For the Truth

  • Home
  • For the Truth

For the Truth Like us to get more updates

ഞങ്ങള്‍ ഒരു കൊടിയുടെയോ പാര്‍ട്ടി യുടെയോ ഭാഗം അല്ല ...ആരെയും പ്രീതിപ്പെടുത്താനോ ഭയപ്പെടാനോ തയ്യാറുമല്ല...
ഇഷ്ട്ടപ്പെടലും ഇല്ലെങ്കിലും സത്യം സത്യമായിതന്നെ പറയും ...
പറഞ്ഞിരിക്കും ...because we stand here FOR THE TRUTH.

13/04/2024
15/12/2022

മരണത്തെക്കുറിച്ചു തന്നെയാണ് ഞാൻ ഇന്നും എഴുതുന്നത്. ഇന്നത്തെയാത്ര അഞ്ച് മൃതദേഹങ്ങളോടൊപ്പമാണ്. അതിലൊന്ന് മലയാളിയും.

അത്യപൂർവ്വമായ ഭാര്യാഭർതൃസ്നേഹത്തിന്റെ കഥയാണിത്.

അയാള്‍ നാട്ടിലേക്ക് എന്നും വിളിക്കും. ഭാര്യയുമായി ഏറെനേരം ഫോണിൽ സംസാരിക്കും. മക്കളെ വിവാഹം കഴിപ്പിച്ചയച്ചതിനാൽ ഒറ്റപ്പെട്ടുപോയ ഭാര്യക്ക് ഒരു ആശ്വാസത്തിനായാണ് അയാൾ കൂടുതൽ സമയം സംസാരിച്ചിരിക്കാറുള്ളത്.
അകന്നിരിക്കുമ്പോഴും സ്നേഹത്തിന്റെ തീവ്രത അവർ പരസ്പ്പരം അനുഭവിച്ചിരുന്നു.

പെട്ടന്നു തന്നെയാണ് അയാൾ അസുഖബാധിതനായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. പക്ഷെ, താൻ രോഗിയായെന്നും ആശുപത്രിയിൽ ആണെന്നുമുള്ള കാര്യങ്ങൾ അയാൾ തന്റെ ബീവിയിൽ നിന്നും മറച്ചുപിടിച്ചു...കാരണം, അവളിതറിഞ്ഞാൽ ഒരുപാട്‌ വിഷമിക്കും. അത് സംഭവിക്കരുത്.അയാൾക്കും അവളെ അത്രക്ക് ഇഷ്ടമായിരുന്നു... സംഭാഷണത്തിനിടയിൽ "എന്റെ ഭാര്യ... എന്റെ ഭാര്യ" എന്ന് എല്ലാവരോടും പറയുമായിരുന്നു...

ആറാംനാൾ നാട്ടിലേക്ക് വിളിച്ചപ്പോൾ സംസാരമദ്ധ്യേ അയാൾ തന്റെ രോഗവിവരങ്ങൾ തുറന്നു പറഞ്ഞു... "എനിക്ക് തീരെ സുഖമില്ല. ഇപ്പോൾ ആശുപത്രിയിൽ ആണ്." വിചാരിച്ചപോലെതന്നെ ഫോണിന്റെ മറുതലക്കൽ ഒരു നിലവിളി... "വിഷമിക്കേണ്ട... വേഗം സുഖപ്പെടും"... അയാൾ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു... ബീവിയുടെ തേങ്ങലോടെ ഫോൺ സംസാരം മുറിഞ്ഞു...

ഏകദേശം ഒരു മണിക്കൂർ... ഒരു സുഹൃത്ത്‌ ആശുപത്രിമുറിയിൽ എത്തി. അയാൾ വല്ലാതെ വിഷമത്തിലായിരുന്നു.

എന്തുപറ്റി? ചോദ്യം അയാളെ വല്ലാതെ പരിഭ്രമത്തിലാക്കി... പറയണോ...? പറയാതിരിക്കണോ...?എന്തായാലും പറഞ്ഞല്ലേ പറ്റൂ...അയാൾ ഉച്ചഭക്ഷണം കഴിച്ചു തീരുംവരെ സുഹൃത്ത്‌ അക്ഷമനായി മുറിയിൽ

അവസാനം പറഞ്ഞു... തന്റെ വീട്ടിൽ നിന്നും എന്നെ വിളിച്ചിരുന്നു. തന്റെ ബീവിക്ക് പെട്ടെന്ന് വയ്യാതായിരിക്കുന്നു...

