Malankara Orthodox TV

  • Home
  • Malankara Orthodox TV

Malankara Orthodox TV Marthoman TV

മലയാള മനോരമ, 1965 ഏപ്രിൽ 6
26/07/2024

മലയാള മനോരമ, 1965 ഏപ്രിൽ 6

https://malankaraorthodox.tv/?p=70709THE ONLINE OFFICIAL NEWS BULLETINVol. 07 No. 332024 July 25Published by Dr. Yuhanon...
26/07/2024

https://malankaraorthodox.tv/?p=70709

THE ONLINE OFFICIAL NEWS BULLETIN
Vol. 07 No. 33
2024 July 25
Published by Dr. Yuhanon Mar Diascoros Metropolitan on behalf of MOSC Media Department.

Malankara Orthodox Syrian Church News Bulletin, 2024 April 20 (സന്യാസ സമൂഹ വാര്‍ഷിക സമ്മേളനം: പ്രത്യേക പതിപ്പ്)

അറുപതാം ചരമവാര്‍ഷികം നാളെചക്കിട്ടിടത്ത് സി. ജി. തോമസ് കത്തനാർതുമ്പമൺ മുട്ടം ചക്കിട്ടടത്ത് കുടുംബത്തിന്റെ ശാഖകളിൽ ഒന്നായ ...
26/07/2024

അറുപതാം ചരമവാര്‍ഷികം നാളെ

ചക്കിട്ടിടത്ത് സി. ജി. തോമസ് കത്തനാർ

തുമ്പമൺ മുട്ടം ചക്കിട്ടടത്ത് കുടുംബത്തിന്റെ ശാഖകളിൽ ഒന്നായ തോപ്പിൽ കിഴക്കേതിൽ കുടുംബത്തിലെ ഗീവർഗീസ് കത്തനാരുടെ മകനായി 1876 ൽ സി.ജി. തോമസ് കത്തനാർ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം തുമ്പമണ്ണിലും, ഉപരിപഠനം അടൂർ ഗവൺമെന്റ് ഹൈസ്കൂളിലും നടത്തി.

സഭാസ്നേഹിയും, സൽസ്വഭാവിയുമായിരുന്ന സി.ജി തോമസ് ദൈവവേലയ്ക്കായി സ്വയം സമർപ്പിക്കുകയും കോട്ടയം വൈദിക സെമിനാരിയിലും, പരുമല സെമിനാരിയിലുമായി വൈദിക പഠനം പൂർത്തിയാക്കുകയും ചെയ്തു.
തുമ്പമൺപള്ളിക്ക് വേണ്ടി അദ്ദേഹത്തെ പൗരോഹിത്യ സ്ഥാനത്തേക്ക് ഉയർത്തിയത് പരുമല കൊച്ചുതിരുമേനി ആയിരുന്നു.

12-04 1898 ൽ വൈദികനായിത്തീർന്ന സി. ജി തോമസ് കത്തനാർ 1932 വൃശ്ചികം 4 വരെ ഇടവക പട്ടക്കാരനായും തുടർന്ന് ആയുഷ്ക്കാലം മുഴുവനും 1964 ജൂലൈ 27 ന് നിര്യാതനാകുന്നതു വരെ തുമ്പമൺ പള്ളിയുടെ വികാരിയായും സേവനം അനുഷ്ഠിച്ചു.
സി. ജി തോമസ് കത്തനാർ തുമ്പമൺ ഇടവകയുടെയും മലങ്കരസഭയുടെയും ഉന്നമനത്തിനായി പ്രവർത്തിച്ചു. ഇടവക ശവക്കോട്ട നവീകരണം, ഇടവകയിൽ ഭരണഘടന നടപ്പാക്കൽ, തുടങ്ങിയവ അച്ചന്റെ കാലത്ത് ആയിരുന്നു. കൂടാതെ സ്കൂൾ മാനേജർ എന്ന നിലയിലും സേവനം അനുഷ്ഠിച്ചു. തുമ്പമണ്ണിൽ മാർത്തോമ്മ - കത്തോലിക്ക സഭകളുടെ വളർച്ച സാധ്യമാകാതിരുന്നതിലും , കക്ഷിവഴക്കിൽ യാക്കോബായ വിഭാഗത്തിന് നേട്ടമുണ്ടാക്കാൻ കഴിയാഞ്ഞതും തോമസ് അച്ചന് ഇടവക ജനങ്ങളുമായി ഉണ്ടായിരുന്ന നല്ല ബന്ധവും അതു മൂലം ഉണ്ടായ ശക്തമായ സ്വാധീനത്താലുമായിരുന്നു
പ ഔഗേൻ ബാവാ തുമ്പമൺ പള്ളിയിൽ എഴുന്നള്ളി താമസിച്ച് വരവെ 1964 ജൂലൈ മാസം 27 ന് സി.ജി തോമസ് കത്തനാർക്ക് വി. കുർബാന നൽകുകയും, ഭവനത്തിൽ വെച്ച് കന്തീലാ ശുശ്രൂഷ നടത്തുകയും ചെയ്തു. ജൂലൈ 27 ന് തന്നെ അദ്ദേഹം തന്റെ ഇഹലോക വാസം വെടിയുകയും ചെയ്തു.

28 ന് പ ഔഗേൻ കാതോലിക്കാ ബാവാ, ദാനിയേൽ മാർ പീലക്സിനോസ് എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിലും അനേകം വൈദികരുടെ സഹകരണത്തിലും , വലിയ ജനക്കൂട്ടത്തിന്റെ സാന്നിദ്ധ്യത്തിലും തുമ്പമൺ പള്ളി സെമിത്തേരിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ സംസ്കരിക്കുകയും ചെയ്തു.

