Udumbu Creations

  • Home
  • Udumbu Creations

Udumbu Creations We r progressing our works in promoting sensible & creative shortfilms & other videographic art works. UC is also a workspace for releasing our shrtfilms

“ OSCAR Winners “
13/03/2023

“ OSCAR Winners “

“ Suggestion Palette “ - Recommended shows to watch
05/02/2023

“ Suggestion Palette “ - Recommended shows to watch

“ Suggestion Palette “ - Recommended shows to watch
02/02/2023

“ Suggestion Palette “ - Recommended shows to watch

“ Suggestion Palette “ - Recommended shows to watch
31/01/2023

“ Suggestion Palette “ - Recommended shows to watch

“ Suggestion Palette “ - Recommended shows to watch
30/01/2023

“ Suggestion Palette “ - Recommended shows to watch

“ Best of 2022 “
26/01/2023

“ Best of 2022 “

“ OSCAR 2022 WINNERS “ ✨✨✨⭐️⭐️✨✨✨                                 #2022
29/03/2022

“ OSCAR 2022 WINNERS “ ✨✨✨⭐️⭐️✨✨✨

#2022

“ Suggestion Palette “ - Recommended shows to watch
24/01/2022

“ Suggestion Palette “ - Recommended shows to watch

“ Suggestion Palette “ - Recommended shows to watch
24/01/2022

“ Suggestion Palette “ - Recommended shows to watch

“ Best Movies of 2021 “            #2021
18/01/2022

“ Best Movies of 2021 “

#2021

Amidst the chaos, peace arrives!   joju george Anil nedumangad Ramya Nambessan Asha sharath Shalu Rahim Aditi Ravi Vijil...
13/01/2022

Amidst the chaos, peace arrives!


joju george Anil nedumangad Ramya Nambessan Asha sharath Shalu Rahim Aditi Ravi Vijilesh Karayadvt Sidhique

Sanfeer

    2. The platform (2020)''Earth provides enough to satisfy every man's needs, but not every man's greed.'' - Gandi  ഫ്...
09/02/2021



2. The platform (2020)

''Earth provides enough to satisfy every man's needs, but not every man's greed.'' - Gandi
ഫ്രാന്‍സ് കാഫ്ക കൃതികളിലെ പോലെ മനുഷ്യാവസ്ഥ കവര്‍ന്നെടുക്കപ്പെട്ട, അസ്തിത്വം ആര്‍ക്കും പ്രസക്തമല്ലാത്ത ആധുനിക മനുഷ്യനെയാണ് platform വരച്ചു കാട്ടുന്നത്..
ടവര്‍ പോലെ നിര്‍മ്മിച്ചിരിക്കുന്ന ജയില്‍.അവയ്ക്കു കുറുകേ സഞ്ചരിക്കുന്ന പ്ലാറ്റ്ഫോമിന്‍റെ സഹായത്തോടെ ഓരോ നിലയിലെയും തടവുകാരുടെ മുമ്പില്‍ ഭക്ഷണം എത്തുന്നു. തടവുകാര്‍ തങ്ങള്‍ക്ക് ആവശ്യമുള്ള ഭക്ഷണം മാത്രമെടുത്താലെ താഴെയുള്ള നിലകളിലുള്ളവര്‍ക്ക് ഭക്ഷണം ലഭിക്കുകയുള്ളു. മനുഷ്യമനസ്സിന്റെ ഇരുണ്ടകോണുകള്‍ വെളിപ്പെടുത്തുകയാണ് ഈ ജയില്‍. ആദ്യമുണ്ടാകുന്ന വെറുപ്പുളവാകുന്ന കാഴ്ച്ചകളും പ്രവൃത്തികളും അതിജീവിച്ചാല്‍ കാഴ്ച്ചക്കാരനു ലഭിക്കുക ഒരുപാട് ചിന്തിപ്പിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമായിരിക്കും. മുതലാളിത്തഅഹങ്കാരം , സാമൂഹമനസാക്ഷിയുടെ അധംപതനവും നിരാശകളും, കമ്മ്യൂണിസത്തിന്‍റെ പ്രസക്തി തുടങ്ങി അനേകം വിഷയങ്ങള്‍ പ്രതീകാത്മകമായി അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം മറ്റു ചില ചിത്രങ്ങളുമായുള്ള സാമ്യതകളുടെ പേരില്‍ വിമര്‍ശിക്കപ്പെടാറുണ്ടെങ്കിലും തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്.

Movies available at telegram : https://t.me/udumbu

    01. Quo Vadis, Aida? (2020)ബോസ്നിയിലെ ചെറിയ പട്ടണമായ സ്രെബ്രെനിക്കയിൽ, ഐക്യരാഷ്ട്രസഭയുടെ translator ആണ് ഐഡ എന്ന യുവ...
09/02/2021



01. Quo Vadis, Aida? (2020)

ബോസ്നിയിലെ ചെറിയ പട്ടണമായ സ്രെബ്രെനിക്കയിൽ, ഐക്യരാഷ്ട്രസഭയുടെ translator ആണ് ഐഡ എന്ന യുവതി. സെർബിയൻ സൈന്യം നഗരം ഏറ്റെടുക്കുന്ന സാഹചര്യത്തിൽ യുഎൻ ക്യാമ്പിൽ അഭയം തേടുന്ന ആയിരക്കണക്കിന് പൗരന്മാരിൽ അവളുടെ കുടുംബവും ഉൾപ്പെടുന്നു. ഐഡ ചർച്ചകളിലെ ഒഴിച്ചുകൂടാനാകാത്ത അംഗം ആയതിനാൽ, ചില നിർണായകമായ വിവരങ്ങൾ അറിയാൻ ഇടവരുകയും തുടർന്ന് ഉണ്ടാകുന്ന നാടകീയ രംഗങ്ങളുമാണ് യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി രൂപം കൊണ്ട ഈ ചിത്രം സംസാരിക്കുന്നത്. അനുയോജ്യമായ അവതരണ ശൈലിയും കേന്ദ്ര കഥാപാത്രമായ Jasna Đuričić യുടെ ഗംഭീര പ്രകടനവും , ചിത്രം " Quo Vadis, Aida? " മറക്കാനാവാത്ത ഒരു അനുഭവം സമ്മാനിക്കുന്നു.

