SBJ Samurais

SBJ Samurais SBJ Samurais
(4)

വയനാട് ദുരന്തം ഐക്യ കേരളം ഇതുവരെ കണ്ടിട്ടില്ലാത്തതും അതുകൊണ്ട് തന്നെ സമാനതകൾ ഇല്ലാത്തതുമാണ്. എങ്ങും ഹൃദയം നുറുങ്ങുന്ന വാ...
01/08/2024

വയനാട് ദുരന്തം ഐക്യ കേരളം ഇതുവരെ കണ്ടിട്ടില്ലാത്തതും അതുകൊണ്ട് തന്നെ സമാനതകൾ ഇല്ലാത്തതുമാണ്. എങ്ങും ഹൃദയം നുറുങ്ങുന്ന വാർത്തകളും കാഴ്ചകളുമാണ് അത് കേൾക്കുമ്പോഴും കാണുമ്പോഴും കണ്ണ്നിറയുകയാണ്. എന്നാൽ ഈ സമയത്തും വിവാദങ്ങൾക്ക് ഇടം തിരയുകയാണ് ചിലർ ന്യൂനതകളും പോരായ്മകളും ചർച്ച ചെയ്യാൻ ഇനിയും സമയമുണ്ട് അത് ഇപ്പോൾ അല്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിനിയോഗത്തെ സംബന്ധിച്ച് പലതരം ആക്ഷേപങ്ങളും ദുരുഹതകളും മുൻപുണ്ടായിട്ടുണ്ടെങ്കിലും ദുരന്തത്തിൽ വിറങ്ങലിച്ച ആ നാടിനെയും, മനുഷ്യരെയും തിരികെ കൊണ്ടുവരാൻ ആ സംവിധാനവും, ഗവർമെന്റും പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് സങ്കുചിത കക്ഷി രാഷ്ട്രീയത്തിലൊതുങ്ങാതെ നമ്മുടെ സഹായങ്ങൾ എത്ര വലുതോ, ചെറുതോ ആയികൊള്ളട്ടെ അത് ഗവർമെന്റിലേക്ക് നൽകി ആ നാടിന്റെയും, മനുഷ്യരുടെയും പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി അവരെ നമുക്ക് ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാം.

17/02/2024
സ്വാതന്ത്ര്യ സമര സേനാനി, തൊഴിലാളി നേതാവ് , സാഹിത്യകാരൻ , ജനപ്രതിനിധി, വാഗ്മി, സംഘാടകൻ തുടങ്ങിയ നിലകളിൽ തന്റേതായ വ്യക്തിമ...
20/07/2023

സ്വാതന്ത്ര്യ സമര സേനാനി, തൊഴിലാളി നേതാവ് , സാഹിത്യകാരൻ , ജനപ്രതിനിധി, വാഗ്മി, സംഘാടകൻ തുടങ്ങിയ നിലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എൻ.ശ്രീകണ്ഠൻ നായരുടെ 40-ാം ചരമവാർഷികമാണ് 2023 ജൂലൈ 20,

തൊഴിലാളി വർഗ്ഗത്തിന്റെ പടത്തലവൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ശ്രീകണ്ഠൻ ചേട്ടന്റെ രാഷ്ട്രീയ ജീവിതം സാഹസികതയുടെയും തന്റേടത്തിന്റെയും വഴികളിലൂടെയായിരുന്നു. അടിമ മനോഭാവത്തോടു കൂടി കഴിഞ്ഞിരുന്ന തൊഴിലാളി സമൂഹത്തെ വർഗ്ഗ ബോധം ഊട്ടിവളർത്തി പൊതു ധാരയിലേക്ക് കൊണ്ടുവന്നത് ശ്രീകണ്ഠൻ ചേട്ടന്റെ നിശ്ചയദാർഢ്യവും സാഹസികതയും അർപ്പണബോധവും കൊണ്ടാണ്. ആ സ്മര്യപുരുഷന്റെ ഓർമ്മദിനമായ ജൂലൈ 20 ന് അനുസ്മരണ സമ്മേളനം നടത്തുവാൻ തീരുമാനിച്ചിരുന്നതാണ്. സ്നേഹം കൊണ്ടും കർമ്മശേഷി കൊണ്ടും ജന മനസ്സുകളെ കീഴടക്കിയ ആദരണിയനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപ്പാടിൽ ജനസാഗരം സാക്ഷിയായി സംസ്കാര ചടങ്ങുകൾ ജൂലൈ 20 ന് ആയതു കൊണ്ട് എൻ.ശ്രീകണ്ഠൻ നായർ അനുസ്മരണ സമ്മേളനം ജൂലൈ 23 ലേക്ക് മാറ്റി വച്ചിട്ടുണ്ട്.

