ളവരുടെ മുമ്പിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന സന്യസ്തർ വന്ന് പെട്ടാലുള്ള ദുരന്തം ഊഹിക്കാവുന്നത് അല്ലേ..?
ദാരിദ്ര്യരേഖയുടെ മാനദണ്ഡങ്ങൾ ലോകം മുഴുവൻ പരിഷ്ക്കരിക്കപ്പെട്ടുവെങ്കിലും മഠങ്ങളിലെ ദാരിദ്ര്യ വ്രതം ഇന്നും മാറ്റമില്ലാതെ തുടരുന്നു എന്ന സത്യം കുത്തിക്കുറിച്ചതിൽ സന്തോഷമുണ്ട്. ലോകത്തിൻ്റെ മാനദണ്ഡം അനുസരിച്ച് ജീവിക്കാൻ ആണെങ്കിൽ എന്തിന് സന്യാസം സ്വീകരിക്കണം? ലോകത്തിൽ തന്നെ അങ്ങ് ജീവിച്ചാൽ പോരെ...? ദൈവപുത്രനായ ക്രിസ്തു കാട്ടിത്തന്ന മാതൃകയാണ് ഓരോ സന്യാസിനിയും അവരുടെ ജീവിതത്തിൽ ദാരിദ്ര്യവ്രതം വഴി അനുഷ്ഠിക്കുന്നത്. ഒന്നും തനിക്കായി സ്വന്തമാക്കാതെ ഓരോ സന്യസ്തരുടെയും കഴിവുകളും സമയവും സമൂഹത്തിൻ്റെ മൂലയിലേക്ക് വലിച്ചെറിഞ്ഞവർക്കായി പകുത്തു നൽകുക എന്നത്.
പത്രോസ് വിവാഹിതനായിരുന്നു, മോശയും വിവാഹിതനായിരുന്നു എന്ന് തട്ടി വിടുന്നത് കേട്ടാൽ ഓർക്കും ഈ ലോകത്തിലുള്ള കന്യാസ്ത്രീമാർ എല്ലാം അവരെ രണ്ടുപേരെയും ആണ് അനുഗമിക്കുന്നത് എന്ന്..!! ക്രിസ്ത്യൻ നാമധാരിയായ താങ്കളോട്: ശ്ശൊ ഈ പഴയ നിയമത്തിലെ മോശയെയും വിവാഹം കഴിച്ച പത്രോസിനെയും വിവാഹം കഴിക്കാത്ത പൗലോസിനെയും ഒക്കെ അങ്ങ് വെറുതെ വിടന്നേ... കഴിഞ്ഞ 2000 വർഷമായി ലക്ഷകണക്കിന് കന്യകകൾ മരണത്തെപ്പോലും ഭയക്കാതെ ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കുന്നത് ഒരേ ഒരുവനിൽ ദൃഷ്ടിയുറപ്പിച്ചാണ്. അത് ദൈവപുത്രനും ബ്രഹ്മചാരിയുമായ യേശുക്രിസ്തു അല്ലാതെ മറ്റാരുമല്ല. ദൈവമായിരുന്നിട്ടും സ്വയം ശൂന്യനായി മനുഷ്യാവതാരം ചെയ്ത് ദൈവത്തിൻ്റെ യഥാർത്ഥ സത്തയെന്തെന്ന് പറഞ്ഞും പഠിപ്പിച്ചും സ്വന്തം ജീവിതം സാക്ഷ്യമാക്കിയും ഇസ്രായേലിൻ്റെ
ഒരറ്റം മുതൽ അങ്ങേയറ്റം വരെ ഓടിനടന്ന 33-കാരനായ ആ നസ്രായൻ ആണ് ഞങ്ങളുടെ ഹീറോയും മണവാളനും...
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വാക്കുകൾ ഇവിടെ ഒന്ന് കോറിയിടുന്നു: "റോമൻ കത്തോലിക്കാസഭ എപ്പോഴും ഊർജ്ജസ്വലമായി നിലകൊള്ളുന്നത് പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ബ്രഹ്മചര്യം മൂലമാണെന്ന് ഞാൻ കരുതുന്നു...
എല്ലാ ദേശങ്ങളിലും ബ്രഹ്മചര്യത്തിൽ വിശ്വസ്തരായ സ്ത്രീകളുടെയും പുരുഷന്മാരുടെയും ഒരു കൂട്ടം ആൾക്കാൻ മനുഷ്യവംശത്തിൻ്റെ സേവനത്തിനായി സ്വയം സമർപ്പിക്കേണ്ടത് ആവശ്യമാണ്. എല്ലാവർക്കും സാധ്യമല്ലെന്ന് യേശുവിന് നന്നായി അറിയാമായിരുന്നെങ്കിലും ദൈവരാജ്യത്തിനുവേണ്ടി സ്വയം ഷണ്ഡന്മാരാക്കിയവരെക്കുറിച്ചല്ലേ യേശു അന്ന് പറഞ്ഞത്..." അതെ ആ മഹാത്മാവിനെപ്പോലെ ശൂദ്ധമായ മനസും ഹൃദയവും ഉള്ളവർക്ക് മാത്രമേ അപരനിലെ നന്മയെ തിരിച്ചറിയാൻ സാധിക്കൂ...
സ്നേഹപൂർവ്വം,
സി. സോണിയ തെരേസ് ഡി. എസ്. ജെ