Movies available at telegram : https://t.me/udumbu

02/09/2020

Short film link: https://youtu.be/zRk0OWeQG88

ജീവിതവുമായുള്ള പ്രതീക്ഷകളും ഏറ്റുമുട്ടലുകളും ഒരാളുടെ ലോകത്തെ തലകീഴായി മാറ്റുമ്പോൾ...
420 - Fare's Fair
Edited & Directed by: Safar Sanal
Written by: Ramesh Girija & Safar Sanal
dop: Mridul S
Music: Jubair Muhammed
Sound Design: Nikhil Madhav

*** കണ്ടിരിക്കേണ്ട 100 ചിത്രങ്ങൾ *** 54. The hunt (2012) IMDb - 8.3 Rotten Tomatoes - 93% Danish drama filmചെയ്യാത്ത തെറ...
02/08/2020

*** കണ്ടിരിക്കേണ്ട 100 ചിത്രങ്ങൾ ***


54. The hunt (2012)
IMDb - 8.3
Rotten Tomatoes - 93%
Danish drama film

ചെയ്യാത്ത തെറ്റിന്‍റെ പേരില്‍ വേട്ടയാടപ്പെടുന്ന ലൂക്കാസ് എന്ന കിന്‍ഡര്‍ഗാര്‍ഡന്‍ അധ്യാപകന്‍റെ കഥയാണ് The Hunt പറയുന്നത്..
'' A lie can travel halfway around the world while the truth is still putting on its shoes '' - Mark Twain
നിഷ്കളങ്കയായ കുട്ടിയുടെ നുണ , വര്‍ഷങ്ങള്‍ കൊണ്ട് ലൂക്കാസ് നേടിയെടുത്ത ബന്ധങ്ങളും ജീവിതവുമെല്ലാം തകര്‍ത്തെറിയുമ്പോള്‍ പ്രേക്ഷകനെയും ആ വേദനയുടെ ഒരംശം അറിയിക്കുന്നതില്‍ Mads Mikkelson അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തിനു അനായാസം സാധിച്ചു...
അതിശയോക്തികളില്ലാത്ത സിനിമാറ്റോഗ്രഫിയും ബാക്ക്ഗ്രൗണ്ട് സ്കോറും ചിത്രത്തിന്‍റെ മിഴിവേറ്റുന്നു.. നാച്ചുറല്‍ ലൈറ്റ് പരമാവധി ഉപയോഗിച്ചതു കൊണ്ട് തന്നെ ഫ്രേമുകള്‍ വളരെ റിയലിസ്റ്റിക്കാകുന്നതിനോടൊപ്പം കഥാപാത്രങ്ങളുമായി പെട്ടെന്നു തന്നെ കണക്റ്റ് ചെയ്യാന്‍ പ്രേക്ഷകനു സാധിക്കുന്നു..

Movies available at telegram : https://t.me/udumbu

*** കണ്ടിരിക്കേണ്ട 100 ചിത്രങ്ങൾ *** 53. El angel (2018)Argentine-Spanish true crime filmRotten Tomatoes: 73%പതിഞ്ഞ താളത...
02/08/2020

*** കണ്ടിരിക്കേണ്ട 100 ചിത്രങ്ങൾ ***


53. El angel (2018)
Argentine-Spanish true crime film
Rotten Tomatoes: 73%

പതിഞ്ഞ താളത്തിൽ തുടങ്ങി കഥയിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ പ്രേക്ഷകനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന ഈ ചലച്ചിത്രത്തിൽ റോബർട്ടോ പുച് എന്ന കേന്ദ്ര കഥാപാത്രം അവതരിപ്പിച്ച ലോറെൻസോ ഫെറോ മികച്ച അഭിനയം തന്നെയാണ് കാഴ്ച വെച്ചിരിക്കുന്നത്. പതിനഞ്ച് വയസ്സുമുതല്‍ തന്നെ മോഷണം പതിവായി പിന്നീടങോട്ട് അവന്‍ പോലും അറിയാതെ അവന്‍ ഒരു സൈക്കോപാത്ത് ക്രിമിനൽ ആകുന്നതാണ് ചിത്രത്തിൻ്റെ കഥാതന്തു. അര്‍ജന്റീനയില്‍ 1970കളില്‍ പിടിയിലായ കാര്‍ലോസ് അന്ന് നിലവിലുണ്ടായിരുന്ന ഏറ്റവും കൂടിയ ശിക്ഷയായ ജയില്‍ ശിക്ഷ അനുഭവിച്ച് ഇന്നും 49 വർഷമായി ജയിലില്‍ കഴിയുകയാണ്. റിയൽ സ്റ്റോറി ആയ EI Angel സംവിധാനം ചെയ്തിരിക്കുന്നത് Luis ortega ആണ്. നിരവധി പുരസ്കാരങ്ങൾ ലഭിച്ച ചിത്രം പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നായി മാറുന്നു. ശ്രദ്ധേയമായ സൗന്ദര്യാത്മക പരീക്ഷണമാണ് ഈ സിനിമ, അതിനിടയിലൂടെ റോബർട്ടോയുടെ sexual desireഉം character revelationഉം മനോഹരമായി കടന്നു പോകുന്നു.



