തലശ്ശേരി വാർത്തകൾ

  • Home
  • തലശ്ശേരി വാർത്തകൾ

തലശ്ശേരി വാർത്തകൾ Welcome To Thalassery varthak

പാനൂരിലും പള്ളി വിവാദം. സൂര്യ ക്ഷേത്രം പൊളിച്ച് പള്ളി പണിഞ്ഞെന്ന വാദവുമായി ആർഎസ്എസ് നേതാവ് OPEN MALAYALAM NEWSവീഡിയോ ലിങ...
16/02/2024

പാനൂരിലും പള്ളി വിവാദം. സൂര്യ ക്ഷേത്രം പൊളിച്ച് പള്ളി പണിഞ്ഞെന്ന വാദവുമായി ആർഎസ്എസ് നേതാവ്

OPEN MALAYALAM NEWS

വീഡിയോ ലിങ്ക് കമന്റ് ബോക്സിൽ 👇

വാർത്തയുടെ ലിങ്ക് കമന്റിൽ 👇
26/01/2024

വാർത്തയുടെ ലിങ്ക് കമന്റിൽ 👇

കുഞ്ഞുങ്ങളുടെ മനസറിഞ്ഞ് അവർക്കൊപ്പം സാഹിത്യ ലോകത്ത് വിരാജിക്കുന്ന ഒരു മനുഷ്യൻ. നിഷ്കളങ്കമായ ബാല്യങ്ങളിൽ ഹൃദ്യമായി അവബോധം...
20/01/2024

കുഞ്ഞുങ്ങളുടെ മനസറിഞ്ഞ് അവർക്കൊപ്പം സാഹിത്യ ലോകത്ത് വിരാജിക്കുന്ന ഒരു മനുഷ്യൻ. നിഷ്കളങ്കമായ ബാല്യങ്ങളിൽ ഹൃദ്യമായി അവബോധം സൃഷ്ടിക്കാൻ സാഹിത്യ രചനകൾക്ക് സാധ്യമാണെന്നും സർഗാത്മകമായി അവരിൽ പരിസ്ഥിതിയും പ്രകൃതിയും ഇണക്കി ചേർത്ത് വളർത്തിയെടുത്താൽ വിപ്ലവകരമായ മാറ്റമുണ്ടാകുന്ന വരും തലമുറയാണ് തൻ്റെ സ്വപ്നമെന്നും കരുതുന്ന സാഹിത്യകാരൻ.

പാലത്തായി യുപി.സ്കൂളിൽ നിന്നും പ്രധാനധ്യാപകനായി വിരമിച്ച രാജു കാട്ടുപുനം ഓപ്പൺമലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ നിന്നും.

ലിങ്ക് കമന്റ്ബോക്സിൽ👇

നടി സുബ്ബലക്ഷ്മി അന്തരിച്ചുമലയാളത്തിന്റെ മുത്തശ്ശി എന്ന് വിശേഷിപ്പിക്കാവുന്ന നടി സുബ്ബലക്ഷ്മ‌ി വിടവാങ്ങി. നടി താരകല്യാണി...
30/11/2023

നടി സുബ്ബലക്ഷ്മി അന്തരിച്ചു

മലയാളത്തിന്റെ മുത്തശ്ശി എന്ന് വിശേഷിപ്പിക്കാവുന്ന നടി സുബ്ബലക്ഷ്മ‌ി വിടവാങ്ങി. നടി താരകല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി. കല്യാണരാമനിലെ മുത്തശിയായി എത്തി ആരാധക പ്രീതി നേടിയ സുബ്ബലക്ഷ്‌മി പരസ്യ ചിത്രങ്ങളിലും സജീവമാണ്. നടി സീമ ജി നായർ പങ്കുവച്ച പോസ്റ്റിലൂടെയാണ് സുബ്ബലക്ഷ്‌മിയുടെ വിയോഗ വാർത്ത ആരാധകർ അറിഞ്ഞത്.

*തലശ്ശേരിയിലെ  സദാചാര ആക്രമണം ;  ദമ്പതിമാര്‍ക്കെതിരെ പൊലീസ് ചുമത്തിയ കേസില്‍ പ്രത്യുഷിന് ജാമ്യം* തലശ്ശേരിയില്‍ പൊലീസിന്റ...
12/07/2022

*തലശ്ശേരിയിലെ സദാചാര ആക്രമണം ; ദമ്പതിമാര്‍ക്കെതിരെ പൊലീസ് ചുമത്തിയ കേസില്‍ പ്രത്യുഷിന് ജാമ്യം*

തലശ്ശേരിയില്‍ പൊലീസിന്റെ സദാചാര ആക്രമണത്തിന് ഇരയായ ദമ്പതിമാരില്‍ പ്രത്യുഷിന് ജാമ്യം. തലശ്ശേരി മജിസ്‌ട്രേട്ട് കോടതിയാണ് പൊലീസിന്റെ ആക്രമണത്തിന് ഇരയായ പ്രത്യുഷിന് ജാമ്യം അനുവദിച്ചത്. പൊലീസിനെ ആക്രമിച്ചു , കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് തലശ്ശേരി പൊലീസ് പ്രത്യുഷിനെതിരെ കേസെടുത്തിരുന്നത്. ഈ കേസില്‍ പ്രത്യുഷിന്റെ ഭാര്യ മേഘയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

