Vayanamuri

Vayanamuri http://vayanamuri.com malayalam online magazine to promote language, literature, culture.

യു എ യിൽ എവിടെ നീലമത്സ്യം??  രണ്ടു പോയിട്ട് ഒന്നുപോലും ഇല്ലല്ലോ എന്നുപറയുന്ന മീൻ പ്രേമികളുടെ ശ്രദ്ധയ്ക്ക് ഡിസി ബുക്സ് കറ...
03/01/2024

യു എ യിൽ എവിടെ നീലമത്സ്യം?? രണ്ടു പോയിട്ട് ഒന്നുപോലും ഇല്ലല്ലോ എന്നുപറയുന്ന മീൻ പ്രേമികളുടെ ശ്രദ്ധയ്ക്ക്

ഡിസി ബുക്സ് കറാമയിലും ഷാർജ സഹാറ സെന്ററിലും ലഭ്യമാണ്. മാത്രമല്ല കൈ നനയാതെ മീൻ പിടിക്കാനാണ് താല്പര്യമെങ്കിൽ ഓൺലൈൻ ആയും കിട്ടും..

അപ്പോൾ ഇനി മീൻ കൂട്ടാമല്ലോ …
വേഗം കൂട്ടിയാട്ടെ

Sahara centre Sharjah
Ground floor, opposite Paul restaurant
Mob -0527981236
*Karma DC books 043548448

*Available DC books UAE website
www.dcbooks.ae

Mathrubhumi Books
Praveen Vj
Sachy Sachu

അഭിലാഷ് മണമ്പൂർ രണ്ടു നീലമത്സ്യങ്ങൾ വായിച്ചെഴുതിയത് ❤️🐟🐟Mathrubhumi Books #രണ്ടുനീലമത്സ്യങ്ങൾ Abhilash Manampoorരണ്ട് നീ...
03/01/2024

അഭിലാഷ് മണമ്പൂർ രണ്ടു നീലമത്സ്യങ്ങൾ വായിച്ചെഴുതിയത് ❤️🐟🐟
Mathrubhumi Books
#രണ്ടുനീലമത്സ്യങ്ങൾ

Abhilash Manampoor

രണ്ട് നീല മത്സ്യങ്ങൾ
ഷാബു കിളിത്തട്ടിൽ
മാതൃഭൂമി ബുക്സ്

ചിലരങ്ങനെയാണ്, ഒന്നും പ്രതീക്ഷിക്കാതെ, തന്റെ സമയത്തിനോ, അതുമൂലം തനിക്കുണ്ടാകുന്ന നഷ്ടങ്ങൾക്കോ പോലും വിലകൽപിക്കാതെ തന്റെ സഹജീവിക്ക് ആശ്രയമേകാൻ മുന്നും പിന്നും നോക്കാതെ ഇറങ്ങിപ്പുറപ്പെടുന്നവർ. ഒരു പക്ഷെ അവർക്ക് ആ വ്യക്തിയുമായി യാതൊരു വിധ അടുപ്പമോ, ചിലപ്പോൾ മുൻപരിചയം പോലും ഇല്ലെന്നിരിക്കും. ചാരിറ്റി പ്രവർത്തനങ്ങൾ പോലും പല പല സ്വാർത്ഥ ലക്ഷ്യങ്ങളോടെ നടത്തുന്ന ഇന്നിന്റെ നന്മമരങ്ങൾക്കിടയിൽ മരുഭൂമിയിലെ നീരുറവ പോലെ, അങ്ങിനെയും ചിലർ. പറഞ്ഞ് വരുന്നത് ആ നീല മത്സ്യങ്ങളുടെ തിളക്കത്തിനിടയിലും ശോഭമങ്ങാതെ വായനക്കാരന്റെ മനസിലേക്ക് നടന്നു കയറിയ മുനിയമ്മയെ പറ്റിയും ആ മുനിയമ്മയേയും, നീലിമയെയും അൻവറിനെയും എല്ലാം നമ്മൾക്കു പരിചയപ്പെടുത്തി തന്ന, ഷാബു കിളിത്തട്ടിൽ ന്റെ, "രണ്ട് നീല മത്സ്യങ്ങൾ", എന്ന ഏറ്റവും പുതിയ നോവലിനെ പറ്റിയുമാണ്.

അൻവറിന്റെയും നീലിമയുടെയും സുന്ദരമായ പ്രണയ കഥ പറയുന്നതിനോടൊപ്പം തന്നെ, ഇന്നിന്റെ ലോകം നേരിടുന്ന,
സാമൂഹിക പ്രശ്നങ്ങളെ തികഞ്ഞ കൈയടക്കത്തോടെ നോവലിൽ വരച്ചു കാട്ടുവാൻ നോവലിസ്റ്റിനായിട്ടുണ്ട്. ഒരു പേരിലെന്തിരിക്കുന്നു എന്നതിൽ നിന്നും പേരിലാണ് എല്ലാം എന്ന നിലയിലേക്ക് സമൂഹം മാറിയിരിക്കുന്നു എന്ന ഭയാനകമായ സത്യം നോവലിലൂടെ നോവലിസ്റ്റ് വീണ്ടും നമ്മെ ബോധ്യപ്പെടുത്തുന്നു. അൻവർ, നീലിമ, മുനിയമ്മ എന്ന മുനിസ എന്നിവരുടെ മനോവ്യാപരത്തിലൂടെ കഥ മുന്നേറുമ്പോൾ അത് വായനക്കാരന് മനോഹരമായൊരു വായനാനുഭവം സമ്മാനിക്കുന്നു.

മുനിയമ്മയും മുനിയമ്മയുടെ ഭിന്നശേഷിക്കാരിയായ മകളുമെല്ലാം നോവലിനു ശേഷവും വായനക്കാരന്റെ മനസ്സിൽ വേദന സമ്മാനിക്കുന്നുണ്ട്. നോവലിന്റെ അവസാന അദ്ധ്യായത്തിൽ തികച്ചും വ്യത്യസ്ഥ മായൊരു മേഖലയിലേക്ക് കടക്കുമ്പോൾ ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവിധങ്ങളായ പ്രശ്നങ്ങളെ പറ്റിയുള്ള ചർച്ചകളിലേക്ക് കൂടി നോവൽ വെളിച്ചം വീശുന്നു. ഓട്ടിസം സ്പെക്ട്രം മേഖലയിൽ അഡ്രസ് ചെയ്യപ്പെടാതെ പോകുന്ന അവന്റെ സ്വകാര്യ ആവശ്യങ്ങളെ പ്രത്യേകിച്ചും ലൈംഗിക തൃഷ്ണ വിശദമായി തന്നെ നോവൽ ചർച്ചചെയ്യുന്നുണ്ട്. ഇത്തരം ആവശ്യങ്ങൾ നിറവേറ്റുന്നതിൽ റോബോട്ടിക് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനെ പറ്റി വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്.