Movies available at telegram : https://t.me/udumbu

*** കണ്ടിരിക്കേണ്ട 100 ചിത്രങ്ങൾ *** 52. Wajib (2017)Rotten tomatoes -  100% Palestinian drama film ഇസ്രായേലിലെ നഗരമായ ന...
31/07/2020

*** കണ്ടിരിക്കേണ്ട 100 ചിത്രങ്ങൾ ***


52. Wajib (2017)
Rotten tomatoes - 100%
Palestinian drama film

ഇസ്രായേലിലെ നഗരമായ നസറെത്തിൽ ഒരു ശൈത്യകാല ദിനത്തിൽ പിതാവായ അബൂവും മകൻ ഷാദിയും അബുവിന്റെ മകൾ അമലിന്റെ വരാനിരിക്കുന്ന വിവാഹത്തിനായി ബന്ധുക്കളുടേയും പഴയ കുടുംബസുഹൃത്തുക്കളേയും ക്ഷണിക്കാനായി പട്ടണം ചുറ്റി സഞ്ചരിക്കുന്നതാണ് ചിത്ര ത്തിന്റെ പശ്ചാത്തലം. അബു, ഷാദി എന്നിവരുടെ സംഭാഷങ്ങളിലൂടെയും പെരുമാറ്റങ്ങളിലൂടെയും വികസിക്കുന്ന ചിത്രം ക്രമേണ അവരുടെ ബന്ധത്തിന്റെ പല തലങ്ങളും വെളിപ്പെടുത്തുന്നു.

അബു ഒരു സ്കൂൾ അദ്ധ്യാപകനായിരുന്നു, ജോലി നിലനിർത്തുന്നതിനു വേണ്ടി യഹൂദ ഇസ്രായേലി തൊഴിലുടമകളുമായി ഒത്തുചേരേണ്ടതായി വന്നു. എന്നാൽ കൗമാരപ്രായത്തിൽ തന്നെ ഷാദി ഈ സങ്കീർണ്ണ മനോഭാവത്തെ നിരസിക്കുകയും കൂടുതൽ സമൂലമായ രാഷ്ട്രീയം സ്വീകരിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, രണ്ടുപേരും തമ്മിലുള്ള പിരിമുറുക്കം രാഷ്ട്രീയത്തേക്കാൾ ആഴങ്ങളിലേക് സഞ്ചരിക്കുന്നു. പ്രായോഗികതയും ആദർശവാദവും തമ്മിലുള്ള ഒരു ഏറ്റുമുട്ടൽ ഇരുവരുടെയും തർക്കങ്ങളിൽ മുഴങ്ങി നില്കുന്നു. എടുത്തു പറയേണ്ടതായ ദൃശ്യങ്ങളും സംഗീതവും ഇല്ലാത്തതിന്റെ അഭാവം വാജിബ് ന്റെ ഭംഗിയുള്ള ക്ലൈമാക്സ് തീർത്തു തരുന്നു. അവസരോചിതമായ നർമ്മങ്ങളെയും പരുക്കൻ പിരിമുറുക്കങ്ങളെയും വളരെ അനുയോജ്യമായ രീതിയിൽ ബന്ധിപ്പിച്ചിരിക്കുന്നത് ചിത്രത്തിന്റെ തിരക്കഥയുടെ സവിശേഷതയാകുന്നു. പലസ്തീൻ എഴുത്തുകാരിയും സംവിധായകയുമായ ആനിമേരി ജാക്കിർ ന്റെ
ഈ ചിത്രം നമ്മൾ അറിയാതെ നമ്മുടെ മനസ്സിലേക്ക് ആഴ്‌ന്നിറങ്ങുന്നു.

ജീവിതത്തിലെ അച്ഛനും മകനുമായ മുഹമ്മദ് ബക്രിയും സ്വാലിഹ് ബക്രിയും തന്നെയാണ് ചിത്രത്തിലും അച്ഛൻ മകൻ വേഷമിട്ടിരിക്കുന്നത്.

Movies available at telegram : https://t.me/udumbu

*** കണ്ടിരിക്കേണ്ട 100 ചിത്രങ്ങൾ *** 50. Roma (2018)IMDb - 7.7/10Rotten tomatoes - 95 %1970-71 കാലഘട്ടത്തിലെ മെക്സിക്കോയ...
28/07/2020