അയാൾ ഇത്രയേ അപ്പോൾ പറഞ്ഞുള്ളൂ...യഥാർത്ഥത്തിൽ അയാളുടെ ബീവി തന്റെ ഭർത്താവുമായി നടത്തിയ ഫോൺ സംഭാഷണത്തിനൊടുവിൽ തലകറങ്ങി വീഴുകയും ഹൃദയസ്തംഭനം സംഭവിക്കുകയുമായിരുന്നു.
അയാള്‍ വല്ലാതെ അസ്വസ്ഥനായി കിടക്കയിൽ ഇരുന്നു... നിറകണ്ണുകളോടെ പ്രാർത്ഥിച്ച് വീണ്ടും കിടന്നു.

ഒരു പത്തു മിനിട്ട് ആയിക്കാണും. നെഞ്ചിനൊരു വേദന. അയാള്‍ തന്റെ ബീവിയോടൊപ്പം പരലോകത്തേക്ക് യാത്രയായി....

പറഞ്ഞറിയിക്കാനാകാത്ത സ്നേഹനൂലിനാൽ ബന്ധിക്കപ്പെട്ട മനുഷ്യബന്ധങ്ങൾ....

"ഞാൻ മരിച്ചിട്ടേ നിങ്ങൾ മരിക്കാവൂ"... പലപ്പോഴും അവൾ അയാളോട് പറയാറുണ്ടായിരുന്നു.

ദൈവം ആ വാക്കുകൾ നിറവേറ്റിക്കൊടുത്തിരിക്കുന്നു... മരണത്തിലും അവരെ ഒന്നിപ്പിച്ചിരിക്കുന്നു.

അഷ്റഫ് താമരശ്ശേരി

27/11/2022

Giovanni Beretta now leads Burj Al Arab alongside his VP role in the group. Burj Al Arab Jumeirah has a new general manager. burj al arab, Burj Al Arab Jumeirah, hospitality news, hotel news, jumeirah group, jumeirah hotels and resorts. People.

09/11/2022
14/08/2022

ബ്രിട്ടീഷുകാരോട് പൊരുതി രക്ത സാക്ഷിയായ ഒരു RSS കാരന്റെ പേര് പറയാൻ കഴിയുമോ??

സായിപ്പിന്റെ വൃത്തികെട്ട ഷൂ നക്കിയത് കാരണം വയറുവേദന വന്ന് ചത്ത ചരിത്രം പോലുമില്ലാത്ത സംഘികൾക്ക് മുന്നിൽ രാജ്യസ്നേഹം ബോധ്യപ്പെടുത്തേണ്ട ഗതികേട് ഞങ്ങള്‍ക്കില്ല !!

01/08/2022
30/06/2022

യുദ്ധത്തിൽ മനസിനും ശരീരത്തിനും മുറിവേറ്റ ഫാൻ തി കിം ഫുക് അൻപത് വർഷത്തിനിപ്പുറമാണ് ബോംബ് ആക്രമണത്തിലേറ്റ പൊള്...