സൗഹൃദങ്ങളെ തിരഞ്ഞെടുക്കുന്നതിൽ പോലും ജാതി ചികയുന്ന, അവനെ അതിനു പ്രേരിപ്പിക്കുന്ന മാതാപിതാക്കളുടെ ലോകത്ത്, ജാതിമത ചിന്തകളില്ലാതെ, സാമ്പത്തിക ഏറ്റക്കുറച്ചിലുകൾ നോക്കാതെ തന്റെ കുഞ് ഒരു മനുഷ്യനായി ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കൾ പോലും വിരളമാണെന്നിരിക്കെ, "എന്റെ പേര് മനുഷ്യൻ എന്നാ" എന്ന് ഒരു കുഞ്ഞ്‌ പറയുന്നിടത് നോവൽ അവസാനിക്കുമ്പോൾ, അത് വരെ നോവൽ സമ്മാനിച്ച വായനാ സുഖത്തിനുമപ്പുറമൊരു ആനന്ദം വായനക്കാരന്റെ മനസിലേക്ക് പടരുന്നിടത്താണ് നോവലിസ്റ്റിന്റെ വിജയം.

ഇനിയും ഒട്ടനവധി രചനകൾ ആ തൂലികയിൽ നിന്ന് പിറക്കട്ടെ എന്ന് ആശംസിക്കുന്നു.

✍️ അഭിലാഷ് മണമ്പൂർ

ഒരു വാട്സാപ്പ് കൂട്ടായ്മയിൽ വന്നതാണ്. പ്രിയപ്പെട്ട രാംമോഹൻ പാലിയത്ത് Rammohan Paaഷെയർ ചെയ്ത് തന്നത്. 🐟🐟❤️🎵*രണ്ടു നീല മത്...
02/01/2024

ഒരു വാട്സാപ്പ് കൂട്ടായ്മയിൽ വന്നതാണ്. പ്രിയപ്പെട്ട രാംമോഹൻ പാലിയത്ത് Rammohan Paaഷെയർ ചെയ്ത് തന്നത്. 🐟🐟❤️🎵

*രണ്ടു നീല മത്സ്യങ്ങൾ*
ഷാബു കിളിത്തട്ടിൽ
നോവൽ
വില 290
കുറിപ്പ്: ജോളി മാനുവൽ

അടുത്ത കാലത്ത് വായിച്ച ഏറ്റവും നല്ല പുസ്തകങ്ങളിൽ ഒന്ന് പരിചയപ്പെടുത്താൻ പറഞ്ഞാൽ ഞാൻ തെരഞ്ഞെടുക്കുന്നത് ഈ പുസ്തകം ആയിരിക്കും എന്നു തോന്നുന്നു. നമ്മൾ ഏതൊക്കെയോ പുസ്തകങ്ങളിലും സിനിമയിലും ഒക്കെ കണ്ട വിഷയം തന്നെയാണ് ശ്രീ ഷാബു കിളിത്തട്ടിൽ നോവലിൽ മുന്നോട്ട് വയ്ക്കുന്നത്. നീലിമയും അൻവറും മാത്രം നായികാ നായകന്മാർ ആവുമ്പോൾ അത്രയേ ഉള്ളൂ. അതെ. ആ പേരിൽ തന്നെ ഉണ്ടല്ലോ പലതും. കയ്യൊപ്പ് എന്ന സിനിമയിൽ മമ്മൂട്ടി യുടെ സഹായിയായകഥാപാത്രം ബാബു എന്ന് പേര് പറയുമ്പോൾ അതെന്താടാ വാലും തുമ്പും ഒന്നുമില്ലാത്ത ഒരു പേര് എന്നു ചോദിക്കുന്ന പോലീസുകാരൻ നമ്മളെ ഭയപ്പെടുത്തിയില്ലേ.... ഒരു പേര് തന്നെ പലതും ആയിപ്പോകുന്ന ഒരവസ്ഥ . അതാണ് *എൻ്റെ പേര് മനുഷ്യൻ എന്നാ* എന്നൊരു കുഞ്ഞ് തിരുത്തുന്നത്. ഇതൊരു പ്രതീക്ഷയാണ്. ബഷീറിൻ്റെ *ആകാശമിഠായി* പോലെ ഒരു പ്രതീക്ഷ. പക്ഷേ ഈ ഒരു വിഷയത്തിൽ മാത്രം നോവൽ ഒതുങ്ങിപ്പോവുന്നുമില്ല . മതം മാത്രമല്ല ജാതിവേർതിരിവ് തന്നെ രൂക്ഷമാണ് എന്നു തെളിയിക്കാൻ ഇത്രയേ വേണ്ടൂ...നമുക്കെന്താ കുശവൻസ് പൽപ്പൊടിയോ പുലയൻസ് അച്ചാറോ ഇല്ലാത്തത് എന്നൊരു ചോദ്യം ! സാമുദായിക പ്രാധാന്യമുള്ള കേസുകളിൽ വിധി പറയുന്ന ജഡ്ജി യുടെ പേര് പോലും ശ്രദ്ധിക്കാൻ മാത്രം നമ്മൾ ജാതി മത ബോധത്തിൽ ആണ് കഴിയുന്നത്.

നോവലിൻ്റെ മറ്റൊരു മുഖം ആണ് മുന്നിയമ്മ ആയി മാറുന്ന മുനീസ.ഭരവസീ എന്ന ഗ്രാമ സൊസൈറ്റി ക്ക് അവരുടെ ഉത്പന്നങ്ങൾ വിറ്റഴിച്ചാൽ മതി. എന്നാൽ സാധാരണ ഓർഡർ തരുന്ന ഫ്ളാറ്റിൽ നിന്ന് ഓർഡർ ഇല്ലാത്തപ്പോൾ അവിടുത്തെ ഗർഭിണിയായ കുട്ടി എവിടെ പോയി എന്ന് അന്വേഷിക്കാൻ മുനീസക്ക് കഴിയും.
മുനീസയുടെ കുഞ്ഞു പാത്തു വിലൂടെ നോവലിസ്റ്റ് നമ്മളെ വേറൊരു വിഷയത്തിലേക്ക് കൊണ്ടുപോകുന്നു. ഭിന്നശേഷി വിഭാഗത്തിൽ പെട്ടവരെ കുറിച്ച് എഴുതപ്പെട്ട ബുക്കുകൾ ഒക്കെ നമ്മളെ കരയിച്ചിട്ടെ ഉള്ളൂ.ഹ്യുമനോയിഡ് റോബോട്ടുകളെ അവർക്കായി ഉപയോഗപ്പെടുത്തുന്ന ഒരു പുതു തലമുറ വരികയായി. ഓട്ടിസം സ്പെക്ട്രം മേഖലയിൽ ആവശ്യമായ കാര്യങ്ങളെ കുറിച്ചു പറയുമ്പോൾ അവരുടെ സെക്സ് ഡിസയർ കൂടി പ്രതിപാദിക്കുന്നുണ്ട്. *പേരൻപ്* ലും *സമുദ്രശില* യിലും നമ്മൾ പരിചയിച്ച പ്രശ്നത്തിനും പരിഹാരം...

ബൈബിളിലെ ആബേലും കായേനും ഖുർആൻ ലെ ഖാബീൽ ഹാബീൽ... സഹോദരങ്ങൾ.... അവർക്കിടയിൽ വഴക്കുണ്ടായാൽ ...? മധുരം പുരണ്ട വെടിയുണ്ട തന്നെ...
അവതാരിക എഴുതിയത് സി രാധാകൃഷ്ണൻ . നോവലിലെ മൊത്തത്തിൽ ഉള്ള സിദ്ധാന്തങ്ങൾക്ക് സാമ്യവും സി രാധാകൃഷ്ണൻ നോവലുകളോട് തന്നെ.
right to be forgotten പോലെയുള്ള പുതുവിവരങ്ങളാൽ സമ്പന്നവും ആണ് ഈ നോവൽ. നീല ബെറ്റ മത്സ്യങ്ങളും പുതിയ അറിവു തന്നെ..

