Alathur Varthakal

  • Home
  • Alathur Varthakal

Alathur Varthakal Local area news
(2)

04/07/2024

'തൂങ്ങിമരിച്ച' പാലക്കാട് കുളപ്പുള്ളി ഹൈവേ, മലേഷ്യൻ റോഡ് കോൺട്രാക്ടർ തിരിച്ചെത്തി..

Video source: Dr. Hamza Anchumukkil

പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് അര്‍ധരാത്രി മുതൽ ടോൾ നിരക്കു കൂടും; പുതിയ നിരക്ക് ഇങ്ങനെ➖➖➖➖➖➖➖➖➖വടക്കഞ്ചേരി:പന്നിയങ്കര ടോ...
02/06/2024

പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് അര്‍ധരാത്രി മുതൽ ടോൾ നിരക്കു കൂടും;

പുതിയ നിരക്ക് ഇങ്ങനെ
➖➖➖➖➖➖➖➖➖
വടക്കഞ്ചേരി:പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് അര്‍ധരാത്രി മുതൽ ടോൾ നിരക്കു വര്‍ധിപ്പിക്കും. ഏപ്രില്‍ ഒന്നു മുതല്‍ ‌ടോള്‍ നിരക്കു വര്‍ധിപ്പിച്ചിരുന്നെങ്കിലും തിരഞ്ഞടുപ്പു കാലത്തു വര്‍ധന വേണ്ടെന്നു ദേശീയപാത അതോറിറ്റി ഉത്തരവിടുകയായിരുന്നു. തുടര്‍ന്നു നീട്ടിവച്ച വര്‍ധനയാണ് ഇന്നു മുതല്‍ നടപ്പാക്കുക. 2022 മാർച്ച് 9 മുതലാണു പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചത്. 24 ദിവസം പിന്നിട്ടപ്പോൾ 2022 ഏപ്രിൽ മുതൽ നിരക്കു വർധിപ്പിച്ചു. വീണ്ടും 2023 ഏപ്രിലിൽ നിരക്കു കൂട്ടി. പ്രദേശവാസികളുടെ വാഹനങ്ങളില്‍ നിന്നു ടോൾ പിരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ അതു മാത്രമാണു പിൻവലിച്ചത്. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലെ പ്രദേശവാസികളായ യാത്രക്കാർ ഇപ്പോൾ സൗജന്യയാത്ര തുടരുന്നുണ്ടെങ്കിലും അതും പിൻവലിക്കുമെന്നാണു സൂചന.
പന്നിയങ്കരയിൽ പിരിക്കുന്ന ടോൾ നിരക്കിന്റെ 60 ശതമാനം തുക ഈടാക്കുന്നതു കുതിരാൻ തുരങ്കത്തിലൂടെ കടന്നു പോകാനാണ്. 40 ശതമാനം തുകയാണു റോഡിലൂടെ പോകുന്നതിന് ഈടാക്കുന്നത്. കുതിരാന്‍ ഇരട്ടത്തുരങ്കങ്ങളിൽ തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തില്‍ നിര്‍മാണം നടക്കുന്നതിനാൽ ഒരു തുരങ്കത്തിലൂടെ മാത്രമാണു വാഹനങ്ങള്‍ കടത്തിവിടുന്നത്. കുതിരാൻ തുരങ്കത്തിലൂടെ സുഗമമായ യാത്ര സാധ്യമല്ലാത്തതിനാൽ ടോൾ തുകയിൽ ആനുപാതികമായ കുറവു നൽകണമെന്നു യാത്രക്കാർ ആവശ്യപ്പെടുമ്പോഴാണു പുതിയ നിരക്കു വർധന. കുതിരാൻ തുരങ്കത്തിനുള്ളിലെ അറ്റകുറ്റപ്പണികൾ ഇനിയും നീളും. ജനുവരിയിൽ ആരംഭിച്ച പണികൾ പൂർത്തിയായിട്ടില്ല.
പന്നിയങ്കരയില്‍ പുതിയ നിരക്ക് ഇങ്ങനെ:

(ബ്രാക്കറ്റിൽ പഴയ നിരക്ക്) ∙മടക്കയാത്ര ചേർത്ത്, ∙മാസ പാസ് (50 ഒറ്റയാത്ര) എന്ന ക്രമത്തിൽ
കാർ, ജീപ്പ്, ചെറിയ വാഹനങ്ങൾ- 110 (110), ∙165 (160), ∙3695 (3605)
മിനി ബസ്, ചെറിയ വാണിജ്യ വാഹനങ്ങൾ -170 (165), ∙255 (250), ∙5720 (5575)
ബസ്, ‌ട്രക്ക്, (രണ്ട് ആക്സിൽ) 350 (340), ∙520 (510), ∙11590 (11300> വലിയ വാഹനങ്ങൾ (3-6 ആക്സിൽ) 530 (515), ∙795 (775), ∙17675 (17235)
ഏഴിൽ കൂടുതൽ ആക്സിലുള്ള വാഹനങ്ങൾ 685 (665), ∙1000 (1025), ∙22780 (22210)

പ്രതിഷേധ സമരം ഇന്ന്
വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ, സ്കൂള്‍ ബസ് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തിൽ ടോൾ നിരക്കു വർധനയ്ക്കെതിരെ ഇന്നു വൈകിട്ട് 5ന് പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രതിഷേധ സമരം നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു.സ്കൂൾ വാഹനങ്ങൾക്കു ടോൾ നൽകണമെന്നു കമ്പനി ആവശ്യപ്പെട്ടതിനെതിരെ രക്ഷിതാക്കള്‍ അടക്കം പ്രതിഷേധത്തില്‍ പങ്കെടുക്കും. നാളെ ടോള്‍ പ്ലാസയ്ക്കു മുന്‍പില്‍ വിദ്യാര്‍ഥികളും പ്രതിഷേധിക്കും.

[02.06.2024]
https://chat.whatsapp.com/HeqmEpMJ25w9gXaRlXdBKB
Youtube
https://youtu.be/DR8iX3xVmkE
Instagram
https://instagram.com/alathurvarthakal24?igshid=1gx6zzn2zmk6x
Telagram
https://t.me/alathurvarthkal

ദേശീയപാത എരിമയൂരിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം➖➖➖➖➖➖➖➖ആലത്തൂർ: എരിമയൂർ മേൽപാലത്തിന് താഴെ ബസ്സും കാറും കൂട്ടിയിടിച്...
24/05/2024

ദേശീയപാത എരിമയൂരിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം
➖➖➖➖➖➖➖➖
ആലത്തൂർ: എരിമയൂർ മേൽപാലത്തിന് താഴെ ബസ്സും കാറും കൂട്ടിയിടിച്ചാണ് അപകടം. കാറിൽ സഞ്ചരിച്ചവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്തുനിന്ന് ബസ് നീക്കം ചെയ്തു. അപകടത്തെ തുടർന്ന് വൻ ഗതാഗതക്കുരുക്കാണ് ദേശീയ പാതയിൽ ഉണ്ടായത്.

[24.05.2024]

https://chat.whatsapp.com/6rvKGIKprSmAh7SLonc7wi
Youtube
https://youtu.be/DR8iX3xVmkE
Instagram
https://instagram.com/alathurvarthakal24?igshid=1gx6zzn2zmk6x
Telagram
https://t.me/alathurvarthkal

ആര്‍.സി. ബുക്ക് വരവ് വൈകുന്നു; പൂട്ടുവീഴുന്ന സെക്കന്‍ഡ് ഹാന്‍ഡ് വാഹനവിപണി, ഓട്ടം നിലച്ച് ടാക്‌സികളും➖➖➖➖➖➖➖➖➖*പാലക്കാട്‌...
20/05/2024

ആര്‍.സി. ബുക്ക് വരവ് വൈകുന്നു; പൂട്ടുവീഴുന്ന സെക്കന്‍ഡ് ഹാന്‍ഡ് വാഹനവിപണി, ഓട്ടം നിലച്ച് ടാക്‌സികളും
➖➖➖➖➖➖➖➖➖
*പാലക്കാട്‌*:വാഹനം വാങ്ങുന്നവര്‍ക്കും കൈമാറ്റംചെയ്യുന്നവര്‍ക്കും ഉടന്‍ ലഭിക്കേണ്ട ആര്‍.സി. ബുക്കുകളുടെ വിതരണം അനിശ്ചിതത്വത്തിലായതോടെ സെക്കന്‍ഡ് ഹാന്‍ഡ് വാഹനവിപണിയില്‍ പ്രതിസന്ധി. ആര്‍.സി. ബുക്കുകള്‍ ലഭിക്കുന്നതിലുണ്ടാവുന്ന കാലതാമസംമൂലം വില്പന വന്‍തോതില്‍ കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. വില്‍പ്പന കുറഞ്ഞതോടെ നിരവധി സ്ഥാപനങ്ങള്‍ പൂട്ടല്‍ഭീഷണിയിലാണ്.

