Dhwani Sahityavedi

  • Home
  • Dhwani Sahityavedi

Dhwani Sahityavedi ഒരിക്കലും മറക്കാത്ത ഒരിക്കലും മരിക്കാത്ത സൌഹൃദ കൂട്ടായ്മ ! വായിക്കുക ! ചിന്തിക്കുക ! എഴുതുക !

തുല്യതക്കു പോരടിക്കു-മെൻ്റെ വർത്തമാനമേ,'തുല്യ'മെന്നൊരർത്ഥമോതിമെല്ലെ വന്നുവോ വിഷു!കൊന്നതോ, കൊലക്കു കൂട്ടു-നിന്നതോ മറക്കുവ...
13/04/2024

തുല്യതക്കു പോരടിക്കു-
മെൻ്റെ വർത്തമാനമേ,
'തുല്യ'മെന്നൊരർത്ഥമോതി
മെല്ലെ വന്നുവോ വിഷു!
കൊന്നതോ, കൊലക്കു കൂട്ടു-
നിന്നതോ മറക്കുവാൻ,
തെല്ലുമാവതില്ലയെന്നു
'കൊന്ന' യൊന്നു ചൊല്ലിയോ?
കൺകളിൽ വെളിച്ചവും
പ്രതീക്ഷയും നിറച്ചിടും
നന്മമാനസം തിരഞ്ഞു
പൂക്കണിക്കൊരുങ്ങിയോ?

എല്ലാ സുഹൃത്തുക്കൾക്കും
വിഷു ആശംസകൾ ! ❤️

പി കെ മുരളീകൃഷ്ണൻ

27/03/2024
Mathrubhumi 05.03.2024
05/03/2024

Mathrubhumi 05.03.2024

ഇന്നലെ വൈകുന്നേരം (03.03.2024, ഞായറാഴ്ച), മാട്ടുംഗ ബോംബെ കേരളീയ സമാജത്തിൽ വെച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ, മുംബയ് സാഹ...
04/03/2024

ഇന്നലെ വൈകുന്നേരം (03.03.2024, ഞായറാഴ്ച), മാട്ടുംഗ ബോംബെ കേരളീയ സമാജത്തിൽ വെച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ, മുംബയ് സാഹിത്യവേദിയുടെ 26-) മത് വി ടി ഗോപാലകൃഷ്ണൻ സ്മാരക സാഹിത്യ പുരസ്കാരം പ്രശസ്ത സാഹിത്യകാരനും ആക്ടിവിസ്റ്റുമായ അംബികാസുതൻ മങ്ങാടിൽ നിന്ന് ഏറ്റുവാങ്ങി.
വേദിയിൽ, സാഹിത്യവേദി കൺവീനർ പി വിശ്വനാഥൻ, അധ്യക്ഷൻ പ്രൊഫ. പി എ വാസുദേവൻ, അംബികാസുതൻ മങ്ങാട്, വി ടി ദാമോദരൻ എന്നിവർക്കൊപ്പം...❤️🙏🏼

Yesterday evening (Friday, 01.03.2024) at the Mumbai university Convocation Hall, a hallowed hall with a history which i...
02/03/2024

Yesterday evening (Friday, 01.03.2024) at the Mumbai university Convocation Hall, a hallowed hall with a history which is culturally rich, I got an opportunity to present my Poems, as part of Gateway Litfest 2024 organized by Kaakka Magazine. It was truly an exciting experience to present my poems to the august audience, along with poems from other reputed people. There were poems in Bengali, Malayalam, Marathi, Hindi, Rajasthani, Urdu and English...Poems by Tagore, Vivekananda... Poems in long forgotten dialects like Modilipi, Ahirani etc were also presented. Thanks for this opportunity.

വരണേ...
28/02/2024

വരണേ...

