Mizaap Media-Think Business Ideas

  • Home
  • Mizaap Media-Think Business Ideas

Mizaap Media-Think Business Ideas Established 2017. MizaapMedia Provided
Current Business News,New Generation
Business Ideas,sales &Marketing Tips.
(3)

വീടും പ്ലാനും 🥰🥰 നിർമാണച്ചെലവുകൾ റോക്കറ്റ്  പോലെ കുതിക്കുന്ന ഈ കാലത്തും, വേണ്ടവിധം പ്ലാൻ ചെയ്താൽ ചുരുങ്ങിയ ബജറ്റിൽ,സൗകര്...
11/09/2020

വീടും പ്ലാനും 🥰🥰

നിർമാണച്ചെലവുകൾ റോക്കറ്റ് പോലെ കുതിക്കുന്ന ഈ കാലത്തും, വേണ്ടവിധം പ്ലാൻ ചെയ്താൽ ചുരുങ്ങിയ ബജറ്റിൽ,സൗകര്യങ്ങൾ വിട്ടുവീഴ്ച ചെയ്യാതെ വീടൊരുക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വീട്. 🥰🥰😍😍

പ്ലാനും, മറ്റു എല്ലാ ബാക്കികാര്യങ്ങളും നമ്മുടെ ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട്..
ലിങ്ക് ഇതാ
https://www.facebook.com/groups/461544581388378/?ref=share

05/09/2020

നാലര ലക്ഷം രൂപക്ക്
ഒരു സുന്ദര വീട്..
കൂടുതൽ അറിയാൻ നമ്മുടെ കൂട്ടായ്മ ആയ. #എന്റെവീട്. #കോം ലേക്ക് വരൂ

വെറൈറ്റി അല്ലെ ഹാഹാ
03/09/2020

വെറൈറ്റി അല്ലെ ഹാഹാ

എനിക്കും വെക്കണം ഒരു കൊച്ചു വീട്
01/09/2020

എനിക്കും വെക്കണം ഒരു കൊച്ചു വീട്

നിങ്ങളും പറയു... നിങ്ങളുടെ സ്വപ്ന വീടിന്റെ കഥ......

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്.. 🥰🥰...

ഒരു ചെറിയ വീട് വച്ച്, ലൈറ്റ് ഒക്കെ ഇട്ട് പുറത്തു നിന്ന് ഒരു ഫോട്ടോ എടുക്കണം ... wooow ... ഇത്പോലെ. 🥰🥰🥰

വെക്കുന്ന വീടിന്റെ വലുപ്പച്ചെറുപ്പത്തിലല്ല, അതിൽ താമസിക്കുന്നവരുടെ ഹൃദയം പ്രവർത്തിക്കുന്നതനുസരിച്ചാണ് വീട് സ്വർഗമാവുന്നതും നരകമാവുന്നതും..


നിങ്ങളുടെ വീടിന്റെ ഫോട്ടോ ഞങ്ങൾക്ക് അയച്ചു തരു... select ചെയ്യുന്നവ 10 ഫോട്ടോസ് ഞങ്ങൾ പേജിൽ പോസ്റ്റ്‌ ചെയ്യുന്നതാണ്... പേജ് എന്റെവീട്.കോം, like ചെയ്യൂ, ഷെയർ ചെയ്യൂ..
നിങ്ങളും പറയു... നിങ്ങളുടെ സ്വപ്ന വീടിന്റെ കഥ...
-------------
നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നവർ നിങ്ങളുടെ സർവീസ്, പ്രോഡക്റ്റ്, ഡിസ്ക്രിപ്ഷൻ, ഫോട്ടോ / വീഡിയോ ഞങ്ങൾക്ക് അയച്ചു തരു.. ഫ്രീ ആയി പേജിൽ പോസ്റ്റ്‌ ചെയ്യുന്നതാണ്...

വീട് എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വീട് ഒരു സ്വപ്നമായി കാണുന്നവർക്ക്, ഞങ്ങൾ ഉണ്ട് കൂടെ... നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും ...

ഫോട്ടോ, സെൻറ് ചെയ്യേണ്ട നമ്പർ
Whatsapp on 9496795128

വിശ്വാസം കൂടുന്നതിന് അനുസരിച് ടെൻഷൻ കുറയും.  #യുക്തിവാദികൾ പ്ലീസ് step back
24/08/2020

വിശ്വാസം കൂടുന്നതിന് അനുസരിച് ടെൻഷൻ കുറയും.
#യുക്തിവാദികൾ പ്ലീസ് step back

വിഷാദം പിടിപെടുന്ന ഈ കാലത്ത്. 60 ലക്ഷം കോപ്പികൾ വിറ്റഴിച്ചഈ  പുസ്തകം നമുക്ക് പുതിയ ഉൾവിളികൾ കണ്ടെത്തി തരും.ചെറിയ ശ്രമം  ...
19/07/2020

വിഷാദം പിടിപെടുന്ന ഈ കാലത്ത്. 60 ലക്ഷം കോപ്പികൾ വിറ്റഴിച്ചഈ പുസ്തകം നമുക്ക് പുതിയ ഉൾവിളികൾ കണ്ടെത്തി തരും.ചെറിയ ശ്രമം .

ഇന്നിൽ ജീവിക്കാത്തവന്റെ കൂടെപ്പിറപ്പാണ് വിഷാദം /ഉത്കണ്ഠ. തീർച്ചയായും ഈ പുസ്തകം നിങ്ങളിൽ പുതിയ ഉൾവിളി യുണ്ടാക.....

Restaurant തുടങ്ങുന്നതിന് മുന്നേ !!!
25/06/2020

Restaurant തുടങ്ങുന്നതിന് മുന്നേ !!!

Restaurant marketing

പ്രവാസം വിട്ടു നാട്ടിൽ ചെറിയ കച്ചോടം ആണ് നിങ്ങൾ നോക്കുന്നതെങ്കിൽ എന്റെ വക ചില പൊടിക്കൈകൾ 😆😆😍😍👌👆
31/05/2020

പ്രവാസം വിട്ടു
നാട്ടിൽ ചെറിയ കച്ചോടം ആണ് നിങ്ങൾ നോക്കുന്നതെങ്കിൽ
എന്റെ വക ചില പൊടിക്കൈകൾ 😆😆😍😍👌👆

Rural Area യിൽ ബിസിനസ്‌ ചെയ്യുന്നവർ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തീർച്ചയായും ഇത് നിങ്ങളുടെ കൊച്ചു കച്ചവടത...