എൻ. ശ്രീകണ്ഠൻ നായരുടെ പേര് നൽകിയ ആർ എസ് പി സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ നവീകരിച്ചു. ജൂലൈ 23 ന് നവീകരിച്ച ആർ എസ് പി സംസ്ഥാന കമ്മിറ്റി ഓഫീസ് (എൻ. ശ്രീകണ്ഠൻ നായർ സ്മാരകം) ന്റെ ഉദ്ഘാടനവും നടത്തും എന്നതു കൂടി ഈ ഘട്ടത്തിൽ അറിയിക്കുന്നു.

ശ്രീകണ്ഠൻ ചേട്ടന്റെ ദീപ്തമായ ഓർമ്മകൾക്ക് മുന്നിൽ ഒരുപിടി രക്ത പുഷ്പങ്ങളർപ്പിക്കുന്നു.

മുതലപ്പൊഴിയിൽ അശാസ്ത്രീയ നിർമ്മാണം മൂലം ഇതുവരെ പൊലിഞ്ഞത് 64 നിരപരാധികളുടെ ജീവനാണ്. ഉറ്റവർ നഷ്ടപ്പെട്ട കുടുംബങ്ങളുടെ കണ്ണ...
12/07/2023

മുതലപ്പൊഴിയിൽ അശാസ്ത്രീയ നിർമ്മാണം മൂലം ഇതുവരെ പൊലിഞ്ഞത് 64 നിരപരാധികളുടെ ജീവനാണ്. ഉറ്റവർ നഷ്ടപ്പെട്ട കുടുംബങ്ങളുടെ കണ്ണുനീർ ഇപ്പോഴും തോർന്നിട്ടില്ല ഇവിടുത്തെ വീടുകളിൽ.

ഇവിടെ ഹാർബറെന്ന പേരിൽ 40 കോടി ചെലവഴിച്ച് നിർമ്മിച്ചത് ഈ പ്രദേശവാസികൾക്കായുളള മരണക്കെണിയാണ്. നിരവധിതവണ ഈ നിർമാണങ്ങളെപ്പറ്റി ഇവിടത്തുകാർ അധികാരികളോട് പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായിട്ടില്ല.

കഴിഞ്ഞദിവസം മുതലപ്പൊഴിയിൽ ഉണ്ടായ ബോട്ട് അപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളിസഹോദരങ്ങളുടെ വീടുകളിൽ പോവുകയും അവരുടെ ബന്ധുക്കളെ സന്ദർശിക്കുകയും ചെയ്തു. അവരുടെ വേദനകൾ കേൾക്കുമ്പോൾ, മത്സ്യത്തൊഴിലാളികളുടെ ജീവന് ഇത്രയും വിലയേ അധികാരികൾ കൽപ്പിച്ചിട്ടുള്ളുവോ എന്ന് നമുക്ക് തോന്നിപ്പോകും.

കുടുംബം പോറ്റാൻ കടലിൽ പോകുന്നവർ തിരിച്ചുവരുന്നതും പ്രതീക്ഷിച്ച് നിരവധി വയറുകളാണ് കരയിൽ കാത്തിരിക്കുന്നത്. ഇവിടെ മരണപ്പെട്ട പലരുടെയും വീടുകളിൽ അവരുടെ വരുമാനമായിരുന്നു ഏക ആശ്രയം. പ്രായംചെന്ന അപ്പനമ്മമാരും സുഖമില്ലാത്ത ഭാര്യയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി ഇനി ഞങ്ങൾ എന്തു ചെയ്യും എന്ന് ചോദിക്കുന്ന ഇവരുടെ ഉറ്റവരുടെ മുന്നിൽ നമുക്ക് മറുപടിയില്ലാതെയാകുന്നു

മരണപ്പെട്ട കുഞ്ഞുമോൻ്റെ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമാണ്. പുതുതായി ഒരു വീട് നിർമ്മിച്ചിട്ട് ആറുമാസം മാത്രമേ ആകുന്നുള്ളൂ. ഇതിനുവേണ്ടി വാങ്ങിയ കടങ്ങൾ കൊടുത്തുതീർക്കേണ്ടതുണ്ട്. കൂടാതെ, കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ ചെലവും വീട്ടു ചെലവുമെല്ലാം കുഞ്ഞുമോന്റെ ഒറ്റ വരുമാനത്തിലായിരുന്നു. തന്റെയും സഹോദരങ്ങളുടെയുമടക്കം ഏഴു കുഞ്ഞുങ്ങളെയാണ് ഇയാൾ ലാളിച്ചു വളർത്തിയിരുന്നത്. എന്നും പണി കഴിഞ്ഞു വരുമ്പോൾ ഏഴു പേർക്കുള്ള പലഹാര പൊതിയും കുഞ്ഞുമോൻ കൈയ്യിൽ കരുതും. അവസാന ദിവസം കയ്യിൽ പൈസ ഇല്ലാത്തതിനാൽ കുട്ടികൾക്ക് കപ്പലണ്ടി വാങ്ങി നൽകിയിട്ട് അടുത്തദിവസം പണി കഴിഞ്ഞു വരുമ്പോൾ പലഹാരം വാങ്ങി വരാം എന്നു പറഞ്ഞു പോയ കുഞ്ഞുമോൻ പിന്നീട് ആ വീട്ടിൽ തിരിച്ചെത്തിയത് ചലനമറ്റ അവസ്ഥയിലാണ്.