ഫെബ്രുവരി 24 ന് ശനിയാഴ്ച വൈകുന്നേരം NBKS "അക്ഷരസന്ധ്യ" യുടെ വാർഷികാഘോഷത്തിൽ പങ്കെടുത്തപ്പോൾ,ഡോ എൻ. പി. വിജയകൃഷ്ണൻ മാഷ്,പ...
25/02/2024

ഫെബ്രുവരി 24 ന് ശനിയാഴ്ച വൈകുന്നേരം NBKS "അക്ഷരസന്ധ്യ" യുടെ വാർഷികാഘോഷത്തിൽ പങ്കെടുത്തപ്പോൾ,
ഡോ എൻ. പി. വിജയകൃഷ്ണൻ മാഷ്,
പി ആർ സഞ്ജയ്, കെ വി എസ്‌ നെല്ലുവായ് എന്നിവർക്കൊപ്പം...❤️
P R Sanjai Sanjai Kvs Nelluvai

പ്രിയമുള്ളവരേ,മുംബയ് ഗേറ്റ് വേ ലിറ്റ്ഫെസ്റ്റ് 2024 ൽ (Gateway LitFest 2024 - 7th Edition Mumbai), മലയാള കവിതകളുമായി ഞാനു...
24/02/2024

പ്രിയമുള്ളവരേ,

മുംബയ് ഗേറ്റ് വേ ലിറ്റ്ഫെസ്റ്റ് 2024 ൽ (Gateway LitFest 2024 - 7th Edition Mumbai),
മലയാള കവിതകളുമായി ഞാനുമുണ്ടാവും.
പങ്കെടുക്കണേ...!

Gateway LitFest 2024, Mumbai 7th Edition"Indian Literature Going Global"Do participate...
21/02/2024

Gateway LitFest 2024, Mumbai
7th Edition
"Indian Literature Going Global"
Do participate...

Gateway Litfest 2024, Mumbai "Indian Literature Going Global"Do participate...
21/02/2024

Gateway Litfest 2024, Mumbai
"Indian Literature Going Global"
Do participate...

"INDIAN LITERATURE GOING GLOBAL"After a hiatus, the Gateway LitFest (GLF), the largest platform for Indian language writ...
21/02/2024

"INDIAN LITERATURE GOING GLOBAL"

After a hiatus, the Gateway LitFest (GLF), the largest platform for Indian language writers, is set to return to Mumbai on March 1 and 2, 2024. This year’s event, organized by the quarterly magazine Kaakka, will focus on celebrating the global success of Indian writings under the theme of ‘Indian Literature Going Global.’

പ്രിയ സുഹൃത്തുക്കളേ,ഒരു സന്തോഷം പങ്കുവെക്കുന്നു...(മാതൃഭൂമി & മലയാള മനോരമ, 18.02.2024)
18/02/2024

പ്രിയ സുഹൃത്തുക്കളേ,
ഒരു സന്തോഷം പങ്കുവെക്കുന്നു...

(മാതൃഭൂമി & മലയാള മനോരമ, 18.02.2024)

2024 ഫെബ്രുവരി 4 ന് ഞായറാഴ്ച, മുംബയ് സാഹിത്യവേദിയുടെ പ്രതിമാസ ചർച്ചക്ക്,ശ്രീ സുരേഷ് നായർ കവിതകൾ അവതരിപ്പിച്ചു. പ്രവാസമലയ...
06/02/2024

2024 ഫെബ്രുവരി 4 ന് ഞായറാഴ്ച,
മുംബയ് സാഹിത്യവേദിയുടെ
പ്രതിമാസ ചർച്ചക്ക്,
ശ്രീ സുരേഷ് നായർ
കവിതകൾ അവതരിപ്പിച്ചു.
പ്രവാസമലയാളത്തിൻ്റെ
നിലയ്ക്കാത്ത അക്ഷരസ്പന്ദങ്ങളുമായി
സജീവമാകുന്ന സാഹിത്യസന്ധ്യകൾ...