കൊറോണക്ക് ശേഷം. നാട്ടിൽ വരുന്ന പ്രവാസികളോട് 🙏പറ്റിക്കാൻ നാട്ടിൽ പല ആളുകൾ കാണും... my experience. കയ്യിലുള്ള ക്യാഷ് എവിടേ...
25/05/2020

കൊറോണക്ക് ശേഷം.
നാട്ടിൽ വരുന്ന പ്രവാസികളോട് 🙏പറ്റിക്കാൻ നാട്ടിൽ പല ആളുകൾ കാണും... my experience.
കയ്യിലുള്ള ക്യാഷ് എവിടേലും കൊണ്ട് കളയരുതേ..

ചെറിയ ഒരു കച്ചവടത്തിലേക്കാണ് നിങ്ങൾ Investment ചെയ്യുന്നത് എങ്കിൽ എന്റെ ഈ അനുഭവം നിങ്ങൾക്ക് ഉപകാരപ്പെടും.. തീർച്ച..

നമ്മുടെ കൂടെ നിന്ന് ചെവി തിന്നുന്ന പണിക്കാർ ഇവരാണ്.
14/05/2020

നമ്മുടെ കൂടെ നിന്ന് ചെവി തിന്നുന്ന പണിക്കാർ ഇവരാണ്.

വര്ഷങ്ങളായി ഇവർ നമ്മുടെ കാണും. എന്നാൽ നമ്മൾ അറിയാതെ നമ്മെ നശിപ്പിക്കുന്നതും ഇവരായിരിക്കും.

ലൈവ് ആയി ഒരു പേന കച്ചവടം നടത്തിയാലോ??? 🥰🥰🥰🥰🙏🙏🙏🙏😁
03/05/2020

ലൈവ് ആയി ഒരു പേന കച്ചവടം നടത്തിയാലോ??? 🥰🥰🥰🥰🙏🙏🙏🙏😁

വില്പന എന്നത് അത്ര സുഖകരമായ ഒന്നല്ല.തീർച്ചയായും തുടക്കക്കാർക്ക് ഇതൊരു ഉപകാരപ്രദമായ വീഡിയോ ആയിരിക്കുമെന്ന് വ....

ലോകത്തെ 70% കമ്പനികളുടെയും തലവൻമാർ ജൂതൻമാരായത് എങ്ങെനെ?🙄😟ഇന്ന് ലോകത്തെ 70%കല, സമ്പത്, കായികം, സിനിമ, കയ്യടക്കി വെച്ചിരിക...
25/04/2020

ലോകത്തെ 70% കമ്പനികളുടെയും തലവൻമാർ ജൂതൻമാരായത് എങ്ങെനെ?🙄😟
ഇന്ന് ലോകത്തെ 70%കല, സമ്പത്, കായികം, സിനിമ, കയ്യടക്കി വെച്ചിരിക്കുന്നത് ജൂതന്മാർ ആണ്. അതിനു കാരണം അവരുടെ ചിട്ടയായ parenting ആണ്.

ഇന്ന് ലോകത്തെ 70%കല, സമ്പത്, കായികം, സിനിമ, കയ്യടക്കി വെച്ചിരിക്കുന്നത് ജൂതന്മാർ ആണ്. അതിനു കാരണം അവരുടെ ചിട്ടയായ pa...

എന്താണ്. സ്പ്രിങ്ക്ലെർ വിവാദം?? ഡാറ്റാകൾക്ക് ഇത്രെയും വിലയുണ്ടോ?? എന്നാൽ ഇന്ന് ലോകത്തെ ഏറ്റവും പവർഫുൾ ആയ കമ്പനികൾ ആദ്യ പ...
19/04/2020

എന്താണ്.
സ്പ്രിങ്ക്ലെർ വിവാദം??
ഡാറ്റാകൾക്ക് ഇത്രെയും വിലയുണ്ടോ??
എന്നാൽ ഇന്ന് ലോകത്തെ ഏറ്റവും പവർഫുൾ ആയ കമ്പനികൾ ആദ്യ പത്തിൽ മുന്നിൽ നിൽക്കുന്നത്, ഗൂഗിൾ,ആമസോൺ, ഫേസ്ബുക് /വാട്ട്‌സപ്പ് /ട്വിറ്റെർ
ശരിക്കും ഇവരുടെ ലാഭം, അല്ലെങ്കിൽ ബിസിനസ്‌ എന്താണ്??
യെസ് ഡാറ്റാ കച്ചവടം
അതായത് ഞാൻ എന്റെ സുഹൃത്തിനോട് fb messenger ലൂടെ ചോദിക്കുന്നു എനിക്ക് ഒരുക്യാമറ വാങ്ങിക്കണം
അപ്പൊ അവൻ എനിക്ക് ഒരു ക്യാമറ suggest ചെയ്യുന്നു സോണി വാങ്ങിക്കോ. ഉടനെ എന്റെ ആ ഡാറ്റാ വെച്ച് (ഞാൻ നാളെ വാങ്ങാൻ പോവുന്ന ക്യാമറ അതായത് എന്റെ purchasing decision ഒന്നുടെ ക്ലിയർ ചെയ്തു പറഞ്ഞാൽ pure data )
പിന്നീട് സോണി യുടെ ക്യാമറ ഞാൻ തുറക്കുന്ന ഗൂഗിൾ, amazone, flipkart, ഇങ്ങനെ എല്ലാ ഓൺലൈൻ സെർച്ചിങ് ലും ഹൈലൈറ്റ് ആയി കാണിക്കുന്നു..
ഇതാണ് simple ആയി ഡാറ്റാ കച്ചവടം. ഇങ്ങനെ ഒരു വ്യക്തിയെ സംബന്ധിച്ച് ഒരു ദിവസം നൂറുകണക്കിനുള്ള ഡാറ്റകൾ ഗൂഗിൾ, ഫേസ്ബുക്, ഓരോ കമ്പനിക്കും വിറ്റ് കൊണ്ടിരിക്കുന്നു..
ചിലപ്പോൾ കാർ കമ്പനികൾക്ക്, ചിലപ്പോൾ ഇൻഷുറൻസ് കമ്പനികൾക്ക്.
എന്തിനു. ഇതേ ഡാറ്റാകൾ വെച്ച് നമ്മുടെ രാഷ്ട്രീയം ഏതാണെന്നു മനസ്സിലാക്കി അത് ഓപ്പോസിറ് പാർട്ടികൾക്ക് ചോർത്തി നൽകുന്നു (അമേരിക്കൻ ഇലക്ഷന് ട്രെമ്ബ് ചെയ്തത് ഇതായിരുന്നു )
കൂടുതൽ വീഡിയോയിൽ ഉണ്ട് 👆👏👏

