Sivagiri Theerthadanam Varkala Press Club

  • Home
  • Sivagiri Theerthadanam Varkala Press Club

Sivagiri Theerthadanam Varkala Press Club 84th Sivagiri Theerthdanam News and Photos

25/07/2022

വർക്കലയിൽ രുചിയുടെ മാമാങ്കം.
മജീഷ്യൻ ഹാരിസ് താഹായുടെ പുതിയ സംരംഭമായ ഫുഡ് സ്പോട്ടിലെ കപ്പ ബിരിയാണി ഇന്ന് ഒന്ന് ട്രൈ ചെയ്തു.
ഞാൻ കഴിച്ചിട്ടുളളതിൽ ഏറ്റവും വെറൈറ്റിയായ ഫുഡ് തന്നെയാണ് അവിടെയുള്ളത്.
നിങ്ങളും ഒരു പ്രാവിശ്യം എങ്കിലും അവിടുന്ന് ഫുഡ് ട്രൈ ചെയ്തു നോക്കണം.
ഓരോ ദിവസവും വ്യത്യസ്തമായ മെനുവാണ് അവിടുത്തെ പ്രത്യേകത.
ഒരിക്കലെങ്കിലും അവിടുന്ന് കഴിച്ചില്ല എങ്കിൽ അത് നിങ്ങൾക്ക് നഷ്ടം ആയിരിക്കും എന്ന് എനിക്ക് പറയാൻ സാധിക്കും.

25/07/2022

രാജ്യത്തിന്‍റെ 15-ാം രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു അധികാരമേറ്റു
25 July 2022,
ദ്രൗപദി മുർമു രാഷ്ട്രപതിയായി സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കുന്നു | Photo: ANI

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14-ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്, സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദും പുതിയ രാഷ്ട്രപതിയും ഇരിപ്പിടങ്ങള്‍ പരസ്പരം മാറി.
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞച്ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികള്‍, മൂന്നുസേനകളുടെയും മേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ആദിവാസിവിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയായ ദ്രൗപദി മുര്‍മു ഈ പരമോന്നതപദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ്. അറുപത്തിനാലുശതമാനം വോട്ടുനേടിയാണ് രാഷ്ട്രപതിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മകള്‍ ഇതിശ്രീ, മകളുടെ ഭര്‍ത്താവ് ഗണേഷ് ഹേംബ്രാം, കുടുംബാംഗങ്ങള്‍ തുടങ്ങിയവരും സത്യപ്രതിജ്ഞച്ചടങ്ങിന് സാക്ഷ്യംവഹിച്ചു.
തിങ്കളാഴ്ച രാവിലെ 9.17-നാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 10 മണിക്ക് വാഹനവ്യൂഹത്തില്‍ പാര്‍ലമെന്റിന്റെ അഞ്ചാംനമ്പര്‍ കവാടത്തിലെത്തിയ രാഷ്ട്രപതിയേയും നിയുക്ത രാഷ്ട്രപതിയേയും ഉപരാഷ്ട്രപതി, ലോക്സഭാ സ്പീക്കര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലേക്ക് നീങ്ങി. ഉപരാഷ്ട്രപതിയും ലോക്സഭാസ്പീക്കറും ചീഫ് ജസ്റ്റിസും അനുഗമിച്ചു.

രാഷ്ട്രപതിയെ തിരഞ്ഞെടുത്തുകൊണ്ടുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ അറിയിപ്പ് കേന്ദ്ര ആഭ്യന്തരസെക്രട്ടറി വായിച്ചു.ചീഫ് ജസ്റ്റിസ് ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. രാംനാഥ് കോവിന്ദും ദ്രൗപദി മുര്‍മുവും ഇരിപ്പിടം കൈമാറി. ചുമതലയില്‍ ഒപ്പുവെക്കാനുള്ള രജിസ്റ്റര്‍ പുതിയ രാഷ്ട്രപതിക്ക് സെക്രട്ടറി നല്‍കി. പുതിയ രാഷ്ട്രപതി ചുമതലയേറ്റ വിവരം രാഷ്ട്രപതിയുടെ അനുമതി നേടിയശേഷം ആഭ്യന്തരസെക്രട്ടറി പ്രഖ്യാപിച്ചു.

