15/01/2024
അറിവ് വിശുദ്ധ ഇസ്ലാമിന്റെ ജീവനാഡിയാണ്. വിജ്ഞാന സമ്പന്നമായ സമൂഹത്തില്‍ മാത്രമാണ് ധാര്‍മികതയുടെ അടയാളങ്ങള്‍ ദര്‍ശിക്കാന്‍ സാധിക്കുക.
അന്ത്യ പ്രവാചകൻ മുഹമ്മദ് നബി(സ) യുടെ ഇരുപത്തിമൂന്ന് വർഷക്കാലത്തെ പ്രബോധന മുന്നേറ്റങ്ങൾക്ക് ശേഷം അവിടുത്തെ സ്വഹാബികൾ ആ ദൗത്യ മേറ്റെടുത്തു. സത്യമത പ്രചാരണത്തിനു വേണ്ടി അവർ നാടും വീടും വിട്ടു. ലോകം മുഴുക്കെ വെളിച്ചം പരത്തി.സ്വഹാ ബികൾക്കു ശേഷം താബിഉകളും തബഉ താബിഉകളും ഇസ്ലാമിക പ്രബോധന വീഥിയിൽ തിളക്കമാർന്ന കാൽവെപ്പുകൾ നടത്തി.തത്ഫലമായി ഇസ്ലാമിന്റെ വെളിച്ചം എത്താത്ത ഒരു ഭൂപ്രദേശവും ലോകത്തില്ല എന്നായി. പൂർവികരുടെ പാത പിൻതുടർന്ന് പണ്ഡിതന്മാരും ദഅവ രംഗത്ത് സ്തുത്യർഹമായ മുന്നേറ്റം കാ ഴ്ച്ചവെച്ചു.
കാലക്രമത്തില്‍ ആധുനിക വിദ്യാഭ്യാസത്തിന്റെ അതിപ്രസരം ഉണ്ടായപ്പോള്‍ ഇസ്ലാമിക പ്രബോധനത്തിന്റെ കാലികമായ ശാക്തീകരണത്തിന് വേണ്ടിയാണ് മതഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രൂപം നല്‍കപ്പെടുന്നത്. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി ഈ സംവിധാനത്തിന് മുന്‍കൈയെടുത്ത്, സമസ്തയുടെ ആശീര്‍വാദത്തോടെ നന്തിയിൽ ഉസ്താദ് അസ്ഥിവാരമിട്ട് വൈജ്ഞാനിക സൂര്യ തേജസ് ശംസുൽ ഉലമ രണ്ട് പതിറ്റാണ്ട് കാലം പ്രഭയേകി വിശ്വ വിഖ്യാതരായ പണ്ഡിതരുടെ തലോടലിലൂടെ ഇന്ന് നാലര പതിറ്റാണ്ടിന്റെ നിറവിൽ എട്ട് കോഴ്സുകളിലായി അറുപതോളം അഫ്ലിയേഷനുകളുളള ദാറുസ്സലാം ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ സഹ സ്ഥാപനമായ നന്തിയിൽ മുഹമ്മദ് മുസ്‌ലിയാർ സ്മാരക ദാറുസ്സലാം അക്കാദമി ജ്ഞാന പ്രസരണ വീഥിയിൽ ഇന്നേക്ക് 14 സംവത്സരങ്ങൾ പിന്നിടുകയാണ്.