27/11/2023
https://www.facebook.com/photo/?fbid=735208018642255&set=a.445279480968445&__cft__[0]=AZX2BNuhNuFXbrP7EMjONsCO4QEqzsyyejomPVREPAu2OaN-BOLvXT3LGXzZrTPifKntcUit-GjyTDjukhNUTwjeY-mCUSZxIUwHRjZwbWVAUZF2cedJfx5S7i3vBzbI8cY&__tn__=EH-R
കൊല്ലം ജില്ലയിലെ മുഖത്തല ബ്ളോക്കിലെ മയ്യനാട് പഞ്ചായത്ത് ഒരു തീരദേശ പഞ്ചായത്താണ്. മുന്നുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. 2 1/2 കി.മീറ്റര്‍ നീളത്തില്‍ കടലോരപ്രദേശവുമുണ്ട്. പരവൂര്‍ കായല്‍, ലക്ഷദ്വീപ് കടല്‍, തോടുകള്‍, കുളങ്ങള്‍, ചതുപ്പുനിലങ്ങള്‍ എന്നിവയാണ് ഇവിടത്തെ ജലസ്രോതസ്സുകള്‍. പ്രാദേശിക സംഘടനകളുടെ നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ കൊണ്ട് 40 കളില്‍ തിരുവിതാംകൂറില്‍ വളരെക്കുറച്ചു ഗ്രാമങ്ങളില്‍ വില്ലേജ് യൂണിയന്‍ എന്ന പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ നിലവില്‍ വന്നു. ഇതേ തുടര്‍ന്ന് 1945 ല്‍ മയ്യനാടു വില്ലേജ് യൂണിയന്‍ സ്ഥാപിതമായി. പണയില്‍ കൃഷ്ണന്‍ മുതലാളിയായിരുന്നു ആദ്യത്തെ പ്രസിഡന്റ്. 1880-ല്‍ പോസ്റ്റാഫീസും, 1900-ല്‍ റെയില്‍വേസ്റ്റേഷനും, 1946-ല്‍ ടെലിഗ്രാം ആഫീസും, 1948-ല്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയും ഈ ഗ്രാമത്തില്‍ സ്ഥാപിതമായതിന്റെ പിന്നില്‍ മയ്യനാട് ഗ്രാമത്തിന്റെ ഉത്പതിഷ്ണുക്കളായ പൊതു പ്രവര്‍ത്തകരുടെ പങ്കുണ്ട്. 1953-ല്‍ തിരുകൊച്ചിയിലെ എല്ലാ ഗ്രാമങ്ങളിലും ജനകീയ പഞ്ചായത്തുകള്‍ നിലവില്‍ വന്നു. മയ്യനാടിന്റെ സാംസ്കാരിക ഈറ്റില്ലം ഉമയനല്ലൂര്‍ ആയിരുന്നു. പതിമൂന്നാം നൂറ്റാണ്ടു വരെ തിരുവിതാംകൂറിലെ പ്രസിദ്ധമായ ബുദ്ധമത ക്ഷേത്രമായിരുന്നു ഉമയനല്ലൂര്‍. ബുദ്ധപ്രതിമ ഇപ്പോഴും ക്ഷേത്രത്തിനു മുന്‍പിലുണ്ട്. സുബ്രഹ്മണ്യന്റെ പര്യായമാണ് ‘ഉമനയന്‍’. അതുകൊണ്ടാണ് ഉമനയന്റെ ഊര് ഉമയനല്ലൂര്‍ എന്നായത് എന്ന് പറയപ്പെടുന്നു. ചൈനാക്കാരുടെ സ്വാധീനത്തില്‍ ആയിരുന്നു ഒരു കാലത്ത് കൊല്ലം പ്രദേശം. പതിമൂന്നാം നൂറ്റാണ്ടോടെ അത് അറബികളുടെ ആധിപത്യത്തിലായി. 