തോട്ടയ്ക്കാട് മാര്‍ അപ്രേം പള്ളിയില്‍ വച്ച് തീര്‍ത്തും അവിചാരിതമായാണ് ടി. ജെ. ജോഷ്വാ ശെമ്മാശന്‍ വചനശുശ്രൂഷ ആരംഭിക്കുന്നത...
23/07/2024

തോട്ടയ്ക്കാട് മാര്‍ അപ്രേം പള്ളിയില്‍ വച്ച് തീര്‍ത്തും അവിചാരിതമായാണ് ടി. ജെ. ജോഷ്വാ ശെമ്മാശന്‍ വചനശുശ്രൂഷ ആരംഭിക്കുന്നത്. ആ ശുശ്രൂഷയില്‍ നിന്ന് ഒരിക്കലും അദ്ദേഹം രാജി വച്ചിരുന്നില്ല.

സെമിനാരിയില്‍ നിന്നു രാജി വച്ചതല്ല, റിട്ടയര്‍ ചെയ്തതാണ് എന്ന വിശദികരണം സ്വന്തം കൈപ്പടയില്‍ എഴുതിയത്.

50 വർഷം മൂടപെട്ടു കിടന്ന  ചരിത്രം... ഇനി പൊതു സമൂഹത്തിലേയ്ക്ക്ദൈവത്തിൻ്റെ ക്യപ🙏
20/07/2024

50 വർഷം മൂടപെട്ടു കിടന്ന ചരിത്രം...
ഇനി പൊതു സമൂഹത്തിലേയ്ക്ക്

ദൈവത്തിൻ്റെ ക്യപ🙏

https://malankaraorthodox.tv/?p=70709Malankara Orthodox Syrian Church News Bulletin, 2024 July 18 (Vol. 07, No. 32)
19/07/2024

https://malankaraorthodox.tv/?p=70709
Malankara Orthodox Syrian Church News Bulletin, 2024 July 18 (Vol. 07, No. 32)

Malankara Orthodox Syrian Church News Bulletin, 2024 April 20 (സന്യാസ സമൂഹ വാര്‍ഷിക സമ്മേളനം: പ്രത്യേക പതിപ്പ്)

കൂട്ടുങ്കല്‍ കെ. വി. ഗീവര്‍ഗീസ് റമ്പാന്‍ (തിരുവിതാംകോട് റമ്പാന്‍): കോട്ടയം പാമ്പാടി കൂട്ടുങ്കല്‍ വര്‍ക്കിയുടെയും അന്നമ്മ...
15/07/2024

കൂട്ടുങ്കല്‍ കെ. വി. ഗീവര്‍ഗീസ് റമ്പാന്‍ (തിരുവിതാംകോട് റമ്പാന്‍):

കോട്ടയം പാമ്പാടി കൂട്ടുങ്കല്‍ വര്‍ക്കിയുടെയും അന്നമ്മയുടെയും മകനായി 1890 ജൂലൈ 14-നു ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പഴയ സെമിനാരിയില്‍ വൈദിക വിദ്യാഭ്യാസം നേടി. പ. പാമ്പാടി തിരുമേനി, പ. ഔഗേന്‍ ബാവാ എന്നിവരുടെ ശിഷ്യന്‍. സുറിയാനി പണ്ഡിതന്‍. 1910-ല്‍ കൊച്ചുപറമ്പില്‍ പൗലൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായില്‍ നിന്നും ശെമ്മാശ പട്ടവും കുറ്റിക്കാട്ടില്‍ പൗലൂസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്നും കശ്ശീശ്ശാ സ്ഥാനവും ഏറ്റു. മീഖായേല്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ 1930-ല്‍ റമ്പാനാക്കി.

കോട്ടയം തൃക്കോതമംഗലം ശര്‍ബീല്‍ ദയറാ, സെന്‍റ് മേരീസ് ദയറാ പള്ളി എന്നിവയുടെ സ്ഥാപകന്‍. 1941-ല്‍ പ. ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ കെ. വി. ഗീവര്‍ഗീസ് റമ്പാനെ തിരുവിതാങ്കോട്ട് പള്ളിയുടെ വികാരിയും മാനേജരുമായി നിയമിച്ചയച്ചു. തന്‍റെ മരണം വരെയുള്ള കഠിനമായ അദ്ധ്വാനത്തിലൂടെ തിരുവിതാംകോട് പള്ളിയെ പുനര്‍ജ്ജീവിപ്പിച്ചു. അതു മൂലം 'തിരുവാങ്കോട്ട് റമ്പാച്ചന്‍,' 'തിരുവാങ്കോട്ട് പെരി യസ്വാമി' എന്നിങ്ങനെ അറിയപ്പെട്ടു. സജീവമായ സന്യാസ പ്രസ്ഥാനങ്ങളുടെ അവശ്യകത എന്നും സഭയെ ബോധിപ്പിച്ചുകൊണ്ടിരുന്നു. 1970 ജൂലൈ മാസം 18-നു അന്തരിച്ചു. തിരുവിതാങ്കോട് പള്ളിയില്‍ കബറടക്കി.

ഡോ. സി.ജെ. റോയ് സ്മാരക പഠനപീഠത്തിന്റെ ഉദ്ഘാടനവും സ്മാരകപ്രഭാഷണവും 15ന്.കോട്ടയം: ഭാഷാശാസ്ത്രജ്ഞനും നിരൂപകനും ഗവേഷണമാർഗദർശ...
13/07/2024

ഡോ. സി.ജെ. റോയ് സ്മാരക പഠനപീഠത്തിന്റെ ഉദ്ഘാടനവും സ്മാരകപ്രഭാഷണവും 15ന്.

