14/02/2024
*"നാട്ടുവിശേഷങ്ങൾ" പ്രകാശനം ചെയ്തു.*
*ഫറോക്ക്:* ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച എം എ ബഷീറിൻ്റെ " നാട്ടുവിശേഷങ്ങൾ "
എന്ന യാത്രാവിവരണ ഗ്രന്ഥം കവി ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. ഗ്രന്ഥകാരൻ ഭാനുപ്രകാശ് പുസ്തകം ഏറ്റുവാങ്ങി. തിരൂർ തുഞ്ചൻ മലയാളം സർവ്വകലാശാല അദ്ധ്യാപകൻ ഡോ. രാധാകൃഷ്ണൻ ഇളയിടത്ത്
പുസ്തകം പരിചയപ്പെടുത്തി. ഫറോക്ക് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ ഡോ. ശരത് മണ്ണൂർ അദ്ധ്യക്ഷനായി. എഴുത്തുകാരായ ഡോ. ശശികുമാർ പുറമേരി , ശശിധരൻ ഫറോക്ക്, ഡോ. ഗോപി പുതുക്കോട്, സി എൻ ചേന്ദമംഗലം , അനീസ സുബൈദ,
ലിപി അക്ബർ, എം എ ബഷീർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എ ടി റിയാസ് അഹമ്മദ് സ്വാഗതവും കൺവിനർ വിജയകുമാർ
പൂതേരി നന്ദിയും പറഞ്ഞു.