Ente Varkala

Ente Varkala varkala news

*വർക്കല ബീച്ചിൽ രണ്ട് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു; ഒരാളെ രക്ഷിച്ചു; കാണാതായ ആൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു; അപകടം കുള...
03/11/2024

*വർക്കല ബീച്ചിൽ രണ്ട് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു; ഒരാളെ രക്ഷിച്ചു; കാണാതായ ആൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു; അപകടം കുളിക്കാനിറങ്ങിയപ്പോൾ*

വർക്കല ബീച്ചിൽ രണ്ട് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു; ഒരാളെ രക്ഷിച്ചു; കാണാതായ ആൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു; അപകടം കുളിക്കാനിറങ്ങിയപ്പോൾ
facebook icontwitter iconlinkedin icontubmlr iconpinterest icon
whatsapp icon
തിരുവനന്തപുരം: വർക്കല ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികളെ തിരയിൽപ്പെട്ടു. സംഭവത്തിൽ ഒരാളെ രക്ഷപ്പെടുത്തി. ഒരാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ബെംഗളൂരുവിലെ ഐ ടി വിദ്യാർത്ഥികളാണ് ഇരുവരും.

വിദ്യാർത്ഥിയായ മുഹമ്മദ് നോമാനെ (24) നാട്ടുകാരും ലൈഫ് ഗാർഡുകളും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

രക്ഷപ്പെടുത്തിയ വിദ്യാർത്ഥിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരയിൽപെട്ട് കാണാതായ 28 വയസുകാരന് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

ഐ ടി വിദ്യാർഥികളായ പെൺകുട്ടികൾ ഉൾപ്പെടെ നാലംഗ സംഘമാണ് വർക്കല ആലിയിറക്കം ബീച്ചിൽ കുളിക്കാനായി ഇറങ്ങിയത്.

https://chat.whatsapp.com/J2IHmJU68SaGWv08nVorPQ

സീരിയൽ നടി എംഡിഎംഎയുമായി അറസ്റ്റിലായ സംഭവത്തില്‍… വർക്കലയിൽ  ലഹരി മരുന്ന് എത്തിച്ച് നൽകിയ കടയ്ക്കൽ സ്വദേശിയായ യുവാവ് പിട...
01/11/2024

സീരിയൽ നടി എംഡിഎംഎയുമായി അറസ്റ്റിലായ സംഭവത്തില്‍… വർക്കലയിൽ ലഹരി മരുന്ന് എത്തിച്ച് നൽകിയ കടയ്ക്കൽ സ്വദേശിയായ യുവാവ് പിടിയിൽ..



കൊല്ലം: ഷംനത്ത് എന്ന കൊല്ലം സ്വദേശിയായ സീരിയൽ നടി എംഡിഎംഎയുമായി അറസ്റ്റിലായ സംഭവത്തില്‍ ലഹരി മരുന്ന് എത്തിച്ച് നൽകിയിരുന്ന യുവാവും പിടിയിലായതോടെ പുറത്തുവരുന്നത് കൂടുതല്‍ വിവരങ്ങള്‍. ഇക്കഴിഞ്ഞ ഒക്ടോബർ 18നാണ് പരവൂർ ചിറക്കരയിലെ വീട്ടിൽ നിന്ന് എംഡിഎംഎയുമായി സീരിയൽ നടിയായ ഷംനത്തിനെ അറസ്റ്റ് ചെയ്തത്. സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതിന് വേണ്ടിയാണ് എംഡിഎംഎ വാങ്ങിയതെന്നായിരുന്നു നടിയുടെ മൊഴി. കടയ്ക്കൽ സ്വദേശിയായ നവാസാണ് ലഹരി മരുന്ന് നൽകിയതെന്ന് നടി പറഞ്ഞിരുന്നു. ഷംനത്ത് പിടിയിലായതറിഞ്ഞ് ഒളിവിൽ പോയ നവാസിനെ രഹസ്യ നീക്കത്തിലൂടെ പൊലീസ് പിടികൂടി.
തെക്കൻ കേരളത്തിലെ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനിയാണ് നവാസ്. താൻ നേരിട്ടാണ് നടിക്ക് എംഡിഎംഎ എത്തിച്ചു നൽകിയിരുന്നതെന്ന് പ്രതി സമ്മതിച്ചു. പാർവതി എന്ന പേരിൽ അറിയപ്പെടുന്ന ഷംനത്തുമായി വർക്കല ബീച്ചിൽ വച്ചാണ് നവാസ് പരിചയപ്പെടുന്നത്. 36 കാരിയായ ഷംനത്ത് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. എംഡിഎംഎ വാങ്ങുന്നതിന് വേണ്ടിയാണ് നടി വർക്കല എത്തിയിരുന്നത്. വർക്കല കേന്ദ്രീകരിച്ചാണ് നവാസിൻ്റെ ലഹരി മരുന്ന് കച്ചവടം. ലഹരി മരുന്ന് വിൽപനയിലൂടെ ഷംനത്തും നവാസും തമ്മിൽ സൗഹൃദത്തിലായി. പതിയെ നവാസിൻ്റെ നാടായ കടയ്ക്കലിൽ എത്തിയും ഒന്നാം പ്രതി ഷംനത്ത് എംഡിഎംഎ വാങ്ങാൻ ആരംഭിച്ചു.