കോട്ടയം: ഭാഷാശാസ്ത്രജ്ഞനും നിരൂപകനും ഗവേഷണമാർഗദർശിയും മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റി മുൻ മേധാവിയുമായിരുന്ന ഡോ. സി.ജെ. റോയ് യുടെ സ്മരണയ്ക്കായി ബസേലിയസ് കോളജ് മലയാളവിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന 'ഡോ. സി.ജെ. റോയ് സ്മാരകപഠനപീഠ'ത്തിന്റെ ഉദ്ഘാടനവും പ്രഥമ സ്മാരകപ്രഭാഷണവും ജൂലൈ 15ന് രാവിലെ 11.30ന് ഡോ. എ.പി. മാണി മീഡിയ സെന്ററിൽ നടക്കും. ഡോ. തോമസ് മാർ അത്തനാസ്യോസ് മെത്രാപ്പൊലീത്ത പഠനപീഠം ഉദ്ഘാടനം ചെയ്യും. 'മാനവികതയും സാഹിത്യവും' എന്ന വിഷയത്തിൽ പ്രഥമ സ്മാരക പ്രഭാഷണം സാസംസ്‌കാരിക വിമർശകനും പ്രഭാഷകനുമായ പ്രഫ. എം.എൻ. കാരശ്ശേരി നിർവഹിക്കും. കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. ബിജു തോമസ് അധ്യക്ഷത വഹിക്കും. ഡോ. സി.ജെ. റോയിയുടെ ഗ്രന്ഥശേഖരങ്ങളും ഗവേഷണപ്രബന്ധങ്ങളും ബസേലിയസ് കോളജ് മലയാളവിഭാഗം റഫറൻസ് ലൈബ്രറിക്ക് കൈമാറും. ഗ്രന്ഥശേഖരങ്ങളുടെ കൈമാറ്റം സി.ജെ. റോയ് യുടെ മകൻ സുനിൽ റോയ് നിർവഹിക്കും. ഡോ. ഡേവിസ് സേവ്യർ ഗുരുസ്മരണ നടത്തും. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാൻ ഡോ. പോൾ മണലിൽ, ബസേലിയസ് കോളജ് മലയാളവിഭാഗം മേധാവി ഡോ. തോമസ് കുരുവിള, റബർ ബോർഡ് പ്രിൻസിപ്പൽ സയിന്റിസ്റ്റ് ഡോ. ബിന്ദു റോയ്, മലയാളസമാജം വൈസ് പ്രസിഡന്റ് ഡോ. നിബുലാൽ വെട്ടൂർ എന്നിവർ പ്രസംഗിക്കും.

കോട്ടയം ഐനാംസ് യൂണിറ്റ് സജീവ അംഗവും മുൻ യൂണിറ്റ് സെക്രട്ടറി പ്രൊഫ. T M മാത്യുവിന്റെ പ്രിയപത്നിയുമായ ശ്രീമതി ജാൻസി മാത്യു...
13/07/2024

കോട്ടയം ഐനാംസ് യൂണിറ്റ് സജീവ അംഗവും മുൻ യൂണിറ്റ് സെക്രട്ടറി പ്രൊഫ. T M മാത്യുവിന്റെ പ്രിയപത്നിയുമായ ശ്രീമതി ജാൻസി മാത്യു കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.INAMS
കേന്ദ്ര കമ്മിറ്റിയുടെ ആദരാഞ്ജലികൾ.. പ്രാർഥനകൾ...

പ്രതിഭാശാലിയുടെ വജ്രതൂലിക!ഡോ. പോൾ മണലിൽ(ഒ. എം. ചെറിയാന്റെ 150-ാം ജന്മവാർഷികം ഇന്ന്)പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അന്ത്യദശകങ...
12/07/2024

പ്രതിഭാശാലിയുടെ വജ്രതൂലിക!

ഡോ. പോൾ മണലിൽ

(ഒ. എം. ചെറിയാന്റെ 150-ാം ജന്മവാർഷികം ഇന്ന്)

പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അന്ത്യദശകങ്ങളിൽ കൈരളീസപര്യ ആരംഭിച്ച ഒ.എം. ചെറിയാൻ വ്യാപരിച്ച മേഖലകൾ വൈവിധ്യമാർന്നതായിരുന്നു. നോവലിസ്റ്റ്, നിരൂപകൻ, കഥാകൃത്ത്, ഉപന്യാസകാരൻ, വിവർത്തകൻ, വേദശാസ്ത്രജ്ഞൻ, ഭാഷാശാസ്ത്രജ്ഞൻ, ശാസ്ത്രസാഹിത്യകാരൻ, മതചിന്തകൻ, പ്രബന്ധകാരൻ, ബാലസാഹിത്യകാരൻ, ചരിത്രകാരൻ എന്നിങ്ങനെ ഗദ്യത്തിൽ അദ്ദേഹം കൈവയ്ക്കാത്ത മേഖലകളില്ല.

ഒ.എം. ചെറിയാൻ സാഹിത്യചരിത്രത്തിൽ ഏറെ അറിയപ്പെടുന്നത് 'ഹൈന്ദവധർമസുധാകരം' എന്ന കൃതിയുടെ കർത്താവ് എന്ന നിലയിലാണ്. ഹൈന്ദവധർമത്തെ മുൻനിർത്തിയുള്ള ഒരു സമഗ്രപര്യവേക്ഷണമായിരുന്നു ആ രചനയിലൂടെ ലക്ഷ്യമാക്കിയത്. ഹൈന്ദവതത്ത്വശാസ്ത്രവും ബ്രഹ്മജ്ഞാനവും പുരാവൃത്തവിജ്ഞാനവും കാലഗണനാശാസ്ത്രവും എല്ലാം സമന്വയിപ്പിച്ചുകൊണ്ടാണ് അദ്ദേഹം 'ഹൈന്ദവധർമസുധാകരം' എഴുതിയത്. ഭാഗവതം, രാമായണം, മഹാഭാരതം എന്നിവയുടെ മൂലപാഠങ്ങളെ സവിശേഷമായും മറ്റു പുരാണങ്ങളെ സാമാന്യമായും ഗദ്യത്തിൽ പുനരാവിഷ്കരിച്ചുകൊണ്ട് ഭാരതീയ ഇതിഹാസപുരാണ പാരമ്പര്യത്തിലേക്കു വായനക്കാരെ അദ്ദേഹം നയിച്ചു. പത്തുഭാഗങ്ങളിലായി എഴുതിയ "ഹൈന്ദവധർമ സുധാകരം' പൂർണമായി വെളിച്ചം കണ്ടിട്ടില്ല. 1934, 1939, 1941 വർഷങ്ങളിൽ ഇതിൻ്റെ മൂന്നു ഭാഗങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു.