തുറമുഖ നിർമ്മാണത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയുടെ ഇരകളായി മത്സ്യത്തൊഴിലാളികൾ മാറുമ്പോൾ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ല. മരണപ്പെട്ടവരുടെ സംസ്കാര ചടങ്ങുകളിലൊന്നും സർക്കാറിന്റെ പ്രതിനിധികളെയൊന്നും കണ്ടില്ല എന്നത് ഈ സമൂഹം ഇന്ന് നേരിടുന്ന അവഗണനയുടെ നേർസാക്ഷ്യമാണ്.

ഓഖി ദുരന്തത്തെ തുടർന്ന് അഞ്ച് വർഷം മുമ്പ് 2000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും പഠനം നടത്താൻ രണ്ട് കോടി രൂപ പോലും ഇതുവരെ അനുവദിച്ചിട്ടില്ലാത്ത സർക്കാരിന് ഇവരോടുള്ള മനോഭാവം മറ്റെന്താകാൻ.

മുതലപ്പൊഴിയിൽ കടലിന്റെ മക്കളെ കടലമ്മ കൊണ്ടു പോയതല്ല. മറിച്ച് ഈ സർക്കാർ അവരെ കടലിൽ മുക്കി കൊല ചെയ്തതാണ്.

പ്രിയസുഹൃത്തുക്കളെ,എൻ്റെ പേരിൽ ഒരു വ്യാജൻ ഫെയ്സ് ബുക്കിൽ കറങ്ങി നടക്കുന്നതായി അറിവ് ലഭിച്ചിട്ടുണ്ട്. എൻ്റെ ചിത്രവും വിവര...
24/06/2023

പ്രിയസുഹൃത്തുക്കളെ,
എൻ്റെ പേരിൽ ഒരു വ്യാജൻ ഫെയ്സ് ബുക്കിൽ കറങ്ങി നടക്കുന്നതായി അറിവ് ലഭിച്ചിട്ടുണ്ട്. എൻ്റെ ചിത്രവും വിവരങ്ങളും ഉപയോഗിച്ച് വ്യാജ അക്കൗണ്ട് നിർമ്മിച്ച് എൻ്റെ ഫ്രണ്ട് ലിസ്റ്റിലുള്ളവരോട് പണം ചോദിച്ച് മെസേജ് അയയ്ക്കലാണ് പ്രധാന പണി. സുഹൃത്തുക്കളാരും ഈ കെണിയിൽ വീഴരുതെന്നും, പണമൊന്നും അയച്ചുകൊടുക്കരുതെന്നും അഭ്യർത്ഥിക്കുന്നു. ജാഗ്രത.

*”ഫാസിസം സമ്പന്നമാക്കിയ പിണറായിസം”*——————————————————കെപിസിസി പ്രസിഡന്റ് ശ്രീ. കെ സുധാകരന് ഐക്യദാർഢ്യം. പതിറ്റാണ്ടുകളായി...
24/06/2023

*”ഫാസിസം സമ്പന്നമാക്കിയ പിണറായിസം”*
——————————————————
കെപിസിസി പ്രസിഡന്റ് ശ്രീ. കെ സുധാകരന് ഐക്യദാർഢ്യം.

പതിറ്റാണ്ടുകളായി കേരളത്തിൽ, പ്രത്യേകിച്ച് കണ്ണൂർ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ കണ്ണിലെ കരടാണ് കെ സുധാകരൻ. നൈതികമായ, മാനവികമായ ജനാധിപത്യ പ്രതിരോധങ്ങൾ പരാജയപ്പെട്ടപ്പോൾ ഇത്രയേറെ അപവാദ പ്രചാരണങ്ങളും, അക്രമങ്ങളും നേരിടേണ്ടി വന്ന മറ്റൊരു രാഷ്ട്രീയ നേതാവ് കേരളത്തിലുണ്ടായിട്ടില്ല. എതിരാളികളെ ഇല്ലാതാക്കാൻ അധികാര ധാർഷ്ട്യമുപയോഗിച്ച് സിപിഎം പയറ്റുന്ന മൂന്നാം കിട രാഷ്ട്രീയ തന്ത്രമായി മാത്രമേ ക്രൈംബ്രാഞ്ച് കേസിനെ കാണാനാവൂ.