കൊച്ചിയുടെ മദര്‍ തെരേസ സിസ്റ്റര്‍ ഫാബിയോളയ്ക്കു കെസിബിസിയുടെ ആദരംകൊച്ചി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിനു മാതൃ...
15/11/2021

കൊച്ചിയുടെ മദര്‍ തെരേസ സിസ്റ്റര്‍ ഫാബിയോളയ്ക്കു കെസിബിസിയുടെ ആദരം

കൊച്ചി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിനു മാതൃകയായി കൊച്ചിയുടെ മദര്‍ തെരേസയെന്ന് അറിയപ്പെടുന്ന അപ്പസ്‌തോലിക്ക് സിസ്‌റ്റേഴ്‌സ് ഓഫ് കോണ്‍സലാത്ത സഭാംഗം സിസ്റ്റര്‍ ഫാബിയോള ഫാബ്രിയക്ക് കെസിബിസി മീഡിയ കമ്മീഷന്റെ ആദരം. പാലാരിവട്ടം പിഒസിയില്‍ നടന്ന ചടങ്ങില്‍ കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംബ്ലാനി സിസ്റ്ററെ ആദരിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ജോണ്‍ പോള്‍, ഫാ. ഏബ്രഹാം ഇരിമ്പിനിക്കല്‍, നടന്‍ ടിനി ടോം, ഫാ. അലക്സ് ഓണമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ ജനിച്ച സിസ്റ്റര്‍ ഫാബിയോള ഫാബ്രി മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1996ലാണ് ഇന്ത്യയിലെത്തുന്നത്.നിരാലംബരായവര്‍ക്ക് തന്റെ മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ സിസ്റ്റര്‍ നല്കിയ സംഭാവനങ്ങള്‍ നിസ്തുലമാണ്. 2005ലാണ് ഫോര്‍ട്ട് കൊച്ചിയില്‍ എട്ട് കുട്ടികളുമായി ആശ്വാസ ഭവന്‍ ആരംഭിക്കുന്നത്. അനാഥരായ കുഞ്ഞുകളുടെ അമ്മയും അപ്പനുമെല്ലാം സിസ്റ്റര്‍ തന്നെയാണ്. എട്ട് പേരില്‍ നിന്നും ആരംഭിച്ച ആശ്വാസ ഭവനില്‍ ഇന്ന് 80 കുട്ടികളാണുള്ളത്. ഇവരുടെയെല്ലാം വിദ്യാഭ്യാസവും,വിവാഹവും എല്ലാം മാതാപിതാക്കാളുടെ സ്ഥാനത്ത് നിന്ന് സിസ്റ്റര്‍ നടത്തി കൊടുക്കുന്നു.

ആശ്വാസ ഭവനിലെ 6 പേരുടെ വിവാഹമാണ് ഇതുവരെ നടന്നത്.5 സിസ്റ്റേഴ്സ് ഉള്‍പ്പെടെ 23 സ്റ്റാഫുകളും ആശ്വാസ ഭവനില്‍ സിസ്റ്ററിനെ സഹായിക്കാനുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ മികവിന് ആലപ്പുഴ രൂപതയുടെ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങളും സിസ്റ്ററിനെ തേടിയെത്തിയിട്ടുണ്ട്.ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മറ്റുള്ളവര്‍ക്ക് വലിയ സന്ദേശം നല്കുന്ന പശ്ചാത്തലത്തിലാണ് കെസിബിസി മീഡിയ കമ്മീഷന്‍ സിസ്റ്റര്‍ ഫാബിയോള ഫാബ്രിയ്ക്കു ആദരവ് അര്‍പ്പിച്ചത്.

ക്രിസ്തു സാക്ഷ്യമേകി സിസ്റ്റർ ഷാന്റി വൃക്ക പകുത്തു നല്‍കി: ഡയാനയ്ക്കു പുതുജീവിതംതലശ്ശേരി അതിരൂപതാംഗവും ക്രിസ്തുദാസി സമൂഹ...
11/11/2021

ക്രിസ്തു സാക്ഷ്യമേകി സിസ്റ്റർ ഷാന്റി വൃക്ക പകുത്തു നല്‍കി: ഡയാനയ്ക്കു പുതുജീവിതം

തലശ്ശേരി അതിരൂപതാംഗവും ക്രിസ്തുദാസി സമൂഹാംഗവുമായ സിസ്റ്റർ ഷാന്റി തന്റെ വൃക്ക പകുത്തു നല്‍കിയതോടെ ഇരിഞ്ഞാലക്കുട കരോട്ടുകര സ്വദേശിനിയായ ഡയാനയ്ക്കു പുതുജീവിതം. 31 വയസുള്ള ഡയാനയുടെ വൃക്കകളില്‍ ഒന്ന് പണ്ട് തൊട്ടേ പ്രവർത്തിക്കുന്നേയില്ലായിരിന്നു. മറ്റൊന്ന് 15 വയസു മുതൽ രോഗബാധിതമായിരിന്നു. തീർത്തും ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയിൽ ആണ് കിഡ്നി മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയാൽ രക്ഷപ്പെടുമെന്നുള്ള നിർദ്ദേശം ലഭിക്കുന്നത്. .ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് ക്രിസ്തുദാസി സമൂഹാംഗമായ സിസ്റ്റർ ഷാന്റി ദാതാവായി മുന്നോട്ടു വന്നത്.