*** കണ്ടിരിക്കേണ്ട 100 ചിത്രങ്ങൾ ***


50. Roma (2018)
IMDb - 7.7/10
Rotten tomatoes - 95 %

1970-71 കാലഘട്ടത്തിലെ
മെക്സിക്കോയിലെ റോമാ
നഗരത്തില്‍ ജീവിച്ചിരുന്ന ഒരു
കുടുംബത്തിന്‍റെ കഥയാണ് Alfonso Cuaronന്‍റെ ഈ സെമി ഓട്ടോബയോഗ്രഫിക് ചിത്രം പറയുന്നത് ..
'' Its a film about a family , a City and a Country , but ultimately its about humanity , I wanted to make a film that was both intimate and universal, a film that speaks to everyone''
കഥയും സംവിധാനവും എഡിറ്റിംഗും കൂടാതെ തന്‍റെ ചിത്രം ഷൂട്ട് ചെയ്യുകയും ചെയ്ത Cuaronന്‍റെ സാങ്കേതിക മികവിന്‍റെ കൂടി നേര്‍ക്കാഴ്ച്ചയാണ് 'റോമ'..
വൈഡ് ഷോട്ടുകള്‍ കൊണ്ട് ഒരേ സമയം ഒരു കഥാപാത്രത്തോടൊപ്പം താന്‍ ജീവിച്ചിരുന്ന നഗരത്തിന്‍റെ കഥ കൂടി പറയുകയാണ് Cuaron..
പക്ഷികളുടെയും ട്രാഫിക്കിന്‍റെയും തെരുവോരകച്ചവടക്കാരുടെയുമൊക്കെ താളമില്ലാത്ത ശബ്ദങ്ങള്‍ 'റോമ' യില്‍ താളം കണ്ടെത്തുമ്പോള്‍ വ്യക്തിബന്ധങ്ങള്‍ ചുറ്റുപാടുകളുടെ രാഷ്ട്രീയത്തിനും സമയത്തിനും സ്ഥലത്തിനും രൂപത്തിനുമനിസരിച്ചുമൊക്കെ പ്രവചനാതീതമായി വ്യതിചലിക്കുന്നത് പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമാകും..
സ്ത്രീനഗ്നത വിപണനത്തിനുള്ള മാര്‍ഗ്ഗമായി പല സംവിധായകരും ഉപയോഗിക്കുമ്പോള്‍ പുരുക്ഷനഗ്നത കഥാപാത്രങ്ങളുടെ nature expolre ചെയ്യാന്‍ Cuaron വിദഗ്ദമായി ഉപയോഗിക്കുന്നു..
Long ടേക്കുകളുടെ ആശാനായ Cuaronന്‍റെ കാമറയോടൊപ്പം പ്രേക്ഷകന്‍റെ സങ്കല്‍പ്പങ്ങള്‍ക്കും കഥാപാത്രങ്ങളോടും സന്ദര്‍ഭങ്ങളോടുമൊപ്പം വളരെ എളുപ്പത്തില്‍ സഞ്ചരിക്കാനാവും..
തന്‍റെ ഭൂതകാലത്തിലെ വംശീയ , വര്‍ഗ്ഗ വിവേചനങ്ങളെയും അക്രമങ്ങളെയും സമരങ്ങളുമൊക്കെ നമ്മുടെ മുമ്പില്‍ നിരത്തി ഇന്നിന്‍റെ നീതിയുടെ പരിമിതികളെയും ചോദ്യം ചെയ്യുകയാണ് റോമ..
കഥ ആവശ്യപ്പെടുന്നതു പോലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആണ് അതോടൊപ്പം തന്നെ slow paced ഉം ആണ്.. So strictly not everyone's cup of tea..

Movies available at telegram : https://t.me/udumbu

*** കണ്ടിരിക്കേണ്ട 100 ചിത്രങ്ങൾ *** 49. Life is beautiful (1997)IMDb  : 8.6/10Rotten Tomatoes :  80%Italian comedy dram...
27/07/2020

*** കണ്ടിരിക്കേണ്ട 100 ചിത്രങ്ങൾ ***


49. Life is beautiful (1997)
IMDb : 8.6/10
Rotten Tomatoes : 80%

Italian comedy drama film

“You can lose all your points for any one of three things. One: If you cry. Two: If you ask to see your mother. Three: If you're hungry and ask for a snack! Forget it!”
നാസികളുടെ ഭീകരതയില്‍ നിന്നും തന്‍റെ മകനെ രക്ഷിക്കാന്‍ ചുറ്റും നടക്കുന്നതൊക്കെ ഒരു കളിയാണെന്നു മകനെ പറഞ്ഞു വിശ്വസിപ്പിക്കുന്ന ഒരച്ചഛന്‍..
യുദ്ധത്തിന്‍റെ ഭീകരത ഒക്കെ കഥാഗതിയെ തൊട്ടും തലോടിയുമൊക്കെ പോകുന്നുണ്ടെങ്കിലും നര്‍മ്മം തന്നെയാണ് ചിത്രത്തിന്‍റെ ഭാക്ഷ.. റോബര്‍ട്ടോ ബെനിഗ്നി അവതരിപ്പിച്ച Guido എന്ന കഥാപാത്രവും പല ഫ്രേമുകളെയും അവിസ്മരണീയമാക്കുന്ന പശ്ചാത്തലസംഗീതവുമാണ് ചിത്രത്തിന്‍റെ ജീവന്‍..
രണ്ടാംലോകമഹായുദ്ധത്തിന്‍റെ ഭീകരതകളുടെയും അതിജീവനങ്ങളുടെയും കഥകള്‍ കോടികള്‍ മുടക്കി ചിത്രീകരിച്ച പല ചിത്രങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും അവയ്ക്കൊന്നും അവകാശപ്പെടാനില്ലാത്ത ഒരു വശ്യത ഈ ചിത്രത്തിനുണ്ട്.. ജീവിതം സുന്ദരമാക്കുന്നത് നമ്മുടെ തന്നെ കാഴ്ച്ചപ്പാടുകളും പ്രവൃത്തികളുമാണെന്നതാണ് ഈ ചിത്രം പറഞ്ഞു വയ്ക്കുന്നത്..

Movies available at telegram : https://t.me/udumbu

*** കണ്ടിരിക്കേണ്ട 100 ചിത്രങ്ങൾ *** 48. Bekas (2012)Imdb : 7.5/10Kurdish drama movieDana യും  Zana യും  തമ്മിലുള്ള ഹൃദയ...
26/07/2020

