08/08/2024
ഫേസ്ബുക്കിൽ നിന്നും നിങ്ങൾക്കും മാസം നല്ലൊരു വരുമാനം നേടാം എന്ന് എത്ര പേർക്ക് അറിയാം? തുടക്കക്കാർക്ക് പോലും മാസം 25,000 മുതൽ 50,000 വരെ നേടാൻ കഴിയും.
അതിനു വേണ്ടി നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ പ്രൊഫൈൽ പ്രൊഫഷണൽ മോഡിലേക്ക് മാറ്റുകയോ അല്ലെങ്കിൽ പുതുതായി ഒരു ഫേസ്ബുക് പേജ് തുടങ്ങുകയോ ചെയ്യണം.
അതിന് ശേഷം 7 രീതിയിൽ ഫേസ്ബുക് നിങ്ങൾക്കും മാസം വരുമാനം തരും.
1) ഇൻസ്ട്രീം ആഡ്‌സ്
നിങ്ങൾ ഇടുന്ന വീഡിയോകളുടെ ഇടയിൽ ഫേസ്ബുക് പരസ്യങ്ങൾ കാണിക്കുകയും അത് വഴി നിങ്ങൾക്ക് ഒരു വരുമാനം ലഭിക്കുകയും ചെയ്യും.
2) ആഡ്‌സ് ഓൺ റീൽസ്
നിങ്ങൾ പോസ്റ്റ് ചെയ്യുന്ന റീലുകളുടെ ഇടയിൽ ഫേസ്ബുക് പരസ്യങ്ങൾ കാണിക്കുകയും അത് വഴി നിങ്ങൾക്ക് ഒരു വരുമാനം ലഭിക്കുകയും ചെയ്യും.
3) ഇൻസ്ട്രീം ആഡ്‌സ് ഓൺ ലൈവ്
നിങ്ങൾ ലൈവിൽ വന്ന് വീഡിയോ ചെയ്യുമ്പോൾ ഫേസ്ബുക് പരസ്യങ്ങൾ കാണിക്കുകയും അത് വഴി നിങ്ങൾക്ക് ഒരു വരുമാനം ലഭിക്കുകയും ചെയ്യും.
4) സ്റ്റാർസ്
മറ്റുള്ളവർ നമുക്ക് നൽകുന്ന സ്റ്റാർസ് വഴിയും ചെറിയ വരുമാനം ലഭിക്കും.
5) ബോണസ് പ്രോഗ്രാം
നിങ്ങൾ കൂടുതൽ ആളുകൾ പ്രതികരിക്കുന്ന കണ്ടന്റുകൾ ചെയ്യുമ്പോൾ ഫേസ്ബുക് അതിന് ബോണസ് നൽകുകയും Payout സമയത്ത് അത് ഡോളർ ആയി അക്കൗണ്ടിൽ ലഭിക്കുകയും ചെയ്യും.
6) പെയ്‌ഡ് പ്രൊമോഷൻ
നിങ്ങൾക്ക് അത്യാവശ്യം ഫോളോവേഴ്സ് ഉണ്ടെങ്കിൽ പല കമ്പനികളും അവരുടെ പരസ്യങ്ങൾ ചെയ്യാനായി സമീപിക്കും. നല്ലൊരു തുക വാങ്ങി നിങ്ങൾക്ക് അവരുടെ പരസ്യങ്ങൾ ചെയ്യാവുന്നതാണ്.
7) ആഡ്‌സെൻസ്
നിങ്ങൾക്ക് സ്വന്തമായി ആഡ്‌സെൻസ് അക്കൗണ്ട് ഉള്ള ഒരു വെബ്സൈറ്റോ ബ്ലോഗോ ഉണ്ടെങ്കിൽ അതിന്റെ ലിങ്കുകൾ ഫേസ്ബുക്കിൽ ഇട്ട് വരുമാനം നേടാം. മലയാള മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് തുടങ്ങിയ എല്ലാ ന്യൂസ് ചാനലുകളും അതാണ് ചെയ്യുന്നത്.
ഇതിനെകുറിച്ച് കൂടുതൽ അറിയാൻ താൽപര്യമുള്ളവർ ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്ത ശേഷം കമന്റ് ചെയ്യുക. പോസ്റ്റ് ഷെയർ ചെയ്താൽ മറ്റുള്ളവർക്കും ഉപകാരപ്പെടും.
NB: 2019 ൽ ആണ് ഞങ്ങൾ ഫേസ്ബുക്കിന്റെ അനന്ത സാധ്യതകൾ മനസിലാക്കി തുടങ്ങിയത്. ആ യാത്ര 2024 ൽ എത്തി നിൽക്കുമ്പോൾ ഫേസ്ബുക് ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ അവിശ്വസനീയം. ഇതിനോടകം 30 രാജ്യങ്ങൾ സന്ദർശിക്കാനായതും ചില രാജ്യങ്ങളിൽ ഒന്നിലേറെ തവണ പോകാൻ കഴിഞ്ഞതും സോഷ്യൽ മീഡിയ സെലിബ്രിറ്റികളായ ഒരു കൂട്ടം വ്‌ളോഗേഴ്സിന്റെ സൗഹൃദം നേടാനായതും രാഷ്ട്രീയ സാമൂഹ്യ ബിസിനസ് മേഖലയിലെ നിരവധി ആളുകളുമായി ഇടപഴകാൻ കഴിഞ്ഞതും ഈ ഫേസ്ബുക് കാരണം മാത്രം. ജീവിതത്തിൽ ഒരിക്കൽ പോലും തുറക്കാൻ സാധ്യത ഇല്ലാതിരുന്ന പല വാതിലുകളും ഈ സോഷ്യൽ മീഡിയ കാരണം എന്റെ മുന്നിൽ തുറക്കപ്പെട്ടിട്ടുണ്ട്. ഇതിനൊക്കെ ആദ്യമായി നന്ദി പറയുന്നത് നിങ്ങൾ ഫോളോവേഴ്സിനോട് ആണ്.