1502-ല്‍ പോര്‍ച്ചുഗീസുകാര്‍ കൊല്ലം തങ്കശ്ശേരിയില്‍ കോട്ടകള്‍ പണിതു ആധിപത്യം നേടി. മയ്യനാടു വില്ലേജ് യൂണിയന്‍ മയ്യനാടു പഞ്ചായത്തായി മാറി. പ്രൊഫസര്‍ കെ.രവീന്ദ്രനായിരുന്നു ആദ്യ പഞ്ചായത്തു പ്രസിഡന്റ്. 1962-ല്‍ പഞ്ചായത്തു പുന:സംഘടന നടന്നു. മയ്യനാടു പഞ്ചായത്തിലെ ഒരു വാര്‍ഡ് ഇരവിപുരം പഞ്ചായത്തില്‍ ചേര്‍ത്തു. 16 വര്‍ഷം നീണ്ടുനിന്ന ദീര്‍ഘമായ ഭരണകാലം സമിതിക്കു ലഭിച്ചു. പഞ്ചായത്തുരാജ് ഭരണസംവിധാനത്തില്‍ എല്ലാ തലങ്ങളിലും 33% സ്ത്രീകള്‍ക്കു സംവരണം ചെയ്യപ്പെട്ടു. തല്‍ഫലമായി മയ്യനാടു പഞ്ചായത്തു പ്രസിഡന്റു സ്ഥാനം വനിതയ്ക്കായി.
ഭരണ ചരിത്രം
പ്രാദേശിക സംഘടനകളുടെ നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ കൊണ്ട് 40 കളില്‍ തിരുവിതാംകൂറില്‍ വളരെക്കുറച്ചു ഗ്രാമങ്ങളില്‍ വില്ലേജ് യൂണിയന്‍ എന്ന പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ നിലവില്‍ വന്നു. ഇതേ തുടര്‍ന്ന് 1945 ല്‍ മയ്യനാടു വില്ലേജ് യൂണിയന്‍ സ്ഥാപിതമായി. പണയില്‍ കൃഷ്ണന്‍ മുതലാളിയായിരുന്നു ആദ്യത്തെ പ്രസിഡന്റ്. 1880-ല്‍ പോസ്റ്റാഫീസും, 1900-ല്‍ റെയില്‍വേസ്റ്റേഷനും, 1946-ല്‍ ടെലിഗ്രാം ആഫീസും, 1948-ല്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയും ഈ ഗ്രാമത്തില്‍ സ്ഥാപിതമായതിന്റെ പിന്നില്‍ മയ്യനാട് ഗ്രാമത്തിന്റെ ഉത്പതിഷ്ണുക്കളായ പൊതു പ്രവര്‍ത്തകരുടെ പങ്കുണ്ട്. 1953-ല്‍ തിരുകൊച്ചിയിലെ എല്ലാ ഗ്രാമങ്ങളിലും ജനകീയ പഞ്ചായത്തുകള്‍ നിലവില്‍ വന്നു. മയ്യനാടു വില്ലേജ് യൂണിയന്‍ മയ്യനാടു പഞ്ചായത്തായി മാറി. പ്രൊഫസര്‍ കെ.രവീന്ദ്രനായിരുന്നു ആദ്യ പഞ്ചായത്തു പ്രസിഡന്റ്. 1962-ല്‍ പഞ്ചായത്തു പുന:സംഘടന നടന്നു. മയ്യനാടു പഞ്ചായത്തിലെ ഒരു വാര്‍ഡ് ഇരവിപുരം പഞ്ചായത്തില്‍ ചേര്‍ത്തു. 16 വര്‍ഷം നീണ്ടുനിന്ന ദീര്‍ഘമായ ഭരണകാലം സമിതിക്കു ലഭിച്ചു. പഞ്ചായത്തുരാജ് ഭരണസംവിധാനത്തില്‍ എല്ലാ തലങ്ങളിലും 33% സ്ത്രീകള്‍ക്കു സംവരണം ചെയ്യപ്പെട്ടു. തല്‍ഫലമായി മയ്യനാടു പഞ്ചായത്തു പ്രസിഡന്റു സ്ഥാനം വനിതയ്ക്കായി.