അകമറിഞ്ഞ വായന ആഴമുള്ള നിരൂപണം Thank you Lekha Justin ❤️ #രണ്ടുനീലമത്സ്യങ്ങൾ "എന്റെ പേര് മനുഷ്യൻ എന്നാ..." പ്രക്ഷുബ്ധതയുട...
08/12/2023

അകമറിഞ്ഞ വായന
ആഴമുള്ള നിരൂപണം
Thank you Lekha Justin ❤️

#രണ്ടുനീലമത്സ്യങ്ങൾ
"എന്റെ പേര് മനുഷ്യൻ എന്നാ..." പ്രക്ഷുബ്ധതയുടെ ആഴങ്ങൾ തൊട്ടു തിരികെ തീരമണയുമ്പോൾ ഉള്ളിലൊരു മഞ്ഞുകണമായി വീണലിയുന്ന ഇളംശബ്‌ദം. "മനുഷ്യൻ" എന്നത് നമ്മെ സംബന്ധിച്ച് ഭൂമിയിലെ മസ്തിഷ്കവികാസം പ്രാപിച്ച വെറുമൊരു ജീവിയുടെ പേര് എന്നതിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. സ്നേഹവും, കരുണയും, കരുതലും എല്ലാം ഉൾക്കൊള്ളുന്ന മനസ്സലിവിന്റെ പൂർണ്ണത ആണ് ഭൂമിയിൽ മനുഷ്യൻ എന്ന വാക്ക്. ശ്രീ. Shabu Kilithattil എഴുതിയ നോവൽ "രണ്ടു നീലമത്സ്യങ്ങൾ" വായന ഒരേസമയം നാം മനുഷ്യനെ കാണുകയും അനുഭവിക്കുകയും എന്നാൽ തേടുകയും ചെയ്യുന്ന അവസ്ഥയാണ് സൃഷ്ടിക്കുന്നത്.

ഭാഷാലാളിത്യവും ആഖ്യാനചാതുര്യവും വികാരതീവ്രമായ കഥാപരിസരങ്ങളും കൊണ്ട് ആസ്വാദകമനസുകളെ ആഴത്തിൽ സ്പർശിക്കുന്ന നോവലാണ് രണ്ടു നീല മത്സ്യങ്ങൾ. മനുഷ്യജീവിതത്തിൽ സ്പർദ്ധയുടെ വിഷം വിതറുന്ന മതപ്രമാണങ്ങളെ അവഗണിച്ച് പ്രണയത്തിന്റെ നനുത്ത ചരടിൽ തങ്ങളെ ഒന്നായ് കൊരുത്തിടുന്ന നീലിമയും അൻവറും. അവരുടെ സ്വപ്നങ്ങളിലൂടെ, തെളിമയുള്ള സ്നേഹത്തിലൂടെ കടന്നു പോകുമ്പോൾ മനസ് അത്യധികം ആനന്ദിക്കും. ശുദ്ധമായ പ്രണയത്തിനുള്ളിൽ മതത്തിന് എന്തു പ്രസക്തി എന്ന് ഹൃദയം നൂറുവട്ടം ഉദ്ഘോഷിക്കും. എന്നാൽ പ്രണയത്തിന്റെ നനവിനപ്പുറം ഉള്ളു പൊള്ളിക്കുന്നൊരു മറുപുറം കാണാം. അവിടെ ഒരേ മതത്തിന്റെ തന്നെ തീവ്ര-സൗമ്യസമീപനങ്ങൾ ഒരിക്കലും യോജിപ്പില്ലാതെ സമാന്തരസഞ്ചാരം നടത്തുന്നു. സിരകളിൽ മതവീര്യം പേറുന്ന ഇർഫാന്റെ വാദങ്ങൾ ഭീതിയുടെയും അസ്വസ്ഥതയുടെയും തിരമാല തീർത്ത് മനസിനെ ഭാരപ്പെടുത്തിക്കൊണ്ടേയിരിക്കും. ഭ്രാന്തമായ തീവ്രാശയങ്ങളെ പിൻപറ്റി മതങ്ങൾക്കൊപ്പം മനുഷ്യൻ സഞ്ചരിക്കുമ്പോൾ അവനോളം വലിയ വിപത്ത് ഈ ഭൂമിയിൽ മറ്റൊന്നില്ല എന്ന സത്യം വ്യക്തമായി നോവലിൽ പറഞ്ഞു വയ്ക്കുന്നു.

തീവ്രവാദത്തിന്റെ പേരിൽ നിരപരാധികൾ ക്രൂശിക്കപ്പെടുന്ന ദയനീയകാഴ്ചകൾ, പ്രണയത്തിന്റെ നനുത്ത ചായക്കൂട്ടുകൾക്കു പിന്നിൽ ഒളിഞ്ഞിരിക്കുന്ന കാടൻ മുഖങ്ങൾ, ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളെ വേദനയോടെയെങ്കിലും നിർഭയം നേരിടുന്ന മുനീസ (മുന്നിയമ്മ) എന്ന പെൺകരുത്ത്, അവളുടെ പാത്തുവെന്ന മാലാഖക്കുഞ്ഞ് ഇവയെല്ലാം മനസിന്റെ സ്വാസ്ഥ്യത്തെ അത്രകണ്ട് ബാധിക്കുന്നുണ്ട്. പൊതുസമൂഹം ഇന്നും ഭിന്നശേഷിക്കാരോടു പുലർത്തുന്ന മോശം സമീപനം കഥയുടെ കൈവഴികളിൽ വളരെ വ്യക്തമായും വൈകാരികമായും പ്രതിപാദിച്ചിരിക്കുന്നു. മനുഷ്യത്വം അന്യം നിൽക്കുന്ന തീർത്തും വികൃതമായ കാഴ്ചകളെക്കൂടിയാണ് ഇവിടെ നോവൽ അനാവരണം ചെയ്യുന്നത്. അതുപോലെ, ഭരവസീ ഗ്രാമസൊസൈറ്റി എന്ന ആശയവും, ഭവിശ്യ എന്ന AI റോബോട്ടും വളരെ ഔൽസുക്യം പകർന്ന സംഗതികളായി. നല്ല നാളെയിലേക്കുള്ള കൈത്തിരിവെട്ടങ്ങൾ!

സുന്ദരവും ഭാവതീവ്രവുമായ കഥാമുഹൂർത്തങ്ങൾക്കൊപ്പം ഇന്ന് നാം അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളുടെ മേൽ ആധികാരികമായ അറിവു കൂടി പകരുന്നു. Right to be forgotten, ഓട്ടിസം സ്പെക്ട്രം കണ്ടിഷനുള്ള കുട്ടികളെ സപ്പോർട്ട് ചെയ്യുന്ന ഹ്യൂമനോയ്ഡ് റോബോട്ടിനെ കുറിച്ചുള്ള വിവരങ്ങൾ ഇവ അതിൽ ഏറെ പ്രാധാന്യമർഹിക്കുന്നു. എങ്കിലും ക്ളൈമാക്സിനോടു ചേർന്നു വന്ന ഡീറ്റൈലിംഗ് വായനാസുഖത്തെ അവിടെ അല്പമൊന്നു കുറയ്ക്കുന്നതായാണ് അനുഭവപ്പെട്ടത്.

