INDIA LIVE

INDIA LIVE india live is the official page for the india live online news channel
(346)

വയനാട് പുനരധിവാസ ഫണ്ടുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക മാനേജിംഗ് ഡയരക്ടറുമായ സയ്യിദ് സാദിഖലി ശ...
19/08/2024

വയനാട് പുനരധിവാസ ഫണ്ടുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക മാനേജിംഗ് ഡയരക്ടറുമായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഫോട്ടോ സഹിതം ചന്ദ്രികയുടെ പേരിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്ററിനെതിരെ ചന്ദ്രിക ഡെപ്യൂട്ടി ജനറൽ മാനേജർ നജീബ് ആലിക്കൽ പോലീസിൽ പരാതി നൽകി. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർക്കും ഡി.ജി.പിക്കും സൈബർ സെല്ലിനുമാണ് പരാതി നൽകിയത്. മുസ്ലിംലീഗ് പ്രഖ്യാപിച്ച പുനരധിവാസ ഫണ്ട് ചന്ദ്രികയുടെ ശമ്പള കുടിശ്ശിക തീർക്കാൻ ഉപയോഗിക്കുമെന്ന രീതിയിലുള്ള വ്യാജ പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. മുസ്ലിംലീഗ് പ്രസ്ഥാനത്തെയും സാദിഖലി ശിഹാബ് തങ്ങളെയും ചന്ദ്രിക ദിനപത്രത്തെയും അപകീർത്തിപ്പെടുത്തുന്ന വ്യാജ പ്രചാരണം സമൂഹത്തിൽ ഭിന്നതയുണ്ടാക്കുക, സംഘർഷമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണെന്നും ഇതിന് പിന്നിൽ ശക്തമായ ആസൂത്രണം സംശയിക്കുന്നതായും പരാതിയിൽ പറഞ്ഞു. പോസ്റ്റർ നിർമ്മിച്ചവർക്കും പ്രചരിപ്പിക്കുന്നവർക്കും എതിരെ ഐ.ടി ആക്ട് പ്രകാരവും ക്രിമിനൽ നടപടി പ്രകാരവും കേസെടുത്ത് ശിക്ഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ഇ മെയിൽ വഴി സംസ്ഥാന പോലിസ് മേധാവിക്കും ചന്ദ്രിക പരാതി നൽകിയിട്ടുണ്ട്.

ദലിത് വിഭാഗങ്ങൾക്ക് ഭരണഘടനാദത്തമായി ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണത്തിന് സാമ്പത്തിക മാനദണ്ഡം ബാധകമാക്കാനുള്ള സുപ്രിംകോടതി ...
19/08/2024

ദലിത് വിഭാഗങ്ങൾക്ക് ഭരണഘടനാദത്തമായി ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണത്തിന് സാമ്പത്തിക മാനദണ്ഡം ബാധകമാക്കാനുള്ള സുപ്രിംകോടതി ഉത്തരവ് ദൗർഭാഗ്യകരമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രസ്താവിച്ചു. സാമൂഹ്യമായ പിന്നോക്കാവസ്ഥയാണ് സംവരണത്തിന് നിദാനമെന്ന് ഭരണഘടന ഊന്നിപ്പറയുമ്പോഴാണ് സാമ്പത്തിക മാനദണ്ഡം വെച്ച് സംവരണം നിശ്ചയിക്കാനുള്ള നീക്കം ഇന്ത്യയിൽ നടന്നുവരുന്നത്. നേരത്തെ പിന്നോക്ക സമുദായ സംവരണത്തിൽ ക്രീമിലെയർ സംവിധാനം കൊണ്ടുവന്ന് സാമ്പത്തികമാണ് സംവരണത്തിന് മാനദണ്ഡം എന്ന വാദക്കാർക്ക് പിന്തുണ കൊടുക്കുകയായിരുന്നു സർക്കാർ. മുന്നോക്ക സംവരണത്തിലും സാമ്പത്തിക മാനദണ്ഡമാണ് നിദാനമാക്കിയത്.

സാമൂഹ്യമായ പിന്നോക്കാവസ്ഥ അനുഭവിക്കുന്ന വിഭാഗങ്ങൾ സാമ്പത്തികമായി എത്ര ഉന്നതിയിൽ എത്തിയാലും ഒരു നേട്ടവുമുണ്ടാകുന്നില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാ ശിൽപികൾ സംവരണത്തിന് സാമ്പത്തികം മാനദണ്ഡമല്ല എന്ന് വ്യക്തമാക്കിയത്. വിദ്യാഭ്യാസപരമായും സാമൂഹികമായുമുള്ള പിന്നോക്കാവസ്ഥയാണ് സമൂഹത്തിന്റെ അടിസ്ഥാനപരമായ പിന്നോക്കാവസ്ഥക്ക് കാരണമെന്ന് വ്യക്തമായി ബോധ്യമാണെന്നിരിക്കെ അത് മറച്ചുവെച്ച് കൊണ്ട് പിന്നോക്കക്കാരുടെ അടിസ്ഥാന അവകാശം നിഷേധിക്കാനും സംവരണം അട്ടിമറിക്കാനുമാണ് സാമ്പത്തികം മാനദണ്ഡമാക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എസ്.സി/ എസ്.ടി സംവരണത്തിനും ക്രിമീലെയർ ബാധകമാക്കണമെന്ന നിർദേശം. ഏറെ ദൗർഭാഗ്യകരമായ ഉത്തരവാണിത്. ക്രീമിലെയർ നടപ്പാക്കുന്നതോടെ ക്രീമിലെയർ പരിധിയിൽ വരുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് സംവരണം ലഭിക്കുകയില്ല. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് കൂടി ക്രീമിലെയർ ബാധകമാകുക വഴി സംവരണത്തിനുള്ള അടിസ്ഥാന മാനദണ്ഡം 'ജാതി'യിൽ നിന്ന് 'സാമ്പത്തികം' ആയി മാറുകയാണ്. ഇത് സാമൂഹികമായി ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും പി.എം.എ സലാം വ്യക്തമാക്കി.

വയനാടിന്റെ കണ്ണീരൊപ്പാൻ പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴി നടത്തിവരുന്ന ഫണ്ട് സമാഹരണം ഈ മാസം 31 വരെ നീട്ടാൻ അടിയന്തര നേതൃയ...
14/08/2024

വയനാടിന്റെ കണ്ണീരൊപ്പാൻ പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴി നടത്തിവരുന്ന ഫണ്ട് സമാഹരണം ഈ മാസം 31 വരെ നീട്ടാൻ അടിയന്തര നേതൃയോഗം തീരുമാനിച്ചതായി മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു. പാർട്ടി പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് തിയ്യതി നീട്ടിയത്. വയനാടിന് വേണ്ടി 100 വീടുകൾ ഉൾപ്പെടെ സമഗ്രമായ പുനരധിവാസ പാക്കേജാണ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണ്. വയനാട് പുനരധിവാസത്തിന് വേണ്ടി രൂപീകരിച്ച പ്രത്യേക ഉപസമിതി മേപ്പാടിയിൽ അതാത് സമയങ്ങളിൽ യോഗം ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. സമൂഹത്തിന്റെ നാനാതുറയിലുള്ള വ്യക്തിത്വങ്ങളാണ് മുസ്‌ലിംലീഗിന്റെ പുനരധിവാസ ഫണ്ടിനെ സഹായിച്ചുകൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽനിന്നുള്ള ധാരാളം പേർ വയനാടിന്റെ കണ്ണീരൊപ്പാനുള്ള ദൗത്യത്തിൽ പങ്കാളികളാകുന്നുണ്ട്. നേരത്തെ നിശ്ചയിച്ചത് പ്രകാരം ഇന്ന് അവസാനിപ്പിക്കേണ്ട ഫണ്ട് സമാഹരണം വിവിധ മേഖലകളിൽനിന്നുള്ളവർ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഓഗ്‌സ്റ്റ് 31 വരെ നീട്ടിയതെന്ന് പി.എം.എ സലാം പറഞ്ഞു.