സത്യപ്രതിജ്ഞച്ചങ്ങനായി പാര്‍ലമെന്റിന്റെ പരിസരത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. പാര്‍ലമെന്റിന്റെ പരിസരങ്ങളിലുള്ള മുപ്പതോളം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് രണ്ടുമണിവരെ അവധി നല്‍കിയിട്ടുണ്ട്. രാവിലെ ആറുമണിമുതല്‍ ഈ കെട്ടിടങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിരുന്നു. പുതിയ പാര്‍ലമെന്റിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളും തിങ്കളാഴ്ച താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു

25/07/2022
25/07/2022
22/07/2022

മികച്ച നടി അപര്‍ണ, നടന്‍ സൂര്യയും അജയ് ദേവ്ഗണും; പുരസ്‌കാരത്തിളക്കത്തില്‍ മലയാള സിനിമ

68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച സംവിധായകനും സഹനടനും ഗായികയ്ക്കും ഉൾപ്പെടെ 11 പുരസ്‌കാരങ്ങൾ നേടി മലയാള സിനിമ മിന്നിത്തിളങ്ങി. 'അയ്യപ്പനും കോശിയും' ഒരുക്കിയ സച്ചിയാണ് മരണാനന്തര ബഹുമതിയായി മികച്ച സംവിധായകനുള്ള പട്ടം നേടിയത്. തമിഴ് താരം സൂര്യ(സൂററൈ പോട്ര്)യും ഹിന്ദി സ്റ്റാർ അജയ് ദേവ്ഗണും(തനാജി, ഭുജ്) ഏറ്റവും നല്ല നടനുള്ള പുരസ്‌കാരം പങ്കിട്ടു. മലയാളിയായ അപർണ ബാലമുരളി(സൂററൈ പോട്ര്)യാണ് മികച്ച നടി. ബിജു മേനോൻ(അ്യ്യപ്പനും കോശിയും) മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയപ്പോൾ ഇതേ സിനിമയിലെ ഫോക് ഗാനം പാടിയ നഞ്ചിയമ്മ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടി എല്ലാവരെയും ഞെട്ടിച്ചു. 'തിങ്കളാഴ്ച്ച നിശ്ചയ'മാണ് മികച്ച മലയാള സിനിമ

സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു.ഈ വിഭാ​ഗത്തിൽ പ്രത്യേക പുരസ്കാരം ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ സ്വന്തമാക്കി. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രിനിവാസന്‍ സംവിധാനം ചെയ്ത 'റാപ്‌സഡി ഓഫ് റയിന്‍സ്.- ദ മണ്‍സൂണ്‍ ഓഫ് കേരള' നേടി. ഇതേ വിഭാഗത്തില്‍ മികച്ച ഛായാഗ്രാഹകനായി നിഖില്‍ എസ്. പ്രവീണി(ശബ്ദിക്കുന്ന കലപ്പ) നാണ്‌ പുരസ്‌കാരം.കാവ്യപ്രകാശ് സംവിധാനം ചെയ്ത വാങ്കിന് പ്രത്യേക ജൂറി പരാമർശം കരസ്ഥമാക്കി.

വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വിജി തമ്പി ജൂറിയിലുണ്ട്.മികച്ച സംവിധായകൻ, മികച്ച ഗായിക, മികച്ച സഹനടൻ. മികച്ച സംഘട്ടന സംവിധാനം എന്നീ നാല് പുരസ്‌കാരങ്ങളാണ് 'അയ്യപ്പനും കോശിയും' സ്വന്തമാക്കിയത്.

