ONE 2 FIVE Media

  • Home
  • ONE 2 FIVE Media

ONE 2 FIVE Media Entertainment

15/08/2023
പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് (69) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അ...
08/08/2023

പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് (69) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. നാളെ രാവിലെ 9 മുതൽ 12 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സിദ്ദിഖിന്റെ ഭൗതികശരീരം അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് ആറിന് എറണാകുളം സെന്റട്രൽ ജുമാ മസ്ജിദിലാണ് കബറടക്കം.

26/06/2022

'മഹേഷിന്റെ പ്രതികാരം കണ്ട് കമോൺട്രാ ഫഹദേ എന്ന് അന്ന് കേരളം ഒന്നടങ്കമാണ് വിളിച്ചിരുന്നങ്കില്‍ ഇന്ന് സഥിതി മാറി. പുഷ്പയിൽ ഭൻവർ സിംഗ് ഷെഖാവത്തും വിക്രത്തിലെ അമറും വരാന്‍ പോവുന്ന മാരി സെല്‍വരാജ് ചിത്രം മാമന്നിലെ കഥാപാത്രവും ഫഹദ് ഫാസിൽ എന്ന ബ്രാന്‍ഡിനെ ഇന്ത്യന്‍ സിനിമയിലേയ്ക്ക് ഒന്നാകെ വിളിക്കുകയാണ്. ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ചുള്ള ആ യാത്രയില്‍ ഒന്നാകെ നിറയുന്നത് ഫഹദ് എന്ന താരത്തിനപ്പുറം, ഫഹദ് എന്ന നടനാണ്. കഴിഞ്ഞ ആറു മാസത്തിനി‌യില്‍ 300 കോടി ക്ലബ്ലില്‍ ഇടം നേടിയ രണ്ട് സിനിമകളിലെ പ്രധാന താരവും ഫഹദ് തന്നെ.
സോ കോൾഡ് ചോക്ളേറ്റ് നായകനിൽ നിന്നും ഹീറോ ഇമേജ് ഇല്ലാത്ത തരം കഥാപാത്രങ്ങളിലേക്കുള്ള യാത്ര. ഒരു നടനെ സംബന്ധിച്ച് വലിയ വെല്ലുവിളിയായ ഈ മാറ്റം വിജയകരമായി ഫലം കണ്ടു എന്നതാണ് ഫഹദ് എന്ന നടനെ വേറിട്ട് നിര്‍ത്തുന്നത്. അതുകൊണ്ട് തന്നെയാണ് ഒരേ അച്ചിൽ വാർത്തെടുക്കുന്ന നായകന്മാരെ കണ്ടുമടുത്ത മലയാളി പ്രേക്ഷകരുടെ മുന്നിൽ വ്യത്യസ്തമായ കഥാപാത്രങ്ങളുമായി ഫഹദ് എത്തുന്നതും അതിന് കയ്യടികള് നേടുന്നതും.

2009 മുതൽ 2022 വരെ നീളുന്ന പന്ത്രണ്ടു വർഷങ്ങൾക്കിടയിൽ ഫഹദ് എന്ന നടൻ മലയാള സിനിമയെ വിസ്മയിപ്പിച്ചതെങ്ങനെ എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഒള്ളൂ. ഈ പന്ത്രണ്ടു വർഷങ്ങൾ തന്നിലെ നടനെ രാകി മിനുക്കിയ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാന് ശ്രദ്ധ കാട്ടി എന്നതാണത്. സിനിമയുടെ വെള്ളി വെളിച്ചത്തിലെ മിന്നും സൂപ്പര്‍ താരം ആകാന്‍ ശ്രമിക്കാതെ വീണ്ടും വീണ്ടും നടനാകാനാണ് എന്നും അയാള്‍ ശ്രമിച്ചത്.