സംസ്ഥാനത്തെ ആര്‍.ടി. ഓഫീസുകളില്‍ ലക്ഷക്കണക്കിന് ആര്‍.സി. കൈമാറ്റ അപേക്ഷകളാണ് നടപടിയൊന്നുമില്ലാതെ കെട്ടിക്കിടക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ആര്‍.സി. പ്രിന്റിങ് ആര്‍.ടി.ഓഫീസില്‍നിന്ന് മാറ്റിയതോടെയാണ് കാലതാമസം ഏറിയത്. ആര്‍.സി. ബുക്കുകള്‍ ലഭിക്കാതായതോടെ ടാക്‌സി വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെക്കേണ്ട സ്ഥിതിയിലാണ്.

ബന്ധപ്പെട്ട അധികൃതര്‍ക്ക് ആര്‍.സി. സമര്‍പ്പിച്ചാല്‍ മാത്രമേ വാഹനങ്ങള്‍ക്ക് ഇതരസംസ്ഥാന പെര്‍മിറ്റ് ലഭിക്കയുള്ളൂ. ഇന്‍ഷുറന്‍സ് ട്രാന്‍സ്ഫര്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനുള്ള അപേക്ഷ നല്‍കുന്നതിനും വാഹനംവാങ്ങിയ ആളുടെ പേരിലുള്ള ആര്‍.സി. ബുക്കുകള്‍ സമര്‍പ്പിക്കണം.
പ്രശ്‌നപരിഹാരമാവശ്യപ്പെട്ട് നല്‍കിയ പരാതികളില്‍ നടപടിയുണ്ടാവാത്തതോടെ വ്യാപാരികള്‍ സമരം നടത്തും. 21-ന് കടകളടച്ചിട്ട് രാവിലെ 10-മുതല്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ ആര്‍.ടി. ഓഫീസുകളിലേക്കും മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടത്തുമെന്ന് കേരള യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്‌സ് ആന്‍ഡ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അനില്‍ വര്‍ഗീസ്, ജനറല്‍ സെക്രട്ടറി സോണി വലിയകാപ്പില്‍ എന്നിവര്‍ പറഞ്ഞു.

[20.05.2024]
https://chat.whatsapp.com/HeqmEpMJ25w9gXaRlXdBKB
Youtube
https://youtu.be/DR8iX3xVmkE
Instagram
https://instagram.com/alathurvarthakal24?igshid=1gx6zzn2zmk6x
Telagram
https://t.me/alathurvarthkal

ഹെലികോപ്റ്റര്‍ അപകടം: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു➖➖➖➖➖➖➖➖ടെഹ്‌റാന്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന...
20/05/2024

ഹെലികോപ്റ്റര്‍ അപകടം: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു
➖➖➖➖➖➖➖➖
ടെഹ്‌റാന്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു. ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അപകടത്തില്‍പ്പെട്ട അവശിഷിട്ങ്ങള്‍ രാവിലെ കണ്ടെത്തിയിരുന്നു. കൂടതെ ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും സ്ഥിരീകരണമുണ്ട്.
മഴയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. രക്ഷാദൗത്യത്തിന് സഹായവുമായി റഷ്യയും തുര്‍ക്കിയും രംഗത്തെത്തിയിരുന്നു. അസര്‍ബൈജാന്‍-ഇറാന്‍ അതിര്‍ത്തിയിലെ മലനിരകളിലാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെയും വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയനെയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇന്നലെ രാത്രിയോടെ അപകടത്തില്‍പ്പെട്ടത്.
കടുത്ത തണുപ്പുള്ള പ്രദേശത്താണ് അപകടം നടന്നത്. ഇറാനിയന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയനും ഇറാന്റെ തെക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്‌മതി അടക്കമുള്ളവര്‍ ഇറാനിയന്‍ പ്രസിഡന്റിനൊപ്പം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു.അണക്കെട്ട് ഉദ്ഘാടനത്തിനായാണ് ഇറാന്‍ പ്രസിഡന്റ് അസര്‍ബൈജാനിലെത്തിയത്. അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അല്‍യേവിനൊപ്പമാണ് അണക്കെട്ട് ഉദ്ഘാടനം ചെയ്തത്. അസര്‍ബൈജാനും ഇറാനും ചേര്‍ന്ന് അരാസ് നദിയില്‍ നിര്‍മിച്ച മൂന്നാമത്തെ അണക്കെട്ടിന്റെ ഉദ്ഘാടനമായിരുന്നു നടന്നത്.
മെയ് 19നായിരുന്നു റെയ്‌സി അസര്‍ബൈജാനിലെത്തിയത്. നേരത്തെ 2023 ടെഹ്റാനിലെ അസര്‍ബൈജാന്‍ എംബസിക്ക് നേരെയുണ്ടായ വെടിവെയ്പ്പും ഇറാന്റെ ഷിയാനേതൃത്വം പ്രധാന ശത്രുവായി കാണുന്ന ഇസ്രായേലുമായുള്ള അസര്‍ബൈജാനിന്റെ നയതന്ത്ര ബന്ധങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്ന പശ്ചാത്തലത്തിലായിരുന്നു റെയ്‌സിയുടെ അസര്‍ബൈജാന്‍ സന്ദര്‍ശനം.

[20.05.2024]

https://chat.whatsapp.com/6rvKGIKprSmAh7SLonc7wi
Youtube
https://youtu.be/DR8iX3xVmkE
Instagram
https://instagram.com/alathurvarthakal24?igshid=1gx6zzn2zmk6x
Telagram
https://t.me/alathurvarthkal

തെക്കുപടിഞ്ഞാറൻ കാലവർഷം ആന്തമാനിലെത്തി; കേരളത്തിൽ മെയ് 31 മുതലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം➖➖➖➖➖➖➖➖➖ന്യൂഡൽഹി: കാലവർഷ...
19/05/2024

തെക്കുപടിഞ്ഞാറൻ കാലവർഷം ആന്തമാനിലെത്തി; കേരളത്തിൽ മെയ് 31 മുതലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
➖➖➖➖➖➖➖➖➖
ന്യൂഡൽഹി: കാലവർഷം മെയ് അവസാത്തോടെ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറൻ കാലവർഷം ബംഗാൾ ഉൾക്കലിലെ ആന്തമാൻ-നിക്കോബാർ ദ്വീപുകളിലും ആന്തമാൻ കടലിലും എത്തിയതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മെയ് 31-ഓടെ കാലവർഷം കേരളത്തിലെത്തും. 2023-ൽ ജൂൺ 8-നാണ് കാലവർഷം കേളത്തിലെത്തിയത്. 2022-ൽ മെയ് 29-നും, 2021-ൽ ജൂൺ മൂന്നിനും 2020-ൽ ജൂൺ ഒന്നിനുമാണ് കേരളത്തിൽ കാലവർഷമെത്തിയത്. ലാ-നിനാ പ്രതിഭാസം നിലനിൽക്കുന്നതിനാൽ ഇത്തവണ സാധാരണയിൽ കൂടുതൽ മഴ ഇന്ത്യയിൽ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്.
150 വർഷത്തിനിടെ കേരളത്തിൽ കാലവർഷമെത്തുന്ന തീയതികളിൽ വലിയ മാറ്റംവന്നിട്ടുണ്ട്. 1918-ൽ മെയ് 11-നാണ് കാലവർഷമെത്തിയത്. ഇത് ചരിത്രത്തിലെ ഏറ്റവും നേരത്തേയെത്തിയ കാലവർഷമാണ്. 1972-ൽ ജൂൺ 18-നാണ് കേരളത്തിൽ കാലവർഷമെത്തിയത്. ഇതാണ് ഏറ്റവും വൈകിയെത്തിയ കാലവർഷം.
ഇത്തവണ രാജ്യത്ത് വേനൽ ശക്തമായിരുന്നു. ഇന്ത്യയിലെ പലഭാഗങ്ങളിലും അതിതീവ്ര ചൂടാണ് രേഖപ്പെടുത്തിയത്. പല സംസ്ഥാനങ്ങളിലും 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു.