ഇന്നത്തെ ലോകം ഡാറ്റകൾക്ക് പിറകെ ആണ്. ആരുടെ കയ്യിലാണോ കൂടുതൽ ഡാറ്റകൾ ഉള്ളത് അവരാണ് ലോകം ഭരിക്കാൻ പോവുന്നത്

എന്റെ ആദ്യ റീടൈൽ ഷോപ്പ് പൂട്ടിയതിൽ നിന്നും ഞാൻ പഠിച്ച പാഠങ്ങൾ. തീർച്ചയായും ഇത് നിങ്ങൾക്ക് പുതിയ അറിവായിരിക്കും..
14/04/2020

എന്റെ ആദ്യ റീടൈൽ ഷോപ്പ് പൂട്ടിയതിൽ നിന്നും ഞാൻ പഠിച്ച പാഠങ്ങൾ.
തീർച്ചയായും ഇത് നിങ്ങൾക്ക് പുതിയ അറിവായിരിക്കും..

ചെറിയ റീറ്റെയ്ല് ബിസിനസ്‌ തുടങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾ, അല്ലെങ്കിൽ നാട്ടിൽ ഒരു ബിസിനസ്‌ ആഗ്രഹിക്കുന്ന പ്രവാസ...

ഇവരാണ് നമ്മുടെ ബിസിനസിനെ കാർന്നു തിന്നുന്ന വൈറസ് !!!കണ്ടുപിടിച്ചു നശിപ്പിച്ചേ മതിയാവൂ..
07/04/2020

ഇവരാണ് നമ്മുടെ ബിസിനസിനെ കാർന്നു തിന്നുന്ന വൈറസ് !!!കണ്ടുപിടിച്ചു നശിപ്പിച്ചേ മതിയാവൂ..

ഞമ്മളുടെ കസ്റ്റമേഴ്സ് പലവിധമുണ്ട്. അതിനെ കുറിച് മനസ്സിലാക്കേണ്ടത് അത്യാവിഷമാണ്. customers customers customers customers

കൊറോണ കാലത്തു എന്തേലും പുതിയതായി പേടിച്ചാലോ?? ഇത് വരെ 5000 രൂപയും 10000 രൂപയും ഉണ്ടായിരുന്ന പല കോഴ്‌സ്കളും ഇപ്പൊ അഞ്ഞൂറ്...
31/03/2020

കൊറോണ കാലത്തു എന്തേലും പുതിയതായി പേടിച്ചാലോ??
ഇത് വരെ 5000 രൂപയും 10000 രൂപയും ഉണ്ടായിരുന്ന പല കോഴ്‌സ്കളും ഇപ്പൊ അഞ്ഞൂറ് രൂപക്ക് താഴെ....

1000 രൂപയുടെ കോഴ്‌സ്കൾ ഇപ്പോൾ നിങ്ങൾക് 500 രൂപക്ക് താഴെ. Udemy. Com അല്ലെങ്കിൽ udemy അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്തോ കോഴ്‌സ് ൽ ചേർക...

True
14/02/2020

True

ഒരു സമൃദ്ധ ജീവിതത്തിനുള്ള യഥാർത്ഥ രഹസ്യം സുരക്ഷിതത്വം പരതിപരതി നമ്മുടെ ദിവസങ്ങൾ പാഴാക്കുന്നത് അവസാനിപ്പിക്കുകയും അവസരങ്ങളെ പിന്തുടരുന്നതിനായി നമ്മുടെ സമയം ചിലവഴിക്കുകയും ചെയ്യുക എന്നതാണ് .
തീർച്ചയായും നമ്മൾ കൂടുതൽ ആലോചനപൂർവവും അഭിനിവേശത്തോടെയും ജീവിക്കാൻ ആരംഭിക്കുമ്പോൾ നമ്മൾ നമ്മളുടേതായ പരാജയങ്ങളെ അഭിമുഘീകരിക്കും .പക്ഷെ പരാജയങ്ങളെന്നാൽ എങ്ങെനെ വിജയിക്കണം എന്ന് പടിക്കുന്നതിനേക്കാൾ കൂടുതലായി ഒന്നുമില്ല .ഉദാഹരണം .മരക്കൊമ്പിന്റെ തുഞ്ചത് പോകുക എന്നാൽ വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ് .പക്ഷെ അവിടെയാണ് പഴങ്ങൾ ഉള്ളത് .പരാജയപെടുമോ എന്ന ഭയം കൊണ്ട് സ്വപ്നങ്ങൾ ഉപേക്ഷിക്കുന്നവർ മനസിലാക്കുക
ജീവിതത്തിൽ യഥാർത്ഥ പരാജയങ്ങൾ ഇല്ല .ഫലങ്ങൾ മാത്രമാണ് ഉള്ളത് .വാസ്തവമായ ദുരന്തങ്ങൾ ഇല്ല .പാഠങ്ങൾ മാത്രമാണ് ഉള്ളത് .അതുപോലെ സത്യത്തിൽ പ്രശ്നങ്ങളും ഇല്ല .ബുദ്ധിയുള്ള മനുഷ്യനാൽ പരിഹാരമായി തിരിച്ചറിയപ്പെടാൻ കാത്തിരിക്കുന്ന അവസരങ്ങൾ മാത്രമാണുള്ളത് ..
is not an accident
is not a mistake

5 ൽ തുറക്കുക തന്നെ ചെയ്യും
07/02/2020

5 ൽ തുറക്കുക തന്നെ ചെയ്യും

കയ്യിൽ 2 ലക്ഷം രൂപയുണ്ട്. ഇപ്പൊ ഏറ്റവും സ്കോപ്പ് ഉള്ള ബിസിനസ് ഏതാണ്??
06/02/2020

കയ്യിൽ 2 ലക്ഷം രൂപയുണ്ട്.
ഇപ്പൊ ഏറ്റവും സ്കോപ്പ് ഉള്ള
ബിസിനസ് ഏതാണ്??

