പ്രചോദനം

  • Home
  • പ്രചോദനം

പ്രചോദനം You are recover the new thing that best. avoid all limitations [email protected]

10/09/2022
https://www.facebook.com/799944117041326/posts/1698023057233423/
31/07/2022

https://www.facebook.com/799944117041326/posts/1698023057233423/

കൊച്ചിയിലെ പുതിയ കൊച്ചുമിടുക്കി...!!!

എറണാകുളം ലോ കോളേജിൽ പഠിക്കുന്ന 21 വയസ്സുകാരി ആൻ മേരി കഴിഞ്ഞ എട്ടു മാസമായി തന്റെ ഞായറാഴ്ചകൾ ചെലവഴിക്കുന്നത് മറ്റുള്ള കൂട്ടുകാരെ പോലെ അല്ല...കാക്കനാട് പെരുമ്പടപ്പ് റൂട്ടിൽ ഹെയ്ഡേ എന്ന ബസ്സ്‌ ഓടിച്ചു കൊണ്ടാണ് ഞായറാഴ്ചകളിൽ ഒഴിവു വേളകളിൽ ആനന്ദകരമാക്കുന്നത്....

സിറ്റിയിലെ തിരക്കിനിടയിലും മറ്റുള്ള ഡ്രൈവർമാരെ പോലെ അനായാസമായി ബസ്സ്‌ ഓടിക്കാൻ ആൻ മേരിക്ക് ഒരു പ്രത്യേക കഴിവാണ്... പഠന തിരക്കിനിടയിലും തന്റെ ഇഷ്ട ഹോബിയായ ബസ് ഡ്രൈവിങ് ഒരുപോലെ സമയം കണ്ടെത്തി ജീവിതം ആസ്വദിക്കുകയാണ് ആൻ മേരി...

കൊച്ചിയിലെ പോലെ തിരക്കുള്ള ഒരു സിറ്റിയിൽ ബസ് ഓടിക്കുക എന്നത് തന്നെ ശ്രമകരമായ ഒരു കാര്യമാണെന്ന് പയറ്റി തെളിഞ്ഞ ഡ്രൈവർമാർ പോലും സമ്മതിക്കുമ്പോൾ ആൻ മേരിക്കിത് ഹോബി എന്നതിലുപരി ഒരു ജനസേവനം കൂടിയാണ്...ഞായറാഴ്ച ഒരു മുഴുവൻ ദിന ഡ്രൈവർ ഡ്യൂട്ടി എടുക്കുന്ന ആൻ മേരി പ്രതിഫലമായി ഒരൊറ്റ രൂപ പോലും വാങ്ങിക്കാറില്ല എന്നറിയുമ്പോൾ ചിലരെങ്കിലും മൂക്കത്ത് വിരൽ വെച്ച് പോകും.... സിറ്റിയിലെ തിരക്കിലൂടെ വണ്ടി ഓടിക്കുക എന്നത് മിക്കവർക്കും ഒരു പേടി സ്വപ്നം ആണ്... അതും ഒരു വലിയ വണ്ടി ഓടിക്കുക എന്നത് ചിലർക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത കാര്യമാണ്...കാക്കനാട് മുതൽ പെരുമ്പടപ്പ് വരെ ഓടിയെത്താൻ ഏകദേശം ഒന്നര മണിക്കൂർ ആണ് വണ്ടിക്ക് എടുക്കുന്നത്... തിരക്കുള്ള സമയങ്ങളിൽ അത് ഇതിലും കൂടും...

കോൺട്രാക്ടറായ പിജി അൻസലന്റെയും പാലക്കാട്‌ അഡിഷണൽ ഡിസ്ട്രിക്ട് ജഡ്ജ് ആയ സ്മിത ജോർജ്ജിന്റെയും മകളായ ആൻ മേരി എറണാകുളം ലോ കോളേജിലെ നാലാം വർഷ നിയമ വിദ്യാർഥിനി ആണ്...

എന്തായാലും കൊച്ചിയിലെ ഈ കൊച്ചുമിടുക്കി ഇതിനോടകം വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്...

ഞായറാഴ്ചകളിലും മറ്റു ഒഴിവു സമയങ്ങളിലും വണ്ടിയുടെ വളയം പിടിക്കാൻ കിട്ടുന്ന ഒരു ചാൻസ് പോലും ആൻ മേരി കളയാറില്ല... മിക്ക ദിവസവും രാത്രി സ്ഥിരം ഡ്രൈവർ പമ്പിൽ നിർത്തി ഇടുന്ന വണ്ടി ഒറ്റയ്ക്ക് ഓടിച്ചു കുറച്ചു അപ്പുറത്തുള്ള ഓണറിന്റെ വീട്ടിൽ കൊണ്ട് ഇടുന്നതും ആൻ മേരി തന്നെ...

ആദ്യമൊക്കെ തന്റെ വണ്ടിയിൽ കയറാൻ മടിച്ചും പേടിച്ചും ഒക്കെ നിന്ന യാത്രക്കാർ ഇപ്പോൾ മിക്ക ദിവസങ്ങളിലും താൻ ഓടിക്കുന്ന വണ്ടിക്കായി കാത്തു നിൽക്കുന്നതും പതിവാണെന്ന് ആൻ മേരി പറയുന്നു...

ഏതൊരു കാര്യവും നിറഞ്ഞ മനസ്സോടെ ചെയ്‌താൽ ഫലം കാണുമെന്നു ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് ഈ പെൺ കരുത്ത്...!!

മാതൃസ്നേഹം മനസ്സിലുള്ള ഈ സാറിനാകട്ടെ ഇന്നത്തെ സല്യൂട്ട്.Congrats Sir....
09/06/2022

മാതൃസ്നേഹം മനസ്സിലുള്ള ഈ സാറിനാകട്ടെ ഇന്നത്തെ സല്യൂട്ട്.Congrats Sir....

Address


Alerts

Be the first to know and let us send you an email when പ്രചോദനം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to പ്രചോദനം:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share