പ്രധാന പുരസ്കാരങ്ങൾ

ഫീച്ചർ സിനിമ: സൂററൈ പോട്ര്
സംവിധാനം : സച്ചി (അയ്യപ്പനും കോശിയും)
നടൻ: സൂര്യ, അജയ് ദേവ്ഗൺ
നടി: അപർണ ബാലമുരളി
സഹനടൻ : ബിജു മേനോൻ
സഹനടി- ലക്ഷ്മിപ്രിയ ചന്ദ്രമൗലി (സിവരഞ്ജിനിയും ഇന്നും സില പെൺകളും)
ഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും)
ഗായകൻ: രാഹുൽ ദേശ്പാണ്ഡെ
തിരക്കഥ: സുധ കൊങ്കാര, ശാലിനി(സൂററൈ പോട്ര്)
ക്യാമറ: സുപ്രതിം ബോൽ(അവിജാത്രിക്)
എഡിറ്റിങ്: ശ്രീകർ പ്രസാദ് (ശിവരഞ്ജിനിയും സില പെൺകളും)
സംഗീതസംവിധാനം: തമൻ (അല വൈകുണ്ഠപുരം ലോ), ജി.വി. പ്രകാശ് (സൂററൈ പോട്ര്)
പശ്ചാത്തല സംഗീതം: ജി.വി. പ്രകാശ്(സൂററൈ പോട്ര്)
സംഘട്ടനസംവിധാനം: മാഫിയാ ശശി, രാജശേഖർ,സുപ്രീം സുന്ദർ (അയ്യപ്പനും കോശിയും)
പുതുമുഖ സംവിധായകൻ: മഡോണ അശ്വിൻ(മണ്ടേല)
ജനപ്രിയ ചിത്രം: താനാജി ദ് അൺസങ് വാരിയർ (സംവിധായകൻ: ഓം റൗത്)
കുട്ടികളുടെ ചിത്രം: സുമി സിനിമ
ഗാനരചന: മനോജ് മുൻതാഷിർ
നൃത്തസംവിധാനം: സന്ധ്യ രാജു(നാട്യം)
ചമയം: റാം ബാബു(നാട്യം)
മികച്ച പ്രൊഡക്ഷൻ ഡിസൈൻ- അനീസ് നാടോടി (കപ്പേള)
മലയാള ചിത്രം: തിങ്കളാഴ്ച നിശ്ചയം
തമിഴ് ചിത്രം: ശിവരഞ്ജിനിയും സില പെൺകളും
തെലുങ്ക് ചിത്രം : കളർ ഫോട്ടോ
സിനിമാ സംബന്ധിയായ പുസ്തകം: ദ ലോങ്ങസ്റ്റ് കിസ് (കിശ്വർ ദേശായി)
മികച്ച വിദ്യാഭ്യാസ ചിത്രം-ഡ്രീമിങ് ഓഫ് വേർഡ്സ് (മലയാളം, സംവിധായകൻ നന്ദൻ)

21/07/2022

ചരിത്രംനിമിഷം ദ്രൗപദി മുര്‍മു പതിനഞ്ചാം രാഷ്ട്രപതി
ദ്രൗപദി മുർമു | Photo
ന്യൂഡല്‍ഹി: ചരിത്രം കുറിച്ച് ദ്രൗപദി മുര്‍മു. പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ വന്‍ഭൂരിപക്ഷത്തില്‍ പിന്നിലാക്കിയാണ് രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി തിരഞ്ഞെടുക്കപ്പെട്ടു.

ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ റായ്‌രംഗ്പുരിയില്‍നിന്നുള്ള സന്താള്‍ ഗോത്രവംശജയായ ദ്രൗപദിയുടെ വിജയം ഇന്ത്യയ്ക്ക് ചരിത്രനിമിഷം കൂടിയാണ്. ഇന്ത്യയുടെ രാഷ്ട്രപതിപദത്തിലെത്തുന്ന രണ്ടാമത്തെ വനിതയും ആദ്യത്തെ ഗോത്രവംശജയുമാണ് ഇവര്‍. എന്‍.ഡി.എ. സ്ഥാനാര്‍ഥിയായിരുന്ന ദ്രൗപദിക്ക് മറ്റ് ചിലപാര്‍ട്ടികളുടെയും പിന്തുണ ലഭിച്ചിരുന്നു. എം.പിമാരും എം.എല്‍.എമാരും അടങ്ങിയ ഇലക്ടറല്‍ കോളേജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.

വോട്ടെണ്ണലിന്റെ രണ്ടുഘട്ടത്തിലും ദ്രൗപദി തന്നെയായിരുന്നു ആധിപത്യം പുലര്‍ത്തിയിരുന്നത്. എം.പിമാര്‍ പച്ചനിറത്തിലുള്ള ബാലറ്റ് പേപ്പറിലും നിയമസഭാംഗങ്ങള്‍ പിങ്ക് നിറത്തിലുള്ള ബാലറ്റ് പേപ്പറിലുമാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. നിലവിലെ രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24-ന് അവസാനിക്കും

20/07/2022
20/07/2022

നിങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യം കുറഞ്ഞ ചെലവി ഞങ്ങളുടെ ഓൺലൈൻ സൈറ്റിൽ പ്രസിദ്ധീകരിക്കാൻ.... സെൻ്റ് മെസ്സേജ് വാട്സ്ആപ്പ് ...7907742997

