24 News Abu Dhabi Bureau

  • Home
  • 24 News Abu Dhabi Bureau

24 News Abu Dhabi Bureau Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from 24 News Abu Dhabi Bureau, TV Channel, .

24/09/2019

സമൂഹമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളോ വിവരങ്ങളോ പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് യുഎഇ ട്രായിയുടെ മുന്നറിയിപ്പ് .സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുന്ന കാര്യങ്ങളുടെ പൂര്‍ണ ഉത്തരവാദി അക്കൗണ്ട് ഉടമയെന്നു യുഎഇ ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി.

24/09/2019

ഇന്ത്യയും യു എ ഇ യും തമ്മിലുള്ള നിക്ഷേപ സഹകരണ പദ്ധതികൾ സംയുക്ത ഉന്നതാധികാര സമതി വിലയിരുത്തി.ഇന്ത്യൻ വ്യവസായ വാണിജ്യ വകുപ്പുമന്ത്രി പിയുഷ് ഗോയലിന്റെയും അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് ചെയർമാൻ ഷെയ്ഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ ആണ് ഉന്നതാധികാര സമതി അബുധാബിയിൽ യോഗം ചേർന്നത്.

24/09/2019

അബുദാബിയിലെ 17 ക്രിസ്റ്റ്യൻ ദേവാലയങ്ങൾക്കും ഒരു ഹിന്ദു ക്ഷേത്രത്തിനും സാമൂഹിക വികസന വകുപ്പിന്റെ ലൈസൻസ് നൽകി.അബുദാബി എമിറേറ്റ്സ് പാലസിൽ വച്ചുനടന്ന ചടങ്ങിൽ സാമൂഹിക വികസന വകുപ്പ് ചെയർമാൻ ഡോ. മുഗീർ അൽ ഖൈലിയിൽനിന്നാണ് വിവിധ ആരാധനാലയങ്ങളുടെ ചുമതലയുള്ളവർ ലൈസൻസ് ഏറ്റുവാങ്ങിയത്.

24/09/2019

കേരളത്തിലേക്കു കൂടുതൽ വ്യാവസായങ്ങളെ ആകർഷിക്കുന്നതിന് വ്യവസായനുകൂല സാഹചര്യം ഒരുക്കുന്നതിനുള്ള ആത്മാർഥമായ ശ്രമത്തിലാണ് കേരള സർക്കാർ എന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ.അബുദാബി കേരളാസോഷ്യൽ സെന്ററിൽ വ്യവസായ വകുപ്പ് മന്ത്രിക്കും സ്പീക്കർ പി ശ്രീരാമകൃഷ്ണനും നൽകിയ സ്വതീകരണത്തിൽ പ്രസംഗിക്കുവായിരുന്നു അദ്ദേഹം.

24/09/2019

അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി. കടുത്ത ചൂടിനെ പോലും അവഗണിച്ച് സെന്റർ അങ്കണത്തിലേക്ക് ഒഴുകിയെത്തിയ ആബാലവൃദ്ധം ജനങ്ങളും കൈമെയ് മറന്ന് ഓണാഘോഷ പരിപാടി വൻ വിജയമാക്കി .

24/09/2019

ഇത്തിഹാദ് എയർ വെയ്സിലെ മലയാളികളായ എൻജിനീയറിങ്‌ കൂട്ടായ്മയുടെ ആദ്യ ഓണാഘോഷം സംഗമം എന്ന പേരിൽ അബുദാബി ISC യിൽ നടന്നു. മുന്നൂറിലേറെ കുടുംബങ്ങളും സാംസ്കാരിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

23/09/2019

അബുദാബി പോലീസ് “ബി റോഡ് സേഫ് ”എന്ന ക്യാംപെയിൻന്റെ ഭാഗമായി വാഹനമോടിക്കുന്നവർക്കുള്ള ബോധവൽകരണം ആരംഭിച്ചു.അപകടങ്ങൾ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് അബുദാബി പോലീസ് പുതിയ ക്യമ്പെയിന് തുടക്കം കുറിച്ചത്.

23/09/2019
23/09/2019

അബുദാബി മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. സമാജം അംഗങ്ങൾ അണിയിച്ചൊരുക്കിയ ഓണച്ചന്ത അബുദാബിയിലെ പ്രവാസികൾക്ക് ഏറെ വ്യത്യസ്തമായ അനുഭവമായി.

23/09/2019

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കോഡന്റസ് ഓഫ് ഇന്ത്യ അബുദാബി ചാപ്റ്റർ വ്യത്യസ്ത പരിപാടികളോടെ ഓണം ആഘോഷിച്ചു.അബുദാബി മദീന സെയ്ദ് ഷോപ്പിംഗ് മാളിലെ ഓഡിറ്റോറിയത്തിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്.