നടി ലഹരി മരുന്ന് വാങ്ങിയ വിവരം മനസിലാക്കി പതിനെട്ടാം തീയതി ചിറക്കരയിലെ വീട്ടിൽ പരവൂർ പൊലീസ് റെയിഡ് നടത്തിയത്. കിടപ്പുമുറിയിലെ മേശയ്ക്കുള്ളിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു. നവാസിനെതിരെ വിവിധ എക്സൈസ് റേഞ്ച് ഓഫീസുകളിലും പൊലീസ് സ്റ്റേഷനുകളിലുമായി ഇരുപതോളം കേസുകളുണ്ട്. കാപ്പനിയമപ്രകാരം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പ്രതിയെ വൈദ്യ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വാർത്തകൾ അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക് 👇👇https://chat.whatsapp.com/L1gSVastDHo9S5TlwW054A

28/10/2024

*മുഖ്യമന്ത്രിയുടെ വാഹനം അപകടത്തിൽ..exclusive സിസിടിവി ദൃശ്യങ്ങൾ*
👇👇

Breaking news

*മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഉൾപ്പെടെ അപകടത്തിൽപ്പെട്ടു*

*മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു*
എംസി റോഡിൽ
വാമനപുരത്താണ് സംഭവം

അഞ്ചു വാഹനങ്ങൾ കൂട്ടിയിടിച്ചതായാണ്

സ്കൂട്ടർ യാത്രികനെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിന് ഇടയിലാണ്
അപകടം


മുഖ്യമന്ത്രിയുടെ വാഹനവും അകമ്പടി വന്നിരുന്ന പൈലറ്റ് വാഹനങ്ങളും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു ഒരു പെൺകുട്ടി സ്കൂട്ടർ കൊണ്ട് ആറ്റിങ്ങൽ റോഡിലോട്ട് പെട്ടെന്ന് തിരിഞ്ഞപ്പോൾ മറ്റു വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചവിട്ടി നിർത്തി തുടർന്ന് തമ്മിലിടിക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ വാഹനം മറ്റു കുഴപ്പങ്ങൾ ഇല്ലാത്തതിനാൽ ഉടൻ തന്നെ പുറപ്പെട്ടു മറ്റു വാഹനങ്ങൾ വാമനപുരം ജംഗ്ഷനിൽ നിർത്തിയിട്ടു.

വാർത്തകൾ അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക് 👇👇
https://chat.whatsapp.com/BTPkIfIDiVcDrkvpTAqTFr

വർക്കലയിൽ ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റ സംഭവത്തിൽ നാല് പേരെ വർക്കല പൊലീസ് പിടികൂടി. പെരുംകുളം കീഴാറ്റിങ്ങൽ സ്വദേശി സബീൽ ...
28/10/2024

വർക്കലയിൽ ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റ സംഭവത്തിൽ നാല് പേരെ വർക്കല പൊലീസ് പിടികൂടി. പെരുംകുളം കീഴാറ്റിങ്ങൽ സ്വദേശി സബീൽ (24), കായിക്കര നിതിൻ (26), മണനാക്ക് സ്വദേശി ഷിനാസ് (26), മേലാറ്റിങ്ങൽ സ്വദേശി അമൽ അശോകൻ (26) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഞായറാഴ്ച രാത്രി 10.30ഓടെ വർക്കല താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയുടെ മുന്നിലായിരുന്നു സംഭവം. ആംബുലൻസ് ഡ്രൈവർ ചെറുകുന്നം സ്വദേശി അജ്മലിനാണ് (25) കുത്തേറ്റത്. അജ്മലിന് ഒപ്പമുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർമാരായ ഉമേഷ്‌ (23), സജീർ (23) എന്നിവർക്ക് പരിക്കേറ്റു. കൈക്ക് മുറിവേറ്റ് ചികിത്സയ്ക്ക് എത്തിയ നാലംഗ സംഘം ഹോസ്‍പിറ്റൽ കാഷ്വാലിറ്റിയുടെ മുന്നിൽ മൊബൈൽ നോക്കി ഇരിക്കുകയായിരുന്ന ആംബുലൻസ് ഡ്രൈവർമാരോട് ഇവർ അവിടെ നിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെട്ടു.

