27/04/2015
Kadappad:
എസ്.എസ്.എല്.സി പരീക്ഷയില് ഉന്നതമായ വിജയം[97.99%] നേടിയതു മുതല് ഞാനടക്കമുള്ളവർ തമാശയായും കാര്യത്തിലും അതിനെ വിമര്ശിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണ്. SSLC യുടെ വിശേഷങ്ങൾ ചോദിച്ചപ്പോള്‍ വിദ്യാര്‍ഥിള്‍ സങ്കടത്തോടെ പറയുന്നു.. കിട്ടിയ എ + ഉകളുടെ എണ്ണം പറയുമ്പോൾ ആളുകൾ പുച്ഛത്തോടെ ചിരിക്കുന്നു. ഇതൊക്കെ വെറുതെ കിട്ടിയതല്ലേ, എന്നിട്ട് വല്യ ഗമയിൽ പറയുകയാണോ എന്ന മട്ടിൽ. കിട്ടിയ ഓരോ മാർക്കിനും വേണ്ടി ഞങ്ങൾ വിദ്യാർഥികൾ കഷ്ടപ്പെട്ടതിനെ കുറിച്ച് ഒരു വിഷമവുമില്ലാതെ ആളുകൾ കളിയാക്കുന്നത് കാരണം സങ്കടവും മടുപ്പും വന്ന് പോയി എന്ന്.. എന്തു പറ്റി നമുക്ക്,,,?? ആരെയാണ് നാം പരിഹസിക്കുന്നത്,,,,, ഉന്നത വിജയം നേടിയ നമ്മുടെ അനിയന്മാരെയോ,,,,, ഈ ഒരു അഭിമാനകരമായ വിജയം കൈവരിക്കാന് ചോരനീരാക്കി അദ്ധ്വാനിച്ച ഒരുപാട് പേര് നമ്മുടെ മുന്നിലില്ലേ ,,, ഉറക്കമിളച്ചിരുന്ന് മാസങ്ങളോളം കഷ്ടപ്പെട്ടവരല്ലേ ആ വിദ്യാര്ത്ഥികള് പുലര്ച്ച 4 മണിക്ക് മകളെ വിളിച്ചുണര്ത്തി കട്ടന്‍ ചായയും നല്കി അവള്ക്ക് കൂട്ടിരുന്ന അമ്മ/ഉമ്മമാരില്ലേ.. രാവിലെ മുതല് അദ്ധ്വാനിച്ചുണ്ഡാക്കിയ വിയര്പ്പിന്റെ ഗന്ധമുള്ള പണം നല്കി ട്യൂഷന് പറഞ്ഞയച്ച അച്ഛൻ/ഉപ്പ മാരില്ലേ സ്വന്തക്കാരുടെയും ബന്ധുക്കളുടെയും marriage പോലും മാറ്റിവെച്ച് ഞായറാഴ്ച വരെ സ്പെഷ്യല് ക്ലാസ് എടുത്ത അദ്ധ്യാപകരില്ലേ ഒരുകാര്യം നമ്മളറിയണം ഈ വിജയം ഗവണ്മെന്റിന്റെ മാര്ക്ക് ദാനം, വിജയശതമാനം വര്ദ്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം എന്നൊക്കെ പറയുന്നതിന് മുമ്പ്,,,, സ്കൂളുകളില് ഇന്ന് നടക്കുന്ന അക്കാദമിക പ്രവര്ത്തനങ്ങളെക്കുറിച്ചറിയണം. വിദ്യാഭ്യാസത്തിെന്റ കാര്യത്തില് ഇന്ന് സ്കൂളുകള് തമ്മില് മല്സരമാണ്. അത് LP സ്കൂള് മുതല് മേലോട്ട് അങ്ങനെയാണ്, കാരണം സ്കൂൾ ബസ് ഫ്രീ ആയി അറെഞ്ചു ചെയ്തു കൊടുത്ത് കുട്ടികളെയും രക്ഷിതാക്കളെയും ആകർഷിച്ചിരുന്ന കാലത്ത് നിന്ന് ഏറ്റവും ഗുണ നിലവാരമുള്ള വിദ്യാഭ്യാസം നല്കിയാലേ പിടിച്ചു നില്ക്കാന് കഴിയൂ എന്ന സാഹചര്യം തന്നെ, സമൂഹം ആ വിഷയത്തില് അത്രമേല് ബോധവാന്മാരാണ്, SSLC യില് നേടുന്ന ഉന്നത വിജയമാണ് ഇക്കാലത്തും ഏതു ഹൈസ്കൂളിന്റെ ഏറ്റവും വലിയ ക്രെഡിറ്റ്. അത് കരസ്ഥമാക്കാന് അധ്യാപകരും രക്ഷിതാക്കളും വിദ്യാര്ത്ഥികളും കൈയ്മെയ് മറന്ന് അദ്ധ്വാനിക്കുകയാണ്. മാസങ്ങള് നീളുന്ന പ്രവര്ത്തനങ്ങള് ഇതിന്റെ പിന്നിലുണ്ട് താനും,,, നമ്മളൊക്കെ പഠിക്കുന്ന കാലത്ത് നമ്മുടെയും, നമ്മുടെ രക്ഷിതാക്കളുടെയും, അധ്യാപകരുടെയും യോടുള്ള മനോഭാവം എത്രമാത്രം ഗൌരവ രഹിതമായിരുന്നു (ചുരുക്കം ചിലരുടെ ഒഴിച്ച് ) എന്നോന്നാലോചിച്ചു നോക്കൂ.. ഇപ്പൊ അങ്ങിനെയാണോ കുറച്ചു വീക്ക് ആയ വിദ്യാർഥികൾ ഉണ്ടെങ്കിൽ തന്നെ അവരെ ജയിപ്പിചെടുക്കാൻ Night ക്ലാസ്സ് അടക്കം ഒട്ടു മിക്ക സ്കൂളിലും നടക്കുന്നില്ലേ,,,, എന്തു മാത്രം ഗുണപ്രദമാണത്,,,, റഗുലര് ക്ലാസ് കഴിഞ്ഞാല് പിന്നെ കുട്ടികളെ തരം തിരിച്ച് പ്രത്യേകം ക്ലാസുകളാണ് എല്ലാവര്ക്കും ഒരേ നിലവാരമല്ലല്ലോ, സാധാരണ ക്ലാസുകള്ക്ക് പുറമെ സ്പഷ്യല് ക്ലാസും ട്യൂഷനും എല്ലാമായി കുട്ടികള് ഇന്ന് സജീവമാണ്. അതിന്റെ ഫലമാണ് നാം കണ്ട റിസൾട്ട്. അവരെ അഭിനന്ദിച്ചില്ലെങ്കിലും അപമാനിക്കരുത്, ഒരു കാര്യം കൂടി, കഞ്ഞി കുടിക്കാന് വേണ്ടി മാത്രം കുട്ടികൾ സ്കൂളിലേക്ക് പോവുന്ന ആ കാലമൊക്കെ കഴിഞ്ഞു,, ഇന്നവർ പഠിക്കാനാ വരുന്നത്, അവര് പഠിക്കട്ടെ നമുക്കവരെ പ്രോല്സാഹിപ്പി ക്കാം..