Kerala news

Kerala news we publish the news of kerala expecialy munnar and adimali

12/10/2024

deshasnehi

Shout out to my newest followers! Excited to have you onboard! Shout out to my newest followers! Excited to have you onb...
12/10/2024

Shout out to my newest followers! Excited to have you onboard! Shout out to my newest followers! Excited to have you onboard! Prince Unny, Nidhin Joy, Safvan Palathyi Rahoof, Ggraju Raju, Unni Unni, Madhu D Oorkanakan, Sumesh Kuttan, Sheeba K Kuttappan, P. Jayakumar Ani, Leena Saju

സമ്പനന്നർക്കിടയിൽ ഇതാ ഒരു ദേവതുല്യനായ മനുഷ്യൻ..പ്രണാമം മഹാത്മാവേ...
10/10/2024

സമ്പനന്നർക്കിടയിൽ ഇതാ ഒരു ദേവതുല്യനായ മനുഷ്യൻ..
പ്രണാമം മഹാത്മാവേ...

09/10/2024

ഞാൻ എന്റെ നാടിനെ സ്നേഹിക്കുന്നു, നാടിന്റെ ശത്രുക്കൾ എന്റേയും ശത്രുക്കൾ.

09/10/2024
അമ്പഴച്ചാൽ മാങ്ങാപ്പാറ കുന്നത്തോട്ടേൽ ഐപ്പ് മത്തായി(ജോസഫ്)(85) നിര്യാതനായി.ഭാര്യ:കല്ലൂർക്കാട് കുഴികണ്ടത്തിൽ കുടുംബാംഗമാണ...
25/09/2024

അമ്പഴച്ചാൽ മാങ്ങാപ്പാറ കുന്നത്തോട്ടേൽ ഐപ്പ് മത്തായി(ജോസഫ്)(85) നിര്യാതനായി.ഭാര്യ:കല്ലൂർക്കാട് കുഴികണ്ടത്തിൽ കുടുംബാംഗമാണ്.സംസ്കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് തോക്കുപാറ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.മക്കൾ: മോളി, ജോസഫ്,ഷാന്റി,മാത്യു, തോമസ്,
മരുമക്കൾ:ബേബി,ബീന, കുര്യാക്കോസ്,ലിജി, ബിൻസി.

24/09/2024

തോക്കുപാറ:കണ്ണോത്ത് പരേതനായ പാപ്പച്ചന്റെ ഭാര്യ അന്നമ്മ (82) നിര്യാതയായി.പരേത മുതുവാൻകുടി കൊട്ടുകാപ്പള്ളി കുടുംബാംഗമാണ്.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് തോക്കുപാറ സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ.
മക്കൾ:വൈജ,ജയ,ബിജു ,ബൈജു
മരുമക്കൾ: പീറ്റർ,ബോബൻ, ലിസ്സി,

22/09/2024

അൻവർ ശശിയായി.

നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം പ്രകൃതി ദുരന്തത്തിൽ പെട്ട പാവപ്പെട്ടവർക്ക് കൊടുക്കാൻ ദുരിതാശ്വാസത്തിനായി ഒരു സർക്കാര...
16/09/2024

നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം പ്രകൃതി ദുരന്തത്തിൽ പെട്ട പാവപ്പെട്ടവർക്ക് കൊടുക്കാൻ
ദുരിതാശ്വാസത്തിനായി ഒരു സർക്കാരിനെ ഏല്പിക്കുമ്പോൾ അവർ ആ പണം അടിച്ചു മാറ്റുന്ന കണക്കുകൾ ഒന്നു കാണൂ... ഇവർക്ക് പണം ഉണ്ടാക്കാനാണോ ദുരന്തങ്ങൾ ഉണ്ടാകുന്നത്.
മുണ്ടക്കൈ,ചൂരൽമല ദുരന്തത്തിൽ മരിച്ചവർക്ക് സഹായം ചെയ്തത് മുഴുവൻ സന്നദ്ധ പ്രവർത്തകർ,പിരിവെടുത്ത്
ജനത്തെ പിഴിഞ്ഞത് സർക്കാർ..
എങ്ങനെയാണ് ഇനി ദുരിതിശ്വാസ നിധിയിലേക്ക് പണം നൽകുക.
കണക്കുകൾ നോക്കാം..