തുടർന്ന് ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടായി. തർക്കത്തിനൊടുവിൽ സംഘം ഡ്രൈവർമാരെ ആക്രമിക്കുകയും സംഘത്തിൽ ഉണ്ടായിരുന്ന സബീൽ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് അജ്മലിന്റെ മുതുകിൽ കുത്തുകയുമായിരുന്നു. ശേഷം ഇവർ ബൈക്കുകളിൽ കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. പരിക്കേറ്റ മൂന്ന് പേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

   #വർക്കല   #വർക്കലയിൽ ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു.* ചെറുകുന്ന് സ്വദേശി അജ്മലിനാണ് കുത്തേറ്റത്. വർക്കല താലൂക്ക് ആശുപ...
28/10/2024

#വർക്കല #വർക്കലയിൽ
ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു.* ചെറുകുന്ന് സ്വദേശി അജ്മലിനാണ് കുത്തേറ്റത്. വർക്കല താലൂക്ക് ആശുപത്രിയിലാണ് സംഭവം
താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ മൂന്നംഗ സംഘം ആക്രമിച്ചെന്നാണ് പരാതി. അജ്മലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് ഡ്രൈവർമാർക്കും പരുക്കേറ്റിട്ടുണ്ട്ഇന്നലെ രാത്രി 10.30നാണ് സംഭവം. അത്യാഹിത വിഭാഗത്തിന് അടുത്തിരിക്കുകയായിരുന്ന ഡ്രൈവർമാരോട് മൂന്നംഗ സംഘം വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഇതിലൊരാൾ കത്തി കൊണ്ട് അജ്മലിന്റെ മുതുകിൽ കുത്തുകയുമായിരുന്നു. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി
🔹🔹https://chat.whatsapp.com/JrJ2QyCG5ycAovmvnEQaaz

*വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു.* ആറ്റിങ്ങലിൽ നിന്നും വർക്കലയിലേക്കു പോകുന്ന സ്വകാര്യ ബസ്സിനാണ് തീപിടിച്ച...
27/10/2024

*വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു.* ആറ്റിങ്ങലിൽ നിന്നും വർക്കലയിലേക്കു പോകുന്ന സ്വകാര്യ ബസ്സിനാണ് തീപിടിച്ചത്. ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.ഷോർട്ട് സർക്കൂട്ട് മൂലം ബസിൽ നിന്ന് പുക ഉയർന്നു എന്നാണ് വിവരം. വർക്കല കല്ലമ്പലം ആറ്റിങ്ങൽ റൂട്ടിൽ ഓടുന്ന പൊന്നൂസ് ബസിനാണ് തീപിടിച്ചത്. ആറ്റിങ്ങലിൽ നിന്നും വർക്കല മൈതാനം ജംഗ്ഷനിൽ എത്തിയപ്പോഴാണ് ബസിന്റെ ബൊണറ്റിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്.

അപകടം നടക്കുമ്പോൾ 20 ലധികം യാത്രക്കാർ ബസിലുണ്ടായിരുന്നു. യാത്രക്കാരെ ഡ്രൈവറും കണ്ടക്ടറും കൂടിയാണ് പുറത്ത് എത്തിച്ചത്. തുടർന്ന് ഡ്രൈവർ ഓടി സമീപത്തെ പെട്രോൾ പമ്പിൽ നിന്നും എസ്റ്റിംൻഗുഷർ എടുത്ത് അടിച്ചാണ് തീ പിടിക്കാനുള്ള സാധ്യത ഒഴിവാക്കിയത്. വിവരം അറിഞ്ഞ് വർക്കല ഫയർ ഫ്രോഴ്സ് സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.

https://chat.whatsapp.com/Dz9TR1NFI3D4o61R0sxDYL6

വർക്കലയിൽ വിവാഹത്തിന്റെ മൂന്നാം ദിവസം ഭാര്യയുടെ സ്വർണം പണയം വച്ചു 13.5 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ യുവാവിനെ വർക്കല പൊലീസ...
26/10/2024

വർക്കലയിൽ വിവാഹത്തിന്റെ മൂന്നാം ദിവസം ഭാര്യയുടെ സ്വർണം പണയം വച്ചു 13.5 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ യുവാവിനെ വർക്കല പൊലീസ് പിടികൂടി. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളി‍ച്ചൽ ദേവീകൃപയിൽ അനന്തുവാണ് (34) അറസ്റ്റിലായത്. 2021 ഓഗസ്റ്റിലാണ് ഫിസിയോതെറപ്പിസ്റ്റായ അനന്തു, യുവതിയെ വിവാഹം കഴിച്ചത്. ആ‍ഡംബരമായി നടന്ന വിവാഹത്തിന്റെ മൂന്നാം നാൾ യുവതിയുടെ 52 പവൻ സ്വർണാഭരണം നിർബന്ധപൂർവം പണയപ്പെടുത്തി പണം കൈക്കലാക്കി.

