കവിതകൾ Malayalam Poems

  • Home
  • കവിതകൾ Malayalam Poems

കവിതകൾ Malayalam Poems മലയാളം കവിതകൾക്ക് ഒരു തുറന്ന വേദി..

27/06/2016

ഞാൻ മരിച്ചു കിടക്കുമ്പോൾ
നീയെന്റെ നെറ്റിയിൽ ഉമ്മ വെക്കണം
സ്നേഹത്താൽ മാത്രം വിളിക്കുന്ന
പേരെന്നെ നീ വിളിക്കണം,
പ്രണയത്തിൽ ദൈവം
ജീവൻ മറന്നുവെക്കാറുണ്ട്.

Lukhmanul Hakeem

by Ajith Kumar R
11/06/2016

by Ajith Kumar R

കമല സുരയ്യ മരണപ്പെടുന്നത് പൂനെയില്‍ വച്ചായിരുന്നു, 2009 മേയ് 31ന്. ബന്ധുക്കളില്‍ പെട്ട ചിലര്‍ക്ക് അവരെ ചിത കൊളുത്താന്‍ ആ...
01/06/2016

കമല സുരയ്യ മരണപ്പെടുന്നത് പൂനെയില്‍ വച്ചായിരുന്നു, 2009 മേയ് 31ന്. ബന്ധുക്കളില്‍ പെട്ട ചിലര്‍ക്ക് അവരെ ചിത കൊളുത്താന്‍ ആയിരുന്നു താല്പര്യം. അവരുടെ സാമ്പ്രദായിക ആചാരങ്ങള്‍ മതം മാറി എന്നതിന്‍റെ പേരില്‍ മാറ്റണ്ട എന്നവര്‍ കരുതി. അങ്ങനെ ചെയ്യുന്നതില്‍ ചില സ്വകാര്യ താല്പര്യങ്ങളും ഉണ്ടായിരുന്നു കാണണം.

എന്നാല്‍ എം ഡി നാലപ്പാട് എന്ന മകനും ഏതാനും വിശ്വാസികളും സുരയ്യയുടെ വിശ്വാസം അനുസരിച്ച് അടക്കം ചെയ്യലാണ് അവരോടുള്ള മര്യാദ എന്ന കാര്യത്തില്‍ ഉറച്ചു നിന്നു.

അന്ന് ഏതാനും പേര്‍ ചേര്‍ന്നെടുത്ത ദൃഡമായ തീരുമാനം ഒരു ചരിത്രമായി മാറി, പൂനെയില്‍ നിന്നും മൃതദേഹം തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ ദര്‍ശനത്തിനു വച്ച ശേഷം തിരുവനന്തപുറത്തേക്ക് കൊണ്ട് വന്നു. പാളയം ജുമാ മസ്ജിദില്‍ ജാതിമതഭേദമന്യേ മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരിയെ സ്നേഹിച്ച വലിയൊരു മനുഷ്യസമൂഹം ഒരുമിച്ചുകൂടി.

മയ്യിത്ത് നമസ്കാരം കഴിഞ്ഞു മകന്‍ നാലപ്പാട് അടക്കമുള്ളവരെ സാക്ഷിയാക്കി പാളയം പള്ളിയിലെ ഖബര്‍സ്ഥാനില്‍ അവരെ അടക്കം ചെയ്തു. മനുഷ്യസൌഹാര്‍ദ്ദത്തിന്റെ വലിയൊരു അനുഭവമായി പാളയം പള്ളി മാറി.

പേരു കൊത്തിയ മീസാന്‍ കല്ലുകളോ പ്രത്യേക അടയാളങ്ങളോ ഒന്നും അവിടെ ഉണ്ടായിരുന്നില്ല.

ഇന്നെക്ക് ഏഴുവര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു !

ഇപ്പോഴും ആ ഖബറില്‍ അവരുടേത് എന്ന് തിരിച്ചറിയുന്ന ഒരു പേരോ അടയാളമോ ഇല്ല, ഇന്ന ഖബ്റാണു എന്നു ഒരുപക്ഷെ പള്ളിയിലെ ജീവനക്കാര്‍ക്കും കുറച്ചു പേര്‍ക്കും മാത്രം അറിയുമായിരിക്കും.

എഴുത്തുകാര്‍ ജീവിക്കുന്നത് ഖബറിടങ്ങളിലോ കരിങ്കല്‍ പ്രതിമകളിലോ അല്ല, അവര്‍ കോറിയിട്ട അക്ഷരങ്ങളിലൂടെയായിരുന്നു എന്നും അവര്‍ സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു.