ബ്രണ്ണൻ കോളേജിലെ ചരിത്രം കെപിസിസി പ്രസിഡന്റ് വെളിപ്പെടുത്തിയ അന്ന് തുടങ്ങിയതാണ് കേരള മുഖ്യമന്ത്രിക്ക്, കെ സുധാകരനോടുള്ള ഈ കുടിപ്പക. പിണറായി വിജയൻറെ പ്രതികാരബുദ്ധിക്ക് ആ പാർട്ടിയിൽ തന്നെ ജീവിക്കുന്ന ഉദാഹരണങ്ങൾ ഒട്ടനവധിയാണല്ലോ. വിഎസ് മുതൽ ജി സുധാകരൻ വരെ. യുഡിഎഫ് ഇത് വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ സമരമായി കാണേണ്ടതുണ്ട്. ഒത്തൊരുമിച്ച് ഐക്യത്തോടെ, ഒരൊറ്റ മനസ്സോടെ ഇതിനെ നേരിടണം. ഇന്ന് കെ സുധാകരനെങ്കിൽ, നാളെ ആരുമാകാം. പ്രതിഷേധങ്ങളെ, വിമർശനങ്ങളെ ഇല്ലാതാക്കാനുള്ള പിണറായി വിജയൻറെ ത്വര, ശമിപ്പിച്ചേ തീരൂ.

സാമൂഹിക യാഥാർത്ഥ്യത്തെ വിശകലനം ചെയ്യാതെ, സമ്പത്തും പദവിയും സമാഹരിക്കാൻ അധികാര രാഷ്ട്രീയം ഉപയോഗിക്കുന്നതിൽ വ്യഗ്രത കാണിക്കുന്ന, പ്രതിപക്ഷത്തെ അംഗീകരിക്കാത്ത, നേതാക്കളെ മാനിക്കാത്ത, എതിർ ശബ്ദങ്ങളെ അടിച്ചൊതുക്കുന്ന രീതിയിലേക്ക് കേരളത്തിലെ പിണറായി വിജയൻ സർക്കാർ അധഃപതിച്ചിരിക്കുന്നു. വിരോധം, വിവാദം, വ്യക്തിഹത്യ എന്നതാണ് ഭരണകൂടം പ്രയോഗത്തിൽ വരുത്താൻ ശ്രമിക്കുന്നത്. ലെനിനിസം സമ്പന്നമാക്കിയ മാർക്സിസമല്ല, ഫാസിസം സമ്പന്നമാക്കിയ പിണറായിസം ആണ് സിപിഎം അനുവർത്തിക്കുന്നത്.

കേന്ദ്രത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ്സ്/പ്രതിപക്ഷ നേതാക്കളോട്, നിങ്ങളുടെ ജാതകം എന്റെ കൈയ്യിലുണ്ടെന്ന് ഭീഷണിപ്പെടുത്തുകയും, വഴങ്ങാത്തവരെ അറസ്റ്റ് ചെയ്തതും നമ്മുടെ മുന്നിലുണ്ട്. പി ചിദംബരം, പവൻ ഖേര, ഡി കെ ശിവകുമാർ, സെന്തിൽ ബാലാജി, സത്യേന്ദർ ജയിൻ, അനിൽ പരബ്, നവാബ് മാലിക് എന്നിവരുടെ പട്ടികയിലേക്ക്, കേരളത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിയെ പ്രതികാരത്തിന്റെയും, വൈര്യനിര്യാതന ബുദ്ധിയുടെയും പേരിൽ ഇല്ലായ്‌മ ചെയ്യാനുള്ള പിണറായി വിജയൻറെ ശ്രമത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കേണ്ടതുണ്ട്.

ഓർക്കുക, ഇത് പ്രബുദ്ധ കേരളമാണ്; ജനാധിപത്യ കേരളമാണ്. *കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് കേരളം* അല്ല
എന്നത് പിണറായി വിജയനും, എം വി ഗോവിന്ദനും മനസ്സിലാക്കുക…

SBJ

ഇന്നിപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടതായി അറിയുന്നു. കഴിഞ്ഞ പ്രളയ...
09/06/2023

ഇന്നിപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടതായി അറിയുന്നു. കഴിഞ്ഞ പ്രളയകാലത്ത് സ്വന്തം മണ്ഡലത്തിൽ മാതൃകാപരമായ പുനരധിവാസ പദ്ധതി നടപ്പിലാക്കിയതിനാണ് ഈ പ്രതികാര നടപടി. ഈ പരാതി പ്രഥമദൃഷ്ട്യാ പോലും നിലനിൽക്കില്ലെന്ന് കണ്ട് അന്ന് സംസ്ഥാന ഗവൺമെൻ്റും നിയമസഭാ സ്പീക്കറും അതിനുശേഷം സിംഗിൾ ബഞ്ചും ഡിവിഷൻ ബഞ്ചും തള്ളിക്കളഞ്ഞതാണ്. ഇപ്പോൾ വീണ്ടും മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന ലേബലിൽ മോദിയുടെ മാതൃകയിൽ ഇത്തരം പ്രതികാര നടപടികൾ അനുകരിക്കുന്നതിന് പകരം, മോദിയുടെ പാർട്ടിയിൽ തന്നെ അങ്ങ് ചേർന്നാൽ പോരെ. ജനങ്ങൾക്ക് ഇടതുപക്ഷ ആശയത്തോട് അവശേഷിക്കുന്ന മതിപ്പെങ്കിലും നില നിന്നേനേ.