കേന്ദ്ര സർക്കാർ പാർലമെന്റിൽ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സയ്യിദ് സാദിഖലി ശിഹാ...
14/08/2024

കേന്ദ്ര സർക്കാർ പാർലമെന്റിൽ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചു ചേർത്ത മുസ്ലിം സംഘടനാ പ്രതിനിധികളുടെ നേതൃയോഗം പ്രസ്താവിച്ചു. ഇന്ത്യൻ ഭരണ ഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ തകിടം മറിക്കുന്ന നടപടിയാണിത്. മതസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തെ ഈ നിയമം ലംഘിക്കുകയാണ്. ഭരണഘടനാ നിർമ്മാതാക്കൾ ഭാവനാപൂർവ്വം നിർമ്മിച്ചെടുത്ത എല്ലാ നന്മകളെയും സർക്കാർ ഇല്ലാതാക്കുകയാണ്. ഈ കയ്യേറ്റം ഇന്ന് മുസ്ലിംകൾക്ക് നേരെയാണെങ്കിൽ നാളെ മറ്റേതെങ്കിലും വിഭാഗത്തിന് നേരെയാകും. വഖഫ് സ്വത്തുക്കളുടെ സംരക്ഷണം പൂർണ്ണമായും ഇല്ലാതാക്കുന്നതിനാണ് സർക്കാർ ഒരുങ്ങുന്നത്. ഹീനമായ അജണ്ടകൾ നടപ്പിലാക്കുകയാണ് ലക്ഷ്യം. സമാന ചിന്താഗതിക്കാരും പ്രതിപക്ഷ നേതൃത്വവുമായും സംസാരിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളും. വഖഫ് സ്വത്തുക്കൾ എന്നത് തീർത്തും മതപരമായ വിഷയമാണ്. ബിൽ ജെ.പി.സിക്ക് വിട്ട സാഹചര്യത്തിൽ തുടർ നടപടികൾ എന്തായിരിക്കണമെന്ന് പ്രതിപക്ഷ നേതാക്കളുമായും നിയമവിദഗ്ധരുമായും ആലോചിച്ച് തീരുമാനിക്കും. മതവിശ്വാസികളെയും മതേതരത്വത്തെയും ബാധിക്കുന്ന പൊതു പ്രശ്നം എന്ന നിലയിൽ വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട് അഭിപ്രായരൂപീകരണം നടത്തി മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു.
വഖഫ് ഭേദഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിർത്ത പ്രതിപക്ഷത്തെ യോഗം പ്രത്യേകം അഭിനന്ദിച്ചു. ഇന്ത്യ സഖ്യത്തിന് 19 എം.പിമാരുള്ള കേരളത്തിൽനിന്നോ രാജ്യസഭാംഗങ്ങളടക്കം അഞ്ച് എം.പിമാരുള്ള മുസ്ലിംലീഗിൽ നിന്നോ ജെ.പി.സിയിൽ ഒരു പ്രതിനിധിയെ പോലും ഉൾപ്പെടുത്താത്തതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. വയനാട് ദുരന്തത്തിന് ഇരയായവർക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ഡോ. എം.കെ മുനീർ എം.എൽ.എ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, എം.സി മായിൻ ഹാജി, സി.കെ സുബൈർ, കൊയ്യോട് ഉമ്മർ മുസ്ല്യാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ, പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, എ. അസ്ഗർ അലി, അഡ്വ. പി.എം ഹനീഫ, പി. മുജീബ് റഹ്മാൻ, ഷിഹാബ് പൂക്കോട്ടൂർ, പി.എൻ ലത്തീഫ് മൗലവി, ടി.കെ അഷ്റഫ്, ഇ.പി അഷ്റഫ് ബാഖവി, തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി, ഐ.പി അബ്ദുസ്സലാം, ഡോ. ഫസൽ ഗഫൂർ, വി.പി അബ്ദുറഹ്മാൻ, പി. ഉണ്ണീൻ, എഞ്ചിനീയർ പി. മമ്മദ് കോയ ചർച്ചയിൽ പങ്കെടുത്തു.

വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിക്കാനൊരുങ്ങി കെ.എസ്.ഇ.ബി. നിലവിലുള്ള വൈദ്യുതി നിരക്കിനൊപ്പം വേനൽക്കാലത്ത് പ്രത്യേക നിരക...
14/08/2024

വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിക്കാനൊരുങ്ങി കെ.എസ്.ഇ.ബി. നിലവിലുള്ള വൈദ്യുതി നിരക്കിനൊപ്പം വേനൽക്കാലത്ത് പ്രത്യേക നിരക്ക് കൂടി ഈടാക്കാൻ നീക്കം. യൂണിറ്റിന് 10 പൈസ വെച്ച് ഉപഭോക്താക്കിൽ നിന്ന് പിരിക്കാനുള്ള അനുമതി തേടി വൈദ്യുതി റഗുലേറ്ററി കമ്മീഷന് ശിപാർശ സമർപ്പിച്ചു. ജനുവരി മുതൽ മെയ് വരെയാണ് കെ.എസ്.ഇ.ബിയുടെ പുസ്തകത്തിൽ വേനൽക്കാലം. പുറത്ത് നിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയാലേ പ്രതിസന്ധിയില്ലാതെ കടന്നു പോകാനാവൂ എന്നാണ് കെ.എസ്.ഇ.ബിയുടെ വാദം. ഒറ്റയടിക്ക് ഈ ബാധ്യത ജനത്തിന് മുകളിട്ടാൽ താങ്ങാനാവില്ലെന്ന് പറഞ്ഞ് ആഘാതം കുറക്കാനാണ് സമ്മർ താരിഫ് എന്ന പേരിൽ വേനൽക്കാലത്ത് 5 മാസം പ്രത്യേക നിരക്ക് ഈടാക്കാൻ ഇറങ്ങുന്നത്. യൂണിറ്റിന് 10 പൈസ വച്ച് ഈടാക്കുന്നത് വഴി 2027വരെ 350 കോടി ബോർഡിന്റെ പോക്കറ്റിലെത്തും. വൈദ്യുതി നിരക്കും സർചാർജുമെല്ലാം നിലനിൽക്കുമ്പോൾ തന്നെയാണ് സമ്മർതാരിഫും ഈടാക്കാനുള്ള പദ്ധതി.

അഭിമന്യൂ രക്തസാക്ഷി ഫണ്ട് കാണാനില്ല. മഹാരാജിസിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിന്റെ പേരിൽ സി.പി.എം പിരിച്ച ...
14/08/2024

അഭിമന്യൂ രക്തസാക്ഷി ഫണ്ട് കാണാനില്ല. മഹാരാജിസിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിന്റെ പേരിൽ സി.പി.എം പിരിച്ച പണമാണ് കാണാതായത്. വിദ്യാഭ്യാസ സ്‌കോളർഷിപ്പിനെന്ന പേരിലാണ് ലക്ഷങ്ങൾ പിരിച്ചത്. മാനവീയം തെരുവിടം കൾച്ചറൽ കളക്ടീവ് എന്ന ഇടത് സംഘടനയാണ് പിരിവിന് നേതൃത്വം നൽകിയത്. ഫണ്ട് തട്ടിപ്പിൽ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ഒരു വിഭാഗം സി.പി.എം പ്രവർത്തകർ പാർട്ടിക്ക് പരാതി നൽകിയിരിക്കുകയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിൽ യു.ഡി.എഫിനെതിരായ പ്രചാരണ ആയുധമായി സി.പി.എം പ്രചരിപ്പിച്ച വ്യാജ കാഫിർ സ്‌ക്രീൻ ഷോട...
13/08/2024

ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിൽ യു.ഡി.എഫിനെതിരായ പ്രചാരണ ആയുധമായി സി.പി.എം പ്രചരിപ്പിച്ച വ്യാജ കാഫിർ സ്‌ക്രീൻ ഷോട്ട് നിർമ്മിച്ചതും പ്രചരിപ്പിച്ചതും സി.പി.എം തന്നെയെന്ന് പോലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. 2024 ഏപ്രിൽ 25ന് വൈകുന്നേരം 3 മണിക്ക് അമ്പാടിമുക്ക് സഖാക്കൾ ഫേസ്ബുക്ക് പേജിൽ അഡ്മിൻ മനീഷാണ് ഈ പോസ്റ്റ് ഷെയർ ചെയ്തത്. ഏപ്രിൽ 25ന് 2.34ന് റെഡ് ബറ്റാലിയൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സി.പി.എമ്മുകാരനായ അമൽ റാം ഷെയർ ചെയ്ത സ്‌ക്രീൻ ഷോട്ട് ഇതേ ദിവസം 2.13ന് റെഡ് എൻകൗണ്ടർ വാട്‌സാപ്പ് ഗ്രൂപ്പിൽ റിബേഷ് എന്ന വ്യക്തിയും ഷെയർ ചെയ്തിട്ടുണ്ട്. റെഡ് എൻകൗണ്ടർ ഗ്രൂപ്പിലാണ് അന്വേഷണത്തിൽ ഈ പോസ്റ്റ് ആദ്യം വന്നത്. ഉറവിടം അറിയില്ലെന്ന് പറഞ്ഞ് തടിതപ്പുകയാണ് റിബേഷ് ചെയ്തത്. അമ്പാടിമുക്ക് സഖാക്കളിൽ നിന്ന് തുടങ്ങി റെഡ് ബറ്റാലിയനിലെ അമൽ റാം വഴി റെഡ് എൻകൗണ്ടർ ഗ്രൂപ്പിലെ റിബേഷ് വരെ എത്തി നിൽക്കുന്ന ഈ ചരടിന്റെ അറ്റം വെളിയിൽ വരുന്നത് വരെ നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല അറിയിച്ചു.