മിനിമൽ സിനിമയുടെ ബാനറിൽ Prathap Joseph സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് മാവോയിസ്റ്റ്. ന്യൂവേവ് ഫിലിം സ്കൂളിന്റെ നിർമാണ...
04/02/2024

മിനിമൽ സിനിമയുടെ ബാനറിൽ Prathap Joseph സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് മാവോയിസ്റ്റ്. ന്യൂവേവ് ഫിലിം സ്കൂളിന്റെ നിർമാണ പങ്കാളിത്തത്തിൽ ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് ചിത്രം പൂർത്തിയാക്കിയത്. സിനിമയുടെ ആദ്യ പ്രദർശനം ഫെബ്രുവരി 7ന് വൈകീട്ട് 8 മണിക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഐറിസ് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.
എഡിറ്റിങ്: അക്ഷയ് ജോസ്
ശബ്ദം: ഷൈജു എം.
കാമറ: പ്രതാപ് ജോസഫ്‌, ആനന്ദ് പൊറ്റക്കാട്, ഗിരീഷ് രാമൻ, സായന്ത് പേരാമ്പ്ര.
ദൃശ്യകവിത: പ്രതീഷ് എം.പി.
പാട്ടുകൾ: കുറ്റിച്ചൂളൻ ബാൻഡ്
വരികൾ: ശരത് ബുഹോ
അഭിനേതാക്കൾ: രതീഷ് സുന്ദർ, ശരത് ബുഹോ, സാന്ദ്ര, ആസാദ്, റിജിൽ, വാസു നടുവണ്ണൂർ, ഐറിഷ് വത്സമ്മ, കെവിൻ ഷുഹൈബ്, ജോബിൻ ജോർജ്.
ഫസ്റ്റ് കട്ട്: അശ്വിൻ രാജ്
ജിജു ഗോവിന്ദൻ
ക്രിയാത്മക സഹകരണം: അപർണ ശിവകാമി, ആന്റണി ജോർജ്, ശുഐബ് ചാലിയം, വിപുൽ.

With Manoj Shinde and his team (Deva Gadekar, Akshay Kakade, Ajinkya Jumale, etc), after screening the Marathi feature f...
04/02/2024

With Manoj Shinde and his team (Deva Gadekar, Akshay Kakade, Ajinkya Jumale, etc), after screening the Marathi feature film "Valli", written and directed by Manoj Shinde, after screening the film at YIFF, Mumbai on 2nd Feb, 2024.

രേഖാചിത്രം | പി കെ മുരളീകൃഷ്ണൻഗാന്ധിയെ വരയ്ക്കുവാ-നെന്തെളുപ്പമാണച്ഛാ...നോക്കുക, നിറം വേണ്ടലളിതം രേഖാചിത്രം!രണ്ടു കണ്ണs വ...
29/01/2024

രേഖാചിത്രം | പി കെ മുരളീകൃഷ്ണൻ

ഗാന്ധിയെ വരയ്ക്കുവാ-
നെന്തെളുപ്പമാണച്ഛാ...
നോക്കുക, നിറം വേണ്ട
ലളിതം രേഖാചിത്രം!
രണ്ടു കണ്ണs വട്ടം,
ഒരു വടി, മൊട്ടത്തല...
മൂക്ക്, കാതുകൾ, വേണേൽ
ചേർത്തലങ്കരിച്ചേക്കാം.
ഗാന്ധിയെ വരയ്ക്കുവാ-
നെന്തെളുപ്പമാണച്ഛാ...
നോക്കുക, നിറം വേണ്ട,
എത്ര കൗതുകം; പാവം!
ഗാന്ധിയെ വരയ്ക്കുവാ-
നെളുപ്പമാണെൻ മകനേ...
ഗാന്ധിയായ് വേഷം കെട്ടാൻ-
പോലുമില്ലേറെ പണി!
നിറങ്ങളെല്ലാം ചേർന്ന
ധവളാഭയേ ഗാന്ധി...
നെറികേടുകൾ തോറ്റ
നേർപ്പൊരുളൊന്നേ ഗാന്ധി...
രൂപത്തെയുന്മൂലനം
ചെയ്കിലുമെന്നേയിന്ത്യൻ
മനസ്സിൽ...നഭസ്സിലും
പടരും ഗന്ധം ഗാന്ധി!
മെലിഞ്ഞ വരക്കൂട്ടി-
ലൊതുക്കാൻ ശ്രമിക്കിലും
കറുത്ത ഭൂഖണ്ഡംപോൽ
വളർന്നു നിൽക്കും ഗാന്ധി!
വരയ്ക്കാൻ, വാതോരോതെ
വിളമ്പാനെളുപ്പമീ-
ഗാന്ധിയെ പഠിക്കുവാൻ
പകർത്താനല്ലേ പാട് !