[19.05.2024]

https://chat.whatsapp.com/6rvKGIKprSmAh7SLonc7wi
Youtube
https://youtu.be/DR8iX3xVmkE
Instagram
https://instagram.com/alathurvarthakal24?igshid=1gx6zzn2zmk6x
Telagram
https://t.me/alathurvarthkal

ആനകൾ ഇനി എ.ഐ നിരീക്ഷണത്തിൽ ഗജരാജ'യുമായി റെയിൽവേപാലക്കാട്: ഒരുമാസത്തിനിടെ ട്രെയിൻ തട്ടി രണ്ട് കാട്ടാനകൾ ചരിഞ്ഞതോടെ കാടിറങ...
19/05/2024

ആനകൾ ഇനി എ.ഐ നിരീക്ഷണത്തിൽ ഗജരാജ'യുമായി റെയിൽവേ

പാലക്കാട്: ഒരുമാസത്തിനിടെ ട്രെയിൻ തട്ടി രണ്ട് കാട്ടാനകൾ ചരിഞ്ഞതോടെ കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് സുരക്ഷാ നടപടികൾ മുൻകൂട്ടി സ്വീകരിക്കാൻ എ.ഐ കാമറ സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. കോട്ടേക്കാട് ഭാഗത്ത് അപകടങ്ങൾ തടയാൻ എ.ഐയിൽ പ്രവർത്തിക്കുന്ന ഗജരാജ സംവിധാനമാകും സ്ഥാപിക്കുക. മധുക്കര സെക്ഷനിൽ തമിഴ്നാട് വനംവകുപ്പ് എ.ഐ അടിസ്ഥാനമാക്കി വിപുലമായ കാമറ പദ്ധതി നടപ്പാക്കി. അവിടെ നിന്നു കൊട്ടേക്കാടു വരെ തുടർച്ചയായി നിരീക്ഷണം സാദ്ധ്യമാകുന്ന വിധം 32 കിലോമീറ്റർ ദൂരത്താണ് ഗജരാജ് എന്നറിയപ്പെടുന്ന എലിഫന്റ് ഇൻക്ലൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (ഇ.ഐ.ഡി.എസ്) ആരംഭിക്കുക.
വനത്തിനുള്ളിലൂടെയുള്ള ബി, എ ട്രാക്കിന് 40 മീറ്റർ പരിസരത്ത് എത്തുന്ന ആനകളുടെ സാന്നിദ്ധ്യം ലേസർ സെൻസർ വഴി സ്റ്റേഷൻ മാസ്റ്റർക്കും ലോക്കോ പൈലറ്റിനും ഉടൻ അറിയാൻ കഴിയുന്നതിനാൽ അപകടം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. ആന്ധ്രയിലെ അലിപ്പൂർദ്വാർ ഡിവിഷനിൽ ഉൾപ്പെടെ പലയിടത്തും പരീക്ഷിച്ച പദ്ധതി വിജയമാണെന്നു അധികൃതർ പറഞ്ഞു. പദ്ധതിയുടെ ലൊക്കേഷൻ സർവേ, പ്രോജക്ട് തയാറാക്കൽ, ടെൻഡർ നടപടികൾ റെയിൽവേ ഏജൻസി നടത്തും.

[19.05.2024]

https://chat.whatsapp.com/KrmWJC8revZEbE6Mo1ePB0
Youtube
https://youtu.be/DR8iX3xVmkE
Instagram
https://instagram.com/alathurvarthakal24?igshid=1gx6zzn2zmk6x
Telagram
https://t.me/alathurvarthkal

അതിതീവ്ര മഴ മലയോരമേഖലയിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം*മുഖ്യമന്ത്രിയുടെ ജാഗ്രതാനിര്‍ദേശം*➖➖➖➖➖➖➖➖സംസ്ഥാനത്ത് അത...
19/05/2024

അതിതീവ്ര മഴ മലയോരമേഖലയിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം
*മുഖ്യമന്ത്രിയുടെ ജാഗ്രതാനിര്‍ദേശം*
➖➖➖➖➖➖➖➖
സംസ്ഥാനത്ത് അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടായേക്കും. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. സുരക്ഷ കണക്കിലെടുത്ത് മലയോര പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്നും ആവശ്യമെങ്കില്‍ ക്യാമ്പിലേക്ക് മാറണമെന്നും മുഖ്യമന്ത്രി നിര്‍ദേശത്തില്‍ പറയുന്നു. അതിതീവ്രമായ മഴക്ക് സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടുമുണ്ട്.

[19.05.2024]

https://chat.whatsapp.com/KrmWJC8revZEbE6Mo1ePB0
Youtube
https://youtu.be/DR8iX3xVmkE
Instagram
https://instagram.com/alathurvarthakal24?igshid=1gx6zzn2zmk6x
Telagram
https://t.me/alathurvarthkal

പത്തനംതിട്ട മലയോര മേഖലയിൽ രാത്രിയാത്ര നിരോധിച്ചു➖➖➖➖➖➖➖➖➖പത്തനംതിട്ട: അതിതീവ്ര മഴ മുന്നറിയിപ്പിന് പിന്നാലെ പത്തനംതിട്ടയി...
18/05/2024

പത്തനംതിട്ട മലയോര മേഖലയിൽ രാത്രിയാത്ര നിരോധിച്ചു
➖➖➖➖➖➖➖➖➖
പത്തനംതിട്ട: അതിതീവ്ര മഴ മുന്നറിയിപ്പിന് പിന്നാലെ പത്തനംതിട്ടയിൽ രാത്രിയാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. മെയ് 19 മുതൽ 23 വരെ രാത്രി ഏഴുമണിക്ക് ശേഷം പത്തനംതിട്ടയിലെ മലയോര മേഖലകളിലാണ് രാത്രിയാത്ര നിരോധിച്ചിരിക്കുന്നത്. ഗവി ഉൾപ്പടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ക്വാറികളുടെ പ്രവർത്തനവും നിരോധിച്ചു. എല്ലാ താലൂക്കുകളിലും ദുരന്ത നിവാരണ സേനയെ തയ്യാറാക്കാനും ജില്ലാ ഭരണകൂടം ഉത്തരവിട്ടു.

[18.05.2024]

https://chat.whatsapp.com/6rvKGIKprSmAh7SLonc7wi
Youtube
https://youtu.be/DR8iX3xVmkE
Instagram
https://instagram.com/alathurvarthakal24?igshid=1gx6zzn2zmk6x
Telagram
https://t.me/alathurvarthkal

18/05/2024

തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം...

സ്കൂൾ ഓഡിറ്റോറിയം വിദ്യാർഥികളുമായി ബന്ധമില്ലാത്ത പരിപാടികൾക്ക് ഉപയോഗിക്കരുത്- ഹൈക്കോടതി➖➖➖➖➖➖➖➖➖*കൊച്ചി*:സ്കൂളുകളിലെ ഓഡി...
18/05/2024