രാജ്യത്തെ മുസ്്ലിം സമൂഹത്തെ പ്രാന്തവൽക്കരിക്കാൻ ലക്ഷ്യമിട്ട് മൂന്നാം മോദി സർക്കാർ കഴിഞ്ഞ ലോക്സഭയിൽ അവതരിപ്പിച്ച വഖഫ് ഭേദ...
13/08/2024

രാജ്യത്തെ മുസ്്ലിം സമൂഹത്തെ പ്രാന്തവൽക്കരിക്കാൻ ലക്ഷ്യമിട്ട് മൂന്നാം മോദി സർക്കാർ കഴിഞ്ഞ ലോക്സഭയിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെ തടയിടാൻ ചുക്കാൻ പിടിച്ച മുസ്്ലിംലീഗ് പാർലമെന്റി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പിക്ക് ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ പ്രശംസ. 2024 ഓഗസ്റ്റ് 8ന് ലോക്സഭയിൽ അവതരിപ്പിച്ച കരട് വഖഫ് (ഭേദഗതി) ബില്ലിന്റെ ചർച്ചയിൽ നിങ്ങൾ നൽകിയ വിലമതിക്കാനാകാത്ത സഹായത്തിനും പിന്തുണയ്ക്കും ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡിനും ഇന്ത്യൻ മുസ്ലിംകൾക്കും വേണ്ടി അങ്ങേയറ്റം നന്ദി അറിയിക്കുന്നതായി ജനറൽ സെക്രട്ടറി മുഹമ്മദ് ഫസലു റഹീം മുജദ്ദിദി അയച്ച അഭിനന്ദ കത്തിൽ പറഞ്ഞു.

വഖഫ് നിയമത്തിൽ ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവും സ്വേച്ഛാധിപത്യപരവുമായാണ് ഭേദഗതിക്ക് ശ്രമിക്കുന്നത്. താങ്കളുടെ അശ്രാന്തവും വീരോചിതവുമായ പരിശ്രമങ്ങൾ കൊണ്ട് ബിൽ പാസാക്കാനായില്ല. ഇന്ത്യൻ മുസ്ലിംകൾക്കുവേണ്ടി പോരാടുന്നതിലുള്ള താങ്കളുടെ ധീരത ഞങ്ങളുടെ ഓർമ്മയിൽ മായാതെ പതിഞ്ഞിരിക്കുന്നു. ഞങ്ങൾ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഭാവിയിലും ഇന്ത്യൻ മുസ്്ലിംകളെ പ്രതിസന്ധിയിലാക്കുന്ന വേളകളിൽ താങ്കളുടെ നേതൃത്വത്തിലുള്ള ചടുല നീക്കങ്ങൾ പ്രതീക്ഷിക്കുന്നു. താങ്കളുടെ വിജയത്തിനും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതായും കത്തിൽ പറയുന്നു.

മുസ്ലിംലീഗ് പ്രതിനിധികളെ ഉൾപ്പെടുത്താതെ വഖഫ് ഭേദഗതി ബിൽ പരിശോധനക്കായി രൂപീകരിച്ച സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) രൂ...
13/08/2024

മുസ്ലിംലീഗ് പ്രതിനിധികളെ ഉൾപ്പെടുത്താതെ വഖഫ് ഭേദഗതി ബിൽ പരിശോധനക്കായി രൂപീകരിച്ച സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) രൂപീകരിച്ച നടപടിക്കെതിരെ മുസ്ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ജൻമഗേഹമായ അലിഗഡിൽ നടന്ന ഉത്തർ പ്രദേശ് സംസ്ഥാന മുസ്ലിം ലീഗ് കൗൺസിൽ യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തിൽ മുസ്ലിം ലീഗ് വ്യവസ്ഥാപിതമായി നടത്തിയ മെമ്പർഷിപ്പ് ക്യാമ്പയിന്റെ വിജയം ഉത്തരേന്ത്യയിൽ പാർട്ടി നടത്തുന്ന ഇടപെടലുകൾ ലക്ഷ്യം കാണുന്നതിന്റെ സൂചനയാണ്. അലിഗഡ് മൂവ്‌മെന്റിന്റെ സ്വതന്ത്ര ഭാരതത്തിലെ സർഗാത്മകതുടർച്ചയാണ് മുസ്ലിം ലീഗ്. പഴയ പ്രതാപത്തിലേക്ക് യു.പിയിൽ പാർട്ടി തിരിച്ചെത്തുന്ന കാലം വിദൂരമല്ലെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.

മെമ്പർഷിപ്പ് ഘട്ടങ്ങൾ പൂർത്തീകരിച്ചതിനു ശേഷം വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കൗൺസിൽ അംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. ഇതിന് മുന്നോടിയായി നടന്ന പൊതുസമ്മേളനത്തിൽ സ്ത്രീകളടക്കം നൂറ് കണക്കിനാളുകൾ പങ്കെടുത്തു. രാജ്യത്ത് തന്നെ ഏറ്റവും മുസ്ലിം ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ ഗതകാലത്തെ കരുത്ത് വീണ്ടെടുക്കാൻ മുസ്ലിം ലിഗ് പ്രസ്ഥാനത്തിനു കഴിയുമെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് അലിഗഡിലെ കൗൺസിൽ യോഗം സമാപിച്ചത്. സംസ്ഥാന പ്രസിഡണ്ട് ഡോ. മതീൻ ഖാൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ: ഷിബു മീരാൻ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ ഷാക്കിർ, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് പി.വി അഹമ്മദ് സാജു, നിരീക്ഷകൻ കൂടിയായ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് സിറാജുദ്ദീൻ നദ്വി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഡ്വ.മുഹമ്മദ് ഉവൈസ് സ്വാഗതവും ലതാഫത് റസ നന്ദിയും പറഞ്ഞു.

മലപ്പുറത്ത് പ്ലസ് വൺ സീറ്റൊഴിവെന്ന നുണ പ്രചാരണവുമായി ദേശാഭിമാനി. സയൻസ് സീറ്റ് കിട്ടാതെ ആയിരങ്ങൾ വലയുകയും കുട്ടികളെ കുത്ത...
13/08/2024

മലപ്പുറത്ത് പ്ലസ് വൺ സീറ്റൊഴിവെന്ന നുണ പ്രചാരണവുമായി ദേശാഭിമാനി. സയൻസ് സീറ്റ് കിട്ടാതെ ആയിരങ്ങൾ വലയുകയും കുട്ടികളെ കുത്തിനിറച്ച് പ്ലസ് വൺ ബാച്ചുകൾ പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് ഈ വ്യാജ പ്രചാരണം. 7642 സീറ്റുകളാണ് മലപ്പുറം ജില്ലയിൽ ബാക്കിയുണ്ടെന്ന് പറയുന്നത്. അതിൽ 5173 സീറ്റുകളും ഉയർന്ന ഫീസ് നൽകി പഠിക്കേണ്ട അഡ് എയ്ഡഡ് മേഖലയിലാണ്. അത് സാധാരണ ജില്ലയിൽ സംഭവിക്കാറുള്ള ഒന്നുമാണ്. മറ്റൊന്ന്, സർക്കാറിന്റെ കണക്ക് ഒരു ക്ലാസിലെ 65 പേരെ ഇരുത്തിയുള്ളതാണ്. സ്വാഭാവികമായും എല്ലായിടത്തും അത്ര കുട്ടികൾ ഉണ്ടാവണമെന്നില്ല. 50 - 55 വരെ കുട്ടികളുള്ള ക്ലാസിൽ സർക്കാർ കണക്ക് പ്രകാരം 10 സീറ്റുകൾ 'ബാക്കിയാണ്'. അത് തന്നെ രണ്ടായിരത്തിന് മുകളിൽ വരും. ആ സീറ്റുകളാണ് ബാക്കിയുണ്ടെന്ന് പറയുന്ന എയ്ഡഡ് സീറ്റുകളിൽ ഏറെയും.

അധിക ബാച്ച് അനുവദിച്ചത് മുഴുവൻ ഹ്യൂമാനിറ്റീസ് ബാച്ചുകളാണ്. സയൻസ് സീറ്റ് കിട്ടാത്തത് കൊണ്ട് പലരും പല വഴികൾ തേടിപ്പോയി. എല്ലാ വർഷവും മലപ്പുറത്ത് അൺഎയ്ഡഡ് സ്‌കൂളികളിൽ ശരാശരി 5000നും 6000നും ഇടയിൽ സീറ്റ് ഒഴിഞ്ഞുകിടക്കാറുണ്ടെന്ന് മുൻവർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. ഇത്തവണ മലപ്പുറത്തെ സീറ്റ് ക്ഷാമം പരിഹരിക്കാൻ മുസ്ലിം ലീഗും അതിൻറെ പോഷക സംഘടനകളും ഉൾപ്പെടെ നിരന്തരം ഉയർത്തിയ പ്രക്ഷോഭത്തിലൂടെ സർക്കാർ 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ചു. കാസർകോട് ജില്ലയിൽ 18 ബാച്ചുകളും അനുവദിച്ചു. ഓരോ ബാച്ചിലും 60 സീറ്റ് എന്ന നിലയിൽ 120 താൽക്കാലിക ബാച്ചുകളിലൂടെ മലപ്പുറം ജില്ലയിൽ ഈ വർഷം വർധിച്ചത് 7200 സീറ്റുകളാണ്. ഈ താൽക്കാലിക ബാച്ചുകൾ ഗവ. സ്‌കൂളുകളിൽ അനുവദിച്ചിരുന്നില്ലെങ്കിൽ എന്താകുമാകുമായിരുന്നു മലപ്പുറം ജില്ലയിലെ സ്ഥിതി. നിലവിൽ ജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ പ്രവേശനം നേടിയവരിൽ 5067 പേർ പുറത്താകുമായിരുന്നു.