കുറഞ്ഞ മുതൽമുടക്കിൽ ചെയ്യാൻ പറ്റുന്ന ബിസിനസ്‌ ഏതാണ്..

അല്ലെ
03/02/2020

അല്ലെ

ശരിക്കും പറയാതെ വയ്യ നമ്മുടെ നാട്ടിൽ മാത്രമാണ് ബിസിനസ് കാർ ഇത്ര അവഗണന നേരിടുന്നത് . നാട്ടിലെ ഒരു ബിസിനസ് കാരനെ സംബന്ധിച്ചടുത്തോളം ആരൊക്കെയാ പേടിക്കണ്ടെ. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ ഓരോ രാഷ്ട്രീയപാർട്ടികൾ അവരുടെ ഓരോ ഡിമാൻഡ് കൾ കാരണം എത്രയ ബിസിനസ് കാരാണ് കുത്തുപാള എടുത്തു പോയത്. ഇപ്പൊ ഈ അവസരസത്തിൽ ഇതു എഴുതാൻ കാരണം. ഇന്നലെ ഒരു ഹാർഡ്‌വെയർ കച്ചവടക്കാരനെ കണ്ടു. ആളാകെ വെപ്രാളത്തിലാണ് കാര്യം ചോയ്ച്ചപ്പോ. ഒരു രാഷ്ട്രീയ പാർട്ടി അവര്ക് ഇഷ്ട്ടപെട്ട അത്ര പാർട്ടി ഫൺ അങ്ങ് എഴുതി പോയിരിക്കുന്നു അത് തരാൻ മാത്രമുള്ള സാഹചര്യം ഇപ്പൊ ഇല്ല എന്ന് പറഞ്ഞപ്പോ അതാ കിടക്കുന്നു പിറ്റേ ദിവസം. പാർക്കിംഗ് ഏരിയ പഞ്ചായത്ത് അധികാര പരിധിയിൽ ആണെന്ന് പറഞ്ഞു പുതിയ മുദ്രവാഗ്യവുമായി കൊടികുത്താനുള്ള ഒരുക്കത്തിൽ. ശരിക്കും നമ്മുടെ നാട്, പ്രതേകിച്ചു രാഷ്ട്രീയക്കാർക്ക്, ഉദ്യോഗസ്സർക്ക് (എല്ലാർക്കും കാണില്ല )ബിസിനസ്‌
എന്ന് പറയുമ്പോ എന്തോ പണം കായ്ക്കുന്ന മരം ആണെന്നാണ്. എനിക്കുറപ്പുണ്ട് കയ്യിലുള്ള കാശും, മറ്റുള്ളവരുടെ കയ്യിൽ നിന്നും, ലോൺ എടുത്ത് ബിസിനസ്‌ ചെയ്ത് ഏതേലും ഒരുത്തൻ ഇവന്മാർക്കിടയിൽ ഉണ്ടേൽ ഇമ്മാതിരി കൊടികുത്തുന്ന പരിപാടി നടത്തില്ല പകരം ഒരു പണിക്കും പോവാതെ മറ്റുള്ളവന്റെ വിയർപ്പിന്റെ അംശം ജീവിതമാർഗമാക്കിവൻമാർക്ക് നശീകരണ പ്രക്രിയ ആഹ്ലാദകരം തന്നെ.. നിങ്ങൾക്കൊക്കെ സമൂഹത്തിനു എന്തെങ്കിലും ചെയ്യണമെന്നുണ്ട്ർങ്കിൽ എന്തേലും സ്വന്തമായി എന്തേലും തുടങ്ങി 2 കുടുംബത്തിന്റെയും പട്ടിണി മാറ്റാൻ നോക്കൂ.. കഴിയുന്നില്ലേൽ ചെയ്യുന്നവരെ കുത്തിനു പിടിച്ചു ദ്രോഹികാതെങ്കിലും ഇരിക്കൂ.ശരിക്കും ലോകത്തിൽ ഏറ്റവും വലിയ സാമൂഹ്യപ്രവർത്തനം നടത്തുന്നത് നമ്മൾ കാണുന്ന ചെറിയ കച്ചവടക്കാരാണ്. 2 കുടുംബങ്ങളുടെ പട്ടിണി മാറ്റുന്നവന്റെ മഹത്വംമൊന്നും ഞാൻ ഒരു ജഡ്‌ജിയിലും കാണില്ല. എനിക്ക് ഇപ്പോഴും ഓർമ ഉണ്ട് എന്റെ അടുത്ത സുഹൃത്തിനു ഒരു ഹോട്ടൽ ബിസിനസ് ഉണ്ടായിരുന്നു ഏകദേശം 20 പണിക്കാർ ഉണ്ടായിരുന്നു പിന്നീട് ചെറിയ രീതിയിലുള്ള cost cutting ന്റെ ഭാഗമായി 5 സ്റ്റാഫ്‌ പറഞ്ഞു വിടുന്നതിന്റെ കഷ്ടപ്പാട് ഞാൻ നേരിട്ട് അറിഞ്ഞിട്ടുണ്ട്.. എന്നോടു ആവൻ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. എങ്ങെനെയാ അവനോടൊക്കെ നാളെ വരണ്ട എന്ന് പറയുക. അതെ അത് ഒരു ഉത്തരവാദിതമാണ്.
അതിലുപരി ചേർത്തു പിടിക്കലാണ്.. ഇത് ഇവിടെ ഇങ്ങനെ പറയാൻ കാരണം. നമ്മൾ ഇവിടെ തൊഴിലില്ലാഴ്മ യെ കുറിച് വാതോരാതെ മൈക്ക് കെട്ടി പേടിപ്പിക്കാൻ മാത്രം ഒരു വിഭാഗം എന്നാൽ ഇവന്മാരുടെ അടുത്ത ഇതിനു ഒരു സൊല്യൂഷൻ ആയി പോയാലോ.((ഒരു ബിസിനസ്‌ പ്ലാൻ ) ഒരിക്കലും തുടങ്ങി പോവരുത് എന്ന രീതിയിലുള്ള പെരുമാറ്റവും. നിരുത്സാഹപെടുത്തലും.
ഒരു ബിസിനസ് കാരന്റെ ജീവിതത്തെ നയിക്കുന്നത് തന്നെ പ്രതീക്ഷയാണ്
ഇന്നല്ലല്ലോ നാളെ എന്ന പ്രതീക്ഷ. എല്ലാം കലങ്ങിതെളിയും എന്ന പ്രതീക്ഷ. നിങ്ങൾ ഒന്ന് മനസ്സിലാക്കുക കോടികൾ, ലക്ഷങ്ങളും ഇൻവെസ്റ്റ്‌ ചെയ്യുന്നത് നാളെകളെ പ്രതീക്ഷ വെച്ചാണ് അവരെ ഒരു വാക്കാൽ പോലും നോവിപ്പിക്കാൻ പാടില്ല. ഈ ലോകത്തിൽ തൊഴിൽ കൊടുക്കുന്നവനെക്കാൾ വലിയവനായി ഒരു എഴുത്തുകാരനും, ഒരു പൊളിറ്റിക്കൽ ലീഡർ ഉം, ഒരു ips ഓഫീസർ ഉം ഇല്ല.
ഉള്ളിൽ മലപോലെ ഉള്ള ടെൻഷൻ ഉണ്ടെങ്കിലും. പുറമെ അഭിനയിക്കുന്നവർ.
ഒരു വിഷമവും ഒരാളോടും. സ്വന്തം ഭാര്യയോട് മറച്ചുവെക്കുന്നവർ.എന്നാലോ പത്രാസ് വിടാൻ പാടില്ല താനും. ചിലപ്പോൾ അതെ ബാക്കി കാണൂ.
തീർച്ചയായും ബിസിനസ്കാരോട് നമ്മുടെ സമൂഹത്തിന്റെ /അധികാരവർഗ്ഗത്തിന്റെ കാഴ്ചപ്പാട് മാറ്റിയെ തീരൂ.
അല്ലാതെ അയ്യോ. Unemployment, poverty എന്ന് ബഡായി അടിച്ചാൽ പോരാ.
നാട്ടിലെ സംരംഭകരെ സംരക്ഷിച്ചു കൊണ്ട് പോവേണ്ടതിനാവണം ഭരണകർത്താക്കൾ പ്രാധാന്യം കൊടുക്കേണ്ടത്. പക്ഷെ നമ്മുടെ നാട്ടിൽ
50 കോടി ലോൺ കൊടുക്കാൻ ആളുണ്ട്. അവർക്ക് വീട്ടിൽ കൊണ്ട് പോയി ലോൺ കൊടുക്കാൻ ബാങ്കുകൾ വരിനിൽക്കും. എന്നാൽ 5ലക്ഷം ലോൺ ആണേൽ ഇല്ലാത്ത നൂലമാലകൾ ആകാശത്ത് നിന്ന് പൊട്ടിവരും.