കഴിഞ്ഞാഴ്ചയാണ് തലശ്ശേരിയില്‍ കടല്‍പ്പാലം കാണാന്‍ പോയ പ്രത്യുഷും ഭാര്യ മേഘയും പൊലീസിന്റെ സദാചാര ആക്രമണത്തിന് ഇരകളായത്. രാത്രി കടല്‍പ്പാലം കാണാനെത്തിയ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നെന്നാണ് പരാതി. ഇത് ചോദ്യം ചെയ്തതോടെ പ്രത്യുഷിനെ മര്‍ദ്ദിക്കുകയും കേസെടുക്കുകയും ചെയ്‌തെന്ന് ഭാര്യ മേഘ ആരോപിച്ചിരുന്നു.

സംഭവത്തില്‍ കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്വേഷണം നടത്തുന്ന തലശ്ശേരി എസിപി ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. സിഐക്കും എസ്‌ഐക്കുമെതിരെ ഉയര്‍ന്ന പരാതിയില്‍ എസിപിക്ക് പുറമേ, സ്‌പെഷ്യല്‍ബ്രാഞ്ച് ഡിവൈഎസ്പിയും അന്വേഷണം നടത്തുന്നുണ്ട്. സ്റ്റേഷനിലെ ' സിസിടിവി ദൃശ്യങ്ങളും വൂണ്ട് സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് കമ്മീഷണര്‍ ആര്‍.ഇളങ്കോ നിര്‍ദേശിച്ചിട്ടുള്ളത്.

തലശ്ശേരിയില്‍ ദമ്പതികള്‍ക്ക് നേരെ പൊലീസ് അതിക്രമം നടത്തിയ സംഭവത്തില്‍ നിര്‍ണായക മെഡിക്കല്‍ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പൊലീസ് കേസില്‍ പ്രതിയാക്കി ജയിലില്‍ അടച്ച പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റെന്ന് തെളിയിക്കുന്ന മെഡിക്കല്‍ രേഖകളായിരുന്നു ഇത്. പ്രത്യുഷാണ് തങ്ങളെ ആക്രമിച്ചതെന്ന പൊലീസ് വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.

*തലശേരി ചിറക്കരയിൽ പ്രവാസിയുടെ വീട്ടിൽ കവർച്ച ;  15 പവനും, 2500 ദിർഹവും നഷ്ടപ്പെട്ടു.* ചിറക്കര പള്ളിത്താഴ അയ്യലത്ത് സ്കൂ...
12/07/2022

*തലശേരി ചിറക്കരയിൽ പ്രവാസിയുടെ വീട്ടിൽ കവർച്ച ; 15 പവനും, 2500 ദിർഹവും നഷ്ടപ്പെട്ടു.*

ചിറക്കര പള്ളിത്താഴ അയ്യലത്ത് സ്കൂളിന് സമീപത്തുള്ള ടി. അബ്ദുറഹ്മാൻ്റ നിസ്വ എന്ന വീട്ടിലാണ് കവർച്ച നടന്നത്.
15 പവൻ സ്വർണാഭരണങ്ങ ളും 2500 ദിർഹവും ഇന്ത്യൻ കറൻസിയും നഷ്ടപ്പെട്ടതായി അബ്ദുൽ റഹ്മാന്റെ മകൻ മു ഹമ്മദ് സവാദ് പരാതിപ്പെട്ടു. വിദേശത്തുള്ള സവാദ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ബാൽക്കണിയുടെ വാതിൽ വഴി അകത്ത് കടന്ന മോഷ്ടാവ് വീട്ടുടമയുടെ മക ളും ഭർത്താവും ഉറങ്ങുന്ന മുറിയിലെ അലമാരയിലുള്ള ബാഗിൽ നിന്നാണ് വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നത്. ബാഗ് സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. രാത്രി വൈകി ഉറങ്ങാൻ കിടന്ന സവാദ് പുലർച്ചെ 5 മണിക്ക് നിസ്കാരത്തിനായി എഴുന്നേറ്റപ്പോഴാണ് മുകളിലെ വാ തിൽ തുറന്ന് കിടന്നതായും അകത്ത് കള്ളൻ കയറിയതായും
തിരിച്ചറിഞ്ഞത്. രാത്രിയിൽ വാതിൽ അടച്ചതായി സവാദ് ഓർക്കുന്നില്ല. പരാതിയെ തുടർന്ന് തലശ്ശേരി പോലിസ് വീട്ടിലെത്തി അന്വേഷണം ന ടത്തി. വീട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. തെളിവെടുപ്പിനായി കണ്ണൂരിൽ നിന്ന് വിരലടയാള വിദഗ്ദരും ശ്വാന സേനയും എത്തുന്നുണ്ട്.

വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത വേണം: കെ എസ് ഇ ബികനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ വൈദ്യുതിയുമായി ബന്ധപ്പെട്...
08/07/2022

വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത വേണം: കെ എസ് ഇ ബി

കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്ന് കെ എസ് ഇ ബി. കനത്ത മഴ വൈദ്യുതി വിതരണത്തെ ബാധിക്കുന്നുണ്ട്. മരക്കൊമ്പുകളും വൃക്ഷങ്ങളും പതിച്ച് വൈദ്യുതി കമ്പിയും പോസ്റ്റും തകർന്ന നിരവധി പരാതികളാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം.

വെള്ളക്കെട്ടുള്ള സ്ഥലത്ത് കമ്പി പൊട്ടി വീണാൽ വെള്ളത്തിലൂടെ വൈദ്യുതി പ്രവഹിക്കാനുള്ള സാധ്യത കൂടുതലാണ്. രാത്രിയാണ് ഇത് സംഭവിക്കുന്നതെങ്കിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാനും ഇടയുണ്ട്. അതിനാൽ പുലർച്ചെ പുറത്തിറങ്ങുമ്പോൾ കൂടുതൽ ജാഗ്രത വേണം.

വൈദ്യുതി കമ്പി പൊട്ടിവീണാൽ പരിസരത്തേക്ക് പോകരുത്. ഈ വിവരം വേഗത്തിൽ കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ അപകടങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യാനുള്ള എമർജൻസി നമ്പറായ 9496010101ലോ അറിയിക്കുക. അപകടങ്ങൾ ഒഴിവാക്കാനും വൈദ്യുതി വിതരണത്തിന്റെ പുനസ്ഥാപന പ്രവൃത്തികളുമായും സഹകരിക്കണമെന്ന് കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

തലശ്ശേരിയിലെ പാര്‍ക്കില്‍ ഒളിക്യാമറ; ജാമ്യത്തിലിറങ്ങിയ രണ്ടുപ്രതികള്‍ വീണ്ടും അറസ്റ്റില്‍തലശ്ശേരി: തലശ്ശേരിയിൽ പാർക്കിലെ...
07/07/2022

തലശ്ശേരിയിലെ പാര്‍ക്കില്‍ ഒളിക്യാമറ; ജാമ്യത്തിലിറങ്ങിയ രണ്ടുപ്രതികള്‍ വീണ്ടും അറസ്റ്റില്‍

തലശ്ശേരി: തലശ്ശേരിയിൽ പാർക്കിലെത്തിയ കമിതാക്കളുടെ രഹസ്യദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ നേരത്തേ അറസ്റ്റിലായി ജാമ്യംലഭിച്ച രണ്ടുപേരെ തലശ്ശേരി പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. പന്ന്യന്നൂരിലെ കെ.വിജേഷ് (30), വടക്കുമ്പാട് മീത്തുംഭാഗത്തെ അനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം യുവതി നൽകിയ പരാതിയിലാണ് ഇരുവരും അറസ്റ്റിലായത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വിജേഷ് ദൃശ്യങ്ങൾ ചിത്രീകരിക്കുകയും അനീഷ് പ്രചരിപ്പിക്കുകയും ചെയ്തതായാണ് പരാതി. സ്വകാര്യ ബസ് കണ്ടക്ടറാണ് അനീഷ്. കമിതാക്കൾ നൽകിയ പരാതിയിൽ മേയ് 23-ന് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു.

ഇരുവർക്കും അന്ന് പോലീസ് സ്റ്റേഷനിൽനിന്ന് ജാമ്യം അനുവദിച്ചു. പാർക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങൾ പകർത്തിയതിന് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓവർബറീസ് ഫോളി പാർക്കിലെത്തിയ കമിതാക്കളുടെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നാണ് തുടക്കത്തിൽ പോലീസ് നടപടി സ്വീകരിച്ചത്.

പ്രതികളെ അറസ്റ്റ് ചെയ്തശേഷം അന്വേഷണം നിലച്ചിരുന്നു. കമിതാക്കളുടെ ദൃശ്യങ്ങൾ വിദേശത്ത് വ്യാപകമായി പ്രചരിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതോടെയാണ് പോലീസ് വീണ്ടും അന്വേഷണം ശക്തമാക്കിയത്. സംഭവത്തിലുൾപ്പെട്ട ഒരാൾ ഒളിവിലാണ്. ഇയാളെ നേരത്തേ പോലീസ് ചോദ്യംചെയ്ത് വിട്ടതാണ്. പാർക്കിൽനിന്നുള്ള നിരവധി കമിതാക്കളുടെ ദൃശ്യങ്ങൾ ഇവർ ചിത്രീകരിച്ചിരുന്നു. പോലീസ് സ്വമേധയായെടുത്ത കേസിൽ മൂന്നുപേരും കമിതാക്കൾ നൽകിയ പരാതിയിൽ രണ്ടുപേരുമാണ് നേരത്തേ അറസ്റ്റിലായത്. പാർക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങൾ ചിത്രീകരിക്കാൻ രാവിലെ മുതൽ ചിലർ പാർക്കിലെത്തിയിരുന്നു. സ്കൂൾ, കോളേജ് വിദ്യാർഥിനികൾ ഉൾപ്പെടെയുള്ള കമിതാക്കളാണ് ഇവിടെയെത്തിയിരുന്നത്. ഇവിടെനിന്ന് ചിത്രീകരിച്ച ദൃശ്യങ്ങൾ ചില അശ്ലീല സൈറ്റുകളിലും പ്രത്യക്ഷപ്പെട്ടു. ഇതേത്തുടർന്ന് സൈബർ പോലീസിന്റെ സഹായത്തോടെ അപ്ലോഡ് ചെയ്തവരെക്കുറിച്ചുള്ള വിവരം പോലീസ് ശേഖരിച്ചു. രഹസ്യക്യാമറകൾ സ്ഥാപിച്ചും ഒളിഞ്ഞിരുന്നുമാണ് ദൃശ്യങ്ങൾ പകർത്തിയത്.