*** കണ്ടിരിക്കേണ്ട 100 ചിത്രങ്ങൾ ***


48. Bekas (2012)
Imdb : 7.5/10

Kurdish drama movie

Dana യും Zana യും തമ്മിലുള്ള ഹൃദയ ബന്ധത്തിന്റെ കഥ. ഒരു കഴുതപ്പുറത്ത് അമേരിക്കയിലേക്ക് പോകാനിറങ്ങിയ രണ്ട് സഹോദരങ്ങളുടെ കഥ.
അത്യന്തികമായി സിനിമ രണ്ട് സഹോദരങ്ങൾക്ക്
ഇടയിലുള്ള സ്നേഹ ബന്ധത്തെ കുറിച്ചാണ് സംസാരിക്കുന്നത് എങ്കിലും, ഒരുപാട് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. യുദ്ധം, സൗഹൃദം, ഗ്രാമീണജീവിതം, നിഷ്കളങ്കത, പരസ്പരം മനുഷ്യർ തമ്മിലുള്ള സഹകരണവും സഹായവും അങ്ങനെ നിരവധി കാര്യങ്ങൾ സിനിമ നമ്മുടെ മുന്നിലേക്ക് വയ്ക്കുന്നുണ്ട്. വളരെ ലളിതമായി പറഞ്ഞാൽ, സിനിമ കണ്ടതിനുശേഷം വീണ്ടും കാണാൻ ആഗ്രഹിക്കുന്നു , സിനിമയിലെ ഓരോ രംഗങ്ങളും പിന്നെയും പിന്നെയും നമ്മളിങ്ങനെ സംസാരിച്ചുകൊണ്ടിക്കാൻ തോന്നുന്നു .അങ്ങനെയുള്ള ഒരു സിനിമയാണ് Karzan Kader സംവിധാനം ചെയ്ത Bekas എന്ന കുർദിഷ് സിനിമ. പശ്ചിമേഷ്യ യുടെ ഗ്രാമീണ സൗന്ദര്യം അതിമനോഹരമായി ഒപ്പിയെടുത്ത ക്യാമറ, ലളിതവും ഗാഢവും ആയ dialogues, ഏറ്റവും എടുത്തു പറയേണ്ടത് ഡാനയുടെ ക്യാരക്ടർ നെ കുറിച്ചാണ്. എത്ര മനോഹരമായാണ് ആ ചെറുക്കൻ കാഴ്ചക്കാരനെ പിടിച്ചിരുത്തുന്നത്.

Movies available at telegram : https://t.me/udumbu

*** കണ്ടിരിക്കേണ്ട 100 ചിത്രങ്ങൾ *** 47. The Secrets in their eyes IMDb - 8.2 Rotten Tomatoes - 90%Spanish crime drama f...
26/07/2020

*** കണ്ടിരിക്കേണ്ട 100 ചിത്രങ്ങൾ ***


47. The Secrets in their eyes
IMDb - 8.2
Rotten Tomatoes - 90%

Spanish crime drama film

കിടിലം കൊള്ളിക്കുന്ന ബാക്ക്ഗ്രൗണ്ട്
മ്യൂസിക്കും പൊടിപ്പും തൊങ്ങലും വച്ച സസ്പെന്‍സുകളും ലക്കും ലഗാനുമില്ലാത്ത
സിനിമാറ്റോഗ്രഫിയും ചേര്‍ത്തു
നിറം പിടിപ്പിച്ച ക്രൈം ത്രില്ലര്‍ പ്രതീക്ഷിച്ചു കാണുന്നവരെ ഈ ചിത്രം നിരാശരാക്കിയേക്കാം..
ഒട്ടുമിക്ക ക്രൈംത്രില്ലര്‍ ചിത്രങ്ങളും കടന്നു പോകുന്നത് പോലെ ശരിയാരാണ് തെറ്റെന്താണ് എന്നു മുന്‍കൂട്ടി തീരുമാനിച്ചു വച്ച ഒരു സിംഗിള്‍ ഡൈമന്‍ഷന്‍ ചിത്രമല്ല ഇത്.. തീരുമാനം പ്രേക്ഷകനു വിട്ടുകൊടുത്തിരിക്കുകയാണ് സംവിധായകന്‍. ചിത്രത്തിന്‍റേതായി വന്ന അവിദഗ്ദ്ധമായ റീമേക്കും ചില വിദഗ്ദ്ധരായ മോഷ്ടാക്കളുടെ അല്ലറചില്ലറ തട്ടിക്കൂട്ടു സിനിമകളും ഈ ചിത്രത്തിന്‍റെ ആസ്വാദനത്തെ ചിലപ്പോള്‍ ബാധിച്ചേക്കാമെങ്കിലും മികച്ച സിനിമാറ്റോഗ്രഫിയും റിയലിസ്റ്റിക്ക് ആയുള്ള അഭിനയമുഹൂര്‍ത്തങ്ങളും ഒക്കെ തന്നെ ഈ ചിത്രത്തെ കണ്ടിരിക്കേണ്ട ചിത്രങ്ങളുടെ കൂട്ടത്തില്‍ പെടുത്തുന്നവയാണ് എന്നത് തീര്‍ച്ചയാണ്

Movies available at telegram : https://t.me/udumbu

*** കണ്ടിരിക്കേണ്ട 100 ചിത്രങ്ങൾ *** 46. The Revenant IMDb : 8/10Rotten tomatoes: 78%American epic Western action-advent...
25/07/2020

*** കണ്ടിരിക്കേണ്ട 100 ചിത്രങ്ങൾ ***


46. The Revenant
IMDb : 8/10
Rotten tomatoes: 78%
American epic Western action-adventure drama film

Alejandro González Iñárritu സംവിധാനവും Emmanuel Lubezki സിനിമാറ്റോഗ്രഫിയും നിർവഹിച്ച extremely realistic- visual magic ! ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ ഇതിഹാസ സാഹസികതയും മനുഷ്യചൈതന്യത്തിന്റെ അസാധാരണമായ ശക്തിയും പകർത്തുന്ന ആഴത്തിലുള്ളതും ദൃശ്യപരവുമായ സിനിമാറ്റിക് അനുഭവമാണ് THE REVENANT. ക്യാമറയുടെ സാനിധ്യം പ്രേക്ഷകനെ അറിയിക്കാത്തതാണ് ഒരു സംവിധായകന്‍റെയും ക്യാമറാമാന്‍റെയും ഏറ്റവും വലിയ വിജയം എന്ന് ഈ സിനിമ തെളിയിക്കുന്നു. ശാരീരികമായി തളര്‍ന്ന , മനസ്സിനു ഒരുപാട് കരുത്തുള്ള നായക വേഷത്തോട് ഡികാപ്രിയോ നൂറു ശതമാനം നീതി പുലര്‍ത്തി, വില്ലനായ ടോം ഹാര്‍ഡിയും തന്‍റെ കരിയറിലെ മികച്ച പ്രകടനം കാഴ്ചവെച്ചു. ഡികാപ്രിയോ എന്ന നടന് ആദ്യത്തെ academy award of best actor ഈ ചിത്രത്തിലെ അദ്ദേഹത്തിൻ്റെ അഭിനയമികവിനു ലഭിച്ചു. റെവെനെന്‍റ് വെറുമൊരു സിനിമയല്ല , അതൊരു അനുഭവമാണ് , Visual Aspect of Cinema എന്നത് പൂര്‍ണമായും ഉള്‍ക്കൊണ്ടു ഉണ്ടാക്കിയ ഒരു സിനിമാ അനുഭവം. ഈ അനുഭവം ചിത്രത്തിനു academy award for direction and cinematographyയും നേടിക്കൊടുത്തു.