2002-ൽ 'കയ്യെത്തും ദൂരത്തിലൂ'ടെ അരങ്ങേറ്റം പാളിയപ്പോള്‍ എടുത്ത ഇടവേള തന്നിലെ നടനെ അടയാളപ്പെടുത്താന്‍ മാത്രം ഫഹദ് കഠിന പ്രയത്നം ചെയ്തു. 7 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം 2009- ൽ ഇറങ്ങിയ 'കേരള കഫെ'യിലെ 'മൃത്യുഞ്ജയം' എന്ന ചെറു സിനിമയിൽ ഫഹദ് വീണ്ടും പ്രത്യക്ഷപെട്ടു. കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലെ ചോക്ലേറ്റ് ഹീറോയായ സച്ചിന്റെ പതര്‍ച്ചകളില്‍ നിന്ന്, അര്‍ജുനന്‍ എന്ന നാഗരികയുവാവിന്റെ ശരീരഭാഷയിലേക്കുള്ള പാകപ്പെടല്‍. കഥാപാത്രമായി വിശ്വസനീയമായി പെരുമാറുകയാണ് ഫഹദ് ചെയ്തത്. പിന്നീടുള്ള 2 വർഷങ്ങളിൽ പ്രമാണി, കോക്ക്ടയിൽ,ടൂർണമെന്റ്, തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിൽ വന്നു പോയി. ശ്രദ്ധിക്കപ്പെട്ടത് 2011ൽ റിലീസ് ആയ 'ചാപ്പാ കുരിശി'ലെ കഥാപാത്രം, ചിത്രത്തിലെ പ്രകടനം മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഫഹദിന് നേടി കൊടുത്തു. പിന്നാലെ '22 ഫീമയിൽ കോട്ടയ'വും, 'ഡയമണ്ട് നെക്‌ളേസും',. 'ആമേനും', 'അന്നയും റസൂലും' ഈ നടന്ർറെ രൂപ, ഭാവ പരിണാമങ്ങളെ മലയാളിക്ക് കാട്ടിത്തന്നു. 'അഞ്ചു സുന്ദരികൾ', 'ആർട്ടിസ്റ്റ്', തുടങ്ങിയ സിനിമകളിലെല്ലാം ഫഹദിലെ പ്രതിഭയുടെ മിന്നലാട്ടം കണ്ട പ്രകടനങ്ങൾ. 'നോർത്ത് 24 കാത'ത്തിലൂടെ മികച്ച നടനുള്ള ആദ്യത്തെ സ്റ്റേറ്റ് അവാർഡ്.
കണ്ണുകൾ കൊണ്ട് കഥാപാത്ര മനസ്സ് എഴുതി വയ്ക്കുന്ന, ചിരിയിലൂടെ പോലും കാഴ്ചക്കാരെ ഞെട്ടിക്കുന്ന, സമാനതകളില്ലാത്ത നടനായി ഫഹദ് ഫാസിൽ രൂപാന്തരപ്പെട്ടെങ്കിൽ അത് പ്രതിഭയും സമർപ്പണവും അധ്വാനവും കൊണ്ട് മാത്രമാണ്. ഇന്ത്യൻ സിനിമയിൽ ഏറ്റവും വിസ്മയിപ്പിച്ച നടന്മാർ ആരെന്ന ചോദ്യത്തിന് കമൽ ഹസ്സൻ പറഞ്ഞ പേരുകളിൽ ഒന്ന് ഫഹദായിരുന്നു. ഓരോ സിനിമ കഴിയുമ്പോഴും പ്രേക്ഷകരെ ഫഹദ് തന്നിലേക്ക് കൂടുതല് അടുപ്പിച്ചുകൊണ്ടിരുന്നു.

