Nerrekha Online Magazine

  • Home
  • Nerrekha Online Magazine

Nerrekha Online Magazine http://www.nerrekha.com/- The online publication of Nerrekha Group, was launched on 1st May 2013.

The first edition of the Nerrekha Online Magazine carried a strong message of support for the Indian left movement, especially CPIM, and a pledge to unify online progressive activists. The first editorial was based on the need and dissemination of political and cultural magazines online. Moreover, it expressed a willingness to stand with workers and common people and speaks for them.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ നൂറാം വാര്‍ഷികം**************************ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ര...
17/10/2019

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ നൂറാം വാര്‍ഷികം
**************************
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണം നടന്നതിന്‍റെ നൂറാം വാര്‍ഷികം ഈ വര്‍ഷം ഒക്ടോബര്‍ 17 ന് ആചരിക്കുകയാണ്. ഒരു രാജ്യത്ത് ജനാധിപത്യപരമായ പ്രവര്‍ത്തനം അസാധ്യമാകുന്ന ഘട്ടത്തില്‍ വിമോചന പ്രസ്ഥാനങ്ങള്‍ മറ്റു രാജ്യങ്ങളില്‍ വെച്ച് രൂപീകരിക്കുന്ന സംഭവങ്ങള്‍ ചരിത്രത്തില്‍ എക്കാലവും സംഭവിച്ചിട്ടുണ്ട്.

1920 ഒക്ടോബര്‍ 17 ന് റഷ്യയിലെ താഷ്ക്കന്‍റില്‍ വെച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ചത്. അന്ന് തുര്‍ക്കിസ്ഥാന്‍ ബ്യൂറോയുടെ ചുമതലയുള്ള എം.എന്‍ റോയിയായിരുന്നു രൂപീകരണ വിവരം കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ലോകത്തിന്‍റെ കേന്ദ്രമായിരുന്ന കമ്മ്യൂണിസ്റ്റ് ഇന്‍റര്‍നാഷണലിനെ അറിയിച്ചിരുന്നത്. രൂപീകരണ യോഗത്തില്‍ അബ്ദുള്‍റബ്ബ്, എം.എന്‍ റോയി, അഭിനിമുഖര്‍ജി, ഏവ്ലിന്‍ റോയി ട്രന്‍റ്, റോസ ഫിറ്റിന്‍ഗോവ്, മുഹമ്മദ് അലി, മുഹമ്മദ് ഷെഫീക്ക്, ആചാര്യ എന്നിവരും പങ്കെടുത്തു. മുഹമ്മദ് ഷെഫീക്കിനെയാണ് പാര്‍ടി സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സോഷ്യലിസവും കമ്മ്യൂണിസവും സ്ഥാപിക്കുക എന്നതാണല്ലോ കമ്മ്യൂണിസ്റ്റുകാരുടെ ലക്ഷ്യം. അത് ഇന്ത്യന്‍ സാഹചര്യത്തിനനുസരിച്ച് പ്രാവര്‍ത്തികമാക്കാനുതകുന്ന പാര്‍ടി പരിപാടി തയ്യാറാക്കാനും ഇതില്‍ തീരുമാനമായി.

താഷ്ക്കന്‍റില്‍ ഒരു ട്രെയിനിംഗ് സ്കൂളും ഇതിന്‍റെ തുടര്‍ച്ചയായി സ്ഥാപിക്കുകയുണ്ടായി. 1920 ഒക്ടോബര്‍ മുതല്‍ 1925 മെയ് വരെ അത് പ്രവര്‍ത്തിച്ചു. ഇന്ത്യയില്‍ നിന്ന് നിരവധി പേര്‍ ഈ സ്കൂളില്‍ പോയി മാര്‍ക്സിസം പഠിച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച അമീര്‍ ഹൈദര്‍ഖാന്‍ ഇവിടുത്തെ വിദ്യാര്‍ത്ഥിയായിരുന്നു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നോട്ടുകൊണ്ടുപോകാനായില്ലെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും ഇടയാക്കുന്ന നിരവധി സംഭാവനകള്‍ നല്‍കുന്നതിന് ഇതിലൂടെ കഴിഞ്ഞു.

രാജ്യത്ത് കമ്മ്യൂണിസ്റ്റുകാരുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ തുടങ്ങിയതോടെ ബ്രിട്ടീഷുകാര്‍ അതിനെ മുളയിലേ നുള്ളാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ഗൂഢാലോചന കേസുകളുടെ പരമ്പര ഉണ്ടായത് അങ്ങനെയാണ്. പെഷവാര്‍ ഗൂഢാലോചന കേസ് (1922), കാണ്‍പൂര്‍ ഗൂഢാലോചന കേസ് (1924), മീററ്റ് ഗൂഢാലോചനാ കേസ് (1929) എന്നിവ അതിന്‍റെ ഭാഗമായിരുന്നു. ഗൂഢാലോചന കേസുകളുടെ പരമ്പര ഉണ്ടായിയെങ്കിലും ചിതറിക്കിടക്കുന്ന കമ്മ്യൂണിസ്റ്റു ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്ന പ്രക്രിയയ്ക്ക് ഇതൊന്നും തടസ്സം സൃഷ്ടിച്ചില്ല.

ചിതറിക്കിടക്കുന്ന കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ ഒരു സമ്മേളനം 1925 ഡിസംബര്‍ 28 മുതല്‍ 30 വരെ കാണ്‍പൂരില്‍ വിളിച്ചുചേര്‍ത്തു. മദിരാശിയില്‍ നിന്നുള്ള ശിങ്കാരുവേല ചെട്ടിയാര്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ബോംബെ ആസ്ഥാനമാക്കി കമ്മ്യൂണിസ്റ്റ് പാര്‍ടി രൂപീകരിക്കാനുള്ള തീരുമാനവും പാര്‍ടി ഭരണഘടനയും ഈ സമ്മേളനം അംഗീകരിച്ചു. ഉത്പാദന വിതരണ ഉപാധികളുടെ സാമൂഹ്യവത്ക്കരണത്തില്‍ അധിഷ്ഠിതമായ തൊഴിലാളി-കര്‍ഷക റിപ്പബ്ലിക്കിന്‍റെ സ്ഥാപനമാണ് പാര്‍ടിയുടെ ലക്ഷ്യമെന്ന് സമ്മേളനം പ്രഖ്യാപിച്ചു. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍റെ കരങ്ങളില്‍ നിന്ന് രാജ്യത്തിന് മോചനം ആവശ്യമാണെന്നും പാര്‍ടി പ്രഖ്യാപിച്ചു. പുതുതായി രൂപീകരിച്ച പാര്‍ടിയുടെ മുഖപത്രമായി ലേബര്‍ ആന്‍റ് കിസാന്‍ ഗസറ്റിനെയും സമ്മേളനം തീരുമാനിച്ചു.

1928 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി പുനസംഘടിക്കുകയും ആദ്യമായി ഒരു കേന്ദ്ര കമ്മറ്റി ഉണ്ടാവുകയും ചെയ്തു. നിരവധി പ്രദേശങ്ങളില്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും പാര്‍ടികള്‍ രൂപീകരിച്ചുകൊണ്ട് അവരെ സംഘടിപ്പിച്ച് മുന്നോട്ടുപോയി. നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ടി രഹസ്യ പ്രവര്‍ത്തനത്തിലൂടെയും തൊഴിലാളി-കര്‍ഷ പാര്‍ടി (ഡബ്യൂ.പി.പി) നിയമപരമായ മാര്‍ഗങ്ങളിലൂടെയും പ്രവര്‍ത്തിച്ചു. അങ്ങനെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ജനങ്ങളിലെത്തിച്ചു.

സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് പുതിയ ദിശാബോധം കമ്മ്യൂണിസ്റ്റുകാരുടെ വരവോടെ ഉണ്ടായി. 1921 ല്‍ അഹമ്മദാബാദില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ സമ്മേളനത്തില്‍ പൂര്‍ണ്ണ സ്വരാജ് എന്ന ആവശ്യം കമ്മ്യൂണിസ്റ്റുകാര്‍ മുന്നോട്ടുവച്ചു. അത് തള്ളപ്പെട്ടെങ്കിലും അത് ഒരു മുദ്രാവാക്യമായി മുന്നോട്ടുവച്ച് കമ്മ്യൂണിസ്റ്റുകാര്‍ പൊരുതി. പിന്നീട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ആ മുദ്രാവാക്യം അംഗീകരിച്ചു.

പൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന ആശയം ഉയര്‍ന്നുവന്ന ഘട്ടത്തില്‍ അതിന് പുതിയ കാഴ്ചപ്പാട് ഉണ്ടാക്കുന്നതിനും കമ്മ്യൂണിസ്റ്റുകാര്‍ ഇടപെട്ടു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകുക എന്ന മുദ്രാവാക്യത്തോടൊപ്പം ജന്മിത്വം അവസാനിപ്പിക്കണമെന്ന കാഴ്ചപ്പാടും കമ്മ്യൂണിസ്റ്റുകാര്‍ മുന്നോട്ടുവച്ചു. ജാതീയമായ അടിച്ചമര്‍ത്തലുകള്‍ അവസാനിപ്പിക്കുന്നതിനുള്ള ഇടപെടലുകളും അവര്‍ നടത്തി. രാജ്യത്തിന്‍റെ സാമ്പത്തികവും സാമൂഹ്യവുമായ മാറ്റത്തിന് ഉതകുന്ന പരിപാടി മുന്നോട്ടുവച്ചു പ്രവര്‍ത്തിക്കുകയായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കര്‍ഷകര്‍-തൊഴിലാളി പോരാട്ടങ്ങളുടെ പരമ്പര തന്നെ കമ്മ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ നടന്നു. ഫാസിസ്റ്റ് ശക്തികള്‍ പരാജയപ്പെട്ടതോടെ ബ്രിട്ടീഷ് സാമ്രാജ്യത്വം ഒത്തുതീര്‍പ്പിന് തയ്യാറായി. അവര്‍ രാജ്യം വിട്ടുപോകുകയും ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‍റെ ദിശാബോധം നിര്‍ണ്ണയിക്കുന്നതിനും സ്വാതന്ത്ര്യ പോരാട്ടത്തില്‍ ത്യാഗനിര്‍ഭരമായ നിരവധി അധ്യയങ്ങള്‍ രചിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് പാര്‍ടിയെ മാറ്റിനിര്‍ത്തിക്കൊണ്ട് സ്വാതന്ത്ര്യ സമരചരിത്രം രചിക്കാനുമാവില്ല. പാര്‍ടിയെ തന്നെ നിയമവിരുദ്ധമായി ബ്രിട്ടീഷുകാര്‍ രണ്ടു ദശകകാലം പ്രഖ്യാപിച്ചിട്ടും അതിനെയെല്ലാം മറികടന്ന് പാര്‍ടി മുന്നോട്ടുപോയി.