ധീരമായിരുന്നു, ജീവിതവും മരണവും.
പ്രാര്‍ഥനകള്‍

ബലാത്സംഗത്തെ അതിജീവിച്ച പെണ്‍കുട്ടിയെ കല്ല്യാണം കഴിക്കാന്‍ നിങ്ങള്‍ തയ്യാറാണോ?Street Encounter കേരളത്തോട് ചോദിക്കുന്നു.....
28/05/2016

ബലാത്സംഗത്തെ അതിജീവിച്ച പെണ്‍കുട്ടിയെ കല്ല്യാണം കഴിക്കാന്‍ നിങ്ങള്‍ തയ്യാറാണോ?
Street Encounter കേരളത്തോട് ചോദിക്കുന്നു..

https://youtu.be/elXfKHocxhM

Will you marry a r**e survivor? | Social Experiment Video | Street Encounter

കണ്ടെത്തിയപ്പോൾ തുമ്പിലെ അഗ്നി കെട്ടു പോയ തൂലിക
21/05/2016

കണ്ടെത്തിയപ്പോൾ തുമ്പിലെ അഗ്നി കെട്ടു പോയ തൂലിക

നന്ദിത- എപ്പോഴാണ്, ആ പേരിനെ ഇഷ്ടപ്പെട്ടു തുടങ്ങുന്നത്! നന്ദിത കെ.എസ് എന്നഎഴുത്തുകാരിയുടെ കവിതകൾ തലച്ചോറിനെ പൊട്ടി തെറിപ്പിയ്ക്കാൻ കഴിവുള്ളതായിരുന്നു. ഇന്ന് നന്ദിതയുടെ ജന്മദിനമാണ് . ഒരിക്കൽ ഒരു ജന്മദിനത്തിനു നന്ദിത തന്റെ

03/05/2016

Justice for JISHA കേരളത്തിന്റെ ഉള്ളുപൊള്ളിച്ച കൊലപാതകത്തിലെ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കാമ്പയിൻ; മലയാളികളുടെ പ്രതികരണശേഷി ഉണരേണ്ട സമയം
www.facebook.com/forjisha

Justice for JISHA, Who was brutally killed in Perumbavoor, Kerala

02/05/2016

പെരുമ്പാവൂര്‍ കുറുപ്പുംപടിയിലെ നിയമ വിദ്യാർഥിനി ജിഷ ക്രൂര പീഡനത്തിനു ശേഷമാണ് കൊല്ലപ്പെട്ടത് എന്ന് വ്യക്തമാകുംവിധമാണ് വിവരങ്ങൾ പുറത്തു വരുന്നത്. സ്വന്തം വീട്ടിൽ വികൃതമാക്കപ്പെട്ട നിലയിൽ ജിഷയുടെ മൃതദേഹം കണ്ടെത്തിയിട്ട് ദിവസങ്ങൾ കഴിഞ്ഞു.
കുറ്റകൃത്യത്തെ കുറിച്ച് ഒരു തുമ്പും ഉണ്ടാക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
സ്വന്തം വീട്ടിനകത്ത് പോലും സ്ത്രീകൾക്ക് സുരക്ഷ ഇല്ലാതായിരിക്കുന്നു. ആ കുട്ടിയുടെ അമ്മ സ്വന്തമായി ഒരു കിടപ്പാടം പണിയാനുള്ള സഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ടു പുറത്തു പോയി തിരിച്ചെത്തിയപ്പോഴാണ് മകൾ മരിച്ചു കിടക്കുന്നത് കണ്ടത്.
സമൂഹത്തിന്റെ മനസാക്ഷിക്ക് നേരെയുള്ള വെല്ലുവിളിയാണ് ഈ കുറ്റകൃത്യം. അത് ആരുനടത്തി, എങ്ങനെ എന്ന് കണ്ടെത്തി കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കേണ്ട സർക്കാർ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. പോലീസിനെ പോലീസിന്റെ പണി ചെയ്യാൻ അനുവദിക്കാത്തതിന്റെ ഫലമാണിത്.

Justice for JISHA, Who was brutally killed in Perumbavoor, Kerala

കലാഭവൻ മണിക്ക് ഇതിലും നല്ലൊരു ആദരാഞ്ജലി കിട്ടിയിട്ടുണ്ടാവില്ല
01/05/2016

കലാഭവൻ മണിക്ക് ഇതിലും നല്ലൊരു ആദരാഞ്ജലി കിട്ടിയിട്ടുണ്ടാവില്ല

കലാഭവൻ മണിക്ക് ഇതിലും നല്ലൊരു ആദരാഞ്ജലി കിട്ടിയിട്ടുണ്ടാവില്ല | Minnaminunge Minnum Minunge | unplugged songs | Jaya Lakshmi | 2016 |

സ-മരം Ammu Deepa----------മുറിച്ചു നീക്കിയാലും(നില) നില്പുസമരംതുടരുകതന്നെ ചെയ്യുമെന്ന് മരങ്ങൾ!
29/04/2016

സ-മരം Ammu Deepa
----------
മുറിച്ചു നീക്കിയാലും
(നില) നില്പുസമരം
തുടരുകതന്നെ ചെയ്യുമെന്ന്
മരങ്ങൾ!