നോർത്ത് 24 ലെ ഹരിയും ആമേനിലെ സോളമനും ഇയോബിലെ അലോഷിയും, ദിലീഷ് പോത്തന്റെ മഹേഷും, തൊണ്ടിമുതലിലെ പ്രസാദും ഇന്നോളം മലയാളം കാണാത്ത ചില ഭാവപ്പകർച്ചകളെ പുറത്തെത്തിച്ചു. വരത്തനിലെ എബിയും, കുമ്പളങ്ങിയിലെ ഷമ്മിയും, ട്രാൻസിലെ പാസ്റ്റർ ജോഷ്വ കാൾട്ടനും , ജോജിയുമെല്ലാം പല വഴികളില് സഞ്ചരിച്ച് കാഴ്ചക്കാരെ അമ്പരപ്പിച്ചു. നമുക്കു ചുറ്റും കണ്ട മനുഷ്യര്‍ നമുക്ക് മുന്നിലേക്ക് കയറി നിന്ന കാഴ്ച. മലയാള സിനിമയുടെ മാറ്റങ്ങളെ മുന്നില് നിന്ന് നയിച്ച കഥാപാത്രങ്ങളും സിനിമകളും ഫഹദ് സമ്മാനിച്ചു. കഴിഞ്ഞ പത്തു വർഷവും അഭിനയം കൊണ്ട് ഞെട്ടിച്ച യുവനടനാര് എന്ന ചോദ്യത്തിന് ഉത്തരമായി ആദ്യ പേര് ഫഹദ് എന്നതു മാത്രമാണ്.
വാഴ്‌ത്തുപാട്ടുകള് ഫഹദ് എന്ന വ്യക്തിയെ ഒരുകാലത്തും ബാധിച്ചില്ല, ആൾക്കൂട്ടആരവങ്ങളുടെ കയ്യിടിയില്‍ നിന്ന ് മാറി തന്റെ പ്രകടനങ്ങളിലൂടെ മാത്രം പ്രേക്ഷകരോട് സംവദിക്കാൻ ആഗ്രഹിക്കുന്ന അഭിനേതാവാണ് ഫഹദ്. എന്തു കൊണ്ട് ആരാധകസംഘടന രൂപീകരിച്ചില്ല എന്ന ചോദ്യത്തിന് ഫഹദ് നല്കിയ മറുപടി കേള്ക്കണം. 20 വയസ് മുതല്‍ 30 വയസ് വരെയുള്ള പ്രായത്തിലാണ് ഒരാള്‍ തന്റെ ഭാവി സുരക്ഷിതമാക്കുന്നതെന്നും അസോസിയേഷന്‍ സിനിമയ്ക്ക് ഉണ്ടായാല്‍ മതി. നടന് ഒരു അസോസിയേഷന്റെ ആവശ്യമുള്ളതായി എനിക്ക് തോന്നിയിട്ടില്ല എന്നുമായിരുന്നു അത്.
ഏത് കഥാപാത്രങ്ങളിലേക്കും അതിവേഗം കുടിയേറാന്‍ പ്രാപ്തനായ നടന്‍ എന്ന നിലയില്‍ ഫഹദ് പകരക്കാരില്ലാത്ത പ്രതിഭയാകുന്ന കാഴ്ചയാണ് പ്രേക്ഷകന്‍ ഏറ്റവുമൊടുലിലെത്തിയ വിക്രത്തിലും കാണുന്നത്. മാതൃക തീര്‍ക്കുന്ന കഥാപാത്രങ്ങള്‍ മലയാളവും കടന്ന് ഇന്ന് തെന്നീന്ത്യ മുഴുവന്‍ നിറയുന്നു എന്നത് മലയാളത്തിന്റെയും സന്തോഷമാകുന്നു. വരാനിരിക്കുന്ന സിനിമകളുടെ പട്ടികയെടുത്താല് മലയന്‍ കുഞ്ഞും, പാച്ചുവും അത്ഭുത വിളക്കും, പുഷ്പ 2വും അങ്ങനെ കൊതിപ്പിക്കുന്ന നിര കാണാം. ഒപ്പം അയാളിലെ നടനെ കാണുവാന്‍ പ്രേക്ഷകനും കാത്തിരിക്കുന്നു.
ഫഹദ് മുന്നോട്ടുതന്നെ നടക്കുകയാണ്. ആകാരം കൊണ്ട് ഇന്ത്യയുടെ സൂപ്പർ താരങ്ങളില് നിന്ന് ഏറെ അകലെയാകും ചിലപ്പോള് ഫഹദ്. പക്ഷേ ഭാവങ്ങളുടെ അതിസൂക്ഷ്മ പ്രകടനങ്ങളിലൂടെ ഫഹദ് നടന്നുകയറുന്നത് നമ്മുടെ സിനിമയുടെ നെറുകയിലേക്ക് തന്നെയാണ്. വരും വർഷങ്ങള് അതിന് കൃത്യമായ ഉത്തരം നല്കുക തന്നെ ചെയ്യും, തീർച്ച.