Movies available at telegram : https://t.me/udumbu

*** കണ്ടിരിക്കേണ്ട 100 ചിത്രങ്ങൾ *** 45. The Reader (2015)IMDb 7.6 /10romantic drama English movieബെർണാഡ് ഷ്ലിങ്കിന്റെ ബ...
24/07/2020

*** കണ്ടിരിക്കേണ്ട 100 ചിത്രങ്ങൾ ***


45. The Reader (2015)
IMDb 7.6 /10

romantic drama English movie

ബെർണാഡ് ഷ്ലിങ്കിന്റെ ബെസ്റ് സെല്ലറായ 1995 ലെ ജർമ്മൻ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം രൂപപ്പെട്ടിട്ടുള്ളത്.
സ്കൂളിൽ നിന്ന് വീട്ടിലേക്കുള്ള യാത്രാമധ്യേ 15 വയസുള്ള മൈക്കൽ ബെർഗിനെ ഹന്ന മുപ്പതു കാരി ഒരു പ്രത്യേക സാഹചര്യത്തിൽ നിന്ന് രക്ഷപ്പെടുത്തുന്നു. ഇരുവരും അപ്രതീക്ഷിതവും വികാരഭരിതവുമായ ഒരു ബന്ധം ആരംഭിക്കുന്നു. അവൾ അവനു ലൈംഗിക വിദ്യാഭ്യാസം നൽകുന്നു . അതിനു പകരമായി ലൈംഗികതയ്‌ക്ക് മുമ്പും ശേഷവും മൈക്കലിനോട് പുസ്തകങ്ങൾ വായിക്കാൻ അവൾ ആവശ്യപ്പെടുന്നു. ഓരോ വായനയിലും കഥകളിൽ മുഴുകിയിരിക്കുന്ന ഹന്നയുടെ മുഖം പ്രേക്ഷകരുടെ മായാത്ത ചിത്രമായി മാറുന്നു. തുടർന്ന് പ്രണയത്തിലേക്ക് വഴിയൊരുക്കുന്ന ഈ മനോഹര ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള കഥയാണ് താണ് ദി റീഡർ.

കേറ്റ് വിൻസ്ലെറ്റ്, ഡേവിഡ് ക്രോസ്, റാൽഫ് ഫിയന്നസ് എന്നിവരുടെ മികച്ച രീതിയിലുള്ള അഭിനയം ചിത്രത്തിന്റെ രുചി കൂട്ടുന്നു. അന്നത്തെ ബ്രിട്ടനിലെ ഏറ്റവും മികച്ച രണ്ട് ഛായാഗ്രാഹകർ ആയ റോജർ ഡീക്കിൻസും ക്രിസ് മെഞ്ചസും ദി റീഡർ മനോഹരമായി ക്യാമെറയിൽ ഒപ്പിയെടുക്കുകയും , ഡേവിഡ് ഹെയറിന്റെ തിരക്കഥയിൽ സ്റ്റീഫൻ ഡാൽഡ്രി അതി സമർഥമായി സംവിധാനം ചെയ്യുകയും ചെയ്തിരിക്കുന്നു.

എട്ട് വർഷത്തിന് ശേഷം, ഇപ്പോൾ ഒരു യുവ നിയമ വിദ്യാർത്ഥിയായ മൈക്കൽ ഒരു ഭീകര കുറ്റത്തിന് വിചാരണ നേരിടുന്ന ഹന്നയെ വീണ്ടും കണ്ടുമുട്ടുന്നു. സ്വയം പ്രതിരോധിക്കാൻ ഹന്ന വിസമ്മതിക്കുമ്പോൾ, മൈക്കൽ ക്രമേണ തന്റെ ബാല്യകാല പ്രണയം കൊലപാതകത്തേക്കാൾ ലജ്ജാകരമാണെന്ന് കരുതുന്ന ഒരു രഹസ്യത്തിന് കാവൽ നിൽക്കുന്നുവെന്ന് മനസ്സിലാക്കുന്നു.

Movies available at telegram : https://t.me/udumbu

*** കണ്ടിരിക്കേണ്ട 100 ചിത്രങ്ങൾ *** 44. Sink (2015)IMDb 8.2 /10South African Drama Movieജോഹന്നാസ്ബർഗ്ഗിൽ താമസിക്കുന്ന മ...
22/07/2020

*** കണ്ടിരിക്കേണ്ട 100 ചിത്രങ്ങൾ ***


44. Sink (2015)
IMDb 8.2 /10
South African Drama Movie

ജോഹന്നാസ്ബർഗ്ഗിൽ താമസിക്കുന്ന
മൊസാംബിയൻ വീട്ടുജോലിക്കാരിയായ
റേച്ചലിന്റെ കഥയാണ് ‘സിങ്ക്’ പറയുന്നത്.
വീട്ടുടമസ്ഥയായ മിഷേലിന്റെ സംരക്ഷണയിൽ ആയിരുന്ന ഒരു ദിവസം , അവരുടെ അശ്രദ്ധ കാരണം റേച്ചലിന്റെ മകൾ മരണപ്പെടുന്നു. ഒരു വിദേശിയെന്ന നിലയിൽ, സ്വന്തമായി ഒരു തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കാത്തതിനാലും ദാരിദ്ര്യത്താൽ വലയുന്ന മൊസാംബിക്കിലേക്ക് മടങ്ങുക അസാധ്യമായതിനാലും , കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായ കുടുംബത്തിന് വേണ്ടി തുടർന്നും ജോലി ചെയ്യാൻ