സ്വാതന്ത്ര്യ സമരപോരാളികളുടെ സ്വപ്നമായ സോഷ്യലിസ്റ്റ് ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം പിന്നീട് മുന്നോട്ടുനയിച്ചതും കമ്മ്യൂണിസ്റ്റുകാരായിരുന്നു. അടിസ്ഥാന ജനവിഭാഗത്തിന്‍റെ താത്പര്യങ്ങള്‍ക്കായുള്ള സമരങ്ങളില്‍ അടിയുറച്ചുനില്‍ക്കാനും അതിന് കഴിഞ്ഞു. ഭാഷാ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളിലും സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിലും നിറഞ്ഞുനിന്നതും കമ്മ്യൂണിസ്റ്റുകാരായിരുന്നു. ആധുനിക കേരളത്തിന്‍റെ രൂപീകരണത്തിനും വികാസത്തിനും നേതൃത്വപരമായ പങ്ക് തന്നെ വഹിക്കുകയും ചെയ്തു.

ദേശീയ ഐക്യത്തിനുവേണ്ടിയുള്ള സമരവും മുന്നോട്ടുകൊണ്ടുപോകാനായി. വര്‍ഗീയ ഫാസിസ്റ്റ് സമീപനങ്ങള്‍ക്കെതിരായും ജനജീവിതത്തെ ദുഷ്ക്കരമാക്കുന്ന ആഗോളവത്ക്കരണ നയങ്ങള്‍ക്കെതിരായും മുന്നറിയിപ്പ് നല്‍കി ജനങ്ങളെ അണിനിരത്തുന്നതിലും കമ്മ്യൂണിസ്റ്റുകാര്‍ ശ്രദ്ധിച്ചു. ജനകീയ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പാര്‍ലമെന്‍റിന് അകത്തും പുറത്തും പോരാട്ടങ്ങള്‍ സംഘടിപ്പിച്ചു. അദ്ധ്വാനിക്കുന്നവര്‍ക്കുവേണ്ടിയുള്ള കമ്മ്യൂണിസ്റ്റ് നിലപാടുകള്‍ ജനശത്രുക്കള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അവര്‍ നിരന്തരം കമ്മ്യൂണിസ്റ്റുകാരെ പല രൂപങ്ങളിലും ഭാവങ്ങളിലും വേട്ടയാടി. അനേകം പേര്‍ രക്തസാക്ഷികളായി. എങ്കിലും ലക്ഷ്യബോധത്തോടെ കമ്മ്യൂണിസ്റ്റുകാര്‍ അവരുടെ സമരം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ജനകീയ രാഷ്ട്രീയത്തിന്‍റെ നേതൃസ്തംഭമാണ് കമ്മ്യൂണിസ്റ്റുകാര്‍. കലയിലും സംസ്കാരത്തിലും ധൈഷണികതയിലുമെല്ലാം ജനകീയ സംസ്കാരത്തെ സ്വാംശീകരിക്കുന്നതും ഉയര്‍ത്തിപ്പിടിക്കുന്നതും മറ്റാരുമല്ല. മാര്‍ക്സിസത്തെ എതിര്‍ക്കാം, പക്ഷെ അതിനെ അവഗണിച്ച് ആര്‍ക്കും മുന്നോട്ടുപോകാനാവില്ല. കാരണം അത് ജനജീവിതത്തിന്‍റെ താളവും ലയവുമാണ്.

ഇത്തരം ഇടപെടലുകളെ ഓര്‍മ്മപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വാര്‍ഷിക പരിപാടികളാണ് വരാനിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരുടെ പ്രവര്‍ത്തനങ്ങളിലെ സവിശേഷ അധ്യായങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന കുറിപ്പുകളും ഇടവേളകളിലായി ഇതിലും പ്രതീക്ഷിക്കാം.

കേരളാ ബാങ്ക് ഡോ. തോമസ് ഐസക് എഴുതുന്നു.കഴിഞ്ഞ തവണ മന്ത്രിയായിരുന്നപ്പോഴാണ് ജമ്മു കശ്മീര്‍ ബാങ്കിന്‍റെ ലോഗോ പ്രകാശനചടങ്ങിന...
12/10/2019

കേരളാ ബാങ്ക്

ഡോ. തോമസ് ഐസക് എഴുതുന്നു.

കഴിഞ്ഞ തവണ മന്ത്രിയായിരുന്നപ്പോഴാണ് ജമ്മു കശ്മീര്‍ ബാങ്കിന്‍റെ ലോഗോ പ്രകാശനചടങ്ങിന് സി ഡി എസില്‍ സഹവിദ്യാര്‍ഥി ആയിരുന്ന ഹസീബ് ഡ്രാബു എന്നെ കശ്മീരിലേയ്ക്ക് ക്ഷണിച്ചത്. ഡ്രാബു അന്ന് ഈ ബാങ്കിന്‍റെ ചെയര്‍മാനായിരുന്നു. പിന്നീടദ്ദേഹം ജമ്മു കശ്മീര്‍ ധനമന്ത്രിയുമായി. അതിഗംഭീരമായിരുന്നു ആ ചടങ്ങ്. കശ്മീരിന്‍റെ വികസനത്തില്‍ നിര്‍ണായകമായ പങ്കാണ് ഈ ബാങ്ക് വഹിക്കുന്നത്. ലീവെടുത്ത് ഏതാനും വര്‍ഷം ബാങ്കില്‍ ജോലി ചെയ്യാന്‍ വിദേശത്തു നിന്നു വന്ന ഏതാനും കാശ്മീരികളെയും ഞാന്‍ നേരിട്ടു കണ്ടു. ഓരോ കാശ്മീരിയുടെയും അഭിമാനമാണ് ഈ ബാങ്ക് എന്നു എനിക്കു അനുഭവപ്പെട്ടു

ഇപ്പോള്‍ രൂപീകരിക്കാന്‍ പോകുന്ന കേരള ബാങ്കിന് സമാനമായൊരു ധര്‍മ്മം കേരളത്തിന്‍റെ വികസനത്തില്‍ നിര്‍വഹിക്കാനാകും. നമ്മള്‍ ഒത്തിരി നാള്‍ കേരളത്തിന്‍റെ കെ എഫ് സി . പോലെ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തെ രൂപാന്തരപ്പെടുത്തുന്നതിന്‍റെ സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട് . അതൊന്നും പ്രായോഗികമായിരുന്നില്ല. പുതിയൊരു ബാങ്ക് രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു റിസര്‍വ്വ് ബാങ്ക് അനുമതി നാല്‍കാനുള്ള സാധ്യത വിരളമാണ്. അങ്ങിനെയാണ് സഹകരണ ജില്ല ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിനെയും ചേര്‍ത്തു കേരളത്തിന്റേതായ ഒരു ഭീമന്‍ ബാങ്ക് രൂപീകരിക്കുന്നതിനുള്ള ആശയം സഖാവ് പിണറായി വിജയന്‍ മുന്നോട്ട് വച്ചത്. ഇത്തരത്തില്‍ കേരളത്തെ പോലുള്ള ചെറു സംസ്ഥാനങ്ങളില്‍ സഹകരണ പ്രസ്ഥാനത്തെ രണ്ട് തട്ടാക്കുന്നതാണ് അഭികാമ്യം എന്നു റിസര്‍വ് ബാങ്കിന്റെ ഒരു പഠന സമിതി അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. കേരള പഠന കോണ്‍ഗ്രസ്സില്‍ ഈ ആശയം വിശദമായ ചര്‍ച്ചയ്ക്ക് വിധേയാമായി . അങ്ങിനെ അവസാനം ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മാനിഫെസ്റ്റോയില്‍ സ്ഥാനം പിടിക്കുകയും ചെയ്തു.
ബാംഗ്ലൂര്‍ ഐ ഐ എമ്മി ലെ പ്രൊഫ ശ്രീറാമിനെ കൊണ്ട് ഒരു പഠന റിപ്പോര്‍ട്ട് തയ്യാറാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള ബാങ്ക് രൂപീകരണത്തിനായുള്ള ഒരു ടാസ്ക് ഫോഴ്സിനു രൂപം നല്കി. 2017 സെപ്തംബറില്‍ പദ്ധതി റിസര്‍വ് ബാങ്കിന് സമര്‍പ്പിച്ചു. ഇതിനെ തുടര്‍ന്നു എത്രയോ വട്ടം ചര്‍ച്ചകളും കത്തിടപാടുകളും നടന്നു. ജില്ല, സംസ്ഥാന സഹകരണ ബാങ്കുകളുടെ ഓഡിറ്റ് നടത്തി ബാലന്‍സ് ഷീറ്റ് ക്ലീന്‍ ആക്കി അങ്ങിനെ എല്ലാ തടസ്സങ്ങളും കടന്നു ഇപ്പോള്‍ അനുമതി നേടിയിരിക്കുകയാണ്

1. കേരള ബാങ്ക് എങ്ങിനെയാണ് നമ്മുടെ വികസനത്തെ സഹായിക്കുക?
കേരള വികസന ചരിത്രം പഠിച്ചാല്‍ 1930 മുതല്‍ ഇവിടുത്തെ വാണിജ്യ കൃഷി, വ്യാപാരം എന്നിവയുടെ വികാസത്തില്‍ തദ്ദേശ ബാങ്കുകള്‍ വഹിച്ച പങ്ക് വളരെ നിര്‍ണ്ണായകമായിരുന്നു എന്നു കാണാം. എന്നാല്‍ അത്തരത്തില്‍ പങ്ക് വഹിക്കാന്‍ കഴിയുന്ന കേരളത്തിന്റേതായ ഒരു ബാങ്ക് ഇന്നില്ല . എസ് ബി ടി, എസ് ബി ഐ യില്‍ ലയിച്ചു. മറ്റ് പല ബാങ്കുകളും പുറത്തുള്ളവര്‍ ഏറ്റെടുത്തു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെ നിക്ഷേപ ലക്ഷ്യങ്ങള്‍ എല്ലാം തീരുമാനിക്കപ്പെടുന്നത് ദേശീയ തലത്തില്‍ ആണെന്ന് വന്നിരിക്കുകയാണ്. ഈ പശാചാത്തലില്‍ ആണ് കേരളത്തോട് താല്‍പര്യമുള്ള, കേരളത്തില്‍ വേരുകളുള്ള ഒരു ബാങ്കിന്‍റെ രൂപീകരണം പ്രാധാന്യമര്‍ഹിക്കുന്നത്. കേരളത്തില്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്ന വലിയ സംരഭങ്ങള്‍ക്ക് വായ്പ്പ നല്കാന്‍ കേരള ബാങ്കിന് കഴിയും.