അവനും വേണമെങ്കിൽ സുരക്ഷിതത്വം പരതി പോവാമായിരുന്നു.എന്നാൽ ധൈര്യപൂർവ്വമായി അവൻ കാലെടുത്ത വെക്കുന്നത് കൂടുതൽ പണം ഉണ്ടാക്കണം എന്ന മനസ്സോടെ കൂടി മാത്രമല്ല. 10 പേർക്കെങ്കിലും എനിക്ക് എന്റെ സ്ഥാപനത്തിൽ ജോലി കൊടുക്കണം എന്നാ മനസ്സ് കൊണ്ട് തന്നെ ആണ്. ആ വലിയ മനസ്സാണ് നമ്മുടെ രാഷ്ട്രീയം, ഭരണകർത്താക്കൾ വളർത്തി കൊണ്ട് വരേണ്ടത്. അങ്ങനെയുള്ള മനസ്സുകളെ ചേർത്ത് പിടിക്കാനാണ് ശ്രമിക്കേണ്ടാത്. അവിടെയാണ് രഷ്ട്രീയ, ജാതി, മത, വിത്യാസമില്ലായിമക്ക് എന്നിവക്ക് അധീതമായി എന്ന വാക്ക് അന്യര്ത്തമാവേണ്ടത്.
അല്ലാത്ത കലാം മൈക്ക് കെട്ടി പേടിപ്പിച്ചു കൊണ്ടിരിക്കാം.

അംഗീകരിക്കുന്നവർക്ക്
#ഷെയർ #ഷെയർ
BY
Mishab Ahamed
Student

Mlm തട്ടിപ്പുകൾ
01/02/2020

Mlm തട്ടിപ്പുകൾ

#എന്താണ് MLM? 👇👇👇👇🤝🤝
MLM/Direct Business ന്റെ ചില തെറ്റുധാരണകൾ?
ചില പറ്റികലുകൾ?