റേച്ചൽ നിർബന്ധിതനാകുന്നു. അതേസമയം ഉടമസ്ഥരായ ദമ്പദികൾ ജോർദാൻ ഉം മിഷേലും തന്റെ കുറ്റബോധം പല രീതികളിലുമായി ഇറക്കി വെയ്ക്കാൻ ശ്രമിക്കുന്നു. തുടർന്ന് മിഷേൽ ഗർഭിണിയാകുന്നതോടു കൂടി സ്ഥിതി കൂടുതൽ അസഹനീയമാക്കുന്നു. മനുഷ്യന്റെ ഏറ്റവും വിലപ്പെട്ട വികാരങ്ങളിലൂടെ കടന്നു പോകുന്ന ഈ ചിത്രം കാണികളിൽ വീർപ്പു മുട്ടുകൾ ഉണ്ടാക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ചിത്രത്തിലുടനീളം അലയടിക്കുന്ന നിശബ്ദത പലപ്പോഴും വാക്കുകളേക്കാൾ ഉച്ചത്തിൽ ‘സംസാരിക്കുന്ന തായി നമുക് തോന്നുന്നു. പിരിമുറുക്കവും വൈകാരിക ഭാവവും ഉള്ള ഈ ‘ശാന്തത’ സിനിമയുടെ എല്ലാ വശങ്ങളിലും വ്യാപിക്കുന്നു. ഇത് കാഴ്ചക്കാരനെ വേട്ടയാടുന്ന ഒരു പ്രഭാവം തന്നെ സൃഷ്ടിക്കുന്നു.

മനുഷ്യന്റെ മനസ്സ് വല്ലാത്തൊരു സാധനം ആണ് . the most complicated one . ചില നിമിഷത്തെ തോന്നലുകൾ , പ്രവർത്തികൾ കൊണ്ട് നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തിൽ വല്യ മാറ്റങ്ങൾ വരുത്താൻ ആകും.

Movies available at telegram : https://t.me/udumbu

*** കണ്ടിരിക്കേണ്ട 100 ചിത്രങ്ങൾ *** 43. Pariyerum Perumal (2018)IMDb 8.8 /10Tamil drama filmഫസ്റ്റ് ഹാഫിൽ നായികയുടെ പുറ...
22/07/2020

*** കണ്ടിരിക്കേണ്ട 100 ചിത്രങ്ങൾ ***


43. Pariyerum Perumal (2018)
IMDb 8.8 /10
Tamil drama film

ഫസ്റ്റ് ഹാഫിൽ നായികയുടെ പുറകെ നടന്നു വളച്ചു, സെക്കന്റ് ഹാഫിൽ വില്ലനെ ഇല്ലാതാക്കി നാട് നന്നാക്കുന്ന നായകന്റെ കഥ പറയുന്ന ഫോർമുലകളിൽ നിന്ന് മാറി ചിന്തിച്ച തമിഴ് ചിത്രങ്ങളിൽ ഒന്നാണ് പരിയേറും പെരുമാൾ. പച്ചയായ തിരക്കഥ, കൃത്യതയാർന്ന സംവിധാനം, ശക്തമായ രാഷ്ട്രീയം, ശക്തമായ കഥാപാത്രങ്ങൾ തുടങ്ങിയവ ചിത്രത്തെ വ്യത്യസ്തമാക്കുന്നു. എന്നാൽ ഈ പറഞ്ഞ നായകനും നായികയും നായികയുടെ വില്ലൻ അച്ഛനുമൊക്കെ ഈ ചിത്രത്തിലും ഉണ്ട്.
നിരുനൽവേലിക്ക് അടുത്തുള്ള ഒരു ഗ്രാമത്തിലെ പരിയേറും പെരുമാൾ എന്ന യുവാവിന്റെ കഥ പറയുകയാണ് ചിത്രം. സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങളുടെ പ്രതീകമാണ് ഈ കഥാപാത്രം. ചിത്രത്തിന്റെ തുടക്കത്തിൽ പട്ടിയുമായി കുളത്തിൽ കുളിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ ഇടയിലേക്ക് ഉയർന്ന ജാതി യിലുള്ള കുറച്ചു പേർ കടന്നു വരുന്നതോടെ ചിത്രത്തിന്റെ രാഷ്ട്രീയം വ്യക്തമാകുന്നു. നമ്മൾ ജീവിച്ചു വരുന്ന ഈ കാലഘട്ടത്തിലും മനുഷ്യന്റെ ചെയ്തികൾ ജാതി മത ചിന്തകളിൽ അധിഷ്ഠിതമാണെന്നും, മാത്രമല്ല മുമ്പുള്ളതിനേക്കാൾ ജീർണ്ണിച്ചിരിക്കുന്നുവെന്നും സംവിധായകൻ മാരി സെൽവരാജ് ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നു. ഒരു പച്ച ഇല പോലും കാണാൻ സാധിക്കാത്ത വരണ്ട ഭൂമിയും സന്തോഷ് നാരായണന്റെ പച്ചയായ സംഗീതവും ചിത്രത്തിന്റെ പ്രകൃതിയെ വർണ്ണിക്കുന്നു. "കറുപ്പി എൻ കറുപ്പി " എന്ന് തുടങ്ങുന്ന സന്തോഷ് നാരായണൻ ആലപിച്ച ഗാനം തന്നെ ധാരാളമാണ് ചിത്രത്തിലെ

മൊത്തം രാഷ്ട്രീയം വ്യക്തമാക്കാൻ. സംഗീത ലോകത്തിന് ഒരു പുത്തൻ തലം സൃഷ്ടിക്കുന്ന ഈ ഗാനം, ചിത്രം കാണുന്നവരുടെ മനസ്സിൽ എന്നും മായാത്ത ഒരു ശബ്ദമായി മുഴങ്ങുന്നു. കേന്ദ്ര കഥാപാത്രത്തെ വളരെ കയ്യടക്കത്തോടെ അവതരിപ്പിച്ച കതിർ എന്ന നടന്റെ പ്രകടനം ചിത്രത്തിന്റെ മുതൽക്കൂട്ടാണ്.