Watched "Yaar Banaa Buddy" a play in Hindi, written and directed by Mrs Nadira Zaheer Babbar, presented by Ekjute Theatr...
28/01/2024

Watched "Yaar Banaa Buddy" a play in Hindi, written and directed by Mrs Nadira Zaheer Babbar, presented by Ekjute Theatre Group, Mumbai, on Sunday, 28.01.2024, as part of the Kala Ghoda Arts Festival (KGAF) 2024. Also met and interacted with the theatre legend, Nadira Madam, after a long time. A memorable evening well spent...

24/01/2024

പ്രണയദശകം - IV
പി കെ മുരളീകൃഷ്ണൻ

1.
നഗരഹൃദയത്തി-
ലെയ്ത ശരങ്ങളായ്
ചൂളമിട്ടുപായുന്നു
തീവണ്ടികൾ
പഴയവീഞ്ഞിൻ
ചവർപ്പു കയ്പ്പൊക്കെയും
മധുരമാക്കി നി-
ന്നോർമ്മയെത്തൊട്ടു ഞാൻ
2.
തമ്മിൽ തുണച്ചിനിയുമീരടി മുടന്തി നാം
ഇടറിവീണേക്കാമൊരീറനാമന്തിയിൽ
3.
നമ്മളാണഖിലസാരമൂഴിയിൽ...
4.
നിൻ്റെ വാക്കുകൾ തൊട്ടുണർത്തുന്നതി-
ന്നപ്പുറത്തില്ലയേതു പുലർച്ചയും
നിൻ്റെ മന്ദസ്മിതം കണ്ടു കൺകുളിർ-
ക്കുന്നതിൽപ്പരമില്ലൊരാനന്ദവും
5.
നിൻ്റെ മിണ്ടാപ്പെയ്ത്തിനാൽ
നനഞ്ഞു കുതിർന്നൊരു
മനസ്സുണ്ടതുഞാനി-
ന്നെവിടെ തോർത്താനിടും
6.
തിരക്കിലുള്ളിൽ ഞാ-
നൊളിച്ചു വെക്കയാ-
ണൊരു ചിറകിൻ്റെ
ശലഭനീലയെ
7.
ഒന്നുമില്ലായ്മയാണു നീയില്ലായ്മ-
യെന്നു തോന്നുന്ന
വല്ലായ്മയാണു ഞാൻ
8.
പൊട്ടുകുത്തുന്നപോലാവിരൽത്തുമ്പ്
തൊട്ടുനിർത്തും വിരാമചിഹ്നങ്ങളെ
ചേർത്തുവെച്ചിടാം നിൻഹൃദയഭാഷതൻ
നേർതുടർച്ചതന്നടയാള ചിത്രമായ്
9.
എൻ്റെ വഴിനീളെയുത്സവവിളക്കുകൾ
നിൻ്റെ മിഴികളെൻ പ്രണയച്ചിരാതുകൾ
10.
നിൻ്റെ സൗഹൃദത്താലെൻ
നോവുകൾ കൊഴിയുന്നു
ജീവശാഖിതൻ നേർക്കെൻ
സ്വപ്നങ്ങൾ മിഴിക്കുന്നു