സ്കൂൾ ഓഡിറ്റോറിയം വിദ്യാർഥികളുമായി ബന്ധമില്ലാത്ത പരിപാടികൾക്ക് ഉപയോഗിക്കരുത്- ഹൈക്കോടതി
➖➖➖➖➖➖➖➖➖
*കൊച്ചി*:സ്കൂളുകളിലെ ഓഡിറ്റോറിയം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വിദ്യാർഥികളുമായി ബന്ധമില്ലാത്ത പരിപാടികൾക്ക് ഉപയോഗിക്കാൻ അനുമതി നൽകരുതെന്ന് ഹൈക്കോടതി.
സ്കുളുകളുടെ, പ്രത്യേകിച്ച് സർക്കാർ സ്കൂളുകളുടെ സൗകര്യങ്ങൾ വിദ്യാർഥികളുമായി ബന്ധമില്ലാത്ത പരിപാടികൾക്കുവേണ്ടി എങ്ങനെയാണ് അനുവദിക്കാനാവുക'? ഇക്കാര്യത്തിൽ ആലോചനകളും നടപടികളും ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെയാണ് ഉത്തരവ്. തിരുവനന്തപുരം മണ്ണന്തല ഗവ. സ്കൂൾ ഓപ്പൺ ഓഡിറ്റോറിയം മതപരമായ ഒരു ചടങ്ങിന് വിട്ടു നൽകാത്ത പ്രധാനാധ്യാപികയുടെ നടപടി ചോദ്യം ചെയ്ത് എസ്.എൻ.ഡി.പി യോഗം മണ്ണന്തല ശാഖ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
പൊതുസ്വത്തായതിനാൽ സർക്കാർ സ്കൂളുകൾ വിദ്യാഭ്യാസപരമല്ലാത്ത കാര്യങ്ങൾക്ക് പോലും ഉപയോഗിക്കാമെന്ന സങ്കല്പം പഴഞ്ചനാണ്. ആധുനികകാലത്ത് നമ്മുടെ ചിന്തകൾക്കും മാറ്റമുണ്ടാകണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്കൂൾ സമയത്തിനുശേഷം പരിപാടി സംഘടിപ്പിക്കാനാണ് അനുമതി തേടിയതെന്നും കാരണമില്ലാതെയാണ് പ്രധാനാധ്യാപിക ആവശ്യം നിരസിച്ചതെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
കുട്ടികളുടെ താത്പര്യങ്ങൾക്ക് വേണ്ടിയല്ലാതെ മറ്റൊന്നിനും സ്കൂളും സൗകര്യങ്ങളും ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതിയുടെതന്നെ മുൻ ഉത്തരവുകളുണ്ട്. ഇത് മുൻനിർത്തിയാണ് പ്രധാനാധ്യാപിക ഈ നിലപാട് സ്വീകരിച്ചതെന്ന് കോടതി വ്യക്തമാക്കി.

[18.05.2024]
https://chat.whatsapp.com/HeqmEpMJ25w9gXaRlXdBKB
Youtube
https://youtu.be/DR8iX3xVmkE
Instagram
https://instagram.com/alathurvarthakal24?igshid=1gx6zzn2zmk6x
Telagram
https://t.me/alathurvarthkal

ആലത്തൂർ സ്വാതി ജംങ്ഷനിൽ കാറും ബസ്സും കൂട്ടിയിടിച്ചുആലത്തൂർ: സ്വാതി സിഗ്നലിൽ കല്ലട ബസ്സും ട്രാവലറും, കാറും കൂട്ടിയിടിച്ചാ...
25/04/2024

ആലത്തൂർ സ്വാതി ജംങ്ഷനിൽ കാറും ബസ്സും കൂട്ടിയിടിച്ചു

ആലത്തൂർ: സ്വാതി സിഗ്നലിൽ കല്ലട ബസ്സും ട്രാവലറും, കാറും കൂട്ടിയിടിച്ചാണ് അപകടം.
കാറിൽ സഞ്ചരിച്ച രണ്ട് പേർക്ക് പരിക്ക്

[25.04.2024]

https://chat.whatsapp.com/6rvKGIKprSmAh7SLonc7wi
Youtube
https://youtu.be/DR8iX3xVmkE
Instagram
https://instagram.com/alathurvarthakal24?igshid=1gx6zzn2zmk6x
Telagram
https://t.me/alathurvarthkal

29/03/2024

വെറും ഒരുലക്ഷം രൂപ കയ്യിലുണ്ടോ?
ഒരുലക്ഷം രൂപ അഡ്വാൻസിൽ വടക്കഞ്ചേരിയിൽ സ്വന്തമാക്കാം വീടും സ്ഥലവും

✅️90% LOAN FACILITY AVAILABLE
✅️GATED COMMUNITY ;
✅️VASTHU BASED CONSTRUCTION ;
✅️6 METER INTERNAL Road
✅️24*7 WATER SUPPLY
✅ ബജറ്റ് ഫ്രണ്ട്ലി 1 & 2 BHK വില്ലകൾ
✅ നഗരഹൃദയത്തിൽ നിന്ന് 10 min അകലം മാത്രം പുണ്യസ്ഥലങ്ങളുടെ സമീപം
☎ ഇന്ന് തന്നെ ബുക്ക് ചെയ്യുവാനായി ബന്ധപ്പെടുക 094970 83532

ആലത്തൂർ പോലീസ് സ്റ്റേഷൻ വളപ്പിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരണപ്പെട്ടു➖➖➖➖➖➖➖ആലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ യുവ...
28/03/2024

ആലത്തൂർ പോലീസ് സ്റ്റേഷൻ വളപ്പിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരണപ്പെട്ടു
➖➖➖➖➖➖➖
ആലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ യുവാവ് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ചികിത്സയിലായിരുന്ന കാവശ്ശേരി ഞാറക്കോട് സ്വദേശി രാജേഷ് (30) ആണ് മരിച്ചത്. കഴിഞ്ഞ 24ന് ആയിരുന്നു ഇയാള്‍ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ ആത്മഹത്യ ശ്രമം നടത്തിയത്. 90% പൊള്ളലേറ്റ യുവാവിനെ ആദ്യം ആലത്തൂരിലും, പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ തൃശൂരില്‍ വച്ചാണ് മരിച്ചത്.

[28.03.2024]

https://chat.whatsapp.com/KrmWJC8revZEbE6Mo1ePB0
Youtube
https://youtu.be/DR8iX3xVmkE
Instagram
https://instagram.com/alathurvarthakal24?igshid=1gx6zzn2zmk6x
Telagram
https://t.me/alathurvarthkal

കാർ കയറിയിറങ്ങി മരിച്ചയാളുടെ മൃതദേഹം പാടത്ത് തള്ളി; ആഭരണവ്യാപാരിയും കുടുംബവും പിടിയില്‍➖➖➖➖➖➖➖➖പാലക്കാട്‌: പാടത്ത് പാലക്...
27/03/2024

കാർ കയറിയിറങ്ങി മരിച്ചയാളുടെ മൃതദേഹം പാടത്ത് തള്ളി; ആഭരണവ്യാപാരിയും കുടുംബവും പിടിയില്‍
➖➖➖➖➖➖➖➖
പാലക്കാട്‌: പാടത്ത് പാലക്കാട് സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തൃശൂരിലെ ആഭരണവ്യാപാരിയും കുടുംബവും അറസ്റ്റില്‍.തൃശൂർ ഇക്കണ്ടവാരിയർ റോഡില്‍ താമസിക്കുന്ന പൂനം നിവാസില്‍ വിശാല്‍ (40), പിതാവ് ദിലീപ് കുമാർ, വിശാലിന്റെ ഭാര്യ ചിത്ര എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വാഹനം കയറിയാണ് പാലക്കാട് സ്വദേശിയുടെ മരണം സംഭവിച്ചതെന്നും തുടർന്ന് സംഭവം മറച്ചുവയ്ക്കാനായി പ്രതികള്‍ മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വിശാലാണ് കാർ ഓടിച്ചിരുന്നത്.
ഞായറാഴ്ച രാവിലെയാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി രവിയെ(66) കുറ്റുമുക്ക് പാടശേഖരത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. വയറിന് പരിക്കേറ്റ് ആന്തരികാവയവങ്ങള്‍ പുറത്തുവന്ന നിലയിലായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് കൊല്ലങ്കോട് സ്വദേശി രവിയാണെന്ന് സ്ഥിരീകരിച്ചത്.
വയറിന് മാരകമായി പരിക്കേറ്റതിനാല്‍ സംഭവം കൊലപാതകമാണോ എന്നതടക്കം പൊലീസ് സംശയിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോർട്ടത്തില്‍ വാഹനം കയറിയിറങ്ങിയാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തി. ഇതോടെ സംഭവസ്ഥലത്തുകൂടെ കടന്നുപോയ വാഹനങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങി. ഇതിലാണ് ആഭരണവ്യാപാരിയും കുടുംബവും പിടിയിലായത്.

ശനിയാഴ്ച രാത്രി ഇവരുടെ വീടിന്റെ ഗേറ്റിന് മുന്നില്‍ രവി മദ്യപിച്ച്‌ അവശനായി കിടന്നിരുന്നു. വീട്ടില്‍ നിന്ന് പുറത്തുപോയിരുന്ന കുടുംബം രാത്രി തിരികെ എത്തിയപ്പോള്‍ ഗേറ്റിനോട് ചേർന്ന് കിടന്നിരുന്ന ഇയാളെ കണ്ടിരുന്നില്ല. രവിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയും ഇയാള്‍ തത്ക്ഷണം മരിക്കുകയുമായിരുന്നു. രവി മരിച്ചെന്ന് ഉറപ്പായതോടെ ആരെയും അറിയിക്കാതെ സംഭവം മറച്ചുവയ്ക്കാനായിരുന്നു ശ്രമം. തുടർന്ന് രവിയുടെ മൃതദേഹം ഇതേ കാറിന്റെ ഡിക്കിയിലാക്കുകയും കുറ്റുമുക്ക് പാടത്തെത്തി ഉപേക്ഷിക്കുകയായിരുന്നു.

