24/05/2024
ജോസഫ് മുരിക്കൻ എന്ന ഇതിഹാസം
-----------------------------------------------------------------
ഒരിക്കൽ വേമ്പനാട് കായലിനൊരു യജമാനൻ ഉണ്ടായിരുന്നു. നിശ്ചയദാർഢ്യവും , കൈക്കരുത്തും ഉള്ള ആണൊരുത്തൻ.
പേര് മുരിക്കുംമൂട്ടിൽ ജോസഫ് എന്ന ജോസഫ് മുരിക്കൻ അഥവാ മുരിക്കുംമൂട്ടിൽ ഔതച്ചൻ.
ഔതച്ചന്റെ പിതാവ് തൊമ്മൻ ലൂക്കാ, വൈക്കത്തിനടുത്ത്, കുലശേഖരമംഗലം കരയിൽ അഴീക്കൽ വീട്ടിൽ നിന്നും ഫലഭൂഷ്ടിയുള്ള കൃഷി സ്ഥലം തേടി കാവാലത്ത് വന്ന് താമസം തുടങ്ങി. ഔതച്ചൻ ജനിച്ചത് 1900 -ത്തിൽ ആയിരുന്നു.
അരിയാഹാരം കഴിച്ചു ശീലിച്ച തിരുവതാംകൂർ
1940-കളിൽ അരിക്ഷാമം നേരിട്ടകാലത്ത്, പരന്നു കിടക്കുന്ന വേമ്പനാട് കായലിലെ വെള്ളപ്പരപ്പിനു താഴെ ഭൂമിയുണ്ടാക്കി നെൽകൃഷി ഇറക്കി
മധ്യതിരുവതാംകൂറിനെ അന്നമൂട്ടിയ അന്നദാന പ്രഭു ആയിരുന്നു ജോസഫ് മുരിക്കൻ.
കായലിന്റെ സ്വഭാവം, കായലുമായുള്ള സമ്പർക്കത്തിൽ നിന്ന് കിട്ടിയതാവും. എന്നും ശാന്തമായ മുഖവുമായി മാത്രമേ കുട്ടനാടും, വേമ്പനാട് കായലും ജോസഫ് മുരിക്കനെ കണ്ടിട്ടുള്ളു. തന്റെ "എലിയാസ്" എന്ന ബോട്ടിൽ വേമ്പനാട് കായലിലൂടെ സഞ്ചരിച്ചു. ബോട്ടിലിട്ടിരുന്ന തുണികൊണ്ടുള്ള ചാരുകസേരയായിരുന്നു ആർഭാടം. വേറെയും ബോട്ടുണ്ടായിരുന്നെങ്കിലും "ഏലിയാസ്" എന്ന ബോട്ടിനോടായിരുന്നു ആത്മബന്ധം. വെള്ള ചീട്ടി തുണിയുടെ ഒറ്റമുണ്ടും, ഷർട്ടും ധരിച്ചു മുരിക്കുംമൂട്ടിൽ ഔതച്ചൻ കാലൻകുട കുത്തി ജീവിതത്തിലൂടെ നടന്നു. ഒരിക്കലും മുതലാളി എന്ന് വിളിക്കപ്പെടാൻ ഇഷ്ട്ടപ്പെടാത്ത വ്യക്തിത്വം. അതുകൊണ്ട് കുട്ടനാട് അദ്ദേഹത്തിനെ സ്നേഹപൂർവ്വം " അച്ചായൻ" എന്ന് വിളിച്ചു.
യുദ്ധകാലത്ത് അരി ക്ഷാമം. ബർമയിൽ നിന്നെത്തിയ അരിയും വരാതായി. ബജറ, ഗോതമ്പ്, ഉണക്ക കപ്പ തുടങ്ങിയവ കൊണ്ട് വിശപ്പകറ്റാൻ നാട് ശ്രമിച്ചകാലം. പട്ടിണിയുടെയും, വറുതിയുടെയും കാലം.
അന്ന് ശ്രീചിത്തിര തിരുനാൾ മഹാരാജാവ് വേമ്പനാട് കായലിൽ, കായൽ �