Prem Nazeer

Prem Nazeer This page is dedicated to the evergreen star of Malayalam cinema, Sri. Prem Nazeer

09/09/2023
പുനർജന്മത്തിനു അമ്പതു വയസ്സ്.പ്രശസ്ത നിരീശ്വരവാദിയും മനശാസ്ത്രജ്ഞനുമായ എ ടി കോവൂരിന്റെ ഒരു കേസ് പഠനത്തെ അടിസ്ഥാനമാക്കി ക...
18/08/2022

പുനർജന്മത്തിനു അമ്പതു വയസ്സ്.
പ്രശസ്ത നിരീശ്വരവാദിയും മനശാസ്ത്രജ്ഞനുമായ എ ടി കോവൂരിന്റെ ഒരു കേസ് പഠനത്തെ അടിസ്ഥാനമാക്കി കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് മഞ്ഞിലാസിന്റെ ബാനറിൽ എം ഓ ജോസഫാണ്.
വയലാർ ദേവരാജൻ ടീം സംഗീതമൊരുക്കിയ ചിത്രത്തിന്റെ ചായാഗ്രഹണം മെല്ലി ഇറാനിയാണ് നിർവ്വഹിച്ചത്.
പ്രേംനസീർ,ജയഭാരതി, സുജാത,ബഹദൂർ
അടൂർ ഭാസി,മുതുകുളം രാഘവൻ പിള്ള
പറവൂർ ഭരതൻ
മാസ്റ്റർ, പ്രേമ, ഖദീജ തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തോപ്പിൽ ഭാസിയാണ് രചിച്ചത്. യേശുദാസ്, പി സുശീല, പി ലീല, ജയചന്ദ്രൻ, മാധുരി,സി ഓ ആന്റോ തുടങ്ങിയവർ ആലപിച്ച എട്ടു ശ്രവണ മധുര ഗാനങ്ങൾ ഉണ്ടായിരുന്നു ചിത്രത്തിൽ.

08/07/2022

Vintage

08/04/2022

പ്രേംനസീറിൻ്റെ
96-ാം ജന്മവാർഷിക ദിനമാണ് ഇന്ന്....
••••••••••••••••••
നിത്യഹരിതമാണ് ആ ഓർമ്മകൾ....
സ്മരണാഞ്ജലികൾ 🌹
🔸🔸

പ്രേംനസീറിൻ്റെ ദീർഘമായ അനുമരണങ്ങൾ പലപ്പോഴും എഴുതിയട്ടുള്ളതിനാൽ വീണ്ടുമെഴുതുന്നില്ല.... കേവലം, 62-ാം വയസ്സിൽ ആ ജീവിതം കാലയവനികയിൽ മറഞ്ഞു... (നസീറിന്റെ ജീവിതകാലം: 1926 ഏപ്രിൽ 07 - 1989 ജനുവരി 16)

🌍 പ്രേംനസീറിൻ്റെഅവസാനചിത്രം:

'ധ്വനി' യാണ് പ്രേംനസീർ അവസാനം അഭിനയിച്ച സിനിമ. (പ്രശസ്ത ഉത്തരേന്ത്യൻ സംഗീതസം‌വിധായകൻ നൗഷാദ് സംഗീതസംവിധാനം ചെയ്ത ഈ ചിത്രം 1988 -ൽ പ്രദർശനത്തിനിറങ്ങി.) മരിച്ചു കഴിഞ്ഞും രണ്ടുസിനിമ ഇറങ്ങി; പക്ഷേ, റിലീസ് തീയതി വച്ച് നോക്കിയാൽ അവസാനചിത്രം 'കടത്തനാടൻ അമ്പാടി'; 1990-ൽ പുറത്തിറങ്ങിയ ഈ ചിത്രം, പക്ഷേ, നേരത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയതായിരുന്നു...

█ 'ധ്വനി': എ. ടി. അബുവിന്റെ സംവിധാനത്തിൽ പ്രേംനസീർ, ജയറാം, നെടുമുടി വേണു, ജയഭാരതി, ശോഭന എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1988 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ധ്വനി. പ്രശസ്ത ഉത്തരേന്ത്യൻ സംഗീതസം‌വിധായകൻ നൗഷാദ് സംഗീതസംവിധാനം ചെയ്ത ഈ ചിത്രം 1988 -ൽ പ്രദർശനത്തിനിറങ്ങി.

█ 'കടത്തനാടൻ അമ്പാടി': റിലീസ് തീയതി വച്ച് നോക്കിയാൽ 'കടത്തനാടൻ അമ്പാടി' ആണ് അവസാനം റിലീസ് ആയത്. Oriental Exchange and Finance കമ്പനി എന്ന പേരിൽ മദ്രാസ്‌ - കോട്ടയം എന്നിവിടങ്ങൾ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ഒരു ഫിനാൻസ് - ബ്ലേഡ് കമ്പനിയുടെ തലവൻ ആയിരുന്ന സാജൻ കെ വർഗീസ്‌ എന്ന ബിസിനസുകാരന്റെ സിനിമാ സംരഭം ആയിരുന്നു ഇതിന്റെ നിർമ്മാണം നിർവഹിച്ച 'സാജ് മൂവീസ്'. സാജൻ വർഗീസ്‌, തന്റെ ബ്ളേഡ് കമ്പനി തകർന്നതിനെ തുടർന്ന് കടക്കെണിയിൽ അകപ്പെട്ടു. തുടർന്ന് കോടതി സാജന്റെ സ്വത്തെന്ന നിലയിൽ ഈ ചിത്രം പിടിച്ചെടുക്കുകയും ഇതിൽ നിന്ന് കിട്ടുന്ന ലാഭം നിക്ഷേപകർക്ക് വീതം വെക്കണമെന്ന് ഉത്തരവിടുകയും വിതരണത്തിനായി നവോദയയെ ഏല്പിക്കുകയും ചെയ്തു. 1985 ൽ ഷൂട്ടിംഗ് പൂർത്തിയായെങ്കിലും 1990 ൽ പ്രധാന അഭിനേതാക്കളിൽ ഒരാളായ പ്രേം നസീറിന്റെ മരണത്തിനു ശേഷമാണ് ചിത്രം പുറത്തിറങ്ങിയത്.
____________
ആർ. ഗോപാലകൃഷ്ണൻ | 2022 ഏപ്രിൽ 07

19/01/2022
16/01/2022

ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരായിരം പ്രണാമം! 🙏

16/01/2022

ഓർമ്മപ്പൂക്കൾ

ഓർമ പൂക്കൾ
16/01/2022

ഓർമ പൂക്കൾ

Address


Website

Alerts

Be the first to know and let us send you an email when Prem Nazeer posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share