28/06/2022

ഗുജറാത്ത് വംശഹത്യയും
നരേന്ദ്ര മോദിയുടെ ക്ലീൻചിറ്റും ....................................................
ഗുജറാത്തിലെ വംശഹത്യ, കൃത്യമായി പറഞ്ഞാൽ 20 വർഷങ്ങൾക്ക് മുൻപ് അരങ്ങേറിയതാണ്. 993 ഗ്രാമങ്ങളിലും 151 നഗരങ്ങളിലുമായി വ്യാപിച്ച കലാപത്തിൽ മൂവായിരത്തോളം മുസ്ലീങ്ങളാണ് അന്ന് കൊല്ലപ്പെട്ടത്. 284 പോലീസ് സ്റ്റേഷൻ അതിർത്തിയിലും, 154 നിയോജക മണ്ഡലങ്ങളിലും കലാപം നടന്നതായാണ് റിപ്പോർട്ട്. 2002 ഫെബ്രുവരി 27 നാണ് ,നാല് മാസം നീണ്ടു നിന്ന കലാപം പൊട്ടിപ്പുറപ്പെടുന്നത്. സംഘ പരിവാർ സംഘനകളായിരുന്നു അതിന്റെ ആസൂത്രകർ. ആ കേസിൽ നിന്നാണ് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരോദ മോദിയേയും മറ്റ് 63 പേരേയും സുപ്രീം കോടതി കഴിഞ്ഞ ദിവസം കുറ്റ വിമുക്തരാക്കിയത്. അതിന് പിന്നാലെയാണ് മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദ്, കലാപസമയത്ത് ഗുജറാത്തിലെ ADGP ആയിരുന്ന ആർ.ബി.ശ്രീകുമാർ, മുൻ IPS ഉദ്യോഗസ്ഥൻ സഞ്ജയ് ഭട്ട് എന്നിവർക്കെതിരെ ഗുജറാത്ത് സർക്കാർ കേസെടുത്തത്. മൂവരും മോദിയുടെ നിശിത വിമർശകരും , കലാപത്തിൽ അന്നത്തെ സർക്കാറിന്റെ പങ്ക് ജനമദ്ധ്യത്തിൽ കൊണ്ടുവരാൻ ശ്രമിച്ചവരുമാണ്. കള്ളക്കേസിൽ കുടുക്കിയാണ് ടീസ്റ്റയേയും, ശ്രീകുമാറിനേയും ഇപ്പോൾ ജയിലിലടച്ചിട്ടുള്ളത്. അതിന് അവസരമൊരുക്കിയതാകട്ടെ രാജ്യത്തെ സുപ്രീംകോടതിയും . നിയമവാഴ്ച്ചയോടുള്ള ജനങ്ങളുടെ വിശ്വാസം തന്നെ നഷ്ടപ്പെടുത്തുന്നതാണ് ഈ സംഭവവികാസങ്ങൾ .

ജസ്റ്റിസ് എ.കെ.ഖൻവാൽകർ, ദിനേശ് മഹേശ്വരി,രവികുമാർ എന്നിവരുൾപ്പട്ട ബെഞ്ചാണ് നരേന്ദ്ര മോദിയേയും കൂട്ടരേയും കുറ്റവിമുക്തരാക്കിയത് . പ്രസ്തുത വിധിയിൽ ഇങ്ങിനെ പറയുന്നു:

"Conspiracy cannot be readily inferred merely on the basis of the inaction or failure of the State administration -inaction or failure of some officials of one section of the State administration cannot be the basis to infer a pre-planned criminal conspiracy by the authorities of the State Government or to term it as a State sponsored crime(violence)against the minority community."
(Para 44 - 47).

അതായത് ഉത്തമാ... കാലാപങ്ങളൊക്കെ നടന്നിട്ടുണ്ട്. ആയിരക്കണക്കിന് നിരപരാധികൾ അതിൽ കൊല്ലപ്പെട്ടിട്ടുമുണ്ട്. പതിനായിരം കോടിയിലധികം രൂപയുടെ സ്വത്തുവകകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒന്നര ലക്ഷത്തിലധികം മുസ്‌ലീങ്ങൾക്ക് നാട് വിടേണ്ടി വന്നിട്ടുണ്ട്. ഇതിനെല്ലാം സംസ്ഥാന സർക്കാർ സാക്ഷിയായിരുന്നു എന്ന് നാനാവതി കമ്മീഷനും പ്രത്യേക അന്വേഷണ സംഘവും വ്യക്തമാക്കിയിട്ടുമുണ്ട്. എങ്കിലും അതിന്റെ ഉത്തരവാദിത്തം അന്നത്തെ മുഖ്യമന്ത്രിയ്ക്കില്ല എന്നാണ് പരമോന്നത കോടതിയുടെ ഇപ്പോഴത്തെ കണ്ടെത്തൽ. ഒരു കലാപവും സ്വമേധയാ ഉണ്ടാവുകയില്ല എന്നും, അതിന് വലിയ ആസൂത്രണം ആവശ്യമാണെന്നും ഈ പരമോന്നത ദൈവങ്ങളോട് ആരാണ് ഒന്നു പറഞ്ഞു കൊടുക്കുക..?

