01/08/2021
*മതേതരത്തിൻ്റെ അമ്പാസിഡർ ; ഇന്ന് ശിഹാബ് തങ്ങൾ ഓർമ്മ ദിനം*
*01-08-2021*
➖➖➖➖➖➖➖➖➖➖➖
കേരളം കണ്ട എക്കാലത്തേയും ജന നേതാവായിരുന്ന ശിഹാബ് തങ്ങൾ ഓർമ്മ ദിനമാണിന്ന്. ജാതിമത വർഗ്ഗ വർണ്ണമന്യേ ഒരു സമൂഹത്തിൻ്റെയാകെ ആശ്വാസ കേന്ദ്രമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഓർമ്മയായിട്ട് ഇന്നേക്ക് 12 വർഷം തികയുകയാണ്. സ്നേഹം, സഹാനുഭൂതി, കരുണ, നിസ്വാർത്ഥത എന്നിവകൊണ്ട് ഒരു സമൂഹത്തിൻ്റെയാകെ ആശ്വാസ കേന്ദ്രമായിരുന്നു ശിഹാബ് തങ്ങൾ. ആ പു മുഖത്തേക്ക് കയറിച്ചെന്നവർക്കാർക്കും നിരാശയോടെ മടങ്ങേണ്ടി വന്നിട്ടില്ല എന്നതാണ് ചരിത്രം.
തൻ്റെ വരുമാനത്തിൻ്റെ ഒരു ഭാഗം ആലംബഹീനരുടെ കണ്ണീരൊപ്പാൻ മാറ്റി വെച്ച, വേദനിക്കുന്നവനെ ചേർത്ത് പിടിച്ച, തൻ്റെ മുന്നിലേക്കെത്തുന്ന മലപോലുള്ള പ്രശ്നങ്ങളെ മഞ്ഞുപോലെ ഉരുക്കിക്കളഞ്ഞ് തൻ്റെ മുമ്പിലെത്തുന്ന, പ്രശ്നങ്ങൾ എത്ര കലുഷിതമായും ആ പുഞ്ചിരിയിൽ വാദിക്കും പ്രതിക്കും സന്തോഷത്തോടെ തിരിച്ചുപോകാൻ വഴിയൊരുക്കിയ സ്നേഹ സാമീപ്യം. മതത്തിനും, ജാതിക്കുമപ്പുറം മാനവികതയ്ക്ക് പ്രാധാന്യം നൽകിയ മഹാമാനുഷി. സാമൂദായിക സ്പർദ്ധകൾക്ക് ആക്കം കൂട്ടാൻ തുനിഞ്ഞിറങ്ങിയവർക്ക് മുമ്പിൽ മാനവികതയുടെയും, മതസൗഹാർദ്ധത്തിൻ്റെയും തേര് തെളിച്ച മതസൗഹാർദ്ധത്തിൻ്റെ പ്രതിരൂപം.
മരണമെന്ന അലംഘനീയവിധിയെ പുണർന്ന് വർഷം 12 പിന്നിട്ടപ്പോഴും ഇന്നും ആ ഓർമ്മകൾക്ക് മരണമില്ല. ബൈത്തുറഹ്മകളും, സാന്ത്വന കേന്ദ്രങ്ങളായും ആ നാമം ഇന്നും ജനമനസുകളിൽ മായാതെ, മങ്ങാതെ ജ്വലിച്ചു നിൽക്കുന്നു. ഒരു രാഷ്ട്രീയ നേതാവ് മത നേതാവ്, നല്ലൊരു എഴുത്തുകാരൻ, സംഗീതാസ്വാദകൻ, അശരണരുടെയും, ആലംബഹീനരുടെയും അത്താണി, തുടങ്ങി സർവ്വ മേഖലകളിലും വിളക്കായി ജ്വലിച്ചുനിന്ന ആ സ്നേഹദീപത്തിൻ്റെ മരിക്കാത്ത ഓർമ്മകൾക്ക് മുമ്പിൽ തീരദേശ വാർത്തയുടെ ഓർമ്മ പൂക്കൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️