2. ഇപ്പോള്‍ തന്നെ സഹകരണ ബാങ്കുകള്‍ അങ്ങിനെയൊരു പങ്ക് വഹിക്കുന്നുണ്ടല്ലോ? അപ്പോള്‍ പിന്നെ പുതിയ ബാങ്കിന്റെ പ്രസക്തി എന്തു?

തീര്‍ച്ചയായും, സഹകരണ ബാങ്കുകള്‍ സജീവമായി നാടിന്റെ വികസനത്തില്‍ ഇടപെടുന്നുണ്ട്. എന്നാല്‍ അതിനു പരിമിതികള്‍ ഉണ്ട്. പ്രാഥമീക സഹകരണ സംഘങ്ങളെ ഇന്നത്തേത് പോലെ തന്നെ നിലനിര്‍ത്തി കൊണ്ട് മേല്‍ത്തട്ടിലെ സംയോജനത്തിലൂടെ ഈ പരിമിതികളെ മറികടക്കാനാവും. സംയോജനത്തെ തുടര്‍ന്നുണ്ടാകുന്ന പുതിയ ബാങ്ക് കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് ആയി മാരും. കേരളത്തിലേക്ക് വിദേശ മലയാളികള്‍ പ്രതിവര്‍ഷം 85000 കോടി രൂപയാണ് അയക്കുന്നത്. കേരള ബാങ്കുകളിലെ എന്‍ ആര്‍ ഐ ഡെപോസിറ്റ് ഒന്നേകാല്‍ ലക്ഷം കോടി രൂപ വരും. പ്രവാസി മലയാളികളുടെ ഡെപ്പോസിറ്റുകള്‍ വാങ്ങാന്‍ സഹകരണ ബാങ്കുകള്‍ക്ക് അനുവാദം ഇല്ല . എന്നാല്‍ പുതിയ ബാങ്കിന്‍റെ രൂപീകരണത്തോടെ ഈ സ്ഥിതി വിശേഷം പാടേ മാറാന്‍ പോകുകയാണ്. നല്ലൊരു പങ്ക് എന്‍ ആര്‍ ഐ ഡെപ്പോസിറ്റ് ആകര്‍ഷിക്കാന്‍ പുതിയ ബാങ്കിന് കഴിയും. കേരളത്തിന്റെ വികസനത്തില്‍ പങ്കാളികള്‍ ആവാന്‍ പ്രവാസികള്‍ ഡെപോസിറ്റ് കേരള ബാങ്കില്‍ ആക്കിയാല്‍ മാത്രം മതി. ഒന്നോ രണ്ടോ വര്‍ഷത്തിനിടയില്‍ ഇത് കേരളത്തിലെ ഏറ്റവും വലിയ ബാങ്ക് ആയി മാറും.

3. ഈ ഡെപ്പോസിറ്റുകളുടെ സുരക്ഷിതത്വത്തിന് എന്താണ് ഉറപ്പ്? പഞ്ചാബ് മഹാരാഷ്ട്ര കോ -ഓപ്പറേറ്റീവ് ബാങ്ക് പ്രതിസന്ധി ഇപ്പൊഴും മാറിയിട്ടില്ലല്ലോ?

പുതിയ ബാങ്ക് ഒരു ഷെഡ്യൂള്‍ഡ് ബാങ്ക് ആയിരിയ്ക്കും. റിസര്‍വ് ബാങ്കിന്റെ പൂര്‍ണ്ണ മേല്‍നോട്ടത്തിലും നിബന്ധനകള്‍ക്കും അനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുക . ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ തെരഞ്ഞെടുക്കപ്പെട്ട സഹകാരികള്‍ക്ക് പുറമെ സ്വതന്ത്ര വിദഗ്ദരും ഡയറക്ടര്‍മാര്‍ ആയി ഉണ്ടാകും. അത് കൊണ്ട് കേരള ബാങ്കില്‍ ഉള്ള നിക്ഷേപം മറ്റേത് വാണിജ്യ ബാങ്ക് പോലെയും സുരക്ഷിതമായിരിക്കും.

4. ഇത്തരമൊരു ഭീമന്‍ ബാങ്ക് സഹകരണ ജനാധിപത്യത്തിന്റെ മേല്‍ കത്തി വയ്ക്കുകയല്ലേ ? കേരളത്തിലെ പ്രാഥമീക സഹകരണ സംഘങ്ങള്‍ ദുര്‍ബലമാകില്ലെ?
ജില്ല ബാങ്കുകള്‍ സംയോജിക്കപ്പെടുന്നു എന്നല്ലാതെ കീഴ്ത്തട്ടിലെ പ്രാഥമീക സഹകരണ ബാങ്കുകളുടെ ജനാധിപത്യ രൂപത്തിന് ഒരു മാറ്റവും വരില്ല. മാത്രമല്ല ഇത് പോലൊരു സംവിധാനത്തിന്റെ സംരക്ഷണ കവചം ഉണ്ടെങ്കില്‍ മാത്രമേ പ്രാഥമീക സഹകരണ ബാങ്കുകള്‍ക്ക് നില നില്‍ക്കാനാവൂ. നമ്മുടെ പ്രാഥമീക സഹകരണ ബാങ്കുകള്‍ മറ്റ് ബാങ്കിങ്ങേതര സേവനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല എന്നാണല്ലോ വൈദ്യനാഥന്‍ കമ്മിറ്റിയും റിസര്‍വ് ബാങ്കുമെല്ലാം വാദിക്കുന്നത്. നമ്മള്‍ വഴങ്ങിയിട്ടില്ല . അത് കൊണ്ട് ഈ സ്ഥാപനങ്ങളെ അവര്‍ ബാങ്കുകളായി അംഗീകരിക്കുന്നില്ല . കോര്‍ ബാങ്കിങ്ങിലേക്ക് വരുന്നതിനോ ആധുനീക ബാങ്കിങ് സൌകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്കു നല്‍കുന്നതിനോ കഴിയില്ല. ഇതിന്റെ കെടുതികള്‍ നോട്ട്നിരോധന കാലത്ത് നമ്മള്‍ അനുഭവിച്ചിരുന്നു. ആധുനീകവും ശക്തവുമായ ഒരു മേല്‍ത്തട്ട് ബാങ്കിങ് സംവിധാനത്തിന് മാത്രമേ നമ്മുടെ പ്രാഥമീക സഹകരണ ബാങ്കുകളെ ഇന്നത്തെ പോലെ നിലനിര്‍ത്തി കൊണ്ട് മുന്നോട്ട് പോകാനാവൂ

5. ശരി. പുതിയ ബാങ്ക് കേരളത്തിന്‍റെ വികസനത്തിന് നന്ന് .പക്ഷേ കേരളത്തിലെ സാധാരണക്കാരായ ബാങ്ക് ഇടപാടുകാര്‍ക്ക് ഇത് കൊണ്ടെന്ത് നേട്ടം?

വായ്പാ പലിശ കുറയും എന്നതാണ് പ്രധാന ആകര്‍ഷണം. കൃഷിക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ വായ്പ ലഭ്യമാകും. ഏകോപനത്തിലൂടെ ശക്തമാകുന്ന കേരള ബാങ്കിന്റെ ധനസ്ഥിതിയില്‍ നബാര്‍ഡില്‍ നിന്നും കൂടുതല്‍ പുനര്‍വായ്പ ലഭിക്കും. നബാര്‍ഡില്‍ നിന്നും ലഭിക്കുന്ന പുനര്‍വായ്പ ജില്ലാ ബാങ്ക് എന്ന ഒരു തലം ഒഴിവായാല്‍ കര്‍ഷകര്‍ക്ക് നിലവിലെ 7 ശതമാനം എന്ന പലിശ നിരക്കില്‍ നിന്നും കുറച്ചു നല്‍കാനാകും. കാര്‍ഷികേതര വായ്പകളുടേയും പലിശ നിരക്ക് കുറയ്ക്കാന്‍ സാധിക്കും. കേരളത്തിന്‍റെ സാഹചര്യത്തില്‍ സഹകരണബാങ്കുകള്‍ക്ക് രണ്ടു തട്ടുമതി എന്ന് റിസര്‍വ് ബാങ്കിന്‍റെ തന്നെ നിര്‍ദ്ദേശമുണ്ട്.

സ്വകാര്യ, ന്യൂജനറേഷന്‍, ദേശസാല്‍കൃത ബാങ്കുകള്‍ ഉപഭോക്താക്കളെ വിവിധ രീതികളില്‍ പിഴിയുകയാണ്. സേവന ചാര്‍ജുകള്‍, പിഴ എന്നീ ഇനങ്ങളില്‍ ആയിരക്കണക്കിന് കോടി രൂപയാണ് അവര്‍ പൊതുജനത്തില്‍ നിന്നു പിഴിഞ്ഞെടുക്കുന്നത്. പൊതു മേഖലയിലെ ഏറ്റവും വലിയ ബാങ്ക് കഴി‍ഞ്ഞ 1 വര്‍ഷം അക്കൌണ്ടില്‍ മിനിമം ബാലന്‍സ് ഇല്ല എന്ന പേരില്‍ 1772 കോടി രൂപയാണ് ജനങ്ങളില്‍ നിന്നും കൈവശമാക്കിയത്. ഈ കൊടിയ ചൂഷണത്തിന് പുതിയ ബാങ്ക് അറുതി വരുത്തും

6. എങ്ങിനെയാണ് പുതിയ ബാങ്ക് നമ്മുടെ സഹകരണ ബാങ്കിങ് മേഖലയുടെ നവീകരണത്തിന് സഹായിക്കുക?

