Mashi -മഷി

  • Home
  • Mashi -മഷി

Mashi -മഷി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mashi -മഷി, Magazine, .

Salat Abba -The journey of prayersThank you to all those who attended the Salat Abba launch event and contributed to a m...
07/10/2024

Salat Abba -The journey of prayers

Thank you to all those who attended the Salat Abba launch event and contributed to a memorable evening with your presence and support.

Two years ago, I completed reading "Uppayanente Prarathana" authored by my beloved guide Velliyodan and firmly believed that this book would resonate across different languages, touching readers with its powerful tale of a father and son overcoming adversity and providing a relevant message for the present day.

Nevertheless, in my most far-fetched fantasies, I never imagined I would have the fortune to interpret it. I paused momentarily as he shared a piece of himself through writing, conveying his heartfelt words.

I want to express my gratitude to our dearest orator Shabu Kilithattil for officially introducing the book and eloquently invoking Uppa’s spirit through his beautiful words.

Our beloved writers Geetha Mohan , Siraj Nair , Jasmine Sameer , E.K. Dineshan Orkkatteri , Drisya Shine , Akhilesh Parameshwar , Praveen Palakkeel & Sabir KV deserve a huge appreciation for adding elegance to the book launch. A warm hug for little Arthur William Sony , who easily grabbed our attention and won our affection.

This joy is dedicated to my beloved Mashi -മഷി family who provided me with support and reassurance when I began this magical writing journey. Lastly, I would like to express my heartfelt appreciation to our beloved Mashi writers, Joy Daniel and Anuja Sanoob , for their immense support 🤗during the book launch, ensuring it was a memorable occasion. Mainly, I am struggling to find the right words to thank the Media team of Mashi for their crucial contribution to Mashi Smrithisandhya. Guys, I can't express my gratitude towards you enough.🫂

My dearest Velliyodan Velli sir, I assure you that this will be marked as the first book of my writing journey as promised and will serve as a beacon illuminating my path forward.You supported me, granting me total independence and support. I cannot sufficiently convey how thankful I am for the trust you have given me. I may not delve as deeply into these verses as you do, but my goal was to encompass 80% of the path you travelled to gain similar global recognition, evoking the same feeling of "Uppayanente Prarthana" in readers of their language.

In the end, I was deeply moved by the backing we received from our publisher Balaji Baskaran Sir and the sincere gesture from Ms Jazeela Banu . What more could I ask for ?? 🙏🏻

And indeed, the cosmos ✨worked in my favour and exceeded my wildest expectations !!! 💫

Love and Light
Sajina Panicker

മൂന്നിരട്ടി മധുരം ✨🌼 Book Launch : Salat Abba ✒️Cover Launch : ഓർമ്മപ്പാതി ✒️Cover Launch : അദൃശ്യം -The Invisible✒️    ...
04/10/2024

മൂന്നിരട്ടി മധുരം ✨🌼

Book Launch : Salat Abba ✒️
Cover Launch : ഓർമ്മപ്പാതി ✒️
Cover Launch : അദൃശ്യം -The Invisible✒️

14/09/2024

ഏവർക്കും മഷി കുടുംബത്തിന്റെ ഓണാശംസകൾ 🌼🌹🌼

01/06/2024

Mashi -മഷി Reading Challenge Winner
May 2024

ആശംസകൾ പ്രിയപ്പെട്ട Reshma Lechuszz

Magazine

റാം c/o ആനന്ദി യുടെ രചയിതാവിനൊപ്പം മഷിയുടെ പ്രിയ എഴുത്തുകാരി Manju Sreekumar . Akhil P Dharmajan മഷി അക്ഷരകൂട്ടായ്മ (Tea...
17/05/2024

റാം c/o ആനന്ദി യുടെ രചയിതാവിനൊപ്പം മഷിയുടെ പ്രിയ എഴുത്തുകാരി Manju Sreekumar . Akhil P Dharmajan മഷി അക്ഷരകൂട്ടായ്മ (Team Mashi)

മഷിക്കൂട്ടുകാരുടെ വായന 2024 ഏപ്രിൽ മാസത്തിൽ എത്തി നിൽകുമ്പോൾ  .....Congratulations dear Readers ..✨✨Nd kudoos to Sajina ...
01/05/2024

മഷിക്കൂട്ടുകാരുടെ വായന 2024 ഏപ്രിൽ മാസത്തിൽ എത്തി നിൽകുമ്പോൾ .....

Congratulations dear Readers ..✨✨

Nd kudoos to Sajina Panicker for winning the title in the second consecutive month..💖💖💖

Congragulations Reader Sajina Panicker Winner March 2024
01/04/2024

Congragulations Reader

Sajina Panicker
Winner March 2024

Congratulations ReaderManju Sreekumar Winner February 2024
01/04/2024

Congratulations Reader

Manju Sreekumar
Winner February 2024

Congratulations Reader Lekha Justin   Winner - January 2024മഷിക്കൂട്ടുകാരുടെ വായന തുടർന്നുകൊണ്ടേ ഇരിക്കുന്നു ..
01/04/2024

Congratulations Reader

Lekha Justin Winner - January 2024

മഷിക്കൂട്ടുകാരുടെ വായന തുടർന്നുകൊണ്ടേ ഇരിക്കുന്നു ..

വായനനുഭവം ഏതോ നാട്ടിലെ ആരൊക്കെയോ ചിലർഅജിത് വള്ളോലി പ്രസാധകർ കൈരളി ബുക്സ്കഥാകാരന്റെ ഓർത്തെടുക്കലുകൾ വായനക്കാരനു നൽകിയ മനോ...
08/12/2023

വായനനുഭവം

ഏതോ നാട്ടിലെ ആരൊക്കെയോ ചിലർ
അജിത് വള്ളോലി
പ്രസാധകർ കൈരളി ബുക്സ്

കഥാകാരന്റെ ഓർത്തെടുക്കലുകൾ വായനക്കാരനു നൽകിയ മനോഹരമായൊരു കാലിഡോസ്കോപ്പ് കാഴ്ച- _ഏതോ നാട്ടിലെ ആരൊക്കെയോ ചിലർ._ 📚 പ്രമേയത്തിന്റെ കരുത്തുകൊണ്ടും അവതരണ ശൈലിയുടെ മികവ് കൊണ്ടും വായനക്കാരന്റെ ഹൃദയം കീഴടക്കിയ,വർണശ്ശബളമായ പുറംചട്ടയണിഞ്ഞ, മനോഹരമായൊരു കുഞ്ഞു പുസ്തകം 🩷

കഥകൾ വായിക്കുന്നതിനുമപ്പുറം, ഇതിലെ കഥാപാത്രങ്ങൾക്കൊപ്പം ആ നാട്ടിലെ ഓരോ ഇടങ്ങളിലും വായനക്കാരനെ സഞ്ചരിപ്പിക്കുവാൻ എഴുത്തുകാരനു സാധിച്ചു എന്നത് തന്നെയാണ് ഈ പുസ്തകത്തിന്റെ വിജയം.💜 ഓരോ കഥകൾക്കനുസൃതമായി ഇതിലെ കഥാപാത്രങ്ങൾക്കുണ്ടാകുന്ന വേഷപകർച്ചയും അവയുടെ ആഖ്യാന ശൈലിയും പ്രശംസനീയം തന്നെ .🩵

തന്റെ ഓർമകളുടെ സത്ത ഒട്ടും ചോർന്നു പോകാതെ കഥകൾ പറയുന്നതോടൊപ്പം ഓരോ കഥയിലും കഥാപാത്രങ്ങളുടെ പ്രാധാന്യം എത്രത്തോളം ഉണ്ടാവണമെന്നത് കഥാകാരൻ അളന്നു തിട്ടപ്പെടുത്തിയിരിക്കുന്നു.💙 ചില യാത്രകളില്‍ , അപ്രതീക്ഷിതമായി നമ്മുടെ മുൻപിൽ കൂടി കടന്നു പോകുന്ന , ഒരുപക്ഷെ പിന്നീടൊരിക്കലും കാണാൻ സാധ്യത ഇല്ലാത്ത മനോഹരമായ കാഴ്ചകൾ.വാക്കുകളാൽ വർണിക്കുവാൻ പറ്റുന്നതിനും അപ്പുറമൊരു സൌന്ദര്യം ഈ കാഴ്ചകൾ നമുക്ക് നൽകും. അതാണ് ഈ കഥകൾ നൽകിയ അനുഭവം.🧡

ജീവിത ഋതുക്കൾ നിറഞ്ഞ ഈ കഥാവിരുന്ന് ഇന്ന് രണ്ടാം പതിപ്പിലേക്ക് എത്തിനിൽക്കുന്ന സന്ദർഭത്തിൽ ഏതോ നാട്ടിലെ ആരൊക്കെയോ ചിലർ ഇനിയുമേറെ വായിക്കപെടുകയും ചർച്ചചെയ്യപ്പെടുകയും ഒപ്പം അർഹിക്കുന്ന അംഗീകാരങ്ങളൾ നേടുകയും ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.💚 പ്രിയപ്പെട്ട പുസ്തകങ്ങളോടൊപ്പം, അത്രമേൽ പ്രിയപ്പെട്ട സുഹൃത്തിന്റെ ഈ മനോഹരപുസ്തകവും ചേർത്തുവയ്ക്കുന്നു 💛

സച്ചു

https://kairalibooks.com/product/etho-nattile-aarokkeyo-chilar/

പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ പ്രണയിച്ച, പ്രകൃതിയിൽ നിന്നും മനുഷ്യനിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ള രചനകൾ മലയാളത്തിന്...
22/11/2023

പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ പ്രണയിച്ച, പ്രകൃതിയിൽ നിന്നും മനുഷ്യനിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ള രചനകൾ മലയാളത്തിന് സമ്മാനിച്ച.., "നെല്ല്", "നിഴലുറങ്ങുന്ന വഴികൾ" എന്ന് തുടങ്ങി
ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും, 25ലധികം ചെറുകഥാ സമാഹാരങ്ങളും മലയാള സാഹിത്യ ലോകത്തിന് സംഭാവന ചെയ്തിട്ടുള്ള..,
കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളിലൂടെ മലയാള സാഹിത്യം തിരിച്ചും അംഗീകാരങ്ങൾ നൽകി ആദരിച്ച പ്രിയപ്പെട്ട എഴുത്തുകാരിയും അദ്ധ്യാപികയുമായ പി. വത്സലടീച്ചർക്ക് ആദരാജ്ഞലികൾ 🌹

'പുസ്‌തകപരിചയം' ഏതോ നാട്ടിലെ ആരൊക്കെയോ ചിലർ'Author Ajith Valloli 'ചിലർ' വായിച്ചു തീർന്നപ്പോൾ എനിക്ക് തോന്നിയത് ഇത് ഏതോ ന...
20/11/2023

'പുസ്‌തകപരിചയം'
ഏതോ നാട്ടിലെ ആരൊക്കെയോ ചിലർ'
Author Ajith Valloli

'ചിലർ' വായിച്ചു തീർന്നപ്പോൾ എനിക്ക് തോന്നിയത് ഇത് ഏതോ നാട്ടിലെ ആരൊക്കൊയോ അല്ല, എന്റെ നാട്ടിലെ എനിക്ക് പരിചയമുള്ള 'ചിലർ' ആണ്.