20/07/2022

ഇൻസ്റ്റഗ്രാം വെരിഫിക്കേഷൻ എന്ന വ്യാജേന ലിങ്കുകൾ അയച്ചു അക്കൗണ്ടുകൾ തട്ടിയെടുക്കുന്നതിനായി ഹാക്കർമാർ ശ്രമിക്കുന്നുണ്ട്. ഇത്തരം ലിങ്കുകൾ കണ്ടാൽ അതിൽ ക്ലിക്ക് ചെയ്യാൻ പാടുള്ളതല്ല. ഇത്തരം ലിങ്കുകളിൽ നാം ക്ലിക്ക് ചെയ്താൽ അക്കൗണ്ടുകളുടെ നിയന്ത്രണം ഹാക്കർമാർ കൈവശപ്പെടുത്തുകയും ചെയ്യുന്നു. ഇതിലൂടെ ഹാക്കർമാർക്ക് ഒരു വ്യക്തിയുടെ അക്കൗണ്ടിൽ ഉള്ള സ്വകാര്യ വിവരങ്ങളും ഫോട്ടോകളും, വീഡിയോകളും, കൈവശപ്പെടുത്തുവാനും , അവ ഡിലീറ്റ് ചെയ്യുന്നതിനും ഇവർക്ക് സാധിക്കുന്നു. വെരിഫിക്കേഷൻ ബാഡ്ജ് കിട്ടുന്നതിന് വേണ്ടി എന്ന് തോന്നിക്കുന്ന തരത്തിലുള്ള പേജുകളും വ്യാജന്മാർ ഉണ്ടാക്കുന്നുണ്ട്. ഇതിലെ ബട്ടണുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക . അബദ്ധം പറ്റുകയാണെങ്കിൽ ആ വിവരം ഉടൻ തന്നെ ഇൻസ്റ്റാഗ്രാമിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ് .

19/07/2022

സൈക്കിൾ വേണ്ട പണം തരുമോ ചികിത്സാസഹായം തേടിയ നല്ലമനസ്സ് ദേവികയ്ക്ക് 8 സൈക്കിളും സമ്മാനങ്ങളും

ദേവികയെ സ്‌കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ഗ്ലോറി അനുമോദിക്കുന്നു.

ചേലക്കര (തൃശ്ശൂര്‍): ദേവികയുടെ സന്മനസ്സിന് കിട്ടിയത് എട്ട് സൈക്കിളും കൈനിറയെ സമ്മാനങ്ങളും. പൈങ്കുളം പുത്തന്‍പുരയില്‍ രാജന്‍-ചിത്ര ദമ്പതിമാരുടെ മകള്‍ ദേവികയാണ്, സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ ലഭിച്ച സൈക്കിളിന് പകരം അച്ഛന്റെ കൂട്ടുകാരന്റെ ഭാര്യയുടെ അര്‍ബുദ ചികിത്സയ്ക്കായി പണം തരാമോയെന്ന് ചോദിച്ചത്. ഇതേക്കുറിച്ച് മാതൃഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്‍ത്തയിലൂടെ ഒട്ടേറെപ്പേരാണ് ദേവികയ്ക്ക് സമ്മാനങ്ങളുമായെത്തിയത്.

ചേലക്കര ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍ നടന്ന അനുമോദനച്ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. പദ്മജ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ഗ്ലോറി അധ്യക്ഷയായി. സമ്മാനമായി ലഭിച്ച എട്ട് സൈക്കിളില്‍ ഒന്നുമാത്രം ദേവിക വാങ്ങിയശേഷം മറ്റുള്ളവ കാരുണ്യപ്രവൃത്തികള്‍ക്കായി മാറ്റിവെച്ചു. റോയല്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഷിഹാസ് ലാപ്ടോപ്പ് സമ്മാനിച്ചു.

ദേവികയ്ക്ക് സമ്മാനമായി ലഭിച്ച 50,500 രൂപ തുടര്‍ചികിത്സയ്ക്കായി അച്ഛന്റെ കൂട്ടുകാരന് കൈമാറി. പൈങ്കുളം കേളി സാംസ്‌കാരികവേദിക്ക് ദേവിക ഒരു സൈക്കിളിന്റെ തുക കൈമാറി. ചടങ്ങില്‍ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എല്ലിശ്ശേരി വിശ്വനാഥന്‍, ഗ്രാമപ്പഞ്ചായത്തംഗം ടി. ഗോപാലകൃഷ്ണന്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് അന്‍വര്‍ റാവുത്തര്‍, സമഗ്ര ക്ഷീരകര്‍ഷക സംഘം സംസ്ഥാന ഭാരവാഹികളായ ടി. വിനീത്, കെ. സിദ്ദിഖ്, ടി. രാംകുമാര്‍, കാരുണ്യപ്രവര്‍ത്തകന്‍ നാസര്‍മാനു, പി.ടി.എ. പ്രസിഡന്റ് എം.ജെ. റെജി, ഷീബ, എന്‍. ശാന്തകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