ആനച്ചാലിൽ ടൗണിൽ കക്കൂസ് മാലിന്യം ഒഴുക്കിയവർക്കെതിരെ നടപടി.തോക്കുപാറ; ആനച്ചാലിൽ ബുധനാഴ്ച പുലർച്ചെ മൂന്നു മണിമുതൽ മെയിൻ റോ...
11/09/2024

ആനച്ചാലിൽ ടൗണിൽ കക്കൂസ് മാലിന്യം ഒഴുക്കിയവർക്കെതിരെ നടപടി.
തോക്കുപാറ; ആനച്ചാലിൽ ബുധനാഴ്ച പുലർച്ചെ മൂന്നു മണിമുതൽ മെയിൻ റോഡിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ ബാർ ഹോട്ടലിന് എതിരെ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് നടപടി സ്വീകരിച്ചു.ചരുവായി സ്ഥിതിചെയ്യുന്ന ആനച്ചാൽ ടൗണിനു മൂകൾഭാഗത്തു സ്ഥിതിചെയ്യുന്ന ബാർ ഹോട്ടലിലെ മാലിന്യം താഴേക്ക് ഒഴുക്കിയപ്പോൾ ആനച്ചാൽ ആൽത്തറ ജംഗ്ഷൻ മുതൽ താഴെ പെട്രോൾ പമ്പു വരെയുള്ള ഒരു കിലോമീറ്റർ നീളത്തിൽ ടൗണിന്റെ മുഴുവൻ ഭാഗവും മാലിന്യം നിറഞ്ഞൊഴുകി.ടൗണിലെ കടകൾ തുറക്കാൻ പറ്റാത്ത വിധം ദുർഗന്ധം പരന്നു.സംഭവം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഹെൽത്ത് ഡിപ്പാർട്ട്മെന്റും പോലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി.തുടർന്ന് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് സ്ഥാപനം താൽക്കാലികമായി അടപ്പിച്ചു.മഴയുള്ളരാത്രികളിൽ ആൽത്തറ ഭാഗത്തുള്ള ഹോട്ടലുകളും ബാറും മുതലായ സ്ഥാപനങ്ങൾ സ്ഥിരമായി മാലിന്യം റോഡിലേക്ക് ഒഴുക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളത്തിൽ ഒലിച്ചു പോകാൻ മഴകണ്ട് മാലിന്യം ഒരുക്കുമ്പോൾ മഴ പെട്ടെന്ന് ശമിച്ചതിനാൽ മാലിന്യം ഒഴുകിപോകാത്തതാണ് കുഴപ്പമായത്.

നിര്യാതനായി...അടിമാലി അമ്പലം പടിയിൽ താമസിക്കുന്ന അമ്പഴച്ചാൽ നിരവത്തുകണ്ടത്തിൽ  പരേതനായ മത്തായിയുടെ മകൻ സജി മാത്യു (52) ന...
11/09/2024

നിര്യാതനായി...
അടിമാലി അമ്പലം പടിയിൽ താമസിക്കുന്ന അമ്പഴച്ചാൽ നിരവത്തുകണ്ടത്തിൽ പരേതനായ മത്തായിയുടെ മകൻ സജി മാത്യു (52) നിര്യാതനായി.കുറുപ്പംപടി മാലിക്കുടിയിൽ ശോശാമ്മ യാണ് മാതാവ്.ഭാര്യ മിനി ഊന്നുകൽ കഴുതാംതുണ്ടിൽ കുടുംബാംഗമാണ്.സംസ്കാരശുശ്രൂഷകൾ നാളെ രാവിലെ 10.30ന് അടിമാലിയിലുള്ള വീട്ടിൽ ആരംഭിച്ച് തുടർന്ന് തോക്കുപാറ സെന്റ് ജോർജ്ജ് യാക്കോബായ പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.മക്കൾ ;ഗ്രിഗറി സജി,സൂസൻ സജി.

ആദരാഞ്ജലികൾ... തോക്കുപാറ: ആനച്ചാൽ ഈട്ടിസിറ്റി റേഷൻകട ഉടമ കാര്യാട്ട് സുധാകരൻ (63) നിര്യാതനായി.ഭാര്യ കുമാരി ശല്യാംപാറ താഴ്...
31/08/2024

ആദരാഞ്ജലികൾ... തോക്കുപാറ: ആനച്ചാൽ ഈട്ടിസിറ്റി റേഷൻകട ഉടമ കാര്യാട്ട് സുധാകരൻ (63) നിര്യാതനായി.ഭാര്യ കുമാരി ശല്യാംപാറ
താഴ്ത്തു പുത്തൻപുരയിൽ കുടുംബാംഗമാണ് . സംസ്കാരം ഇന്ന്( 1.9.24)ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പിൽ .മക്കൾ: രേവതി, രാഹുൽ, രാഗേഷ്.മരുമക്കൾ: അജിത്ത്,സ്നാലി.