സംസ്ഥാന വ്യാപകമായി ഓണ്‍ ലൈന്‍ ബാങ്കിംഗ് സേവനങ്ങളും സാങ്കേതിക സൗകര്യങ്ങളുമൊരുക്കാന്‍ നിലവിലെ സ്ഥിതിയില്‍ സഹകരണ ബാങ്കുകള്‍ക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ കേരള ബാങ്കിന് ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ നിഷ്പ്രയാസം ഏര്‍പ്പെടുത്താനാകും. ഓണ്‍ലൈന്‍ ബാങ്കിംഗ്, എടിഎം, ഡെബിറ്റ് കാര്‍ഡ് എന്നിവയെല്ലാം കേരള ബാങ്കിലുണ്ടാകും. പ്രാഥമീക സഹകരണബാങ്കുകളിലെ അക്കൌണ്ടുകള്‍ക്ക് മിറര്‍ അക്കൌണ്ട് കേരള ബാങ്കില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ അവിടെയുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും കോര്‍ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കാം. ഇത് വഴി പുതുതലമുറയെ സഹകരണബാങ്കുകളിലെക്കു ആകര്‍ഷിക്കാന്‍ കഴിയും. ഇപ്പോള്‍ സഹകരണ ബാങ്കുകളുടെ ഇടപാടുകാരില്‍ 46% പേരും 50 വയസ്സിന് മുകളിലുള്ളവരാണ്. 23.5% മാത്രമേ 35 വയസ്സില്‍ താഴെയുള്ളവരുള്ളൂ.

7. പ്രതിപക്ഷം എന്തുകൊണ്ട് എതിര്‍ക്കുന്നു?
കേരള ബാങ്ക് രൂപീകരണം എന്ത് വില കൊടുത്തും തടയുമെന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിക്കുകയുണ്ടായി. അദ്ദേഹം ഇക്കാര്യം ഉന്നയിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് കത്തയക്കുക വരെ ചെയ്യുന്ന സ്ഥിതിയുണ്ടായി. വ്യാജ ആരോപണ കത്തുകള്‍ അയച്ചു , കോടതികളില്‍ കേസുകള്‍ ഫയല്‍ ചെയ്തു, ജില്ലാ ബാങ്ക് ഭരണം നഷ്ടമാകുമെന്ന ആശങ്കയാണ് പ്രതിപക്ഷത്തിന്റെ എതിര്‍പ്പിന് കാരണം. പക്ഷേ സംസ്ഥാനതല ബാങ്കിലും ജനാധിപത്യപരമായ പങ്കാളിത്തം ഉറപ്പ് വരുത്തിയിട്ടുണ്ടല്ലോ. മൂക്കിനപ്പുറം കാണാന്‍ കഴിയാത്ത രാഷ്ട്രീയം ആണവരെ നയിക്കുന്നത്. കിഫ്ബിയോടുള്ളത് പോലെ നിരര്‍ത്ഥകമായ എതിര്‍പ്പ്.

ഏറ്റവും പ്രൊഫഷണലായി, ആര്‍ബിഐയുടെ പൂര്‍ണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കും എന്നതാകും കേരള ബാങ്കിന്‍റെ മുഖമുദ്ര. അതോടൊപ്പം കേരളത്തോടുള്ള പ്രതിബദ്ധതയും അതു നിറവേറ്റും. കേരളവികസനത്തില്‍ ഏറ്റവും നിര്‍ണായകമാകാന്‍ പോകുന്ന വഴിത്തിരിവാണ് കേരള ബാങ്കിന്‍റെ രൂപീകരണം.

കേരള ബാങ്ക് കൊണ്ടുണ്ടാകുന്ന നേട്ടങ്ങൾ ഒറ്റ നോട്ടത്തിൽ .1. ഇപ്പോൾ സഹകരണമേഖല മൂന്ന് തട്ടാണ് . അത് കൊണ്ട് നബാർഡ് വഴി ഒക്കെ ...
10/10/2019

കേരള ബാങ്ക് കൊണ്ടുണ്ടാകുന്ന നേട്ടങ്ങൾ ഒറ്റ നോട്ടത്തിൽ .

1. ഇപ്പോൾ സഹകരണമേഖല മൂന്ന് തട്ടാണ് . അത് കൊണ്ട് നബാർഡ് വഴി ഒക്കെ ഉള്ള പദ്ധതികൾക്ക് 3 മാർജിൻ വരും . രണ്ട് തട്ടായി മാറുമ്പോൾ കാർഷിക വായ്പകൾ ഇപ്പോളുള്ളതിൽ കുറഞ്ഞ നിരക്കിൽ കൊടുക്കാൻ സാധിക്കും ..

2. പൊതുമേഖലയെ അപേക്ഷിച്ചു സഹകരണ മേഖല സാധാരണക്കാർക്ക് പ്രാപ്യമാണ് എന്നതിനാൽ കേരള ബാങ്ക് വരുന്നതോടെ സഹകരണ മേഖലയിൽ നിലനിൽക്കുന്ന ഉയർന്ന പലിശ നിരക്ക് ( പൊതുമേഖലാ ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ) ഘട്ടം ഘട്ടമായി കുറയുന്നതിന്റെ പ്രയോജനം സാധാരണക്കാർക്ക് ലഭിക്കും .

3. സാങ്കേതിക നൂലാമാലകളിൽ കുറുക്കി സാധാരണക്കാരനെ വലക്കുന്ന പൊതുമേഖലാ ബാങ്കുകളിൽ നിന്നും സാധാരണക്കാർക്ക് മനുഷ്യത്വപരമായ സമീപനം ഉറപ്പാക്കുന്ന ഒരു ജനകീയ ബാങ്കിങ് രീതി ഉടലെടുക്കും ..

4. പ്രാഥമിക സഹകരണബാങ്കുകളിൽ കേരളാബാങ്ക് നൽകുന്ന എല്ലാ സേവനങ്ങളും ലഭ്യമാക്കുക വഴി സാധാരണക്കാർക്ക് ആർ ടി ജി എസ് , നെഫ്ട് , മൊബൈൽ ബാങ്കിങ് , ഇന്റർനെറ്റ് ബാങ്കിങ് , ഡെബിറ്റ് കാർഡുകൾ തുടങ്ങിയ ആധുനിക ബാങ്കിങ് സൗകര്യങ്ങൾ കുറഞ്ഞ ചെലവിലോ സൗജന്യമായോ ലഭിക്കും .( ഇപ്പോൾ പല ബാങ്കുകളും ഹിഡ്ഡൻ ചാർജ്ജുകൾ ഈടാക്കുന്ന മേഖലയാണിത് )

5. കേരള സർക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു ഔദ്യോഗിക ബാങ്ക് ഉണ്ടാകും എന്നതിനാൽ സർക്കാർ പണമിടപാടുകൾ മുഴുവൻ സുഗമമായി കൈകാര്യം ചെയ്യാൻ സാധിക്കും .

6. ഏത് വിദേശ രാജ്യത്ത് നിന്നും കേരള ബാങ്ക് വഴി പണം ഇങ്ങോട്ടും തിരിച്ചങ്ങോട്ടും അയക്കാൻ സാധിക്കും . അത് വഴി പ്രവാസി നിക്ഷേപം വളരെയധികം വർദ്ധിക്കും .

7. മുൻപ് ഗോശ്രീ പാലത്തിനും കൊച്ചി മെട്രോക്കും എറണാകുളം ജില്ലാ സഹകരണബാങ്ക് വായ്‌പകൾ അനുവദിച്ചത് പോലെ സർക്കാരിന്റെ വിവിധ പദ്ധതികൾക്ക് ഫണ്ട് ലഭ്യമാക്കാൻ കഴിയുന്ന ഒരു സംവിധാനം ഉണ്ടാകും .

ഗാന്ധിജിയോട് വിയോജിക്കാം, പക്ഷെ അപമാനിക്കരുത് ഗാന്ധിജയന്തി ദിനത്തില്‍ പത്രങ്ങളിലെല്ലാം ഗാന്ധി സ്മരണകള്‍ വിവിധ തരത്തില്‍ ...
10/10/2019

ഗാന്ധിജിയോട് വിയോജിക്കാം, പക്ഷെ അപമാനിക്കരുത്

ഗാന്ധിജയന്തി ദിനത്തില്‍ പത്രങ്ങളിലെല്ലാം ഗാന്ധി സ്മരണകള്‍ വിവിധ തരത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ സജീവ പങ്കുവഹിച്ച പാരമ്പര്യമുള്ള മാതൃഭൂമി പത്രത്തിലും ഗാന്ധി സ്മരണകള്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അതില്‍ കണ്ട ഒരു ലേഖനം അര്‍എസ്എസിന്‍റെ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്‍റേതാണ്. 'മഹാത്മാ ഗാന്ധിയുടെ ജീവിത വീക്ഷണം സ്വായത്തമാക്കണം' എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജന്മഭൂമിയിലും ഇതേ ലേഖനം തന്നെ കാണാവുന്നതാണ്. ചുരുക്കത്തില്‍ മലയാളത്തിലെ രണ്ടു പത്രങ്ങളിലാണ് ആര്‍എസ്എസ് സര്‍സംഘചാലകിന്‍റെ ലേഖനം വന്നത് എന്നര്‍ത്ഥം.

ഗാന്ധിജിയെക്കുറിച്ച് അനുസ്മരിക്കാന്‍ പറ്റിയ വ്യക്തിത്വമായി ആര്‍എസ്എസിന്‍റെ സര്‍സംഘചാലകിനെ തെരഞ്ഞെടുത്ത മാതൃഭൂമി പത്രം ഗാന്ധിജിയോട് കാണിച്ചത് വല്ലാത്ത ക്രൂരതയായിപ്പോയി. ആര്‍എസ്എസിന്‍റെ നേതാവിന് ഗാന്ധിജിയെ അനുസ്മരിക്കാനുള്ള യോഗ്യത ചാര്‍ത്തിക്കൊടുക്കുന്നതിന് പിന്നിലുള്ള രാഷ്ട്രീയബോധം എങ്ങനെ രൂപപ്പെട്ടുവെന്ന് വ്യക്തമാകുന്നില്ല. അടുത്ത കാലത്തായി പത്രങ്ങളിലെ വാര്‍ത്തകളില്‍ സംഘപരിവാര്‍ അനുകൂല വാദങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് ഇത്രയും വലിയ ചുവടുമാറ്റമായി മാറുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

ഗാന്ധിജി ആരായിരുന്നുവെന്നും ആര്‍എസ്എസ് എന്തായിരുന്നുവെന്നും വിശദീകരിക്കാതെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഗോഡ്സയുടെ രാഷ്ട്രീയവും നമ്മുടെ മുമ്പിലുണ്ട്. ആരോടും വിദ്വേഷം പുലര്‍ത്താതിരുന്ന ഗാന്ധിജിയുടെ ഗോള്‍വാക്കറുടെ ബന്ധത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ലേഖകന്‍ ഗാന്ധിജിയെ ഗോള്‍വാക്കര്‍ 'വിചാരധാര'യില്‍ വിശേഷിപ്പിക്കുന്ന പേരുകള്‍ ശ്രദ്ധിക്കുന്നത് നന്നാവും.