മലപ്പുറത്ത് ഇത്തവണ പ്ലസ് വൺ പ്രവേശനം നേടിയത് (അൺഎയ്ഡഡിൽ ഉൾപ്പെടെ) 70689 പേരാണ്. ഇത് സർവകാല റെക്കോർഡാണ്. 120 താൽക്കാലിക ബാച്ചുകൾ ഇല്ലായിരുന്നെങ്കിൽ ഇത് 65000ന് താഴെയാകുമായിരുന്നു. മലപ്പുറത്തെ സീറ്റൊഴിവിന്റെ കണക്ക് നിരത്തുന്നവർ മറ്റ് ജില്ലകളിൽ ബാച്ച് വർധന ഒന്നുമില്ലാതെ തെക്കൻ കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റിന്റെ കണക്ക് കൂടി പരിശോധിക്കണമെന്ന് യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്‌റഫലി പറഞ്ഞു. അതിങ്ങനെയാണ്: തിരുവനന്തപുരം 5366, കൊല്ലം 5021, പത്തനംതിട്ട 4079, ആലപ്പുഴ 3423, കോട്ടയം 2991, ഇടുക്കി 1651, എറണാകുളം 5659, തൃശൂർ 5141. വർഷങ്ങളായി തുടരുന്ന ഈ ജില്ലകളിലെ സീറ്റൊഴിവൊന്നും നിങ്ങളെ അലോസരപ്പെടുത്തുന്നില്ലെങ്കിൽ ആ അസുഖം വേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ കെ. കുട്ടി അഹമ്മദ് കുട്ടി (71...
11/08/2024

മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ കെ. കുട്ടി അഹമ്മദ് കുട്ടി (71) വിടവാങ്ങി. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ്, ലോക്കൽ സെൽഫ് ഗവൺമെന്റ് ബോർഡ് ചെയർമാൻ എന്നീ പദവികൾ വഹിച്ച അദ്ദേഹം നിലവിൽ സംസ്ഥാന കമ്മിറ്റിയുടെ പരിസ്ഥിതി സംരക്ഷണ സമിതിയുടെ ചെയർമാനായും പ്രവർത്തിച്ച് വരികയായിരുന്നു. 2004ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽനിന്നും 1996ലും 2001ലും തിരൂരങ്ങാടിയിൽനിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1953 ജനുവരി 15ന് കെ. സെയ്താലിക്കുട്ടി മാസ്റ്ററുടെ മകനായി ജനിച്ചു. വായനയും എഴുത്തും ജീവിത സപര്യയാക്കിയ അദ്ദേഹം മുസ്‌ലിംലീഗിന്റെ ധൈഷണിക മുഖമായിരുന്നു. രണ്ട് തവണ താനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. മുസ്‌ലിംലീഗ് താനൂർ നിയോജക മണ്ഡലം പ്രസിഡന്റ്, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ദീർഘകാലമായി താനൂർ വടക്കേപ്പള്ളി മഹല്ല് പ്രസിഡന്റാണ്. തിരൂർ എസ്.എസ്.എം. പോളിയുടെ ഗവേർണിംഗ് ബോഡി ചെയർമാനായിരുന്നു. ഭാര്യ ജഹനാര. മക്കൾ: സുഹാന, സുഹാസ് അഹമ്മദ്, ഷഹബാസ് അഹമ്മദ്. മരുമക്കൾ: ഷിബു കെ.പി, റജി, മലീഹ.

യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ 500 മാതൃക യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിന്റെ ദേശീയതല ഉദ്ഘാടനം ഡൽഹി സീമാപുരി നിയോജക മണ്ഡല...
10/08/2024

യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ 500 മാതൃക യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിന്റെ ദേശീയതല ഉദ്ഘാടനം ഡൽഹി സീമാപുരി നിയോജക മണ്ഡലത്തിലെ കബൂത്തർ ചൗക്കിൽ ദേശീയ പ്രസിഡണ്ട് ആസിഫ് അൻസാരി നിർവഹിച്ചു. ആദ്യ ദിനത്തിൽ ഡൽഹി കോർപ്പറേഷനിലെ സുന്ദർ നഗരി, ദിൽഷാദ് ഗാർഡൻ കമ്മിറ്റികൾ രൂപീകരിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 500 മാതൃക യൂണിറ്റ് കമ്മിറ്റികളും 100 നിയോജക മണ്ഡലം കമ്മിറ്റികളും രൂപീകരിച്ച് സംഘടന പ്രവർത്തനം ശക്തമാക്കാനുള്ള 'ചിന്തൻ മിലൻ' പ്രഖ്യാപനങ്ങളുടെ ഭാഗമായുള്ള ക്യാമ്പയിൻ നാല് മാസം കൊണ്ട് പൂർത്തിയാക്കാനാണ് ദേശീയ കമ്മിറ്റി ലക്ഷ്യമിടുന്നത്. ഉത്തരേന്ത്യയിൽ സ്വാധീനം വർദ്ധിപ്പിക്കാനുള്ള വിപുലമായ കർമ്മ പദ്ധതികളും ചിന്തൻ മിലനിൽ തയ്യാറാക്കിയിരുന്നു. ക്യാമ്പയിൻ കാലയളവിൽ പ്രവർത്തന ഫണ്ട് ശേഖരണവും നടക്കും.

ക്യാമ്പയിൻ ഉൽഘാടനത്തിൽ യൂത്ത് ലീഗ് ഡൽഹി സംസ്ഥാന പ്രസിഡന്റ് ശഹസാദ് അബ്ബാസി അധ്യക്ഷത വഹിച്ചു. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി അഷ്റഫലി പദ്ധതികൾ വിശദീകരിച്ചു. ദേശീയ വൈസ്പ്രസിഡന്റ് അഡ്വ.ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി സി.കെ ഷാക്കിർ, എക്‌സിക്യൂട്ടീവ് അംഗം അഡ്വ.മർസൂഖ് ബാഫഖി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പിവി അഹമ്മദ് സാജു, ആതിഫ് ഖാൻ, മുഹമ്മദ് സാബിർ, മുഹമ്മദ് അസറുദീൻ, റംസാൻ പ്രസംഗിച്ചു.

മാനുഷിക പ്രതിസന്ധി രൂക്ഷമായ ഗാസയിലെ സാധാരണക്കാർക്കെതിരെ ഇസ്രായേൽ രൂക്ഷമായ ആക്രമണം നടത്തുകയാണെന്നും ഇന്ത്യ അതിന്റെ പാരമ്പ...
09/08/2024

മാനുഷിക പ്രതിസന്ധി രൂക്ഷമായ ഗാസയിലെ സാധാരണക്കാർക്കെതിരെ ഇസ്രായേൽ രൂക്ഷമായ ആക്രമണം നടത്തുകയാണെന്നും ഇന്ത്യ അതിന്റെ പാരമ്പര്യം കൈവിടാതെ ഫലസ്തീൻ ജനതയോടൊപ്പം നിൽക്കണമെന്നും പി.വി അബ്ദുൽ വഹാബ് രാജ്യസഭയിൽ വ്യക്തമാക്കി. ഫലസ്തീനും ഇസ്രയേലും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ എന്തെങ്കിലും നയതന്ത്ര മുൻകൈ എടുത്തിട്ടുണ്ടോ എന്നും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ സ്വീകരിച്ച നിലപാട് എന്തെല്ലാമാണെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യ വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ഗാസയിലെ ജനങ്ങൾക്ക് മാനുഷിക സഹായം നൽകുകയും ചെയ്തതായി മന്ത്രി കീർത്തി വർധൻ ചോദ്യത്തിനുള്ള മറുപടിയിൽ പറഞ്ഞു. 16.5 ടൺ മരുന്നുകളും മെഡിക്കൽ സാമഗ്രികളും ഉൾപ്പെടെ 70 ടൺ സഹായം ഇന്ത്യ ഫലസ്തീന് നൽകിയിട്ടുണ്ട്. ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരു രാജ്യങ്ങളുടെയും സുരക്ഷയിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചതായും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിന് ഊന്നൽ നൽകണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ഇസ്രായേൽ പ്രസിഡന്റ്, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, ഫലസ്തീൻ പ്രസിഡന്റ്, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവരുൾപ്പെടെ നിരവധി നേതാക്കളുമായി സംസാരിച്ചു. യുഎൻ, ജി20, ബ്രിക്‌സ്, വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത് സമ്മിറ്റ് തുടങ്ങിയ ബഹുമുഖ വേദികളിലും ഇന്ത്യ ഈ നിലപാട് ആവർത്തിച്ചു.