ഡയാനയുടെ യഥാർത്ഥ സ്ഥിതി അറിഞ്ഞ സിസ്റ്റർ ഷാന്റി വൃക്ക പകുത്തു നല്കുവാന്‍ സന്നദ്ധയാകുകയായിരിന്നു. ക്രിസ്തുദാസി സമൂഹത്തിന്റെ ജനറാളമ്മ സമ്മതം മൂളിയതോടെ ഏവര്‍ക്കും ഇരട്ടി സന്തോഷം. വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം എറണാകുളം ലിസി ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസം നടന്ന ശസ്ത്രക്രിയ വിജയകരമായിരിന്നു. ഇരിഞ്ഞാലക്കുട രൂപതയിലെ കരോട്ടുകര സെയ്ൻ്റ് ആൻ്റണി ഇടവകയിലെ പടയാട്ടി കുടുംബത്തിലെ ഡേവിസ് - മായ ദമ്പതികൾക്ക് ജനിച്ച ഇരട്ട കുഞ്ഞുങ്ങളിൽ മൂത്ത കുട്ടിയാണ് ഡയാന.

തലശ്ശേരി അതിരൂപതയിലെ പൊന്മല ഇടവകയിൽ മാങ്കോട്ട് ജോസഫ് - ഏലിയാമ്മ ദമ്പതികളുടെ നാല് മക്കളിൽ മൂന്നാമത്തെ മകളായി സിസ്റ്റർ ഷാന്റി 1999 ൽ ആണ് ക്രിസ്തുദാസി സമൂഹാംഗമായി പ്രഥമ വ്രത വാഗ്ദാനം നടത്തിയത്. തുടർന്നിങ്ങോട്ടു വിവിധ ശുശ്രുഷാ മേഖലകളിൽ പ്രവർത്തിച്ചു വരികയാണ്. കഴിഞ്ഞ ഒരു വർഷമായി മാനന്തവാടി രൂപതയിലെ ചുണ്ടക്കര ഇടവകയിൽ ഇടവക പ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്നു. സഹോദര സ്നേഹത്താല്‍ ക്രിസ്തു സാക്ഷ്യമേകി വൃക്ക പകുത്തു നല്‍കി വലിയ സാക്ഷ്യമേകിയ സിസ്റ്റര്‍ ഷാന്‍റിയ്ക്കു അഭിനന്ദനവും പ്രാര്‍ത്ഥനയും നേര്‍ന്ന് കൊണ്ട് നിരവധി പേരാണ് നവമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെച്ചുക്കൊണ്ടിരിക്കുന്നത്.

റോം: വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ സെക്രട്ടറി ജനറലായി  സിസ്റ്റർ റാഫേല്ല പെട്രിനിയെ ഫ്രാൻസിസ് മാർപാപ്പ നിയമ...
05/11/2021

റോം: വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ സെക്രട്ടറി ജനറലായി സിസ്റ്റർ റാഫേല്ല പെട്രിനിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ സെക്രട്ടറി ജനറൽ പദവി വഹിക്കുന്ന ആദ്യ വനിതയാണ് സിസ്റ്റർ റാഫേല്ല പെട്രിനി. 2005 മുതൽ ജനങ്ങളുടെ സുവിശേഷ വത്കരണത്തിനായുള്ള കോൺഗ്രിഗേഷനിലെ ഉദ്യോഗസ്ഥയായ് സേവനം ചെയ്യുകയായിരുന്നു സിസ്റ്റർ റാഫേല്ല. വത്തിക്കാൻ സിറ്റി സ്റ്റേറ്റിൽ മാർപ്പാപ്പയ്ക്ക് പകരം എക്സിക്യൂട്ടീവ് അധികാരം വിനിയോഗിക്കുന്ന ബോഡിയാണ് വത്തിക്കാൻ ഗവർണറേറ്റ്. ഇന്നുവരെയുള്ള വത്തിക്കാൻ പാരമ്പര്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഈ നിയമനം. ഇന്നലെ വത്തിക്കാൻ പ്രസ് ഓഫീസിന്റെ ബുള്ളറ്റിനാണ് ഇക്കാര്യം അറിയിച്ചത്.
സിസ്റ്റർ റാഫേല്ല പെട്രിനി 1969 ജനുവരി 15 ന് റോമിൽ ജനിച്ചു, ഫ്രാൻസിസ്കൻ സിസ്റ്റേഴ്‌സ് ഓഫ് ദി യൂക്കറിസ്റ്റിക്ക് എന്ന സന്യസസഭയിലെ അംഗമാണ്. സിസ്റ്റർ പെട്രിനി റോമിലെ ലൂയിസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ബാർണി സ്‌കൂൾ ഓഫ് ബിസിനസ്സിൽ നിന്ന് "സയൻസ് ഓഫ് ഓർഗനൈസേഷൻ ബിഹേവിയർ" എന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദവും സെന്റ് തോമസ് അക്വിനാസിന്റെ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സോഷ്യൽ സയൻസസിൽ ഡോക്ടറേറ്റും നേടി. 2015 മുതൽ 2019 വരെ റോമിലെ കാമിലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാസ്റ്ററൽ തിയോളജി ഓഫ് ഹെൽത്തിൽ സഭയുടെ സാമൂഹിക സിദ്ധാന്തവും ആരോഗ്യ സാമൂഹ്യശാസ്ത്രവും പഠിപ്പിച്ച അവർ നിലവിൽ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് സോഷ്യൽ സയൻസസിലെ ഫാക്കൽറ്റി ഓഫ് സോഷ്യൽ സയൻസസിൽ വെൽഫെയർ ഇക്കണോമിക്സ്, സോഷ്യോളജി ഓഫ് എക്കണോമിക് പ്രോസസ് പ്രൊഫസറാണ്.
സി. സോണിയ തെരേസ് ഡി. എസ്. ജെ