വിചാരധാരയില്‍ ഗോള്‍വാക്കര്‍ മൂന്ന് വിശേഷണങ്ങളാണ് ഗാന്ധിജിക്ക് നല്‍കുന്നത്. ഒന്ന് - രാജ്യദ്രോഹി, രണ്ട് - ഹീനകൃത്യം ചെയ്യുന്നയാള്‍, മൂന്ന് - ലോകചരിത്രത്തിലെ എറ്റവും വലിയ വഞ്ചകന്‍. ഇങ്ങനെ ഗാന്ധിജിയെ വിശേഷിപ്പിക്കുകയാണ് ആര്‍എസ്എസിന്‍റെ താത്വിക ഗ്രന്ഥമായ ഗോള്‍വാക്കറുടെ 'വിചാരധാര'. എന്നിട്ടും അതിന്‍റെ വക്താക്കളെ അനുസ്മരണത്തിനായി കൊണ്ടുവന്ന മാതൃഭൂമിയുടെ ചിന്തയും അതിന്‍റെ രാഷ്ട്രീയ നിലപാടുകളും എങ്ങോട്ടേക്കാണ് ചുവടുമാറ്റപ്പെടുന്നത് എന്ന് നാം ആലോചിക്കേണ്ടതുണ്ട്.

ഗാന്ധിജി വെടിയേറ്റു മരിച്ച നാളുകളിലുള്ള മാതൃഭൂമി പത്രത്തിന്‍റെ താളുകള്‍ ഇന്ന് പരിശോധിച്ച് നോക്കുന്നത് അതിന്‍റെ പുതിയ വക്താക്കള്‍ക്ക് അതിന്‍റെ പാരമ്പര്യം എന്തെന്ന് മനസ്സിലാക്കാന്‍ സഹായിക്കും. ഒരു ഭാഗത്ത് ഗാന്ധി സ്നേഹവും മറുഭാഗത്ത് ആര്‍എസ്എസ് സ്നേഹവുമായി സോഷ്യലിസവും പറഞ്ഞ് എത്രനാള്‍ ഒരു പത്രത്തിന് ജനങ്ങളെ പറ്റിക്കാനാവും?

ഗാന്ധിജി നയിച്ച ദേശീയ പ്രസ്ഥാനത്തെ വിചാരധാരക്കാരന്‍ പരിചയപ്പെടുത്തുന്നത് ഇങ്ങനെ. 'മറ്റേ പ്രസ്ഥാനം രാജ്യത്തിന് കൂടുതല്‍ വിനാശകരവും തരംതാഴ്ത്തുന്നതുമായ ഫലങ്ങളാണ് കൈവരുത്തിയത്. കഴിഞ്ഞ കുറേ ദശകങ്ങളായി നമ്മുടെ രാജ്യത്തെ ബാധിച്ചതും, ഇന്നും നമ്മുടെ ദേശീയ ജീവിതത്തെ കാര്‍ന്നു തിന്നുന്നതുമായ ദുരന്തങ്ങളും ദൂഷ്യങ്ങളുമെല്ലാം അതിന്‍റെ നേരിട്ടുള്ള ഫലങ്ങളാണ്.'

ഗാന്ധിജിയോട് നമുക്ക് വിയോജിക്കാം. എന്നാല്‍ ദേശീയ പ്രസ്ഥാനം ഒന്നും സംഭാവന ചെയ്തില്ലെന്ന് പറയുന്നത്, സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുന്നതിന് സമമാണ്. ഈ ആശയം കൊണ്ടായിരുന്നുവല്ലോ ആര്‍എസ്എസ് സ്വാതന്ത്ര്യ പ്രസ്ഥാനത്തോട് പിന്തിരിഞ്ഞുനിന്നത്. ആര്‍എസ്എസിന്‍റെ അച്ചടക്കത്തെക്കുറിച്ച് ചോദിച്ചവരോട് ഗാന്ധിജി പറഞ്ഞത് 'മുസോളനിയുടെ കരിങ്കുപ്പായക്കാരും അങ്ങനെതന്നെയായിരുന്നു' എന്നാണ്. അതായത് ഫാസിസ്റ്റ് സേന എന്ന നിലയിലാണ് ഗാന്ധിജി ഇവരെ കണ്ടിരുന്നത് എന്നര്‍ത്ഥം.

ദേശീയ പ്രസ്ഥാനം വിചാരധാരയില്‍ വിമര്‍ശനവിധേയമാകുന്ന എറ്റവും പ്രധാനപ്പെട്ട കാരണം മതനിരപേക്ഷതയെയും ഹിന്ദു-മുസ്ലീം ഐക്യമെന്ന നിലപാടും അത് മുന്നോട്ടുവച്ചുവെന്നതാണ്. മതനിരപേക്ഷതയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നവരാണ് ഇപ്പോള്‍ ഗാന്ധിജിയുടെ പാത പിന്തുടരാന്‍ നമ്മോട് ആഹ്വാനം ചെയ്യുന്നത് എന്ന വിരോധാഭാസവും നമ്മുടെ മുമ്പിലുണ്ട്. മാതൃഭൂമി പത്രത്തോട് ഒരു അപേക്ഷയേ ഉള്ളൂ. ഇത്തരത്തില്‍ ഈ മഹാത്മാവിനെ നിന്ദിക്കരുത്. വന്ദിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നിന്ദിക്കാതിരിക്കാനെങ്കിലും കഴിയേണ്ടേ?

എഴുത്ത് - ദിനേശൻ പുത്തലത്ത്

നേരിട്ട് കാണാത്തവർക്ക് ഒന്ന് നേരിട്ട് കാണാനും, കണ്ടവർക്ക് ഒന്ന് പരിചയം പുതുക്കാനും കൂടിയുള്ള അവസരമാണ്. ⭐️"മുങ്ങാതെ കാക്ക...
11/09/2017

നേരിട്ട് കാണാത്തവർക്ക് ഒന്ന് നേരിട്ട് കാണാനും,
കണ്ടവർക്ക് ഒന്ന് പരിചയം പുതുക്കാനും കൂടിയുള്ള അവസരമാണ്.
⭐️
"മുങ്ങാതെ കാക്കണം പ്രതീക്ഷയുടെ തുരുത്ത്, മങ്ങാതെ കാക്കണം നന്മയുടെ ഓണസ്‌മൃതി "
നിലനില്പിനുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം.
⭐️
#നേർരേഖ ഇത്തവണ
കൊല്ലം ജില്ലയിലെ #മണ്‍റോതുരുത്തില്‍
സെപ്തംബര്‍ - 16 രാവിലെ 10 മുതല്‍.
⭐️
വേലിയേറ്റവും വേലിയിറക്കവും സംബന്ധിച്ച പാരിസ്ഥിതികമായ പ്രശ്‌നങ്ങള്‍ കാരണം മുങ്ങിക്കൊണ്ടിരിക്കുന്ന കൊല്ലം ജില്ലയിലെ മണ്‍റോതുരുത്തിന് ഐക്യദാര്‍ഢ്യവുമായാണ് ഇത്തവണ നേര്‍രേഖ ഫേസ്ബുക്ക് കൂട്ടായ്‌മ ഒത്തുചേരുന്നത്.
ഐക്യദാര്‍ഢ്യ പരിപാടി സെപ്റ്റംബര്‍ 16 ശനിയാഴ്‌ച രാവിലെ പത്തുമണിമുതല്‍ പെരിങ്ങാലം മാര്‍ത്തോമ്മ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.
⭐️
ഉത്ഘാടനം കെ എൻ ബാലഗോപാൽ (Secretary,CPIM Kollam DC)
⭐️
ഏവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

"എടോ സി കെ വിജയാ തനിക്ക് മാധ്യമ പ്രവർത്തനത്തെ പറ്റി ഒരു ചുക്കും അറിയില്ല"http://nerrekha.com/mathrubhumi-fakenews/
26/10/2016

"എടോ സി കെ വിജയാ തനിക്ക് മാധ്യമ പ്രവർത്തനത്തെ പറ്റി ഒരു ചുക്കും അറിയില്ല"

http://nerrekha.com/mathrubhumi-fakenews/

എഡോ സി.കെ വിജയാ,തനിക്ക് മാധ്യമപ്രവര്‍ത്തനത്തെ പറ്റി ഒരു ചുക്കും അറിയില്ല. കൂടുതല്‍ വായനയ്ക്ക് : http://nerrekha.com/math...
23/10/2016

എഡോ സി.കെ വിജയാ,
തനിക്ക് മാധ്യമപ്രവര്‍ത്തനത്തെ പറ്റി ഒരു ചുക്കും അറിയില്ല.

കൂടുതല്‍ വായനയ്ക്ക് : http://nerrekha.com/mathrubhumi-fakenews

October 23, 2016--“എഡോ സി കെ വിജയാ തനിക് മാധ്യമ പ്രവർത്തനത്തെ പറ്റി ഒരു ചുക്കും അറിയില്ല”

19/09/2016

September 19, 2016--പെയ്തൊഴിയാതെ

11/09/2016
പ്രിയരേ, കേവലമൊരു ഓണ്‍ലൈന്‍ കൂട്ടായ്മക്കുമപ്പുറംസാമൂഹിക ഇടപെടല്‍ കൂടി ലക്ഷ്യമാക്കി കഴിഞ്ഞ നാല് വര്‍ഷത്തെ ഓണം നേര്‍രേഖ ആഘ...
07/09/2016

പ്രിയരേ,

കേവലമൊരു ഓണ്‍ലൈന്‍ കൂട്ടായ്മക്കുമപ്പുറംസാമൂഹിക ഇടപെടല്‍ കൂടി ലക്ഷ്യമാക്കി കഴിഞ്ഞ നാല് വര്‍ഷത്തെ ഓണം നേര്‍രേഖ ആഘോഷിച്ചത് സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കൂടെയായിരുന്നു.

2012 : എന്‍ഡോസള്‍ഫാന്‍ ഭൂമിയിലേക്ക്‌ "സാന്ത്വനയാത്ര"
2013 : "ജീവിക്കാനുള്ള സമരത്തിന് ഐക്യദാർഢ്യം"
- അട്ടപ്പാടിയില്‍ "നാടിന്‍റെ നേരവകാശികൾക്കൊപ്പം".
2014 - അട്ടപ്പാടിയിൽ നിന്നും അട്ടത്തോടിലേക്ക്, "ഓണം ശബരി നിവാസികള്‍ക്കൊപ്പം".
2015 - 'ഗോത്ര ഗ്രാമത്തിലേക്കൊരോണത്തുടി' കോഴിക്കോട് പേരാമ്പ്ര മുതുകാട് കോളനിയില്‍...
നേര്‍രേഖഓണം 2016
പാലക്കാട്ട് പട്ടാമ്പി കൊപ്പം പുലാശ്ശേരിയിലെ
#അഭയം ജീവകാരുണ്യ അനാഥ അഗതി പുനരധിവാസകേന്ദ്രത്തിലാണ്...