2002 ഫെ. 27 ന് രാവിലെ 7.45 നാണ് ഗോദ്രയിൽ വെച്ച് സബർമതി തീവണ്ടിയുടെ എസ് -7 കോച്ചിൽ തീപിടുത്തം ഉണ്ടാവുന്നതും, നിരവധി ഹിന്ദു തീർത്ഥാടകർ കൊല്ലപ്പെടുന്നതും. നാല് മാസം നീണ്ടു നിന്ന മുസ്ലീം വംശഹത്യയുടെ തുടക്കം അതായിരുന്നു. മുസ്ലീങ്ങൾ, ഹിന്ദു തീർത്ഥാടകരെ തീ വെച്ചു കൊന്നു എന്നാരോപിച്ചാണ് സംഘപരിവാർ സംഘടനകൾ ആസൂത്രിതമായ അക്രമങ്ങൾ അഴിച്ചുവിട്ടത്. എന്നാൽ, തീവണ്ടിയിലെ തീപിടുത്തം എങ്ങനെ സംഭവിച്ചു , ആരാണ്അത് ചെയ്തത് എന്നൊന്നും ഇന്നും കണ്ടെത്തിയിട്ടില്ല എന്നതാണ് വാസ്തവം. മുസ്ലീങ്ങളാണ് എന്നത് ഒരാരോപണം മാത്രമാണ്. നാസികളുടെ ശിഷ്യന്മാരായ സംഘപരിവാർ തന്നെയാകണം ആ കൊടുംക്രൂരതയും ചെയ്തിട്ടുണ്ടാവുക. കാര്യസാദ്ധ്യത്തിനായി എന്തും ചെയ്യുന്നതാണവരുടെ രീതി.

കലാപങ്ങളെപ്പറ്റി അന്വേഷിക്കാൻ നിയമിതമായ നാനാവതി കമ്മീഷൻ ബജറങ്ക്‌ ദൾ, വിശ്വഹിന്ദു പരിഷത്ത്, ആർ.എസ്. എസ്. തുടങ്ങിയ സംഘടനകൾക്കൊന്നും കലാപങ്ങളിൽ പങ്കില്ല എന്ന റിപ്പോർട്ടാണ് നൽകിയത്.! കമ്മീഷൻ അകെ കുറ്റവാളികളായി കണ്ടെത്തിയത് തെറ്റായ വാർത്തകൾ പ്രസിദ്ധീകരിച്ച മാധ്യമങ്ങളെ മാത്രമാണ്. മുസ്ലീങ്ങൾ, ഹിന്ദു സ്ത്രീകളെ കൊന്നു തള്ളുന്നു എന്ന് തെറ്റായ വാർത്തകൾ നൽകിയിരുന്നു ചില മാധ്യമങ്ങൾ .(ദി എക്സ്പ്രസ്സ്, സന്ദേശ് എന്നിവ ഉദാഹരണങ്ങൾ) എന്നാൽ അത്തരം വിഷയങ്ങളിൽ ഇക്കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഒരു നടപടിയും സംസ്ഥാന സർക്കാർ എടുത്തില്ല എന്നത് മറ്റൊരു വസ്തുതയായി നിലനിൽക്കുകയും ചെയ്യുന്നു.

കലാപങ്ങളെപ്പറ്റി അന്വേഷിക്കാൻ Special Investigation team (SIT) രൂപീകരിക്കുന്നത് സുപ്രീം കോടതിയുടെ തീരുമാനപ്രകാരമായിരുന്നു. അതിന്റെ അധ്യക്ഷനായിരുന്ന ആർ.കെ രാഘവന്റെ ട്രാക്ക് റെക്കോഡുകൾ പലതും അടിമുടി സംശയങ്ങൾ നിറഞ്ഞതാണ്. രാജീവ്ഗാന്ധിയുടെ കൊലപാതകത്തിനു കാരണമായ സെക്യൂരിറ്റി വീഴ്ചകളുടെ ഉത്തരവാദികളിൽ ഒരാളായി വർമ്മ കമ്മീഷൻ ചൂണ്ടിക്കാട്ടിയ ആളാണ് രാഘവൻ. എന്നിട്ടും അദ്ദേഹത്തെ സംരക്ഷിച്ച്, സി.ബി.യുടെ അധ്യക്ഷനാക്കുവാൻ 1999 ലെ വാജ്‌പേയ് സർക്കാരാണ് തീരുമാനിച്ചത്. SIT യുടെ പ്രവർത്തനം പാതിവഴിയിൽ ഉപേക്ഷിച്ച അയാൾ മോദിയുടെ ആശ്രിതനായി സൈപ്രസ്സിൽ അംബാസിഡറായി പോയ കാര്യവും ഇപ്പോൾ ഓർക്കേണ്ടതാണ്.