23/09/2019

അബുദാബി ഇന്ത്യ സോഷ്യൽ സെന്റർ വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു.വിവിധ രാജ്യക്കാരടക്കം നാലായിരത്തോളമാളുകളാണ് ഐ എസ് സി ഓഡിറ്റോറിയത്തിൽ നടന്ന ഓണസദ്യയിലും ഓണാഘോഷങ്ങളിലും പങ്കെടുത്തത്.

23/09/2019

'മദർ എർത്ത് ടു മദർ ഫയർ' എന്ന പേരിൽ യു.എ.ഇ യിലെ ഇന്ത്യൻ സ്ഥാനപതി നവദീപ് സിംഗ് സൂരിയുടെ പത്നി മണി സൂരിയുടെ ശില്പകലാ പ്രദർശനം നടന്നു.അബുദാബി വേൾഡ് ട്രേഡ് സെന്ററിന് സമീപമുള്ള ബർജ് മുഹമ്മദ് ബിൻ റാഷിദിൽ നടന്ന പ്രദർശനത്തിന്റെ ഉത്ഘാടനം യു.എ.ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ നിർവഹിച്ചു.

23/09/2019

അബുദാബി അൽ വഹ്ദ മാളിൽ ഫിലിപ്പൈൻസ് ഉത്പന്നങ്ങളുടെ പ്രചാരണാർദ്ധം പിനോയ് ഫിയസ്റ്റക്ക് തുടക്കമായി.6 ദിവസങ്ങളിലായാണ് ലുലു ഹൈപ്പർ മാർക്കറ്റുകളിൽ പിനോയ് ഫിയസ്റ്റ നടന്നത് .

23/09/2019

അബുദാബി നഗരത്തിന്റെ പരിസ്ഥിതിക്കും സൗന്ദര്യത്തിനും കോട്ടം തട്ടുന്ന വിധത്തിൽ റോഡ് സൈഡിലും പാർക്കിങ്ങിലും വാഹനങ്ങൾ ഉപേക്ഷിച്ചാൽ പിഴ ചുമത്തുമെന്ന് അബുദാബി നഗരസഭ.3000 ദിർഹം വരെ പിഴ ചുമത്തുമെന്ന് നഗരസഭയുടെ മുന്നറിയിപ്പിൽ പറയുന്നു.

22/09/2019

അബുദാബി പോലീസ് “ബി റോഡ് സേഫ് ”എന്ന ക്യാംപെയിൻന്റെ ഭാഗമായി വാഹനമോടിക്കുന്നവർക്കുള്ള ബോധവൽകരണം ആരംഭിച്ചു.അപകടങ്ങൾ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് അബുദാബി പോലീസ് പുതിയ ക്യമ്പെയിന് തുടക്കം കുറിച്ചത്.

22/09/2019

അബുദാബി ഇന്ത്യ സോഷ്യൽ സെന്ററിൽ നടന്ന അഗ്നി എന്ന കലാശില്പം ശ്രദ്ധേയമായി.സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത അന്ഗ്നി , കല അബുദാബിയും ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററും സംയുക്തമായാണ് സംഘടിപ്പിച്ചത്.

22/09/2019

ഒന്നര വർഷത്തിലേറെയായി ശമ്പളം മുടങ്ങിയ തൊഴിലാളികൾക്ക് ഓണഘോഷം ഒരുക്കി യു.എ.ഇയിലെ ഇന്ത്യൻ എംബസ്സി.തിരുവോണ ദിനത്തിലാണ് അബുദാബി മുസഫയിലെ അൽവസീത എമിറേറ്റ്സ് കാറ്ററിംഗ് കമ്പനിയിലെ ഇരുന്നൂറോളം തൊഴിലാളികൾക്കാണ് എംബസ്സിയുടെ അപ്രതീക്ഷിത ഓണസമ്മാനം.

22/09/2019

അബുദാബി സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂളിൽ റോബോട്ടിക് ലാബ് ആരംഭിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടാക്കൂർ മുൾചന്ദാനി റോബോട്ടിക് ലാബ് ഉദ്ഘാടനം ചെയ്തു. സ്റ്റെം എജ്യുക്കേഷൻ നേരത്തേ തന്നെ നൽകിവരുന്നുണ്ടെങ്കിലും ഇതിനായി സ്കൂളിൽ ലബോറട്ടറി സജ്ജമാക്കിയത് ഈയിടെയാണ്.

Address


Website

Alerts

Be the first to know and let us send you an email when 24 News Abu Dhabi Bureau posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share