28/04/2016

Kerala is southern most state of India. Thiruvananthapuram is the capital city of Kerala

22/04/2016

ഉത്തരത്തിൽ കെട്ടിത്തൂങ്ങുമ്പോൾ
വിശപ്പ് അറിയാത്തൊരു വയർ
അവൾ സ്വപ്നം കണ്ടിരുന്നിരിക്കണം!

Shameela Mumthas

07/04/2016
Nipin Narayanan
29/03/2016

Nipin Narayanan

"ചാഞ്ഞു കുത്തീട്ടും, ചെരിച്ചിട്ടു കുത്തീട്ടും,ചത്തില്ല ചാലക്കുടിക്കാരന്‍,ആയ കാലത്തും ആവാത്ത കാലത്തുംചാലക്കുടിക്കാരന്‍ ഞാ...
06/03/2016

"ചാഞ്ഞു കുത്തീട്ടും,
ചെരിച്ചിട്ടു കുത്തീട്ടും,
ചത്തില്ല ചാലക്കുടിക്കാരന്‍,
ആയ കാലത്തും ആവാത്ത കാലത്തും
ചാലക്കുടിക്കാരന്‍ ഞാനാണ്ടാ!"

സിനിമയ്ക്കകത്തുള്ള അഭിനയം, സിനിമയുടെ പുറത്ത്, ജീവിതത്തില്‍ അദ്ദേഹം അഭിനയിച്ചില്ല. മണ്ണിനെ അറിഞ്ഞ മനുഷ്യനായി ജീവിച്ചു. "നടന ജാഡകള്‍" ഏതുമില്ലാതെ ജീവിച്ചു.

മണി ചേട്ടാ, ഓര്‍മ്മയിലുണ്ടാവും. എന്നും! :( :'(

Shameela Mumthas
23/02/2016

Shameela Mumthas

സത്യമാണ്..
20/02/2016

സത്യമാണ്..

14/02/2016

05/12/2015

ഒരു മഴ പഠിപ്പിച്ചതെന്ത്‌?
പള്ളികളില്ല..
അമ്പലങ്ങളില്ല...
കൊട്ടാരമില്ല...
കുടിലില്ല..
എല്ലാം കയറി ഇരിക്കാവുന്ന
വെറും കെട്ടിടങ്ങൾ...
മുന്തിയതില്ല..
തരം താഴ്‌ന്നതില്ല..
എല്ലാം തണുപ്പാറ്റാനുള്ള
വെറും തുണികൾ...
ഫൈവ്‌ സ്റ്റാറില്ല..
സ്റ്റാറില്ലാത്തതില്ല..
വില കൂടിയതില്ല...
കുറഞ്ഞതില്ല...
എല്ലാം വിശപ്പ്‌...
ഒരേ വിശപ്പ്‌...
ആണില്ല ...പെണ്ണില്ല...
പാവപ്പെട്ടവനില്ല.. പണക്കാരനില്ല..
ഉന്നതനില്ല... നീചനില്ല...
ഹിന്ദുവോ.. കൃസ്റ്റ്യനോ ..
ഇസ്ലാമോ ഇല്ല...
നീയോ ഞാനോ ഇല്ല..
നമ്മളാകുന്ന മനുഷ്യർ മാത്രം..
ഒലിച്ചു പോകാതെ ഉയരത്തിൽ
കൂനിയിരിക്കാൻ ഒരിടവും
ചൂടാറ്റാനൊരു പഴന്തുണിയും
വിശപ്പകറ്റാനൊരു റൊട്ടിക്കഷ്ണവും
ഒരിറ്റു വെള്ളവും മാത്രം ആവശ്യപ്പെടുന്നവൻ
മനുഷ്യർ...
വെറും മനുഷ്യർ...
ഖുറാനോ ബൈബിളോ മഹാഭാരതമോ
അല്ല പഠിപ്പിക്കുന്നത്‌..
ഒരു മഴയാണു...
#പ്രാർത്ഥനകൾ

19/10/2015

😢 വർഗീയതയുടെ നൂറ്റാണ്ടിൽ ജനിച്ചു പോയ യുവത്വത്തിന്റെ രോദനം😢

എ.ആർ.റഹ്മാൻ്റെ യും യേശുദാസിന്റെയും പാട്ടുകൾ കേൾക്കുമ്പോൾ അവയെ ചങ്കു പറിച്ച് സ്നേഹിക്കുമ്പോൾ അവിടെ വർഗീയത ഇല്ല..