24/08/2021

SHSM Sisters 🥰🥰💪🙏

14/08/2021

*മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും*
മത്തായി 10 : 32

സമൂഹമാധ്യമങ്ങളിൽ ഈശോയെ മഹത്വപ്പെടുത്താൻ നമുക്ക് ഇതാ ഒരു അവസരം. നിങ്ങൾ ആയിരിക്കുന്ന ഇടങ്ങളിൽ നിന്നുകൊണ്ട് യേശുക്രിസ്തുവിന്റെ ക്രൂശിതരൂപം/ഫോട്ടോ കയ്യിൽ പിടിച്ചുകൊണ്ട്

#എന്റെഈശോഎന്റെദൈവം


എന്നുപറഞ്ഞുകൊണ്ട് ഒരു വീഡിയോ എടുത്ത് ഞങ്ങൾക്ക് അയച്ചു തരിക.

♦️First video നാളെ (15/08/2021) രാവിലെ 8:30 നു ലൈവായി ഇടുന്നതാണ്.

ആലപ്പുഴ പൂങ്കാവ് ഇടവകയിലെ ജീസസ് യൂത്ത് നേതൃത്വം നൽകുന്ന ഈ വിറ്റ്നസ് ചലഞ്ച്ലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

♦️വീഡിയോ ഈ ഫേസ്ബുക്ക് പേജിൽ https://www.facebook.com/170756865043759
അപ്‌ലോഡ് ചെയ്ത് അതിന്റെ ലിങ്ക് നിങ്ങൾക്ക് അയക്കുന്നതാണ്.

♦️കുടുംബത്തിലുള്ള എല്ലാവർക്കും ഒരുമിച്ചോ, ഓരോരുത്തരുമായോ വീഡിയോ ചെയ്യാവുന്നതാണ്.

♦️വീഡിയോടൊപ്പം നിങ്ങളുടെ പേരും സ്ഥലവും അയക്കുക.
(ex: JOSEPH SIRAJ POOMKAVU, ALAPPUZHA)

♦️വീഡിയോ അയക്കേണ്ട നമ്പർ 9539926026, +919847725464, 8921642601

MyJesusMyGod

അഭിനന്ദനങ്ങൾ........💐💐💐💐കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് .മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ സി.ഷാരോൺ സി എം സി തൃശ...
04/12/2020

അഭിനന്ദനങ്ങൾ........💐💐💐💐

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് .മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ സി.ഷാരോൺ സി എം സി തൃശൂർ നിർമ്മല പ്രോവിൻസ് അംഗവും . എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി ഡോൺ ബോസ്കോ കുടുംബ കൂട്ടായ്മയിൽ ചക്രമാക്കിൽ വർഗീസ് മേരി ദമ്പതികളുടെ മകളുമാണ്. തൃശൂർ സെൻ്റ് തോമസ് കോളേജ് (ഓട്ടോണമസ് ) -അസി.പ്രൊഫസറായി പ്രവർത്തിക്കുന്ന ഡോ. സി. ഷാരോൺ സി എം സി .കാലിക്കറ്റ് യൂണിവേഴ്സിയിൽ നിന്ന് ഒന്നാം റാങ്കോടെ ബിഎ, എം എ ബിരുദങ്ങൾ, തിയോളജിയിൽ ഒന്നാം റാങ്കോടെ മാസ്റ്റേഴ്സ് ഡിഗ്രി എന്നിവ കരസ്ഥമാക്കി. വീനസ് ഇൻ്റർനാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ outstanding woman in the field of Humanities and social sciences Award, തുഞ്ചൻ സ്മാരക അവാർഡ് എന്നിവ നേടിയിട്ടുണ്ട്. UGC, fellowship കളോടെ കാനഡ, അമേരിക്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ സർവ്വകലാശാലകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള സിസ്റ്റർ ഇതിനോടകം അഞ്ച് പുസ്തകങ്ങളും ഒരു എഡിറ്റഡ് പുസ്തകവും 25ഓളം പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏകദേശം 40ഓളം നാഷണൽ ഇൻറർനാഷണൽ കോൺഫ്രൻസുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് A ഗ്രേഡോടെ എം.ഫിൽ, B.Ed നേടിയ Dr sr Sharon CMC പതിനെട്ട് പത്തൊമ്പത് നൂറ്റാണ്ടുകളിൽ മലയാളസാഹിത്യത്തിൽ ഉണ്ടായ റോമാ യാത്രകളിലാണ് ഡോക്ടറേറ്റ് നേടിയത്