ഹൈന്ദവധർമസുധാകരത്തിൻ്റെ മാതൃകയിൽ വേദശാസ്ത്രം, തത്ത്വചിന്ത, ധർമശാസ്ത്രം എന്നിവയുടെ പശ്ചാത്തലത്തിൽ ക്രൈസ്‌തവധർമത്തെപ്പറ്റി ഒ.എം. ചെറിയാൻ എഴുതിയ ഗ്രന്ഥമാണ് "ക്രൈസ്തവധർമ നവനീതം'. 15 വാല്യങ്ങളിലായി ഈ കൃതി സമ്പൂർണമായി പ്രസിദ്ധീകരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. എന്നാൽ, ഇതിന്റെ ഒരു ഭാഗം മാത്രമേ 1943ൽ പുറത്തുവന്നുള്ളൂ.

അധ്യാപകൻ

കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ 1874 ജൂലൈ 12ന് ഒറ്റപ്ലാക്കൽ കുടുംബത്തിൽ ചെറിയാൻ മാത്തുവിന്റെ പുത്രനായി ജനിച്ച ഒറ്റപ്ലാക്കൽ മാത്യു ചെറിയാൻ ചെറുപ്പത്തിൽ സംസ്കൃതം പഠിച്ചു. പുതുപ്പള്ളി സർക്കാർ സ്‌കൂളിലും കോട്ടയം സി.എം.എസ് കോളജ് ഹൈസ്കൂളിലും സി.എം.എസ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. സി.എം.എസ് കോളജിൽനിന്ന് എഫ്എ പരീക്ഷ പാസായ ശേഷം മദ്രാസ് ക്രിസ്‌ത്യൻ കോളജിൽ ബിഎ ചരിത്ര കോഴ്സിനാണ് പഠിച്ചത്. 1895ൽ ബിഎ ബിരുദം സമ്പാദിച്ചതിനെ തുടർന്ന് അധ്യാപക പരിശീലനത്തിനായി സെയ്ദപട്ട് ട്രെയിനിംഗ് കോളജിൽ ചേർന്ന് എൽടി ബിരുദവും സമ്പാദിച്ചു. കോട്ടയം മാർത്തോമാ സെമിനാരി സ്കൂൾ, കോയമ്പത്തൂർ എൽഎംഎസ് ഹൈസ്കൂൾ, തിരുവനന്തപുരം മഹാരാജാസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.

1896ൽ പ്രസിദ്ധീകരിച്ച 'നദി' എന്ന കവിതയാണ് ഒ.എം. ചെറിയാന്റെ പ്രസിദ്ധീകരിക്കപ്പെട്ട ഒന്നാമത്തെ കവിത. കാവ്യജീവിതത്തിന്റെ പ്രഥമഘട്ടത്തിൽ ചെറിയാൻ എഴുതിയ പതിനാറ് കവിതകളിലും കാല്പനിക പൂർവമനോഭാവം പ്രകടമാണ്. അദ്ദേഹത്തിന്റെ കവിതകൾ എല്ലാം പുസ്ത്‌തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന്റെ കാവ്യജീവിതത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് ഔദ്യോഗിക സേവനങ്ങൾക്കു ശേഷമാണ്. അക്കാലത്തു ബൈബിൾ വിഷയങ്ങളെ മുൻനിർത്തി എഴുതിയ കവിതകളുടെ സമാഹാരമാണ് 'മിശിഹാഭക്തിലഹരി',

സാഹിത്യജീവിതം

തിരുവനന്തപുരം മഹാരാജാസ് ഹൈസ്‌കൂളിൽ 1900 മുതൽ ഒമ്പതുവർഷത്തെ അധ്യാപകജീവിതമാണ് അദ്ദേഹത്തിൻ്റെ സാഹിത്യപ്രവർത്തനങ്ങൾക്ക് അരങ്ങൊരുക്കിയത്. എ. ആർ. രാജരാജവർമ, ഉള്ളൂർ, കേരളവർമ വലിയ കോയിത്തമ്പുരാൻ, പി.കെ. നാരായണപിള്ള, കെ.സി. കേശവപിള്ള എന്നിവരുമായുള്ള സൗഹൃദം തുടങ്ങിയതും അക്കാലത്താണ്. ഒ.എം. ചെറിയാന്റെ 'ഭൂവിവരണ സിദ്ധാന്ത സംഗ്രഹം' (1905) എന്ന ഗ്രന്ഥത്തിന് എ.ആർ. രാജരാജവർമയാണ് അവതാരിക എഴുതിയത്. സ്കൂൾ വിദ്യാർഥികൾക്കുവേണ്ടി 1902ൽ 'ഏഷ്യാവിവരണം' എന്ന ഭൂമിശാസ്ത്ര വിവരണഗ്രന്ഥവും രണ്ടു ഭാഗങ്ങളായി രചിച്ചു. 1913ൽ അദ്ദേഹം 'ഗളിവേഴ്‌സ് ട്രാവൽസ്' വിവർത്തനം ചെയ്ത‌ത് രണ്ടാം ഫോറത്തിൽ പാഠപുസ്‌തകമായിരുന്നു. ജോൺ സ്റ്റുവർട്ട് ബ്ലാക്കിയുടെ ജി 'സെൽഫ് കൾച്ചർ' ആത്മസംസ്കാരം എന്ന പേരിലും വിവർത്തനം ചെയ്തു. ജീവിതവിജയം കൈവരിക്കാൻ പ്രജ്ഞാസംസ്കാരം, ശരീരസംസ്കാരം, ആചാരസംസ്കാരം എന്നീ ഉപാധികൾ വിവരിക്കുന്ന ഈ ഗ്രന്ഥം ബിഎ ക്ലാസിൽ പാഠപുസ്തകമായിരുന്നു. മനഃശാസ്ത്രതത്വങ്ങൾ വിവരിക്കുന്ന അദ്ദേഹത്തിന്റെ മനസിന്റെ മാനദണ്ഡം' (1920) ട്രെയിനിംഗ് സ്കൂൾ വിദ്യാർഥികൾക്കു പാഠപുസ്‌തകമായിരുന്നു. കുഞ്ചൻ നമ്പ്യാരുടെ കൃതികളിലേക്കുള്ള പ്രവേശകമായ 'സാഹിത്യവിഹാരം', സന്മാർഗകഥകൾ അടങ്ങിയ 'ബാലാലാപം' എന്നീ കൃതികൾ കുട്ടികൾക്കുവേണ്ടി എഴുതിയതാണ്.