എഴുത്തു വഴികളിൽ അധികമാരും കൈ വക്കാൻ ധൈര്യം കാണിച്ചിട്ടില്ലാത്ത, പാലക്കാടൻ വാമൊഴി പെരുമയെയും, ബാല്യത്തിൽ കണ്ടു വളർന്ന പാലക്കാടൻ ഗ്രാമീണ ബിംബങ്ങളെയും വളരെ മനോഹരമായി ഓരോ കഥകളിലൂടെയും വായനക്കാരന്റെ മനസ്സിൽ പ്രതിഷ്‌ഠിക്കാൻ കഴിഞ്ഞു എന്നതു തന്നെയാണ് എഴുത്തുകാരൻ എന്ന നിലയിൽ അജിത്തിന്റെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി എനിക്ക്‌ തോന്നിയത്.

അജിത്തിന്റെ ഉള്ളിൽ ചാരം മൂടിക്കിടക്കുന്ന ഒരു വിപ്ലവകാരിയുടെ കനലുകൾ ഓരോ കഥാപാത്ര വായനയിലും വായനക്കാരന് വ്യക്തമായി കാണാൻ കഴിയും. അതിശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ സാനിധ്യത്തിലൂടെ, അധികമാരും വാഴ്ത്തിപ്പാടിയിട്ടില്ലാത്ത പാലക്കാടൻ പെൺ വീര്യത്തിന്റെ സ്വാതന്ത്ര്യ പ്രഘോഷണങ്ങളിലൂടെ, അജിത് സാമൂഹിക വ്യവസ്ഥിതിയുടെ ഇരട്ടത്താപ്പ് തുറന്നു കാണിക്കുന്നുണ്ട്. അതിന്റെ ഉദാത്തമായ ഉദാഹരണങ്ങളാണ് പാമ്പിച്ചി കുമാരിയും, ജലജയും, പങ്കിയും, കാളിമുത്തിയും എല്ലാം.

നാട്ടിൻപുറത്തെ നന്മകളെ മാത്രം വാഴ്ത്തിപ്പാടുന്നത് കേട്ടിട്ടുള്ള നമുക്ക് നാട്ടിൻപുറത്തും ഒരുപാട് തിൻമകൾ മുടിയഴിച്ചാടുന്നുണ്ടെന്ന ഓർമപ്പെടുത്തലുകൾ ആണ് ഇതിലെ ഓരോ കഥകളും. സേതുവെന്ന കഥാപാത്രത്തെക്കൊണ്ട് കഥാകാരൻ അതുറക്കെ പറഞ്ഞു വക്കുന്നുമുണ്ട്.

തന്റെ കഥാപാത്രങ്ങളിലൂടെ തന്റെ രാഷ്ട്രീയ, സാമൂഹിക വീക്ഷണങ്ങൾ സമൂഹത്തോട് വിളിച്ചു പറയാൻ കഴിഞ്ഞിട്ടുണ്ട് എന്നത് അജിത്തിന്റെ മറ്റൊരു വിജയമാണ്.

ഇരുൾ നിറഞ്ഞ പാലക്കാടൻ ഗ്രാമവീഥികളിൽ തല ഉയർത്തി നിൽക്കുന്ന കരിമ്പനകളുടെ ഇടയിലൂടെ ഉറഞ്ഞു തുള്ളി ചുരമിറങ്ങുന്ന പാലക്കാടൻ കാറ്റിന്റെ രൗദ്രതാളമാണ് ഇതിലെ പല കഥകൾക്കും.

പരസ്പരം ഇഴ ചേർന്നു കിടക്കുന്ന കഥാപാത്രങ്ങളും, കഥാ പരിസരങ്ങളും അടങ്ങിയ ഒരു നോവലിനുള്ള എല്ലാ ചേരുവകളും ഉണ്ടായിരുന്നിട്ടും അളന്ന് തൂക്കി കഥയുടെ ചട്ടക്കൂട്ടിലേക്കു മുറിച്ചു വച്ചിരിക്കുന്ന കഥാപാത്രങ്ങൾ എവിടെയോക്കൊയോ തങ്ങളെ കഥയുടെ നാലു ചുവരുകളിലേക്കു തളച്ചിട്ടതിന്റെ പ്രതിഷേധവും, പരിഭവവും ഉറക്കെ പ്രഖ്യാപിക്കുന്നതായി തോന്നിയത് ചിലപ്പോൾ ഇതിലെ കഥാപരിസരങ്ങൾ എന്നിൽ അത്രമേൽ ആഴ്ന്നിറങ്ങിയത് കൊണ്ടാകാം.

ഇനിയും ഇതു പോലുള്ള ഒരുപാട് നല്ല കഥകളും, കഥാപാത്രങ്ങളും സൃഷ്ടിച്ചെടുക്കാൻ അജിത്തിന് കഴിയട്ടെ എന്ന ആശംസകളോടെ.

അഖിൽ ജയചന്ദ്രൻ

📣📣 To join our Reading challenge please comment or inbox us your interest.
18/11/2023

📣📣 To join our Reading challenge please comment or inbox us your interest.

10/11/2023

മറവി
*******

മറക്കാൻ ഞാൻ മറന്നു പോയി
അല്ലായിരുന്നെങ്കിൽ എന്റെ
ഓർമകളുടെ ഉമ്മറത്തിണ്ണയിൽ
ആ പഴയ ചാരുകസേരയിൽ
ആർക്കും വേണ്ടാതെ ആരുടെയോക്കൊയോ ഓർമകളിൽ അനാഥനായി ഞാനിങ്ങനെ
ഒരു ശാപാക്ഷരം പോൽ
ഇരുൾകുത്തി പെയ്യുന്ന
മേഘ വിസ്ഫോടനങ്ങൾക്കു
സാക്ഷിയായി വെറുതെ
വിറങ്ങലിച്ചു വീണുപോകില്ലായിരുന്നു.

അഖിൽ ജയചന്ദ്രൻ.
Mashi -മഷി

ഒരൊറ്റ ഫ്രെയിമിൽ അങ്ങനെ 🌹
09/11/2023

ഒരൊറ്റ ഫ്രെയിമിൽ അങ്ങനെ 🌹

കഥ പറയുന്ന ഗ്രാമങ്ങൾ റിവ്യൂഅക്ഷരപ്രേമികളുടെ സമ്പത്താണ് പുസ്തകങ്ങൾ.അതിൽ സ്വന്തം കഥകൾ അടങ്ങിയിട്ടുണ്ടെങ്കിൽ പിന്നെ പറയുകയേ...
07/11/2023

കഥ പറയുന്ന ഗ്രാമങ്ങൾ റിവ്യൂ

അക്ഷരപ്രേമികളുടെ സമ്പത്താണ് പുസ്തകങ്ങൾ.
അതിൽ സ്വന്തം കഥകൾ അടങ്ങിയിട്ടുണ്ടെങ്കിൽ പിന്നെ പറയുകയേ വേണ്ടാ.അതുകൊണ്ടുതന്നെ മഷിപുരണ്ട എന്റെ അക്ഷരങ്ങൾ അർഹമായ കൈകളിൽ എത്താൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. ലെച്ചു എന്ന് ഞാൻ വിളിക്കുന്ന Reshma Lechuszz അതിലൊരാളാണ്.

പുസ്തകം കിട്ടി രണ്ടു ദിവസത്തിനുള്ളിൽ ഇത്രയും മനോഹരമായ റിവ്യൂ എഴുതുക എന്നുള്ളത് അത്ര എളുപ്പമല്ലെന്ന് നമുക്കൊരോരുത്തർക്കും അറിയാം. രണ്ടു വയസ്സും, ആറു മാസവും മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾക്കിടയിൽ നിന്നുകൊണ്ടാണ് ഇത്രയും ദീർഘമായൊരു റിവ്യൂ അവൾ എഴുതിയിരിക്കുന്നത്.എന്റെ മനസ്സ് നിറഞ്ഞു സ്നേഹത്തോടെ ഈ പുസ്തകാസ്വാദനം മനസ്സിരുത്തി വായിച്ച്, അഭിപ്രായം പറഞ്ഞ് നമുക്കവളെ പ്രോത്സാഹിപ്പിക്കാം Reshma Lechuszz.

പുസ്തകം വായിച്ച് ആസ്വാദനം എഴുതിയിടുക എന്നതും എടുത്തുപറയേണ്ട ഒരു സാഹിത്യ പ്രവർത്തനമാണ്.

