
19/11/2024
ലോകത്തിലെ ഏറ്റവും ക്രൂരനായ ജീവിയാണ് ഈ ചിത്രത്തിൽ കാണുന്നത് - African Spotted Hyena (Laughing Hyena). എന്ത് കൊണ്ടാണ് ഇവൻ ഇത്രയും ക്രൂരനാണ് എന്ന് പറയാൻ കാരണം? ഇരയെ പിടിച്ചു ജീവനോടെ തന്നെ കഴിക്കും എന്നുള്ളതാണ് - ജീവൻ പോകുന്നതിനു മുൻപ് തന്നെ ഇരയുടെ നല്ലൊരു ഭാഗം ഇവൻ അകത്താക്കിയിട്ടുണ്ടാവും. ഇവന്റെ കൊടും ക്രൂരതയുടെ നേർക്കാഴ്ച്ച നമ്മുടെ ആഫ്രിക്കൻ സീരിസിലെ ഇനി വരുന്ന നാലാമത്തെ എപ്പിസോഡിൽ കാണിക്കുന്നുണ്ട്. ഇതുവരെയുള്ള മൂന്നു എപ്പിസോഡുകൾ ഈ പേജിലും അതുപോലെ നമ്മുടെ DotGreen യൂട്യൂബ് ചാനലിലും വന്നിട്ടുണ്ട് കാണാത്തവർ കാണുക.
ആഫ്രിക്കൻ കാടുകളുടെ മായിക കാഴ്ച്ചകൾ തേടിയുള്ള യാത്രകൾ തീർന്നിട്ടില്ല, അടുത്ത യാത്രയിൽ ഞങ്ങളോടൊപ്പം നിങ്ങൾക്കും ജോയിൻ ചെയ്യാം. ഈ വരുന്ന ജനുവരിയിൽ Pikolins Vibe ലെ Cholin നൊപ്പം യാത്ര ചെയ്യാൻ താല്പര്യമുള്ളവർക്ക് യാത്രയുടെ ഡീറ്റെയിൽസ് അടങ്ങുന്ന പോസ്റ്റ് താഴെ കമന്റ് ബോക്സിൽ ഇടുന്നുണ്ട്. Cholin ന്റെ ഈ യാത്ര 6 ദിവസം നീണ്ട കെനിയയിലെ രണ്ട് national park കൾ (മാസായി മാര, നക്കുരു) കവർ ചെയ്യുന്നതാണ്.
അടുത്ത മാർച്ചിൽ ഞാനും വീണ്ടും പോകുന്നുണ്ട് അതിന്റെ ഡീറ്റെയിൽസ് വഴിയേ അറിയിക്കാം.