മഹാരാജാസ് ഹൈസ്‌കൂളിൽ പ്രവർത്തിക്കുമ്പോൾ 1906ൽ മദ്രാസ് സർവകലാശാല അദ്ദേഹത്തെ അസിസ്റ്റന്റ് എക്സാമിനർ ആയും 1908ൽ തിരുവിതാംകൂർ ഗവൺമെൻറ് രാജകൊട്ടാരത്തിലെ ട്യൂട്ടറായും നിയമിച്ചു. 1911ൽ തിരുവനന്തപുരം ട്രെയിനിംഗ് കോളജിൽ സീനിയർ ലക്‌ചറർ ആയി നിയമനം ലഭിച്ചു. വിദ്യാഭ്യാസവകുപ്പിൽ റേഞ്ച് ഇൻസ്പെക്ടർ തസ്‌തികയിൽ കോട്ടയത്തും കൊല്ലത്തും പ്രവർത്തിച്ചിട്ടുണ്ട്. ഇക്കാലത്തു പുതിയ സ്‌കൂളുകൾ തുടങ്ങാൻ അദ്ദേഹം നേതൃത്വം നൽകി.

ഒന്നാം ലോകമഹായുദ്ധകാലത്ത് 1914ൽ റിക്രൂട്ടിംഗ് ഓഫീസറായി അദ്ദേഹത്തെ ഗവൺമെന്റ് നിയോഗിച്ചു. തിരുവിതാംകൂറിന്റെ വിവിധ ഭാഗത്തു ക്യാമ്പുകൾ തുടങ്ങിയാണ് സൈനികസേവനത്തിലേക്ക് ആളുകളെ അദ്ദേഹം റിക്രൂട്ട് ചെയ്‌തത്‌. അതിനായി ലേഖനങ്ങൾ എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. റിക്രൂട്ടിംഗ് ഓഫീസറായി നടത്തിയ മികച്ച സേവനങ്ങളെ മുൻനിർത്തിയാണ് ബ്രിട്ടീഷ് റസിഡന്റ് അദ്ദേഹത്തിനു റാവുസാഹിബ് ബഹുമതി നൽകിയത്. വെർണാക്കുലർ സ്‌കൂൾ ചീഫ് ഇൻസ്പെക്ടർ ആയിട്ടാണ് അദ്ദേഹം സർക്കാർ ജോലിയിൽനിന്നു 1929ൽ വിരമിച്ചത്. തുടർന്നു നിവർത്തനപ്രക്ഷോഭത്തിലും സമുദായ പ്രവർത്തനങ്ങളിലും മറ്റും പങ്കാളിയായി.

1944 ഫെബ്രുവരി ഒന്നിന്റ റാവു സാഹിബ് ഒ.എം. ചെറിയാൻ അന്തരിച്ചു. പുതുപ്പള്ളി കന്നുകുഴിയിൽ കൊച്ചുതൊമ്മൻ അപ്പോത്തിക്കിരിയുടെ മകൾ അച്ചാമ്മയാണ് ഭാര്യ. മക്കൾ: പരേതരായ പ്ലാൻ്റർ ഒ.സി. മാത്യു, മറിയാമ്മ, അന്നാമ്മ, അച്ചാമ്മ.

ആദ്യത്തെ ഡിറ്റക്ട‌ീവ് നോവൽ

ഒ.എം. ചെറിയാന്റെ മിസ്റ്റർ കെയ്‌ലി, കാലന്റെ കൊലയറ തുടങ്ങിയ രചനകൾ മലയാളത്തിൽ ഒരു നവീനസാഹിത്യപ്രസ്ഥാനത്തിൻ്റെ തുടക്കമായിരുന്നെങ്കിലും നോവൽ സാഹിത്യചരിത്രങ്ങളിലൊന്നും അദ്ദേഹത്തിൻ്റെ നാമം പരാമർശിക്കപ്പെട്ടില്ല.

“മിസ്റ്റർ കെയ്ലി'യാണ് മലയാളത്തിലെ ആദ്യത്തെ ഡിറ്റക്ടീവ് നോവൽ. ഭാഷാപോഷിണിയിൽ 1076ൽ (1900) കന്നി മുതൽ കുംഭം വരെയുള്ള ആറു ലക്കങ്ങളിലായിട്ടാണ് ഈ കുറ്റാന്വേഷണ കഥ ആദ്യമായി പ്രസിദ്ധീകരിച്ചത്.

ഈ അപസർപ്പകകഥ ഇന്നത്തെ നോവൽ രൂപമുള്ള ഒരു നീണ്ടകഥയാണ്. മലയാളത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ കുറ്റാന്വേഷണകഥകളും സംഭ്രമജനകമായ കഥകളും രചിക്കപ്പെട്ടു കാണാത്തതുകൊണ്ട് സർ ആർതർ കൊണൻ ഡോയൽ ഷെർലക് ഹോംസിനെ നായകനാക്കി രചിച്ച കുറ്റാന്വേഷണകഥകളെ അനുകരി ച്ച്, ഒ.എം.ചെറിയാൻ മിസ്റ്റർ കെയ്‌ലിയെ മലയാളത്തിൽ അവതരിപ്പിക്കുകയാണ് ചെയ്‌തത്. മറ്റൊരു കഥാപാത്രത്തെ നായകനാക്കി ഒ.എം. ചെറിയാൻ പിന്നീട് ഒരു ഡിറ്റക്ടീവ് നോവൽ കൂടി എഴുതി, "കാലന്റെ കൊലയറ' എന്ന പേരിൽ. ഒരു ഇംഗ്ലീഷ് കഥയെ അനുകരിച്ചാണ് അദ്ദേഹം ഈ നോവൽ എഴുതിയത്.