ഫലസ്തീനോടുള്ള ഇന്ത്യയുടെ നയം ദീർഘകാലമായി നിലനിൽക്കുന്നതാണ്. സുരക്ഷിതവും അംഗീകൃതവുമായ അതിർത്തികൾക്കുള്ളിൽ പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ചർച്ചകളോടെയുള്ള ദ്വിരാഷ്ട്ര പരിഹാരത്തെ രാജ്യം എല്ലായ്പ്പോഴും പിന്തുണച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഗസ്സയിൽ കുറഞ്ഞത് 39,090 പേർ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 90,147 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയാണിതെന്നും സാധ്യമായ എല്ലാ വിധത്തിലും ഇന്ത്യ ഇതിനെ അപലപിക്കേണ്ടതാണെന്നും പി.വി അബ്ദുൽ വഹാബ് എം.പി അഭിപ്രായപ്പെട്ടു. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുത്താൻ ഇന്ത്യ അതിന്റെ എല്ലാ നയതന്ത്ര കഴിവുകളും ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗസ്സയിലെ ജനങ്ങൾക്ക് എല്ലാ പിന്തുണയും സഹായവും ഇന്ത്യ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വയനാടിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്ന ഹർജി ഹൈക്കോടതി പിഴയോടെ തള്ളി. അഭിഭാഷകനും കാസർകോട് സ്വദേശിയുമായ സി. ഷു...
09/08/2024

വയനാടിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്ന ഹർജി ഹൈക്കോടതി പിഴയോടെ തള്ളി. അഭിഭാഷകനും കാസർകോട് സ്വദേശിയുമായ സി. ഷുക്കൂർ സമർപ്പിച്ച ഹർജിയാണ് പിഴ ചുമത്തി തള്ളിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പിഴ അടയ്‌ക്കേണ്ടത്. 25,000 രൂപയാണ് പിഴ. വയനാട്ടിലെ ദുരന്തബാധിതർക്ക് വേണ്ടി കേരളത്തിൽ മുസ്ലിംലീഗ് ഉൾപ്പെടെ വിവിധ രാഷ്ട്രീയ, സന്നദ്ധ സംഘടനകൾ ധനസമാഹരണം നടത്തുമ്പോഴാണ് കുത്തിത്തിരിപ്പ് ഹർജിയുമായി ഷുക്കൂർ വക്കീൽ എത്തിയത്. ഹർജിയിൽ എന്ത് പൊതുതാൽപര്യമാണുള്ളതെന്ന് കോടതി ചോദിച്ചു. ജനങ്ങളുടെ ഉദ്ദേശ്യ ശുദ്ധിയെ സംശയിക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.

യാതൊരു പഠനവും നടത്താതെ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ ഏതെങ്കിലും തരത്തിൽ നീക്കമുണ്ടായാൽ മുസ്‌ലിംലീഗ് ശക്തമായി എത...
08/08/2024

യാതൊരു പഠനവും നടത്താതെ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ ഏതെങ്കിലും തരത്തിൽ നീക്കമുണ്ടായാൽ മുസ്‌ലിംലീഗ് ശക്തമായി എതിർക്കുമെന്ന് കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ച പ്രമേയം മുന്നറിയിപ്പ് നൽകി. യാതൊരു തരത്തിലുള്ള വിദഗ്ധ പഠനങ്ങളുമില്ലാത്ത വിവരക്കേടുകളുടെ കൂമ്പാരമാണ് ഖാദർ കമ്മിറ്റി റിപ്പോർട്ട്. സ്‌കൂൾ സമയമാറ്റം, എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനം, സംസ്ഥാന സ്‌കൂൾ കലോത്സവം വേണ്ടെന്നുവെക്കൽ തുടങ്ങി ഒട്ടും പ്രായോഗികമല്ലാത്ത നിർദേശങ്ങളാണ് ഈ റിപ്പോർട്ടിലുള്ളത്. കൂടുതൽ പഠനങ്ങളോ ചർച്ചകളോ ഇല്ലാതെ ഇത്തരം റിപ്പോർട്ടുകൾ ചർച്ച ചെയ്യുന്നത് പോലും സമൂഹത്തിൽ അപകടകരമായ വിദ്വേഷ പ്രചാരണത്തിനും തെറ്റിദ്ധാരണകൾക്കും കാരണമാകും. വിദ്യാഭ്യാസ മേഖലയുടെ ഗുണേമന്മയെ ഈ നിർദേശങ്ങൾ പ്രതികൂലമായി ബാധിക്കും. കാലങ്ങളായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ തകർക്കാനുള്ള നീക്കമാണ് റിപ്പോർട്ടിലുള്ളത്. കേരളത്തിന്റെ സാമൂഹിക സ്ഥിതിയെ സംബന്ധിച്ച് ഒരു തരത്തിലുള്ള പഠനവുമില്ലാത്ത നിർദേശങ്ങളാണ് സമർപ്പിച്ചിരിക്കുന്നതെന്നും യോഗം വ്യക്തമാക്കി.

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായവർക്ക് അടിയന്തരമായി പ്രാഥമിക സാമ്പത്തിക സഹായം അ...
08/08/2024

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായവർക്ക് അടിയന്തരമായി പ്രാഥമിക സാമ്പത്തിക സഹായം അനുവദിക്കണമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വയനാട്ടിൽ അടിയന്തരമായി ആശ്വാസ നടപടികൾ ആരംഭിക്കേണ്ടതുണ്ട്. ക്യാമ്പുകളിൽ താമസിക്കുന്നവരുടെ സ്ഥിരമായ പുനരധിവാസം സാധ്യമാകുന്നത് വരെ എത്രയും പെട്ടെന്ന് വാടക വീടുകളിലേക്ക് മാറ്റി പാർപ്പിക്കുന്നതിനായി ശരാശരി മാസവാട നിശ്ചയിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണം. ക്യാമ്പുകളിൽ താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനായി താൽക്കാലിക വിദ്യാലയങ്ങൾ സജ്ജീകരിച്ച് പഠനം മുടങ്ങാതെ നോക്കണം. ബാങ്കുകളിൽനിന്ന് ലോണെടുത്ത എല്ലാം നഷ്ടപ്പെട്ടവരുടെ ലോൺ എഴുതിത്തള്ളുകയും സ്വകാര്യ ബാങ്കുകളിലെ ലോണിടപാടുകൾ പരിശോധിച്ച് ആവശ്യമായ സഹായം പ്രഖ്യാപിക്കുകയും വേണം. ദുരന്തത്തിനിരയായ മനുഷ്യരുടെ മാനസികാരോഗ്യം വീണ്ടെടുക്കാനും അവരുടെ വലിയ നഷ്ടങ്ങൾ പരിശോധിച്ച് ആശ്വാസ നടപടികൾ പ്രഖ്യാപിക്കാനും കാലതാമസം വരുത്തരുതെന്നും യോഗം ആവശ്യപ്പെട്ടു.

വഖഫ് ഭേദഗതി ബിൽ നടപ്പാക്കാനുള്ള കേന്ദ്ര നീക്കം വിവേചനപരവും രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ളതുമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ...
08/08/2024

വഖഫ് ഭേദഗതി ബിൽ നടപ്പാക്കാനുള്ള കേന്ദ്ര നീക്കം വിവേചനപരവും രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ളതുമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണിത്. വിശ്വാസികൾ അവരുടെ സമ്പത്തിൽനിന്ന് ദൈവപ്രീതി മാത്രം പ്രതീക്ഷിച്ച് വഖഫ് ചെയ്യുന്ന സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്തം വഖഫ് ബോർഡിനാണ്. അതത് ജനവിഭാഗങ്ങളുടെ മതവിശ്വാസമനുസരിച്ചുള്ള കാര്യങ്ങൾ ആ ജനവിഭാഗങ്ങൾക്ക് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എടുത്ത് കളയുകയാണ് ബില്ലിലൂടെ കേന്ദ്ര സർക്കാർ. നിയമപരമായി നിലനിൽപ്പില്ലാത്ത വിഷയമാണിത്. ദുഷ്ടലാക്കോടെയും രാഷ്ട്രീയ ലക്ഷ്യത്തോടെയുമാണ് സർക്കാർ ഈ നീക്കം നടത്തുന്നത്. തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വോട്ട് കിട്ടാത്തതിലുള്ള പ്രതികാരമാണിത്. വഖഫ് സ്വത്തുക്കൾക്ക് നേരെ കയ്യേറ്റം നടത്താനുള്ള നീക്കത്തെ പാർലമെന്റിൽ മുസ്ലിംലീഗ് ശക്തമായി എതിർത്തിട്ടുണ്ട്. ബില്ല് ജെ.പി.സിക്ക് വിട്ടത് ആ പോരാട്ടത്തിന്റെ കൂടി വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരന്തരമായി വിമാന സർവീസുകൾ റദ്ദാക്കുന്നത് പോലുള്ള  നിരുത്തരവാദപരമായ പ്രവണതകൾ തടയാനും അതിന്റെ ഫലമായി  പ്രവാസി യാത്രക്കാർക...
08/08/2024