05/07/2022

തലശേരിയിൽ നിന്നുള്ള 40 ഓളം ഒളിക്യാമറാ ദൃശ്യങ്ങൾ അശ്ലീല സൈറ്റിൽ; അപ്ലോഡ് ചെയ്തവരെ കുടുക്കാൻ പോലീസ്

തലശേരിയിലെ ഓവർബറീസ് ഫോളി പാർക്കിൽ ഒളിക്യാമറ ഉപയോഗിച്ച് കമിതാക്കളുടെ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ പ്രചരിക്കുന്നു. പണം കൊടുത്താൽ മാത്രം കാണാൻ കഴിയുന്ന സൈറ്റുകളിലാണ് ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. നൂറോളം ദൃശ്യങ്ങൾ ഇവിടെ വച്ച് ചിത്രീകരിച്ചതായാണ് വിവരം. ഇതിൽ നാല്പതോളം ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ കണ്ടതായാണ് റിപ്പോർട്ട്. പാർക്കിലെ മതിലിന് വിടവുണ്ടാക്കി മൊബൈൽ ക്യാമറ സ്ഥാപിച്ചാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പാർക്കിലെത്തിയ നിരവധി കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ ഇത്തരത്തിൽ ചിത്രീകരിച്ചിട്ടുണ്ട്.

ദൃശ്യങ്ങൾ എങ്ങനെ അശ്ലീലസൈറ്റുകളിലെത്തി, ആര് അപ്ലോഡ് ചെയ്തു തുടങ്ങിയ കാര്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങൾ വിദേശത്തു നിന്ന് അപ്ലോഡ് ചെയ്തതാണോ എന്നും, അപ്ലോഡ് ചെയ്തവരും ചിത്രീകരിച്ചവരും തമ്മിൽ നേരിട്ടോ അല്ലാതേയോ ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. വീഡിയോ ചിത്രീകരിച്ച കേസിൽ മൂന്നു പേരെ തലശേരി പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പന്ന്യന്നൂർ സ്വദേശി വിജേഷ്, മഠത്തുംഭാഗത്തെ അനീഷ് എന്നിവരാണ് ഇതിനകം കേസിൽ അറസ്റ്റിലായത്. ഇതിൽ വിജേഷാണ് വീഡിയോ ചിത്രീകരിച്ചത്. അനീഷ് അത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.

30/06/2022

*കണ്ണൂർ വിമാനത്താവളത്തിൽ പ്രതിമാസ യാത്രക്കാർ ഒരുലക്ഷം കഴിഞ്ഞു*


മട്ടന്നൂർ : നീണ്ട ഇടവേളയ്ക്കു ശേഷം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ പ്രതിമാസ യാത്രക്കാർ 1 ലക്ഷം കഴിഞ്ഞു. ‌എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്ക് പ്രകാരം 1,00,397 പേരാണ് മേയ് മാസം കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്. ജൂണിൽ 10 അധിക സർവീസ് കൂടി ആരംഭിച്ചതിനാൽ യാത്രക്കാർ ഇനിയും കൂടും. കോവിഡ് ലോക്ഡൗൺ നിയന്ത്രണങ്ങൾക്കു ശേഷം വിമാന യാത്ര വീണ്ടും ആരംഭിച്ച് 1 വർഷം പൂർത്തിയാകുമ്പോഴാണ് കണ്ണൂരിൽ പ്രതിമാസം വീണ്ടും ഒരു ലക്ഷം യാത്രക്കാർ എന്ന നേട്ടത്തിൽ എത്തുന്നത്.

2021 മേയ് മാസം ആഭ്യന്തര സർവീസ് വീണ്ടും ആരംഭിച്ചപ്പോൾ ഒരു മാസം 27,134 പേരാണ് കണ്ണൂർ വഴി യാത്ര ചെയ്തിരുന്നത്. പിന്നീട് തുടർച്ചയായി 12 മാസവും യാത്രക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടായി. 2021 ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ ആദ്യ പത്ത് വിമാനത്താവളങ്ങളിൽ കണ്ണൂർ വിമാനത്താവളം ഇടം പിടിച്ചിരുന്നു. വിമാനത്താവളം പ്രവർത്തനം തുടങ്ങി 9 മാസം പിന്നിട്ടപ്പോൾ കണ്ണൂർ വഴി 10 ലക്ഷം യാത്രക്കാർ യാത്ര ചെയ്തിരുന്നു.