സർഗാത്മകതയ്‌ക്കൊപ്പം സാമൂഹ്യപ്രതിബദ്ധതയും ഇഴചേർന്നു വരുന്ന നോവൽ തികച്ചും ആസ്വാദ്യകരമായ വായനാനുഭവമാണ് പകരുന്നത് എന്നതിൽ തർക്കമില്ല. മാനുഷികമൂല്യങ്ങളെ മുറുകെപ്പിടിച്ചുള്ള എഴുത്തുശൈലി ഷാബുവിന്റെ വലിയ മേന്മയാണ്. എന്നേക്കും അതങ്ങനെ തന്നെയായിരിക്കട്ടെ. വിഭജനത്തിന്റെ സുതാര്യ മതിലുകൾക്കിരുവശത്തു നിന്നും പരസ്പരം സ്നേഹഭാഷ പങ്കുവയ്ക്കുന്ന രണ്ടു നീലമൽസ്യങ്ങളെ..."സത്യമാണ് ദൈവം, ദൈവമല്ല സത്യം" എന്ന നീലിമയുടെ വിശ്വാസപ്രമാണത്തെ ഹൃദയത്തിൽ ചേർത്തു കൊണ്ട് പ്രിയ എഴുത്തുകാരാ...ഒരുപാട്‌ സ്നേഹപ്പെടുന്നു. ആശംസകൾ 🌷

പുസ്തകം : രണ്ടു നീലമത്സ്യങ്ങൾ (നോവൽ)
രചയിതാവ് : ഷാബു കിളിത്തട്ടിൽ
പ്രസാധകർ : മാതൃഭൂമി
Mathrubhumi Books


കളിപ്പാവയല്ല തുണിക്കഷണമല്ല എറിഞ്ഞുപിടിക്കാൻ റബർ പന്തുമല്ല  നെഞ്ചോടമർത്തിപ്പിടിച്ച് കരയുന്നതും കരുതലോടെ കയ്യെത്തിപിടിക്കു...
05/12/2023

കളിപ്പാവയല്ല
തുണിക്കഷണമല്ല
എറിഞ്ഞുപിടിക്കാൻ റബർ പന്തുമല്ല
നെഞ്ചോടമർത്തിപ്പിടിച്ച് കരയുന്നതും
കരുതലോടെ കയ്യെത്തിപിടിക്കുന്നതും
മക്കളെയാണ്..
എറിഞ്ഞുപിടിച്ച കുഞ്ഞിന് പ്രാണൻ ബാക്കിയുണ്ട്

(ചിത്രം അമേരിക്ക മെക്സിക്കോ അതിർത്തിയിൽ നിന്ന്, വെനെസ്വലക്കാർ അഭയം തേടുന്നത്)

മറ്റേത് വെറും തുണിക്കെട്ടിന് സമാനം

(ഗാസാമുനമ്പിലെ ആശുപത്രിയിൽ ഇസ്രായേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞിനെ മാറോട് ചേർത്തു പിടിച്ചു വിതുമ്പുന്ന മാതാവ്)

ടൈം മാഗസിനിലെ photos of the year (ചില ചിത്രങ്ങൾ)

കൂട്ടായ പരിശ്രമങ്ങളിലൂടെയുള്ള ഏതൊരു പരിപാടിയും  പൂർണ്ണ വിജയമാണെന്ന് പറയുന്നതെപ്പോഴാണ്? അതിൽ പങ്കാളികളായിട്ടുള്ള മുഴുവനാള...
19/12/2022

കൂട്ടായ പരിശ്രമങ്ങളിലൂടെയുള്ള ഏതൊരു പരിപാടിയും പൂർണ്ണ വിജയമാണെന്ന് പറയുന്നതെപ്പോഴാണ്? അതിൽ പങ്കാളികളായിട്ടുള്ള മുഴുവനാളുകൾക്കും ആത്മസംതൃപ്തി ഉണ്ടാകുമ്പോൾ മാത്രം.

വാക്ക് പൂക്കും നേരത്തിന്റെ കാര്യത്തിലും ഇതേ നിലപാട് തന്നെയായിരുന്നു തുടക്കം മുതൽ. പരിപാടിയുടെ അമരക്കാരനെന്ന നിലയ്ക്ക് പ്രത്യേകിച്ച്. ചേർന്നു നിൽക്കുക എന്നതിനപ്പുറം ഓരോരുത്തരെയും ചേർത്തുനിർത്തുക എന്നതാണ് ഇതുവരെ ശീലിച്ചു പോന്നിട്ടുള്ളത്. അതേ മനസ്സുള്ളവരാണ് വാക്ക് പൂക്കും നേരത്തിന്റെ ചുക്കാൻ പിടിച്ചവരെല്ലാം. നിസാർ ഇബ്രാഹിമും അഫ്‌സൽക്കയും സൈഫുക്കയും മാൽക്ക ടീമും ഓരോ ആർട്ടിസ്റ്റുകൾക്കും നൽകിയ പരിഗണന എടുത്തു പറയണം. അത് നാട്ടിൽ നിന്നെത്തിയ ശ്രീയേട്ടനും ഗോപൻ ചേട്ടനും ആയാലും നമ്മുടെ കൂട്ടത്തിലുള്ള കലാകാരൻമാർ ആയാലും എല്ലാവരെയും ഒരു പോലെ കൺസിഡർ ചെയ്തുകൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ഓരോ ആർട്ടിസ്റ്റും നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ഇവന്റിന്റെ ഭാഗമായത്. അതൊരു പക്ഷേ ഓരോത്തരും തിരിച്ചറിഞ്ഞത് ഇന്നലെ മാത്രമാണ്.

ഇന്നലെ അജ്മാനിലെ അച്ചായൻസ് റെസ്റോറന്റിൽ ‘വാക്ക് പൂക്കും നേരം ടീം’ ഒത്തുകൂടി. പരിപാടിയുടെ വിജയാഘോഷം. മനസ്സ് തുറന്ന് ഓരോരുത്തരും സംസാരിച്ചു. സംതൃപ്‍തി തുറന്നു പറഞ്ഞു. നിരവധി സിനിമകൾ നിർമ്മിക്കുകയും ധാരാളം വിജയാഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുള്ള വൈശാഖ് രാജൻ ചേട്ടൻ ആദ്യാവസാനം എല്ലാം കേട്ടുകൊണ്ടിരുന്നു. വാക്ക് പൂക്കും നേരം നേരിട്ട് കണ്ട ഒരാളെന്ന നിലയിൽ അതിൽ ഭാഗമായ ഓരോ കലാകാരന്മാരുടെയും വാക്കുകൾ അദ്ദേഹം അത്ഭുതത്തോടെ കേട്ടിരുന്നു.

എല്ലാ ഉത്കൃഷ്ട സൃഷ്ടിക്കു പിറകിലും ആരും തിരിച്ചറിയാത്ത മൗനവും മനനവും പ്രയത്നവും ഉണ്ടാകുമെന്ന് അദ്ദേഹം പറയാതെ പറഞ്ഞു.