നിരന്തരമായി വിമാന സർവീസുകൾ റദ്ദാക്കുന്നത് പോലുള്ള നിരുത്തരവാദപരമായ പ്രവണതകൾ തടയാനും അതിന്റെ ഫലമായി പ്രവാസി യാത്രക്കാർക്ക് ഉണ്ടാകുന്ന കടുത്ത പ്രയാസങ്ങൾക്ക് പരിഹാരം കാണാനും കേന്ദ്രസർക്കാർ ഇടപെടണമെന്ന് ഡോ. എം പി അബ്ദുസ്സമദ് സമദാനി ആവശ്യപ്പെട്ടു. അവസാന സമയത്തുള്ള ഫ്‌ലൈറ്റ് റദ്ദാക്കൽ വലിയ കഷ്ടപ്പാടുകളാണ് യാത്രക്കാർക്ക് നൽകിയത്. വിസ കാലാവധി തീർന്നുപോകുന്നതും ജോലി നഷ്ടപ്പെടുന്നതുമടക്കമുള്ള ഗുരുതരമായ പ്രശ്‌നങ്ങൾ പല പ്രവാസികൾക്കും അനുഭവിക്കേണ്ടതായി വന്നു. എന്നിട്ടും ഇത്തരം കഷ്ടനഷ്ടങ്ങൾക്ക് വിധേയരായവർക്ക് നഷ്ടപരിഹാരം നൽകാൻ പോലും എയർലൈനുകൾ തയ്യാറാകുന്നില്ല. കേന്ദ്രസർക്കാർ ഇടപെട്ട് ഈ അവസ്ഥക്ക് അന്ത്യം കുറിക്കണമെന്ന് ലോക്‌സഭയിൽ സിവിൽ ഏവിയേഷൻ സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സമദാനി പറഞ്ഞു.

ഈ രംഗത്ത് സമൂഹത്തോടുള്ള ബാധ്യസ്ഥത ഉറപ്പുവരുത്താൻ സർക്കാർ ഇടപെടണം. കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിമാന സർവ്വീസുകളും വിമാനങ്ങളിൽ സീറ്റും വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ അവിടുത്തെ രാജ്യങ്ങളുമായി ചർച്ച നടത്തുകയും തൽസംബന്ധമായി നിലനിൽക്കുന്ന കരാറുകൾ പുതുക്കുകയും ചെയ്യണമെന്ന് സമദാനി ആവശ്യപ്പെട്ടു. പൈലറ്റുമാരെ തിരഞ്ഞെടുക്കാനുള്ള ആർ.ടി.ആർ പരീക്ഷ സിവിൽ ഏവിഷൻ ഡയറക്ടറേറ്റിന്റെ കീഴിൽ കൊണ്ടുവന്ന നടപടി അഭിനന്ദനാർഹമാണ്. പരീക്ഷാ സമ്പ്രദായം കുറ്റമറ്റതാക്കിക്കൊണ്ടും അതിന്റെ നടത്തിപ്പുകാർക്ക് ആവശ്യമായ പരിശീലനം നൽകിയും പൈലറ്റാകാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കണം. സുരക്ഷാക്രമം ഭദ്രമാക്കാൻ ഇനിയും നടപടികൾ ആവശ്യമുണ്ട്. മുംബൈ വിമാനത്താവളത്തിൽ ഇയ്യിടെ സംഭവിച്ചതു പോലെ രണ്ട് വിമാനങ്ങൾ ഒറ്റ റൺവേയിൽ വന്നതുപോലുള്ള സംഭവങ്ങൾ സുരക്ഷയെക്കുറിച്ച് ഉൽകണ്ഠ ഉളവാക്കുന്നതാണ്. അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത വേണമെന്നും സമദാനി ആവശ്യപ്പെട്ടു.

പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ല് ജെപിസിക്ക് വിടാനുള്ള തീരുമാനം പ്രതിപക്ഷത്തിന്റെ ശക്തമായ  എതിർപ്പിനെ തുടർന്നാ...
08/08/2024

പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ല് ജെപിസിക്ക് വിടാനുള്ള തീരുമാനം പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്നാണെന്ന് മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ ടി മുഹമ്മദ് ബഷീർ എം പി വ്യക്തമാക്കി. വഖഫ് സംവിധാനത്തെ തന്നെ ഇല്ലാതാക്കാനും വഖഫ് സ്വത്തുക്കളുടെ കയ്യേറ്റം വർധിപ്പിക്കുന്നതിനുമായി സർക്കാർ ഗൂഡലക്ഷ്യത്തോടെയാണ് സർക്കാർ ഈ ഭേദഗതി കൊണ്ടുവരുന്നതെന്നും ഈ ബില്ലിനെ ശക്തമായി എതിർക്കുകയാണെന്നും വഖഫ് ഭേദഗതി ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ഇ. ടി. പാർലമെന്റിൽ വ്യക്തമാക്കി. ഈ ബില്ല് ഭരണഘടന വിരുദ്ധവും മൗലികാവകാശ ലംഘനവുമാണ്. ഇത് ആർട്ടിക്കിൾ 14, 15,,25,26&30 എന്നിവയുടെ ലംഘനവുമാണ്. സർക്കാരിന്റെ വൃത്തികെട്ട അജണ്ടയുടെ ഭാഗം കൂടിയാണ് ഈ ബില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് അനീതിയുമാണെന്നും ബിജെപി രാജ്യത്ത് വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ ഇവിടത്തെ ജനങ്ങൾക്ക് ഇക്കാര്യത്തിൽ വ്യക്തമായ ബോധ്യമുള്ളതിനാൽ ബിജെപിയുടെ ശ്രമം വിലപോകില്ല എന്നും എംപി കൂട്ടിച്ചേർത്തു.

കവളപ്പാറയിലെ ദുരന്തബാധിതരോട് സർക്കാർ ചെയ്തത് കൊടുംചതി. വീടോ വാടക വീടോ ലഭിക്കാത്തതിനാൽ 32 കുടുംബങ്ങൾ 4 വർഷം കഴിഞ്ഞത് ഓഡിറ...
08/08/2024

കവളപ്പാറയിലെ ദുരന്തബാധിതരോട് സർക്കാർ ചെയ്തത് കൊടുംചതി. വീടോ വാടക വീടോ ലഭിക്കാത്തതിനാൽ 32 കുടുംബങ്ങൾ 4 വർഷം കഴിഞ്ഞത് ഓഡിറ്റോറിയത്തിലെ ഹാളിൽ. നാല് വർഷത്തിന് ശേഷം ഹൈക്കോടതിയിൽ പോയിട്ടാണ് ഇവർക്ക് വീടുകൾ ലഭിച്ചത്. തുണിവെച്ച് മറച്ചും പ്ലാസ്റ്റിക്ക് ഷീറ്റിട്ട് മറച്ചുമാണ് നാലുവർഷക്കാലം ഓഡിറ്റോറിയത്തിലെ ഒരു ഹാളിൽ 32 ആദിവാസി കുടുംബങ്ങൾ കഴിഞ്ഞുകൂടിയത്. വസ്ത്രം മാറ്റാൻ പോലും സൗകര്യമുണ്ടായിരുന്നില്ല. സങ്കടം പറഞ്ഞും പരാതിപ്പെട്ടും സമരം ചെയ്തും കോടതിയെ സമീപിച്ചുമാണ് അവസാനം ഒരു വിധം ഇവർക്ക് കിടപ്പാടം തിരികെ കിട്ടിയത്. ആനക്കല്ലിലാണ് ഇപ്പോൾ ഇവർ താമസിക്കുന്നത്. ഈ 32 കുടുംബങ്ങൾക്ക് അടക്കം ദുരിതബാധിതരായ 156 കുടുംബങ്ങൾക്കാണ് സർക്കാർ അന്ന് പുരധിവാസം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇവർക്ക് മാത്രമാണ് വീട് ലഭിച്ചത്. 124 കുടുംബങ്ങളെ പുനരധിവസിപ്പിച്ചത് സന്നദ്ധ സംഘടനകളാണ്.

കവളപ്പാറ ദുരന്തബാധിതർക്ക് സർക്കാർ നൽകിയത് 32 വീടുകൾ മാത്രം. 124 കുടുംബങ്ങളെ പുനരധിവസിപ്പിച്ചത് സന്നദ്ധ സംഘടനകളാണ്. നാല് ...
08/08/2024

കവളപ്പാറ ദുരന്തബാധിതർക്ക് സർക്കാർ നൽകിയത് 32 വീടുകൾ മാത്രം. 124 കുടുംബങ്ങളെ പുനരധിവസിപ്പിച്ചത് സന്നദ്ധ സംഘടനകളാണ്.
നാല് വർഷത്തിന് ശേഷം ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തുടർന്നാണ് സർക്കാർ ഇത് നടപ്പാക്കിയത്. ബാക്കി 124 കുടുംബങ്ങൾക്ക് സന്നദ്ധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളുമെല്ലാം ചേർന്നാണ് വീടൊരുക്കി കൊടുത്തത്. ഉരുൾപൊട്ടി കൃഷി നശിച്ച നൂറുകണക്കിന് കർഷകർക്ക് ഇതുവരെ ഒരു സഹായവും കിട്ടിയിട്ടുമില്ല. 156 കുടുംബങ്ങളെ ആറ് മാസം കൊണ്ട് പുനരധിവസിപ്പിക്കും എന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ, ആ വാഗ്ദാനം വെറും ജലരേഖയായി.