തുടർന്നു ഭാര്യയുടെ കുടുംബവീടും സ്ഥലവും എഴുതി നൽകണമെന്നും പുതിയ കാർ വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ടു വഴക്കിട്ടു ഇയാൾ മുങ്ങുകയായിരുന്നു. കേരളത്തിൽ വിവിധ സ്ഥലങ്ങളിലും ബെംഗളൂരുവിലും ഒളിവിൽ കഴിയവേയാണ് വർക്കല എഎസ്‌പി ദീപക് ധൻകറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല എസ്എച്ച്ഒ ജെ.എസ്.പ്രവീൺ, എസ്ഐ എ.സലിം എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടിയത്

*വര്‍ക്കലയില്‍ പൊലീസ് സ്റ്റേഷനു സമീപം യുവാവ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം*  വര്‍ക്കല പൊലീസ് സ്റ്...
21/10/2024

*വര്‍ക്കലയില്‍ പൊലീസ് സ്റ്റേഷനു സമീപം യുവാവ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം*

വര്‍ക്കല പൊലീസ് സ്റ്റേഷനു സമീപം റോഡില്‍ യുവാവ് മരിച്ച നിലയില്‍. വര്‍ക്കല വെട്ടൂര്‍ സ്വദേശി ബിജു ആണ് മരിച്ചത്. വര്‍ക്കല ഡിവൈഎസ്പി ഓഫിസിനു സമീപത്തെ കടമുറിക്കു മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. തലയ്ക്ക് അടിയേറ്റ നിലയിലുള്ള മുറിവുണ്ട്. ബിജുവിന്റെ തലക്ക് അടിയേറ്റ പാടുണ്ട്.തലപൊട്ടി രക്തം വാർന്നാണ് മരിച്ചത്.അടിപിടിക്കിടെ സംഭവിച്ചതാകാം എന്നാണ് പൊലീസ് നിഗമനം.വ

രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് മൃതദേഹമെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകമാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

https://chat.whatsapp.com/D79FA7uDSaSFFN5TYItRj4

*വർക്കലയിൽ ഹോട്ടലിൽനിന്നും ആഹാരം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ**22 പേർ ചികിത്സയിൽ*വർക്കലയിൽ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ച...
13/10/2024

*വർക്കലയിൽ ഹോട്ടലിൽനിന്നും ആഹാരം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ*

*22 പേർ ചികിത്സയിൽ*

വർക്കലയിൽ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. 22 പേർ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ന്യൂ സ്പൈസ്, എലിഫൻ്റ് ഈറ്ററി ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കഴിഞ്ഞ ദിവസം ഇവിടെനിന്ന് ഭക്ഷണം കഴിച്ചവരാണ് ദേ​​ഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സക്കായി എത്തിയത്.

ആരുടേയും ആരോ​ഗ്യനില ​ഗുരുതരമല്ല, എന്നാൽ എല്ലാവരും നിരീക്ഷണത്തിൽ തുടരുകയാണ്. ഭക്ഷ്യസുരക്ഷാ വിഭാ​ഗം പരിശോധന നടത്തി ഹോട്ടലുകൾ പൂട്ടിച്ചു. രണ്ട് ഹോട്ടലുകളുടെയും മാനേജ്മെൻ്റ് ഒന്നാണ്. ഒരിടത്ത് പാചകം ചെയ്ത ഭക്ഷണമാണ് രണ്ടാമത്തെ ഹോട്ടലിലും വിതരണം ചെയ്തിരുന്നത്. കഴിഞ്ഞ മാർച്ചിലും ന്യൂ സ്പൈസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 100 പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. ആ സമയം ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി ഹോട്ടൽ പൂട്ടിച്ചിരുന്നു. പിന്നീട് മാസങ്ങൾക്കു മുൻപ് ഹോട്ടൽ വീണ്ടും തുറന്ന് പ്രവർത്തിക്കുകയായിരുന്നു.

കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ പ്രാദേശിക മാദ്ധ്യമപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി. പരവൂർ സ്വദേശി ശ്രീകുമാർ (47) ആ...
13/10/2024

കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ പ്രാദേശിക മാദ്ധ്യമപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി. പരവൂർ സ്വദേശി ശ്രീകുമാർ (47) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 3.30 ഓടെയാണ് അപകടം. കോയമ്പത്തൂരിൽ നിന്നും ഉല്ലാസത്തിനായി കാപ്പിൽ ബീച്ചിൽ എത്തിയ 5 പേരടങ്ങുന്ന സുഹൃത്തുക്കൾക്ക് ഒപ്പം ഉണ്ടായിരുന്ന ശ്രീകുമാർ കടലും കായലും ഒന്നായി ചേരുന്ന പൊഴിമുഖത്ത് നിലതെറ്റി വീണു. ശക്തമായ തിരയിലും അടിയൊഴുക്കിലും പെട്ട് പൊടുന്നനെ കടലിൽ മുങ്ങി താഴുകയായിരുന്നു.

*കോടീശ്വരൻ അൽത്താഫ്'; മലയാളി തിരഞ്ഞ മഹാഭാഗ്യശാലിയെ കണ്ടെത്തി, 25 കോടി അടിച്ചത് കര്‍ണാടക സ്വദേശിക്ക്*  കാത്തിരിപ്പിന് വിര...
10/10/2024

*കോടീശ്വരൻ അൽത്താഫ്'; മലയാളി തിരഞ്ഞ മഹാഭാഗ്യശാലിയെ കണ്ടെത്തി, 25 കോടി അടിച്ചത് കര്‍ണാടക സ്വദേശിക്ക്*

കാത്തിരിപ്പിന് വിരാമമിട്ട് തിരുവോണം ബംപര്‍ ഭാഗ്യശാലിയെ കണ്ടെത്തി. കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫ് ആണ് ഈ വർഷത്തെ തിരുവോണം ബമ്പർ നേടിയ മഹാഭാ​ഗ്യശാലി. കര്‍ണാടകയില്‍ മെക്കാനിക്കാണ് അല്‍ത്താഫ്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വയനാട ് നിന്നും വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. 15 കൊല്ലമായി ടിക്കറ്റെടുക്കുന്നു,

വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാ​ഗരാജ് ആണ് ടിക്കറ്റ് വിറ്റത്. ഒരുമാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും ആരാണ് വാങ്ങിയതെന്ന് ഓർമയില്ലെന്നും താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമെന്നായിരുന്നു നാ​ഗരാജിന്റെ ആദ്യപ്രതികരണം. പനമരത്തെ എസ് ജെ ലക്കി സെന്‍ററില്‍ നിന്നുമാണ് നാഗരാജ് ടിക്കറ്റെടുത്തത്. ജിനീഷ് എ ആണ് എസ് ജെ ലക്കി സെന്‍ററിലെ ഏജന്‍റ്. ഏജന്‍സി കമ്മീഷനായി 2.5 കോടി രൂപയാണ് നാഗരാജിന് ലഭിക്കുക.

ഓണ ബമ്പറിന്‍റെ രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേര്‍ക്ക് ) ആണ്. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ, ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം സമ്മാനമെന്ന കണക്കില്‍ 20 പേര്‍ക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേര്‍ക്ക് വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങള്‍. സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതവും ലഭിക്കും. ഒന്‍പതു പേര്‍ക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുക.

https://chat.whatsapp.com/DVvEfSVckZfEjMspHRCaJY

 #വർക്കല വർക്കല  കാപ്പിലിൽ  ബസും കാറും കൂട്ടിയിടിച്ചു....5 പേർക്ക് പരിക്ക്. 4 പേരുടെ നില ഗുരുതരം."ഇടവ കാപ്പിൽ ജംക്‌ഷനു സ...
08/10/2024

#വർക്കല

വർക്കല കാപ്പിലിൽ ബസും കാറും കൂട്ടിയിടിച്ചു....5 പേർക്ക് പരിക്ക്. 4 പേരുടെ നില ഗുരുതരം.

"
ഇടവ കാപ്പിൽ ജംക്‌ഷനു സമീപം ബസും കാറും കൂട്ടിയിടിച്ച നിലയിൽ. അപകടത്തിൽ പരുക്കേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Skip ads. Subscribe now.
‌ഇടവ∙ കാപ്പിൽ എസ്എൻഡിപി ജംക്‌ഷനിൽ കാറും സർവീസ് ബസും തമ്മിൽ കൂട്ടിയിടിച്ചു കാറിലുണ്ടായിരുന്നു അഞ്ചു പേർക്കു പരുക്കേറ്റു. ഇവരിൽ മൂന്നു പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു രണ്ടു പേരുടെ പരുക്ക് സാരമുള്ളതല്ല. കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ അഖിൽ(22), വിൽസൺ(36), ഷാനവാസ്(34) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരിൽ വിൽസണിനു തലയ്ക്കു ക്ഷതമേറ്റു സാരമായി പരുക്കുണ്ട്. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് അപകടം. പരവൂർ ഭാഗത്തേക്കു പോയ അക്ബർ എന്ന സർവീസ് ബസിലേക്കു കാർ ഇടിച്ചു കയറിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു."