സ്നേഹം ലച്ചൂ...❤️

******************~~~*********************
പുസ്തകം : കഥ പറയുന്ന ഗ്രാമങ്ങൾ

സമാഹരണം :

മഷി എഡിറ്റോറിയൽ

പബ്ലിഷർ : കൈരളി ബുക്സ്

വില : 260
*******************~~~********************
ഗ്രാമങ്ങൾക്ക് കഥകൾ ഉണ്ടെന്നേ! ആരും കേൾക്കാത്ത നമ്മളുടെ ചുറ്റിലും നടക്കുന്നത് പോലും അറിയാത്ത കഥകൾ. ഗ്രാമ ഭംഗിയും അതിന്റെ തനിമയും ചോരാതെ പച്ചയായ മനുഷ്യന്റെ കഥകളുണ്ട്. എവിടെയോ കണ്ടു മറന്ന മനുഷ്യന്റെ മുഖങ്ങളുണ്ട്. അങ്ങനെ എത്രയധികം മനുഷ്യരുടെ കഥകൾ പറയുന്ന " കഥ പറയുന്ന ഗ്രാമ"ങ്ങളിലുണ്ട്.
ആ കഥ പറയുന്ന ഗ്രാമങ്ങളുടെ
അക താളിലേക്ക് കടന്ന് ചെല്ലാം...

എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു..

:::::::::::::::::::+ +++:::::::::::::::::::::::::::+:::::++::::::

1.ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

സജ്‌ന അബ്ദുള
@@@@@@@@@@@

മാലിനി എന്ന കഥാപാത്രം എവിടെയോ കണ്ട മറന്ന മുഖങ്ങളിൽ ഒരുവൾ ആയിരിക്കാം. ആയിരിക്കും എന്ന് അല്ല ആണ്. വിവാഹത്തിന് താല്പര്യം ഇല്ലാതെ ആരുടെ ഒക്കെയോ ഇഷ്‌ടത്തിന് നിന്ന് കൊടുക്കേണ്ടി വരുന്നു. പഠിക്കണം, ജോലിക്ക് പോകണം എന്ന് പറയുമ്പോൾ വിവാഹം കഴിഞ്ഞും ആവാല്ലോ? ആ പൊള്ളയായ വാക്ക് വിശ്വസിച്ചു
ആ പുതിയ ജീവിതത്തിലേക്ക് ഒരായിരം സ്വപ്നങ്ങൾ നെയ്തു കൂട്ടി വലതു കാൽ വച്ചു കയറി ചെല്ലുമ്പോൾ അറിയാം സ്വപ്നങ്ങൾ എല്ലാം പാഴ് കിനാവ് ആയിരുന്നു എന്ന്. മാലിനി യെ പോലെയുള്ള എത്രയോ പേരുകൾ നമ്മുടെ ചുറ്റിലും കാണാൻ പറ്റും. സ്വന്തം ഇഷ്ടങ്ങളെയും ആഗ്രഹങ്ങളെയും മറന്നു സ്വയം ജീവിക്കാൻ മറന്നു പോയവർ.ആരോടും പറയാനാവതെ സ്വന്തം ജീവിതം അഭിനയിച്ചു കൊണ്ട് എല്ലാം തനിൽ തന്നെ ഹോമിച്ചു ജീവിക്കുന്നവർ നമ്മുടെ ചുറ്റിലുണ്ട് അവരുടെ മുഖത്ത് പുഞ്ചിരി മാത്രം ആയിരിക്കും.ആർക്കും കണ്ടു പിടിക്കാൻ കഴിയാത്ത പുഞ്ചിരി ക്ക് ഒരായിരം കഥകൾ ഉണ്ടാകും. കേൾക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിക്കുന്ന പെൺ മനസ്സിനെ കാണാം. അവഗണനയും പരിഹാസവും ഒരു പെണ്ണിന് എത്ര നോവ് ഉണ്ടാകും എന്ന് ആർക്കും അറിയില്ല. ആ വേദനയിൽ അവർ ചിരിച്ചു ജീവിക്കുമ്പോൾ നിങ്ങളുടെ മുന്നിൽ അവരുടെ വേദനയുടെ കണ്ണുനീർ കാലം തിരികെ തരും.

2.പപ്പന്റെ സൈക്കിളുകൾ

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

അജിത് വള്ളോലി
@@@@@@@@@@@@@

ഗ്രാമത്തിൽ നിന്ന് മൺ മറഞ്ഞു പോയ ഒന്നാണ് സൈക്കിൾ കടകൾ. ആ കടകൾക്ക് പകരം ഇപ്പൊ ബൈക്കുകൾ, സ്കൂട്ടറുകൾ സ്ഥാനം പിടിച്ചു. എന്ന് മാത്രം ഇത് പോലെ പപ്പൻ ചേട്ടനെ പോലെ നന്മ നിറഞ്ഞ മനുഷ്യൻ എല്ലാ ഗ്രാമത്തിലുഉണ്ടാകും. കുട്ടികളോട് സ്നേഹവും വാത്സല്യവും ഉള്ള സാധു മനുഷ്യൻ. സൈക്കിൾ കൊണ്ട് ജീവിക്കുന്ന നന്മ നിറഞ്ഞ മനുഷ്യൻ. ആരോടും പരാതിയോ പരിഭവമില്ലാതെ കാശ് ചോദിക്കാതെ നാട്ടിലെ എല്ലാവർക്കും സൈക്കിൾ കൊടുക്കുന്ന പപ്പൻ ചേട്ടൻ. പാവം മനുഷ്യൻ. സ്വന്തം സൈക്കിളിൽ ഉണ്ടായിരുന്ന ഡൈനമോ ഉണ്ണിയുടെ സൈക്കിളിൽ വച്ചു കൊടുത്ത മനുഷ്യന് കുഞ്ഞുങ്ങളോട് ഉള്ള വാത്സല്യം നിറഞ്ഞു നിൽക്കുന്നു.
"ഇടക്കൊപ്പോഴെങ്കിലും വീടിനു പുറത്തെ ചുമരിൽ ചാരി വച്ച എന്റെ സൈക്കിളിൽ നോക്കുമ്പോൾ അതിന്റെ പിൻ ചക്രം മാത്രം കറങ്ങുന്നത് പോലെ തോന്നും. അതിലുരഞ്ഞു കത്തുന്ന ഡയനാമോയുടെ അരണ്ട വട്ടത്തിൽ പപ്പേട്ടൻ വന്നു ചോദിക്കും.'എന്താ ണ്ടാ ഉണ്ണിയെ '?" വരികളിൽ പപ്പൻ ചേട്ടന് ഉണ്ണിയോടുള്ള വാത്സല്യവും എത്രത്തോളം പറഞ്ഞു തരാൻ പോലും വാക്കുകൾ കിട്ടുന്നില്ല. നന്മയുടെ പ്രതിരൂപമാണ് പപ്പൻ ചേട്ടൻ. പപ്പൻ ചേട്ടനെ പോലെ ഉള്ള മനുഷ്യൻ ഇന്നത്തെ കാലത്ത് ഉണ്ടോ എന്നതും സംശയമാണ്. എല്ലാവർക്കും നല്ലത് മാത്രം വരണം എന്ന് പ്രാർത്ഥിക്കുന്ന മനുഷ്യൻ. ആ മനുഷ്യൻ മരിച്ചപ്പോ ചില മനുഷ്യർക്ക് ഓർമ്മകളിൽ നിന്ന് മാഞ്ഞു പോയതും ചിലർക്ക് ഓർക്കുവാൻ ഇഷ്‌ടമുള്ള ആളായിരുന്നു പപ്പൻ ചേട്ടൻ.