സാമൂഹ്യചരിത്രം
കൊല്ലം റെയില്‍വേ സ്റ്റേഷന്‍ നില്‍ക്കുന്ന സ്ഥലത്തു 16-ാം നൂറ്റാണ്ടില്‍ പനങ്കാവു രാജകൊട്ടാരം സ്ഥിതി ചെയ്തിരുന്നു. അവിടെ നിന്നും തിരുവനന്തപുരത്തു പോകുന്നതിനു ഇപ്പോഴത്തെ റെയില്‍ലൈന്‍ കടന്നുപോകുന്ന വഴിയില്‍ ചേരൂര്‍ എന്ന സ്ഥലത്തു എത്തി അവിടെ നിന്നും കിഴക്കോട്ടു ആലുംമൂടു വഴി ഉമയനല്ലൂര്‍ ക്ഷേത്രത്തിനു തെക്കുഭാഗത്തുകൂടി ഒറ്റപ്ളാമൂട്ടില്‍ ചെന്നു ഇത്തിക്കരയാറു കടന്ന് നെടുങ്ങോലം ചിറയ്ക്കര വഴി പോകുന്ന നടയ്ക്കാവിനെ കൊല്ലം പെരുവഴി എന്നാണ് വിളിച്ചിരുന്നത്. ഈ സമൂഹത്തെക്കുറിച്ച് സി.വി. കുഞ്ഞിരാമന്റെ ‘ഗ്രാമസമുദായ’ത്തിലും സി. കേശവന്റെ ‘ജീവിതസമരത്തിലും’ വിവരിക്കുന്നുണ്ട്. 1895 ല്‍ സ്കൂള്‍ പ്രവേശനം, സര്‍ക്കാരുദ്യോഗം എന്നീ കാര്യങ്ങളില്‍ കിട്ടേണ്ട ന്യായമായ അവകാശങ്ങള്‍ കിട്ടണമെന്നു ആവശ്യപ്പെട്ടുകൊണ്ട് 13000 ഈഴവര്‍ ഒപ്പിട്ട ഒരു സങ്കടഹര്‍ജി ഡോ.പല്‍പ്പു രാജാവിനു സമര്‍പ്പിച്ചു. സര്‍ക്കാര്‍ സ്കൂള്‍ അയിത്തമാകാതെ ഈഴവര്‍ക്കു പഠിക്കാന്‍ കൊടുക്കാമെന്നു ഉത്തരവായി. 1896 ല്‍ രണ്ടു സ്കൂളുകള്‍ അനുവദിച്ചു. ഒന്നു വെള്ളമണലിലും മറ്റൊന്ന് പരവൂരിലും. കൈത്തറി നെയ്ത്തും കയര്‍പിരിപ്പും ഈ ഗ്രാമത്തിലെ ജനങ്ങളുടെ പ്രധാന ജീവിതമാര്‍ഗ്ഗമായിരുന്നു. 1960 വരെ ഈ പരമ്പരാഗത വ്യവസായങ്ങള്‍ പച്ചപിടിച്ചിരുന്നു. 1920-30 കാലഘട്ടത്തില്‍ താന്നി ഭാഗത്ത് മധുരക്കള്ളില്‍ നിന്നും വെളളച്ചക്കര നിര്‍മ്മിച്ചിരുന്നു. പുല്ലിച്ചിറ, കാക്കോട്ടുമൂല ഭാഗത്ത് റേന്ത നിര്‍മ്മാണം സ്ത്രീകളുടെ കൈത്തൊഴിലായിരുന്നു. 50-കളില്‍ കൊല്ലം ജില്ലയിലെ ഒന്നാംകിട വെളിച്ചെണ്ണ ഉത്പാദകനായിരുന്നു ചെല്ലപ്പന്‍ ചെട്ടിയാര്‍
ഭൂപ്രകൃതി
