Movie Lab

Movie Lab ENTERTAINMENT: ENTERTAINMENT:ENTERTAINMENT

29/02/2024

നാല് ഹിറ്റ് അടിച്ചപ്പോ ലോകത്തിലെ ഏറ്റവും മികച്ച ഇൻഡസ്ട്രി ആയി മോളിവുഡ്!
ഏറ്റവും മികച്ച യങ് ഡയറക്ടർസ് ഉള്ളത് മലയാളത്തിൽ ആണെന്നൊക്കെയാണ് വാദങ്ങൾ.
വെല്ലുവിളിക്കുന്നത് കോളിവുഡിനെയും.
ഏതായാലും കോളിവുഡിലെ ചില ഡയറക്ടർസിനെ വെറുതെ ഒന്ന് പരിചയപ്പെടാം. കുറച്ചു പൊതുബോധത്തിന് നല്ലതാണ് 😀

മറ്റാരോ എഴുതിയ കഥ സംവിധാനം ചെയ്ത ഫിലിം മേക്കേഴ്സിന്റെ ലിസ്റ്റ് അല്ല.നല്ല കിടിലൻ writter directors ന്റെ ലിസ്റ്റ് അവരുടെ വർക്ക്‌ സഹിതം.
🙂🙂🙂🙂🙂

♦️മൂന്ന് തവണ നാഷണൽ അവാർഡ് നേടിയ,
പൊല്ലാതവൻ, ആടുകളം, വിസാരണൈ, വടച്ചെന്നൈ, അസുരൻ, വിടുതലൈ പോലെയുള്ള കിടിലൻ പടങ്ങൾ ചെയ്ത് സെൻസേഷണൽ ആയി നിൽക്കുന്ന വെട്രിമാരൻ..

♦️സൂററയ് പൊട്രൂ എന്ന തന്റെ രണ്ടാമത്തെ സിനിമയിൽ തന്നെ നാഷണൽ അവാർഡ് നേടിയ സുധാകോണ്ഗ്ര.. അതിനു മുമ്പ് ചെയ്ത പടം ഇരുതി സുട്രൂ, ഹിന്ദിയിൽ സാല കടൂസ്.

♦️തന്റെ ജാതി രാഷ്ട്രീയങ്ങളെ തമിഴ് നാട് മുഴുവൻ ചർച്ചയാകും വിധം സിനിമകളാക്കി വിജയിപ്പിക്കുന്ന മാരി സെൽവരാജ്.
ചെയ്‌ത സിനിമകൾ പരിയേറും പെരുമാൾ, കർണൻ, മാമന്നൻ എന്നിവ.

♦️ഒരല്പം പോലും സിനിമാറ്റിക് ഗിമ്മിക്കുകൾ ഇല്ലാതെ തന്നെ തന്റെ നിലപാടുകളെയും രാഷ്ട്രീയങ്ങളെയും
സിനിമ വഴി സംസാരിക്കുന്ന പാ രഞ്ജിത്ത്.
സർപ്പട്ട പരമ്പറൈ ഒക്കെ കണ്ടവർക്ക് അറിയാം റേഞ്ച്.

♦️സൗത്ത് ഇന്ത്യ മുഴുവൻ LCU എന്ന ബ്രാൻഡ് സെൻസേഷണൽ ആക്കി വൈഡ് റേഞ്ച് സ്വീകാര്യതയുടെ കരിയർ തുടരുന്ന ലോകേഷ് കനഗരാജ്. സിനിമകൾ പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ലല്ലോ ല്ലെ..

♦️ഒരേ സമയം ഇരയ്‌വി പോലെ ക്ലാസ്സിക്ക് മേക്കിങ്ങിലൂടെയും പേട്ട പോലെ മാസ്സ് മസാല മേക്കിങ്ങിലൂടെയും വമ്പൻ ഹിറ്റുകൾ സമ്മാനിച്ച കാർത്തിക്ക് സുബ്ബരാജ്

♦️മാസ്സ് മസാല elements ഇല്ലാതെ തന്നെ കോമേഷ്യൽ സിനിമകളുടെ മുഖചായ മാറ്റി രമണ, ഗജനി, ഏഴാം അറിവ്, കത്തി, തുപ്പാക്കി പോലെയുള്ള സിനിമകൾ ഇറക്കി സൗത്ത് മുഴുവൻ സെൻസേഷണൽ ഹിറ്റുകൾ ആക്കിയ AR മുരുകദാസ്സ്.