Movies available at telegram : https://t.me/udumbu

42. Where do we go now (2011)IMDb 7.5 /10Lebanese drama filmചുറ്റും കലാപം നടക്കുമ്പോൾ അതിനിടയിൽ സമാധാനത്തിന്റെ തിരി തെളി...
19/07/2020

42. Where do we go now (2011)
IMDb 7.5 /10
Lebanese drama film

ചുറ്റും കലാപം നടക്കുമ്പോൾ
അതിനിടയിൽ സമാധാനത്തിന്റെ തിരി തെളിയിച്ച നാടിന്റെ കഥയാണ് where do we go now. Capernaum എന്ന Mind blowing സിനിമയുടെ ഡയറക്റ്ററായ നദീൻ ലബാക്കി യാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മെയിൽ ഈഗോയും ഹിംസയും സംഘർഷവും കലാപങ്ങളും സ്ത്രീകളെ ഒറ്റപ്പെടുത്തുമ്പോൾ അവർ രോക്ഷം കൊള്ളുന്നു. അതിൽ തന്നെ ഏറ്റവും വലിയ രോക്ഷം സ്പഷ്ടമായി വിളിച്ച് പറയുന്നത് ലബാക്കിയുടെ കഥാപാത്രം തന്നെയാണ്. ഗ്രാമത്തിനു പുറത്ത് നടക്കുന്ന കലാപത്തെ അകറ്റി നിർത്താനും ഗ്രാമത്തിനുള്ളിൽ നടക്കുന്ന ക്രിസ്ത്യൻ- മുസ്ലീം സംഘർഷം ഇല്ലാതാക്കാനും ആ ഗ്രാമത്തിലെ സ്ത്രീകൾ നടത്തുന്ന പോരാട്ടമാണ് ഈ സിനിമ. ഈ സ്ത്രീകളുടെ ജീവിതത്തിലൂടെ ലെബനൻ എന്ന രാജ്യത്തിന്റെ പശ്ചാത്തലത്തിലേക്ക് ഈ സിനിമ നമ്മളെ കൊണ്ടുപോകുന്നു. ഒരു കലാപത്തിന്റെ കഥ വളരെ തമാശയോടുകൂടി കൂടി അവതരിപ്പിച്ച സിനിമ വിഷയത്തിന്റെ തീവ്രത നഷ്ടപെടുത്താത്തെ തന്നെ പ്രേക്ഷകരുടെ മുന്നിലേക്ക് ചില ചോദ്യങ്ങളെറിയുന്നു. ഒരേ സമയം റിയലിസ്റ്റിക്കും മ്യൂസിക്കലും കോമഡിയും ഇമോഷണലുമൊക്കെ ആവുന്ന ചിത്രം നമ്മളെ ഒരേ സമയം ആസ്വദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.

Movies available at telegram : https://t.me/udumbu


*** കണ്ടിരിക്കേണ്ട 100 ചിത്രങ്ങൾ *** 41. PERFUME THE STORY OF A MURDERER (2006)IMDb : 7.5/10English-language German peri...
18/07/2020

*** കണ്ടിരിക്കേണ്ട 100 ചിത്രങ്ങൾ ***


41. PERFUME THE STORY OF A MURDERER (2006)
IMDb : 7.5/10
English-language German period psychological thriller

ടോം ടിക്വേര്‍ സംവിധാനം ചെയ്തു
BEN WISHWA അഭിനയിച്ച ഈ ജർമ്മൻ
ചിത്രം കാണികളെ അമ്പരിപ്പിക്കും. ജർമ്മൻ സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടിയ ബഡ്ജറ്റുകളിലൊന്നോടെയാണ് സിനിമ നിർമ്മിക്കപ്പെട്ടത്. പാട്രിക്ക് സസ്കിന്റ് എഴുതിയ പെർഫ്യൂം എന്ന നോവലിനെ ആസ്പദമാക്കിയാണ്‌ ഈ സിനിമ നിർമ്മിച്ചിട്ടുള്ളത്. ചിത്രത്തിന്റെ കഥയാണ് പ്രധാനമായ ആകര്‍ഷണം. Jean-Baptiste Grenouille എന്ന 17ആം നൂറ്റാണ്ടില്‍ ജീവിച്ച ഒരു അനാഥ യുവാവിന്റെ കഥയാണ് ചിത്രം. ഈ യുവാവിനു ജന്മന തന്നെ olfactorysense ഉണ്ട് [മറ്റുള്ളവരില്‍ നിന്നും വ്യതിസ്ഥമായി മണം തിരിച്ചറിയാനും ആസ്വദിക്കാനുമുള്ള കഴിവ്] ഈ കഴിവ് തന്നെ അയാളെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച PERFUME ഉണ്ടാക്കുവാന്‍ പ്രേരിപ്പികുകയും ചെയുന്നു. ഇതിൽ ഉരുത്തിരിയുന്ന സംഭവങ്ങളും,സ്ത്രീ കൊലപാതങ്ങളും അതിന്റെ ചുരുലഴിയലുമായി വികസിച്ചു മാറി വേറെ ഒരു തലത്തിൽ എത്തുന്നു Perfume : The Story Of a Murderer എന്ന മാജിക്കൽ സിനിമയുടെ കഥ. ഈ സിനിമ കണ്ടില്ലെങ്കില്‍ അത് തീര്‍ത്തും ഒരു തീരാനഷ്ടം തന്നെയാണ്.

Movies available at telegram : https://t.me/udumbu

Address


Telephone

7055786793

Website

Alerts

Be the first to know and let us send you an email when Udumbu Creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share