18/07/2022

തദ്ദേശ സ്വയം ഭരണ വകുപ്പ് എഞ്ചിനിയറിംഗ് വിഭാഗത്തില്‍ 138 പേര്‍ക്ക് അസിസ്റ്റന്‍റ് എഞ്ചിനീയര്‍മാരായി നിയമനം നല്‍കി ഉത്തരവായി. പി എസ് സി റാങ്ക് ലിസ്റ്റില്‍ നിന്നാണ് ഇത്രയും ഉദ്യോഗാര്‍ഥികള്‍ക്ക് ഒരുമിച്ച് നിയമനം നല്‍കുന്നത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇതിനകം തന്നെ കില മുഖാന്തിരം പരിശീലനം നല്‍കിക്കഴിഞ്ഞു. നിയമനത്തിന് മുൻപ് തന്നെയുള്ള പരിശീലനത്തിലൂടെ ജോലിയെ സംബന്ധിച്ചും ചുമതലകളെ സംബന്ധിച്ചും കൃത്യമായ അവബോധം ഉദ്യോഗാര്‍ഥികള്‍ക്ക് കൈവരിക്കാന്‍ സാധിച്ചു. നിയമനം ലഭിച്ചവര്‍ ജോലിയില്‍ പ്രവേശിക്കുന്നതോടെ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരുടെ കുറവിന് പരിഹാരമാവും. തദ്ദേശസ്ഥാപനങ്ങളില്‍ ഒഴിവുള്ള ഓവര്‍സിയര്‍മാരുടെ ഒഴിവുകളും അടിയന്തിരമായി നികത്തും

18/07/2022

Vigilance & Anti Corruption Bureau, Kerala

18/07/2022

അന്താരാഷ്ട്ര യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..

16/07/2022

പത്തനംതിട്ട സാരംഗ് ഓർക്കസ്ട്രയുടെ കൂടെ അഞ്ചു ശ്രീ തേനും വയമ്പും എന്ന ഗാനവുമായി

16/07/2022

ANJUSREE SONG

15/07/2022

ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു
പ്രതാപ് പോത്തന്‍ അന്തരിച്ചു
15 July 2022,
ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.

1952ല്‍ തിരുവനന്തപുരത്ത് വ്യാപാരി കുടുംബത്തിലാണ് പ്രതാപ് പോത്തന്റെ ജനനം. നിര്‍മാതാവ് ഹരിപോത്തന്‍ മൂത്ത സഹോദരന്‍ ആണ്. ഊട്ടിയിലെ ലോറന്‍സ് സ്‌കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി. കോളേജ് കാലഘട്ടത്തില്‍ തന്നെ അഭിനയത്തില്‍ കമ്പമുണ്ടായിരുന്നു.

മദ്രാസ് പ്ലയേഴ്‌സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതന്‍ തന്റെ ആരവം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. 1978 ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീര്‍ പുഷ്പങ്ങള്‍, വരുമയിന്‍ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത വരുമയിന്‍ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.

അഴിയാത കോലങ്ങള്‍, മധുമലര്‍, കാതല്‍ കഥൈ, നവംബറിന്റെ നഷ്ടം, ഒന്നുമുതല്‍ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയവയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ വേഷമിട്ടു. മോഹന്‍ലാല്‍ സംവിധാനം ചെയ്ത ബറോസിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.

ഒരു യാത്രാമൊഴി, ഡെയ്‌സി, ഋതുഭേദം തുടങ്ങിയവ അടക്കം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകള്‍ സംവിധാനം ചെയ്തു. സൊല്ല തുടിക്കിത് മനസ്സ് എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി. സിനിമയ്ക്ക് പുറമെ പരസ്യകാലരംഗത്തും സജീവമായിരുന്നു പ്രതാപ് പോത്തൻ. ഗ്രീൻ ആപ്പിൾ എന്ന പേരിലുള്ള സ്വന്തം പരസ്യ ഏജൻസിയുമായി തിരക്കിലായിരുന്നു അദ്ദേഹം.

1985 ല്‍ ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്‌തെങ്കിലും അടുത്ത വര്‍ഷം വിവാഹമോചിതനായി. പിന്നീട് 1990 ല്‍ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012 ല്‍ പിരിഞ്ഞു. ഈ ബന്ധത്തില്‍ കേയ എന്ന മകളുണ്ട്

15/07/2022

നാടകത്തെയും കഥാപ്രസംഗ കലയെയും വളരെയേറെ സ്നേഹിച്ചിരുന്ന കലാകാരൻ ശ്രീ. കാപ്പിൽ അജയകുമാറിന് ആദരാഞ്ജലികൾ

14/07/2022
14/07/2022

ആക്സിഡന്റ് GD കോപ്പി ലഭിക്കാൻ കേരളാ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലെ Accident GD എന്ന സേവനം ഉപയോഗിക്കാവുന്നതാണ്..

Address


Website

Alerts

Be the first to know and let us send you an email when Sivagiri Theerthadanam Varkala Press Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share