♦️ചെന്നൈ 28 പോലെ വെറുമൊരു കോമഡി സിനിമയിൽ തുടങ്ങി മങ്കാത്ത എന്ന വമ്പൻ ആക്ഷൻ സിനിമ ചെയ്ത് മാനാട് പോലെയൊരു ഡിഫ്‌റന്റ് അറ്റെംപ്‌റ്റും ചെയ്ത് ഹിറ്റാക്കിയ വെങ്കട്ട് പ്രബു.വിനീത് ശ്രീനിവാസന്റെ ഒക്കെ റോൾ മോഡൽ ഡയറക്ടർ.

♦️തനതായ ശൈലികളിൽ മേക്ക് ചെയ്ത് ബെഞ്ച് മാർക്ക്‌ സിനിമകളായ കാതൽ കൊണ്ടെൻ,7G RAINBOW COLONY,പുതുപേട്ടയി, ആയിരത്തിൽ ഒരുവൻ പോലെയുള്ള സിനിമകൾ ചെയ്ത സെൽവരാഗവൻ.

♦️സൈക്കോ ത്രില്ലെർ സിനിമകളുടെ ബെഞ്ച് മാർക്ക് ആയ രാക്ഷസൻ സിനിമ ചെയ്ത രാം കുമാർ

♦️ഇന്ത്യ മുഴുവനും ചർച്ചയായ ജയ് ഭിം എന്ന സിനിമ ചെയ്ത Tj ജ്ഞാനവേൽ

♦️നോർവേ ഫിലിം ഫെസ്റ്റിവലിൽ പോലും സ്ഥാനം കിട്ടിയ സിനിമയടക്കം ചെയ്ത,
തനതായ മേക്കിങ് സ്റ്റൈലിൽ കിടിലം ക്ലാസ്സിക്ക് സിനിമകൾ ചെയ്ത് കൊണ്ടിരിക്കുന്ന മിഷ്കിൻ

♦️പിന്നെ പലർക്കും പുച്ഛമുള്ള അറ്റ്ലീ.
അയാൾ opt ചെയ്യുന്ന ഒരു jenre ഉണ്ട്. അത് എന്റർടൈൻമെന്റ് മാത്രം ഉദ്ദേശിച്ചുള്ളതാണ്. അങ്ങനെയുള്ള സിനിമകളും ഇൻഡസ്ട്രിയിൽ വേണം.
അയാളുടെ ജോണറിൽ അയാൾ കഴിവ് തെളിയിച്ചിട്ടുള്ളതുമാണ്. രാജാറാണി പോലൊരു ബ്യൂട്ടിഫുൾ റൊമാന്റിക് സിനിമയും തനിക്ക് വഴങ്ങും എന്ന് തെളിയിച്ച് കൊണ്ടാണ് കറിയർ തുടങ്ങിയത് തന്നെ.
ഇപ്പൊ ബോളിവുഡ് ഇൻഡസ്ട്രി ഹിറ്റും കഴിഞ്ഞ് ഹോളിവുഡ് പടം ചെയ്യുന്ന തിരക്കിലാണ് അയാൾ.

♦️ഡിമോണ്ടി കോളനി പോലെയൊരു ഫാന്റസി കോമഡി പടവും, ഇമയ്ക്കാ നൊഡികൾ പോലെയൊരു കിടിലൻ ത്രില്ലർ പടവും ചെയ്ത അജയ് ഞാനമുത്തു.

♦️കോമേഴ്‌ഷ്യൽ പാട്ടേണിന്റെ അടുത്ത് പോലും പോകാതെ തികച്ചും ഓഫ്‌ ബീറ്റ് ആയി സിനിമകൾ ചെയ്ത് നിരൂപകപ്രശംസംസകൾ വാരുന്ന ഡയറക്ടർ റാം.
ഇക്കയുടെ പേരൻബ് ഒക്കെ ഇയാൾ ചെയ്തത് അണ്.
2014ൽ തങ്കമീൻകൾ എന്ന സിനിമക്ക് നാഷണൽ അവാർഡും ഉണ്ട്.