2019ൽ പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ സകലതും നഷ്ടമായ ദുരന്തബാധിതർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ സർക്കാർ. ആറ് മാസത്തെ വ...
08/08/2024

2019ൽ പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ സകലതും നഷ്ടമായ ദുരന്തബാധിതർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ സർക്കാർ. ആറ് മാസത്തെ വാടക നൽകാമെന്നും വാടക വീട്ടിലേക്ക് മാറണമെന്നുമാണ് ദുരന്തമുണ്ടായ ഉടനെ സർക്കാർ പറഞ്ഞത്. എന്നാൽ മൂന്ന് മാസം കഴിഞ്ഞപ്പോഴേ വാടക മുടങ്ങി. അന്ന് പ്രഖ്യാപിച്ച ടൗൺഷിപ്പ് ഇപ്പോഴും കടലാസിലാണ്. 58 വീടുകൾ ഭാഗികമായും 22 വീടുകൾ പൂർണമായും തകർന്നിരുന്നു. വർഷം അഞ്ച് കഴിഞ്ഞിട്ടും ഇവർക്ക് എല്ലാവർക്കും വീട് കിട്ടിയിട്ടില്ല. പ്രഖ്യാപിച്ച പത്ത് ലക്ഷം പലർക്കും കിട്ടിയില്ല. ദുരന്തത്തിനിരയായ പലർക്കും ആകെ കിട്ടിയത് പതിനായിരം രൂപ മാത്രമാണ്. ബസ് സ്റ്റോപ്പും അംഗൻവാടിയുമെല്ലാം ഉള്ള ടൗൺഷിപ്പ് പ്രഖ്യാപിച്ച് പോയ സർക്കാർ പ്രതിനിധികളെ പിന്നീട് ആ വഴിക്ക് കണ്ടിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരത്തിനെതിരെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി മുഹമ്മദ് മുസ്തഫ നൽകിയ ഹർജി ഹൈക്കോടതി തള്ളി. 20...
08/08/2024

പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരത്തിനെതിരെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി മുഹമ്മദ് മുസ്തഫ നൽകിയ ഹർജി ഹൈക്കോടതി തള്ളി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ സീറ്റിൽ തോറ്റ സ്ഥാനാർത്ഥി നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. കെ.പി മുഹമ്മദ് മുസ്തഫയുടെ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളി. മാറ്റിവെക്കപ്പെട്ട 348 വോട്ടുകൾ എണ്ണണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. നജീബ് കാന്തപുരത്തിന് എം.എൽ.എയായി തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സി.എസ് സുധ അധ്യക്ഷയായ സിംഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്. വിലകുറഞ്ഞ രാഷ്ട്രീയം കളിച്ച എൽ.ഡി.എഫിന് വലിയ തിരിച്ചടിയാണ് ഹൈക്കോടതി വിധിയിലൂടെ സംഭവിച്ചത്.

പാർലിമെന്റിൽ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെ ശക്തമായി എതിർക്കുമെന്ന് മുസ്ലിംലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ. ടി. ...
07/08/2024

പാർലിമെന്റിൽ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെ ശക്തമായി എതിർക്കുമെന്ന് മുസ്ലിംലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ. ടി. മുഹമ്മദ് ബഷീർ, എംപിമാരായ ഡോ.എം.പി അബ്ദുസമദ് സമദാനി, പി.വി അബ്ദുൽ വഹാബ്, നവാസ് ഗനി, അഡ്വ.ഹാരിസ് ബീരാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാർ ഗൂഢലക്ഷ്യത്തോടെയാണ് പുതിയ വഖഫ് ബിൽ കൊണ്ടുവരുന്നത്. നിയമനിർമാണ പ്രക്രിയയിൽ തെറ്റായ രീതിയാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. പാർലമെന്റ് അജണ്ടയിൽ ഇത് ചേർത്തിരുന്നില്ല. ഇത് സംബന്ധിച്ച വിവരങ്ങൾ പാർലമെന്റ് ബിസിനസിൽ ഇടാതെ പുലരാൻ നേരം മാത്രമാണ് പോർട്ടലിൽ ഇട്ടത്. വഖഫ് സ്വത്തുക്കളെ തീരെ ഇല്ലാതാക്കുന്ന ഒരു ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. വഖഫ് സംവിധാനത്തെ ചവിട്ടിമെതിക്കാൻ സർക്കാറിന് അധികാരം നൽകുന്ന നിയമ നിർമാണമാണിത്. വഖഫ് ബോർഡ് നാമമാത്രമായി മാറുന്നു, അത് സർക്കാറിന്റെ ഒരു അടിമയായി മാറുന്നു എന്നുള്ളതാണ് ഈ നിയമത്തിന്റെ പ്രത്യേകത. വഖഫ് സ്വത്തുക്കളെ തങ്ങളുടെ കൈവശം തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി സാധുക്കളായ ആളുകൾ, മഹാരഥൻമാർ എല്ലാംതന്നെ വഖഫ് നൽകിയ ഭൂമി പൂർണ്ണമായും തങ്ങളുടെ പരിധിയിൽ നർത്തുന്നതിന് വേണ്ടിയുള്ള ബിജെപിയുടെ കുത്സിത ശ്രമമാണ് ബില്ലായി പുറത്ത്വരുന്നതെന്നും മുസ്ലിം ലീഗ് എം.പിമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.

മുസ്ലിം താൽപര്യങ്ങൾക്ക് ഘടകവിരുദ്ധമായി നിൽക്കുന്നവരുടെ കയ്യിൽ ഈ സ്വത്തുക്കളുടെ അവകാശാധികാരങ്ങൾ എത്തിക്കുക എന്ന കുരുട്ട് ബുദ്ധിയാണ് ബിജെപിക്കുള്ളത്. അതിന് പുറമെ വഖഫ് സ്വത്തുക്കൾ കൂടുതൽ കൂടുതൽ നിയമ സങ്കീർണ്ണതയിലേക്ക് നീങ്ങി അതിന്റെ പ്രവർത്തനങ്ങൾ സർക്കാറിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരിക എന്നതാണ് ഈ ബില്ലിന്റെ ലക്ഷ്യം. വഖഫ് കൗൺസിലിൽ ഉള്ള എല്ലാ അംഗങ്ങളെയും കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് നോമിനേറ്റ് ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ഇതിന്റെ ഘടന. ഈ നിയമം നടപ്പിലാക്കി വന്നാൽ ഈ കാലം വരെ നിയമ വിരുദ്ധമായി വഖഫ് സ്വത്ത് കൈവശം വെച്ച് പോന്നിരുന്ന ആളുകൾക്ക് യാതൊരു ബാധ്യതയുമില്ലാതെ ഇനി സുഗമമായിട്ട് അതുപയോഗിക്കാൻ ഗവണ്മെന്റ് വഴിയൊരുക്കും. ഈ ബില്ല് പാർലമെന്റിൽ വരികയാണെങ്കിൽ മുസ്ലിംലീഗ് ശക്തമായി എതിർക്കുമെന്നും എം.പിമാർ പറഞ്ഞു.

ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ ആശീർവാദത്തോടെ പ്രവർത്തിക്കുന്ന ലാഡർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ, ബംഗ്ലൂരുവിലെ ഫാൽ...
07/08/2024

ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ ആശീർവാദത്തോടെ പ്രവർത്തിക്കുന്ന ലാഡർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ, ബംഗ്ലൂരുവിലെ ഫാൽക്കൺ സിവിൽ സർവീസ് അക്കാദമിയുമായി സഹകരിച്ച് ഓൺലൈൻ സിവിൽ സർവീസ് പരീശിലനം നൽകുന്നു. പ്ലസ്ടു വിദ്യാർത്ഥികൾ മുതൽ ബിരുദ ധാരികൾക്ക് വരെ അപേക്ഷിക്കാം. ബംഗ്ലൂരിലെ ഫാൽക്കൺ ഡിഗ്രി കോളേജിൽ നടക്കുന്ന ഓഫ്ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാം. 100 മണിക്കൂർ ക്ലാസിൽ പ്രിലിമിനറി ഓറിയന്റ്ഡ് സെഷനുകളും, CSAT പരിശീലനവും പ്രതിവാര ടെസ്റ്റുകളും ഉത്തരം എഴുതാനുള്ള പരിശീനങ്ങളും നിലവിലെ പഠനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരിശീലിപ്പിക്കും. 2024 ഓഗസ്ത് 15 മുതൽ എല്ലാ ശനിയാഴ്ചയും ഉച്ചക്ക് ഒന്നര മുതൽ വൈകിട്ട് അഞ്ചര വരെയായിരിക്കും ക്ലാസുകൾ. പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്ന വിദ്യാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം ആഗസ്ത് പത്തിനു മുമ്പായി പൂരിപ്പിക്കുക.