3. വഴി വിളക്കുകൾ

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

സുനന്ദ മഹേഷ്‌
@@@@@@@@@@@

ഓർമ്മയിലെ വഴി വിളക്ക് എന്താണെന്ന് ചോദിച്ചാൽ ഞാൻ പറയും.നമ്മുടെ എല്ലാവരുടെയും ബാല്യകാലം ആണെന്ന്. ചിലർക്ക് അങ്ങനെ ആകണമെന്നുമില്ല
എന്റെ ഒരു തോന്നൽ പറഞ്ഞു എന്ന് മാത്രം. അമ്മ ആ വാക്കിന് എന്ത് നിർവചനം ആണ് നൽകാൻ കഴിയുക എന്നത് പലപ്പോഴും ആലോചിക്കാറുണ്ട്. കിട്ടാറില്ല എന്ന് മാത്രം. അമ്മന്മാർക്ക് മക്കളെ കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടാകും. ഒരു പാട് എന്ന് പറഞ്ഞാൽ മക്കൾ പ്രതിക്ഷിക്കാത്ത അത്രയും ഉണ്ടാകും. മക്കൾ അമ്മ ആഗ്രഹിച്ചത് പോലെ നേടിയെടുക്കുമ്പോഴാണ് അമ്മയും ജയിക്കുന്നത്. അവിടെ അമ്മ അനുഭവിച്ച വേദനയും അവഗണയും എല്ലാം മറക്കും. ആ ജയമാണ് എല്ലാത്തിനും ഉള്ള മറുപടി. അമ്മ മനസ്സിൽ മക്കളെ കുറിച്ച് വഴി വിളക്കുകൾ ഉണ്ടാകും ഒരായിരം സ്വപ്നങ്ങൾ നെയ്തു കൂട്ടി വയ്ക്കും. അത് എല്ലാം തെറ്റിക്കുമ്പോൾ എന്തൊരു അമ്മയ്ക്കാണ് സഹിക്കാൻ കഴിയുക. എല്ലാം ശിക്ഷയും ഒറ്റയ്ക്ക് വാങ്ങും. മക്കൾക്ക് യാതൊരു ആപത്തും വരരുതേ എന്ന പ്രാർത്ഥനയോടെ... എല്ലാം അമ്മന്മാർ അങ്ങനെയാ. എത്ര പ്രതിസന്ധികൾ വന്നാലും മനസ്സിൽ ഉരുവ് ഇടുന്ന മന്ത്രം മക്കൾ പഠിച്ചു നല്ല ജോലി സമ്പാദിച്ച് എന്നെ നോക്കും എന്ന്. മക്കൾ നേടി എടുക്കുന്ന ഒരു കുഞ്ഞു കാര്യം പോലും അമ്മക്ക് എന്നെന്നും പ്രിയപ്പെട്ട നിമിഷങ്ങളാണ്. അവരുടെ ജീവിതത്തിലെ വഴി വിളക്കുകൾ മക്കൾ തന്നെയാണ് അത് കെട്ട് പോയാൽ അതോടെ അവരുടെ ജീവിതവും അർത്ഥ ശൂന്യമായി തോന്നും. ഓരോ കഷ്‌ടപ്പാടിന്റെ വിവിധ ഭാവങ്ങൾ ജീവിതത്തിൽ കടന്നു വരുമ്പോൾ എല്ലാം സഹിച്ചു ജീവിതത്തോട് പൊരുതി ജയിക്കും. ആ ജയം പരാജയമാക്കി തീർക്കുന്നത് മക്കളും. ആരെയാണ് കുറ്റം പറയേണ്ടത്? ജീവിതത്തിന്റെ സാഹചര്യം കൊണ്ട് മാറി പോയതായിരിക്കാം." മല്ലമ്മ "മക്കൾക്ക് വേണ്ടി മാത്രം വഴി വിളക്കുകൾ തെളിയിച്ചു. പക്ഷേ കിട്ടിയതോ ഒരായിരം വേദനകൾ മാത്രം.ആരോടും പരിഭവമോ ദേഷ്യവും ഇല്ലാതെ തന്നോട് തന്നെ പക വിട്ടി കൊണ്ടിരിക്കുന്നു. മക്കളിൽ അളവിൽ കൂടുതൽ പ്രതീക്ഷിച്ചത് കൊണ്ടാകാം എല്ലാം എന്നിൽ തന്നെ അവസാനിക്കട്ടെ എന്ന് വിചാരിച്ചു കാണും. മല്ലമ്മ വായിച്ചു തീരുമ്പോൾ വല്ലാത്ത നോവ് മനസ്സിൽ എവിടെയോ പകർത്തുന്നു.

4. പാലേരിനാട്

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

അഖില സായൂജ്
@@@@@@@@@@@

ഓരോ നാടിനും കാണും ഓരോ വിശ്വാസങ്ങളിൽ ജീവിക്കുന്ന മനുഷ്യരെ. ആ നാടിന്റെ ഐശ്വര്യ ദേവതയും ഉണ്ടാകും. ആ ദേവതക്ക് ആ ദേശത്തിന്റെ കഥകൾ പറയാൻ ഉണ്ടാകും. വമൊഴി പോലെ സന്ധ്യ സമയത്ത് നാമ ജപം കഴിഞ്ഞു ആ ദേശ കഥകൾ മുത്തശ്ശി കഥ പോലെ പറഞ്ഞു കൊടുക്കും. ആ കഥകളിൽ പേടിപ്പെടുത്തുന്ന രംഗങ്ങൾ ചേർത്ത് പറയുമ്പോൾ കുട്ടികളെ പേടിപ്പിച്ചു ഉറക്കുന്ന മുത്തശ്ശിമാരുടെ ഐഡിയാണ്. അതൊക്കെ കെട്ടു കഥകൾ ആണോ എന്നും അറിയില്ല. എത്ര വർഷത്തെ കാല പഴക്കം ഉണ്ടാകും ആ കഥകൾക്ക്.
അമ്മാത്തി അമ്മ പാലേരി നാടിന്റെ ഐശ്വര്യമാണ്. ആ നാടിന്റെ എല്ലാ കഷ്‌ടതകളിൽ നാശങ്ങൾ പോലും സംഭവിക്കാത്തത് ആ നാട്ടിലുള്ള ആ അമ്മയുടെ അനുഗ്രഹം കൊണ്ട് തന്നെയാണെന്ന് അവിടുത്തെ ജനങ്ങൾ വിശ്വസിച്ചു പോരുന്നു. ഇതിൽ ഒന്നും വിശ്വസം ഇല്ലാത്ത ആള് ഉണ്ടായിരുന്നു 'വാസു ' അതോണ്ട് തന്നെ ആണല്ലോ അമ്മാത്തി അമ്മ 7 ദിവസം ഉറക്കത്തിൽ ആയപ്പോൾ ആന്യ നാട്ടിൽ ജോലിക്ക് പോകാൻ നിന്നപ്പോൾ രണ്ട് ദിവസം മുന്നേ കാണാതെ മൂത്രം ഒഴിക്കാൻ പോയ വാസുവിനെ കാണാതെ പോയത്. മരിച്ചോ? മരിച്ചിട്ടില്ല എന്നത് ഉറപ്പാണ്. അതു കൊണ്ടാണ് ആണല്ലോ എന്തോ പാതി രാത്രിയിൽ തിരികെ ആ നാട്ടിലേക്ക് കടന്ന് വന്നത്. ആ രാത്രിയിൽ വാസുവിന് എന്ത് സംഭവിച്ചു? എങ്ങോട്ടാ പോയത്? അങ്ങനെ വായിക്കുമ്പോൾ മനസ്സിൽ വരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ നോക്കിയിട്ടും ഈ കഥ വായിച്ചപ്പോൾ കിട്ടിയില്ല. കഥ എവിടെ ഒക്കെയോ അപൂർണമാണ്. കഥ കുറച്ചു കൂടി മിനുക്കി എടുക്കാൻ ഉള്ളത് പോലെ വായിക്കുമ്പോൾ ഫീൽ ചെയ്യുന്നു.ഈ കഥക്ക് നോവലായി ഡെവലപ്പ് ചെയ്യാൻ ഉള്ള സംഗതിയുണ്ട്.ആശംസകൾ

5.ചങ്ങൻ എന്ന ശങ്കരൻ

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

അഖിൽ ജയചന്ദ്രൻ
@@@@@@@@@@@@@@

ഒടിയൻ സത്യമോ മിഥ്യയോ? ആർക്കും പിടി കിട്ടാത്ത ചോദ്യത്തിന് ഉത്തരം ഇല്ലാത്ത സമസ്യ പോലെയാണ്. മുത്തശ്ശി കഥകളിൽ ഒരു കഥ ഒടിയന്റെ തന്നെയാവും. പല രൂപത്തിൽ വന്നു ഒടി വച്ചു പേടിപ്പെടുത്തുന്ന കഥകൾ ആയിരിക്കും കൂടുതൽ ഉണ്ടാകുക? അതെ. ഭയം മനുഷ്യ മനസ്സിനെ വല്ലാതെ പിടി മുറുക്കിയാൽ അവർക്ക് ജീവ ഹാനി വരെ സംഭവിക്കാം? ഭയം കൊണ്ട് മാത്രമേ ഒരു ശത്രുവിനെ കീഴ്പ്പെടുത്താൻ കഴിയു എന്നത് വസ്തുതയാണ്. ഈ കഥ വായിച്ചു തീർന്നപ്പോൾ എന്റെ മനസ്സിൽ ഓടി എത്തിയത് പഠിക്കുന്ന കാലത്ത് വെള്ളിയാഴ്ച ലാസ്റ്റ് പീരിയഡ് ഫ്രീ ആയിരിക്കും. ടീച്ചേർസ് ആരും ആ പീരിയഡ് വരില്ല. ക്ലാസ്സിൽ ഉള്ള കുട്ടികൾ എല്ലാവരും ചേർന്ന് അവർക്ക് അറിയുന്ന കഥകളിൽ കുറച്ചു കൂടെ കൂട്ടി ചേർത്ത് അവിയൽ പരുവത്തിൽ അടിപൊളി പ്രേതക്കഥ പറയും. ആ കൂട്ടത്തിൽ ഈ ഒടിയൻ കഥ കേട്ടിട്ടുണ്ട്. വിട്ടിൽ വന്നിട്ട് രാത്രി ഉറങ്ങാൻ പോലും പേടിയായിരുന്നു. എന്റെയടുത്തു ദൈവത്തിന്റെ ഫോട്ടോ ചുറ്റിലും വച്ചു കിടന്നു ഉറങ്ങിയത് ഓർമ്മ വന്നു. ഈകഥയിലെ ഒടിയൻ കഥ കേട്ടിട്ട്. എങ്ങോ കേട്ട് മറന്നു പോയ ഒരു മുത്തശ്ശി ക്കഥ.

6. വന്യം
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

ബിനു വർഗീസ്
@@@@@@@@@@

ആകാംക്ഷയോടെ വായിച്ചു തീർക്കാതെ സമാധാനം കിട്ടില്ല. അത്രക്ക് നല്ല ദ്യശ്യ വിരുന്നാണ് ഈ കഥ സമ്മാനിച്ചത്. പ്രപഞ്ചം അത്ഭുത ലോകം തന്നെയാണ്. ആർക്കും എത്തി പിടിക്കാൻ കഴിയാത്ത പാകൃത മനുഷ്യരുടെ ഗ്രാമം ഉണ്ടാകും. മറ്റു പുറ ലോകമായി ബന്ധം ഇല്ലാതെ ജീവിക്കുന്ന മനുഷ്യർ. അവർക്ക് മാത്രം അറിയാവുന്ന എന്തൊക്കെ കാര്യങ്ങൾ നിഗൂഢമായി തന്നെ നില കൊള്ളുന്നു. ആചാര പ്രമാണങ്ങളും എല്ലാം തന്നെ ആ ഗ്രാമത്തിലെ നിധി തന്നെ ആയിരിക്കും. കാലം എത്ര മാറി പുരോഗമിച്ചു എന്ന് പറഞ്ഞാലും ചില ഗ്രാമങ്ങളിൽ പുതു വെളിച്ചം പോലും വീശിയിട്ട് ഉണ്ടാകില്ല എന്ന് മാത്രം. വന്യമായി തന്നെ അത് തുടർന്ന് കൊണ്ടിരിക്കുന്നു. ആർക്കും പിടി കിട്ടാത്ത വന്യമായ എന്തോ ഒന്നാണ് അതും.കഥ വായിച്ചു തീർന്നപ്പോൾ ഇനി എന്ത് സംഭവിക്കും എന്നൊരു ആകാംഷ യിൽ കഥ അവസാനിക്കുന്നു. വായനക്കാരന്റെ ഇഷ്ടത്തിന് വിട്ടിരിക്കുന്നു. നല്ല ഒഴുക്ക് ഉള്ള എഴുത്ത്.ത്രില്ലർ മോഡൽ കഥ എന്നു പറയാം.