❤💙
22/12/2022

❤💙

പ്രതിഭയും പ്രതിഭാസവും ഒന്നിക്കുന്നു.മലയാളത്തിന്റെ അഭിമാനമായ The Complete Actor മോഹൻലാലും മലയാളത്തിലെ അതുല്യ പ്രതിഭ ലിജോ ...
25/10/2022

പ്രതിഭയും പ്രതിഭാസവും ഒന്നിക്കുന്നു.

മലയാളത്തിന്റെ അഭിമാനമായ The Complete Actor മോഹൻലാലും മലയാളത്തിലെ അതുല്യ പ്രതിഭ ലിജോ ജോസ് പല്ലിശ്ശേരിയുമായി കൈകോർത്ത് ഞങ്ങളുടെ ആദ്യ സിനിമാ സംരംഭം പ്രേക്ഷകരിലേക്ക് എത്തുകയാണ്. സന്തോഷവും അഭിമാനവും നിറഞ്ഞ ഈ യാത്രയിൽ ജോൺ ആൻഡ് മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരുമുണ്ട്.

നിങ്ങളെപോലെ തന്നെ ഞങ്ങളും ആവേശഭരിതരാണ്. വെള്ളിത്തിരയില്‍ അത്ഭുതം വിരിയുന്ന ആ അസുലഭനിമിഷത്തിനായി ഞങ്ങളും കാത്തിരിക്കുന്നു.

❤
28/08/2022

ചവറ ശങ്കരമംഗലം Govt.H.S. S നടന്ന students police cadet ദിനം ശ്രീ. ഷിബുബേബിജോൺ ഉദ്ഘാടനം ചെയ്തു
11/08/2022

ചവറ ശങ്കരമംഗലം Govt.H.S. S നടന്ന students police cadet ദിനം ശ്രീ. ഷിബുബേബിജോൺ ഉദ്ഘാടനം ചെയ്തു

14/06/2022

നേതാവ്…. ഇതുപോലെ മുന്നിൽ നിന്ന് നയിക്കുന്നവരെ അക്ഷരം തെറ്റാതെ വിളിക്കാം, നേതാവ്…. സഖാവ് എൻകെ പ്രേമചന്ദ്രൻ എംപി💪🔥

01/05/2022

മെയ് ദിനം ~ RSP🚩

🚩മെയ് ദിനം, ലോക തൊഴിലാളി ദിനം.തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവ പോരാട്ട ചരിത്രത്തിന് തുടക്കം കുറിച്ച അമേരിക്കയിലെ ചരിത്രമുറങ...
01/05/2022

🚩മെയ് ദിനം, ലോക തൊഴിലാളി ദിനം.

തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവ പോരാട്ട ചരിത്രത്തിന് തുടക്കം കുറിച്ച അമേരിക്കയിലെ ചരിത്രമുറങ്ങുന്ന ചിക്കാഗോ. ലോക ചരിത്രത്തിൽ ആദ്യമായി അവകാശ സമരത്തിനിടയിൽ രക്തസാക്ഷിത്വം വരിച്ച അമര വിപ്ലവ നായകരുടെ ചോര വീണ ചിക്കാഗോ.

പതിനാലും പതിനാറും മണിക്കൂർ അടിമകളെ പോലെ ജോലി ചെയ്യിച്ചിരുന്ന മുതലാളിത്വ ബൂർഷാ സംഘത്തിന് എതിരെ എട്ടു മണിക്കൂർ ജോലി എന്ന ആവശ്യവുമായി തൊഴിലാളികൾ സമര മുഖത്തേക്ക് ഇറങ്ങിയ മെയ് മാസ പുലരിയിലെ അനിവാര്യമായ പോരാട്ടം. അധികാരിവർഗ്ഗവും കുത്തക മുതലാളിമാരും ചേർന്ന് തൊഴിലാളി സമരത്തെ അടിച്ചമർത്താൻ വഞ്ചനയും ആയുധവും എടുത്തപ്പോൾ നഷ്ടമായത് നിരവധി ജീവനുകൾ.

ചിക്കാഗോയിലെ തൊഴിലാളി വർഗ്ഗ പോരാട്ട ഭൂമികയിലെ രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ ചരിത്ര നിയോഗം പോലെ ആർഎസ്പിയുടെ മൂന്ന് അമരക്കാർക്ക് സന്ദർശിക്കുവാൻ സാധിച്ചു, സ. ബേബി ജോൺ, സ. എൻകെ പ്രേമചന്ദ്രൻ, സ. ഷിബു ബേബി ജോൺ.