......................
കുറച്ചു ആവേശത്തോടെ പറയട്ടെ.
ഒരു സാധാരണക്കാരന് അസാധാരണമായി വളരാൻ mlm പോലെ മറ്റൊരു മേഖല ഇല്ല. ലോകത്ത് ഏറ്റവും കൂടുതൽ തെറ്റുധരിക്കപ്പെട്ട ബിസിനസ്‌ ഏതാണെന്നു ചോതിച്ചാൽ അത് MLM ആണ്. ഇതിനെ network marketing, referral marketing, direct marketing, അങ്ങനെ പലരീതിയിൽ നമ്മൾ കേൾക്കാറുണ്ട്.
പിന്നെ നിങ്ങൾ ഒരു മടിയൻ ആണെങ്കിൽ 😚ആദ്യമേ ഇത് വായിച്ചു സമയം കളയേണ്ടതില്ല.,, മടിയമ്മാർക്ക് പറഞ്ഞ പണിയല്ല Mlm. Mlm ഒരു ബിസിനസ്‌ ആയി കൊണ്ട് പോവാൻ കഴിയുന്നവർ വിജയിക്കുന്നു.അല്ലാത്തവർ കമ്പനിയുടെ ഒരു കസ്റ്റമർ മാത്രമായി മാറുന്നു.
ഓക്കേ

#എന്താണ് MLM?

സാധാരണ ഗതിയിൽ ഉത്പാദകനായ ഞാൻ ഒരു product ഉണ്ടാക്കി കസ്റ്റമർ ലേക്ക് എത്തിക്കുന്നത്. മാർക്കറ്റിംഗ് വഴി, വലിയ രീതിയിലുള്ള, tv ആഡ്സ്, പേപ്പർ നോട്ടീസ്, ഇന്നാണെകിൽ ഓൺലൈൻ മാർക്കറ്റിംഗ്, സെയിൽസ് പീപ്പിൾസ്, ഇങ്ങനെ വ്യത്യാസതമായ ടൂൾസ് ഉപയോഗിച്ചാണ്.. അത് പോലെ ഉല്പാദകനിൽ നിന്നും ഉപഭോക്താവിലേക്ക് എത്തുന്നതിനു മുന്നേ അത് പലരീതിയിലുള്ള ചാനൽ കൾ(സ്റ്റോക്കിസ്റ്,whole sale,Distribution )വഴി കടന്നു വന്നതിനു ശേഷം മാത്രമേ കസ്റ്റമർക്ക് ലഭിക്കോന്നൊള്ളൂ..
ഇതാണ് സാധാരണ കാണുന്ന വില്പന. എന്നാൽ mlm ൽ ഉല്പാദകൻ ഈ ഇടത്തട്ടുകൾ എല്ലാം ഒഴിവാക്കി, അതുപോലെ മാർക്കറ്റിംഗ് നു വേണ്ടി ചിലവാക്കുന്ന പണം ഒഴിവാക്കി കസ്റ്റമർ ലേക്ക് നേരിട്ട് പ്രോഡക്റ്റ് എത്തിക്കുന്നു. ഈ കസ്റ്റമർ അവർക്ക് പ്രോഡക്ട് ഇഷ്ട്ടപെട്ടാൽ മറ്റുള്ളവർക്ക് refer ചെയ്യുമ്പോ. മേല്പറഞ്ഞ മറ്റുള്ള ചിലവുകൾ ഇല്ലാത്തതിനാൽ അതിനു വേണ്ടി ചിലവാക്കുന്ന പണത്തിൽ നിന്ന് ഒരു ഭാഗം നേരിട്ട് കസ്റ്റമർ നു, കമ്മീഷൻ എന്ന നിലക്ക് നേരിട്ട് ഉല്പാദകൻ കസ്റ്റമർ നു നല്കന്നു. ഇതാണ് simple ആയി mlm കോണ്സപ്റ്.

#ഇനി #ഇത് #എങ്ങേനെയാണ്
#ഒരു ഉല്പാദകന് / #കസ്റ്റമർനു / #സമൂഹത്തിനു
ഉപകാരപ്രഥമാകാവുന്നത് 😍😍..........................
ഒന്നാമത്തേത് 👇
ഒരു #ഉല്പാദകൻ എന്ത് കൊണ്ട് mlm വഴി തന്റെ ബിസിനസ് നടത്തുന്നു??

#1- തൊഴിലാളികൾ കുറവായിരിക്കും 💪അത് കൊണ്ട് പണം ലാഭിക്കാം.

Mlm ൽ നടക്കുന്നത്.കസ്റ്റമർ ഒരു പ്രോഡക്റ്റ് വാങ്ങുന്നു. മറ്റുള്ളവർക് refer ചെയ്യുന്നു. അതിനു അവർക്ക് ബിസിനസ്‌ ന്റെലാഭത്തിൽ നിന്നും ഒരു വിഹിതം നൽകുന്നു.
ഇതിൽ കസ്റ്റമർ കമ്പനിക് വേണ്ടി ജോലി ചെയ്യുന്ന ആൾ അല്ല. പകരം പാർട്നെർസ് പോലെ ആണ്. നിങ്ങൾ ചെയ്യുന്ന ബിസിനസ് ൽ നിന്നും നിങ്ങൾക്ക് ഒരു വിഹിതം.

#2- No dublicate

അതായത് സാധാരണ രീതിയിൽ ഒരു ബിസിനസ് ഉദാഹരണം.. പ്യൂമ. അവർ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഷൂ ബ്രാൻഡ് ആണ്. എന്നാൽ ഇവർ ഇന്ന് നേരിടുന്ന പ്രധാന പ്രശനം dublicate ആണ്. ഇതേ ബ്രാൻഡ് നെയിം ൽ റോഡ് സൈഡ് ൽ വരെ products വിലാപനക്ക് വെച്ചിരിക്കുന്നതായി കാണാം. എന്നാൽ mlm ബിസിനസ്‌ ൽ ഇതിനു സാധ്യത കുറവാണു.
ഉദാഹരണം. നമ്മൾക്ക് പല ഹെൽത്ത്‌ ഡ്രിങ്ക്സ്, പ്രോട്ടീൻ പൗഡർസ് ഒകെ ഫേക്ക് കാണം. എന്നാൽ ഏതെങ്കിലും mlm. രീതിയിൽ ബിസിനസ് ചെയ്യുന്ന വൻ കമ്പനികളുടെ പ്രോഡക്ട് ഇങ്ങനെ ചെയ്യുന്നത് കാണാൻ പറ്റുമോ. ഇല്ല
Ex=herba life

#3-പെട്ടന്നുള്ള സെയിൽസ് ഇടിവ് /recession അല്ലെങ്കിൽ മാർക്കറ്റ് പ്രോബ്ലം ഉണ്ടാവില്ല
അതിനു കാരണം ഇതിന്റ പ്രചാരകർ കസ്റ്റമർ തന്നെയാണ്
അത് കൊണ്ട് ആണ്. ലോകത്തിലെ വലിയ ഡയറക്ട ബിസിനസ്‌ കമ്പനികളായ.
ആംവേ, mi life, herbalife, ഇവരുടെയൊക്കെ ബിസിനസ് consistent ആയി നിൽക്കുന്നത്.