[27.03.2024]

https://chat.whatsapp.com/KrmWJC8revZEbE6Mo1ePB0
Youtube
https://youtu.be/DR8iX3xVmkE
Instagram
https://instagram.com/alathurvarthakal24?igshid=1gx6zzn2zmk6x
Telagram
https://t.me/alathurvarthkal

ഡല്‍ഹി ചലോ മാര്‍ച്ചില്‍ സംഘര്‍ഷം; യുവകര്‍ഷകന്‍ മരിച്ചു, 2 ദിവസം മാര്‍ച്ച് നിര്‍ത്തിവെക്കും നേതാക്കൾ➖➖➖➖➖➖➖➖➖ന്യൂഡല്‍ഹി: ...
22/02/2024

ഡല്‍ഹി ചലോ മാര്‍ച്ചില്‍ സംഘര്‍ഷം; യുവകര്‍ഷകന്‍ മരിച്ചു, 2 ദിവസം മാര്‍ച്ച് നിര്‍ത്തിവെക്കും നേതാക്കൾ
➖➖➖➖➖➖➖➖➖
ന്യൂഡല്‍ഹി: 'ഡല്‍ഹി ചലോ' മാര്‍ച്ച് പുനരാരംഭിച്ച ദിനം കര്‍ഷകരെ രൂക്ഷമായി നേരിട്ട് പോലീസ്. ഹരിയാണയിലെ ഖനൗരി അതിര്‍ത്തിയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ ശുഭ്കരണ്‍ എന്ന കര്‍ഷകയുവാവ് മരണത്തിന് കീഴടങ്ങിയതായി പഞ്ചാബിലെ കോണ്‍ഗ്രസ് എം.എല്‍.എ. സുഖ്പാല്‍ സിങ് ഖൈറ അറിയിച്ചു. എന്നാല്‍, പോലീസ് ഇക്കാര്യം നിഷേധിച്ചു.
ശുഭ്കരണിനു നേര്‍ക്ക് പോലീസ് വെടിവച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശുഭ്കരണിന്റെ മരണം ആശുപത്രി അധികൃതരും സ്ഥിരീകരിച്ചു. അതേസമയം, ആരും പ്രതിഷേധത്തില്‍ മരിച്ചിട്ടില്ലെന്നാണ് ഹരിയാണ പോലീസിന്റെ വാദം. അഭ്യൂഹങ്ങള്‍ മാത്രമാണ് പരക്കുന്നതെന്നും പോലീസ് എക്സില്‍ കുറിച്ചു.

ഖനൗരിയില്‍നിന്നു മൂന്ന് പേരെ പട്യാലയിലെ രാജേന്ദ്ര ആശുപത്രിയിലെത്തിച്ചതായി ഡോ. രേഖി പറഞ്ഞു. അവരില്‍ ഒരാള്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരിച്ചിരുന്നു. മറ്റ് രണ്ട് പേരുടെ നില തൃപ്തികരമാണ്. മരിച്ച വ്യക്തിക്ക് തലയില്‍ വെടിയേറ്റിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി.അതിനിടെ, ഖനൗരിയില്‍ ശുഭ്കരണ്‍ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തേക്ക് മാര്‍ച്ച് നിര്‍ത്തിവയ്ക്കുന്നതായി കര്‍ഷക നേതാക്കള്‍ അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യും. മുന്നോട്ടുള്ള നീക്കത്തെക്കുറിച്ച വ്യക്തത വരുത്തുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.

താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്നതടക്കമുള്ള ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്

[22.02.2024]
*നാടറിയാൻ* *നാടിനെയറിയാൻ*
*alathur varthakal*
ആലത്തൂരിലെ വാർത്തകളും, വിശേഷങ്ങളും, തുടങ്ങി കൂടുതൽ അറിയാൻ.. സോഷ്യൽ മീഡിയ ഗ്രൂപ്പിൽ അംഗമാവാൻ ജോയിൻ ചെയ്യുക.... 👇👇
Whatsupp.
https://chat.whatsapp.com/IVFkuG1Kjd71s6azKnjp1m
Youtube
https://youtu.be/DR8iX3xVmkE
Instagram
https://instagram.com/alathurvarthakal24?igshid=1gx6zzn2zmk6x
Telagram
https://t.me/alathurvarthkal

പ്രാദേശിക അവധി പ്രഖ്യാപിച്ചു➖➖➖➖➖➖➖➖➖പാലക്കാട്‌: മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വേല ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവര...
21/02/2024

പ്രാദേശിക അവധി പ്രഖ്യാപിച്ചു
➖➖➖➖➖➖➖➖➖
പാലക്കാട്‌: മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വേല ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 29 ന് പാലക്കാട് താലൂക്ക് പരിധിയിലും ചിനക്കത്തൂര്‍ പൂരത്തോടനുബന്ധിച്ച് ഫെബ്രുവരി 24 ന് ഒറ്റപ്പാലം നഗരസഭ, ലക്കിടിപേരൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലും മണ്ണാര്‍ക്കാട് അരക്കുറിശ്ശി ഉദയര്‍ക്കുന്ന് ഭഗവതി ക്ഷേത്രം പൂരത്തോടനുബന്ധിച്ച് ഫെബ്രുവരി 24 ന് മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലും എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

[21.02.2024]
*നാടറിയാൻ* *നാടിനെയറിയാൻ*
*alathur varthakal*
ആലത്തൂരിലെ വാർത്തകളും, വിശേഷങ്ങളും, തുടങ്ങി കൂടുതൽ അറിയാൻ.. സോഷ്യൽ മീഡിയ ഗ്രൂപ്പിൽ അംഗമാവാൻ ജോയിൻ ചെയ്യുക.... 👇👇
Whatsupp.
https://chat.whatsapp.com/IVFkuG1Kjd71s6azKnjp1m
Youtube
https://youtu.be/DR8iX3xVmkE
Instagram
https://instagram.com/alathurvarthakal24?igshid=1gx6zzn2zmk6x
Telagram
https://t.me/alathurvarthkal

21/02/2024
കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ മാതാവും സഹോദരനും ട്രെയിൻ തട്ടി മരിച്ചു*➖➖➖➖➖➖➖➖പാലക്കാട്: കൂർമ്പാച്ചി മലയിൽ കുടുങ...
21/02/2024

കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ മാതാവും സഹോദരനും ട്രെയിൻ തട്ടി മരിച്ചു*
➖➖➖➖➖➖➖➖
പാലക്കാട്: കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ മാതാവും സഹോദരനും മരിച്ച നിലയിൽ. മലമ്പുഴ ചെറാട് സ്വദേശികളായ റഷീദ, ഷാജി എന്നിവരാണ് മരിച്ചത്. കടുക്കാംകുന്നിന് സമീപത്താന് ഇരുവരെയും മരിച്ച നിലയിൽ കണെടത്തിയത്. ട്രെയിൻ തട്ടിയാണ് മരിച്ചത്.
അതേസമയം പാലക്കാട് മലമ്പുഴ കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങി വാര്‍ത്താ ശ്രദ്ധ നേടിയ ബാബു വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഡിസംബറിൽ അറസ്റ്റിലായി. കാനിക്കുളത്തെ ബാബുവിന്റെ ബന്ധുവീട്ടില്‍ അതിക്രമിച്ച് കടന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റിലായത്.
വീട്ടില്‍ എത്തി ബഹളമുണ്ടാക്കിയ ശേഷം പ്രതി വാതില്‍ ചവിട്ടി തുറന്ന് അതിക്രമിച്ച് കടക്കുകയായിരുന്നു. തുടര്‍ന്ന് വീടിനുള്ളില്‍ ഉണ്ടായിരുന്ന ഗൃഹോപകരണങ്ങള്‍ക്ക് ഉള്‍പ്പെടെ കേടുപാടുകള്‍ വരുത്തുകയും ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ട് പരിഭ്രാന്തി പടര്‍ത്തുകയും ചെയ്തതായാണ് പരാതി. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കസബ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
2022 ഫെബ്രുവരിയിലാണ് ബാബു മലയില്‍ കുടുങ്ങി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലായിരുന്നു ബാബുവിനെ രക്ഷപ്പെടുത്തിയത്. സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ച് കടന്നതിന് അന്ന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