7. മാസ്റ്റർപീസ്
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

ഇബ്രൂ ചെറുകുന്ന്
@@@@@@@@@@@@

കഥ വായിച്ചു തുടങ്ങിയപ്പോ സദാ കഥ പോലെയാണ് തോന്നിയത് പോകെയാണ് മനസിലായത് അടിപൊളി മാസ്റ്റർ പീസ് ആണെന്ന്. എഴുത്തുകാരൻ ആയി മാറിയ ഒരാളുടെ ജീവിതനുഭവം എത്ര മനോഹരമയിട്ടാ പറഞ്ഞു വയ്ക്കുന്നത്. ബാല്യത്തിലെ അവഗണനയുടെയും ചിലർ തരുന്ന മുറിവുകൾ കാലം എത്ര കൊഴിഞ്ഞു പോയാലും അത് നമ്മുടെ മരണം വരെയും മായാതെ കിടക്കും. അത് ഇടയ്ക്ക് തിരമാല പോലെ വന്നു പത്തിരട്ടി വന്നു പോയി കൊണ്ടിരിക്കും. ഓർമ്മകൾ അങ്ങനെയാണ്. ആ അനുഭവമാണ് വാശിയോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് തന്നെ. അവരോട് ദേഷ്യം തോന്നേണ്ട കാര്യം ഒന്നും ഇല്ല. കാരണം അവർ കാരണം തന്നേ ആണല്ലോ ഓരോ പടവുകൾ താണ്ടി ഇവിടെ വരെ എത്തിയത്. കാലത്തിനു മായിച്ചു കളയാൻ കഴിയാത്ത ഒന്നാണ് അത്. നമ്മൾക്ക് കിട്ടുന്ന കായ്‌പായർന്ന ജീവിത യാത്രകളിൽ കിട്ടുന്ന ഓർമ്മകൾ ആയിരിക്കും ഓരോ വിജയം നേടുക്കുമ്പോഴും സന്തോഷത്തിന്റെ താക്കോൽ. കാലമേ നിനക്ക് നന്ദി ഇത്രയും മനോഹരമായ ജീവിത യാത്ര സമ്മാനിച്ചതിന്. അമ്മ എപ്പോഴും ഉപദേശിക്കുന്ന ഒന്നാണ് നമ്മളെ ചിലർ മനഃപൂർവം അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുമ്പോൾ അവരെ പോലെ നമ്മൾ ആക്കരുത്. കാലം അത് നമ്മുടെ കൺ മുന്നിൽ കാണിച്ചു തരും എന്ന്. നമ്മൾ മറന്നാലും കാലം മറക്കില്ല എന്ന്.ആ മാസ്റ്റർ പീസ് എന്ന കഥ തിരിച്ചറിവിന്റെ പാഠം തന്നെയാണ്. ഈ കഥക്ക് ഉള്ളിൽ നോവലിന്റെ തേഡ് ഉണ്ട്.

8. ഇരുൾ പൂക്കളുടെ താഴ്‌വാര

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

ലേഖ ജസ്റ്റിൻ
@@@@@@@@@

കഥ വായിച്ചപ്പോ കുഞ്ഞു നോവും സന്തോഷവും ഒരുമിച്ച് വന്നു. " നാം അനുഭവിക്കാത്ത കഥകൾ വെറും കെട്ടു കഥകൾ" ആണെന്നാണ് പറയാറ്. കേവലമോരു കഥ അല്ല ഇത് വരെയും വെളിച്ചം കാണാത്ത അന്ധ വിശ്വാസങ്ങളെ കൂട്ട് പിടിച്ച പ്രാകൃത മനുഷ്യരുടെ പച്ചയായ ജീവിതം തന്നെയാണ്. പെൺ കുട്ടികൾ ജനിച്ചാൽ എന്തോ പാപമാണെന്ന് കരുതുന്ന മനുഷ്യർ. കാലം എത്ര മാറി എന്ന് പറഞ്ഞാലും കാര്യമില്ല. ഇങ്ങനെ ഓരോ അന്ധവിശ്വാസത്തെയും മുറുകെ പിടിക്കുന്ന ആളുകൾ ഉള്ളിൽ ഒരു തരി വെട്ടം പോലും ഉണ്ടാകില്ല. ഇത് വരെയും യാതൊരു മാറ്റവും സംഭവിക്കാതെ ജീവിതം ഇങ്ങനെ ഹോമിക്കുന്നവർ എത്ര പേരുണ്ടാകും. ഇന്നും കാണും ഇങ്ങനെ ആർക്കോ വേണ്ടി ജീവിക്കുന്ന പെൺ മനസ്സിനെ. അവളുടെ വേദനയോ വികാരമോ വിചാരമോ ഇല്ലാതെ ജീവിക്കാൻ വിധിക്കപ്പെട്ട പെൺ മനസുകൾ. പ്രണയത്തിന് കണ്ണും മുക്കും ഇല്ലാതെ എടുത്തു ചാടുമ്പോൾ അത് ജീവിച്ചു തുടങ്ങുമ്പോൾ ആയിരിക്കും എടുത്ത തീരുമാനങ്ങൾ എത്ര തെറ്റാണെന്ന് തോന്നുന്നത്. ജീവിതത്തിൽ തിരികെ പിടിക്കാൻ വയറ്റിൽ വളരുന്ന കുഞ്ഞിനെ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ വേണ്ടി സ്വന്തം നാട്ടിൽ വരുന്ന ഈ കഥയിലെ അവസാനം ഒത്തിരി ഇഷ്‌ടപ്പെട്ടു. ഇനി അവളുടെ നല്ല നാളുകളുടെ പുത്തൻ പുലരിയുടെ തുടക്കം കുറിക്കുന്നു. ഈ കഥയിലെ ഓരോ വരികളിൽ ആർക്കും മടുക്കാത്ത ഒഴുക്ക് ഉണ്ട്.

9. അത്താഴം

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

പ്രവീൺ

@@@@@@

"മരണം രംഗബോധം ഇല്ലാത്ത കോമാളിയാണ് " നമ്മുടെ ഒക്കെ ജീവിതത്തിലേക്ക് എപ്പോൾ കടന്ന് വരുമെന്നോ ആർക്കും അങ്ങനെ ഒന്നും പിടി കൊടുക്കാത്ത വല്ലാത്തൊരു ആളാണ് ഈ മരണം. നമ്മുടെ പ്രിയപ്പെട്ടവർ നിമിഷ നേരം കൊണ്ട് ഈ ഭൂമിയിൽ ഇല്ലെന്ന് അറിയുമ്പോൾ വല്ലാത്ത വേദനയാണ്. ഒന്നും പിടി കിട്ടാതെ മനസ്സ് വരെ മരവിച്ചു പോകും. ആ ഗ്രാമ ഭംഗിയുടെ മനോഹരിതയും കൊയ്ത്തു കഴിഞ്ഞ പാടങ്ങളും. പുത്തൻ പുലരിക്ക് വേണ്ടി സന്ധ്യ മയക്കവും എല്ലാം എത്ര സുന്ദരമാണ്. സ്നേഹം മാത്രം തുളുമ്പി നിൽക്കുന്ന ആ ഗ്രാമന്താരിക്ഷം എല്ലാം തന്നെ. അനിച്ചേട്ടൻ മനസ്സിൽ വല്ലാത്ത നോവ് പടർത്തി. ആ ചേട്ടന്റെ മരണം ഉത്തരമില്ലാത്ത ചോദ്യം തന്നെയാണ്. കുറച്ചു കൂടി കഥയിൽ പറയാം എന്ന് തോന്നി.

10. ബ്രഹ്മരക്ഷസ്സ്

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

പ്രീജ അഖിൽ

@@@@@@@@@@

നാട്ടിൻ പുറത്തു ഇത് പോലെയുള്ള ഒത്തിരി കഥകൾ മുത്തശ്ശിന്മാരുടെ കൈയിൽ നിന്നോ മുത്തശ്ശന്മാരുടെ കൈയിൽ അവരുടെ കാല ഘട്ടത്തിലെ കഥകൾ ഒത്തിരി ഉണ്ടാകും. കേട്ടിരിക്കാൻ എന്തൊരു രസമാ. ബ്രഹ്മ രക്ഷസ്സിനെ കുറിച്ച് കേൾക്കുന്നത് തന്നെ കടമുറ്റത്തു കത്തനാർ എന്ന സീരിയലിൽ നിന്നായിരുന്നു. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ പേടിച്ചു വിറച്ചു ന്റെ പൊന്നോ അത് ഓർക്കുമ്പോൾ ചിരിയാണ് വരുന്നത്. അതൊക്കെ ഒരു കാലം.