♦️debue ആയി ചതുരങ്ക വെട്ടയ് എന്ന ബ്ലോക്ക്‌ ബസ്റ്റർ നൽകി തീരൻ അധികാരം പോലൊരു ബെഞ്ച്മാർക്ക് ഇൻവെസ്റ്റിഗെഷൻ ത്രില്ലർ ചെയ്ത H വിനോദ്.

♦️അറിമാ നമ്പി, ഇരുമുഖൻ, എന്നീ സിനിമകൾ ചെയ്ത ആനന്ദ് ശങ്കർ.

♦️സ്ക്രിപ്റ്റ്ലെ ഇൻഫർമേഷൻസ് കൊണ്ടും ഡീറ്റൈലിങ് കൊണ്ടും ഞെട്ടിച്ച ഇരുമ്പുതിറൈ ചെയ്ത PS മിത്രൻ.

♦️തടം,മീകാമൻ,കളഗതലൈവൻ എന്നീ ഹിറ്റുകൾക്ക് ശേഷം അജിത്തിനെ വച്ച് വിടാമുയർച്ചി എന്നൊരു സിനിമ ചെയ്ത് കൊണ്ടിരിക്കുന്ന മകിഴ് തിരുമേനി.

♦️ഡാർക്ക്‌ ഹ്യൂമർ എന്നൊരു ജോണർ introduce ചെയ്ത് കോലമാവ് കോകില, ഡോക്ടർ എന്നീ വമ്പൻ ഹിറ്റുകൾ നൽകി ജയിലർ പോലെ 600cr നു മേലെ കളക്ട്ട് ചെയ്ത ബ്ലോക്ക്‌ ബസ്റ്റർ പടം എടുത്ത നെൽസൺ.

♦️മാർക്ക് ആന്റണി പോലെ സയൻസ് ഫിക്ഷൻ കോമെടി ഫാന്റസി ജോനറിൽ retro mode പടം തന്നു ഹിറ്റ്‌ അടിച്ച ആദിക്ക് രവി ചന്ദ്രൻ.

♦️കഴിഞ്ഞ വർഷം ചിത്ത എന്ന സെൻസെഷണൽ സിനിമ ചെയ്ത SU അരുൺ കുമാർ.
സേതുപതി, പന്നയാരും പത്മിനിയും എന്നീ സൂപ്പർഹിറ്റുകൾ ഇയാൾ ചെയ്തതാണ്.

♦️ഒരു കുഞ്ഞു സബ്ജെക്ട് വച്ച് പാർക്കിംഗ് എന്നൊരു സിനിമ കഴിഞ്ഞ വർഷം അവസാനം ഇറക്കി മികച്ച ക്രിട്ടക്കൽ റിസപ്ഷൻ നേടിയ , റാം കുമാർ ബാലകൃഷ്ണൻ

♦️കൂർക്കം വലി എന്നൊരു ചെറിയ ടോപിക് എടുത്ത് കഴിഞ്ഞവർഷം ഗുഡ് നൈറ്റ്‌ എന്ന കിടിലൻ ഒരു സിനിമ ചെയ്ത വിനായക് ചന്ദ്രശേഖരൻ.

♦️കഴിഞ്ഞ വർഷം dada എന്നൊരു സൂപ്പർ ഹിറ്റ് സിനിമ ചെയ്ത ഗണേഷ് കെ ബാബു.

♦️ കഴിഞ്ഞവർഷത്തെ ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫിലിം ആൻഡ് ബെസ്റ്റ് ആക്ടർസ് അവാർഡ് നേടി കൂടിയ "കിട" എന്ന സിനിമ ചെയ്ത R.A വെങ്കട്ട്.

♦️തുടക്കം തന്നെ കഴിഞ്ഞ വർഷം
പോർ തൊഴിൽ എന്ന ത്രില്ലെർ പടം ചെയ്ത് ഞെട്ടിച്ച വിഘ്‌നേഷ് രാജ.

♦️സാനി കായ്തം, റോക്കി, ക്യാപ്റ്റൻ മില്ലർ എന്നീ സിനിമകൾ ചെയ്ത അരുൺ മതേശ്വരൻ. മേകിംഗ് ലെവൽ എന്താണെന്ന് സിനിമ കണ്ടാലറിയാം. 🙂

♦️പരുത്തിവീരൻ പോലൊരു സിനിമ കൊണ്ട് തമിഴ് സിനിമയുടെ ട്രെൻഡ് തന്നെ മാറ്റി മറിച്ച അമീർ.