Kallara gopan
Kavalam Srikumar

രാത്രിമഴയോടു ഞാന്‍ പറയട്ടെ,നിന്‍റെ ശോകാര്‍ദ്രമാം സംഗീത- മറിയുന്നു ഞാന്‍;നിന്‍റെ- യലിവും അമര്‍ത്തുന്ന രോഷവും,ഇരുട്ടത്തു വ...
13/12/2022

രാത്രിമഴയോടു ഞാന്‍
പറയട്ടെ,നിന്‍റെ
ശോകാര്‍ദ്രമാം സംഗീത-
മറിയുന്നു ഞാന്‍;നിന്‍റെ-
യലിവും അമര്‍ത്തുന്ന
രോഷവും,ഇരുട്ടത്തു
വരവും,തനിച്ചുള്ള
തേങ്ങിക്കരച്ചിലും
പുലരിയെത്തുമ്പോള്‍
മുഖം തുടച്ചുള്ള നിന്‍
ചിരിയും തിടുക്കവും
നാട്യവും ഞാനറിയും;
അറിയുന്നതെന്തുകൊ-
ണ്ടെന്നോ?സഖീ,ഞാനു-
മിതുപോലെ, രാത്രിമഴപോലെ

ഇതൊരു സേവ് ദി ഡേറ്റ് അറിയിപ്പാണ്. ഡിസംബർ 11 ന് വൈകുന്നേരം രണ്ടുമണിക്കൂർ മാറ്റിവയ്ക്കാനുള്ള അറിയിപ്പ്.  ‘വാക്ക് പൂക്കുന്ന...
28/11/2022

ഇതൊരു സേവ് ദി ഡേറ്റ് അറിയിപ്പാണ്.

ഡിസംബർ 11 ന് വൈകുന്നേരം രണ്ടുമണിക്കൂർ മാറ്റിവയ്ക്കാനുള്ള അറിയിപ്പ്. ‘വാക്ക് പൂക്കുന്നത്’ ഷാർജ ഇന്ത്യൻ അസോസിയേഷന്റെ കമ്മ്യൂണിറ്റി ഹാളിലാണ്'.

മലയാളത്തിന്റെ ആലാപന പുണ്യങ്ങളായ കാവാലം ശ്രീകുമാറും കല്ലറ ഗോപനും വാക്ക് പൂക്കുന്ന നേരത്ത് നമുക്കൊപ്പമുണ്ടാകും. ഒപ്പം നിരവധി വേദികളിൽ തന്റെ ശബ്ദമാധുരി കൊണ്ട് ആസ്വാദകരുടെ മനം കവർന്ന പുതുതലമുറ പാട്ടുകാരി ദേവിക സൂര്യപ്രകാശും ക്‌ളാസിക്കൽ നൃത്തവേദികളിലെ പ്രഗത്ഭരായ ഇരുപതിലധികം നർത്തകർ, കേരളത്തിന്റെ ഫോക്‌ലോർ കലകൾ അവതരിപ്പിക്കുന്ന മടിക്കൈ, പ്രതിഭാധനരായ വാദ്യസംഘം അങ്ങനെ ഒട്ടനവധി കലാകാരൻമാർ ഒത്തുചേരുമ്പോഴാണ് വാക്ക് പൂക്കുന്നത്.

കഴിഞ്ഞ 23 വർഷമായി യു എ ഇ യുടെ കലാസാംസ്കാരിക മണ്ഡലത്തിൽ വേറിട്ടു നിൽക്കുന്ന ‘മൽക്കയുടെ ’ (മലയാളി കൾച്ചറൽ ആക്ടിവിറ്റിസ്) ആഭിമുഖ്യത്തിലാണ് പരിപാടി അരങ്ങേറുന്നത്.

സൗന്ദര്യാനുഭൂതി ആത്മനിഷ്ഠമാണ്. എന്നിരിക്കിലും ഒരു കാര്യം ഉറപ്പിച്ചു പറയുന്നു. നിങ്ങളുടെ ഉള്ളിൽ മലയാളിത്തം അല്പമെങ്കിലും ശേഷിക്കുന്നുണ്ടെങ്കിൽ വാക്ക് പൂക്കുന്ന നേരം നിങ്ങളുടെ ജീവിതത്തിലെ മധുര മനോജ്ഞ മുഹൂർത്തങ്ങളിലൊന്നായിരിക്കും, തീർച്ച.

നാടക പ്രവർത്തകരായ സൈഫുക്ക, അഫ്‌സൽക്ക, കലാസാംസ്കാരിക രംഗത്തെ ഗുരുകാരണവരായ യൂസുഫ് സഗീർ എന്നിവരുടെയൊക്കെ മേൽനോട്ടത്തിലാണ് വാക്ക് പൂക്കുന്നത്.

വലിയൊരു നിര കലാകാരന്മാരും ലൈറ്റ് ആൻഡ് സൗണ്ട് സാധ്യതകളും ഒട്ടനവധി അണിയറപ്രവർത്തകരും ഒത്തുചേരുന്ന എല്ലാ അർത്ഥത്തിലും ‘വലിയ ഈ സ്റ്റേജ് ഷോ'ക്ക് പ്രവേശനം സൗജന്യമാണ്. അങ്ങനെയൊരു തീരുമാനമെടുത്ത മൽക്കയെ അഭിനന്ദിക്കുന്നു. കലയാണ് മുഖ്യമെന്നും അത് ഏവരും ആസ്വദിക്കുമ്പോഴാണ് പൂർണ്ണതയിൽ എത്തുന്നതെന്നുമുള്ള നിലപാടിനോട് ആദരവ്. കുടുംബത്തോടൊപ്പം ക്ഷണിക്കുന്നു.

‘ഇങ്ങനെയൊരു കലാവിരുന്ന് ഇതാദ്യമാണ്.’

ഇതുവരെ പരീക്ഷിക്കാത്ത രംഗവേദി സാധ്യതകളെ പരീക്ഷിക്കാനുള്ള ശ്രമം കൂടിയാണ്. ചിത്രകാരനും കലാസംവിധായകനും ചലച്ചിത്ര പ്രവർത്തകനുമായ നിസാർ ഇബ്രാഹിം സീനോഗ്രഫിയിൽ കൈമുദ്ര പതിപ്പിക്കുന്നു.

കലയിലെ പുത്തൻ പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്ന പ്രിയപ്പെട്ട പ്രേക്ഷകർക്ക് മുന്നിൽ വാക്ക് പൂക്കുന്ന നേരം സംവിധാനം ചെയ്യുകയാണ്. നിങ്ങളുടെ സാന്നിധ്യം പ്രതീക്ഷിച്ചു കൊണ്ട്
സ്നേഹത്തോടെ
ഷാബു കിളിത്തട്ടിൽ
28.11.2022

25/11/2022

കൊല്ലങ്ങൾക്ക് മുൻപ് മദ്രാസിൽ നടന്ന ഒരു സിനിമാ അവാർഡ് നിശ....