23/04/2022

തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

26/03/2022

#സ്മരണാഞ്ജലി

സുകുമാരിയമ്മയില്ലാത്ത മലയാള സിനിമയുടെ എട്ട് വർഷങ്ങൾ
പത്താം വയസ്സിൽ സിനിമയിലെത്തിയ സുകുമാരി 72-ാം വയസ്സിൽ മരണം വരെ സിനിമയിൽ സജീവമായിരുന്നു, ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ രണ്ടായിരത്തിയഞ്ഞൂറിലേറെ സിനിമകളിലാണ് അഭിനയിച്ചത്

60 വര്‍ഷം നീണ്ട സിനിമാ ജീവിതം 2500 ലേറെ സിനിമകള്‍. ആറുപതിറ്റാണ്ടില്‍ ആറുഭാഷകളിലൂടെ നീണ്ട അഭിനയസപര്യയിൽ എണ്ണമറ്റ കഥാപാത്രങ്ങള്‍, മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ബംഗാളി, ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുള്ള സുകുമാരിയമ്മ അജഗജാന്തര വ്യത്യാസമുള്ള വേഷങ്ങളാണ് ഓരോ സിനിമയിലും അനായാസം കൈകാര്യം ചെയ്തത്.

എണ്ണിയാൽ ഒടുങ്ങാത്തത്ത ശ്രദ്ധേയ വേഷങ്ങള്‍ സുകുമാരിയുടേതായുണ്ട്. പൊങ്ങച്ചമുള്ള സൊസൈറ്റി ലേഡി, സ്നേഹമയിയാ അമ്മ, കുശുമ്പുള്ള അമ്മായിയമ്മ, വാല്‍സല്യം നിറഞ്ഞ മുത്തശ്ശി തുടങ്ങി ഏതു വേഷവും അസാധാരണമാം വിധം കയ്യടക്കത്തോടെ അവർ ഭംഗിയാക്കി.

ദശരഥത്തിലെ മാഗിയും തലയണമന്ത്രത്തിലെ സുലോചന തങ്കപ്പനും ബോയിങ് ബോയിങ്ങിലെ കുക്ക് ഡിക്ക് അമ്മായിയും പഞ്ചവടി പാലത്തിലെ മെമ്പർ റാഹേലും അരപ്പെട്ട കെട്ടിയ ഗ്രാമത്തിലെ ദേവികയും കാര്യം നിസാരത്തിലെ ആനിയും അമ്മ അമ്മായിയമ്മയിലെ വിശാലക്ഷിയും കേരള കഫേയിലെ നാരായണിയും കൂടാതെ വന്ദനം, നിന്നിഷ്ടം എന്നിഷ്ടം, പകൽ നക്ഷത്രങ്ങള്‍ തുടങ്ങി ഒട്ടനവധി സിനിമകളിൽ തന്മയത്വത്തോടെയുള്ള അഭിനയത്തിലൂടെ അവര്‍ വിസ്മയിപ്പിച്ചിട്ടുണ്ട്.