വസായ് ഫൈൻ ആർട്ട്സ് (VASAI FINE ARTS)ൻ്റെ വസായ് മ്യുസിക് ഫെസ്റ്റിവലിലേക്ക്,2024 ജനുവരി 14 ന് ഞായറാഴ്ച, അതിഥിയായി ക്ഷണിക്ക...
15/01/2024

വസായ് ഫൈൻ ആർട്ട്സ്
(VASAI FINE ARTS)ൻ്റെ
വസായ് മ്യുസിക് ഫെസ്റ്റിവലിലേക്ക്,
2024 ജനുവരി 14 ന് ഞായറാഴ്ച, അതിഥിയായി ക്ഷണിക്കപ്പെട്ടു.
VFA യുടെ സ്നേഹാദരം...

"ആയിരം സൂര്യചന്ദ്രൻമാർ ചൂടിച്ച പ്രതിഭാ കിരീടവും കാലത്രയ കലാക്ഷേത്ര നടയിൽ അക്ഷരപ്പൊൻവിളക്കും ആരേ നൽകി.... ആ കുമാരകവിയെ കു...
15/01/2024

"ആയിരം സൂര്യചന്ദ്രൻമാർ ചൂടിച്ച പ്രതിഭാ കിരീടവും
കാലത്രയ കലാക്ഷേത്ര നടയിൽ അക്ഷരപ്പൊൻവിളക്കും
ആരേ നൽകി....
ആ കുമാരകവിയെ
കുമ്പിട്ടു നില്പൂ... കാലം...!"

മഹാകവി കുമാരനാശാൻ ചരമ ശതാബ്ദി ആചരണത്തിൻ്റെ ഭാഗമായി മുംബയിലെ ചെമ്പൂരിൽ 2024 ജനുവരി 14 ന് ഞായറാഴ്ച ശ്രീനാരായണ മന്ദിര സമിതി സംഘടിപ്പിച്ച കവി സംഗമത്തിലും കാവ്യാർച്ചനയിലും പങ്കെടുത്തു. ഉപരിപ്ലവ ചിന്തകളെ കടപുഴക്കുന്ന കരുത്താർന്ന ആശാൻ്റെ കാവ്യബോധത്തെ മുൻനിർത്തി, കാവ്യാർച്ചനയിൽ അവതരിപ്പിക്കപ്പെട്ട
20 ൽ പരം രചനകളെ അവലോകനം ചെയ്ത് സംസാരിക്കാനും അവസരമുണ്ടായി.
"മോഹനൻ പ്ലാവ് " എന്ന സ്വന്തം കവിതയും അവതരിപ്പിച്ചു.

https://youtu.be/Kf59qCPInMM?feature=sharedപാട്ടുകളുടെ കൂട്ടുകാർക്ക് മ്യൂസിക് മുമ്പേ (Music Mumbe)യുടെ പുതുവത്സരസമ്മാനം....
13/01/2024

https://youtu.be/Kf59qCPInMM?feature=shared

പാട്ടുകളുടെ കൂട്ടുകാർക്ക്
മ്യൂസിക് മുമ്പേ (Music Mumbe)യുടെ പുതുവത്സരസമ്മാനം...
പൊന്നാനിപ്പുഴപോലെ
ഒരു ഗാനം...

*പൊന്നാനി കിസ്സ*

പൊന്നാനിയിൽ ചിത്രീകരിച്ച പൊന്നാനിക്കാരായ കലാകാരൻമാരും ഗ്രാമീണരും വേഷമിട്ട
ഒരു അപൂർവ്വ ദൃശ്യവിരുന്ന്

രചന | പി കെ മുരളീകൃഷ്ണൻ
സംഗീത സംവിധാനം, ആലാപനം | സജിത് പള്ളിപ്പുറം
പാശ്ചാത്തല സംഗീത സംവിധാനം | സുനിലാൽ ചേർത്തല
ദൃശ്യ സാക്ഷാത്കാരം | ഉണ്ണികൃഷ്ണൻ യവനിക

ആസ്വദിക്കുക, പ്രതികരിക്കുക...!