സഹീർ ഖാനെയും സച്ചിൻ ടെൻടുൽക്കറെയും ഒരുമിച്ചു ഒരു കളികളത്തിൽ കാണുമ്പോൾ അവിടെയും ഇല്ല വർഗീയത..

ഹിന്ദു മുസൽമാൻ ക്രൈസ്തവൻ അണിനിരക്കുന്ന ഇന്ത്യന്‍ ആർമിയിൽ ഇല്ല വർഗീയത..

ഷാജഹാൻ പണി കഴിപ്പിച്ച തജ്മഹൽ കാണാന്‍ വരുന്നവനും പത്മനാഭന്‍റെ നിധി കോട്ട കാണാൻ വരുന്നവനും ഇല്ല വർഗീയത..

പിന്നെ ഈ നാറിയ രാഷ്ട്രീയ കളികൾക്ക് വേണ്ടി എന്തിനാണ് ഈ വർഗീയത..

എനിക്കു ജാതിയില്ല മതമില്ല ഞാൻ വെറും "പാർട്ടിക്കാരൻ" എന്ന പറയുന്നവനും തലപ്പാവു ചുറ്റിയവനെയും കൊന്ത കൈലുള്ളവനെയും കുറി തൊട്ടവനെയും വെറുപ്പ്..

പോത്തിനെയും പന്നിയെയും പട്ടിയെയും മറയാക്കി തമ്മിലടിക്കുന്നവൻ വേറെ..

വിദ്യ പറഞ്ഞു കൊടുക്കുന്ന ഒരു വിദ്യാലയം പോലും വിളക്ക് കത്തിച്ച് ഉത്ഘാടനം ചെയ്യാൻ കഴിയില്ലന്നു പറയുന്ന രാഷ്ട്രീയ പ്രമുഖർ വേറെ..

ജാതിയും മതവും തിരിച്ച് തിരിച്ച് നീയൊക്കെ കൂടെ ഈ നാട് കുട്ടി ചോറാക്കും...

ഇളയ ദളപതി വിജയ് സിനിമയില്‍ പറഞ്ഞ ഡയലോഗ് അണേലും അത് വളരെ ശരിയാണ്.. മുസ്ലീം ഫ്രണ്ട് ഇല്ലാത്ത ഒരൊററ ഹിന്ദുവിനെയൊ ക്രിസ്ത്യാനിയെയോ നിനക്കൊക്കെ ഇന്ത്യയില്‍ കാട്ടി തരാൻ പറ്റ്വോ...

പറ്റത്തില്ല.. കണ്ടിയിടും നീയൊക്കെ....

ഇനി എന്‍റെ പ്രിയ സുഹൃത്തുക്കളോട്.. സഹോദരൻമാരോട് ഒരുവാക്ക്..

രാഷ്ട്രീയ വിജയങ്ങൾക്കും സ്വാർത്ഥ താൽപ്പര്യങ്ങൾക്കും വേണ്ടി പല നികൃഷ്ട ജീവികളും നിങ്ങളെ മതപരമായും രാഷ്ട്രീയപരമയും സ്വാധീനിച്ചേക്കാം....

ഒന്നോർക്കുക നീ ജീവിക്കുന്ന ഈ സമൂഹത്തിൽ സ്നേഹം കൊണ്ട് കീഴടക്കാൻ കഴിയാത്തതായി ഒന്നുമില്ല.. സഹജീവികളോട് കരുണയും സൌഹൃദവും കാണിക്കൂ..

വാൽകഷ്ണം: സകല മലരൻമാരോടും ചേർത്ത് പറയുവാ.. എനിക്കെൻ്റെ മുഹമ്മദിനെയും ജോസഫിനെയും രാമനെയും എക്കാലവും ചങ്ങായി മാരായി തന്നെ വേണം.. അതിനിടയ്ക്ക് പന്നി പോത്ത് പട്ടി നിലവിളക്ക് എന്നും പറഞ്ഞു വന്നാലുണ്ടലോ..അടിച്ച് അടിയാധാരം കലക്കും നമ്മള്‍.

😢 വർഗീയതയുടെ നൂറ്റാണ്ടിൽ ജനിച്ചു പോയ യുവത്വത്തിന്റെ രോദനം😢

31/08/2015
Nipin Narayanan
14/07/2015

Nipin Narayanan

അർചന
07/07/2015

അർചന

സുനു..
07/07/2015

സുനു..

Address


Website

Alerts

Be the first to know and let us send you an email when കവിതകൾ Malayalam Poems posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share