Fill out the Google Form: https://docs.google.com/forms/d/e/1FAIpQLSe2n6wLPqMCXfHgmV9yu0aXLqiKeaZPPuYRFJ_3s_cBMsa47A/viewform?usp=sf_link. അപേക്ഷ നൽകാനുള്ള അവസാന തിയ്യതി ആഗസ്ത് പത്ത്, ബന്ധപ്പെടേണ്ട നമ്പർ: 9605975600, 7510360501

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ കേന്ദ്രവിദഗ്ദ സംഘം ഉടൻ പരിശോധിക്കണമെന്നും സമീപ പ്രദേ...
07/08/2024

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ കേന്ദ്രവിദഗ്ദ സംഘം ഉടൻ പരിശോധിക്കണമെന്നും സമീപ പ്രദേശത്ത് ജീവിക്കുന്ന പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കണമെന്നും സുരക്ഷ ഉറപ്പുവരുത്തി കേന്ദ്രം ഉടൻ തുടർ നടപടികൾ സ്വീകരിക്കണമെന്നും അഡ്വ ഹാരിസ് ബീരാൻ എം പി രാജ്യസഭയിൽ ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനവും തുടർച്ചയായി സംഭവിക്കുന്ന മേഘവിസ്‌ഫോടനവും കേരളത്തിലെ കാലവർഷക്കെടുതി രൂക്ഷമാക്കിയിട്ടുണ്ടെന്നും അതിനാൽ തന്നെ പഴക്കമുള്ള ഡാമുകളെക്കുറിച്ചുള്ള വിദഗ്ദ പരിശോധന അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട് ഉരുൾപൊട്ടലിനുശേഷം നൂറ്റാണ്ടിലേറെപഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ച് കേരളത്തിലെ ജനങ്ങൾ ആശങ്കയിലാണെന്നും ഈയവസരത്തിൽ കേന്ദ്രം ഇടപെട്ട് പരിശോധന നടത്തി മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനും ഇരു സ്റ്റേറ്റിനും അനുയോജ്യമായ രീതിയിൽ കേരളം മുന്നോട്ടുവച്ച തമിഴ് നാടിന് പുതിയ ഡാം എന്ന ആവശ്യത്തിന്റെ കൂടെ കേന്ദ്രമുണ്ടാവണമെന്നും ഹാരിസ് ബീരാൻ ആവശ്യമുന്നയിച്ചു.

ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മന്ത്രാലയത്തിന്റെ മുമ്പാകെ രാജ്യസഭയിൽ നടന്ന ചർച്ചയിലാണ് എം പി കേരളത്തിന്റെ ശക്തമായ വാദങ്ങൾ സഭയിൽ ഉന്നയിച്ചത്. ഈ മന്ത്രാലത്തിന്റെ പരിധിയിൽ വരുന്ന ചെറുകിട ജലവൈദ്യുത പദ്ധതികൾ സുരക്ഷിതമായ രീതിയിൽ കൂടുതൽ വ്യാപിപ്പിക്കണമെന്നും ഇന്ത്യയുടെ കടലോര മേഖലയെ ഉപയോഗപ്പെടുത്തി പ്രകൃതിയോടിണങ്ങുന്നരീതിയിൽ വികസിത രാജ്യങ്ങളിലുള്ളതുപോലെ കടലുകളിൽ വിന്റ്മില്ലുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ കൊണ്ടുവരേണ്ടതുണ്ടെന്നും എം.പി അഭിപ്രായപ്പെട്ടു. കൊച്ചി അന്താരാഷ്ട്ര വിമാനത്തവളത്തിലെ പ്രകൃതി സൗഹൃദ സൗരോർജ്ജ പദ്ധതി രാജ്യത്തിന് മാതൃകയാണെന്നും അത്തരം മാതൃകാപരമായ ഊർജ്ജോദ്പാദന പദ്ധതികളിൾ രാജ്യത്താകെ വ്യാപിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വഖഫ് സ്വത്തുക്കൾ സ്വന്തം നിയന്ത്രണത്തിൽ കൊണ്ടുവരാനും, വഖഫ് ബോർഡിനും കൗൺസിലിനും നിലവിലുള്ള അധികാരങ്ങൾ വെട്ടിച്ചുരുക്കി ഗവ...
05/08/2024

വഖഫ് സ്വത്തുക്കൾ സ്വന്തം നിയന്ത്രണത്തിൽ കൊണ്ടുവരാനും, വഖഫ് ബോർഡിനും കൗൺസിലിനും നിലവിലുള്ള അധികാരങ്ങൾ വെട്ടിച്ചുരുക്കി ഗവൺമെന്റ് ആധിപത്യം അടിച്ചേൽപ്പിക്കാനുമുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും മുസ്‌ലിംലീഗ് നേതാക്കാൾ വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചു. ഇന്ത്യയിൽ കോടിക്കണക്കിന് രൂപയുടെ വഖഫ് സ്വത്തുക്കളുണ്ട്. വഖഫ് സ്വത്ത് ആർക്കും സ്വതന്ത്രമായി കൈകാര്യം ചെയ്യാൻ അവകാശമില്ല.എന്ത്കൊണ്ടന്നാൽ ഏതൊരു വ്യക്തിയാണോ വഖഫ് ചെയ്യുന്നത് അയാളുടെ അഭിലാഷം കണക്കിലെടുക്കാതെ അത് മുന്നോട്ട് പോകാനാവില്ല. വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന ഭരണ സംവിധാനത്തിലും അതിന്റെ നേതൃത്വ പദവിയിലുമെല്ലാം തങ്ങളുടെ ഇഷ്ടക്കാരെ വരുത്താൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ബിജെപി ഇപ്പോൾ നടത്തുന്നത്. അത് ശക്തമായി എതിർക്കേണ്ടതാണ്. ഇന്ത്യയിലെ മതേതര ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനശിലയെ പുച്ഛിക്കുന്ന നടപടിയാണിത്. ഈ കാര്യം മുസ്ലിം ന്യൂനപക്ഷത്തിന്റെ മാത്രം പ്രശ്നമല്ല. വശ്വാസപ്രമാണമുള്ള പലരുടെയും ഇത്തരം സംവിധാനത്തിൽ അത് നടത്തിപോകുന്നത് നിയമപരമായ അവരുടെ അധികാരമാണ്. അത് തട്ടിപറിച്ചെടുക്കാൻ ഒരു വ്യക്തിക്കും ഗവൺമെന്റിനും സാധ്യമാകുകയില്ല.

മുസ്ലീംലീഗ് എന്നും ഇത്തരം അനീതികൾക്കെതിരെ ശക്തമായ നിലപാടുകൾ എടുത്തിട്ടുണ്ട്. ഇക്കാര്യത്തിലും നിയമപരമായ പോരാട്ടം ആവശ്യമെങ്കിൽ മുസ്ലിം ലീഗ് തയ്യാറാണെന്നും നേതാക്കൾ വ്യകതമാക്കി. യുപിഎ സർക്കാറിന്റെ കാലത്ത് ജെ.പി.സി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വഖഫ് നിയമത്തിൽ ഭേദഗതി കൊണ്ടു വന്നിരിന്നു. വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു അത്. അന്യാധീനപ്പെട്ടിരുന്ന വഖഫ് സ്വത്തുക്കൾ മോചിപ്പിച്ചെടുക്കുന്നതിനും ചെറിയ തുകക്ക് വഖഫ് സ്വത്തുക്കൾ ലീസിനെടുക്കുവാനുള്ള സാഹചര്യം ഒഴിവാക്കി മാർക്കറ്റ് വില അടിസ്ഥാനത്തിൽ ലീസിന് കൊടുക്കുവാനും അന്നത്തെ ഭേദഗതികൊണ്ട് സാധിച്ചു. ഇപ്പോൾ വാർത്തകളിൽ വന്നുകൊണ്ടിരിക്കുന്നത് ബിജെപി വഖഫ് ആക്ടിലെ സുപ്രധാനമായ ചില വകുപ്പുകൾ ദുർബലപ്പെടുത്തുന്നുവെന്നതാണ്. അവർക്ക് ഇഷ്ടമുള്ള നിയമം കൊണ്ടുവരാനും ശ്രമിക്കുന്നു. കടുത്ത വിവേചനവും സ്ഥാപനങ്ങളെ പിടിച്ചെടുക്കുവാനുമുള്ള അധികാര ദുർവിനിയോഗവുമാണ് ഇതിനു പിന്നിലുള്ളത്.

ഇത്തരം കാര്യങ്ങളിൽ സമാന ചിന്താഗതിക്കാരുടെ യോജിപ്പുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം കാര്യങ്ങളെ കുറിച്ച് വ്യക്തമായ ബോധ്മുള്ളവരാണ് ഈ നാട്ടുകാർ എന്നതിനാൽ ബിജെപിയിടെ ഈ അടവ് ഫലിക്കാൻ പോകുന്നില്ലെന്നും മുസ്ലീം ലീഗ് നേതാക്കൾ വാർത്താസമ്മേളത്തിൽ വ്യക്തമാക്കി. മുസ്ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി.മുഹമ്മദ് ബഷീർ എം. പി, എം.പിമാരായ ഡോ. എം.പി. അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവർ വാർത്താസമ്മേളത്തിൽ പങ്കെടുത്തു.

Address


Website

Alerts

Be the first to know and let us send you an email when INDIA LIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to INDIA LIVE:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share