വർഗ്ഗ സമരത്തിന്റെ നിണമണിഞ്ഞ ഓർമ്മകളിൽ ഒരു മെയ് ദിനം കൂടി, റെവല്യൂഷണറി സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിയുറച്ച ശബ്ദത്തിൽ നമുക്ക് തൊണ്ടപൊട്ടുമാറുച്ചത്തിൽ വിളിക്കാം,
✊RSP സിന്താബാദ്,
✊മെയ് ദിനം സിന്താബാദ്,
✊വർഗ്ഗ വികാരം സിന്താബാദ്,
✊തൊഴിലാളി ദിനം സിന്താബാദ്,

🥁RSP ചവറ മണ്ഡലം കമ്മറ്റി

മെയ്‌ ദിന റാലി ❤✊🏻
01/05/2022

മെയ്‌ ദിന റാലി ❤✊🏻

സംസ്ഥാന സർക്കാരിന്റെ അനീതിക്ക് എതിരെ ഇത് സമര പരമ്പരയുടെ നാളുകൾ...
28/04/2022

സംസ്ഥാന സർക്കാരിന്റെ അനീതിക്ക് എതിരെ ഇത് സമര പരമ്പരയുടെ നാളുകൾ...

പോരാട്ടങ്ങൾ നിലക്കുന്നില്ല… UTUC തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ഇന്ന് നടന്ന കൊല്ലം കളക്ട്രേറ്റ് ഉപരോധം…  🚩
27/04/2022

പോരാട്ടങ്ങൾ നിലക്കുന്നില്ല… UTUC തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ഇന്ന് നടന്ന കൊല്ലം കളക്ട്രേറ്റ് ഉപരോധം… 🚩

അപ്രഖ്യാപിത നിയമന നിരോധനത്തിലൂടെ കേരള യുവതയെ വഞ്ചിക്കുന്ന പിണറായി സർക്കാർ നടപടിക്ക് എതിരെ RYF സെക്രട്ടറിയേറ്റ് പടിക്കൽ സ...
26/04/2022

അപ്രഖ്യാപിത നിയമന നിരോധനത്തിലൂടെ കേരള യുവതയെ വഞ്ചിക്കുന്ന പിണറായി സർക്കാർ നടപടിക്ക് എതിരെ RYF സെക്രട്ടറിയേറ്റ് പടിക്കൽ സംഘടിപ്പിച്ച യുവജന രോഷം പ്രതിഷേധ മാർച്ച് എൻകെ പ്രേമചന്ദ്രൻ എംപി ഉത്ഘാടനം ചെയ്തു….🚩

അധികാരത്തിന്റെ ഹുങ്കിൽ എന്തും ചെയ്യാമെന്നാണ് ഭരണകൂടം വിചാരിക്കുന്നത്; സർക്കാരിന്റെ വാർഷിക മാമാങ്കത്തിന് വേണ്ടി നിർമ്മാണ ...
18/04/2022

അധികാരത്തിന്റെ ഹുങ്കിൽ എന്തും ചെയ്യാമെന്നാണ് ഭരണകൂടം വിചാരിക്കുന്നത്; സർക്കാരിന്റെ വാർഷിക മാമാങ്കത്തിന് വേണ്ടി നിർമ്മാണ പ്രവർത്തനത്തിന് അനുമതി ഇല്ലാത്ത ആശ്രാമം മൈതാനാത്ത് താൽക്കാലികം എന്ന് പറഞ്ഞ് (7 ദിവസത്തേക്ക്) നിർമ്മിക്കുന്ന ട്രൻസ്ഫോമറിന്റെ അനതികൃതമായ നിർമ്മാണത്തിന് എതിരെ സ. സുഭാഷ് കല്ലടയുടെ നേതൃത്വത്തിൽ RYF പ്രതിക്ഷേധം.

14/04/2022

5 ദിവസമായി കുടിവെള്ളം ഇല്ലാതെ ചവറയിലെ ജനങ്ങൾ, എംഎൽഎ സുജിത് വിജയൻ പിള്ളയുടെ കഴിവുകേടിന്റെ മറ്റൊരു ദൃഷ്ട്ടാന്തം.

കഴിഞ്ഞ 5 ദിവസമായി ചവറയിലെ നീണ്ടകര ശക്തികുളങ്ങര ഉൾപ്പടെയുള്ള പ്രദേശത്തു കുടിവെള്ള വിതരണം നിലച്ചിരിക്കുകയാണ്. ഒരു പൈപ്പ് പൊട്ടിയത് 5 ദിവസത്തിനകം നന്നാക്കി ജലവിതരണം പുനഃസ്ഥാപിക്കാൻ പോലും കഴിവോ കര്യക്ഷമതയൊ ഇല്ലാത്ത ഒരു എംഎൽഎയാണ് ചവറക്കുള്ളത്. വിശുദ്ധവാരവും വിഷുവും ജനം വെള്ളമില്ലാതെ നടത്തട്ടെ എന്ന് ചവറ എംഎൽഎ സുജിത് വിജയൻ പിള്ള കരുതി കാണും. ഇത്രയും കഴിവുകെട്ട ഒരു എംഎൽഎയെ ചവറയുടെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ല. ഇന്നലെ പൈപ്പ് പൊട്ടിയ സ്ഥലത്തു ആള് കാണിക്കാൻ എത്തിയ ചവറയുടെ കഴിവുകെട്ട എംഎൽഎ സുജിത് വിജയൻ പിള്ളയെ സഹികെട്ട പ്രദേശവാസികൾ പഞ്ഞിക്ക് ഇട്ടിട്ടുണ്ട്.