ഇന്നലെ എത്ര സാർത്ഥകമായ സായന്തനമായിരുന്നെന്നോ!ദുബായ് എയർപോർട്ട് റോഡിലെ ഫ്ലോറ ഇന്നിൽ ബിസിനസ് പ്രമുഖരും സാധാരണ ജോലികൾ ചെയ്യ...
22/11/2022

ഇന്നലെ എത്ര സാർത്ഥകമായ സായന്തനമായിരുന്നെന്നോ!
ദുബായ് എയർപോർട്ട് റോഡിലെ ഫ്ലോറ ഇന്നിൽ ബിസിനസ് പ്രമുഖരും സാധാരണ ജോലികൾ ചെയ്യുന്നവരും ഉൾപ്പടെ പങ്കെടുത്ത ഒരു ബുക്ക് ലോഞ്ച് ചടങ്ങ്.
രണ്ടു മനുഷ്യരായിരുന്നു ശരിക്കും നക്ഷത്രങ്ങളെ പോലെ തിളങ്ങി നിന്നത്. കാട്ടുകണ്ടി കുഞ്ഞഹമ്മദ്, അദ്ദേഹത്തിന്റെ ഭാര്യ റുഖിയ

പ്രത്യാശയുടെ പ്രകാശഗോപുരം എന്ന കൃതി മലയാളത്തിലും ഇംഗ്ലീഷിലും അറബിക്കിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
എന്തുകൊണ്ടാണ് ഈ കൃതി നിർബന്ധമായും വായിചിരിക്കണമെന്ന് പറയുന്നതെന്നോ …
കുഞ്ഞഹമ്മദ് തന്റെ അനുഭവം ഇങ്ങനെ പച്ചയായി പറയുന്നു എന്നതിനാൽ..

“കിടക്കയില്‍ കമഴ്ന്നു കിടന്ന് തുറന്നിട്ട രണ്ടു ജാലകപ്പാളികള്‍ക്കിടയിലൂടെ നോക്കുന്നതാണ് എന്റെ ലോകം. ഈ ഇടുങ്ങിയ മുറിയില്‍ കിടന്ന് പലതും ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. ചലമനറ്റ പത്തു കൈവിരലുകളിലും നോക്കി നെടുവീര്‍പ്പിടുന്നു. കൊതുകും ഉറുമ്പുമൊക്കെ ശരീരം തിന്നുമ്പോള്‍ അവയെ തട്ടിമാറ്റാനാവാത്ത കൈവിരലുകള്‍! ആരോഗ്യമുള്ളവര്‍ ആഴത്തില്‍ ചിന്തിക്കേണ്ട വിഷയമാണിത്. തള്ളവിരല്‍ മാറ്റിനിര്‍ത്തിക്കൊണ്ട് ഒരു ഗ്ലാസ് വെള്ളം പോലും ആര്‍ക്കും ഉയര്‍ത്തി ചുണ്ടോടടുപ്പിക്കാന്‍ കഴിയില്ല. മനുഷ്യന്‍ സ്വന്തം ശരീരാവയവങ്ങളിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതി, കാരുണ്യവാനായ റബ്ബിനെ സദാ സ്മരിക്കുവാനും നന്ദി പ്രകാശിപ്പിക്കുവാനും. അപൂര്‍വം ആളുകളേ ചിന്തിക്കുന്നുള്ളൂ,”

ഇങ്ങനെയൊക്കെ എഴുതിയ കുഞ്ഞഹമ്മദ്ക്ക ഇപ്പോൾ ദുബൈയിലുണ്ട്‌
വീൽചെയറിൽ എല്ലയിടവും യാത്ര ചെയ്യുന്നു. പ്രാണൻ നിലച്ചുപോകുമോ എന്ന് പേടിച്ച മനുഷ്യനാണ് ഇന്ന് ആയിരക്കണക്കിന് ജീവിതങ്ങൾക്ക് പ്രത്യാശയുടെ ഗോപുരമായി നിലകൊള്ളുന്നത്.
പറയാൻ ഒരുപാടുണ്ട്.. വഴിയേ പറയും

This is one of the darkest places in the UAE and very little to negligible light pollution makes it the best way to see ...
03/08/2022

This is one of the darkest places in the UAE and very little to negligible light pollution makes it the best way to see the Milky Way in the region. In the Al Quaa desert with some passionate people❤️

Art n Life
19/07/2022

Art n Life

കാവാലം അനുസ്മരണം
08/07/2022

കാവാലം അനുസ്മരണം

മലയാളം മിഷൻ ദുബായ് ഘടകത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രവേശനോത്സവമായിരുന്നു. കേമന്മാരും കേമികളുമായിട്ടുള്ള കുട്ടികളാണ് മലയാള...
04/07/2022

മലയാളം മിഷൻ ദുബായ് ഘടകത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രവേശനോത്സവമായിരുന്നു. കേമന്മാരും കേമികളുമായിട്ടുള്ള കുട്ടികളാണ് മലയാളം പഠിക്കാൻ താല്പര്യപ്പെട്ടു വന്നത്. ഭാഷയോട് അവരിൽ താല്പര്യം ജനിപ്പിക്കലാണ് പ്രധാനം. വാക്കുകൾ അവയുടെ ഉച്ചാരണം അർത്ഥവ്യത്യാസങ്ങൾ കുഞ്ഞുണ്ണി മാഷ് പറയും പോലെ വാക്കൊരു ആകാശമാണ് എന്ന തിരിച്ചറിവുണ്ടാക്കൽ ഇതൊക്കെയാണ് പ്രധാനം. കുറേക്കാലമായി മലയാളം മിഷൻ ചെയ്യുന്നതും അതു തന്നെ. കളികളും പാട്ടുകളും ഒക്കെയായി ഭാഷയോട് താല്പര്യം ജനിപ്പിക്കലാണ് പ്രധാനം.
അതിനു മികച്ച പരിശീലനം കിട്ടിയ അധ്യാപകരാണ് മലയാളം മിഷന്റെ ശക്തി. ഇക്കഴിഞ്ഞ ബാച്ചുകളിലെ കുട്ടികൾക്ക് മലയാളത്തോട് മമതയുണ്ടാവാനുള്ള കാരണം നോക്കിയാൽ തന്നെ അതു മനസ്സിലാവും. കുഞ്ഞുണ്ണി മാഷിനെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്നതും അത്യാവശ്യമാണ്. കാരണം കുറഞ്ഞ വാക്കിൽ കൂടുതൽ കാര്യങ്ങൾ പറയാൻ മാഷ് ഉപയോഗിച്ച രചനാരീതി കുട്ടികളിൽ കൗതുകമുണ്ടാവും. അതിൽ പഴംചൊല്ലുണ്ട്, കവിതയുണ്ട്, കഥയുണ്ട്, പ്രാസമുള്ള പദങ്ങളുണ്ട്..ആകെ മൊത്തം രസമുണ്ടാകും.