മ്യൂസിക് മുമ്പേ | Music Mumbe

www.youtube.com/musicmumbe

പൊന്നാനിപ്പുഴപോലെ ഒരു ഗാനം..."പുതുപൊന്നാനീ നീയൊരഴക്...പുതുപെണ്ണിനെപ്പോലെ മിഴിവ്...."പൊന്നാനിയെക്കുറിച്ചൊരു ഗാനമ....

https://amchimumbaionline.com/?p=374
12/01/2024

https://amchimumbaionline.com/?p=374

"പുതുപൊന്നാനീ നീയൊരഴക്…പുതുപെണ്ണിനെപ്പോലെ മിഴിവ്…."പൊന്നാനിയെക്കുറിച്ചൊരു ഗാനമൊരുങ്ങുന്നു… പുതുപൊന്നാനി പ....

Deshabhimani, 12.01.2024
12/01/2024

Deshabhimani, 12.01.2024

ഇന്ന്, 2024 ജനുവരി 7 ന് ഞായറാഴ്ച, മുംബയ് സാഹിത്യ വേദിയിൽ 8 കവിതകൾ അവതരിപ്പിച്ചു. സാർത്ഥകമായ ഒരു കാവ്യസായന്തനം...പ്രിയ സു...
07/01/2024

ഇന്ന്, 2024 ജനുവരി 7 ന് ഞായറാഴ്ച, മുംബയ് സാഹിത്യ വേദിയിൽ 8 കവിതകൾ അവതരിപ്പിച്ചു.
സാർത്ഥകമായ ഒരു കാവ്യസായന്തനം...
പ്രിയ സുഹൃത്തുക്കളേ, നന്ദി...❤️

(വേദിയിൽ, അധ്യക്ഷത വഹിച്ച
ശ്രീ എം ജി അരുൺ, സാഹിത്യവേദി കൺവീനർ ശ്രീ പി വിശ്വനാഥൻ എന്നിവർ)

മടക്കയാത്രപി കെ മുരളീകൃഷ്ണൻ പിറക്കാത്ത മകനേ-യെനിക്കു നിന്‍ ജന്മംഗണിക്കേണ്ട, ലോകം-പിഴയ്ക്കുന്ന കാലംപഴക്കാടു വെട്ടി-ത്തെളി...
07/01/2024