സരസ്വതിനദിയുടെ അന്തർവാഹിനിയെ കണ്ടിട്ടുള്ള കാലപുരോഹിതന്മാരെ ചുറ്റിപ്പറ്റി നൂർജിഹാൻപുരം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ഒരു കുറ്റാന്വേഷണകഥയാണ് 'കാലന്റെ കൊലയറ'. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഇത്തരത്തിലുള്ള നവീന ഗദ്യപരിശ്രമങ്ങൾ ഒ.എം. ചെറിയാൻ നടത്തിയതു മലയാളഗദ്യത്തിന്റെ വളർച്ചയെയും സ്വാധീനിച്ചു. ഡിറ്റക്ടീവ് നോവൽ ക്ലാസിക്കൽ മൂല്യങ്ങൾ നിലനിർത്തുന്ന സാഹിത്യരൂപമാണെന്നാണ് അദ്ദേഹം തെളിയിച്ചത്. മലയാളസാഹിത്യത്തിൽ പുതുപാതകൾ വെട്ടിത്തുറന്ന പ്രതിഭാശാലിയായ റാവു സാഹിബ് ഒ.എം. ചെറിയാന് അർഹമായ അംഗീകാരം നൽകാൻ ഇനിയും അമാന്തിക്കുന്നതു കൃതഘ്നതയാണ്.

(ദീപിക, 12-07-2024)

https://malankaraorthodox.tv/?p=76611
12/07/2024

https://malankaraorthodox.tv/?p=76611

സമൂഹത്തിൽ ഉയർന്ന ചുമതലകൾ നിർവ്വഹിക്കുന്നവരുടെ പരസ്യപ്രസ്താവനകൾ ജനശ്രദ്ധ പിടിച്ചുപറ്റുക സാധാരണമാണ് . അങ്ങനെ.....

https://malankaraorthodox.tv/?p=70709
12/07/2024

https://malankaraorthodox.tv/?p=70709

Malankara Orthodox Syrian Church News Bulletin, 2024 April 20 (സന്യാസ സമൂഹ വാര്‍ഷിക സമ്മേളനം: പ്രത്യേക പതിപ്പ്)

https://youtu.be/KAUsGrhyiBw
09/07/2024

https://youtu.be/KAUsGrhyiBw

ഭാരതീയതയും ഗാന്ധിജിയും | കെ. ജയകുമാര്‍

തലവൂര്‍ പറങ്കിമാംമുട്ടില്‍ പി. ജി. യോഹന്നാന്‍ കശ്ശീശാ (1885-1964)തലവൂര്‍ പറങ്കിമാംമൂട്ടില്‍ യൗനാന്‍ ഗീവര്‍ഗ്ഗീസിന്‍റെയും...
06/07/2024

തലവൂര്‍ പറങ്കിമാംമുട്ടില്‍ പി. ജി. യോഹന്നാന്‍ കശ്ശീശാ (1885-1964)

തലവൂര്‍ പറങ്കിമാംമൂട്ടില്‍ യൗനാന്‍ ഗീവര്‍ഗ്ഗീസിന്‍റെയും എലിശുബായുടെയും മകനായി 1885-ല്‍ ജനിച്ചു. 1901-ല്‍ ചെങ്ങരൂര്‍ സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ച് പരിശുദ്ധ പരുമല തിരുമേനി ശെമ്മാശ പട്ടം നല്‍കി. 1902-ല്‍ വിവാഹിതനായി. ഭാര്യ: അന്നമ്മ. 1908-ല്‍ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ പൗലോസ് മാര്‍ കൂറിലോസില്‍ നിന്നും വൈദികപട്ടം സ്വീകരിച്ചു.

സുറിയാനി ഭാഷാപണ്ഡിതനും സംഗീതനിപുണനും മലയാള ഭാഷാ ജ്ഞാനിയുമായിരുന്നു. മലയാളഭാഷയില്‍ പല കവിതകള്‍ അദ്ദേഹം രചിച്ചി ട്ടുണ്ട്. ക്രിസ്തീയഗാനങ്ങള്‍, വിജ്ഞാനഗാനങ്ങള്‍ എന്നീ പാട്ടുപുസ്തകങ്ങള്‍ അദ്ദേഹത്തിന്‍റെ രചനകളാണ്. സാമൂഹിക പരിഷ്കര്‍ത്താവും തെക്കന്‍ ദേശത്തെ മല്പാനുമായിരുന്നു. പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസ് തിരുമേനിയുടെ വിശ്വസ്ഥനും വാത്സല്യഭാജനവുമായിരുന്നു. പത്തനാപുരം മൗണ്ട് താബോര്‍ ദയറാ സ്ഥാപകന്‍ തോമ്മാ മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ കുമ്പസാര പിതാവും ഗുരുവുമായിരുന്നു. പ. മാത്യൂസ് ദ്വീതീയന്‍ ബാവായുടെയും പ. ദിദിമോസ് ബാവായുടെയും ഗുരു. പതിനഞ്ചോളം ദൈവാലയങ്ങളില്‍ വികാരിയായിരുന്നിട്ടുണ്ട്.

തലവൂര്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളി യുടെ ദീര്‍ഘകാല വികാരിയായിരുന്നു. പി. വൈ. ജോര്‍ജ്ജ് കശ്ശീശാ മകനാണ്. 1964 ജൂണ്‍ 28-ന് അന്തരിച്ചു. തോമ്മാ മാര്‍ ദീവന്നാസ്യോസ്, മാത്യൂസ് മാര്‍ കുറിലോസ് എന്നീ തിരുമേനിമാരുടെ കാര്‍മ്മികത്വത്തില്‍ തലവൂര്‍ സെന്‍റ് മേരീസ് വലിയപള്ളിയില്‍ കബറടക്കി.

താഴെ പറയുന്നവരുടെ ലഘു ജീവിതരേഖ ആവശ്യമുണ്ട്. പ. വട്ടശേരില്‍ തിരുമേനിയുടെ കത്തുകള്‍ എന്ന ഗ്രന്ഥത്തിന്‍റെ അനുബന്ധമായി കൊടുക...
06/07/2024

താഴെ പറയുന്നവരുടെ ലഘു ജീവിതരേഖ ആവശ്യമുണ്ട്. പ. വട്ടശേരില്‍ തിരുമേനിയുടെ കത്തുകള്‍ എന്ന ഗ്രന്ഥത്തിന്‍റെ അനുബന്ധമായി കൊടുക്കുന്ന 1923-26 കാലത്തെ വൈദികരുടെയും അല്‍മായരുടെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാനാണ്.