30/06/2022

*തലശേരിയിൽ പരീക്ഷയ്ക്കിടയിൽ സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്ലസ്ടു വിദ്യാർത്ഥിനിക്കെതിരെ വധശ്രമത്തിന് കേസ്*

തലശേരിയിൽ പ്ലസ് വൺ പരീക്ഷയ്ക്കിടയിൽ വിദ്യാർത്ഥിനി സഹപാഠിയെ അക്രമിച്ച സംഭവത്തിൽ പ്ലസ് വൺ വിദ്യാർഥിനിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. ബി.ഇ.എം.പി ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി ഫാത്തിമത്തുൽ ഹനക്കെതിരെയാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമം 307, 324, 341 എന്നീ വകുപ്പുകൾ പ്രകാരം വധശ്രമം, മാരകായുധം ഉപയോഗിക്കൽ, തടഞ്ഞു നിർത്തൽ എന്നീ കുറ്റങ്ങളാണ് ഹനക്കെതിരെ ചുമത്തിയിട്ടുള്ളത്. കഴുത്തിനും, കൈക്കും പരിക്കേറ്റ ദിയ ദീപക്ക് സുഖം പ്രാപിച്ച് വരികയാണ്. ആൺ സുഹൃത്തുമായി നടത്തുന്ന ചാറ്റിംഗ് സംബന്ധിച്ച തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്.

അടുത്ത സുഹൃത്തുക്കളും ഒരേ നാട്ടുകാരുമായ ഇരുവരും ഏതാനും ദിവസങ്ങളായി അകൽച്ചയിലായിരുന്നുവെന്നും പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

അക്രമത്തിൽ കൈയ്ക്കും കഴുത്തിനും ആഴ ത്തിൽ മുറിവേറ്റ പെൺകുട്ടിയിൽ നിന്നും വിശദ യിട്ടുള്ള മൊഴി പോലീസ് രേഖപ്പെടുത്തി. സഹപാഠിയെ മുറിവേൽപ്പിച്ച പെൺകുട്ടി മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്ലേഡുമായെത്തിയ വിദ്യാർത്ഥിനിയുടെ അക്രമം കണ്ട് മറ്റൊരു പെൺകുട്ടി ബോധരഹിതയായി. പരീക്ഷ എഴുതുന്നതിനിടെ പെട്ടന്ന് പ്രകോപിതയായ പെൺകുട്ടി മുന്നിലിരുന്ന കുട്ടിയുടെ മുടി കുത്തിപ്പിടിച്ച ശേഷം കഴുത്തിന് നേരെ ബ്ലേഡ് ഉപയോഗിക്കുകയായിരുന്നു. അക്രമത്തിന് ശേഷം സമനില തെറ്റിയപോലെയായിരുന്നു കുട്ടിയുടെ പെരുമാറ്റമെന്ന് അധ്യാപകരും പറഞ്ഞു. സമയോചിതമായ ഇടപെടലിനെ കൺമുന്നിൽ വൻ ദുരന്തം വഴിമാറിയത്തിൻ്റെ ആശ്വാസത്തിലാണ് വിദ്യാർത്ഥികളും, ഒപ്പം അധ്യാപകരും.

പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നു; കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതതിരുവനന്തപുരം :  കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത...
29/06/2022

പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നു; കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ/ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കേരള തീരം മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായിട്ടാണ് മഴ കനക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. നാളെ നാലു ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്.

വ്യാഴാഴ്ചയും ഈ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. വെള്ളിയാഴ്ച ആലപ്പുഴ മുതൽ കാസർകോട് വരെ 11 ജില്ലകളിലും മഞ്ഞ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം

29-06-2022: ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

30-06-2022: ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

01-07-2022: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

02-07-2022: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) 29-06-2022 രാത്രി 11.30 വരെ 3.0 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.

കടൽക്ഷോഭം രൂക്ഷമാകാൻസാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.

മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

കല്ലിക്കണ്ടിയിൽ താത്ക്കാലിക  പാലം തകർന്നു ; കാൽനടയാത്രയടക്കം  നിരോധിച്ച് പൊലീസ്.കനത്ത മഴയെ തുടർന്ന് കല്ലിക്കണ്ടിയിൽ സമാന...
29/06/2022

കല്ലിക്കണ്ടിയിൽ താത്ക്കാലിക പാലം തകർന്നു ; കാൽനടയാത്രയടക്കം നിരോധിച്ച് പൊലീസ്.