മടക്കയാത്ര
പി കെ മുരളീകൃഷ്ണൻ

പിറക്കാത്ത മകനേ-
യെനിക്കു നിന്‍ ജന്മം
ഗണിക്കേണ്ട, ലോകം-
പിഴയ്ക്കുന്ന കാലം
പഴക്കാടു വെട്ടി-
ത്തെളിച്ചിട്ടമണ്ണില്‍
പടച്ചോറുമാത്രം;
ജനിക്കാതിരിയ്ക്ക!
പ്രിയപ്പെട്ട മകളേ,
പടിഞ്ഞാറു നോക്കി -
ച്ചിരിക്കേണ്ട, സൂര്യന്‍
ചതിക്കുന്ന നേരം
ഒറ്റക്കു വീടിന്‍-
പുറത്തേക്കിറങ്ങി -
ക്കളിക്കേണ്ട, നോട്ടം
വിയര്‍ക്കുന്നു വഴിയില്‍..
വഴക്കിട്ടു പോയി-
ക്കുടിച്ചെത്തിയച്ഛന്‍
കുടഞ്ഞിട്ടൊരമ്മ-
ക്കിനാവിന്റെ തൊട്ടില്‍
കയര്‍ പൊട്ടി വീണോ-
രിടം നോക്കി വീണ്ടും
നടക്കുന്ന പെങ്ങള്‍
മുറിഞ്ഞറ്റ ബോധം
നരിച്ചീറു കീറി-
പ്പറിച്ചന്തരീക്ഷം
കറുപ്പിച്ചു കണ്ണീര്‍-
കുടിപ്പിച്ച വര്‍ഷം
തകര്‍ത്തിട്ടു പോയോ-
രിടത്താണ് നമ്മള്‍
ചിതല്‍പ്പുറ്റിനൊപ്പം
ചലിയ്ക്കുന്നതിപ്പോള്‍..
കരിമ്പക്ഷി വീണ്ടും
പകല്‍ തിന്നിടുന്നു
പടിഞ്ഞാറു ചോര-
ക്കറയില്‍ മുക്കുന്നു
പുറമ്പോക്കിലാരോ
പഴിക്കുന്നു ജന്മം
കുടംകോരി മുറ്റ-
ത്തുടഞ്ഞ നിര്‍ഭാഗ്യം
മതില്‍ കെട്ടിനിര്‍ത്തു-
മാള്‍ക്കൂട്ടത്തിനുള്ളില്‍
നിറങ്ങളായ് വേറിട്ട
കള്ളിപ്പെരുക്കം
വിയര്‍ക്കാതെയെന്നും
നുണയ്ക്കുന്ന വീഞ്ഞില്‍
മയങ്ങുന്ന പുത്തന്‍-
തലമുറച്ചിത്രം
വിഷം തീണ്ടിടുന്നൂ
മനസ്സും നഭസ്സും
പുഴപ്പാട്ടുമൊപ്പം
കുളിര്‍ തന്ന കാറ്റും
ചിരിയ്ക്കുന്ന കാടും
കടലും നിലാവും
പിറക്കുന്ന കുഞ്ഞും
പൊഴിക്കുന്ന വാക്കും
നിനക്കായി മാത്രം
വിരിഞ്ഞില്ല പൂക്കള്‍
നമുക്കായി മാത്രം
കിളിപ്പാട്ടുമില്ല
എനിക്കെന്റെ ദാഹം
നിനക്കു നിന്‍മോഹം
വിളിച്ചോതിടുന്നോര്‍
മുറിയ്ക്കുന്നു രാഗം
പണ്ടൊരാള്‍ക്കൂട്ടം
മെനഞ്ഞ സ്വപ്‌നങ്ങള്‍
പറിച്ചെടുത്താരോ-
മുറിച്ചു നീക്കുമ്പോള്‍
മുതുക്കിക്കവുങ്ങു-
മുറ്റത്തേതു കോണില്‍
വിറച്ചോതിയാരും-
ചുവക്കാത്തതെന്തേ?
ദൈവനാടെന്നു
പേരിട്ടോമനിച്ചോര്‍
വിരുന്നൂട്ടി വില്‍ക്കുവാ-
നിനിയെന്തു ബാക്കി?
പകര്‍ത്തുകീപച്ച
തിരിച്ചെത്തിടുമ്പോള്‍
ചലിയ്ക്കുന്ന ചിത്രം
ചരിത്രമായേക്കാം !
മടിക്കേണ്ട മകളേ,
മടങ്ങാം, നമുക്കീ -
മടുപ്പിച്ച നാടിന്‍
നടുക്കത്തില്‍ നിന്നും
നഗരങ്ങളൊന്നും
ദരിദ്രങ്ങളല്ല
മനുഷ്യന്‍ മനസ്സില്‍
മരിക്കാത്ത കാലം!.....................................