14/10/2020
സൈബർ ഗുണ്ടകൾക്കു വളംവയ്ക്കുന്നത് നീതിനിഷേധംതി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഡ​​​ബ്ബിം​​​...
29/09/2020

സൈബർ ഗുണ്ടകൾക്കു വളംവയ്ക്കുന്നത് നീതിനിഷേധം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഡ​​​ബ്ബിം​​​ഗ് ആ​​​ർ​​​ട്ടി​​​സ്റ്റ് ഭാ​​​ഗ്യ​​​ല​​​ക്ഷ്മി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മൂ​​​ന്നു വ​​​നി​​​ത​​​ക​​​ൾ ചേ​​​ർ​​​ന്ന് യു​​​ട്യൂ​​​ബ​​​റെ കൈ​​​കാ​​​ര്യം​​​ ചെ​​​യ്യേ​​​ണ്ടി​​​വ​​​ന്ന സം​​​ഭ​​​വം സാം​​​സ്കാ​​​രി​​​ക കേ​​​ര​​​ള​​​ത്തി​​​ന്‍റെ മു​​​ഖം​​​മൂ​​​ടി വ​​​ലി​​​ച്ചു​​​കീ​​​റു​​​ന്ന​​​താ​​​ണ്. മാ​​​തൃ​​​ത്വ​​​ത്തെ​​​യും സ്ത്രീ​​​ത്വ​​​ത്തെ​​​യും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ഇ​​​ത്ര​​​ നീ​​​ച​​​മാ​​​യി ആ​​​ക്ഷേ​​​പി​​​ച്ച ഒ​​​രു സാ​​​മൂ​​​ഹ്യ​​​വി​​​രു​​​ദ്ധ​​​നെ നി​​​യ​​​മ​​​ത്തി​​​നു​​​ മു​​​മ്പി​​​ൽ കൊ​​​ണ്ടു​​​വ​​​രാ​​​നു​​​ള്ള വ്യ​​​വ​​​സ്ഥാ​​​പി​​​ത​​​മാ​​​യ ശ്ര​​​മ​​​ങ്ങ​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ത​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ത്ത​​​ര​​​മൊ​​​രു ക​​​ടും​​​കൈ ചെ​​​യ്യേ​​​ണ്ടി​​​വ​​​ന്ന​​​ത് എ​​​ന്നാ​​​ണ് ഭാ​​​ഗ്യ​​​ല​​​ക്ഷ്മി പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. നി​​​യ​​​മ​​​വാ​​​ഴ്ച നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ഒ​​​രു സം​​​സ്ഥാ​​​നം ഇ​​​ത്ത​​​ര​​​മൊ​​​രു ദു​​​ര​​​വ​​​സ്ഥ​​​യി​​​ലേ​​​ക്ക് എ​​​ത്ത​​​പ്പെ​​​ട്ട​​​ത് അ​​​തീ​​​വ ​​​ദു​​​ഃഖ​​​ക​​​ര​​​വും അ​​​ങ്ങേ​​​യ​​​റ്റം ആ​​​ശ​​​ങ്ക ഉ​​​ള​​​വാ​​​ക്കു​​​ന്ന​​​തു​​​മാ​​​ണ്. സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നാ​​​ലെ ഭാ​​​ഗ്യ​​​ല​​​ക്ഷ്മി​​​യെ​​​യും കൂ​​​ട്ടു​​​കാ​​​രി​​​ക​​​ളെയും അ​​​ഭി​​​ന​​​ന്ദി​​​ക്കാ​​​ൻ സാം​​സ്കാ​​രി​​ക-​​സാ​​മൂ​​ഹി​​ക രം​​ഗ​​ത്തെ നി​​ര​​വ​​ധി​​പ്പേ​​രെ​​ത്തി. അ​​ക്കൂ​​ട്ട​​ത്തി​​ൽ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജയും വ​​​നി​​​താ​​​ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ ജോ​​​സ​​​ഫൈ​​​നും ഉ​​ണ്ടാ​​യി എ​​ന്ന​​തും സ​​ന്തോ​​ഷ​​ക​​ര​​മാ​​ണ്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ വി​​​ജ​​​യ് പി. ​​​നാ​​​യ​​​ർ എ​​​ന്ന വൈ​​​കൃ​​​ത​​​മ​​​ന​​​സി​​​ന്‍റെ ഉ​​​ട​​​മ​​​യ്ക്ക്, ഇ​​​ത്ര ആ​​​ക്ഷേ​​​പ​​​ക​​​ര​​​മാ​​​യ ഒ​​​രു വീ​​​ഡി​​​യോ ചി​​​ത്രീ​​​ക​​​രി​​​ച്ച് സ​​​മൂ​​​ഹമാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് പേ​​​രി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കാ​​​ൻ എ​​​ങ്ങ​​​നെ ധൈ​​​ര്യം​​​കി​​​ട്ടി എ​​​ന്ന​​​താ​​​ണ് പ​​​ല​​​രെയും അ​​​ദ്ഭുത​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. എ​​​ന്നാ​​​ൽ, ഇ​​​തേ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ എ​​​നി​​​ക്കു ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞ​​​ത് ഞെ​​​ട്ടി​​​ക്കു​​​ന്ന വ​​​സ്തു​​​ത​​​ക​​​ളാ​​​ണ്. ക​​​ഴി​​​ഞ്ഞ കു​​​റ​​​ച്ചു കാ​​​ല​​​ങ്ങ​​​ളാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും വ​​​നി​​​താ​​​ ക​​​മ്മീ​​​ഷ​​​നി​​​ലും സ്ത്രീ​​​ത്വ​​​ത്തെ അ​​​പ​​​മാ​​​നി​​​ച്ച​​​തു സം​​​ബ​​​ന്ധി​​​ച്ച് ല​​​ഭി​​​ച്ച അ​​​നേ​​​കം പ​​​രാ​​​തി​​​ക​​​ളി​​​ൽ ബ​​​ഹു​​​ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ന്മേ​​​ലും കൃ​​​ത്യ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ക​​​യോ കു​​​റ്റ​​​ക്കാ​​​രെ പി​​​ടി​​​കൂ​​​ടു​​​ക​​​യോ ചെ​​​യ്തി​​​ട്ടി​​​ല്ല. അ​​​പ​​​മാ​​​ന​​​ക​​​ര​​​മാ​​​യ ഇ​​​ത്ത​​​രം നി​​​ര​​​വ​​​ധി വീ​​​ഡി​​​യോ​​​ക​​​ളും ഫേ​​​സ്ബു​​​ക്ക്, വാ​​​ട്സ്ആപ്പ് പോ​​​സ്റ്റു​​​ക​​​ളും അ​​​നു​​​ദി​​​നം സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ നി​​​റ​​​യു​​​ന്നു​​​മു​​​ണ്ട്.

കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​തു​​​ര​​​ശു​​​ശ്രൂ​​​ഷാ രം​​​ഗ​​​ത്തും ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലും നി​​​സ്വാ​​​ർ​​​ഥ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന ക​​​ന്യാ​​​സ്ത്രീസ​​​മൂ​​​ഹം ക​​​ഴി​​​ഞ്ഞ കു​​​റ​​​ച്ചു​​​കാ​​​ല​​​ങ്ങ​​​ളാ​​​യി നേ​​​രി​​​ടു​​​ന്ന ആ​​​ക്ഷേ​​​പ​​​വും അ​​​പ​​​മാ​​​ന​​​വും വി​​​വ​​​ര​​​ണാ​​​തീ​​​ത​​​മാ​​​ണ്. അ​​​ടു​​​ത്ത​​​കാ​​​ല​​​ത്താ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ത്ര​​​മാ​​​ത്രം സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ട്ടി​​​ട്ടു​​​ള്ള ഒ​​​രു വി​​​ഭാ​​​ഗ​​​മു​​​ണ്ടാ​​​കി​​​ല്ല. ഭാ​​​ഗ്യ​​​ല്ക്ഷ​​​മി​​​യെ​​​പ്പോ​​​ലെ കൈ​​​ക്ക​​​രു​​​ത്തു​​​കൊ​​​ണ്ട് അ​​​തി​​​നെ നേ​​​രി​​​ടാ​​​ത്ത​​​തു​​​കൊ​​​ണ്ടാ​​​ണോ ഇ​​​ര​​​ക​​​ളാ​​​യ ക​​​ന്യാ​​​സ്ത്രീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വേ​​​ദ​​​ന​​​ക​​​ൾ പു​​​റം​​​ലോ​​​ക​​​ത്ത് എ​​​ത്താ​​​ത്ത​​​ത്? കേ​​​ര​​​ള​​​ത്തി​​​ന്‍റെ പൊ​​​തു​​​സ​​​മൂ​​​ഹ​​​വും മ​​​ന്ത്രി​​​യും വ​​​നി​​​താ​​​ ക​​​മ്മീ​​​ഷ​​​നും സാം​​​സ്കാ​​​രി​​​ക​​​നാ​​​യ​​​ക​​​രു​​​മൊ​​​ന്നും ഇ​​​വ​​​രോ​​​ടു സ​​​ഹാ​​​നു​​​ഭൂ​​​തി പ്ര​​​ക​​​ടി​​​പ്പി​​​ക്കാ​​​ത്ത​​​തും കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ക​​​രി​​​ക്കാ​​​ത്ത​​​തും എന്തുകൊ ണ്ടാണ്? ല​​​ളി​​​ത​​​മാ​​​യി പ​​​റ​​​യ​​​ട്ടെ, സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ടു​​​ന്ന ക​​​ന്യാ​​​സ്ത്രീ സ​​​മൂ​​​ഹ​​​ത്തോ​​​ട് കേ​​​ര​​​ളം കാ​​​ണി​​​ക്കു​​​ന്ന​​​ത് ക​​​ടു​​​ത്ത അ​​​നീ​​​തി​​​യും അ​​​വ​​​ഗ​​​ണ​​​ന​​​യു​​​മാ​​​ണ്.