ആ SIT ആണ് ഗുജറാത്ത് മുഖ്യമന്ത്രിക്കും മറ്റ് 63 ആളുകൾക്കും നേരത്തെ ക്‌ളീൻ ചിറ്റ് നൽകിയത്. അതിനെ ചോദ്യം ചെയ്ത് സക്കിയ ഇഹ്സാൻ ജഫ്രി (കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് MP ആയിരുന്ന ഇഹ്സാൻ ജഫ്രിയുടെ ഭാര്യ.) നൽകിയ കേസ്സിൽ രണ്ടാം വാദിയായിരുന്നു ടീസ്റ്റ സെറ്റിൽവാദ്. രാഘവന്റെ നേതൃത്വത്തിലുള്ള സമിതിയുടെ കണ്ടെത്തലിലൂടെ കടന്നു പോയ കോടതിക്ക് ഫെബ്രുവരി 27 മുതലുള്ള ഭീകരമായ മനുഷ്യക്കുരുതിയിൽ ഒരു ഗൂഢാലോചനയും തോന്നിയില്ല എന്നതാണ് മോദിക്കാലത്തെ ഇന്ത്യനവസ്ഥ!

ഗോദ്രയിലെ തീവണ്ടി ദുരന്തത്തിന് ശേഷം,തലസ്ഥാനത്തു നിന്നും 300 കി.മീ .അകലെ നിന്ന് അവിടെയെത്തിയ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയും തുടർന്ന് നടന്ന സംഭവങ്ങളും കോടതിയുടെ വിധിയിൽ നിന്ന് തന്നെ വായിക്കാവുന്നതാണ്. എന്നാൽ, അതിൽ മുഴച്ചു നിൽക്കുന്ന അസ്വാഭികതകളിൽ നമ്മുടെ പരമോന്നത നീതിപീഠത്തിന് സംശയങ്ങളേതും ഉണ്ടായില്ല എന്നത് അമ്പരപ്പിക്കുന്നതാണ്. മാത്രമല്ല, കോടതി വിധിയിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ വാദിയായ വ്യക്തിയെയും ( ടീസ്റ്റ സെതൽവാദ്) കലാപങ്ങളിൽ ഭരണകൂടത്തിന് പങ്കുണ്ട് എന്ന് സത്യവാങ്മൂലം നൽകിയ സംസ്ഥാന മുൻ ഡി.ജി.പി യെയും (ആർ.ബി ശ്രീകുമാർ) അറസ്റ്റ് ചെയ്യുവാൻ ഗുജറാത്ത് പോലീസ് തായ്യാറാവുകയും ചെയ്തിരിക്കുന്നു. ജൂൺ 25 ന്റെ അടിയന്തിരാവസ്ഥാ വാർഷികം സംഘപരിവാർ ഏതായാലും ഗംഭീരമാക്കി.

ഇനി ,SIT യുടെ കണ്ടെത്തലുകളിൽ ചിലത് താഴെ കൊടുക്കുന്നു :

1)കലാപ കാലത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ മാനസിക നിലയെപ്പറ്റി SIT യുടെ 2010 ലെ ഇടക്കാല റിപ്പോർട്ടിൽ പറയുന്നത് ഇങ്ങിനെയാണ്: "Every action has an equal and opposite reaction" എന്ന സംസ്ഥാന ഭരണാധിപന്റെ മനോനില ( അദ്ദേഹമത് പരസ്യമായി പറയുകയും ചെയ്തു.) ഗുൽബർഗ്,നരോദ പാട്യ എന്നിവിടങ്ങളിൽ നടന്ന കുരുതികളിലേക്ക് കാര്യങ്ങളെ എത്തിക്കുവാൻ സഹായിച്ചു .
(പേജ് 69).

2) ഗോദ്ര അനിഷ്ട സംഭവം ഉണ്ടായ ദിവസം സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി മുസ്‌ലിം സമൂഹം കൂട്ടത്തോടെ കൊല്ലപ്പെട്ട ഒരു ഇടവും സന്ദർശിക്കുവാൻ ഇഷ്ടപെട്ടില്ല .
(പേജ് 8) .