06/01/2024

പ്രണയദശകം - III
പി കെ മുരളീകൃഷ്ണൻ

1.
ഇരുട്ടിനെ പാലപ്പൂക്കൾ
മണപ്പിക്കും പ്രണയമേ
വിരൽത്തുമ്പിൽനിന്നീ ചുണ്ണാമ്പെടുത്തു കൊൾക!
2.
വറ്റുന്നൂ മഷിപ്പാത്രം
തെറ്റുന്നെൻ കാവ്യാക്ഷരം
നിന്നസാന്നിദ്ധ്യം പോലെൻ
മുന്നിലെത്താളും ശൂന്യം!
3.
നിൻ്റെ പുഞ്ചിരിയാണെൻ്റെ പൂത്തിരി...
നിൻ്റെ നേത്രങ്ങളെൻ്റെ ദീപാവലി...
4.
വേനൽ കത്തുന്നു; വേലിപ്പടർപ്പിലെ
വേരുപോലും കരിക്കുന്ന നാളുകൾ
വേറിടില്ലെന്നുറച്ച വാക്കിൽ പിടി-
ച്ചേറെ സ്നേഹം കുടിച്ചിറക്കാം സഖേ!
5.
ആടിമാസംപോലുമാവണിയാണെനി-
ക്കെൻ മനക്കോണിൽ നീ യൂഞ്ഞാലിലാടിയാൽ
6.
നീയുണർത്തുവാനില്ലെങ്കിൽ ഞാനൊരു
പാഴ്മുളം തണ്ടു മാത്രമാണിപ്പൊഴും
7.
നിന്നോളമാരുമെന്നിൽ
പെയ്തിട്ടില്ലിതേവരെയെ-
ന്നെന്നെക്കാളറിയും മഴേ,
വരികെന്നെ നനയ്ക്കുക!
8.
മെല്ലെ മെല്ലെക്കടന്നുവന്നുള്ളിലെ
ചില്ലുജാലകവാതിൽ തുറന്ന നീ
മുല്ല പൂത്ത മന്ദസ്മിതഗന്ധമായ്
തെല്ലകലെനിന്നെന്നെത്തൊടുന്നപോൽ
9.
കണ്ണിലും കാതിലും കടലിരമ്പം
കരളിൽ നിനക്കുള്ള പാട്ടിനിമ്പം
10.
പുഴുകുമീവെയിൽപ്പകലിലും നിന്നോർമ്മ
തഴുകിടുന്നെന്നെയൊരു പനിക്കുളിരുപോൽ

05/01/2024

സൗഹൃദത്തിന്റെ
കാണാമരങ്ങളിൽ
ഇനിയുമേതോ
കിളിക്കൂടൊരുങ്ങിടാം
പാതിവഴിയിൽ
മുറിഞ്ഞപാട്ടേറ്റെടു-
ത്തൊരു കിളിപ്പെണ്ണു-
ണർത്താം ജനാലകൾ...
കത്തുമുച്ചയും
സിന്ദൂരസന്ധ്യയും
പതിവുപോൽ
നമ്മിലേക്കസ്തമിച്ചിടാം...
മധുരമായി
മറ്റൊന്നുമില്ലിത്തിരി
പ്രണയകാലമല്ലാതെ
യിന്നോർക്കുവാൻ......

8 വർഷങ്ങൾക്കു ശേഷംസ്വന്തം കവിതകളുമായി2024 ജനുവരി 7 ന് ഞായറാഴ്ച വീണ്ടും മുംബയ് സാഹിത്യവേദിയിലെത്തുകയാണ്...മുംബയിലേയും നവി...
04/01/2024

8 വർഷങ്ങൾക്കു ശേഷം
സ്വന്തം കവിതകളുമായി
2024 ജനുവരി 7 ന് ഞായറാഴ്ച വീണ്ടും മുംബയ് സാഹിത്യവേദിയിലെത്തുകയാണ്...
മുംബയിലേയും നവി മുംബയിലേയും പ്രാന്തപ്രദേശങ്ങളിലേയും
പ്രിയ സൗഹൃദങ്ങളെ,
കാവ്യസായന്തനത്തിലേക്ക് സ്വാഗതം...!

Address


Website

Alerts

Be the first to know and let us send you an email when Dhwani Sahityavedi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share