ആദരാഞ്ജലികൾ...മോനിപ്പള്ളി ഊന്നുകല്ലേൽ യു കെ മാത്യൂസ് (62) ഹൈദരാബാദിൽ നിര്യാതനായി . സംസ്കാരം 22.5.24 ബുധനാഴ്ച വൈകിട്ട് മൂ...
20/05/2024

ആദരാഞ്ജലികൾ...
മോനിപ്പള്ളി ഊന്നുകല്ലേൽ യു കെ മാത്യൂസ് (62) ഹൈദരാബാദിൽ നിര്യാതനായി . സംസ്കാരം 22.5.24 ബുധനാഴ്ച വൈകിട്ട് മൂന്നിന് മോനിപ്പള്ളി സേക്രട്ട് ഹാർട്ട് പള്ളി സെമിത്തേരിയിൽ നടക്കും.ഭാര്യ ലിസ്സി കീഴൂർ പടവുപുരക്കൽ കുടുംബാംഗമാണ്.
മക്കൾ:ബെറ്റ്സി മാത്യൂസ് , അനീഷ് മാത്യൂസ്.
മരുമകൻ:റിജോ എബ്രഹാം കുന്നിരിക്കൽ.

My children's...Wedding anniversary ❤️💕💕💕
19/05/2024

My children's...
Wedding anniversary ❤️💕💕💕

04/05/2024

ഈനാംപേച്ചിയും മരപ്പട്ടിയും.

കാറിൽ ഞാൻ ചീറിപാഞ്ഞ്
പോകുന്ന നേരത്തയ്യാ !
കാലനായ് ഒരു പ്രജ മുന്നിലായ്
പോണു ശീഘ്രം.
ആനവണ്ടിയോടിച്ചു
വണങ്ങാതെപോണൂ ശീഘ്രം
അടിച്ചു അപ്പോൾതന്നെ
ഹോണിന്റെ തലയ്ക്കിട്ട്,
മടിച്ചു കയറ്റുവാൻ
മുന്നിലെ വണ്ടിക്കാരൻ,
വലത്തുകൂടി ഞങ്ങൾ
മുന്നോട്ട് പോകാറില്ല,
ഇടതുവശംനോക്കി
മുന്നോട്ട് കേറിചെന്നു.
ശകടം മുന്നിൽകേറ്റി
തടസം നിർത്തി ഞങ്ങൾ,
പ്രജയേകാണാൻ അപ്പോൾ
ആക്രോശിച്ചടുതെത്തി.
അറിയില്ലേ ശുംഭാ നിനക്കെന്നെ
ഈ നാട്ടിൽ ആരും
അറിയാത്തവരില്ല
മേയറാണൊർത്തിടുക.
ഇതെന്റെ കണവനാ
വിപ്ലവധീരനിയ എംഎൽഎ ആണെന്നോർത്തോ.
ഞങ്ങളെ ജനം കണ്ടാൽ
വിറക്കും കിടുകിടാ.
എംഎൽഎ,മേയറായ ഞങ്ങളെ വണങ്ങാതെ കൂലിയാം തെണ്ടീ നീയീ ശക്തം ഓടിക്കേണ്ടാ.വോട്ടു ചെയ്യുവാനുള്ള
അധികാരവും തന്നു,
കൂട്ടത്തിൽ നിന്നകൊക്കെ
ജോലിയും തന്നൂ ഞങ്ങൾ.
ആനവണ്ടിയും അതിന്നധികാരവുമെല്ലാം ഞങ്ങടെ വകയാണെന്നോക്കുക കൂലിക്കാരാ.
ആക്രോശിച്ചടുത്തെത്തി രാജാവും രാജ്ഞിയും.
ഇറക്കീ യാത്രകാരെ
നിരത്തിൽ കൊടും ചൂടിൽ,
കൊണ്ടു പോയ് പൂട്ടി പാവം
ഡ്രൈവറെ കാപാലികർ.

Address


Website

Alerts

Be the first to know and let us send you an email when Kerala news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share