3) ഗോദ്ര ദുരന്തത്തിന്റെ മറവിൽ കലാപ സാദ്ധ്യതകൾ വർദ്ധിക്കുവാൻ മുഖ്യമന്ത്രിയുടെ സമീപനം അവസരം ഉണ്ടാക്കി.
(പേജ് 8)

4) ഗൗരവ് യാത്രയിൽ നടത്തിയ പരാമർശം : 2002 സെപ്റ്റംബർ 9 നു നടന്ന ഗൗരവ് യാത്രയിൽ (മെഹ്സാന ജില്ല) മുസ്‌ലിം സമുദായത്തിന്റെ എണ്ണം വർധിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസംഗം മത സ്പർദ്ധ വർധിപ്പിച്ചു.
(പേജ് 160).

5) ഫെബ്രുവരി 28 ലെ ബന്ദ് നിരോധിക്കുവാൻ സർക്കാർ മുതിർന്നില്ല. ബന്ദ് പ്രഖ്യാപിച്ച VHP, അതിന്റെ മറവിലാണ് ഗുൽ ബർഗ്-നരോദ പാട്യ കൂട്ടക്കുരുതിക്ക് നേതൃത്വം നൽകിയത്. മാർച്ച് ഒന്നിലെ ബന്ദ് , സർദാപുരം, ഊദ്, സീസൻ തുടങ്ങിയ അര ഡസൻ ഇടങ്ങളിൽ കലാപം ഉണ്ടാക്കുവാൻ കാരണമായി (പേജ് 171 )

6 ) കലാപ ആഹ്വാനം നൽകിയ മാധ്യമങ്ങളെ സംസ്ഥാന സർക്കാർ നിയന്ത്രിക്കുവാൻ ശ്രമിച്ചില്ല.
(പേജ് 79) .

7) പ്രധാനപ്പെട്ട പല പോലീസ് രേഖകളും പിന്നീട് നശിപ്പിക്കപ്പെട്ടു.
(പേജ് 13).

8 ) തീവണ്ടിയിൽ വെന്തു മരിച്ച മനുഷ്യരുടെ മൃതദേഹങ്ങൾ ജയ ദീപ് പട്ടേൽ എന്ന VHP നേതാവിന് കൈ മാറുവാൻ മുഖമന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനിച്ചു. ജയ ദീപ് തൊട്ടടുത്ത ദിവസം നരോദയിലെ രണ്ടു കലാപങ്ങൾക്ക് നേതൃത്വം നൽകി. (പേജ് 38 )

9 ) മൃതദേഹങ്ങൾ അഹമ്മദാബാദിൽ എത്തിക്കുവാൻ സർക്കാർ സഹായം ചെയ്തു. 6 മണിക്കൂർ സമയം എടുത്ത് കലാപങ്ങൾ ഉണ്ടാക്കുവാൻ ഉതകും വിധം വിലാപയാത്രയെ153 കി.മീ.ദൂരം പിന്നിടുവാൻ അവസരം നൽകി. (പേജ് 91)

10 ) ഫെബ്രുവരി 27 നു വൈകിട്ട് മുഖ്യമന്ത്രി വിളിച്ചു ചേർത്ത മീറ്റിങ്ങിൽ ചീഫ് സെക്രട്ടറി, ഡി.ജിപി മുതലായവർ പങ്കെടുത്തിരുന്നു. അവിടെ വെച്ച് , പോലീസ് നിഷ്ക്രിയമാകണം എന്ന നിർദ്ദേശം നരേന്ദ്ര മോദി നൽകി എന്നാണ് സഞ്ജയ് ഭട്ടിൽ നിന്നും പുറത്തു വന്ന വാർത്ത.ഇതിനെ SIT കളവായി പരിഗണിച്ചു. എന്നാൽ അന്ന് ADGP ആയിരുന്ന ആർ.ബി ശ്രീകുമാർ ഈ വിവരം സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരുന്നു.

11 ) അശോക് ഭട്ട്, ഐ.കെ.ജഡേജ എന്നീ ക്യാബിനറ്റ് മന്ത്രിമാർ അഹമ്മദാബാദിലെ പോലീസ് കൺട്രോൾ റൂമിൽ ചെന്ന് കാര്യങ്ങൾ നിയന്ത്രിച്ചു. അതിൽ മന്ത്രി അശോക് ഭട്ട്, നരോദ പാട്യ കലാപങ്ങൾക്ക് നേതൃത്വം കൊടുത്ത ജയദീപിനെ ഫോണിൽ വിളിച്ചതായ തെളിവുകൾ SIT ക്ക് ലഭിച്ചു. (പേജ് 41)