അ​​​ഗ​​​തി​​​ക​​​ൾ, അ​​​ശ​​​ര​​​ണ​​​ർ, എ​​​യി​​​ഡ്സ് - കാ​​​ൻ​​​സ​​​ർ - കു​​​ഷ്ഠം തു​​ട​​ങ്ങി​​യ​​വ​​കൊ​​ണ്ടു പൊ​​റു​​തി​​മു​​ട്ടു​​ന്ന രോ​​ഗി​​ക​​ൾ, മാ​​​ന​​​സി​​​ക​​​രോ​​​ഗ​​വും ശാ​​​രീ​​​രി​​​ക​​​വൈ​​​ക​​​ല്യം ബാ​​ധി​​ച്ച​​വ​​ർ തു​​​ട​​​ങ്ങി സ​​​മൂ​​​ഹ​​​ത്തി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ടു​​​പോ​​​കു​​​ന്ന എ​​​ത്ര​​​യോ​​​ പേ​​​ർ​​​ക്ക് താ​​​ങ്ങാ​​​യും ത​​​ണ​​​ലാ​​​യും ത്യാ​​​ഗ​​​പൂ​​​ർ​​​ണ​​​മാ​​​യ സേ​​​വ​​​നം ചെ​​​യ്യു​​​ന്ന നാ​​​ൽ​​​പ്പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം ക​​​ന്യാ​​​സ്ത്രീ​​​ക​​​ൾ കേ​​ര​​ള​​ത്തി​​ലെ ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യി​​​ൽ​​​ത്ത​​​ന്നെ​​​യു​​​ണ്ട്. പ്ര​​​തി​​​ഫ​​​ല​​​മോ പ്ര​​​ശ​​​സ്തി​​​യോ സ്ഥാ​​​ന​​​മാ​​​ന​​​ങ്ങ​​​ളോ മോ​​​ഹി​​​ക്കാ​​​തെ സ​​​ദാ​​​ സേ​​​വ​​​ന​​​ത​​​ത്പ​​​ര​​​രാ​​​യി ജീ​​​വി​​​ക്കു​​​ന്ന ഇ​​​വ​​​രെ കേ​​​ട്ടാ​​​ല​​​റ​​​യ്ക്കു​​​ന്ന ഭാ​​​ഷ​​​യി​​​ൽ അ​​​സ​​​ഭ്യം​​​പ​​​റ​​​യു​​​ക​​​യും അ​​​പ​​​മാ​​​നി​​​ക്കു​​​ക​​​യും ചെ​​​യ്ത ഒ​​​രു യു​​​ട്യൂ​​​ബ് വീ​​​ഡി​​​യോ​​​യ്ക്കെ​​​തി​​​രേ പ​​​രാ​​​തി​​​ക​​​ൾ ന​​​ൽ​​​കി​​​യ ക​​​ന്യാ​​​സ്ത്രീ​​​ക​​​ളു​​​ടെ അ​​​നു​​​ഭ​​​വം എ​​​ന്നെ വ​​​ല്ലാ​​​തെ വേ​​​ദ​​​നി​​​പ്പി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ലെ 14 ജി​​​ല്ല​​​ക​​​ളി​​​ലു​​​മാ​​​യി നൂ​​​റ്റ​​​റു​​​പ​​​തോ​​​ളം പ​​​രാ​​​തി​​​ക​​​ളാ​​​ണ് ഇ​​​വ​​​ർ വി​​​വി​​​ധ പോ​​​ലീ‌​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ന​​​ൽ​​​കി​​​യ​​​ത്. എ​​​ന്നാ​​​ൽ, ഒ​​​രു പ​​​രാ​​​തി​​​പോ​​​ലും ഒ​​​ന്ന​​​ര​​​മാ​​​സം ക​​​ഴി​​​ഞ്ഞി​​​ട്ടും വേ​​​ണ്ട​​​രീ​​​തി​​​യി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല. പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ മാ​​​ത്ര​​​മ​​​ല്ല മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​നി​​​ലും വ​​​നി​​​താ ക​​​മ്മീ​​​ഷ​​​നി​​​ലും സ​​​ന്യ​​​സ്ത​​​ർ നേ​​​രി​​​ട്ടു​​​ചെ​​​ന്ന് പ​​​രാ​​​തി ന​​​ൽ​​​കു​​​ക​​​യും വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടും യാ​​​തൊ​​​രു​​​വി​​​ധ ന​​​ട​​​പ​​​ടി​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​ല്ല. മ​​​ന്ത്രി​​​യും വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​യു​​​മൊ​​​ന്നും ക​​​ന്യാ​​​സ്ത്രീ​​​ക​​​ളു​​​ടെ പ​​​രാ​​​തി​​​ക​​​ൾ കേ​​​ട്ട​​​താ​​​യി​​​പ്പോ​​​ലും ഭാ​​​വി​​​ച്ചി​​​ട്ടി​​​ല്ല.