കനത്ത മഴയെ തുടർന്ന് കല്ലിക്കണ്ടിയിൽ സമാന്തരമായുണ്ടാക്കിയ താത്ക്കാലിക പാലം അപകടാവസ്ഥയിലായതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് കൊളവല്ലൂർ പൊലീസെത്തിയാണ് ഗതാഗതം നിരോധിച്ചത്. കാൽനടയാത്രയടക്കം നിരോധിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി പാലം പണി നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. പാലം പണി നിർത്തിവച്ചതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പാലത്തിൻ്റെ സ്കെച്ച് ലഭിച്ചില്ലെന്നാണ് കാരണമായി പറയപ്പെടുന്നത്. മഴ ശക്തി പ്രാപിച്ചാൽ കല്ലിക്കണ്ടി ഒറ്റപ്പെടുമൊ എന്ന ഭീതിയിലാണ് പ്രദേശവാസികൾ.

കിഴക്കൻ മേഖലയെ പാനൂരുമായി ബന്ധിപ്പിക്കുന്ന സുപ്രധാന പാലമാണ് കല്ലിക്കണ്ടിയിലേത്. മാസങ്ങൾക്ക് മുമ്പാണ് പാലം പൊളിച്ച് പുതിയ പാലം പണിയാനാരംഭിച്ചിത്. താത്ക്കാലിക റോഡും പണിതിരുന്നു. എന്നാൽ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കേണ്ട പാലം പണി കഴിഞ്ഞ ഒരാഴ്ചയായി നിലച്ചിരിക്കുകയാണ്. കല്ലിക്കണ്ടി പാലത്തിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കണമെന്ന് സ്ഥലം സന്ദർശിച്ച തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് നസീമ ചാമാളിയിൽ പറഞ്ഞു. പൊതുവേ ഇഴഞ്ഞു നീങ്ങുന്ന പാലത്തിൻ്റെ നിർമ്മാണം ഇപ്പോൾ പൂർണ്ണമായി നിലച്ച നിലയിലാണ്. ഇതിനിടെ പുഴയ്ക്ക് കുറുകെ ഉണ്ടാക്കിയ താത്ക്കാലിക റോഡ് മൂന്ന് തവണ തകർന്നു. താത്കാലിക റോഡിൽ കൂടി ഇപ്പോഴും ഭീതിയോടെയാണ് വാഹന യാത്രികർ സഞ്ചരിക്കുന്നത്. ഓട്ടോറിക്ഷ വരെയുള്ള ചെറു വാഹനങ്ങൾക്ക് കടന്നു പോകാനുള്ള കരുത്തേ താത്കാലിക പാലത്തിനുള്ളൂ. എന്നാൽ ഇതു വഴി യാതൊരു നിയന്ത്രണവുമില്ലാതെ കാറുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങളും കടന്നു പോകുന്നുണ്ട്. പാലം പണി അനിശ്ചിതമായി നീളുന്നത് കല്ലിക്കണ്ടിയിലെ വ്യാപാര സമൂഹത്തെയും അസ്വസ്ഥരാക്കുന്നുണ്ട്. പൊതുജനങ്ങളുടെ ദൈന്യത കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും, സത്വര നടപടി വേണമെന്നും ബ്ലോക്ക് പഞ്ചായത്തംഗം പി.കെ അലി പറഞ്ഞു. പാലത്തിൻ്റെ
തൂണിൻ്റെ പണി പോലുമെങ്ങുത്തിയില്ല. മഴ ശക്തി പ്രാപിച്ചാൽ കല്ലിക്കണ്ടി ടൗൺ പൂർണ്ണമായും ഒറ്റപ്പെടുമെന്നാണ് പ്രദേശവാസികളുടെ ഭയം.
പാലത്തിൻ്റെ മുഴുവൻ സ്കെച്ചും മറ്റ് സാങ്കേതിക രേഖകളും ലഭിക്കാതെയാണ് പ്രവൃത്തി ആരംഭിച്ചതെന്നും, ഇക്കാര്യത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും മുസ്ലീം ലീഗ് നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സമീർ പറമ്പത്ത് ആവശ്യപ്പെട്ടു.

കല്ലിക്കണ്ടി പാലം പണിയിലെ അപാകതകൾ പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ ഉടൻ ഇടപെടണമെന്ന്
കോൺട്രാക്ട് കേര്യേജ് അസോസിയേഷൻ പാനൂർ യൂണിറ്റ് ജനറൽ ബോഡി യോഗവും ആവശ്യപ്പെട്ടിരുന്നു. നിലവിൽ ബസുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ പൊയിലൂർ വഴി ചുറ്റി വളഞ്ഞാണ് പോകുന്നത്.

| Thalassery Varthakalകൂടുതൽ വാർത്തകൾക്കായി തലശ്ശേരി വാർത്തകൾ പേജ് ഫോളോ ചെയ്യൂ...
24/04/2022

| Thalassery Varthakal

കൂടുതൽ വാർത്തകൾക്കായി തലശ്ശേരി വാർത്തകൾ പേജ് ഫോളോ ചെയ്യൂ...

മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ അന്തരിച്ചു. 89 വയസായിരുന്നു. കുറച്ചു നാളുകളായി ആരോ​ഗ്യ പ്രശ്നങ്ങളെ ത.....

| Thalassery Varthakalകൂടുതൽ വാർത്തകൾക്കായി തലശ്ശേരി വാർത്തകൾ പേജ് ഫോളോ ചെയ്യൂ...
24/04/2022

| Thalassery Varthakal

കൂടുതൽ വാർത്തകൾക്കായി തലശ്ശേരി വാർത്തകൾ പേജ് ഫോളോ ചെയ്യൂ...

സംസ്ഥാനത്ത് വ്യാജ പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നതായി നിയമവിദഗ്ധര്‍. അഞ്ച് വര്‍ഷത്തിനിടെ കേരളത്ില്‍ രജിസ്റ്.....

| Thalassery Varthakalകൂടുതൽ വാർത്തകൾക്കായി തലശ്ശേരി വാർത്തകൾ പേജ് ഫോളോ ചെയ്യൂ...
24/04/2022

| Thalassery Varthakal

കൂടുതൽ വാർത്തകൾക്കായി തലശ്ശേരി വാർത്തകൾ പേജ് ഫോളോ ചെയ്യൂ...

പാനൂർ ബ്ലോക്ക് പഞ്ചായത്ത് നനവ് ജലസംരക്ഷണ പദ്ധതിയുടെയും തെളിനീരൊഴുകും നവകേരളം പദ്ധതിയുടെയും ഭാഗമായി ചമ്പാട് ....

15/04/2022
ചിക്കനും മീനുമായി വീട്ടിലിരിക്കാൻ തയ്യാറെടുത്ത് ജനം ; നാടെങ്ങും ഉത്രാടപ്പാച്ചിലിനെ വെല്ലുന്ന തിരക്ക് | Thalassery Vartha...
27/03/2022

ചിക്കനും മീനുമായി വീട്ടിലിരിക്കാൻ തയ്യാറെടുത്ത് ജനം ; നാടെങ്ങും ഉത്രാടപ്പാച്ചിലിനെ വെല്ലുന്ന തിരക്ക് | Thalassery Varthakal

https://thalassery.openmalayalam.com/?p=12317

കൂടുതൽ വാർത്തകൾക്കായി തലശ്ശേരി വാർത്തകൾ പേജ് ഫോളോ ചെയ്യൂ...

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്കിനെ തുടർന്ന് നാടെങ്ങും തിരക്ക....

വണ്ടി പാർക്കിങ്ങ് പ്രശ്നത്തെ തുടർന്ന് ആംബുലൻസ് ഡ്രൈവർമാർ ഏറ്റുമുട്ടി; ഡ്രൈവർക്ക് കുത്തേറ്റു | Thalassery Varthakalhttps:...
27/03/2022

വണ്ടി പാർക്കിങ്ങ് പ്രശ്നത്തെ തുടർന്ന് ആംബുലൻസ് ഡ്രൈവർമാർ ഏറ്റുമുട്ടി; ഡ്രൈവർക്ക് കുത്തേറ്റു | Thalassery Varthakal

https://thalassery.openmalayalam.com/?p=12313

കൂടുതൽ വാർത്തകൾക്കായി തലശ്ശേരി വാർത്തകൾ പേജ് ഫോളോ ചെയ്യൂ...

കണ്ണൂർ:പാർക്കിംഗ് പ്രശ്നത്തെച്ചൊല്ലി പരിയാരത്ത് ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം.ആംബുലൻസ് ഡ്രൈവേഴ്സ് അസോസി.....

കരുതാം ജീവജാലങ്ങൾക്ക് ദാഹജലം’ പദ്ധതി പുത്തൂർ ഈസ്റ്റ്‌ എൽ.പി.സ്കൂളിൽ ആരംഭിച്ചു | Thalassery Varthakalhttps://thalassery.o...
27/03/2022

കരുതാം ജീവജാലങ്ങൾക്ക് ദാഹജലം’ പദ്ധതി പുത്തൂർ ഈസ്റ്റ്‌ എൽ.പി.സ്കൂളിൽ ആരംഭിച്ചു | Thalassery Varthakal

https://thalassery.openmalayalam.com/?p=12311

കൂടുതൽ വാർത്തകൾക്കായി തലശ്ശേരി വാർത്തകൾ പേജ് ഫോളോ ചെയ്യൂ...

പുത്തൂർ ഈസ്റ്റ്‌ എൽ.പി.സ്കൂളിൻ്റെയും നന്മ മരം കണ്ണൂർ ജില്ല ഗ്ലോബൽ ഫൗണ്ടേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ (ജീവനം) ...

പൂക്കോം ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രം പ്രതിഷ്ഠാ വാർഷിക മഹോത്സവം 28,29,30 തിയ്യതികളിൽ | Thalassery Varthakalhttps://th...
27/03/2022

പൂക്കോം ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രം പ്രതിഷ്ഠാ വാർഷിക മഹോത്സവം 28,29,30 തിയ്യതികളിൽ | Thalassery Varthakal

https://thalassery.openmalayalam.com/?p=12310

കൂടുതൽ വാർത്തകൾക്കായി തലശ്ശേരി വാർത്തകൾ പേജ് ഫോളോ ചെയ്യൂ...