ലളിത, രാഗിണി, പത്മിനിമാരുടെ നൃത്ത ട്രൂപ്പിൽ തന്‍റെ എട്ടാമത്തെ വയസ്സിൽ അരങ്ങേറ്റം കുറിച്ച സുകുമാരി അതുവഴി സിനിമയിലെ ചില നൃത്തരംഗങ്ങളിലേക്കും എത്തുകയായിരുന്നു. അങ്ങനെ 10-ാം വയസ്സിൽ ഇരവ് എന്ന തമിഴ്ചിത്രത്തിലുള്ള ഗാനരംഗത്തിലൂടെ ആദ്യമായി സിനിമയില്‍ മുഖം കാണിക്കുകയായിരുന്നു. അതു കൂടാതെ 4000 ത്തിലധികം സ്റ്റേജുകളില്‍ നാടകങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട് സുകുമാരി. തസ്‌ക്കരവീരന്‍ എന്നതാണ് സുകുമാരി ആദ്യമായി അഭിനയിച്ച് 1957-ൽ പുറത്തിറങ്ങിയ മലയാളചിത്രം. പത്മശ്രീ അടക്കമുള്ള നിരവധി പുരസ്‌ക്കാരങ്ങളും സുകുമാരിക്കു ലഭിച്ചിട്ടുണ്ട്. 2010 ല്‍ നമ്മ ഗ്രാമം എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡും 1974 ,1979, 1983, 1985 ലും മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും സുകുമാരിക്ക് ലഭിച്ചിട്ടുണ്ട്.
©

25/03/2022

ഈ ചിത്രത്തില്‍ ആദ്യം കാണുന്നതെന്താണ്.....?
അതു പറയും നിങ്ങളുടെ വ്യക്തിത്വം.
ക്രിസ്റ്റോ ഡാഗോറോവ് എന്ന കലാകാരൻ ആണ് ഈ ചിത്രം തയ്യാറാക്കിയത്.
തിങ്ങിനിറഞ്ഞ ഒരു കൂട്ടം മരങ്ങള്‍..താഴെ വേരുകള്‍..ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ഒറ്റനോട്ടത്തില്‍ കണ്ടാല്‍ നിങ്ങള്‍ക്കെന്താണ് തോന്നുക? മരങ്ങളോ, വേരുകളോ അതോ ചുണ്ടുകളോ? എന്താണ് ആദ്യം ശ്രദ്ധയില്‍പ്പെടുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ വ്യക്തിത്വം.
ക്രിസ്റ്റോ ഡാഗോറോവ് എന്ന കലാകാരൻ ആണ് ഈ ചിത്രം തയ്യാറാക്കിയത്. ഈ ചിത്രത്തിലേക്ക് നോക്കിയാൽ ആദ്യമെന്താണോ കാണുന്നത് അതിന്‍റെ അടിസ്ഥാനത്തിൽ ആളുകളുടെ വ്യക്തിത്വവും അടിസ്ഥാനപ്പെടുത്താമെന്നാണ് വിലയിരുത്തുന്നത്. ചിത്രത്തിലേക്ക് നോക്കുമ്പോൾ ചിലർക്ക് ഇത് മരങ്ങളുടെ കൂട്ടമാണെന്ന് തോന്നാം. ഇങ്ങനെയാണ് നിങ്ങൾക്ക് തോന്നുന്നതെങ്കിൽ നിങ്ങൾ ഒരു ബഹിർമുഖനായ ആളായിരിക്കും എന്നാണ് പറയുന്നത്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് കൂടുതൽ വിലകൊടുക്കുന്ന ആളുകൾ ആയതിനാൽ ബാക്കിയുള്ളവർ എന്ത് ചിന്തിക്കും എന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായിരിക്കും ഇക്കൂട്ടര്‍.