നേര്‍രേഖ ഓണം 2016
സ്നേഹസ്പര്‍ശം...
സെപ്തംബര്‍ 11, 2016
രാവിലെ 10 മണിമുതല്‍.
സഹകരിക്കുക...... വിജയിപ്പിക്കുക

"2015 മെയ്‌ 9 ന്‌ രാവിലെ പത്രങ്ങൾ തുറന്നവരൊക്കെ ഒന്നാം പേജിലെ ആ ചിത്രമായിരിക്കും ആദ്യം ശ്രദ്ധിക്കുക. ജീവിതത്തിലെ ഏറ്റവും...
26/07/2016

"2015 മെയ്‌ 9 ന്‌ രാവിലെ പത്രങ്ങൾ തുറന്നവരൊക്കെ ഒന്നാം പേജിലെ ആ ചിത്രമായിരിക്കും ആദ്യം ശ്രദ്ധിക്കുക. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിൽ എല്ലാ സൗരഭ്യവും വിടരുന്ന മുഖ കാന്തിയില്ലേ, അങ്ങനെയുള്ള പ്രസന്ന വദനവുമായി കുറച്ച്‌ ചെറുപ്പക്കാർ. ഫോട്ടോയുടെ അടിക്കുറിപ്പ്‌ വായിച്ചവരെല്ലാം രണ്ട്‌ തട്ടിലായിക്കാണണം. ഒരു കൂട്ടർ വെറുപ്പ്‌ കൊണ്ട്‌ ഒരിക്കൽ കൂടെ ആ ചിത്രം കാണാൻ ആഗ്രഹിക്കാത്തവർ, മറ്റൊരു കൂട്ടർ അഭിമാനം കൊണ്ടും ആവേശം കൊണ്ടും പിന്നെയും പിന്നെയും ആ ചിത്രത്തെ നോക്കി രോമാഞ്ചം കൊണ്ടവർ. നമുക്ക്‌ രണ്ടാമത്തെ കൂട്ടരെക്കുറിച്ച്‌ സംസാരിക്കാം."

അഷ്കര്‍ കെ.എ യുടെ ലേഖനം

കൂടുതല്‍ വായനയ്ക്ക് : http://nerrekha.com/reasonfordoubt/

July 26, 2016--എനിക്കവരെ സംശയമാണ്‌ ; അതിന്‌ കാരണങ്ങളുണ്ട്‌.

"കോണ്‍ഗ്രസ്സ് ഭരിച്ചപ്പോള്‍ സോണിയക്ക് കസവ് സാരി കൊടുത്ത മുതലാളി പണ്ട് വാജ്‌പേയി സര്‍ക്കാരിനോടും ഇപ്പോള്‍ മോഡി സര്‍ക്കാരി...
15/06/2016

"കോണ്‍ഗ്രസ്സ് ഭരിച്ചപ്പോള്‍ സോണിയക്ക് കസവ് സാരി കൊടുത്ത മുതലാളി പണ്ട് വാജ്‌പേയി സര്‍ക്കാരിനോടും ഇപ്പോള്‍ മോഡി സര്‍ക്കാരിനോടും കാട്ടുന്ന സ്നേഹവും വിധേയത്വവും സമുദായ ഉന്നതിക്കാണെന്ന് തെറ്റിദ്ധരിപ്പിച്ചു സമുദായത്തെ കൂടെ നിര്‍ത്താനുള്ള കുടില തന്ത്രമാണ്. ഇത് തന്നെയാണ് വെള്ളാപ്പള്ളി എക്കാലവും പയറ്റിപ്പോരുന്നതും. തന്‍റെ കഴുത്തില്‍ കുരുക്ക് വീഴാതിരിക്കാനുള്ള അടവ് മാത്രമാണ് സമുദായസ്നേഹമെന്ന മുഖംമൂടി. എന്നാലിത്തവണ മുതാളിയുടെ മോഹം ഒരു പടികൂടി കടന്നായിരുന്നു. സ്വന്തം സാമ്പത്തിക അഭിവൃദ്ധി എന്നതിനപ്പുറം ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഗുരുദേവദര്‍ശനത്തെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്ത മകനെ ഈഴവ സമുദായത്തിന്‍റെ ലേബലില്‍ ഒരു കരയിലെത്തിക്കുക എന്ന ലക്ഷ്യവുമായാണ് അദ്ദേഹം ചരടുവലികള്‍ നടത്തിയത്. അതിനദ്ദേഹം തിരഞ്ഞെടുത്ത വഴി ഏറ്റവുമെളുപ്പത്തില്‍ കേരളത്തില്‍ വിറ്റഴിക്കാമെന്ന് വെറുതെ വ്യാമോഹിച്ച വര്‍ഗീയതയുടെതായിരുന്നു; സ്വയം പ്രഖ്യാപിത കമ്യൂണിസ്റ്റ് മുഖമൂടിയില്‍ നിന്ന് സംഘപരിവാര്‍ കളസത്തിലെക്കുള്ള ചുവടുമാറ്റം."

ബിനു കേശവന്‍ എഴുതിയ ലേഖനം. വായിക്കാന്‍ : http://nerrekha.com/vellappalli_nadeshan

June 15, 2016--വാല് മുറിഞ്ഞ വെള്ളാപ്പള്ളി

"ഉദുമ സമാധാനം കാംക്ഷിക്കുന്നവരുടെ നാടാണ്. ഇടതുപക്ഷത്തിനു നല്ല മേധാവിത്വം ഉണ്ടെങ്കിലും മറ്റുള്ള രാഷ്ട്രീയ പാർടികളിൽ വിശ്വ...
09/06/2016

"ഉദുമ സമാധാനം കാംക്ഷിക്കുന്നവരുടെ നാടാണ്. ഇടതുപക്ഷത്തിനു നല്ല മേധാവിത്വം ഉണ്ടെങ്കിലും മറ്റുള്ള രാഷ്ട്രീയ പാർടികളിൽ വിശ്വസിക്കുന്നവരും ഒരു പ്രശ്നവുമില്ലാതെ ജീവിക്കുന്ന നാട് . അവിടെ കണ്ണൂരിൽ ചെയ്തത് പോലെ അശാന്തിയുടെ വിത്ത് മുളപ്പിക്കാനാണ് കെ സുധാകരൻ ശ്രമിച്ചത്‌. സമാധാനപരമായി, സൌഹൃദത്തോടെ നാടിനെ മുന്നോട്ടു കൊണ്ടുപോകണമെന്നും , നന്മയുടെ രാഷ്ട്രീയം ഇവിടെ പുലരണമെന്നും ആഗ്രഹിക്കുന്ന പ്രസ്ഥാനമാണ് സിപിഐഎം. സുധാകരൻ വന്ന് അട്ടഹസിച്ചാൽ അങ്ങനെയൊന്നും വിരണ്ടുപോകുന്നവരല്ല സിപിഐഎംകാർ . കള്ളപ്പണത്തിന്റെയും കള്ളിന്റെയും ഗുണ്ടകളുടെയും ഹുങ്കിൽ ഉദുമയുടെ സ്വൈര്യ ജീവിതം തകർക്കാൻ തുനിഞ്ഞിറങ്ങിയപ്പോൾ സമ്മതിദാനാവകാശത്തിലൂടെ മറുപടി നൽകി ഉദുമയിലെ പ്രബുദ്ധ സമൂഹം."

http://nerrekha.com/udumapolitics/

June 8, 2016--ഉദുമയുടെ രാഷ്ട്രീയം

മോഡിക്ക് പഠിക്കുന്ന ചാണ്ടി...കണ്ണൂ൪ എയ൪പ്പോട്ടെന്ന പേരിൽ വ്യാജ ഫോട്ടോയുമായി ഉമ്മൻ ചാണ്ടി
06/05/2016

മോഡിക്ക് പഠിക്കുന്ന ചാണ്ടി...
കണ്ണൂ൪ എയ൪പ്പോട്ടെന്ന പേരിൽ വ്യാജ ഫോട്ടോയുമായി ഉമ്മൻ ചാണ്ടി

05/05/2016

തമിഴ് ഹാസ്യനടി വിദ്യു രാമന്റെ പാസ്‌പോര്‍ട്ടും പണവും വിദേശയാത്രക്കിടെ മോഷ്ടിക്കപ്പെട്ടു. ഓസ്ട്രിയയിലെ വിയന്നയില്‍ വെച്ചാണ് സംഭവം നടന്നത്. പാസ്‌പോര്‍ട്ടും ക്രെഡിറ്റ് കാര്‍ഡും പണവുമുള്‍പ്പെടെയുള്ള വിലപ്പെട്ട സാധനങ്ങളാണ് മോഷ്ടാക്കള്‍…

29/04/2016

April 29, 2016--കുമാരന്‍ മാഷില്‍ നിന്നും രാമചന്ദ്രന്‍മാഷിലേക്ക്…. നാം മുന്നോട്ട്.