‘കൈതയെനിക്കൊരു പൂവു തന്നു. പൂവ് ഞാൻ കൊണ്ടുപോയി ചേച്ചിക്ക് കൊടുത്തു. ചേച്ചി എനിക്കൊരു ചിരി തന്നു. ചിരി ഞാൻ കൊണ്ടുപോയി അമ്മയ്ക്ക് കൊടുത്തു. അമ്മയെനിക്കൊരു ഉമ്മ തന്നു. ഞാനാ ഉമ്മ കൊണ്ടുപോയി മുത്തശ്ശിക്ക് കൊടുത്തു. മുത്തശ്ശിയെനിക്കൊരു കഥ പറഞ്ഞു തന്നു' വാക്കിലും വരിയിലും ഒരു താളമുണ്ട്. പ്രകൃതിയും മനുഷ്യനും തമ്മിലും ഒരു താളമുണ്ട്. കൈത കൊടുത്ത പൂവാണ് ഒടുവിൽ മുത്തശ്ശിയുടെ കഥയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടത്.
അതാണ് കുട്ടികൾ അറിയേണ്ടത്..
അത് മനസ്സിലാക്കി കൊടുക്കലാണ് നമ്മുടെ കടമ.
അതിനു നേതൃത്വം വഹിക്കുകയാണ് മലയാളം മിഷനിലൂടെ നിസ്വാർത്ഥരായ കുറേ ഭാഷാസ്നേഹികൾ.
അവർക്കാണ് താളത്തിലൊരു കയ്യടി വേണ്ടത്..
ആ നല്ല മനുഷ്യരോടൊപ്പം ചേർന്ന് മലയാളം മിഷന്റെ ഉദ്യമങ്ങൾ ഉജ്ജ്വലമാവട്ടെ..

‘’നമ്മൾ നന്നാകാനെന്തു നല്ലൂ
നല്ലൊരു ചൂലെൻ ഉള്ളിൽ നല്ലൂ’’

03/07/2022

22/06/2022

BOOK REVIEW - ONE LOVE AND THE MANY LIVES OF OSIP B

ഹിറ്റ് എഫ് എം പതിനെട്ടിലെത്തുമ്പോൾ ❤️
09/06/2022

ഹിറ്റ് എഫ് എം പതിനെട്ടിലെത്തുമ്പോൾ ❤️

01/06/2022

Book review
സച്ചിദാനന്ദൻ എന്ന് പേരുള്ള അമ്പത്തിമൂന്ന് വയസ്സുകാരനായ ഒരു സാധാരണ സർക്കാർ ഗുമസ്തന് ഒരു ദിവസം ഒരു ഫോൺ കോൾ ലഭിക്കുന്നു. ഒരു മിസ്ഡ് കാളായിരുന്നു. തിരിച്ചു വിളിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിനൊടുവിൽ തിരിച്ചു വിളിക്കാൻ തീർപ്പാക്കുന്നു. അതൊരു സ്ത്രീ ശബ്ദമായിരുന്നു.
സമൂഹത്തിന്റെ എല്ലാ നിയമങ്ങൾക്കും വിധേയനായി സ്വന്തം ജീവിതത്തിലെ അസംതൃപ്തികളെ കടിച്ചിറക്കി സ്വയം കയ്പായ ഒരുവന് ആ വഴിതെറ്റിവന്ന കോൾ ഒരു പിടിവള്ളിയാകുന്നു. മരിയ്ക്കും മുൻപ് അയാൾക്ക് പ്രണയം, കാമം, ആസക്തി എന്നിവയൊക്ക എന്തെന്നനുഭവിക്കാൻ മോഹം.

കടലിന്റെ മണം -പി എഫ് മാത്യൂസ്

26/05/2022

സ്‌പെഷ്യൽ ന്യൂസ്
അമേരിക്കയിലെ 'തോൽക്കാത്ത തോക്ക് മാഫിയ'

പതിനെട്ടുകാരന് കടയിലേക്ക് കടന്നു ചെന്ന്
തോക്ക് സ്വന്തമാക്കാമെന്ന നിയമത്തെ എതിർക്കണമെന്ന്
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.
പിഞ്ചുകുഞ്ഞുങ്ങളുടെ കൊലയിൽ വിതുമ്പുന്നു.
ഇതിനുമുമ്പ് ബരാക്ക് ഒബാമയും സമാന സംഭവത്തിൽ
കണ്ണീർ വാർത്തിരുന്നു.
നടപടി എടുക്കുമെന്ന് ട്രംപും പറഞ്ഞിരുന്നു.
അതിനുമുമ്പുള്ള പ്രസിഡന്റുമാരും.
എന്നാൽ തോക്ക് മാഫിയ തോറ്റില്ല..
ഭയം വിതച്ച് തോക്ക് വിൽപ്പന പൊടിപൊടിക്കുന്നു...

Life first, Looks later
21/05/2022

Life first, Looks later

19/05/2022

സ്‌പെഷ്യൽ ന്യൂസ്
ഒരു ഡോളർ = ഒരു രൂപ

ഡോളറിനെതിരെ രൂപ കൂപ്പുകുത്തുമ്പോൾ
ഓരോ ഇന്ത്യാക്കാരനും ചിന്തിക്കും
ഒരു ഡോളർ = ഒരു രൂപ
അങ്ങനെയൊരു കാലം വരുമോ എന്ന്.
രൂപ ദുർബലപ്പെടുമ്പോൾ ഗൾഫ് പ്രവാസികൾക്ക്
ചാകര എന്ന് കരുതുന്നവരുണ്ട്.
ഒരു ദിർഹത്തിന് 21 രൂപയ്ക്ക് മേലെ
വിനിമയനിരക്ക് കിട്ടിയപ്പോൾ ലോണെടുത്തു
എക്സ്ചെയിഞ്ചിലേക്ക് ഓടിയവരും ധാരാളം..
അവരറിയേണ്ട ചിലതുണ്ട്...

15/05/2022

Early morning Cycling park’s new cycling track with and rider club Dubai

10/05/2022

സ്‌പെഷ്യൽ ന്യൂസ്
അങ്ങനെയാണോ പൂരം ഉണ്ടായത്?

ചരിത്രം എന്തായാലും ഭൂമുഖത്തെ
ഏറ്റവും മോടിയേറിയ സവിശേഷ സംഭവം
എന്നാണ് തൃശ്ശൂർ പൂരത്തെ യുനെസ്‌കോ
വിശേഷിപ്പിച്ചത്.
അതിലൊരു തരി പോലും അതിശയോക്തിയില്ല
തർക്കമില്ലാത്ത സൗന്ദര്യമല്ലേ..
ഗജവീരന്മാർ
പഞ്ചവാദ്യ ഘോഷയാത്ര
ഇലഞ്ഞിത്തറമേളം
കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട്...