#ഇനി #എന്തുകൊണ്ട് ആളുകൾ mlm ബിസിനസ് ചെയ്യുന്നു.. 😍

ആദ്യം തന്നെ പറയട്ടെ mlm.. ഒരു ബിസിനസ് ആയി കണ്ടു. അതിനു വേണ്ടി കഷ്ട്ടപെടുന്നവനു മാത്രമേ. Mlm ൽ വിജയം കാണാൻ സാധിക്കൂ. എന്നാൽ നമ്മുടെ പ്രശനം എന്താ. പലരും പറയും എന്തേലും product ഉണ്ടാക്കി മാർക്കറ്റ് ൽ എത്തിക്കണം എന്നാൽ ബിസിനസ് തുടങ്ങാൻ ക്യാഷ് ഇല്ല. ഇത് പോലെ നല്ല mlm.. കമ്പനി കൾ ലൂടെ ബിസിനസ്‌ എന്ന സ്വപ്നം നേടിയെടുക്കാൻ അവസരവുമായി സമീപിച്ചാൽ. പിന്നെ 5000 രൂപക്ക് മാസം 50000 രൂപയോ? എന്ന മറുചോദ്യം ആയിരിക്കും.പണം മുടക്കിയാൽ മാത്രമേ പണം ഉണ്ടാകാൻ പറ്റൂ എന്നത് പഴ്യയകാല തിയറി ആണ്. ഇന്ന് കാലം മാറി. നിങ്ങളുടെ skills, hardwork ഉം തീരുമാനിക്കും നിങ്ങൾക്ക് എന്ത് earn ചെയ്യാം എന്ന്. അങ്ങനെഉള്ളവർക്ക് ഒരു ക്യാപിറ്റൽ ഇല്ലാതെ ബിസിനസ്‌ൽ അസാധാരണമായ നേട്ടങ്ങൾ കൈവരിക്കാം..

#എന്തിന് ഗവണ്മെന്റ് ഇതിനെ സപ്പോർട്ട് ചെയ്യുന്നു?
അവസാനമായി ഇപ്പോൾ നമ്മുടെ ഗവണ്മെന്റ് കളും mlm നെ സപ്പോർട്ട് ചെയ്യുന്നതായി കാണാം. അതിനു പ്രാധാന്കാരണം.. തൊഴിയിലില്ലായിമയുടെ രൂക്ഷം കാരണം ആണ്.. ഇന്ത്യ ഇന്ന് നേരിടുന്ന പ്രധാന പ്രശനം തന്നെ ഇതാണ്. കമ്പനികൾ ചിലവുകൾ കുറക്കാൻ merge ചെയ്യുന്ന് തൽഫലമായി കുറെ പേരുടെ ജോലി പോവുന്നു. Privatization. ഇന്നിതാ
Lic യും വിൽക്കാൻ തീരുമാനിച്ചിരിക്കുന്നു. അങ്ങനെ permanent ജോബ്സ് എല്ലാം ഇല്ലാതാവുന്നു. രാജ്യം കടുത്ത തൊഴിലില്ലാഴ്മ നേരിടുന്നത് കൊണ്ടാണ്. കേന്ദ്ര സംസ്ഥാന govt കൾ mlm നെ സപ്പോർട്ട് ചെയ്യാൻ പ്രാധാന് കാരണം. പ്രതേകിച്ചു ഇന്ത്യ പോലെ population കൂടിയ രാജ്യത്ത് mlm നു അനന്ത സത്യത്തകൾ ആണ് ഉള്ളത്.

അത് പോലെ ഗവണ്മെന്റ് നെ സമ്പാദിച്ചടത്തോളം tax തട്ടിപ്പുകൾ വളരെ കുറവായിരിക്കും.

#ഇത്രയും #ഗുണമുള്ളതും, ഉപകാരപ്രദമായ ബിസിനസ് ആയിട്ട് കൂടി എന്ത് കൊണ്ടാണ് mlm നു ഇത്രയും ചീത്തപേര് വരുന്നത് 🥵🥵🥵👇👇👇👇

Mlm ഒരു ജനകീയ ബിസിനസ്‌ ആയത് കൊണ്ട് തന്നെ ഇതിൽ പലരീതിയിലുള്ള ആളുകൾ വരുന്നു. പ്രതേകിച്ചു പെട്ടന്ന് കോടീശ്വരൻ ആവാം എന്ന മോഹന വാഗ്ദാനം കേട്ട് വരുന്നവർ ഒന്നും നേടാതെ നിരാശരായി മടങ്ങുന്നു. അതായത് പണിയെടുക്കാതെ പെട്ടന്ന് കുറെ ക്യാഷ് ഉണ്ടക്കണം എന്ന ചിന്തയിൽ വരുന്നവർ ആണ് നല്ല mlm കമ്പനികളെ പോലും ജനങ്ങളിൽ നിന്ന് അകറ്റുന്നത്.
ഇവർ ഒന്നും നേടുന്നില്ലെന്നു മാത്രമല്ല. മറ്റുള്ളവരുടെ അവസരത്തെ കൂടി നശിപ്പിക്കുന്നു. ലോകത്ത് റിസ്ക് എടുക്കാതെ ഒരാൾക്കും ക്യാഷ് ഉണ്ടാക്കാൻ കഴിയില്ല എന്നത് വസ്തുതയാണ്.