വണ്ണം കുറയ്ക്കാൻ താക്കോൽ ദ്വാര ശസ്ത്രക്രിയ..പിന്നാലെ അണുബാധ..ഒടുവിൽ വ്യാജ ഡോക്ടർ...ഡോക്ടർ ചമഞ്ഞ് യുവതിക്ക് താക്കോൽദ്വാര...
03/10/2024

വണ്ണം കുറയ്ക്കാൻ താക്കോൽ ദ്വാര ശസ്ത്രക്രിയ..പിന്നാലെ അണുബാധ..ഒടുവിൽ വ്യാജ ഡോക്ടർ...



ഡോക്ടർ ചമഞ്ഞ് യുവതിക്ക് താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയ യുവാവ് അറസ്റ്റിൽ. പാരിപ്പിള്ളി ചാവർകോട് ചെമ്മരുതി ഭാഗത്ത് സജു ഭവനിൽ സജു സഞ്ജീവാണ് (27). കോസ്മറ്റോളജി ചികിത്സയിലും സർജറിയിലും പ്രാഗൽഭ്യമുണ്ടെന്നും വിശ്വസിപ്പിച്ചാണ് യുവതിയെ താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. വണ്ണം കുറയ്ക്കുന്നതിനായി ആദ്യം ഒരു ശസ്ത്രക്രിയ നടത്തിയതിനു ശേഷം 2023 11ന് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. എന്നാൽ ശസ്ത്രക്രിയ ചെയ്ത ഭാഗത്തെ മുറിവിൽ അണുബാധയുണ്ടായി. വേദന കടുത്തതോടെ ജീവനുതന്നെ ഭീഷണിയാകുമെന്ന് തോന്നിയതോടെയാണ് യുവതി പൊലീസിൽ പരാതിപ്പെട്ടത്.തുടർന്നാണ് പൊലീസ് സജുവിനെ അറസ്റ്റ് ചെയ്തത്

വാട്സ്ആപ്പ് ഗ്രൂപ്പ്
https://chat.whatsapp.com/HR9EY7SVpUtLVIKRAqCeV0

വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു….വെട്ടിയത് ……തിരുവനന്തപുരം: വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് ...
03/10/2024

വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു….വെട്ടിയത് ……



തിരുവനന്തപുരം: വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു. ബുധനാഴ്ച വൈകിട്ട് 6.30ഓടെ താഴെ വെട്ടൂർ ജംഗ്ഷനിലാണ് സംഭവം. വെട്ടൂർ സ്വദേശികളായ നൗഷാദ് (45), അൽ അമീൻ (31), ഷംനാദ് (49) എന്നിവർക്കാണ് തലയ്ക്ക് വെട്ടേറ്റത്. കടൽ തീരത്ത് നിന്നും താഴെ വെട്ടൂർ ജംഗ്ഷനിൽ എത്തിയ ഇവരെ പ്രദേശവാസികളായ 5 പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്.

ജംഗ്ഷനിൽ ഉണ്ടായിരുന്ന വെട്ടൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നാസിമുദ്ധീൻ ഇവരെ തടയാൻ ശ്രമിച്ചു. പിടിച്ച് മാറ്റുന്നതിനിടയിൽ നാസിമുദ്ധീന് മുഖത്ത് പരിക്കെറ്റു. നിലത്തു വീണ മൂന്ന് പേരെയും സംഘം വാൾ ഉപയോഗിച്ച് വെട്ടിയും മർദ്ദിച്ചും അപായപ്പെടുത്താൻ ശ്രമിച്ചു. നാട്ടുകാർ ഓടി കൂടിയപ്പോഴേയ്ക്കും സംഘം ഓടി രക്ഷപ്പെട്ടു. രാവിലെ മുതൽ ഇവർ എട്ട് പേരും തമ്മിൽ നിസ്സാര കാര്യങ്ങളെ ചൊല്ലി വാക്ക് തർക്കമുണ്ടാകുകയും തുടർന്ന് അസഭ്യം വിളിക്കുകയും ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. വെട്ടേറ്റ മൂന്ന് പേരെയും വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു

വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക് https://chat.whatsapp.com/HR9EY7SVpUtLVIKRAqCeV0