ഭൂപ്രകൃതി അനുസരിച്ച് മയ്യനാട് പഞ്ചായത്തിനെ തീരപ്രദേശ വിഭാഗത്തില്‍ പെടുത്താമെങ്കിലും വടക്ക് കിഴക്ക് മേഖലകള്‍ പൊതുവെ ഇടനാടിന്റെ സ്വഭാവമാണ് പ്രദര്‍ശിപ്പിക്കുന്നത്. പഞ്ചായത്തിലെ ഏറ്റവും താണ സ്ഥലം ഇരവിപുരം കായലിനു പടിഞ്ഞാറായി കാണുന്ന തീരപ്രദേശങ്ങളും ഏറ്റവും ഉയര്‍ന്ന സ്ഥലം വടക്കുകിഴക്കന്‍ മേഖലകളുമാണ്. ഈ പഞ്ചായത്തില്‍ ഏറ്റവും കൂടുതലായി കാണുന്നത് സമതലങ്ങളില്‍ കാണുന്ന മണല്‍ മണ്ണാണ്. പൂഴി മണ്ണിന്റെയും മണലിന്റെയും മിശ്രിതമായിട്ടാണ് ഈ മണ്ണ് കാണപ്പെടുന്നത്. ഉപരിതല ജല വിഭവങ്ങളുടെ പ്രധാന സ്രോതസ്സുകളായി വര്‍ത്തിക്കുന്നത് 3.2 കി.മീ നീളത്തില്‍ കിഴക്കുനിന്നും പടിഞ്ഞാറോട്ടൊഴുകുന്ന ഉമയനല്ലൂര്‍ തോടും അതേ ദിശയില്‍തന്നെ 2 കി.മീ ഒഴുകി മേല്‍പറഞ്ഞ തോടുമായി ചേരുന്ന കോവുചിറ തോടുമാണ്. ഇവ രണ്ടും കുഴിവാരത്തു വച്ച് കൂട്ടിമുട്ടി അവിടെ നിന്നും ഏകദേശം 1.7 കി.മീ തെക്കോട്ട് ഒഴുകി മയ്യനാടിനു പടിഞ്ഞാറ് വച്ച് ധവളക്കുഴി ഏലായില്‍ നിന്നുമുള്ള തോടുമായി കൂട്ടിമുട്ടി പടിഞ്ഞാറോട്ടു തിരിഞ്ഞ് ഏകദേശം 1 കി.മീ കൂടി ഒഴുകി ഇരവിപുരം പഞ്ചായത്തില്‍ കടക്കുകയും ഒടുവില്‍ താന്നി കായലില്‍ ചെന്നു പതിക്കുകയും ചെയ്യുന്നു. മേല്‍ വിവരിച്ച തോടുകള്‍ക്കുപുറമെ ഏകദേശം 3 കി.മീ നീളത്തില്‍ ഏതാനും ചെറിയ തോടുകളും മയ്യനാടിന്റെ ഭൂപ്രകൃതിയെ മുറിച്ചുകൊണ്ട് തലങ്ങും വിലങ്ങും ഒഴുകുന്നു. ആകെ മൂന്ന് ചിറകളാണ് ഈ പഞ്ചായത്തിലെ ഉപരിതല ജല സംഭരണം നടത്തുന്നത് . കോവുചിറ,തലച്ചിറ ,ഏറത്തുചിറ എന്നിവയാണവ. മേല്‍പറഞ്ഞ എല്ലാ ജല സ്രോതസ്സുകളിലും ശുദ്ധജലം ലഭ്യമാകുമ്പോള്‍ വിശാലമായ ഇരവിപുരം കായലിലും പരവൂര്‍ കായലിലും ഉപ്പുജലമാണ് ലഭ്യമാകുന്നത്. ഇരവിപുരം കായല്‍ ഏതാണ്ട് 0.825 ച.കി. വിസ്തൃതിയിലും പരവൂര്‍ കായല്‍ .426 ചി.കി.