12 )മറ്റൊരു മന്ത്രി ഗോർദാൻ സഡഫിയ അഹമ്മദാബാദ് കലാപത്തിൽ നേതൃത്വപരമായ പങ്കുവഹിച്ചു. (പേജ് 69 )

കലാപങ്ങളിൽ സഹായകമായ പങ്കുവഹിച്ച എം.കെ.ടണ്ടൻ, ഗോണ്ടിയ,സുബ്ബറാവു, അശോക് നാരായണ, പി.സി.പാണ്ഡെ, നിത്യാനന്ദം,രാകേഷ് അസ്താന,വൻസാര എന്നിവർക്ക് ഉന്നത പദവികൾ നൽകുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
(പേജ് 69 )

മുകളിൽ കൊടുത്ത വിവരങ്ങൾ SIT അംഗങ്ങൾ അഞ്ച് വർഷത്തിൽ അധികം എടുത്തു ശേഖരിച്ചതാണ്. അത് വായിക്കുന്ന ഏതൊരാൾക്കും കലാപങ്ങൾ അവിചാരിതമായി ഉണ്ടായതല്ല എന്ന് മനസ്സിലാവും. കലാപ സമയത്തും ശേഷവും തങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചർക്ക് സംസ്ഥാന സർക്കാർ ഉയർന്ന പദവികൾ നൽകി എന്ന് SIT മനസ്സിലാക്കിയിരുന്നു. (നരോദ പാട്യ കൂട്ടക്കുരിതിയിൽ കുറ്റക്കാരിയായ മായ കോഡ്‌നാനി സംസ്ഥാന മന്ത്രിസഭയിൽ എത്തി.)

ഗുൽബർഗ് കൂട്ടക്കുരുതിയിൽ രക്ത സാക്ഷിയാകേണ്ടി വന്ന ഇസ്ഹാൻ ജഫ്രിയുടെ ജീവിത പങ്കാളിയുടെ വേദനകൾക്ക് ഒരു വിലയും നൽകാതിരുന്ന സുപ്രീംകോടതി, കേസിൽ കക്ഷി ചേർന്ന ടീസ്റ്റ സെതൽവാദ് നടത്തിവന്ന മനുഷ്യാവകാശ പോരാട്ടങ്ങളെ വിലകുറച്ചു കാണുകയും ചെയ്തു. തങ്ങളുടെ നയങ്ങളെ എതിർക്കുന്ന മനുഷ്യാവകാശപ്രവർത്തകരോടുള്ള ബി.ജെ.പി സർക്കാരുകളുടെ മനോഭാവം അതേപടി സുപ്രീം കോടതിയും പങ്കുവെയ്ക്കുന്നത് പോലെയാണ് വിധി പ്രസ്താവം കേട്ടാൽ തോന്നുക. ടീസ്റ്റയുടെ സംഘടനയായ 'Citizen for Justice and Peace' ഒൻപത് കലാപങ്ങൾക്ക് നേതൃത്വം കൊടുത്ത 120 ആളുകൾക്ക് (മായ കോഡ്‌നാനിയും ബാബു ബജരംഗ്‌ദളും ഉൾപ്പെടെ) ശിക്ഷ വാങ്ങി കൊടുക്കുന്നതിൽ വിജയിച്ച കാര്യം സുപ്രീം കോടതി മറക്കുകയായിരുന്നു. ടീസ്റ്റക്കും, മോദി സർക്കാരിന്റെ വിവേചനങ്ങൾക്ക് വിധേയമായ നീതിമാനായ ഉദ്യോഗസ്ഥൻ ശ്രീകുമാറിനും,സംസ്ഥാന സർക്കാരിന്റെ കലാപ ത്വരക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ ജയിലിൽ കിടക്കുന്ന സഞ്ജയ് ഭട്ടിനുമെതിരെ പുതിയ കേസ്സുകൾ ചുമത്തുകയാണ് ഇപ്പോൾ ഗുജറാത്തിലെ സർക്കാർ.