കാസർഗോഡ് നിന്ന് കണ്ണാലയം നാരായണേട്ടൻ വന്നു.  കൂടെ ഇളയമ്മയും. ആദ്യമായി ദുബായ് കാണാൻ വന്ന നാരായണേട്ടൻ ഒപ്പം കൂട്ടിയത് ഇളയമ...
03/05/2022

കാസർഗോഡ് നിന്ന് കണ്ണാലയം നാരായണേട്ടൻ വന്നു. കൂടെ ഇളയമ്മയും. ആദ്യമായി ദുബായ് കാണാൻ വന്ന നാരായണേട്ടൻ ഒപ്പം കൂട്ടിയത് ഇളയമ്മയെയാണ്. അങ്ങനെ ഇളയമ്മയും മോനും കൂടി ദുബായ് എക്പ്ലോർ ചെയ്യുന്നതിനിടക്ക് മണി നയനം ഇന്നുച്ചയ്ക്ക് അവരെയും കൂട്ടി വീട്ടിൽ വന്നു. കൃഷി രക്തത്തിൽ അലിഞ്ഞു ചേർന്ന പത്രപ്രവർത്തകനും നാടകപ്രവർത്തകനുമായ മനുഷ്യൻ. വേനൽ മഴ വിതച്ച നാശത്തെക്കുറിച്ചും കർഷകർ നേരിട്ട പ്രതിസന്ധികളെപ്പറ്റിയും നാരായണേട്ടൻ വിവരിച്ചു. കൂട്ടത്തിൽ നല്ല കാസറഗോടൻ മലയാളത്തിൽ ഇളയമ്മയും.
ഉച്ചയൂണും കഴിഞ്ഞ് അടുത്ത പ്ലാൻ ഡിസ്കസ് ചെയ്യുമ്പോൾ പാം ജുമേറയും ബ്ലൂ വാട്ടർ ഐലൻഡ്, ഐൻ ദുബായിയും ഒക്കെ ഓപ്‌ഷനായി പറയുന്നതിനിടക്ക് നാരായണേട്ടൻ കൗതുകത്തോടെ ഒരു ചോദ്യമെറിഞ്ഞു. നല്ലൊരു ഫാം കാണാൻ വകുപ്പുണ്ടോ എന്ന്. വർണ്ണ വെളിച്ചങ്ങൾക്കും കൃത്രിമ നിർമ്മിതികൾക്കും കച്ചവടകേന്ദ്രങ്ങൾക്കുമപ്പുറം ജൈവികമായ ആവാസവ്യവസ്ഥ തൊട്ടറിയാനുള്ള അടങ്ങാത്ത ആഗ്രഹം മണ്ണിനെ സ്നേഹിക്കുന്ന ആ മനുഷ്യനിൽ നിന്നുണ്ടാവുക സ്വാഭാവികമല്ലേ. പിന്നെ സംഭവിച്ചതെല്ലാം ഈ ചിത്രങ്ങളിലുണ്ട്. ഷാർജയിലെ മരുപ്പാടത്ത് നെൽക്കൃഷി വരെ ചെയ്ത് സ്വദേശികളെയും വിദേശികളെയും ഒരുപോലെ അമ്പരപ്പിച്ച സുധീഷ് ഗുരുവായൂരിനെ വിളിച്ചു. നേരെ ഇങ്ങോട്ട് പോരൂ എന്നും പറഞ്ഞ് ഗ്രീൻ ഹെവൻ ഫാമിന്റെ ലൊക്കേഷനും ഇട്ടു. അവിടെയെത്തുമ്പോൾ പൂരത്തിനുള്ള ആളുണ്ട്. ഈദ് അവധി കൂടി ആയതിനാൽ നല്ല തിരക്ക്. ഫാം കാണാനുള്ള ആൾത്തിരക്ക് കണ്ടാണ് നാരായണേട്ടൻ ആദ്യം ഞെട്ടിയത്. കുട്ടികളും മുതിർന്നവരുമൊക്കെ പാടവരമ്പത്ത് നിന്നും നെൽക്കതിർ തൊട്ടുമൊക്കെ ഫോട്ടോ എടുക്കുന്ന കാഴ്ച.
വയലരികിലിരുന്ന് ക്യാമറയിലൂടെ കതിർക്കുലകൾ ഫ്രയിമിൽ ഒതുക്കുമ്പോൾ നാരായണേട്ടൻ പറഞ്ഞത് ചെളിയുടെ മണത്തെപ്പറ്റിയാണ്. അത് നൽകിയ നാട്ടുവിചാരത്തെക്കുറിച്ചാണ്.
സുധീഷ് ഗ്രീൻ ഹെവനിൽ ഒരുക്കിയ കാഴ്ചകൾ നാരായണേട്ടനെയും ഇളയമ്മയെയും സംബദ്ധിച്ച് അത്ഭുതക്കാഴ്ച തന്നെയാണ്. ഒരു ദിവസം പോലും മുടങ്ങാതെ മണ്ണിനോടും മരങ്ങളോടും കാലികളോടും ഒക്കെ ഇടപഴകുന്ന മനുഷ്യരാണവർ. അത്രമേൽ ജൈവികമായ ജീവിതം നയിക്കുന്നവർ.
നന്ദി സുധീഷ് ഗുരുവായൂർ.
കണ്ണാലയം നാരായണേട്ടന്റെ കൃഷിയിടത്തെക്കുറിച്ച് വായിച്ചറിവ് മാത്രമേയുള്ളൂ. കാസറഗോട്ടെക്കുള്ള യാത്ര ഇനിയും നീണ്ടു പോകരുതെന്ന് അതിയായി ആഗ്രഹിക്കുന്നു.
കാണാൻ ആഗ്രഹമുള്ള മനുഷ്യർ
തെയ്യം
സ്‌നേഹവീട്
അങ്ങനെ കൊതിപ്പിക്കുന്ന ഘടകങ്ങൾ ഒരുപാടുണ്ട്.…

22/04/2022

സ്‌പെഷ്യൽ ന്യൂസ്
ഭൂമിയെ സംരക്ഷിക്കാൻ ചെടി നട്ടാൽ മതിയോ?

സാമഗ്രികളാൽ വീർപ്പുമുട്ടുന്ന അവസ്ഥയാണ്
സ്റ്റഫോക്കേഷൻ
അത് തുണിയോ ഇലക്ട്രോണിക് ഗാഡ്‌ജെറ്റോ
ഏതുമായിക്കോട്ടെ
അലമാരയിൽ കുത്തിനിറച്ചുവച്ചിരിക്കുന്നതിൽ
ഏതൊക്കെ ആവശ്യമില്ലാത്തതാണ്.
മനുഷ്യന്റെ ഉപഭോഗതൃഷ്ണ മൂന്ന്
'ആ' കളിൽ തരം തിരിക്കാം
ആവശ്യം
ആഗ്രഹം
ആർത്തി..
ഇതും ഭൗമദിനവും തമ്മിൽ എന്തുബന്ധമെന്നല്ലേ?

‘The show must go on’
17/03/2022

‘The show must go on’

17/02/2022

സ്‌പെഷ്യൽ ന്യൂസ്
സ്നേഹമാണ് മരുന്ന്

ഹി ഈസ് മൈ സേവിയർ
ഒരു സ്വിഗി ഫുഡ് ഡെലിവറി എക്സിക്യൂട്ടീവിനെ
റിട്ടയേഡ് കേണൽ വിശേഷിപ്പിച്ചതാണ്.

ശരിക്കും അയാളൊരു രക്ഷകനായി എത്തി.
സമയത്തിനു നൽകുന്ന വിലയാണ്
തൊഴിലിനു അയാൾക്ക് കിട്ടുന്ന കൂലി.
എന്നുവച്ചാൽ മറ്റൊന്നും ശ്രദ്ധിക്കാതെ
സമയം മാത്രം നോക്കിയുള്ള ഓട്ടം.
അതിനിടയിൽ അയാൾക്ക് ജീവന്റെ
വില തിരിച്ചറിയാനായി.
സമയമില്ലാതെ ഓടുന്ന മറ്റു പലരേക്കാളും...

26/01/2022

Daily news
Jan 26

25/01/2022

25January 2022

24/01/2022

Daily News
24.01.2022

Address


Alerts

Be the first to know and let us send you an email when Vayanamuri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share