18/04/2025
മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഫഹദ് ഫാസിൽ-കല്ല്യാണി പ്രിയദർശൻ എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രം "ഓടും കുതിര ചാടും കുതിര" യുടെ ചിത്രീകരണം പൂർത്തിയായി. റൊമാന്റിക് കോമഡി ജോണറിലെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട താരവും സംവിധായകനുമായ അൽത്താഫ് സലീമാണ്. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.വിനയ് ഫോർട്ട്, ലാൽ,സുരേഷ് കൃഷ്ണ, അനുരാജ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്, ജിന്റോ ജോർജ്ജ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ജസ്റ്റിൻ വർഗീസും എഡിറ്റിങ് അഭിനവ് സുന്ദർ നായ്ക്കും കൈകാര്യം ചെയ്യുന്നു .