♦️തീർത്തും വ്യത്യസ്തമായ attempt ആയ ഗെയിം ഓവർ, മായ എന്നീ സിനിമകൾ ചെയ്ത അശ്വിൻ ശരവണൻ

♦️ സൂത് കവ്വും, കാതലും കടന്ത് പോകും എന്നീ സൂപ്പർ ഹിറ്റ്‌ സിനിമകൾ ചെയ്ത നളൻ കുമാര സാമി

♦️വിക്രം വേദ ചെയ്ത പുഷ്‌കർ-ഗായത്രി. പടത്തിന്റെ പേര് പോരെ നിറയാൻ..??

♦️ആരണ്യ കാണ്ടം, സൂപ്പർ ഡീലക്സ് എന്നീ സിനിമകൾ ചെയ്ത ത്യാഗരാജൻ കുമാര രാജ. 🙂

♦️വെറുമൊരു ഡോൾ വച്ച് ഡിഫറെന്റ് attempt നടത്തി ടെഡി എന്ന പടമിറക്കി ഹിറ്റ് അടിച്ച ശക്തി സൗന്ദർ രാജൻ.
ഇന്ത്യയിലെ ആദ്യത്തെ സോമ്പി പടമായ മിരുതൻ, സ്പേസ് പടമായ ടിക് ടിക് ടിക് ഒക്കെ ഇയാളുടെ പടമാണ്

♦️ആയോതി എന്ന ഫസ്റ്റ് പടം കൊണ്ട് തന്നെ കഴിഞ്ഞ വർഷം ബ്ലോക്ക്‌ ബസ്റ്റർ അടിച്ച R. മന്ത്രമൂർത്തി

♦️റൊമാന്റിക് jenre ൽ ഇറങ്ങി recent ഹിറ്റ്‌ ആയ ലവ്വർ എന്ന പടം ചെയ്ത പ്രഭു റാം വ്യാസ്. ആളുടെ ഫസ്റ്റ് പടമാണ്.

♦️കുഞ്ഞു പ്രായത്തിൽ തന്നെ ധ്രുവങ്ങൾ 16 എന്ന ഹിറ്റ്‌ സിനിമ ചെയ്ത കാർത്തിക് നരേൻ.. 🙂👌

♦️2021 ൽ ലിഫ്റ്റ് എന്ന horror പടം ചെയ്ത് ഹിറ്റടിച്ച വിനീത് വരപ്രസാദ്.🙂
അതും ഫസ്റ്റ് പടം.

♦️അരുൺ വിജയ്യെ വച്ച് കുറ്റം 23 എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചെയ്ത് ഹിറ്റടിച്ച അരിവഴകൻ വെങ്കടാചലം. അതും ഫസ്റ്റ് പടം തന്നെ 🙂👌

♦️8 തൊട്ടാക്കൾ എന്ന തന്റെ ഫസ്റ്റ് പടത്തിലൂടെ തന്നെ ഞെട്ടിച്ച ശ്രീ ഗണേഷ്.. 🙂👌

♦️പിന്നെ ലവ് ടുഡേ പ്രതീപ്... അല്ലെങ്കിൽ വേണ്ട നിർത്താം...
മാതൃഭാഷാ വികാരം തലയ്ക്കു പിടിക്കാത്തവർക്ക് കാര്യം അറിയാം നമ്മൾ എന്തിനാ വെറുതെ കഷ്ടപ്പെടുന്നത്... 😀

തത്കാലം ഈ 40 എണ്ണം ഇരിക്കട്ടെ.
ഇനീം ഒരു 40 എണ്ണം കൂടി തരണമെങ്കിൽ ലിസ്റ്റ് ഇടാവുന്നതേയുള്ളൂ.
കാരണം അറിയാലോ...
ഇത് തമിഴ് ഇൻഡസ്ട്രിയാണ്.😁

ഇപ്പൊ തോട്ര പാക്കലാം 😀😀😀

Address


Alerts

Be the first to know and let us send you an email when Movie Lab posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share