[21.02.2024]

https://chat.whatsapp.com/IVFkuG1Kjd71s6azKnjp1m
Youtube
https://youtu.be/DR8iX3xVmkE
Instagram
https://instagram.com/alathurvarthakal24?igshid=1gx6zzn2zmk6x
Telagram
https://t.me/alathurvarthkal

ട്രെയിൻ ടിക്കറ്റ് ഓൺലൈൻ ബുക്കിംഗ് ഇനി പഴയതുപോലെയല്ല, 'സീറ്റ് കിട്ടിയിട്ട് പണം നൽകിയാൽ മതി➖➖➖➖➖➖➖റെയിൽവേയിൽ ഓൺലൈനായി ടിക്...
21/02/2024

ട്രെയിൻ ടിക്കറ്റ് ഓൺലൈൻ ബുക്കിംഗ് ഇനി പഴയതുപോലെയല്ല, 'സീറ്റ് കിട്ടിയിട്ട് പണം നൽകിയാൽ മതി
➖➖➖➖➖➖➖
റെയിൽവേയിൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ, കൺഫേം ചെയ്ത ടിക്കറ്റ് കിട്ടിയില്ലെങ്കിൽ പോലും പണം അകൌണ്ടിൽ നിന്ന് പോകും. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കും വെയിറ്റ്‌ലിസ്റ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കും ഇത് സംഭവിക്കും. പണം നൽകാതെ ഉടനടി ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സംവിധാനം റെയിൽവേയ്ക്കുണ്ട്. ഐആർസിടിസിയുടെ ഐ-പേ പേയ്‌മെന്റ് ഗേറ്റ്‌വേയിൽ മാത്രമേ ഈ ഓപ്ഷൻ ലഭ്യമാകൂ, 'ഓട്ടോപേ' എന്നാണ് ഇത് അറിയപ്പെടുന്നത്.ഇത് അനുസരിച്ച് റെയിൽവേ ടിക്കറ്റിനായി പിഎൻആർ സൃഷ്ടിക്കുമ്പോൾ മാത്രമേ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം കുറയ്ക്കുകയുള്ളൂ.

[21.02.2024]

https://chat.whatsapp.com/IVFkuG1Kjd71s6azKnjp1m
Youtube
https://youtu.be/DR8iX3xVmkE
Instagram
https://instagram.com/alathurvarthakal24?igshid=1gx6zzn2zmk6x
Telagram
https://t.me/alathurvarthkal

കമ്പി കുത്തിയല്ല ഇനി എച്ചെടുക്കൽ വര വരച്ച് ഡ്രൈവിംഗ് ടെസ്റ്റ്മേയ് ഒന്നു മുതൽ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് രീതി നടപ്പാക്കാനുള...
20/02/2024

കമ്പി കുത്തിയല്ല ഇനി എച്ചെടുക്കൽ വര വരച്ച് ഡ്രൈവിംഗ് ടെസ്റ്റ്
മേയ് ഒന്നു മുതൽ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് രീതി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് മോട്ടോർ വാഹനവകുപ്പ്
➖➖➖➖➖➖➖➖
ഇനി മുതൽ ടാർ ചെയ്തോ കോൺക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വേണം ഡ്രൈവിംഗ് ടെസ്റ്റ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ.
ഇത്രകാലവും എച്ച് എഴുതുകയും റോഡ് ടെസ്റ്റിൽ വിജയിക്കുകയും മാത്രം ചെയ്‍താൽ മതിയായിരുന്നു. എന്നാൽ ഇനി മുതൽ ആംഗുലർ പാർക്കിങ് (വശം ചെരിഞ്ഞുള്ള പാർക്കിങ്), പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ് (എസ് വളവു പോലെ) കയറ്റത്തു നിർത്തി പിന്നോട്ടു പോകാതെ മുൻപോട്ട് എടുക്കുക തുടങ്ങിയവ പരീക്ഷകളും നിർബന്ധമായും വിജയിക്കേണ്ടിവരും.
അതേസമയം ഇതിനായി ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ഒരുക്കുന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്. നിലവിൽ മോട്ടോർ വാഹനവകുപ്പിന് 10 ടെസ്റ്റിങ് സ്റ്റേഷനുകൾ മാത്രമാണ് സ്വന്തമായുള്ളത്. കളിസ്ഥലങ്ങളു ആരാധനാലയങ്ങളുടെ ഉൾപ്പെടെ ഗ്രൗണ്ടുകളും പുറമ്പോക്കു ഭൂമിയുമാണ് ബാക്കിയുള്ള ഡ്രൈവിംഗ് ടെസ്റ്റിനായി ഉപയോഗിക്കുന്നത്. ഡ്രൈവിങ് ടെസ്റ്റിലെ പുതിയ പരിഷ്‌കാരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ യോഗം വിളിച്ചിരുന്നു. പരിശോധനാ കേന്ദ്രങ്ങള്‍ സജ്ജമാക്കാന്‍ ഡ്രൈവിംഗ് സ്‍കൂളുകൾക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ചിലര്‍ സമ്മതിച്ചില്ല. നിലവിലെ രീതിയില്‍ തന്നെ എച്ച് എടുക്കാമെങ്കിലും പാര്‍ക്കിങ് അടക്കമുള്ളവയ്ക്ക് കുറച്ചുകൂടി സൗകര്യങ്ങള്‍ ആവശ്യമാണ്. ഇതിനായി അഞ്ച് ലക്ഷം രൂപ വരെ ചെലവാകുമെന്നാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ പറയുന്നത്. സംസ്ഥാനത്ത് 86 ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ പത്തെണ്ണമേ മോട്ടോര്‍വാഹന വകുപ്പിന്റേതായുള്ളൂ. മറ്റിടങ്ങളില്‍ പൊതുസ്ഥലങ്ങളാണ് ഉപയോഗിക്കുന്നത്. ഇവിടെ സ്ഥിരം സംവിധാനമൊരുക്കാന്‍ സാധിക്കുകയുമില്ല. അവിടങ്ങളില്‍ പുതിയസ്ഥലം കണ്ടെത്തേണ്ടിവരുമെന്നും ഉടമകള്‍ പറയുന്നു.
അതേസമയം സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസുകളുടെ എണ്ണം കുറയ്ക്കാൻ ഉദ്ദേശിക്കുന്നു എന്ന് മന്ത്രി കെ ബി ഗണേഷ്‍ കുമാർ അടുത്തിടെ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകൾ കർശനമാക്കും എന്നും ചുമതലയേറ്റയുടൻ അദ്ദേഹം സൂചിപ്പിച്ചിരുന്നു. നിലവിൽ ഡ്രൈവിംഗ് ലൈസൻസുള്ള പലർക്കും വാഹനം റോഡിൽ ഇറക്കി ഓടിച്ചു പോവുക എന്നല്ലാതെ വൃത്തിയായി ഒന്നു പാർക്ക് ചെയ്യാനോ റോഡിലുള്ള മറ്റ് ഡ്രൈവർമാരെ കൂടെ പരിഗണിച്ച് വാഹനങ്ങൾ ഉപയോഗിക്കാനോ അറിയാത്ത ഒരു സാഹചര്യമാണെന്നും ഇതുപോലുള്ളവ അനുവദിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. ദിനംപ്രതി 500 -ൽ പരം ലൈസൻസ് അടിച്ചു നൽകി ഗിന്നസ് ബുക്കിൽ ഇടം പിടിക്കാമോന്ന് സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന് ഒരു ഉദ്ദേശവുമില്ല എന്നും അദ്ദേഹം വ്യക്തമാക്കിയരുന്നു. അതായത് വളരെ കർശനമായ ടെസ്റ്റുകൾക്ക് ശേഷമായിരിക്കും ഇനി ഡ്രൈവിംഗ് ലൈസൻസ് നൽകുക എന്ന് ചുരുക്കം.