പ്രക്കാനത്തു പ്ലാമൂട്ടില്‍ പുത്തന്‍പുരയ്ക്കല്‍ തോമസു ശെമ്മാശന്‍.
മല്ലശ്ശേരിയില്‍ യോഹന്നാന്‍ കത്തനാര്‍.
വടക്കേക്കര തോമസ് കത്തനാര്‍ (നരിയാകുന്നു പള്ളി).
മൈലപ്രാ അബ്രഹാം ശെമ്മാച്ചന്‍
പി. സി. വറുഗീസ് കത്തനാര്‍ (കടമ്മനിട്ട)
തേവറുവേലില്‍ ഈശോ ശെമ്മാശന്‍.
പ്രക്കാനത്തു ആശാരിയത്തു ശെമ്മാശന്‍
അയിരൂര്‍ വില്ലോത്തു നയിനാ വറുഗീസ്.

https://saintdionysiusofindia.blogspot.com/2024/05/1923-1926.html
1923-1926 കാലത്തെ മലങ്കരസഭയിലെ വൈദികരും അല്‍മായ നേതാക്കളും.

ഈ വ്യക്തികളെക്കുറിച്ചു അറിയാവുന്നവര്‍ ഇവരുടെ ലഘു ജീവചരിത്ര കുറിപ്പുകള്‍ അയച്ചുതന്നാല്‍ ഉപകാരം. WhatsApp No. 7012270083

പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ 1923-1926 കാലഘട്ടത്തിലെ കല്പനകളുടെ നമ്പര്‍ ബ....

https://malankaraorthodox.tv/?p=70709Vol. 07 No. 30THE ONLINE OFFICIAL NEWS BULLETIN2024 July 04Published by Dr. Yuhanon...
05/07/2024

https://malankaraorthodox.tv/?p=70709
Vol. 07 No. 30
THE ONLINE OFFICIAL NEWS BULLETIN
2024 July 04
Published by Dr. Yuhanon Mar Diascoros Metropolitan on behalf of MOSC Media Department.

Malankara Orthodox Syrian Church News Bulletin, 2024 April 20 (സന്യാസ സമൂഹ വാര്‍ഷിക സമ്മേളനം: പ്രത്യേക പതിപ്പ്)

28/06/2024
https://malankaraorthodox.tv/?p=70709
28/06/2024

https://malankaraorthodox.tv/?p=70709

Malankara Orthodox Syrian Church News Bulletin, 2024 April 20 (സന്യാസ സമൂഹ വാര്‍ഷിക സമ്മേളനം: പ്രത്യേക പതിപ്പ്)

കുന്നംകുളം സ്വദേശികളായ താഴെ പറയുന്നവരുടെ ലഘു ജീവിതരേഖ ആവശ്യമുണ്ട്. പ. വട്ടശേരില്‍ തിരുമേനിയുടെ കത്തുകള്‍ എന്ന ഗ്രന്ഥത്തി...
20/06/2024

കുന്നംകുളം സ്വദേശികളായ താഴെ പറയുന്നവരുടെ ലഘു ജീവിതരേഖ ആവശ്യമുണ്ട്. പ. വട്ടശേരില്‍ തിരുമേനിയുടെ കത്തുകള്‍ എന്ന ഗ്രന്ഥത്തിന്‍റെ അനുബന്ധമായി കൊടുക്കുന്ന 1923-26 കാലത്തെ വൈദികരുടെയും അല്‍മായരുടെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാനാണ്.

1. കോലാടി പൗലോസു കത്തനാര്‍.
2. ചെറുവത്തൂര്‍ മാത്തു ഉതുപ്പ്.
3. എ. ഐ. ഇയ്യപ്പന്‍.
4. പറയാ ചാക്കുണ്ണി.
5. പുലിക്കോട്ടില്‍ ചുമ്മാരു മാത്തപ്പന്‍.
6. തോലത്തു ഇയ്യുക്കുട്ടി ചുമ്മാര്.
7. സി. പി. വാറു.
8. പനയ്ക്കല്‍ അയ്പൂരു ഇയ്യാക്കു.
9. പനയ്ക്കല്‍ വറീതു ഇട്ടിയവിര.
10. ചെറുവത്തൂര്‍ ഉക്കുറു വാറുണ്ണി.
11. പനയ്ക്കല്‍ കുറിയാക്കു ഇയ്യുക്കുട്ടി.
12. പനയ്ക്കല്‍ ഇട്ടി മാത്തു
13. കോലാടി വടക്കു താവു ചാക്കുണ്ണി
14. പുലിക്കോട്ടില്‍ കുരിയപ്പന്‍
15. പുലിക്കോട്ടില്‍ കാക്കുണ്ണി കുര്യന്‍

https://saintdionysiusofindia.blogspot.com/2024/05/1923-1926.html
1923-1926 കാലത്തെ മലങ്കരസഭയിലെ വൈദികരും അല്‍മായ നേതാക്കളും.

ഈ വ്യക്തികളെക്കുറിച്ചു അറിയാവുന്നവര്‍ ഇവരുടെ ലഘു ജീവചരിത്ര കുറിപ്പുകള്‍ അയച്ചുതന്നാല്‍ ഉപകാരം. WhatsApp No. 7012270083

പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ 1923-1926 കാലഘട്ടത്തിലെ കല്പനകളുടെ നമ്പര്‍ ബ....