11. വേരുകൾ

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

രമ്യ മണി

@@@@@@

ജീവിതത്തിൽ ചില വേരുകൾ പടർന്നു പിടിക്കുമ്പോൾ ബന്ധങ്ങൾക്ക് ആണ് വിള്ളൽ സംഭവിക്കുന്നത്. ഇവിടെ ആരുടെ മേലിലാണ് കുറ്റം പറയേണ്ടത്.? പഠിക്കുന്ന കാലത്ത് ഉള്ള പ്രണയം അവർക്ക് പരസ്പരം അടരാൻ വയ്യാതെ വിധം സ്നേഹിച്ചു. വീട്ടുകാരുടെ നിർബന്ധത്തിനു വാങ്ങി സീതയെ കെട്ടുന്നു. എല്ലാ അപമാനങ്ങളും സ്വയം ഏറ്റു എടുത്തു വസുധ സ്വയം ശിക്ഷ അനുഭവിച്ചു. യദുവിനെ കിട്ടാൻ വേണ്ടി സീത ചെയ്തോ? ഒരു നിമിഷത്തെ തോന്നലിൽ ചെയ്ത തെറ്റിന് സ്വയം അനുഭവിച്ചേ തീരു. യദു വിന്റെ അച്ഛന്റെ കൂടെ പുതു ജീവിതം ജീവിച്ചു തുടങ്ങട്ടെ. ഇവിടെ സീതയെ തെറ്റുകാരിയായി കാണാൻ മനസ്സ് അനുവദിക്കുന്നില്ല എന്ന് പറഞ്ഞു വയ്ക്കട്ടെ.

12. ഹൃദയതാളം
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

ശ്രീ രഞ്ജിനി രാജേഷ്
@@@@@@@@@@@@@@

പ്രവാസി ജീവിതം സ്വന്തം ഇഷ്‌ടത്തിന് പോകുന്നത് അല്ല. ഓരോ സാഹചര്യമാണ് മനുഷ്യനെ നാടും വീടും വിട്ട് അങ്ങോട്ട് പറക്കാൻ പ്രേരിപ്പിക്കുന്നത്. ഓരോ പ്രവാസിയും ഉറക്കം ഉണരുന്നത് തന്നെ സ്വന്തം നാട്ടിലേക്ക് എന്നെങ്കിലും പോകാൻ കഴിയണേ എന്നാവും. അവിടെ ജീവിക്കുമ്പോഴും മനസ്സ് മുഴുവൻ നാട്ടിലാവും.ആ ഓർമ്മകളെ താലോലിച്ചു കൂടുതൽ കൂടുതൽ നിറങ്ങൾ നൽകി മനോഹരമാക്കുന്നു. പുതിയ ജീവിതത്തിൽ പച്ചപ്പ് വിരിയിക്കാൻ വേണ്ടി മനസ്സിനെ നാട്ടിലും വീട്ടിലും വച്ചു പ്രവാസി ലോകത്തു ജീവിക്കുന്നു. നേരിൽ കണ്ട പ്രതീതി ആയിരുന്നു.നല്ല എഴുത്തു ആശംസകൾ

13. സായാഹ്നപുഷ്പങ്ങൾ

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

ധന്യ ബിനു
@@@@@@@@

മൺ മറഞ്ഞു പോയ സായാഹ്നത്തിലെ കൂടി കാഴ്ചകൾ. ചായക്കടയിൽ എല്ലാ കൂട്ടുകാരും ഒത്തു കൂടി കഥകൾ പറഞ്ഞും നാട്ടു വാർത്തമാനങ്ങളും കളിയാക്കലുകളും വീട്ടിലെ ഓരോ വിശേഷങ്ങളും എല്ലാം ഫോണിൽ സ്ഥാനം പിടിച്ചു. ഇങ്ങനെ ഒരു കാലഘട്ടം ഉണ്ടായിരുന്നു എന്ന് അറിയുന്നത് തന്നെ ഈ കഥ വായിക്കുമ്പോഴാണ്. ഇങ്ങനെയുള്ള സായാഹ്നങ്ങൾ എത്ര മനോഹരമായിരിക്കും. ഫോൺ എത്രയധികം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് നമ്മുടെ ഒക്കെ ജീവിതത്തിൽ അല്ലെ? ഗ്രാമങ്ങളുടെ മുഖ തന്നെ മാറി തുടങ്ങിയിരിക്കുക ആണല്ലോ? ആർക്കും ഒന്നിലും സമയം ഇല്ലാതെ ഓടുന്ന ഓട്ടം. നന്നായി എഴുതിയിട്ടുണ്ട്. ആശംസകൾ

14. കാവിലെ സീതയും ഗൗരിയും

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

മഞ്ജു ദിനേശ്
@@@@@@@@@

സീതയുടെയും ഗൗരിയുടെയും അത്മബന്ധത്തിന്റെയും പിരിയാൻ ആവാത്ത സൗഹൃദത്തിന്റെ കഥയാണിത്.മനസ്സിൽ നോവ് ഉണർത്തുന്നതോടൊപ്പം തന്നെ കാലം ഗൗരിയുടെ മരണത്തിനു ഉത്തരവാദി ആയവരെ ശിക്ഷ കൊടുത്തിയിട്ടുണ്ട്. അത് കാലത്തിന്റെ നീതി കോടതി ശിക്ഷ ശരി വച്ചു എന്ന് പറയാം. അത് എന്താണെന്ന് അറിയാൻ വായിച്ചു നോക്കുക എല്ലാവരും.
ആശംസകൾ

15. അടിമ സ്വർഗ്ഗം
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

ജയൻ കീഴ്‌പേരൂർ
@@@@@@@@@@@@@

മക്കൾക്ക് പറഞ്ഞു കൊടുക്കാൻ പറ്റിയ നല്ലൊരു കഥയാണിത്. ഉറുമ്പിന്റെ കഥ. പുളിയുറുമ്പുകൾ ഇലയിൽ കൂട് ഉണ്ടാക്കുന്നതിന്റെ കാര്യം ഇപ്പോൾ അല്ലെ മനസ്സിലായെ . ഇങ്ങനെ നമ്മുടെ ചുറ്റിലും ഉള്ള ഓരോ ജീവജാലകങ്ങൾക്കും കഥകൾ ഉണ്ടാകും. എത്ര രസമുള്ള കഥകൾ ആയിരിക്കും. എല്ലാവരും ഈ കഥ വായിച്ചു നോക്കണം.

16. പുഴയോരം

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

ലൂക്കോസ് ചെറിയാൻ

@@@@@@@@@@@@@@@

പ്രവാസിയുടെ വേഷം സ്വന്തം ഇഷ്‌ടത്തിന് അണിയുന്നവർ അല്ല. ജീവിതസാഹചര്യങ്ങളുടെ സമ്മർദമാണ് സ്വന്തം നാട് വിട്ടു പോകാൻ പ്രേരിപ്പിക്കുന്നത് തന്നെ. പുഴയോരം ഹെഡിങ് ഇടാൻ എന്താവും കാരണം എന്ന് അന്വേഷിച്ചു കണ്ടെത്തിയിരിക്കുന്നു. ആ ഗ്രാമ ഭംഗിയും സുന്ദരമായ ഓർമ്മകളും പുഴ പോലെ ഒഴുകി നടക്കുകയാണ്.ആ നാടും മൊത്തത്തിൽ കണ്ടു തീർത്ത പ്രതീതിയാണ്. ആ നാട്ടിലേക്ക് ഞാൻ യാത്ര പോയി തിരിച്ചു വന്നു. കണ്ടിട്ട് ഒട്ടും മതി വരുന്നുണ്ടായിരുന്നില്ല. നല്ല ഒഴുക്ക് ഉള്ള കഥ. മൊത്ത ഭാവവും ആവാഹിച്ചു ആ ഗ്രാമത്തെ മുഴുവനും നല്ല ക്യാൻവാസ് കൊടുത്തു മനോഹരമാക്കിയിട്ടുണ്ട്. എന്താ പറയൂകാ വാക്കുകൾ ഇല്ലാത്തത് പോലെ. വേറിട്ട രചന.എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

17. നിഷ്പക്ഷമായി സ്നേഹിക്കുന്നവർ

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

ജീന ഷൈജു

@@@@@@@@@

പ്രണയം എന്ന മൂന്നക്ഷരത്തിൽ എത്ര സുന്ദരമാണ് ആ വാക്ക്. കേൾക്കുമ്പോൾ മനസ്സിൽ കുളിർ മഴ പെയ്യുന്ന പ്രതീതിയാണ്. ചിലരുടെ മനുഷ്യരുടെ പരസപര സ്നേഹം കാണുമ്പോൾ അറിയാതെ നോക്കി ഇരുന്നു പോകും അത്രക്ക് കണ്ണ് ആ കാഴ്ച കാണാൻ പ്രേരിപ്പിച്ചു കൊണ്ടിരിക്കും. ഇണക്കിളി കളെ പോലെ ജീവിച്ചവരിൽ ഒരാൾ നഷ്‌ടപ്പെടുമ്പോൾ തീരാ വേദനയിരിക്കും. ഒരിക്കലും മറ്റൊരാൾ പകരം ആവില്ല. അനശ്വരമായ പ്രണയത്തിന്റെ ആത്മക്കൾ പരസപരം സ്നേഹിച്ചു പുൽകി പരസപരം ഓർമ്മയിലൂടെ പ്രണയിച്ചു കൊണ്ടിരിക്കും. കാലം എത്ര കഴിഞ്ഞു പോയാലും ചില ഓർമ്മകൾ നമ്മുടെ സിരകൾ ഉണർത്തി കൊണ്ടിരിക്കും. അങ്ങനെയാണ്. വായനയിൽ കിട്ടിയ ആ ഇണ കിളികളുടെ കഥ കണ്മുന്നിൽ കണ്ട പോലെ ആയിരുന്നു. എന്താ പറയേണ്ടത്? മനസ്സ് മരവിച്ചു പോയ അവസ്ഥ. അപ്പൊ ഈ അനുഭവം പറഞ്ഞ ആളിന്റെയും മനസ്സ് എത്രയധികം പ്രായസം അനുഭവിച്ചിരിക്കണം. പറയാൻ തന്നെ എന്റെ കൈയിൽ വാക്കുകൾ ഇല്ലാത്ത അവസ്ഥ.