മീ വിസ്തൃതിയിലും പരന്നു കിടക്കുന്നു. ഏകദേശം 42 കുളങ്ങള്‍ പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലായി കാണപ്പെടുന്നു. ഇവിടുത്തെ പ്രധാന കാര്‍ഷിക വിളകള്‍ തെങ്ങും നെല്ലുമാണ്. മയ്യനാട് പഞ്ചായത്തിന്റെ മൊത്തം വിസ്തൃതി 1762 ഹെക്ടര്‍ ആകുന്നു. ഇതില്‍ കൃഷി ചെയ്യാവുന്ന ഭൂമിയുടെ വിസ്തൃതി 1247 ഹെക്ടര്‍ ആണ്. കര പ്രദേശത്ത് ഭാഗികമായി ബഹുവിളകൃഷി സമ്പ്രദായം സ്വീകരിച്ചിരിക്കുന്നു. മയ്യനാട് പഞ്ചായത്തില്‍ തെങ്ങുകൃഷി കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട വിള നെല്ല് തന്നെയാണ്. നെല്‍കൃഷി ചെയ്യുന്ന ഏറ്റവും വലുതും പ്രകൃതിരമണീയവുമായ നെല്‍പ്പാടം ഉമയനല്ലൂര്‍ ഏല തന്നെയാണ്. ഒരു കാര്‍ഷിക ഗ്രാമമായ മയ്യനാട് പഞ്ചായത്ത് കൃഷിക്കും മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. കാലിവളര്‍ത്തല്‍ മുഖ്യതൊഴിലാക്കിയ നിരവധി കുടുംബങ്ങള്‍ ഇവിടെയുണ്ട്. മയ്യനാട് പഞ്ചായത്ത് ഒരു തീരദേശ പഞ്ചായത്താണ്. മുന്നുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. 2 1/2 കി.മീറ്റര്‍ നീളത്തില്‍ കടലോരപ്രദേശവുമുണ്ട്. പരവൂര്‍ കായല്‍, ലക്ഷദ്വീപ് കടല്‍, തോടുകള്‍, കുളങ്ങള്‍, ചതുപ്പുനിലങ്ങള്‍ എന്നിവയാണ് ഇവിടത്തെ ജലസ്രോതസ്സുകള്‍. മത്സ്യബന്ധന സാദ്ധ്യതകള്‍ ഈ ജലസ്രോതസ്സുകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. നൂല്‍ കൊണ്ട് നിര്‍മ്മിച്ച കോരുവലയും ചെറുതോണികളും ഉപയോഗിച്ചാണ് മുന്‍കാലങ്ങളില്‍ കായലില്‍ നിന്നും മത്സ്യബന്ധനം നടത്തിയിരുന്നത്. കടലില്‍ മത്സ്യബന്ധനത്തിനു പോകുന്നത് വഞ്ചിയിലായിരുന്നു. കമ്പാവലയാണ് കടലില്‍ മീന്‍ പിടിക്കാന്‍ ഉപയോഗിച്ചിരുന്നത്. ചാളത്തടിയും ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ കടലില്‍ പോകുമ്പോള്‍ പഴയ കമ്പാവലയ്ക്ക് പകരം നൈലോണ്‍ വലയാണ് ഉപയോഗിക്കുന്നത്. കൊല്ലം തങ്കശ്ശേരി ബ്രേക്ക് വാട്ടര്‍ പദ്ധതി മൂലം കടലിലെ ഒഴുക്ക് നേരെ വന്ന് മുട്ടുന്നത് മയ്യനാടിന്റെ തീരപ്രദേശത്താണ്.