07/03/2016

പ്രോഗ്രാം ചാര്‍ട്ട് നേരത്തെ കിട്ടിയിരുന്നത് കൊണ്ട് പോകുന്നതിന് മുന്‍പേ തന്നെ കാണാനുള്ള കാഴ്ചകളെ കുറിച്ചെല്ലാം ഒരു സേര്‍ച്ച്‌ നടത്തി ഏകദേശ ധാരണ നേടിയിരുന്നു. മെഡിറ്ററെനിയനില്‍ നിന്നും വരുന്ന തണുത്ത …

04/03/2016

ഇന്ത്യയില്‍ നിന്നല്ല...
ഇന്ത്യക്ക് അകത്താണ് ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണ്ടത്.
കനയ്യ കുമാറിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം വായിക്കാം... >>>>
http://nerrekha.com/jnu-kanaiya-speech-last-day/

http://nerrekha.com/jnu-kanaiya-speech-last-day/
04/03/2016

http://nerrekha.com/jnu-kanaiya-speech-last-day/

ഇന്ത്യയില്‍ നിന്നല്ല...
ഇന്ത്യക്ക് അകത്താണ് ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണ്ടത്.
കനയ്യ കുമാറിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം വായിക്കാം... >>>>
http://nerrekha.com/jnu-kanaiya-speech-last-day/

ഇന്ത്യയില്‍ നിന്നല്ല...ഇന്ത്യക്ക് അകത്താണ് ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണ്ടത്.കനയ്യ കുമാറിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂ...
04/03/2016

ഇന്ത്യയില്‍ നിന്നല്ല...
ഇന്ത്യക്ക് അകത്താണ് ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണ്ടത്.
കനയ്യ കുമാറിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം വായിക്കാം... >>>>
http://nerrekha.com/jnu-kanaiya-speech-last-day/

പിരമിഡുകളുടെ നാട്ടില്‍ - ഭാഗം - 2
03/03/2016

പിരമിഡുകളുടെ നാട്ടില്‍ - ഭാഗം - 2

രണ്ടാമത്തെ ദിവസം ഞങ്ങളുടെയാത്ര അലക്സാണ്ട്രിയയിലേക്ക് ആയിരുന്നു . മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ പേരില്‍ അറിയപ്പെടുന്ന നഗരം. 334 ബി.സി.യിൽ മഹാനായ അലക്സാണ്ടർ ചക്രവർത്തിയാണ് ഈ നഗരം സ്ഥാപിച്ചത്. 641 വരെ ഈ നഗരം ഈജിപ്തിന്റെ തലസ്ഥാനമായിരുന്നു. മെഡിറ്ററേനിയൻ കടൽത്തീരത്തിന്റെ 32 കിലോമീറ്ററിലായി ഈ നഗരം വ്യാപിച്ച് കിടക്കുന്നു. പുരാതന റോമന്‍ ഭരണത്തിന്റെ നിരവധി ചരിത്ര സ്മാരകങ്ങള്‍ അവിടെയുണ്ട്. ചരിത്രാതീത കാലത്തെ എന്തെല്ലാം ശേഷിപ്പുകളാണ് അവിടെ ഞങ്ങള്‍ക്കായി കാത്തിരിക്കുന്നത് എന്ന ആകാംക്ഷയോടെയോടെ ഗൈഡ്മുഹമ്മദ്‌ ഞങ്ങള്‍ക്കായി തയ്യാറാക്കി നിര്‍ത്തിയ വാഹനത്തില്‍ യാത്ര തുടങ്ങി.


വഴിയില്‍ ഉടനീളം ഗ്രാമങ്ങള്‍ . ഒറ്റകഴുത വലിക്കുന്ന കൈവണ്ടികള്‍ , കൊച്ചു കൊച്ചു വീടുകള്‍ ,പഴയ ബൈക്കിനുപിറകില്‍ കരിമ്പിന്‍കെട്ടോ പുല്ല് കെട്ടോ കെട്ടിവച്ച് പോകുന്ന കര്‍ഷകര്‍ , ഇരുവശവും പച്ചപരവതാനിവിരിച്ച ഗോതമ്പ് പാടങ്ങള്‍ , കരിമ്പ്‌ തോട്ടങ്ങള്‍ , കാബേജ് ക്വാളിഫ്ലവര്‍ കൃഷിയിടങ്ങള്‍, സ്കൂള്‍ ബാഗും തോളിലിട്ട് നടന്നുനീങ്ങുന്ന വിദ്യാര്‍ഥികള്‍, ഈകാഴ്ചകളെല്ലാം ഇതൊരുഉത്തരേന്ത്യന്‍ കുഗ്രാമമാണോ എന്ന്തോന്നിച്ചു ..കേരളത്തില്‍ ഇപ്പോള് അപൂര്‍വ കാഴ്ചയായി മാറിയ കണ്ണെത്താ ദൂരം വരെ നീണ്ടു കിടക്കുന്ന കൃഷിയിടങ്ങള്‍ ഈ ഇരുണ്ട ഭൂഘണ്ഡത്തിലെ അത്ഭുതകാഴ്ച തന്നെആയിരുന്നു .
നഗരത്തിലേക്ക് അടുക്കാന്‍ തുടങ്ങിയതോടെ റോഡിന്‍റെയും കെട്ടിടങ്ങളുടെയും സ്റ്റൈല്‍ മാറിത്തുടങ്ങി . കെയ്റോയില്‍നിന്നും വ്യത്യസ്തമായി ആധുനിക നഗരമാണ് അലക്സാണ്ട്രിയയില്‍ കാണാന്‍ കഴിഞ്ഞത്.
ഞങ്ങളുടെ പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാരം ആദ്യം പോകേണ്ടത് The open air Roman Amphitheatre ലെക്കായിരുന്നു . പക്ഷെഅത് റിപ്പയര്‍ പണി നടക്കുകയായത് കൊണ്ട് അടച്ചിട്ടിരിക്കുകയാണ് എന്ന്ഗൈഡ് പറഞ്ഞു . 1967 ല്‍ നിര്‍മ്മാണാവശ്യത്തിനായി കുഴിച്ചപ്പോള്‍ ആണ് ഈ തിയേറ്റര്‍ കണ്ടെത്തിയത്. ഈജിപ്തില്‍ ഇപ്പോഴും ധാരാളം സ്ഥലങ്ങളില്‍ excavation നടന്നുകൊണ്ടിരിക്കുന്നത് കാണാന്‍ കഴിഞ്ഞു.
റോമന്‍ തിയേറ്റര്‍ കാണാന്‍ കഴിയാത്ത സ്ഥിതിക്ക് അടുത്ത ലക്ഷ്യമായ Pompey's Pillar കാണാനായി പുറപ്പെട്ടു .അലക്സാണ്ട്രിയ യിലെ ഒരു കുന്നിന്‍ മുകളില്‍ ആണ് ഈ പില്ലര്‍ സ്ഥിതി ചെയ്യുന്നത് . 297 AD യില്‍ ഗ്രീക്ക്റോമന്‍ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് ഈ പില്ലര്‍ .The Memorial of Roman Emperor Diocletian എന്നും pompeys pillar അറിയപ്പെടുന്നു . ഏറ്റവും വലിയ monolithic columns ( ഒറ്റക്കല്ലില്‍ തീര്‍ത്ത cylindrical പില്ലര്‍ ) ല്‍ ഒന്ന് എന്ന് അവകാശപ്പെടുന്നു ഈ സ്തൂപം . pillar ന്‍റെ സമീപത്തായി God Serapis ന്‍റെ തകര്‍ന്നടിഞ്ഞ ക്ഷേത്രാവശിഷ്ടങ്ങളും കാണാന്‍ കഴിഞ്ഞു .
പിന്നീട് montazah park and palace ലേക്ക്. സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പേയുള്ള കാഴ്ചകളുംശേഷിപ്പുകളും തേടി ചെന്ന ഞങ്ങള്‍ക്ക് അത്രയൊന്നും പൌരാണികമല്ലാത്ത പാലസ് കാണാന്‍ വലിയഉത്സാഹമൊന്നുംതോന്നിയില്ല . മെഡിട്ടറെനിയന്‍ തീരത്തുള്ള പാര്‍ക്കും പാലസും കാണുന്നതിനേക്കാള്‍ മനോഹരമായ കടല്‍ത്തീര കാഴ്ചകളാണ് ഞങ്ങളെ ആകര്‍ഷിച്ചത് . ധാരാളം വിനോദസഞ്ചാരികളും തദ്ദേശീയരും കടല്‍ തീരത്ത് ഉല്ലസിക്കാന്‍ എത്തിയിരുന്നു .