[20.02.2024]

https://chat.whatsapp.com/IVFkuG1Kjd71s6azKnjp1m
Youtube
https://youtu.be/DR8iX3xVmkE
Instagram
https://instagram.com/alathurvarthakal24?igshid=1gx6zzn2zmk6x
Telagram
https://t.me/alathurvarthkal

റോഡിൽ നിന്ന് കെട്ടിട ദൂരപരിധി രണ്ട് മീറ്ററാക്കി ക്രമവത്കരിച്ചു.➖➖➖➖➖➖➖➖പാലക്കാട്: റോഡ് അതിർത്തിയിൽനിന്നുള്ള കെട്ടിടങ്ങളു...
20/02/2024

റോഡിൽ നിന്ന് കെട്ടിട ദൂരപരിധി രണ്ട് മീറ്ററാക്കി ക്രമവത്കരിച്ചു.
➖➖➖➖➖➖➖➖
പാലക്കാട്: റോഡ് അതിർത്തിയിൽനിന്നുള്ള കെട്ടിടങ്ങളുടെ ദൂരപരിധി മൂന്ന് മീറ്ററിൽനിന്ന് രണ്ട് മീറ്ററാക്കി കെട്ടിട ചട്ടങ്ങളിൽ ഭേദഗതി. പഞ്ചായത്ത് പ്രദേശത്ത് 2019 നവംബർ ഏഴിനോ അതിനു മുമ്പോ നിർമാണം നടന്നതോ പൂർത്തീകരിച്ചതോ ആയ അനധികൃത നിർമാണങ്ങൾക്ക് ചട്ടം ബാധകമാണ്.
അപായ സാധ്യത കുറഞ്ഞ കെട്ടിടങ്ങളുടെ റോഡ് അതിർത്തിയും കെട്ടിടവും തമ്മിൽ കുറഞ്ഞത് രണ്ട് മീറ്റർ അകലം പാലിച്ചാൽ മതിയെന്ന് ഫെബ്രുവരി ഒമ്പതിന് വിജ്ഞാപനം ചെയ്ത കേരള പഞ്ചായത്ത് കെട്ടിടചട്ടം (അനധികൃത നിർമാണ ക്രമവത്കരണം) വ്യക്തമാക്കുന്നു. 1994ലെ കേരള പഞ്ചായത്തീരാജ് നിയമം 220 (ബി) പ്രകാരം നേരത്തേ റോഡ് അതിരിൽനിന്ന് മൂന്ന് മീറ്ററിനു ള്ളിൽ കെട്ടിടമോ ചുറ്റുമതിലല്ലാത്ത നിർമാണമോ നടത്താൻ പാടില്ലെന്ന വ്യവസ്ഥ ഇതോടെ മാറി. ഇളവ് പഞ്ചായത്തീരാജ് നിയമത്തിൽ ഭേദഗതി വരുത്താതെ ചട്ടമായി ഇറക്കിയത് നിയമവിരുദ്ധമാണെന്ന് ആക്ഷേപമുണ്ട്. ആരെങ്കിലും കോടതിയെ സമീപിച്ചാൽ നിയമ ഭേദഗതി വരുത്താത്തതിനാൽ ഇളവുകൾക്ക് സാധുത ഉണ്ടാവില്ലെന്നാണ് ആശങ്ക.

[ 20.02.2024]

*നാടറിയാൻ* *നാടിനെയറിയാൻ*
*alathur varthakal*
ആലത്തൂരിലെ വാർത്തകളും, വിശേഷങ്ങളും, തുടങ്ങി കൂടുതൽ അറിയാൻ.. സോഷ്യൽ മീഡിയ ഗ്രൂപ്പിൽ അംഗമാവാൻ ജോയിൻ ചെയ്യുക.... 👇👇
Whatsupp.
https://chat.whatsapp.com/IVFkuG1Kjd71s6azKnjp1m
Youtube
https://youtu.be/DR8iX3xVmkE
Instagram
https://instagram.com/alathurvarthakal24?igshid=1gx6zzn2zmk6x
Telagram
https://t.me/alathurvarthkal

ഇ- ഗ്രാന്റ് സ്കോളർഷിപ്പ്: കുടിശ്ശികയായത് 548 കോടി, എസ്.സി- എസ്.ടി വിദ്യാർഥികൾക്ക് കുടിശ്ശിക 138.69 കോടി➖➖➖➖➖➖➖➖➖തിരുവനന്...
19/02/2024

ഇ- ഗ്രാന്റ് സ്കോളർഷിപ്പ്: കുടിശ്ശികയായത് 548 കോടി, എസ്.സി- എസ്.ടി വിദ്യാർഥികൾക്ക് കുടിശ്ശിക 138.69 കോടി
➖➖➖➖➖➖➖➖➖
തിരുവനന്തപുരം: ഇ- ഗ്രാന്റ് സ്കോളർഷിപ്പ് വിതരണം ചെയ്യാനുള്ള കുടിശ്ശിക 548 കോടി രൂപയെന്ന് കണക്കുകൾ. പട്ടികജാതി വിദ്യാർഥികൾക്ക് 122.16 കോടിയും പട്ടികവർഗ വിഭാഗത്തിന് 16.53 കോടിയും പിന്നാക്ക വിഭാഗ വിദ്യാർഥികൾക്ക് 410.19 കോടി രൂപയും നൽകാനുണ്ട്.
പട്ടികജാതി വിദ്യാർഥികളുടെ ലംപ് സം ഗ്രാൻറ് 6.26 കോടി, ഫീസ്/ഹോസ്റ്റൽ ഫീസ്-23.15 കോടി, ഫെലോഷിപ്പ് -2.40 കോടി, സംസ്ഥാന അക്കാദമിക് അലവൻസ്- 5.43 കോടി എന്നിങ്ങനെ ആകെ 122.16 കോടി കുടിശ്ശികയുണ്ട്. പട്ടികവർഗ വിഭാഗത്തിന്റെ ഫീസ്/ഹോസ്റ്റൽ ഫീസ്-15.24 കോടി, മറ്റുള്ളവ - 1.29 കോടിയുമാണ്.
2022-23, 2023-24 അധ്യയന വർഷങ്ങളിലെ അപ്രൂവൽ ലഭിച്ച ഇ-ഗ്രാന്റ്റ്റ്സ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ക്ലെയിമുകൾ 2023-24 വർഷത്തെ പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പിന്റെ ബജറ്റ് ശീർഷകങ്ങളിൽ ലഭ്യമായ തുക പൂർണമായും വിനിയോഗിച്ച് വിതരണം ചെയ്തു. സമയബന്ധിതമായി അപേക്ഷ സമർപ്പിക്കാത്ത വിദ്യാർഥികൾ പിന്നീട് അപേക്ഷ സമർപ്പിക്കുന്നത് മൂലം ബജറ്റ് ശീർഷകങ്ങളെക്കാൾ കൂടുതൽ തുക ആവശ്യമായി വരുന്ന സാഹചര്യമുണ്ടായി. തുക പൂർണമായും വിനിയോഗിച്ചു കഴിഞ്ഞതിനു ശേഷം അപ്രൂവലായി വന്ന വർഷത്തെ ഇ- ഗ്രാൻറ്സ് സ്കോളർഷിപ്പ് ക്ലെയിമുകളുടെ തുക വിതരണം ചെയ്യുവാനുണ്ട്.
കുടുംബ വാർഷിക വരുമാനം 2.50 ലക്ഷം വരെയുള്ള പോസ്റ്റ് മെട്രിക് പട്ടികജാതി വിദ്യാർഥികളുടെ ഫീസ്, കേന്ദ്ര നിരക്കിലുള്ള അക്കാഡമിക് അലവൻസ് എന്നീ ഇനങ്ങളിലെ ആകെ തുകയുടെ 40 ശതമാനം സംസ്ഥാന സർക്കാരും 60 ശതാമനവം കേന്ദ്ര സർക്കാരും നൽകുന്നു.
പട്ടികവർഗ വിദ്യാർഥികൾക്ക് 25 ശതമാനം സംസ്ഥാന സർക്കാരും 75 ശതമാനം കേന്ദ്ര സർക്കാരും വഹിക്കുന്നു. ശേഷിക്കുന്ന എല്ലാ ഇനങ്ങളിലും 100 ശതമാനം തുകയും സംസ്ഥാന സർക്കാരാണ് നൽകുന്നത്. കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ളതിനേക്കാൾ ഉയർന്ന നിരക്കിലാണ് സംസ്ഥാന സർക്കാർ എല്ലാ വിഭാഗത്തിലുള്ള വിദ്യാർഥികൾക്കും അലവൻസുകൾ നൽകുന്നത്.
2.5 ലക്ഷം വരുമാന പരിധി വരെയുള്ളവർക്ക് മാത്രമെ സ്കോളർഷിപ്പിന്റെ കേന്ദ്ര വിഹിതം ലഭിക്കുകയുള്ളൂ. എന്നാൽ വരുമാന പരിധി ബാധകമാക്കാതെ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ തുക പൂർണമായും അനുവദിച്ചു. സ്കോളർഷിപ്പ് വിതരണം മുടങ്ങിയതു മൂലം പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾ പഠനം അവസാനിപ്പിക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്നും മന്ത്രി കെ.രാധാകൃഷണൻ നിയമസഭയിൽ രേഖാമൂലം കെ.കെ രമയെയും ഐ.സി ബാലകൃഷ്ണനെയും അറിയിച്ചു