കൊല്ലം തുറമുഖ വികസനം അനാവശ്യമായി വൈകിപ്പിക്കുന്ന പിണറായി സർക്കാരിന്റെ കിരാത നടപടിക്ക് എതിരെ എൻകെ പ്രേമചന്ദ്രൻ എംപിയുടെ ന...
12/04/2022

കൊല്ലം തുറമുഖ വികസനം അനാവശ്യമായി വൈകിപ്പിക്കുന്ന പിണറായി സർക്കാരിന്റെ കിരാത നടപടിക്ക് എതിരെ എൻകെ പ്രേമചന്ദ്രൻ എംപിയുടെ നേതൃത്വത്തിൽ നടന്ന യുഡിഎഫ് ധർണ്ണ.

ഒരുവശത്ത് ഒരുലക്ഷം കോടിയുടെ കെ റെയിൽ വികസനം പറയുക, എന്നാൽ സമയബന്ധിതതമായി ചെയ്തു തീർക്കേണ്ട കൊല്ലം തുറമുഖ വികസനം ഉൾപ്പടെയുള്ള പദ്ധതികൾ ഇഴച്ചു നീക്കുക, ഇത്തരത്തിൽ ജനങ്ങളെ കബളിപ്പിക്കുന്ന മറ്റൊരു ഭരണകൂടം കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല.

ഒരു ചെറിയ തുറമുഖ വികസനം നടത്താൻ സാധിക്കാത്ത ഇവരാണ് ഒരുലക്ഷം കോടിയുടെ കെ റെയിൽ വികസനം കൊണ്ടുവരാൻ പോകുന്നത്!

കുത്തഴിഞ്ഞ ആഭ്യന്തരവും ക്രമസമാധാനവും, സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന യുഡിഎഫ് പ്രതിക്ഷേധ ധർണ്ണയിൽനിന്ന്….
04/03/2022

കുത്തഴിഞ്ഞ ആഭ്യന്തരവും ക്രമസമാധാനവും, സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന യുഡിഎഫ് പ്രതിക്ഷേധ ധർണ്ണയിൽനിന്ന്….

അണയാത്ത തിരിനാളമായി എന്നും ജ്വലിച്ചിടും 🙏🏻കൃപേഷ് ശരത് ലാൽ
17/02/2022

അണയാത്ത തിരിനാളമായി
എന്നും ജ്വലിച്ചിടും 🙏🏻

കൃപേഷ് ശരത് ലാൽ

29/01/2022

ജനുവരി 29: തൊഴിലാളി വർഗ്ഗ ഹൃദയ സ്പന്ദനങ്ങൾക്കൊപ്പം മാത്രം നടന്നു നീങ്ങിയ, സോഷ്യലിസ്റ്റ് മുന്നണി പോരാളി സഖാവ് ബേബി ജോൺ ദിനം.

🚩ആർ.എസ്.പിയുടെ അണയാത്ത ദീപങ്ങൾ🚩ജനുവരി 29: കാലചക്രത്തിൽ മറയാത്ത കരിമണൽ കരുത്ത് സഖാവ് ബേബി ജോണിന്റെ ഓർമ്മദിനം.സ്വാതന്ത്ര്...
28/01/2022

🚩ആർ.എസ്.പിയുടെ അണയാത്ത ദീപങ്ങൾ🚩

ജനുവരി 29: കാലചക്രത്തിൽ മറയാത്ത കരിമണൽ കരുത്ത് സഖാവ് ബേബി ജോണിന്റെ ഓർമ്മദിനം.

സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ പിറന്ന ധീരനായ ദേശാഭിമാനി. കോൺഗ്രസിലൂടെ രാഷ്ട്രീയ പ്രവർത്തത്തിന് തുടക്കം, പിന്നെ സഖാവ് കണ്ണന്തോടത്ത് ജനാർദ്ദനൻ നായരുടെ ശിഷ്യഗണത്തിൽ പ്രധാനിയായി സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരത്തേക്ക് പടിപടിയായി കയറി, ആർ.എസ്.പിയുടെ സംസ്ഥാന സെക്രട്ടറിയും പിൽക്കാലത്ത് ദേശീയ ജനറൽ സെക്രട്ടറിയുമായ ജീവിതരേഖ.

കാരിരുമ്പിന്റെ കരുത്തുള്ള നേതാവ് എന്ന് ബേബിസാറിനെ കുറിച്ച് പറയുന്നത് അക്ഷരംപ്രതി ശരിയാണ്. പോലീസിന്റെ മുന്നിലോ, തൊഴിലുടമയ്ക്ക് മുന്നിലോ വിട്ടുവീഴ്ചയില്ലാതെ നിലക്കൊണ്ട അജയ്യശക്തി.