അസഹിഷ്ണുതയുടെ നേര്‍കാഴ്ചകള്‍
02/03/2016

അസഹിഷ്ണുതയുടെ നേര്‍കാഴ്ചകള്‍

എഴുതേണ്ടെന്ന് കരുതിയതാണ്. സുഹൃത്ത് ടിസി രാജേഷിന്റെ എഫ്.ബി പോസ്റ്റ് കണ്ടപ്പോള്‍ എഴുതാതെ വയ്യെന്നായി, അത് കൊണ്ടാണ്. സിന്ധു സൂര്യകുമാറിനെതിരായ ഭീഷണിഫോണ്‍കോളുകളെ പത്രപ്രവര്‍ത്തകസമൂഹം ഇത്ര ഗൗരവത്തിലെടുക്കേണ്ടിയിരുന്നില്ല , സിന്ധു ആ സംഭവത്തെ അവഗണിച്ചാല്‍ മതിയായിരുന്നു എന്നാണ് രാജേഷ് ആ പോസ്റ്റില്‍ പറയുന്നത്. ശക്തമായി വിയോജിക്കുന്നു. ഇപ്പോഴത്തേതിനെക്കാള്‍ ഗൗരവത്തിലെടുക്കണം ആ സംഭവത്തെ എന്ന് പറയാനാണ് ഈ എഴുത്ത്.
ഇന്ത്യാവിഷനില്‍. ബാല്‍താക്കറെ മരിച്ചവാര്‍ത്ത വന്ന നേരം. ഞാനാണ് ബുള്ളറ്റിന്‍ വായിക്കുന്നത്. പ്രമുഖരുടെ മരണം സംഭവിച്ചാല്‍ എല്ലായ്‌പോഴുമെന്ന പോലെ മറ്റ് പ്രമുഖരെ ഫോണില്‍ വിളിച്ച് പ്രതികരണം എടുക്കുകയാണ്. പല രാഷ്ട്രീയപാര്‍ട്ടികളുടെയും നേതാക്കള്‍ ഫോണില്‍ വരുന്നു, അനുശോചനം അറിയിക്കുന്നു. അങ്ങനെ പോവുകയാണ് ബുള്ളറ്റിന്‍. ഇടയ്ക്ക് ഫോണില്‍ ആളെ കിട്ടാത്ത സമയത്ത് മരണ വാര്‍ത്തയുടെ വിശദാംശങ്ങള്‍, അദ്ദേഹം ആരായിരുന്നു എന്നൊക്കെ നമ്മള്‍ പറഞ്ഞ് കൊണ്ടിരിക്കുന്നുണ്ട്. ഇടയ്‌ക്കെപ്പോഴോ പിസിആറില്‍ നിന്ന് പ്രൊഡ്യൂസര്‍ ചെവിയില്‍ പറഞ്ഞു. ചേട്ടാ,വല്യ പ്രശ്‌നായിട്ടുണ്ട്. താക്കറേയെ അപമാനിച്ചൂന്ന് പറഞ്ഞിട്ട് തെറി വിളി വന്നു തുടങ്ങിയിട്ടുണ്ട്. ഇപ്പോ ഓഫീസില്‍ പോലീസ് വരും. പ്രൊഡ്യൂസര്‍ തമാശ പറയുകയാണെന്നാണ് വിചാരിച്ചത്. അല്ലായിരുന്നു.ബുള്ളറ്റിന്‍ കഴിഞ്ഞ് പുറത്തിറങ്ങി താഴേക്ക് നോക്കുമ്പോ സംഗതി ശരിയാണ്. പോലീസ് വന്നിട്ടുണ്ട്. റിസപ്ഷനിലെ ഫോണുകള്‍ താഴെ എടുത്ത് വെച്ചിരിക്കുന്നു. അല്ലാത്തവ കെടന്ന് നിര്‍ത്താതെ അടിക്കുകയാണ്.
സംഭവിച്ചത് ഇതാണ്, ഇടയ്‌ക്കെപ്പോഴോ ആരോ താക്കറെയെ സങ്കുചിതരാഷ്ട്രീയത്തിന്റെ വക്താവും നേതാവും എന്ന് വിശേഷിപ്പിച്ചിരുന്നേ്രത, ഉണ്ടാകും, താക്കറെയെ അപമാനിച്ചതില്‍ പ്രതിഷേധിച്ചാണ് വിളിക്കുന്നത്, ശിവസേനക്കാരാണത്രേ. സഹദേവന്‍ സാറിന്റെയും ബഷീര്‍ക്കയുടെയും ഫോണിലേക്ക് നിര്‍ത്താതെ തെറിവിളിയാണ്. ഞങ്ങള്‍ അങ്ങോട്ട് വന്ന് ഓഫീസ് തല്ലിപ്പൊളിക്കും എന്ന് കൂടെ പറയുന്നുണ്ട്. ആദ്യമൊക്കെ അവഗണിച്ചെങ്കിലും പിന്നീട് രക്ഷയില്ലാണ്ടായപ്പോ പാലാരിവട്ടം പോലീസിനെ വിളിച്ച് പറഞ്ഞു.തമാശയായി എടുക്കേണ്ട ഞങ്ങള്‍ അങ്ങോട്ട് വരാം എന്ന് പറഞ്ഞാണ് പോലീസ് വന്ന് താഴെ കിടക്കുന്നത്.ഇതൊക്കെ ഈ ഒരു മണിക്കൂറിനകത്താണ് നടക്കുന്നത്. പോലീസ് വന്നതിന് ശേഷവും ഫോണ്‍ ഒന്നിന് പുറമെ ഒന്നായി അടിച്ച് കൊണ്ടിരിക്കുകയാണ്. സഹദേവന്‍സാറും, ബഷീര്‍ക്കയും സഹികെട്ട് ഇടയ്ക്ക് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്നുണ്ട്. ഓണ്‍ ചെയ്യുമ്പോ മുതല്‍ പിന്നെയും അടിച്ച് തുടങ്ങും. എടുത്ത് പോയാല്‍ എടാ പോടാ വിളികളാണ് അപ്പുറത്ത് നിന്ന്.ബഷീര്‍ എന്ന മുസ്ലീം പേര് പ്രത്യേകമായെടുത്ത് തെറിക്ക് ഘടകമാക്കുന്നുമുണ്ട്.ആ ദിവസം മുഴുവന്‍ അതങ്ങനെ തുടര്‍ന്നു. ഇടയ്ക്ക് താരതമ്യേന പ്രകോപനം കുറഞ്ഞൊരുത്തനോട് സംസാരിച്ചപ്പോള്‍ സഹദേവന്‍സാറിന് മനസ്സിലായ കാര്യം ഇതാണ്. ഇന്ത്യാവിഷന്‍ താക്കറെയെ അപമാനിച്ചു , ഈ നമ്പരുകളില്‍ വിളിക്കൂ എന്ന് പറഞ്ഞ് ആരൊക്കെയോ മെസ്സേജ് ചെയ്ത് നല്‍കിയതാണ് ഓഫീസിലെയും ഇവരിരുവരുടെയും നമ്പരുകള്‍.സംഘടിതമായ നീക്കം.
മാധ്യമസ്ഥാപനങ്ങളിലേക്കോ, മാധ്യമപ്രവര്‍ത്തകര്‍ക്കോ ചീത്തവിളി വരുന്നത് വളരെ സാധാരണമായ സംഭവമാണ്. തെറി വിളിക്കുന്നവര്‍ പറയുന്ന ഏറ്റവും സാധാരണമായ കാര്യമാണ് കൊല്ലും എന്നത്.സാധാരണഗതിയില്‍ അതങ്ങനെ തന്നെ അവഗണിക്കപ്പെടാറാണ് പതിവ്. പക്ഷെ സിന്ധുവിന്റെ കാര്യത്തില്‍ ഉണ്ടായത് അങ്ങനെ തള്ളിക്കളയേണ്ട സംഗതിയല്ല. രാജേഷ് പറയും പോലെ വാര്‍ത്ത കണ്ട് പ്രകോപിതനായ ഏതെങ്കിലുമൊരാള്‍ വിളിച്ച് നിന്നെ കൊന്ന് കളയും എന്ന് പറയുകയല്ല. ഇല്ലാത്തൊരു കുറ്റം ആരോപിച്ച് വലിയൊരാള്‍ക്കൂട്ടത്തെ മാനസികമായ ആക്രമണത്തിനായി നിയോഗിക്കുകയാണ്. ഒന്നിന് പിറകെ ഒന്നായി വിളിച്ച് തല്ലും,കൊല്ലും എന്ന് പറയുകയാണ്. ഒരാളായിരുന്നെങ്കില്‍ പോടാ പ്രാന്താ എന്ന് പറഞ്ഞ് അവഗണിക്കാമായിരുന്നു. താക്കറെയുടെ മരണത്തിന്റെയന്ന് ഞങ്ങളുടെ ഓഫീസ് അക്ഷരാര്‍ത്ഥത്തില്‍ അതിന്റെ ജോലി ചെയ്യാനാകാത്ത വിധം ഫ്രീസ് ചെയ്യപ്പെട്ടുവെന്നത് അനുഭവമാണ്.ഇത് പരിഹരിക്കുക എന്നതായി അന്നത്തെ ഏറ്റവും വലിയ പണി. അതിനും ഉപയോഗിക്കേണ്ട ഫോണുകള്‍ പക്ഷെ ഓണ്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലുമാണ്.
മാധ്യമങ്ങളാല്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ആക്രമിക്കപ്പെടുമ്പോള്‍ അവയടെ അനുയായികളും മാധ്യമങ്ങളെ, ചിലപ്പോഴൊക്കെ മാധ്യമപ്രവര്‍ത്തകരെ ചീത്ത വിളിക്കാറുണ്ട്.സാധാരണമാണത്. പക്ഷെ ഇന്ത്യാവിഷന്റെയും സിന്ധുവിന്റെയും കാര്യത്തില്‍ ഈ സാധാരണ കാര്യമല്ല ഉണ്ടായത്. ഇത് കേരളത്തിലെ മറ്റൊരു രാഷ്ട്രീയപക്ഷവും ചെയ്യാത്ത സംഗതിയാണ് എന്നത് നല്ല ബോധ്യം വേണം. ഇന്ത്യാവിഷനില്‍ ശിവസേനയങ്കില്‍ സിന്ധുവിന്റെ കാര്യത്തില്‍ ബിജെപിക്കാര്‍ തന്നെ. എപ്പോള്‍ വേണമെങ്കിലും ആക്രമണസജ്ജരായി ഇങ്ങനെയൊരു കൂട്ടം നമുക്കിടയില്‍ തന്നെയുണ്ട് എന്നത് നിസ്സാര കാര്യമല്ല. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ഈ കൂട്ടത്തിന് പത്തേ പത്ത് മിനിറ്റിന്റെ സാവകാശത്തില്‍ തടസ്സപ്പെടുത്താനാകും എന്നതിനെയാണ് ഗൗരവമായി കാണേണ്ടത്. അത്തരം സംഗതികളിലേക്ക് എല്ലാരും പോയാല്‍ എന്താണുണ്ടാവുക എന്നത് ആലോചിക്കുകയും വേണം.
സിന്ധുവിന്റെ കാര്യത്തില്‍ പ്രധാനപ്പെട്ട മറ്റൊരു സംഗതി കൂടെയുണ്ട്. ബഷീര്‍ക്കയുടെ കാര്യത്തില്‍ മുസ്ലീം പേരിനെ അവരുപയോഗിച്ചത് പോലെ ഇവിടെ സ്ത്രീയെന്നതിനെയാണ് ഇവിടെ ആ ബഗിടാപ്പികള്‍ ഉപയോഗിച്ചിട്ടുണ്ടാവുക. ഫെയ്‌സ്ബുക്കില്‍ സ്ത്രീകളോട് പെരുമാറുന്ന മലയാളി ആണിന്റെ വാചകങ്ങള്‍ വായിക്കുന്നവരല്ലേ നമ്മള്. എങ്ങനെയാകും ഇങ്ങനെയൊരു കൂട്ടം സിന്ധുവിനോട് സംസാരിച്ചുട്ടുണ്ടാവുക എന്നത് ഊഹിക്കാനാകുന്നതേയുള്ളൂ. സ്ത്രീകളെ തെറിവിളിക്കുന്ന ഈ ഫ്രസ്‌ട്രേറ്റഡ് മല്ലു ആണ്‍കൂട്ടത്തിന്റെ ഭീഷണി കൊല്ലും എന്നതല്ല , അതെക്കാള്‍ വയലന്‍സ് നിറഞ്ഞ ഒന്നാണ് എന്ന് ഫെയ്‌സ്ബുക്ക് വായിക്കുന്നവര്‍ക്കെങ്കിലും അറിയാമല്ലോ. ഒരു നിമിഷം ഇടവേള നല്‍കാതെ , ഇമ്മാതിരി ഭീഷണി സംഘടിതമായി ഫോണില്‍ വിളിക്കുന്നത് ഒരു ഒറ്റവ്യക്തിയെ ഒരു നിലയ്ക്കും ബാധിക്കില്ല എന്നാണോ കരുതുന്നത്.
നിസ്സാരസംഗതിയല്ല ഇത്. ഇതാണ് ഞങ്ങളുടെ പ്രവര്‍ത്തനരീതി അടങ്ങി നിന്നോളണം എന്ന് ബോധ്യപ്പെടുത്തുകയാണ് അവര്‍. മറ്റാരെയും പോലല്ല ഞങ്ങളുടെ രീതി വേറെയാണ് എന്ന് ബോധ്യപ്പെടുത്തുകയാണ്. ഇതിനെ ആവശ്യമായ ഗൗരവത്തിലെടുത്ത് തന്നെ പ്രതിഷേധിക്കണമെന്നാണ് തോന്നുന്നത്.

Address


Alerts

Be the first to know and let us send you an email when Nerrekha Online Magazine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share