[18.02.2024]
*നാടറിയാൻ* *നാടിനെയറിയാൻ*
*alathur varthakal*
ആലത്തൂരിലെ വാർത്തകളും, വിശേഷങ്ങളും, തുടങ്ങി കൂടുതൽ അറിയാൻ.. സോഷ്യൽ മീഡിയ ഗ്രൂപ്പിൽ അംഗമാവാൻ ജോയിൻ ചെയ്യുക.... 👇👇
https://chat.whatsapp.com/Dx8qB6AfwSt0sEM6XE3RAt
Youtube
https://youtu.be/DR8iX3xVmkE
Instagram
https://instagram.com/alathurvarthakal24?igshid=1gx6zzn2zmk6x
Telagram
https://t.me/alathurvarthkal

ഫാസ്ടാഗിൽ നിന്ന്​ പേടിഎം ഔട്ട്​; കടുത്ത നടപടിയുമായി നാഷണൽ ഹൈവേ അതോറിറ്റ് ഓഫ് ഇന്ത്യന്യുഡൽഹി: ഫാസ്ടാഗ് സേവനങ്ങൾക്കായുള്ള ...
19/02/2024

ഫാസ്ടാഗിൽ നിന്ന്​ പേടിഎം ഔട്ട്​; കടുത്ത നടപടിയുമായി നാഷണൽ ഹൈവേ അതോറിറ്റ് ഓഫ് ഇന്ത്യ

ന്യുഡൽഹി: ഫാസ്ടാഗ് സേവനങ്ങൾക്കായുള്ള അംഗീകൃത ബാങ്കുകളുടെ പട്ടികയിൽ നിന്ന് പേടിഎം പേയ്മെൻ്റ്സ് ബാങ്ക് ലിമിറ്റഡിനെ (പി.പി.ബിഎൽ) നീക്കം ചെയ്ത്​ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. കെവൈസി മാനദണ്ഡങ്ങളും ഓൺബോർഡിംഗ് മാനദണ്ഡങ്ങളും ലംഘിച്ചുവെന്നാരോപിച്ച് പി.പി.ബിഎല്ലിനെതിരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് ഈ നീക്കം. മാർച്ച്​ 15 നകം പേടിഎം ഫാസ്​ടാഗ്​ ഉടമകൾ മറ്റ്​ പേമെന്‍റ്​ സംവിധാനങ്ങളിലേക്ക്​ മാറാനും ആർ.ബി.ഐ നിർദേശിച്ചിട്ടുണ്ട്​.
ഇലക്ട്രോണിക് രീതിയിൽ ടോൾ പേയ്‌മെൻ്റുകൾ നടത്തുന്നതിന് റേഡിയോ ഫ്രീക്വൻസി ഐഡൻ്റിഫിക്കേഷൻ (RFID) സാങ്കേതികവിദ്യയാണ് ഫാസ്ടാഗ്. ഇത് വാഹനത്തിൻ്റെ ഗ്ലാസിൽ ഘടിപ്പിച്ച് വാഹനമോടിക്കുന്നവർക്ക് പണം നൽകാൻ കാത്തുനിൽക്കാതെതന്നെ ടോൾ പ്ലാസകളിലൂടെ കടന്നുപോകാൻ സാധിക്കും.

ആർ.ബി.ഐ പി.പി.ബിഎല്ലിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് അംഗീകൃത ബാങ്കുകളുടെ പട്ടികയിൽ നിന്ന് പി.പി.ബിഎല്ലിനെ നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തതായി എൻഎച്ച്എഐ പ്രസ്താവനയിൽ ഇറക്കുകയായിരുന്നു. ആർ.ബി.ഐ 2024 ജനുവരിയിൽ പി.പി.ബിഎല്ലിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു, ആറ് മാസത്തേക്ക് പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നതും തടഞ്ഞിരുന്നു.ഐടി സംവിധാനങ്ങളുടെ സമഗ്രമായ ഓഡിറ്റ് നടത്താനും മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും സ്വതന്ത്ര ഓഡിറ്ററെ നിയമിക്കാൻ പി.പി.ബിഎല്ലിന് കേന്ദ്ര ബാങ്ക് നിർദേശം നൽകിയിരിക്കുകയാണ്. ഫാസ്ടാഗുകൾ നൽകാൻ അധികാരമുള്ള മറ്റ് 32 ബാങ്കുകളെ എൻഎച്ച്എഐ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നവയാണ്.

[19.02.2024]
*നാടറിയാൻ* *നാടിനെയറിയാൻ*
*alathur varthakal*
ആലത്തൂരിലെ വാർത്തകളും, വിശേഷങ്ങളും, തുടങ്ങി കൂടുതൽ അറിയാൻ.. സോഷ്യൽ മീഡിയ ഗ്രൂപ്പിൽ അംഗമാവാൻ ജോയിൻ ചെയ്യുക.... 👇👇
Whatsupp.
https://chat.whatsapp.com/IVFkuG1Kjd71s6azKnjp1m
Youtube
https://youtu.be/DR8iX3xVmkE
Instagram
https://instagram.com/alathurvarthakal24?igshid=1gx6zzn2zmk6x
Telagram
https://t.me/alathurvarthkal

സംസ്ഥാനത്ത് ചൂടു കൂടുന്നു, തൊഴിലാളികളുടെ പ്രവൃത്തി സമയം പുന:ക്രമികരിച്ചു➖➖➖➖➖➖➖ആലത്തൂർ: പകൽ താപനില ക്രമാതീതമായി ഉയരുന്ന ...
19/02/2024

സംസ്ഥാനത്ത് ചൂടു കൂടുന്നു, തൊഴിലാളികളുടെ പ്രവൃത്തി സമയം പുന:ക്രമികരിച്ചു
➖➖➖➖➖➖➖
ആലത്തൂർ: പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത്‌ പണിയെടുക്കുന്ന തൊഴിലാളികളുടെ പ്രവൃത്തി സമയം പുന:ക്രമികരിച്ച് ഉത്തരവായി. ഏപ്രിൽ 30 വരെയാണ് ലേബർ കമ്മിഷണർ ഉത്തരവിന് പ്രാബല്യം. വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചക്ക് 12 മുതൽ 3 വരെ വിശ്രമം ആയിരിക്കും.

ഇവരുടെ ജോലി സമയം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ ഉള്ള സമയത്തിന് ഉള്ളിൽ 8 മണിക്കൂർ ആയി നിജപ്പെടുത്തുന്നു. ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ ജോലി ചെയുന്ന തൊഴിലാളി കൾക്ക് രാവിലത്തെ ഷിഫ്റ്റ്‌ ഉച്ചക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ്‌ വൈകുന്നേരം 3 ന് ആരംഭിക്കുന്ന തരത്തിലും പുന:ക്രമീകരിച്ചിട്ടുണ്ട്.

[19.02.2024]

*നാടറിയാൻ* *നാടിനെയറിയാൻ*
*alathur varthakal*
ആലത്തൂരിലെ വാർത്തകളും, വിശേഷങ്ങളും, തുടങ്ങി കൂടുതൽ അറിയാൻ.. സോഷ്യൽ മീഡിയ ഗ്രൂപ്പിൽ അംഗമാവാൻ ജോയിൻ ചെയ്യുക.... 👇👇
Whatsupp.
https://chat.whatsapp.com/IVFkuG1Kjd71s6azKnjp1m
Youtube
https://youtu.be/DR8iX3xVmkE
Instagram
https://instagram.com/alathurvarthakal24?igshid=1gx6zzn2zmk6x
Telagram
https://t.me/alathurvarthkal

Address


678541

Website

Alerts

Be the first to know and let us send you an email when Alathur Varthakal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Alathur Varthakal:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share