*വർക്കല ബൈക്ക് അപകടം : ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരണപ്പെട്ടു ഇതോടെ തിരുവോണം നാളിൽ ഉണ്ടായ അപകടത്തിൽ പെട്ടവരുടെ എണ...
18/09/2024

*വർക്കല ബൈക്ക് അപകടം : ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരണപ്പെട്ടു ഇതോടെ തിരുവോണം നാളിൽ ഉണ്ടായ അപകടത്തിൽ പെട്ടവരുടെ എണ്ണം നാലായി*

വർക്കല: തിരുവോണ ദിവസം വർക്കലയിലുണ്ടായ വാഹനാപകടത്തിൽപെട്ട ഒരാൾ കൂടി മരണത്തിന്കീഴടങ്ങി. വർക്കല ജനാർദ്ധനപുരം സ്വദേശി
വിഷ്ണു(19)ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്.തിരുവോണ ദിവസം രാത്രി പതിനൊന്ന് മണിയോടുകൂടി വർക്കല കുരയ്ക്കുണ്ണി ജംഗ്ഷനിൽ
വച്ചായിരുന്നു അപകടം. വർക്കല സ്വദേശികളായകൗമാരക്കാരാണ് അപകടത്തിൽപെട്ടത്.ആദിത്യൻ(19), ആനന്ദ് ദാസ്(18), സനോജ്(19)
എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്ക് ജിഷ്ണു
മോൻസി(20), വിഷ്ണു‌ എന്നിവർ സഞ്ചരിച്ചിരുന്നബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ
ആഘാതത്തിൽ ആദിത്യൻ, ആനന്ദ് ദാസ്, ജിഷ്ണുമോൻസി എന്നിവർ സംഭവസ്ഥലത്തുവച്ച് തന്നെ
മരണപ്പെടുകയായിരുന്നു. സനോജ്, വിഷ്ണു എന്നിവർഗുരുതരാവസ്ഥയിൽ 2 തിരുവനന്തപുരം മെഡിക്കൽ
കോളേജിൽ ചികിത്സയിലായിരുന്നു. എന്നാൽ ഇന്ന്രാവിലെ 10 മണിയോടെ വിഷ്ണു‌വും മരണത്തിന്
കീഴടങ്ങുകയായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. സനോജ്
ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നു.

https://chat.whatsapp.com/CUmd2AY3HmyHzA0OwnHINr

 #വർക്കല തിരുവോണ നാളിൽ തലസ്ഥാനത്ത് 2 വാഹനാപകടം; ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചതുൾപ്പെടെ 4 മരണം വർക്...
16/09/2024

#വർക്കല തിരുവോണ നാളിൽ തലസ്ഥാനത്ത് 2 വാഹനാപകടം; ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചതുൾപ്പെടെ 4 മരണം

വർക്കല ഇടവ തോട്ടുമുഖം സ്വദേശികളായ അച്ചു എന്ന് വിളിക്കുന്ന ആനന്ദഭാസ്, ആദിത്യൻ, വർക്കല പുന്നമൂട് സ്വദേശി ജിഷ്ണു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കു പറ്റിയ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: തിരുവോണ നാളിൽ തിരുവനന്തപുരത്ത് രണ്ട് അപകടങ്ങളിലായി നാല് മരണം. വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു മൂന്ന് യുവാക്കൾ മരിച്ചു. വർക്കല കുരയ്ക്കണ്ണി ജംഗ്ഷനിൽ രാത്രി പതിനൊന്നേകാലോടെയായിരുന്നു അപകടം. വർക്കല ഇടവ തോട്ടുമുഖം സ്വദേശികളായ അച്ചു എന്ന് വിളിക്കുന്ന ആനന്ദഭാസ്, ആദിത്യൻ, വർക്കല പുന്നമൂട് സ്വദേശി ജിഷ്ണു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കു പറ്റിയ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ട് ബൈക്കിലും മൂന്ന് പേർ വീതമുണ്ടായിരുന്നു. തിരുവനന്തപുരം മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ശാസ്തവട്ടം സ്വദേശി ഷൈജുവാണ് മരിച്ചത്. ബൈക്കിടിച്ച് ദൂരെയ്ക്ക് തെറിച്ചു വീണ ഷൈജുവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കോടിച്ചിരുന്ന പെരുങ്ങുഴി സ്വദേശി റോഷൻ രാജിനും ഗുരുതര പരിക്കുണ്ട്. ഇയാൾ ചികിത്സയിൽ

വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക് https://chat.whatsapp.com/C01EygTECaV7slUSqDyQGa

*താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വനിതാ ഡോക്ടറെ കയ്യേറ്റംചെയ്യാൻ ശ്രമം..യുവാവ് പിടിയിൽ…* വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​...
14/09/2024

*താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വനിതാ ഡോക്ടറെ കയ്യേറ്റംചെയ്യാൻ ശ്രമം..യുവാവ് പിടിയിൽ…*

വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ.ചെ​മ്മ​രു​തി ചാ​വ​ടി​മു​ക്ക് സ​മീ​റ​മ​ൻ​സി​ലി​ൽ മു​നീ​ർ (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രോ​ഗി​യാ​യ മാ​താ​വി​നെ ചി​കി​ത്സി​ച്ചു​വ​ന്ന വ​നിതാ ഡോക്ടറെ ല​ഹ​രി​യി​ലാ​യി​രു​ന്ന മു​നീ​ർ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്​​തെ​ന്നാ​ണ്​ പ​രാ​തി. ഇ​യാ​ളെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ സം​ര​ക്ഷ​ണ​നി​യ​മ​പ്ര​കാ​ര​മാ​ണ് വ​ർ​ക്ക​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ശു​പ​ത്രി​യി​ൽ ദി​വ​സ​ങ്ങ​ളോ​ളം ചി​കി​ത്സ ന​ട​ത്തി​യി​ട്ടും മാ​താ​വി​ന്‍റെ രോ​ഗം ഭേ​ദ​മാ​കാ​ത്ത​തി​ന്റെ കാ​ര​ണം അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ മു​നീ​ർ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​ത ഡോ​ക്ട​റോ​ട് മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും കൈ​യേ​റ്റ​ത്തി​ന് ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.മാ​താ​വി​ന്​ വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​ക​ൾ വേ​ണ​മെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞ​തും ഇ​യാ​ളെ പ്ര​കോ​പി​ത​നാ​ക്കി. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന്​ ഭ​യ​ന്നു​പോ​യ ഡോ​ക്ട​ർ സെ​ക്യൂ​രി​റ്റി​യെ സ​ഹാ​യ​ത്തി​ന്​ വി​ളി​ക്കു​ക​യും ഉ​ട​ൻ പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. പൊ​ലീ​സ് എ​ത്തി ബ​ലം പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ്​ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കൊ​ല​പാ​ത​ക​ശ്ര​മം ഉ​ൾ​പ്പെ​ടെ അ​യി​രൂ​ർ സ്റ്റേ​ഷ​നി​ൽ നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​ണ് മു​നീ​റെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

https://chat.whatsapp.com/CUmd2AY3HmyHzA0OwnHINr

വർക്കലയിൽ സഹോദരന്റെ മർദനമേറ്റ് ജ്യേഷ്ഠൻ മരിച്ചു; കൊല്ലപ്പെട്ടത് കൊലപാതകക്കേസിലെ ഒന്നാം പ്രതിവർക്കല: സഹോദരങ്ങൾ തമ്മിലുള്...
09/09/2024

വർക്കലയിൽ സഹോദരന്റെ മർദനമേറ്റ് ജ്യേഷ്ഠൻ മരിച്ചു; കൊല്ലപ്പെട്ടത് കൊലപാതകക്കേസിലെ ഒന്നാം പ്രതി
വർക്കല: സഹോദരങ്ങൾ തമ്മിലുള്ള വഴക്കിനിടെ മർദനമേറ്റ് ജ്യേഷ്ഠൻ മരിച്ചു. വർക്കല ചെറുന്നിയൂർ കാറാത്തല ലക്ഷംവീട് അജി വിലാസത്തിൽ അജിത്ത് (36) ആണ് സഹോദരൻ അനീഷിന്റെ മർദനമേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം.

2017-ലെ ഒരു കൊലപാതകക്കേസിൽ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട അജിത്ത്. ഈ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്. ഈ കേസിൽ അജിത്തിന് ശിക്ഷ ലഭിക്കുമെന്നുള്ള കാര്യങ്ങൾ സംസാരിക്കുന്നതിനിടെ ഉണ്ടായ തർക്കത്തെത്തുടർന്ന് ഇരുവരും ഏറ്റുമുട്ടുകയായിരുന്നു.

നിലത്തുവീണ അജിത്തിന്റെ മുഖത്തും തലയിലും ആഴത്തിൽ മുറിവേറ്റു. തല തറയിൽ ശക്തമായി ഇടിച്ചതുമൂലം തലയോട്ടിക്ക് പൊട്ടൽ സംഭവിച്ചിട്ടുണ്ട്.

വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്ഥലത്തെത്തിയ വർക്കല പോലീസ് പ്രതി അനീഷിനെ പിടികൂടി. വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക് https://chat.whatsapp.com/JQ9l6gtLp8a1sgnF1vwvtg

Address


Website

Alerts

Be the first to know and let us send you an email when Ente Varkala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share