അതേസമയം ഈ ചിത്രം കാണുമ്പോൾ ചിലർക്ക് മരങ്ങളുടെ വേരുകളായിട്ടായിരിക്കും തോന്നുകയ എങ്കിൽ അവർ അന്തർമുഖനും ലജ്ജയുള്ളവനും ആയിരിക്കുമത്രേ. വിമർശങ്ങളെ ലളിതമായി സ്വീകരിക്കാൻ കഴിയുന്നവരും സ്വയം കഠിനാധ്വാനം ചെയ്യുന്നവരും ആയിരിക്കും ഇവർ. ഒപ്പം മറ്റുള്ളവർക്ക് പ്രചോദനമാകാനും ഇത്തരക്കാർക്ക് കഴിയും. ഈ ചിത്രം കാണുമ്പോൾ ഇത് ചുണ്ടുകളാണ് എന്നാണ് തോന്നുന്നതെങ്കിൽ, ഇത്തരക്കാർ പൊതുവെ ലളിതവും ശാന്തസ്വഭാവക്കാരുമായിരിക്കുമത്രേ. പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി നിൽക്കുന്നവരും ഒഴുക്കിനൊപ്പം സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരുമായിരിക്കും ഈ സ്വഭാവക്കാർ.

മലയാളികളുടെ ഓർമ്മകളിലെന്നും ഈ മണിനാദം ഉണ്ടാവട്ടെ...മണിനാദം നിലച്ചിട്ട് ഇന്ന് ആറ് വർഷങ്ങൾ...
06/03/2022

മലയാളികളുടെ ഓർമ്മകളിലെന്നും ഈ മണിനാദം ഉണ്ടാവട്ടെ...
മണിനാദം നിലച്ചിട്ട് ഇന്ന് ആറ് വർഷങ്ങൾ...

22/02/2022

കെപിഎസി ലളിത അന്തരിച്ചു...
ആദരാഞ്ജലികൾ...🌹

06/02/2022

പതിറ്റാണ്ടുകളോളം സംഗീത പ്രേമികളുടെ മനസ്സിൽ ഭാവങ്ങളുടെ നാദമഴ പെയ്യിച്ച ഇന്ത്യയുടെ
ഒരേയൊരു വാനമ്പാടി
ലത മ​ങ്കേഷ്കർ ഓർമയായി...
ആദരാഞ്ജലികൾ

29/10/2021

കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരമായ അവസ്ഥയിലായിരുന്നു പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.46 വയസ്സായിരുന്നു.

28/10/2021

ഇത് എല്ലാ മാതാപിതാക്കളും കേൾക്കേണ്ട കാര്യമാണ്....

20/09/2021

രുഗ്മിണി അമ്മയോട് വീഡിയോകോളിൽ വിശേഷങ്ങൾ തിരക്കി മോഹൻലാൽ....

14/09/2021

സിനിമാതാരം റിസബാവ അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.54 വയസായിരുന്നു..സ്ട്രോക്ക് വന്നതിനത്തുടർന...
13/09/2021

സിനിമാതാരം റിസബാവ അന്തരിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.54 വയസായിരുന്നു..സ്ട്രോക്ക് വന്നതിനത്തുടർന്ന് ചികിക്സയിലായിരുന്നു
പ്രൊഡക്ഷൻ കണ്ട്രോളർ ബാദുഷയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

07/09/2021
03/09/2021

40 വര്‍ഷം ഹിന്ദിപാട്ടുകാരനായ് ഗാനമേളകളില്‍ നിറഞ്ഞു നിന്ന മലയാളി കബീര്‍ഖാൻ...

27/08/2021

പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദ് അന്തരിച്ചു. രോഗബാധയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്.
രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ ഷീബ കാർഡിയാക് അറസ്റ്റിനെത്തുടർന്ന് മരിച്ചത്. ഭാര്യ മരിക്കുമ്പോൾ നൗഷാദ് ഐസിയുവിലായിരുന്നു. ഭാര്യയുടെ മൃതദേഹം ഐസിയുവിലെത്തിച്ച് അദ്ദേഹത്തെ കാണിച്ചിരുന്നു.
പതിമൂന്ന് വയസ്സുള്ള ഒരു മകൾ ഉണ്ട്.

22/08/2021

ഷാർജയിൽ അഷ്​റഫ്​ അലിയുടെ മക​െൻറ വിവാഹ വേദിയിൽ ഒരുമിച്ച്​ മമ്മൂട്ടിയും മോഹൻലാലും; വീഡിയോ കാണാം

21/08/2021

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 😊

21/08/2021

എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ.