ഇതിനിടെ, ഗുജറത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ഹരൻ പാണ്ഡ്യയുടെ മരണ കാരണങ്ങൾ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. കലാപത്തിന്റെ പേരിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കുവാൻ തുടങ്ങിയ അദ്വാനിയുടെ ശിഷ്യന്റെ മരണം പല രഹസ്യങ്ങളും പുറത്തുവരുവാനുള്ള അവസരം ഇല്ലാതെയാക്കുകയും ചെയ്തു.അതിനു ശേഷം സൊഹ്‌റാബുദീൻ ദമ്പതികളെ വെടിവെച്ചു കൊന്നതും , പ്രത്യേക കോടതി ജഡ്ജ് ലോയയുടെ ദുരൂഹ മരണവും ഒറ്റപ്പെട്ട സംഭവങ്ങളാണ് എന്നു കരുതുന്നവർ ഏത് ലോകത്താണാവോ ജീവിക്കുന്നത്...!?

1933 ഫെബ്രുവരി 27 നാണ് നാസികൾ ജർമ്മൻ പാർലമെന്റിന് തീയിട്ടത്. അത് നടത്തിയത് കമ്മ്യൂണിസ്റ്റുകാരാണെന്നും പറഞ്ഞ് അവരെ കൂട്ടക്കശാപ്പ് ചെയ്തു ഗസ്റ്റപ്പോകൾ. തീയിടൽ സംഘടിപ്പിച്ച നാസികൾ സംഭവത്തിന് ശേഷം ജർമ്മൻ കോടതിയെ നാസി പാർട്ടിയുടെ ആഗ്രഹങ്ങൾക്ക് വിധേയമാക്കി മാറ്റിയതാണ് ചരിത്രം. അങ്ങനെയാണ് Sondergericht (സൊൻടാകിറെയിസ്റ്റ്) കോടതികൾ ഉണ്ടാകുന്നത്.കോടതികൾ വരെ ഭരണാധിപരുടെ ആഗ്രഹങ്ങൾക്ക് വേണ്ടി മാത്രമാകുന്ന അവസ്ഥ !അവരെ വിമർശിക്കുന്നവരെ നിശബ്ധമാക്കുവാൻ പട്ടാളവും പോലീസും . അതിന് കുട പിടിക്കാൻ കോടതിയും . സമാനമായ അവസ്ഥയിലേക്ക് ഇന്ത്യയും നീങ്ങുകയാണോ ? 1930 കളിൽ തന്നെ ഹിറ്റ്ലറേയും, മുസ്സോളിനിയേയും സന്ദർശിച്ച് അവരുടെ നയങ്ങളിൽ ആവേശം കൊണ്ടവരാണ് ആർ.എസ്.എസും, ഹിന്ദു മഹാസഭയും എന്നും ഈയവസരത്തിൽ ഓർക്കണം.

എന്നാൽ, കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളൊന്നും ഇക്കാര്യങ്ങൾ അറിഞ്ഞ മട്ടേയില്ല. അവർ, വയനാട്ടിൽ അവിവേകം കാണിച്ച ഏതാനും പ്രവർത്തകരെ മുൻ നിർത്തി, എസ്.എഫ്. ഐ എന്ന സംഘടനയെ ആകെ കഴുവേറ്റാൻ കയറന്വേഷിച്ചു നടക്കുകയാണ്. രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. വേറെയെന്തൊക്കെ കാര്യങ്ങൾ നോക്കാനുണ്ടെന്നോ അവർക്കൊക്കെ .....കഷ്ടം.

കെ.ജയദേവൻ
( അനിൽ. ഇ പി യുടെ കുറിപ്പിനെ അധികരിച്ച് എഴുതിയത്.)

കാലം വരുംമറുപടി പറയേണ്ട കാലംഇരയെ ചേർത്തുപിടിക്കുന്ന കരങ്ങളുമായി..കാലം വരും...
28/06/2022

കാലം വരും
മറുപടി പറയേണ്ട കാലം
ഇരയെ ചേർത്തുപിടിക്കുന്ന കരങ്ങളുമായി..
കാലം വരും...

ഞാനന്ന് ഗുൽബർഗ് സൊസൈറ്റിയെക്കുറിച്ച് എഴുതിയില്ല, എന്തുകൊണ്ടെന്നാൽ എനിക്ക് അനുഭവപ്പെട്ട കാര്യങ്ങളെഴുതാൻ വാ...

13/06/2022
08/05/2022
18/04/2022
16/04/2022
11/04/2022
05/04/2022
30/03/2022
29/03/2022
02/03/2022
27/02/2022
മലയാളി പൊളിയല്ലേ 😃
20/01/2022

മലയാളി പൊളിയല്ലേ 😃

10/01/2022

Address


Website

Alerts

Be the first to know and let us send you an email when For the Truth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share