കരിമണൽ, കശുവണ്ടി, കയർ, കർഷക തൊഴിലാളികളെ യു.ടി.യു.സിയിൽ അണിനിരത്താനും, ആ തൊഴിലാളികളെ ആർ.എസ്.പിയുടെ കൊടികീഴിൽ അവകാശ സമര പോരാളികളാക്കാനും ബേബിസാറിന് കഴിഞ്ഞു. അവകാശ പോരാട്ടങ്ങൾ ജീവശ്വാസമായി കൊണ്ടുനടന്ന ആർ.എസ്.പിയുടെ അമരക്കാരൻ സഖാവ് ബേബിജോൺ വർഗ്ഗസമരത്തിന്റെ ഏടുകളിലെ നക്ഷത്ര ശോഭയുള്ള അടയാളപ്പെടുത്തലാണ്.

വിദ്യാഭ്യാസത്തിലും സ്‌പോർട്സിലും രാഷ്ട്രീയ പ്രവർത്തനത്തിലും കരുത്തുതെളിയിച്ച പ്രതിഭാശാലി. സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് സ്വയം നടന്നുകയറിയ ധീക്ഷണാശാലി. പ്രതിസന്ധികളെ നെഞ്ചുവിരിച്ചു നേരിട്ടപ്പോഴും ആരോടും പരിഭവം കാണിക്കാതെ ചെറുപുഞ്ചിരി കൂടെകൂട്ടിയ ഹൃദയ വിശാലത.

കരുനാഗപ്പള്ളിയിൽ നിന്നും എം.എൽ.എയായ ബേബിസാർ ചവറ മണ്ഡലം രൂപീകൃതമായ നാൾമുതൽ ചവറയുടെ സ്വന്തമായി. ചവറയുടെ ഓരോ സ്‌പർശനവും ബേബിസാർ അറിഞ്ഞു. രാഷ്ട്രീയ ഭൂപടത്തിൽ ചവറക്ക് പ്രത്യേക സ്ഥാനം നേടാൻ കഴിഞ്ഞത് കേരള രാഷ്ട്രീയത്തിലെ അതികായനായ ബേബിസാറിന്റെ സജീവമായ ഇടപെടൽ കൊണ്ടാണ്.

1970ൽ ബേബിസാർ ആദ്യമായി മന്ത്രിയായി. സി.അച്യുതമേനോൻ, കെ.കരുണാകരൻ, എ.കെ.ആന്റണി, പി.കെ.വാസുദേവൻ നായർ, ഇ.കെ.നായനാർ എന്നീ മുഖ്യമന്ത്രിമാരോടൊപ്പം പ്രവർത്തിച്ചു. പ്രഗത്ഭനായ ഭരണ തന്ത്രജ്ഞൻ എന്ന അടയാളപ്പെടുത്തൽ ലഭിച്ച അപൂർവ്വ വ്യക്തിത്വം.

നിയമസഭാ സാമാജികനായി 47 വർഷങ്ങൾ, ഭൂപരിഷ്‌കരണ നിയമം കേരളത്തിൽ നടപ്പാക്കിയ റവന്യൂ മന്ത്രി. വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ ചവറ ഗവൺമെന്റ് കോളേജ് ഉൾപ്പടെ നിരവധി അടയാളപ്പെടുത്തലുകൾ. കൊല്ലം പബ്ലിക് ലൈബ്രറി ഉൾപ്പടെ സാംസ്‌കാരിക മേഖലയിലെ ഒട്ടനവധി സംഭാവനകൾ.

മികച്ച ഭരണാധികാരിയും കഴിവുറ്റ തൊഴിലാളി വർഗ്ഗ നേതാവും ആയിരുന്ന ബേബിസാർ ഭരണ പ്രതിപക്ഷ ഭേദമന്യേ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രശ്ന പരിഹാരത്തിന് എത്തുന്ന ഒറ്റമൂലി ആയിരുന്നു. ഞെടിയിടയിൽ പ്രശ്‌ന പരിഹാരങ്ങൾ നടത്തുന്ന ആ സുപ്രസിദ്ധമായ കഴിവിലൂടെ ബേബിസാറ് കേരളത്തിന്റെ ഒരേയൊരു കിസിഞ്ചറായി. രാഷ്ട്രീയത്തിന് അതീതമായ വ്യക്തിബന്ധം ബേബിസാറിനോളം നിലനിറുത്തിയ മറ്റൊരു നേതാവ് കേരള രാഷ്ട്രീയലോകം കണ്ടിട്ടില്ല.

യുഗചക്രവാളസീമകൾക്ക് അതീതനായ അമരനായകൻ ബേബിസാറിന്റെ ജീവിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ഒരായിരം ആദരപുഷ്പ്പങ്ങൾ അർപ്പിക്കുന്നു🌺🌹🍁🌺🌹

റവല്യൂഷണറി മൂവ്മെന്റ് കൂട്ടായ്‌മ.

Address


Website

Alerts

Be the first to know and let us send you an email when SBJ Samurais posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share