ക​​​ന്യാ​​​സ്ത്രീ​​​ക​​​ളെ അ​​​പ​​​മാ​​​നി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ അ​​​വ​​​ർ മാ​​​ത്ര​​​മ​​​ല്ല മ​​​റ്റു​​​ പ​​​ല​​​രും സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ പ​​​രാ​​​തി​​​ക​​​ൾ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ​​​ മാ​​​സം 29ന് ​​​ഇ​​​ത്ത​​​ര​​​ത്തി​​​ലൊ​​​രു പ​​​രാ​​​തി ക​​​ണ്ണൂ​​​ർ ജി​​​ല്ലാ പോ​​​ലീ​​​സ് ചീ​​​ഫ് മു​​​മ്പാ​​​കെ എ​​​ത്തു​​​ക​​​യു​​​ണ്ടാ​​​യി. പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ൽ പ​​​ല​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ഫോ​​​ണി​​​ലൂ​​​ടെ അ​​​ജ്ഞാ​​​ത​​​ന്‍റെ തെ​​​റി​​​യ​​​ഭി​​​ഷേ​​​കം കേ​​​ൾ​​​ക്കേ​​​ണ്ട അ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​യി എ​​​ന്നാ​​​ണ് പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ പ​​​റ​​​ഞ്ഞ​​​ത്. ഇ​​​തും പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ച്ചെ​​​ങ്കി​​​ലും ഇ​​​തു​​​വ​​​രെ​​​യും ന​​​ട​​​പ​​​ടി​​​യൊ​​​ന്നും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. ഇ​​​ത്ത​​​രം സൈ​​​ബ​​​ർ ഗു​​​ണ്ട​​​ക​​​ളെ ത​​​ള​​​യ്ക്കാ​​​ൻ നി​​​യ​​​മ​​​മോ നി​​​യ​​​മ​​​പാ​​​ല​​​ക​​​രോ ഇ​​​ല്ലാ​​​ത്ത സം​​​സ്ഥാ​​​ന​​​ത്ത് സ്ത്രീ​​​സ​​​മൂ​​​ഹം എ​​​ങ്ങ​​​നെ സ്വൈ​​​രമാ​​​യി ജീ​​​വി​​​ക്കും. പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്ക് എ​​​ങ്ങ​​​നെ സ്വ​​​സ്ഥ​​​മാ​​​യി സ​​​ഞ്ച​​​രി​​​ക്കാ​​​നാ​​​വും‍?

സ്ത്രീ​​​ക​​​ൾ​​​ക്കു​​​ നേ​​​രേ​​​യു​​​ള്ള അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്കു വ​​​ളം​​​വ​​​യ്ക്കു​​​ന്ന​​​വ​​​ർ സ​​​മൂ​​​ഹ​​​ത്തോ​​​ടു ചെ​​​യ്യു​​​ന്ന​​​ത് ക്രൂ​​​ര​​​ത​​​യാ​​​ണ്. ഇ​​​പ്പോ​​​ൾ ഓ​​​ൺ​​​ലൈ​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ല​​​ട​​​ക്കം മൊ​​​ബൈ​​​ൽ ഫോ​​​ൺ ഉ​​​പ​​​യോ​​​ഗം സ​​​ജീ​​​വ​​​മാ​​​ണ്. അ​​​തി​​​നാ​​​ൽ സൈ​​​ബ​​​ർ ലോ​​​ക​​​ത്ത് ദു​​​ഷ്ട​​​ലാ​​​ക്കോ​​​ടെ നി​​​ല​​​യു​​​റ​​​പ്പി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് വ​​​ലി​​​യ​​​ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​നാ​​​കും. മ​​​റ്റു​​​ള്ള​​​വ​​​രെ വേ​​​ദ​​​നി​​​പ്പി​​​ച്ച് ആ​​​സ്വാ​​​ദ്യ​​​ത ക​​​ണ്ടെ​​​ത്തു​​​ന്ന​​​വ​​​രും വ​​​രു​​​മാ​​​നം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​വ​​​രും കു​​​ട്ടി​​​ക​​​ളെ​​​യ​​​ട​​​ക്കം ടാ​​​ർ​​​ജ​​​റ്റ് ചെ​​​യ്യു​​​ന്നു​​​ണ്ട്. അ​​​തി​​​നാ​​​ൽ സൈ​​​ബ​​​ർ​​​ ലോ​​​ക​​​ത്ത് വൈ​​​കൃ​​​ത​​​ങ്ങ​​​ൾ കാ​​​ട്ടു​​​ന്ന​​​വ​​​രെ ക​​​ർ​​​ശ​​​ന​​​മാ​​​യി​​​ത്ത​​​ന്നെ നേ​​​രി​​​ട​​​ണം. നി​​​ല​​​വി​​​ലു​​​ള്ള നി​​​യ​​​മ​​​ങ്ങ​​​ൾ അ​​​പ​​​ര്യാ​​​പ്ത​​​മാ​​​ണെ​​​ങ്കി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ നി​​​യ​​​മ​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്ക​​​ണം. അ​​​ല്ലാ​​​തെ സ​​​ർ​​​ക്കാ​​​ർ കൈ​​​യും​​​കെ​​​ട്ടി നോ​​​ക്കി​​​നി​​​ൽ​​​ക്ക​​​രു​​​ത്. വ​​​നി​​​താ ​​​ക​​​മ്മീ​​​ഷ​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ൽ വി​​​വേ​​​ച​​​നര​​​ഹി​​​ത​​​വും നീ​​​തി​​​യു​​​ക്ത​​​വു​​​മാ​​​ക​​​ണം.

കെ.​​സി. റോ​​സ​​ക്കു​​ട്ടി
(സം​​സ്ഥാ​​ന വ​​നി​​താ​​ ക​​മ്മീ​​ഷ​​ൻ മു​​ൻ അ​​ധ്യ​​ക്ഷ​​യും മു​​ൻ എം​​എ​​ൽ​​എ​​യു​​മാ​​ണ് ലേ​​ഖി​​ക)

കടപ്പാട്: ദീപിക പത്രം

Address


Website

Alerts

Be the first to know and let us send you an email when Catholic NUNS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share