ഇന്ന് മയ്യനാട് തൊണ്ണൂറ് ശതമാനത്തിനുമേല്‍ സാക്ഷരത നേടിയ ഗ്രാമപഞ്ചായത്താണ്. ഏതാണ്ട് നൂറ്റിയിരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് മയ്യനാടിന്റെ കിഴക്കു തെക്കു മാറിയുള്ള കാക്കോട്ടുമൂലയിലാണ് ചെറ്റപ്പുരയില്‍ ഒരു വിദ്യാലയം ആദ്യമായി തുടങ്ങിയത്. പോര്‍ച്ചുഗീസിലെ ജെസ്യൂട്ട് പാതിരിമാര്‍ പുല്ലിച്ചിറയില്‍ പള്ളി സ്ഥാപിച്ച് മതപ്രചാരണം നടത്തുന്ന കാലത്താണ് ചെറ്റപ്പള്ളിക്കൂടത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. മയ്യനാടിന്റെ സാംസ്കാരിക പൈതൃകത്തിന് അടിക്കല്ലിട്ട സി.വി.കുഞ്ഞിരാമന്റെ നേതൃത്വത്തിലാണ് വെള്ളമണലില്‍ ആദ്യമായി മൂന്നാം ക്ളാസുവരെയുളള ഒരു ഗ്രാന്റ് പള്ളിക്കൂടം തുടങ്ങിയത്. ഈ സ്ക്കൂളിലാണ് തിരുവിതാംകൂര്‍-കൊച്ചിയുടെ ആദ്യമുഖ്യമന്ത്രി സി.കേശവന്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. മയ്യനാട് പ്രദേശത്ത് ജീവിച്ചിരുന്ന വൈദ്യന്‍മാരില്‍ ചേറുകുളത്ത് ശിവരാമന്‍ വൈദ്യന്‍, അനുജന്‍ എസ്.കെ. നാണുആശാന്‍, വിളയില്‍ കൊച്ചുകുഞ്ഞുവൈദ്യന്‍, മുള്ളനഴികത്ത് കാസിംവൈദ്യന്‍, ആമ്പലില്‍ കുഞ്ഞുപിളള വൈദ്യന്‍ , കീഴ്ച്ചിറ സുകുമാരന്‍ വൈദ്യന്‍ എന്നിവര്‍ പ്രസിദ്ധരായിരുന്നു.
ഗതാഗതം
മയ്യനാട് ഗ്രാമപഞ്ചായത്തില്‍ റോഡ്, ജലം, റെയില്‍വേ എന്നീ മാര്‍ഗ്ഗങ്ങളാണ് ഗതാഗതത്തിന് ഉപയോഗിക്കുന്നത്. പഞ്ചായത്തിന്റെ വടക്ക് ഭാഗത്ത് 5 വാര്‍ഡുകളുടെ മദ്ധ്യത്തുകൂടി 3 1/2 കി.മീ നീളത്തില്‍ എന്‍.എച്ച് 47 കടന്നുപോകുന്നു. തെക്ക് ഭാഗത്ത് 5 വാര്‍ഡുകളില്‍ കൂടി 3 കി.മീ നീളത്തില്‍ റെയില്‍വേ ലൈനുകളും നിലവിലുണ്ട്. താന്നി, മുക്കം എന്നീ കടവുകളില്‍ ബോട്ട്ജെട്ടിയും കടത്ത് വള്ളവും ഗതാഗത സൌകര്യത്തിനായി ഉപയോഗിക്കുന്നു. പണ്ട് കാലങ്ങളില്‍ കൊല്ലം തോടിലൂടെയുള്ള ചരക്ക് ഗതാഗതം പരവൂര്‍ കായലിലൂടെയും നടത്തിയിരുന്നു.