18. പാസ്സഞ്ചർ

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

മഞ്ജു ശ്രീകുമാർ

@@@@@@@@@@@@

കഥ വായിച്ചു തീർന്നപ്പോൾ കുറച്ചു നേരം കണ്ണടച്ചിരുന്നു. എന്താണെന്ന് അറിയില്ല വല്ലാത്ത ഒരു വിഷമം അച്ഛന്റെയും മോന്റെയും സ്നേഹം കൺ മുന്നിൽ ഉള്ളത് പോലെ. "ഇന്നലെ എന്റെ നെഞ്ചിലെ മൺവിളക്ക് ഊതിയിലേ " ഈ പാട്ടാണ് ഓടി വന്നത്. അച്ഛന്റെ മരണത്തോടെ മകൻ ഓർക്കുന്ന അച്ഛൻ കൂടെയുള്ള ആ കാലത്തെ കുറിച്ച്. നമ്മുടെ കൂടെ ഉണ്ടായിരുന്ന സ്നേഹ നിധി ആയ അച്ഛൻ പോകുമ്പോൾ ആയിരിക്കും എത്രത്തോളം നമ്മളുടെ തീരാ നഷ്‌ടം ആണെന്ന്. കാലത്തിനു പോലും തിരിച്ചു കൊണ്ട് വരാൻ കഴിയില്ല ഒരിക്കലും. ഓർമ്മകളിൽ തന്നെ നിറഞ്ഞു നിൽക്കുന്ന പുഞ്ചിരി യോട് കൂടിയ അച്ഛന്റെ മുഖം ഞാൻ കണ്ടു.ഒരു നേർത്ത ചിത്രം പോലെ..

19. ആർച്ചയും ചിരുതയും

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

പ്രീതി രഞ്‌ജിത്ത്

@@@@@@@@@@@@

വായിച്ചു തീർന്നത് പോലും അറിഞ്ഞില്ല അത്രക്ക് ആ കഥാപാത്രങ്ങൾ ആഴ്ന്നു ഇറങ്ങിയിരുന്നു. ചിരുതയും അർ ച്ചയും മനസ്സ് എവിടെയോ വിരിഞ്ഞ രണ്ട് പ്രതിരൂപങ്ങൾ. കാട്ടിലും വീട്ടിലുമുള്ള രണ്ട് ധ്രുവത്തിൽ ജീവിക്കുന്ന മനുഷ്യർ. അതിന്റെ ഭംഗി ഒട്ടും ചോരാതെ അവതരിപ്പിച്ചിരിക്കുന്നു. ആശംസകൾ

20. ഓർമ്മ

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

സജ്ന പണിക്കർ

@@@@@@@@@@@@

ദേശവും ഭാഷയും മാറി കടന്ന പ്രണയകാവ്യത്തിന്റെ കഥ ' ഓർമ്മ '. കഥ വായിച്ചു തീർന്നപ്പോൾ മനസ്സിൽ വന്ന പേര് "കുടജാദ്രിയിൽ വിരിഞ്ഞ പ്രണയ പൂക്കൾ " എന്നാണ്. ഓരോ വരികളിലും അവരുടെ പ്രണയം നമ്മുക്ക് കാണാൻ കഴിയുന്നുണ്ട്. അത്രക്ക് ഒഴുക്കോടെ എഴുതിയ കഥ. വായനക്കാരെ ആ പ്രകൃതി യുടെ ഭംഗിയുടെ നൈർമല്യം ഒപ്പിച്ചു അതെ പടി കഥയിൽ കൊണ്ട് വന്നിരിക്കുന്നു. വാക്കുകൾ കൊണ്ടോ എത്ര വർണന കൊണ്ടോ ഒന്നും പറയാൻ കഴിയാത്ത അവസ്ഥ. Keep it up. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

21. ഭദ്ര

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

ദിവ്യ മധു
@@@@@@

ഈ കഥയിലെ കഥാപാത്രങ്ങൾ നേരിൽ കണ്ട പ്രതീതിയായിരുന്നു. വായനയിൽ മുൾ മുനയിൽ നിർത്തി വായിച്ചു തീർക്കാതെ സാമാധനത്തോടെ ഈ കഥ താഴെ വെക്കില്ല എന്നത് തീർച്ചയാണ്. മനയും അതിലെ ഭംഗിയും പ്രതാപവും നിറഞ്ഞു ആ നാടിനെ കുറച്ചു എത്ര രസമായിട്ടാ പറഞ്ഞിരിക്കുന്നെ! പ്രത്യേക ഇഷ്ടം തോന്നിയ കഥയാണിത്. കഥയുടെ പേര് കേട്ടപ്പോൾ ഗ്രാമത്തിൽ ജനിച്ചു വളർന്ന പെണ്ണിന്റെ കഥയാണെന്ന് തോന്നി. വായിച്ചു തുടങ്ങിയപ്പോ അല്ലെ മനസ്സിലായെ ഒന്നാന്തരം ഭയവും, കാടും, ഇരുട്ട് ഓർമ്മകളും എല്ലാം ചേർത്ത് യക്ഷി കഥ പോലെ തോന്നമെങ്കിലും അതിലും ട്വിസ്റ്റ്‌ ഉണ്ട്. വായിച്ചു തന്നെ അറിയുക. വാക്കുകൾ കൊണ്ടും ഭാഷ ശൈലി കൊണ്ടും ആരെയും ആകർഷിക്കുന്ന കഥയാണിത്.

22. ചങ്ങലക്കണ്ണികൾ

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

ജോയ് ഡാനിയേൽ

@@@@@@@@@@@@@

എന്റെ അമ്മേ എന്തൊരു എഴുത്താ ഞെട്ടിച്ചു കളഞ്ഞു. വായിച്ചപ്പോ ഒരു പിടിയും കിട്ടിയില്ല പോകെ ചെറിയ സംശയം മനസ്സിൽ പൊട്ടി മുളച്ചു. ആ സംശയം ശരിയായിരുന്നു. അത് എന്താണെന്ന് വായിച്ചു തന്നെ അറിഞ്ഞാൽ മതി. ഞാൻ പറഞ്ഞു ആരും അറിയണ്ട. വെറൈറ്റി ഒരു കഥ. എത്രയോ ദശലക്ഷ വർഷം മുൻപ് ഉള്ള രക്ഷകന്റെ കഥ എത്ര സുന്ദരമായി പറഞ്ഞു വയ്ക്കുന്നത്. ആ കഥയിലെ ഓരോ രംഗങ്ങളും കൺ മുന്നിൽ കാണുന്നത് പോലെയായിരുന്നു. ഓരോ വരികളിൽ ചേർത്ത് വച്ചിരിക്കുന്ന വാക്കുകൾ വായിക്കുമ്പോൾ അറിയാം എത്രത്തോളം ശ്രദ്ധ ചെലുത്തി എഴുതിയ കഥയാണെന്ന്. ആ ഭാഷയും ശൈലിയും എല്ലാം ഇഷ്‌ടമായി. സ്വപ്നത്തിൽ എന്ന പോലെ എല്ലാം തന്നെ നല്ല എന്താ പറയൂക ദൃശ്യ വിരുന്നാണ്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

23. നിനക്കായ്‌

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

അനുജ സനൂബ്

@@@@@@@@@@@@

ശോ ടാ ആരാണെന്ന് അറിയാൻ കഴിഞ്ഞില്ല. അറിയണമെന്ന് ഉണ്ടായിരുന്നു. അവന്റെ ഭൂതവും വർത്തമാനവും അറിയുന്ന ആളായിരിക്കും എന്നത് തീർച്ചയാണ്. അല്ലെന്ന് വരുവോ ഇല്ല ! എല്ലാം നേടി എന്ന് പറഞ്ഞാലും നമ്മുടെ സന്തോഷത്തിനു അമ്മയും ഉണ്ടാകണം. ഒന്നും തന്നെ പ്രതീക്ഷിക്കാതെ മകനെ വരവും കാത്ത് ആ തറവാട് മുറ്റത്തു കാത്തിരിക്കുന്നുണ്ടാകും. ഒരു നനുത്ത കാറ്റ് പോലെ. അമ്മയുടെയും മകന്റെയും സ്നേഹം എത്രത്തോളം ആഴത്തിൽ തന്നെ വായിക്കുന്നവരുടെ മനസ്സിൽ പതിയും. അവനെ കാത്തിരിക്കാൻ അവന്റെ നാട്ടിൽ ആരോ ഒരാൾ ഉണ്ട്. അവന്റേത് സ്വന്തം എന്ന് പറയാൻ. അവനായി മാത്രം കാത്തിരിക്കുന്നവൾ. തിരികെ നാട്ടിൽ വരുമ്പോൾ അതൊരു മനസ്സിൽ വരുന്ന കുളിർ കാറ്റ് തന്നെയാണ്. ലളിതമായ വാക്കുകൾ. ആർക്കും ഇഷ്‌ടമാകും തീർച്ച
എല്ലാവിധ ആശംസകൾ നേരുന്നു.

$$കവിതകൾ $$

1. ഓർമ്മയിലെ പച്ചപ്പുകൾ

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

ഉണ്ണികൃഷ്ണൻ കൊട്ടാരത്തിൽ

@@@@@@@@@@@@@@@@@@@@@

ബാല്യത്തിൽ എന്നോ നഷ്‌ടപ്പെട്ടു പോയ ഓർമ്മകളെ ആർക്കാണ് ഇഷ്ടം അല്ലാത്തത്? അന്ന് ഒക്കെ ഇത് വരും കാലത്തു മാധുര്യം നിറഞ്ഞ ഓർമ്മകൾ ആയിരുന്നു എന്ന് നമ്മൾ ആരെങ്കിലും കരുതിയോ? ജോലിതിരക്കിന്റെ ഇടയിൽ എങ്ങനെ ഓർക്കാനാണ് . വെറുതെ ഏകാന്തതയിൽ മനസ്സിൽ നിന്ന് ഓടി പാഞ്ഞു എത്തുന്നത് ബാല്യത്തിലെ ഓർമ്മകൾ തന്നെ ആയിരിക്കും. മൺ പാതയും നെല്ല് കൊയ്ത്തും പുത്തരി, മഷി തണ്ട് അങ്ങനെ എത്രയോ കാഴ്ചകൾ ആണ് മൺ മുന്നിൽ മാഞ്ഞു പോയത് അല്ലെ?
"തിരികെ പോകാൻ കൊതിക്കുന്ന
എൻ ബാല്യകാലം
ഏകാന്തതമാം
നാളിൽ എന്നെ
മാടി വിളിക്കുന്ന ബാല്യകാലം"

ഈ കവിത വായിച്ചപ്പോ മനസ്സിൽ ഓടി എത്തിയ വരികളാണിവ. വെറുതെ ഒന്ന് കുറിച്ചതാ കേട്ടോ.