കോട്ടയം ചെറിയപള്ളി ഇടവകാംഗങ്ങളായ താഴെ പറയുന്നവരുടെ ലഘു ജീവിതരേഖ ആവശ്യമുണ്ട്. പ. വട്ടശേരില്‍ തിരുമേനിയുടെ കത്തുകള്‍ എന്ന ...
20/06/2024

കോട്ടയം ചെറിയപള്ളി ഇടവകാംഗങ്ങളായ താഴെ പറയുന്നവരുടെ ലഘു ജീവിതരേഖ ആവശ്യമുണ്ട്. പ. വട്ടശേരില്‍ തിരുമേനിയുടെ കത്തുകള്‍ എന്ന ഗ്രന്ഥത്തിന്‍റെ അനുബന്ധമായി കൊടുക്കുന്ന 1923-26 കാലത്തെ വൈദികരുടെയും അല്‍മായരുടെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാനാണ്.

1. ഉപ്പൂട്ടില്‍ യാക്കോബ് കത്തനാര്‍.
2. എറികാട്ട് കല്ലറയ്ക്കല്‍ കുഞ്ചപ്പന്‍.
3. എറികാട്ടു മാത്തു ചാക്കോ (കൊച്ചു കുഞ്ചപ്പന്‍).
4. കല്ലറയ്ക്കല്‍ പി. കൊച്ചുകോര തരകന്‍.
5. വല്യപറമ്പില്‍ കുഞ്ഞൂഞ്ഞ്.
6. വര്‍ക്കിപ്പിള്ള (1850-1928)
7. കിഴക്കേറ്റത്തു കുഞ്ഞപ്പന്‍.
8. ആറ്റുതുരുത്തേല്‍ വറീച്ചന്‍.
9. പടിഞ്ഞാറേത്തലയ്ക്കല്‍ ജോര്‍ജ് ജോസഫ്.
10. കല്ലറയ്ക്കല്‍ ഇ. ഐ. ജോസഫ്
11. മാളിയേക്കല്‍ അബ്രഹാം.
12. കൂടത്തുംമുറിയില്‍ കീവര്‍ച്ചന്‍.
13. ചിറക്കടവില്‍ അബ്രഹാം.

https://saintdionysiusofindia.blogspot.com/2024/05/1923-1926.html
1923-1926 കാലത്തെ മലങ്കരസഭയിലെ വൈദികരും അല്‍മായ നേതാക്കളും.

ഈ വ്യക്തികളെക്കുറിച്ചു അറിയാവുന്നവര്‍ ഇവരുടെ ലഘു ജീവചരിത്ര കുറിപ്പുകള്‍ അയച്ചുതന്നാല്‍ ഉപകാരം. WhatsApp No. 7012270083

പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ 1923-1926 കാലഘട്ടത്തിലെ കല്പനകളുടെ നമ്പര്‍ ബ....

https://malankaraorthodox.tv/?p=70709Malankara Orthodox Syrian Church News Bulletin, 2024 June 06 (Vol. 07, No. 26)
07/06/2024

https://malankaraorthodox.tv/?p=70709

Malankara Orthodox Syrian Church News Bulletin, 2024 June 06 (Vol. 07, No. 26)

Malankara Orthodox Syrian Church News Bulletin, 2024 April 20 (സന്യാസ സമൂഹ വാര്‍ഷിക സമ്മേളനം: പ്രത്യേക പതിപ്പ്)

https://malankaraorthodox.tv/?p=76591
31/05/2024

https://malankaraorthodox.tv/?p=76591

വടുതല മാണിക്കത്തനാരുടെ പുത്രനാണ് ഈശോ കത്തനാര്‍. ഓമല്ലൂര്‍-കൈപ്പട്ടൂര്‍ തുടങ്ങിയ പള്ളികളുടെ വികാരിയായിരുന്ന.....

https://malankaraorthodox.tv/?p=76583മലങ്കരസഭയിലെ പള്ളികളും കത്തനാരന്മാരും ശെമ്മാശന്മാരും (1911)
31/05/2024

https://malankaraorthodox.tv/?p=76583

മലങ്കരസഭയിലെ പള്ളികളും കത്തനാരന്മാരും ശെമ്മാശന്മാരും (1911)

1086-ാമാണ്ടു മിഥുനമാസം 13-നു കോട്ടയത്തു കൂടിയ മലങ്കര യാക്കോബായ സുറിയാനി അസോസ്യേഷന്‍ മാനേജിംഗ് കമ്മട്ടി യോഗത്തിലെ ....

Malankara Orthodox Syrian Church News Bulletin, 2024 May 30 (Vol. 07, No. 25)Vol. 07 No. 25THE ONLINE OFFICIAL NEWS BULL...
31/05/2024

Malankara Orthodox Syrian Church News Bulletin, 2024 May 30 (Vol. 07, No. 25)
Vol. 07 No. 25
THE ONLINE OFFICIAL NEWS BULLETIN
2024 May 30
Published by Dr. Yuhanon Mar Diascoros Metropolitan on behalf of MOSC Media Department.

Malankara Orthodox Syrian Church News Bulletin, 2024 April 20 (സന്യാസ സമൂഹ വാര്‍ഷിക സമ്മേളനം: പ്രത്യേക പതിപ്പ്)

https://malankaraorthodox.tv/?p=76579
31/05/2024

https://malankaraorthodox.tv/?p=76579

മലങ്കര മെത്രാപ്പോലീത്താ തിരുമനസ്സിലെ കീഴുള്ള സുറിയാനി പള്ളികളും കശ്ശീശന്മാരുടെയും ശെമ്മാശന്മാരുടെയും പേരു....

https://malankaraorthodox.tv/?p=70709Vol. 07 No. 24THE ONLINE OFFICIAL NEWS BULLETIN2024 May 23Published by Dr. Yuhanon ...
24/05/2024

https://malankaraorthodox.tv/?p=70709

Vol. 07 No. 24
THE ONLINE OFFICIAL NEWS BULLETIN
2024 May 23
Published by Dr. Yuhanon Mar Diascoros Metropolitan on behalf of MOSC Media Department.

Malankara Orthodox Syrian Church News Bulletin, 2024 April 20 (സന്യാസ സമൂഹ വാര്‍ഷിക സമ്മേളനം: പ്രത്യേക പതിപ്പ്)

Address


Alerts

Be the first to know and let us send you an email when Malankara Orthodox TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malankara Orthodox TV:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share