നടി ശരണ്യ ശശി അന്തരിച്ചു. കാൻസർ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു...
09/08/2021

നടി ശരണ്യ ശശി അന്തരിച്ചു.

കാൻസർ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ആദരാഞ്ജലികൾ

28/07/2021

Happy Birthday....
Dulquer Salmaan

04/07/2021

'ട്രെയിന്‍ ലേറ്റായാ വിളി, കറന്റില്ലേല്‍ വിളി, ഹരാസ് ചെയ്യുന്ന തരത്തില്‍ നിരന്തരം വിളികള്‍'; വിശദീകരണവുമായി മുകേഷ് എംഎല്‍എ

21/05/2021

Happy Birthday Dear Lal :)

16/05/2021
14/05/2021

മലയാള സിനിമാ നടൻ പിസി ജോർജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വില്ലൻ വേഷ...

 #സുരേഷ്ഗോപി
11/05/2021

#സുരേഷ്ഗോപി

 #മോഹൻലാൽ ❤
11/05/2021

#മോഹൻലാൽ ❤

10/05/2021

സിനിമ വേദിക്ക് അവിസ്മരണീയമായ കഥാപാത്രങ്ങളും സിനിമകളും സൃഷ്ഠിച്ച എന്റെ സിനിമ ജീവിതത്തിന് തന്നെ ശക്തി പകർന്ന പ്രിയ സുഹൃത്ത് ഡെന്നിസ് ജോസഫിന് വിട! 🙏

10/05/2021

എൻ്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികൾ കുറിയ്ക്കുമ്പോൾ ഓർമ്മകൾ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്നപോലെയാണ് തോന്നുന്നത്. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിൻ്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും. സൗമ്യമായ പുഞ്ചിരിയിൽ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസ്. വെള്ളിത്തിരകളെ ത്രസിപ്പിക്കുന്ന എത്രയെത്ര ചടുലൻ കഥകൾ, വികാര വിക്ഷോഭങ്ങളുടെ തിരകൾ ഇളകിമറിയുന്ന സന്ദർഭങ്ങൾ, രൗദ്രത്തിൻ്റെ തീയും പ്രണയത്തിൻ്റെ മധുരവും വേദനയുടെ കണ്ണീരുപ്പും നിറഞ്ഞ സംഭാഷണങ്ങൾ. ആർദ്രബന്ധങ്ങളുടെ കഥകൾ തൊട്ട് അധോലോകങ്ങളുടെ കുടിപ്പകകൾ വരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം. അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിർത്തുന്നു, ഇടറുന്ന വിരലുകളോടെ...
പ്രണാമം ഡെന്നീസ്.

10/05/2021

ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓർമിക്കപ്പെടും. നിത്യശാന്തി നേരുന്നു

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരു...
10/05/2021

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
എക്കാലത്തെയും വലിയ ഹിറ്റുകൾ സമ്മാനിച്ച കലാകാരന് ആദരാഞ്ജലികൾ

06/05/2021

We should make these pictures an annual thing. What say Marie ?

My favourite thing to do whenever I am away, is to look at every single photo I have of yours from the time you were born. It’s the only way papa can make it through the time he spends away from you. Of all those these always have a special place in my heart.

It’s another lockdown birthday for you. And this time you had no friends over. Still you were the happiest little girl. May Allah always ensure you’re happy and smiling just as you are. We your family could ask for nothing more. You’re our joy and blessing. Our smiles and our laughter.

Happy birthday my darling. 4 years old !! We know for a whole year you’re going to wait for your next birthday. We hope you had the most special day boobootum.

Address


Opening Hours

Monday 09:00 - 12:00
Tuesday 09:00 - 12:00
Wednesday 09:00 - 12:00
Thursday 09:00 - 12:00
Friday 09:00 - 12:00
Saturday 09:00 - 12:00
Sunday 09:00 - 12:00

Website

Alerts

Be the first to know and let us send you an email when ONE 2 FIVE Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Opening Hours
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share