സാംസ്കാരികരംഗം
മയ്യനാടിന്റെ സാംസ്കാരിക ഈറ്റില്ലം ഉമയനല്ലൂര്‍ ആയിരുന്നു. പതിമൂന്നാം നൂറ്റാണ്ടു വരെ തിരുവിതാംകൂറിലെ പ്രസിദ്ധമായ ബുദ്ധമത ക്ഷേത്രമായിരുന്നു ഉമയനല്ലൂര്‍. ബുദ്ധപ്രതിമ ഇപ്പോഴും ക്ഷേത്രത്തിനു മുന്‍പിലുണ്ട്. സുബ്രഹ്മണ്യന്റെ പര്യായമാണ് ‘ഉമനയന്‍’. അതുകൊണ്ടാണ് ഉമനയന്റെ ഊര് ഉമയനല്ലൂര്‍ എന്നായത് എന്ന് പറയപ്പെടുന്നു. ചൈനാക്കാരുടെ സ്വാധീനത്തില്‍ ആയിരുന്നു ഒരു കാലത്ത് കൊല്ലം പ്രദേശം. പതിമൂന്നാം നൂറ്റാണ്ടോടെ അത് അറബികളുടെ ആധിപത്യത്തിലായി. 1502-ല്‍ പോര്‍ച്ചുഗീസുകാര്‍ കൊല്ലം തങ്കശ്ശേരിയില്‍ കോട്ടകള്‍ പണിതു ആധിപത്യം നേടി. ഈ പ്രദേശത്ത് നിന്നും കാളവണ്ടിയിലൂടെയായിരുന്നു കുരുമുളകും ഇഞ്ചിയും തങ്കശ്ശേരിയില്‍ എത്തിച്ചിരുന്നത്. വര്‍ഷത്തില്‍ നീണ്ടകാലവും തുറന്ന് കിടന്നിരുന്ന പരവൂര്‍ പൊഴിയില്‍ കൂടി ഇത്തിയ്ക്കര ആറുവഴി വഞ്ചിയില്‍ പിന്നീട് പുല്ലിച്ചിറയില്‍ എത്തിയിരുന്നു. പുല്ലിച്ചിറ ഗോഡൌണിന് സമീപം പള്ളിയും സ്ഥാപിച്ചു. ഇവിടെയുള്ള ജോലിക്കാരെയും വിദേശത്തു നിന്നു കൊണ്ടുവന്നവരേയും മതപരിവര്‍ത്തനം ചെയ്യിച്ചു. സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാനുള്ള അവകാശത്തിനു വേണ്ടി നടന്ന ചാന്നാര്‍ ലഹള, മലയാളി മെമ്മോറിയല്‍, ഈഴവ മെമ്മോറിയല്‍, സ്കൂള്‍പ്രവേശനം, ക്ഷേത്രപ്രവേശനം എന്നിവയ്ക്ക് വേണ്ടി നടന്ന സമരങ്ങളിലൊക്കെ ഇവിടുത്തെ ജനങ്ങള്‍ പങ്കാളികളായിരുന്നു. ഈ സമരങ്ങളുടെയൊക്കെ നേതൃനിരയില്‍ നിലകൊണ്ടിരുന്ന സി.വി. കുഞ്ഞിരാമനും, സി.കേശവനും നാടിന്റെ അഭിമാനഭാജനങ്ങളാണ്. മയ്യനാടിന്റെ സാംസ്കാരിക പുരോഗതിക്ക് ചലനാത്മകത കൈവന്നത് 1895-ല്‍ വെള്ളമണല്‍ സ്കൂളിന്റെ സ്ഥാപനത്തോടുകൂടിയാണ്. സി.വി.കുഞ്ഞിരാമനായിരുന്നു ഈ സ്കൂളിന്റെ ആദ്യത്തെ പ്രഥമാദ്ധ്യാപകന്‍. 1911-ല്‍ കേരളകൌമുദി വാരിക മയ്യനാട്ട് നിന്നും പ്രസിദ്ധീകരിച്ചു.സി.വി.കുഞ്ഞിരാമനായിരുന്നു പത്രാധിപര്‍. 1941-ല്‍ സ്ഥാപിതമായ എല്‍.ആര്‍.സി മയ്യനാടിന്റെ സര്‍വ്വതോമുഖമായ പുരോഗതിക്കും സാംസ്കാരിക വികസനത്തിനും ഈടുറ്റ സംഭാവനകള്‍ നല്‍കി. 1941 -ല്‍ സ്ഥാപിക്കപ്പെട്ട ഉമയനല്ലൂര്‍ കെ.കെ.വി തീയേറ്റേഴ്സ് മയ്യനാടിന്റെ കലാരംഗത്ത് അദ്വിതീയ സ്ഥാനം വഹിച്ചിട്ടുണ്ട്. 1968-ല്‍ സ്ഥാപിച്ച നവരംഗം കലാക്ഷേത്രം കഥകളി, ശാസ്ത്രീയ സംഗീതം, ഭരതനാട്യം, മോഹിനിയാട്ടം മുതലായ കലകള്‍ ശാസ്ത്രീയമായി അഭ്യസിപ്പിക്കുന്ന ജില്ലയിലെ പ്രമുഖ സ്ഥാപനമാണ്