നല്ല വാർത്ത - Nalla Vartha

  • Home
  • നല്ല വാർത്ത - Nalla Vartha

നല്ല വാർത്ത - Nalla Vartha Rise your Hands only for Good Things,
Then Watch and Hear only for Good News

LET DO GOOD, LET THEM TO DO GOOD.

23/03/2022

എത്ര മനോഹരമായ കാഴ്ച!!

പയ്യന്നൂർ റയില്‍വേ ട്രാക്കിൽ ഇരുകാലുകളും അറ്റ് കിടന്ന് നിലവിളിക്കുന്ന രണ്ടര വയസ്സുകാരൻ സാലിഹിനെ ഒരു മനുഷ്യ സ്നേഹി വാരിയെ...
21/03/2022

പയ്യന്നൂർ റയില്‍വേ ട്രാക്കിൽ ഇരുകാലുകളും അറ്റ് കിടന്ന് നിലവിളിക്കുന്ന രണ്ടര വയസ്സുകാരൻ സാലിഹിനെ ഒരു മനുഷ്യ സ്നേഹി വാരിയെടുത്ത് പയ്യന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് എടുത്ത് ഓടുമ്പോൾ ഇരു കാലും നഷ്ടപ്പെട്ട പൊന്ന്മോൻ ഇനി ജീവിതത്തിലേക്ക് പിച്ചവെക്കുമെന്ന് ആരും കരുതിയതല്ല.

വിദഗ്ദരായ ഡോക്ടർമാരും ആധുനിക ശാസ്ത്രവും ഒരുമിച്ചപ്പോൾ തുന്നിപ്പിടിച്ച അവന്റെ പിഞ്ചു കാലുകളിൽ രണ്ടര വയസ്സുകാരൻ സാലിഹ് പിച്ചവെച്ച് തുടങ്ങി...

മംഗളൂരു എജെ ഹോസ്പിറ്റലിൽ ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ തുന്നിപ്പിടിപ്പ കാലുകളിൽ നടക്കാൻ തുടങ്ങിയതോടെയാണ് പ്രതീക്ഷകൾക്ക് ചിറക് മുളച്ചത്.

കഴിഞ്ഞ ഏപ്രിൽ 29 ന് പയ്യന്നൂർ റെയിൽവെ ട്രാക്കിൽ ഉമ്മയും മകനും അപകടത്തിൽ പെടുകയായിരുന്നു. ഉമ്മ പിലാത്തറ സ്വദേശിനി പീരക്കാംതടത്തിൽ സഹീദ (29) സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപെട്ടിരുന്നു.

ഒരാൾ നിലവിളിക്കുന്ന സാലിഹിനെയും മറ്റൊരാൾ അറ്റ്കിടന്ന കാലുകൾ പ്ലസ്റ്റിക്ക് കവറിലുമാക്കി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഉടന പയ്യന്നൂർ പോലീസിന്റെ സഹായത്തോടെ സിഐ എംപി ആസാദിന്റെ നേത്രത്വത്തിൽ അറ്റ കാലുകൾ പ്ലാസ്റ്റിക്ക് ബോക്സിൽ ഐസിട്ട് മംഗളൂരു എജെ ഹോസ്പിറ്റലിൽ എത്തിച്ചു.

സാമ്പത്തിക സഹായവും പോലീസ് തന്നെ തരപ്പെടുത്തി മുൻകൂട്ടി വിവരം നല്‍കിയതിനാൽ ശസ്ത്രക്രിയക്ക് വേണ്ട ഒരുക്കങ്ങൾ നടത്തിയിരുന്നു. അതിനിടയിൽ സാലിഹിന്റെ ശരീരത്തിൽ നിന്ന് ഒരു ലിറ്ററിലതികം രക്തം വാർന്നു പോയിരുന്നെങ്കിലും ബോധം നഷ്ടപ്പെട്ടിരുന്നില്ല.

തിരിച്ചറിയാതിരുന്നകുഞ്ഞ്ന് പോലീസിന്റെ സമ്മതത്തോടെ ശസ്ത്രക്രിയ തുടങ്ങി. ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായി നടത്തി. അപ്പോഴേക്കും നീലേശ്വരം തൈക്കടപ്പുറത്തെ സമീറിന്റെ ഭാര്യയയും മകനുമാണ് അപകടത്തിൽ പെട്ടത് എന്ന് തിരിച്ചറിഞ്ഞു.

ശേഷം ആറ് മാസം നിതാന്ത ജാഗ്രതയോടെ കുഞ്ഞിനെ അണുബാധയൊന്നും ഏൽക്കാതെ സംരക്ഷിച്ചു.

ഇളം പ്രിയമായതിനാൽ ഞരമ്പുകളുടെ പുനർ നിർമിതിയും വളര്‍ച്ചയുമെല്ലാം വേഗതയിലായി.
തൊലികൾ വെച്ച് പിടിപ്പിച്ചതുൾപ്പടെ നാല് ശസ്ത്രക്രിയകൾക്ക് സാലിഹ് വിധേയനായി. ഇപ്പോൾ പരസഹായമില്ലാതെ കുഞ്ഞ് കാലുകൾ നടന്നു തുടങ്ങി.

എജെ ഹോസ്പിറ്റലെ മൈക്രോ വാസ്കുലാർ സർജൻ ഡോ. ദിനേശ് കദമിന്റെ നേത്രത്വത്തിലാണ് ഏറെ ശ്രമകരമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
©®

19/03/2022

വഴിയരികിലെ പാവം ലോട്ടറി കച്ചവടക്കാരന് ആശ്വാസത്തിന്റെ തെളി നീരുമായി ഇരു മനുഷ്യർ!!

Address


Website

Alerts

Be the first to know and let us send you an email when നല്ല വാർത്ത - Nalla Vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share