31/03/2024
ചെറുതായി കാണല്ലേ ചെറുധാന്യങ്ങളുടെ ഗുണം
അത്ര 'ചെറുതല്ല' ഈ ചെറുധാന്യങ്ങൾ; കൊഴുപ്പ് കുറയ്ക്കും, ഹൃദയാരോഗ്യത്തിന് ഉത്തമം, മാംസ്യത്തിന്റെയും ധാതുക്കളുടെയും കലവറ
ചെറുധാന്യങ്ങൾ അഥവാ മില്ലെറ്റുകൾ പോഷകങ്ങളുടെ കലവറയാണ്. ഇന്ത്യയിൽ പല ഇനത്തിൽപ്പെട്ട മില്ലെറ്റുകൾ പരമ്പരാഗതമായി കൃഷി ചെയ്യുകയും തദ്ദേശീയ ധാന്യമായി ഉപയോഗിച്ചു വരികയും ചെയ്യുന്നു. കമ്പ് , ചോളം, റാഗി, ചാമ, തിന, പനിവരഗ് , കുതിരവാലി അല്ലെങ്കിൽ വരഗ് എന്നിവ നമുക്ക് പരിചിതമായ ചെറുധാന്യങ്ങളാണ്.
ഭക്ഷ്യനാരുകളാൽ സമ്പന്നമായ ഗ്ലൈസിമിക് സൂചിക കുറഞ്ഞ ധാന്യങ്ങൾ
ഗ്ലൂട്ടൻ ഇല്ലാത്ത ധാന്യം
മാംസ്യത്തിന്റേയും ധാതുക്കളുടേയും കലവറ
കുടലിന്റെ ആരോഗ്യത്തിന് ഉത്തമം
കാൻസറിനെ ചെറുക്കാൻ സഹായിക്കുന്നു
ഇത്രയും ഗുണങ്ങളുള്ള ചെറുധാന്യങ്ങളെ ചെറുതായെങ്കിലും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ നമുക്ക് ശ്രമിക്കാം. നമ്മൾ സാധാരണ കഴിക്കുന്ന പുട്ട്, ദോശ, ഇഡ്ഡലി, ഉപ്പുമാവ്, പൊങ്കൽ, ചപ്പാത്തി, റോട്ടി, പായസം എന്നിവ ചെറുധാന്യങ്ങൾ കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന വിഭവങ്ങളാണ്. പ്രത്യേകിച്ചും ദോശ, ഇഡ്ഡലി എന്നീ പുളിപ്പിച്ച ഭക്ഷണങ്ങളിൽ മില്ലറ്റ്സ് ചേർക്കുന്നത് അവയിലെ പോഷകമൂല്യം പൂർണമായി ഉപയോഗപ്പെടുത്തുന്നതിന് സഹായകമാണ്.