2. ഒരു ഗ്രാമവിചാരം

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

ബിജു ജോസഫ് കുന്നുംപുറം

@@@@@@@@@@@@@@@@@@@@

ജീവിതത്തിൽ പ്രതീക്ഷപോലെ നേടാൻ കഴിഞ്ഞില്ലെങ്കിൽ മനസ്സ് പോലും കൈവിട്ട് പോകുന്നത് പോലെ തോന്നും.കഴിഞ്ഞ കാലത്തിന്റെ വിസ്‌മൃതി ആണ്ട് പോകും. വലുതാക്കേണ്ടായിരുന്നു. ചെറുതായിരുന്നെങ്കിൽ എത്ര നന്നായനെ എന്ന് പലപ്പോഴും തോന്നാറുണ്ട്. എല്ലാം നഷ്‌ടപ്പെട്ടു പോയി എന്ന് തോന്നുന്നയടുത്തു കുഞ്ഞു വെട്ടം തെളിയിച്ചു തരും. ഇന്ന് അല്ലെങ്കിൽ നാളെ ശരിയാകും എന്നൊരു പ്രതീക്ഷയിൽ. ആ പ്രതീക്ഷയാണ് ജീവിക്കാൻ പ്രേരീപ്പിക്കുന്ന ഘടകം.

"ഒളിച്ചോരുതേ എൻ മനമേ
കുഞ്ഞു വെട്ടത്തിൽ
ജീവിത പാത തെളിച്ചു പോകുക
കാലം എന്നെങ്കിലും തിരികെ തരും
മനമേ നീയാണ് എൻ ശക്തി."

3. തിരികെ

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

പ്രീയുഷ സജി

@@@@@@@@@@@

"തിരികെ കൊതിച്ചിടുന്നു
കാലമേ
ഞാൻ ആ ബാല്യ കാലത്തെ
തിരികെ തരാമോ
ആ കാലത്തെ
തിരികെ പോകാൻ
കഴിയില്ല എന്നറിയാം
തിരികെ നടക്കാൻ
എൻ മനസ്സ് കൊതിക്കുന്നു
കാലമേ"

ഓരോ നിമിഷങ്ങളും ഓർമ്മകളായി മാറുമ്പോൾ ആയിരിക്കും ശോ അത് ഒന്ന് തിരികെ കിട്ടിരുന്നെങ്കിൽ ആഗ്രഹിച്ചു പോകുന്നത്. കിട്ടില്ല എന്ന് അറിഞ്ഞാലും വെറുതെ ഒരു മോഹം തോന്നും. ആ തിരികെ ആഗ്രഹിക്കുന്ന പലതും തിരികെ കിട്ടില്ലന്നെ!
ചിലപ്പോ മനസിലെ കണിഞ്ഞാൽ തിരികെ ഒന്ന് നമ്മളെ കൂട്ടി കൊണ്ട് പോകും. നിറം ഇല്ലാത്ത ഓർമ്മകളെ പോലും നിറം കൊടുത്തു ബാല്യത്തെ അതിനേക്കാൾ മനോഹരമാക്കും.

4. വേലിക്കപ്പുറമിപ്പുറം കാലം

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

ഖാദർ മുഹമ്മദ്‌ ബാങ്കോട്

@@@@@@@@@@@@@@@@@@

കാലം എത്ര പെട്ടെന്നാ പുരോഗമനം നേടി കൊണ്ടിരിക്കുന്നത് അല്ലെ. തറവാടും പ്രതാപവും മങ്ങി ഒറ്റ ചുമരിൽ അടിച്ചിട്ടത് പോലെ ഉള്ള ഫ്ലാറ്റ് ജീവിതങ്ങൾ. ശ്വാസം മുട്ടി ജീവിക്കുന്നത്. വയസ്സൻ കാലത്ത് അവർക്ക് ഒക്കെ പാടത്തും പറമ്പിലും ഓടി നടന്നവർക്ക് അത് പ്രയാസമേറിയ ജീവിതമായിരിക്കും വളരെ ദുർഘടമായതു പോലെ. അവർ നടന്ന വഴികൾ ആയിരിക്കും അവർക്ക് സുന്ദരം. മക്കളുടെ ഇഷ്‌ടത്തിന് അവരും മനസ്സില്ല മനസോടെ മാറുന്നു. നഗരവും ഗ്രാമവും തമ്മിൽ നല്ല അന്തരമുണ്ട്. എന്നാലും, ചില മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു. ഗ്രാമം പതുക്കെ നഗരമായി മാറുന്ന തിരക്കിലാണ്. മരണം വരെയും ഹൃദയത്തിൽ സൂക്ഷിച്ചു വയ്ക്കാൻ കഴിയുന്ന മാന്ത്രിക ചെപ്പാണ് ഓർമ്മകൾ എന്ന് പറയാം.

"ഗ്രാമേ,നിൻ മടി തട്ടിൽ ഒന്ന് മയങ്ങാൻ
മോഹം
നിൻ പുതു മഴ പെയ്യുമ്പോൾ
ആ മണം ഒന്ന് ആസ്വദിച്ചു
ഉമ്മറപടിയിൽ മഴയെ കണ്ട്
കൊണ്ടിരിക്കാൻ ഒരു മോഹം"

കവിത വായിച്ചപ്പോൾ തോന്നിയ വരികൾ ആണേ!
നടേശാ കൊല്ലണ്ട ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതി എല്ലാവരും..

ഗ്രാമത്തിൽ എത്ര കഥകളാ പറയാൻ ഉള്ളത്. കേട്ടറിഞ്ഞതും അറിയാത്തതുമായ കഥകൾ, വികസനം ഒന്നും എത്തിപ്പെടാൻ കഴിയാത്ത ഗ്രാമങ്ങളുടെ കഥ, മനുഷ്യരുടെ കഥ, കാട്, മല, പുഴ, മരങ്ങൾക്ക് പോലും ഇതിൽ കഥയുണ്ട്. കഥയില്ല കഥകൾ.
നല്ലയൊരു വായന സുഖം തന്ന മഷി എഡിറ്റോറിയൽ ടീമിനും ഹൃദയം നിറഞ്ഞ സ്നേഹം
❤️😘.
എന്റെ പ്രിയപ്പെട്ട ചേച്ചിയമ്മക്ക് 😘😘😘😘😘😘😘😘😘😘😘😘😘😘😘
നല്ല വായന സമ്മാനിച്ച എഴുത്തുക്കാരെ....
******************~~~*********************
പുസ്തകം : കഥ പറയുന്ന ഗ്രാമങ്ങൾ

സമാഹരണം :

മഷി എഡിറ്റോറിയൽ

പബ്ലിഷർ : കൈരളി ബുക്സ്

വില : 260
*******************~~~********************
ഗ്രാമങ്ങൾക്ക് കഥ ഉണ്ടെന്നേ! ആരും കേൾക്കാത്ത നമ്മളുടെ ചുറ്റിലും നടക്കുന്നത് പോലും അറിയാത്ത കഥകൾ. ഗ്രാമ ഭംഗിയും അതിന്റെ തനിമയും ചോരാതെ പച്ചയായ മനുഷ്യന്റെ കഥകളുണ്ട്. എവിടെയോ കണ്ടു മറന്ന മനുഷ്യന്റെ മുഖങ്ങളുണ്ട്. അങ്ങനെ എത്രയധികം മനുഷ്യരുടെ കഥകൾ പറയുന്ന " കഥ പറയുന്ന ഗ്രാമ"ങ്ങളിലുണ്ട്.
ആ കഥ പറയുന്ന ഗ്രാമങ്ങളുടെ അക താളിലേക്ക് കടന്ന് ചെല്ലാം...

എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു..

1.ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

സജ്‌ന അബ്ദുള
@@@@@@@@@@@

മാലിനി എന്ന കഥാപാത്രം എവിടെയോ കണ്ട മറന്ന മുഖങ്ങളിൽ ഒരുവൾ ആയിരിക്കാം. ആയിരിക്കും എന്ന് അല്ല ആണ്. വിവാഹത്തിന് താല്പര്യം ഇല്ലാതെ ആരുടെ ഒക്കെയോ ഇഷ്‌ടത്തിന് നിന്ന് കൊടുക്കേണ്ടി വരുന്നു. പഠിക്കണം, ജോലിക്ക് പോകണം എന്ന് പറയുമ്പോൾ വിവാഹം കഴിഞ്ഞും ആവാല്ലോ? ആ പൊള്ളയായ വാക്ക് വിശ്വസിച്ചു
ആ പുതിയ ജീവിതത്തിലേക്ക് ഒരായിരം സ്വപ്നങ്ങൾ നെയ്തു കൂട്ടി വലതു കാൽ വച്ചു കയറി ചെല്ലുമ്പോൾ അറിയാം സ്വപ്നങ്ങൾ എല്ലാം പാഴ് കിനാവ് ആയിരുന്നു എന്ന്. ?

Address


Website

Alerts

Be the first to know and let us send you an email when Mashi -മഷി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share