പാനൂർ:പൂക്കോം ശ്രീ ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രം പ്രതിഷ്ഠാ വാർഷിക മഹോത്സവം മാർച്ച് 28, 29, 30 തിയ്യതികളിൽ തന്ത്.....

പൊയിലൂരിൽ ബൈക്ക് തീവെച്ച് നശിപ്പിച്ചു  | Thalassery Varthakalhttps://thalassery.openmalayalam.com/?p=12308കൂടുതൽ വാർത്തക...
27/03/2022

പൊയിലൂരിൽ ബൈക്ക് തീവെച്ച് നശിപ്പിച്ചു | Thalassery Varthakal

https://thalassery.openmalayalam.com/?p=12308

കൂടുതൽ വാർത്തകൾക്കായി തലശ്ശേരി വാർത്തകൾ പേജ് ഫോളോ ചെയ്യൂ...

പൊയിലൂർ :പൊയിലൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറി പാറയുള്ള പറമ്പത്ത് കെ.പി.ചിത്രന്റെ ബൈക്ക് തീ വച്ച് നശിപ്പിച്ചു. ഞാ.....

കണ്ണൂരിൽനിന്ന് സലാല, ബഹ്‌റൈൻ വിമാന സർവീസുകൾ | Thalassery Varthakalhttps://thalassery.openmalayalam.com/?p=12306കൂടുതൽ വാ...
27/03/2022

കണ്ണൂരിൽനിന്ന് സലാല, ബഹ്‌റൈൻ വിമാന സർവീസുകൾ | Thalassery Varthakal

https://thalassery.openmalayalam.com/?p=12306

കൂടുതൽ വാർത്തകൾക്കായി തലശ്ശേരി വാർത്തകൾ പേജ് ഫോളോ ചെയ്യൂ...

കണ്ണൂർ വിമാനത്താവളത്തിൽനിന്ന് വേനൽക്കാല ഷെഡ്യൂളിൽ ഉൾപ്പെടുത്തി സലാല, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്.....

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും എസ്കലേറ്റർ വരുന്നു | Thalassery Varthakalhttps://thalassery.openmalayalam.com/?p=12304...
27/03/2022

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും എസ്കലേറ്റർ വരുന്നു | Thalassery Varthakal

https://thalassery.openmalayalam.com/?p=12304

കൂടുതൽ വാർത്തകൾക്കായി തലശ്ശേരി വാർത്തകൾ പേജ് ഫോളോ ചെയ്യൂ...

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ വീണ്ടും ഒരു എസ്കലേറ്റർ വരുന്നു. കൗണ്ടറിനരികെയുള്ള ഭാഗത്താണ് ...

മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി ; മൊകേരി രാജീവ് ഗാന്ധി സ്കൂളിനിത് അർഹതക്കുള്ള അ...
27/03/2022

മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി ; മൊകേരി രാജീവ് ഗാന്ധി സ്കൂളിനിത് അർഹതക്കുള്ള അംഗീകാരം | Thalassery Varthakal

https://thalassery.openmalayalam.com/?p=12302

കൂടുതൽ വാർത്തകൾക്കായി തലശ്ശേരി വാർത്തകൾ പേജ് ഫോളോ ചെയ്യൂ...

സംസ്ഥാനതലത്തിൽ പ്രഖ്യാപിച്ച നാഷണൽ സർവ്വീസ് സ്കീം അവാർഡിൽ കണ്ണൂർ ജില്ലയിലെ മികച്ച യൂണിറ്റായ മൊകേരി രാജീവ് ഗാന...

ഒടുവിൽ നേരിട്ടിടപ്പെട്ട് മുഖ്യമന്ത്രി ; സ്വകാര്യ ബസ് സമരം പിൻവലിച്ചു | Thalassery Varthakalhttps://thalassery.openmalaya...
27/03/2022

ഒടുവിൽ നേരിട്ടിടപ്പെട്ട് മുഖ്യമന്ത്രി ; സ്വകാര്യ ബസ് സമരം പിൻവലിച്ചു | Thalassery Varthakal

https://thalassery.openmalayalam.com/?p=12299

കൂടുതൽ വാർത്തകൾക്കായി തലശ്ശേരി വാർത്തകൾ പേജ് ഫോളോ ചെയ്യൂ...

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസ് ഉടമകൾ മുഖ്യമന്ത്രിയുമായും ഗതാഗതമന്ത്രിയുമായും ചർച്ച നടത്തിയതി....

Address


Alerts

Be the first to know and let us send you an email when തലശ്ശേരി വാർത്തകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to തലശ്ശേരി വാർത്തകൾ:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

www.thalasseryvarthakal.com

🔸 തലശ്ശേരി വാർത്തകൾ🔸

°°°°°°°°°°°°°°°°°°°°°°°°°

തലശേരി വാര്‍ത്തകള്‍ ഇനി വിരല്‍ തൊട്ടറിയാം.....

ഉത്തര മലബാറിന്റെ സാംസ്കാരിക ഭൂമികയായ.....