മലപ്പുറം ഹിസ്റ്ററി

  • Home
  • മലപ്പുറം ഹിസ്റ്ററി

മലപ്പുറം ഹിസ്റ്ററി History of Malappuram

ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക്‌ കരള്‍ ചോരകൊണ്ട്‌ അടിവരയിട്ട ദേശനാമം. പരലക്ഷം മനുഷ്യര്‍ ജീവനര്‍പ്പിച്ച വിമോചനത്തിന്റെ വീരഗാധകള്‍ മുഴങ്ങുന്ന മണ്ണ്‌. കലയും സംഗീതവും കളിയും കാര്യവും ഒരേ ഗൗരവത്തില്‍ കൊണ്ടാടുന്ന ജനത. മലയാള ഭാഷാ പിതാവിന്റെ ജന്‍മദേശം. മാപ്പിളസാഹിത്യത്തിന്റെ പൂങ്കുഴിലുകള്‍ പാറി നടന്ന പൂന്തോപ്പ്‌. എഴുത്തഛനും മോയിന്‍ കുട്ടി വൈദ്യര്‍ക്കുമൊപ്പം പൂന്താനവും മേല്‍പ്പത്തൂരും വ

ള്ളത്തോളും ഈ നാടിന്റെ അഭിമാന സന്തതികള്‍. ദേശസ്നേഹത്തിന്റെ വിപ്ലവധ്വനി മുഴക്കി മമ്പുറം തങ്ങളും , പാണക്കാട്‌ ഹുസൈന്‍ ശിഹാബ്‌ ആറ്റകോയ തങ്ങളും , വെളിയങ്കോട്‌ ഉമര്‍ ഖാസിയും,ആലി മുസ്ലിയാരും , വാരിയന്‍ കുന്നത്തും , കെ മാധവന്‍ നായരും, എം പി നാരായണമേനോനും പടനയിച്ച നാട്‌. രാഷ്ട്രീയരംഗമാകെ സൂര്യശോഭയോടെ ജ്വലിച്ചു നിന്ന പാണക്കാട്‌ പൂക്കോയ തങ്ങളുടേയും ഇ എം എസ്‌ നമ്പൂതിരിപ്പാടിന്റെയും മുഹമ്മദലി ശിഹാബ്‌ തങ്ങളുടേയും ജന്‍മദേശം. ഉറൂബും ഇടശ്ശേരിയും തൊട്ട്‌ തുടങ്ങുന്ന ആധുനിക സാഹിത്യപാരമ്പര്യം ഉറവയെടുത്ത താഴ്‌വര. ഇന്ത്യന്‍ സ്വാതന്ത്യ്രസമര ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ബ്രിട്ടീഷകാര്‍ക്കെതിരായ ഒരേയൊരു യുദ്ധവും അരങ്ങേറിയത്‌ ഇവിടെ. സി എച്ചും ബാഫക്കി തങ്ങളും കുരിക്കളും പൊരുതി നേടിയ ജില്ല

1969 ജൂൺ 16-നാണ് മലപ്പുറം ജില്ല രൂപീകൃതമായത്. 7 താലൂക്കുകളും 15 ബ്ലോക്ക് പഞ്ചായത്തുകളും 95 ഗ്രാമപഞ്ചായത്തുകളും ജില്ലയിലുണ്ട്[3]. മലപ്പുറം, മഞ്ചേരി, തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ, നിലമ്പൂർ, കോട്ടക്കൽ വളാഞ്ചേരി, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, കൊണ്ടോട്ടി എന്നിവയാണ് ജില്ലയിലെ 12 മുനിസിപ്പാലിറ്റികൾ.

Address


Alerts

Be the first to know and let us send you an email when മലപ്പുറം ഹിസ്റ്ററി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share