അത് പോലെ തന്നെ നല്ല mlm കമ്പനികളെ പോലെ തന്നെ കുറെ ഉടായിപ്പ് കമ്പനികളും നാട്ടിൽ ഒരുപാടുണ്ട്. അതിൽ പ്രധാനമായും ട്രേഡിങ് ബിസിനസ്‌ എന്ന പേരിൽ പ്രവർത്തിക്കുന്നവ. ഒരു 6 മാസം മുന്നേ വരെ DMG അനഗ്നെ ഏതോ ഒരു കമ്പനി കേരളത്തിൽ വലിയ രീതിയിൽ വേരുറപ്പിച്ചിരുന്നു. എന്തൊക്കെയാണ് പ്ലാൻ. 6000 രൂപക്ക് 14500 റിട്ടേൺ. വല്ലാത്ത അത്ഭുതം. അവസാനം അവർക്ക് ആവിശ്യമായ fund ആയികഴിഞ്ഞാൽ അവർ മറ്റൊരു പേരിൽ നിങ്ങളെ തേടി വരും. ഇത്തരത്തിലുള്ള mlm/trading കമ്പനികളിൽ ഞമ്മൾ മലയാളികൾ പെട്ടന്ന് ചേരും. കാരണം. ക്യാഷ് നിക്ഷേപിച്ച വീട്ടിൽ ഇരുന്നാൽ മതിയല്ലോ.. വൈകുന്നേരം ബാങ്കിൽ cash credit ആവും. എന്നാൽ ഇത് എങ്ങെനെ ആണ് വർക്ക്‌ ചെയ്യുന്നതെന്നും അനേഷിക്കുകയുമില്ല.
നല്ല ഒരു mlm. കമ്പനി ആണേൽ നിങ്ങൾ പണിയെടുത്താൽ മാത്രമേ നേട്ടം ഉണ്ടാകാൻ സാധിക്കൂ.
അത്തരം കമ്പനികൾക്കേ നിലനിൽപ് ഒള്ളൂ....

#എങ്ങെനെ നല്ല ഒരു കമ്പനി യെ തിരഞ്ഞെടുക്കാം 😍👇



നിങ്ങൾ ഉപയോഗിച്ച് as customer സൈഡിൽ നിങ്ങൾക്ക് ബോധ്യപ്പെട്ട ഇഷ്ട്ടപെട്ട പ്രോഡക്റ്റ് മാത്രം mlm തിരഞ്ഞെടുക്കുക. ഇനി 2000 രൂപക്ക് നിങ്ങൾ പ്രോഡക്റ്റ് വാങ്ങിച്ചു എന്ന് വെക്കുക ആ കാശിനു ഉള്ള പ്രോഡക്ട് അതില്ലേൽ നിങ്ങൾ അത് മറ്റുള്ളവർക്ക് refer ചെയ്യരുത്
അതായത് ലാഭത്തിന്റ കണക്ക് കേട്ടിട്ട ഒരു പ്രോഡക്റ്റ് തിരഞ്ഞെടുക്കരുത്. നല്ല ഒരു ബ്രാൻഡ് കണ്ടെടുത്തുക. കാരണം നിങ്ങൾക്ക് അതൊരു ബിസിനസ് ആയി മുന്നോട്ട് കൊണ്ട് പോവേണ്ട ഒന്നാണ് so. ഒരു ബിസിനസ്‌ ചെയ്യുന്നതിന് മുന്നെ എടുക്കുന്ന effort, ഇതിലും എടുക്കുക.
Amway, herba life, modicare, mi life ഇതൊക്കെ കാലങ്ങളായി പേര് കേൾപ്പിക്കാതെ വമ്പന്മാരായി നിൽക്കുന്ന കമ്പനികൾ ആണ്.

# 2- .

അതെ കമ്പനികളുടെ management നെ നന്നായി പഠിക്കുക. അവരുടെ, ബാഗ്ഗ്രൗണ്ട് പഠിക്കുക മുൻ പരിജയം പഠിക്കുക.
എത്രയോ ഉഠയിപ്പുകൾ ഉണ്ട്. ഒരു വാടക മുറി എടുത്ത്. കോടികൾ തട്ടുന്നവർ.ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്. Whatsapp ലൂടെയും ഫേസ്ബുക് ലൂടെയും വരുന്ന പരസ്യങ്ങൾ കണ്ട് ആയിരങ്ങളും പതിനായിരങ്ങളും invest, ചെയ്യുന്നവരെ അങ്ങനെ ഇൻവെസ്റ്റ്‌ ചെയ്യാൻ മലയാളികളെ യെ കിട്ടൂ..

അത് കൊണ്ട് മാനേജ്മെന്റ് vision എന്താണ്, credibility, അങ്ങനെ എല്ലാം പരിശോധിക്കുക

നല്ല ട്രെയിനിങ് കിട്ടുന്നുണ്ടോ. Compensation കൃത്യമായി കിട്ടുന്നുണ്ടോ എന്ന് പരിശോധിക്കുക.

All the best ആര് എന്തൊക്കെ പറഞ്ഞാലും നല്ല കമ്പനി ആണേൽ റിസ്ക് എടുക്കാൻ തയാറാണെൽ ഒരു രൂപ മുടക്കാതെ ഏതൊരു സാധാരണകാരനും വളരാം..

ഇന്ത്യയിലെ best 12 mlm കമ്പനികൾ. താഴെ. അനേഷിച്ചു മാത്രം നിങ്ങൾ തുടങ്ങുക
👇👇👇
1. Mi Lifestyle Marketing Global Private Limited
2. Amway India
3. Herballife
4. Forever Living
5. Modicare
6. RCM
7. Vestige
8. OriFlame
9. Avon
10. Future Maker
11. DXN India
14. K-Link Healthcare (India) Pvt Ltd.

By Mishab Ahamed

ഭയം
31/01/2020

ഭയം

ഒരു സമൃദ്ധ ജീവിതത്തിനുള്ള യഥാർത്ഥ രഹസ്യം സുരക്ഷിതത്വം പരതിപരതി നമ്മുടെ ദിവസങ്ങൾ പാഴാക്കുന്നത് അവസാനിപ്പിക്കുകയും അവസരങ്ങളെ പിന്തുടരുന്നതിനായി നമ്മുടെ സമയം ചിലവഴിക്കുകയും ചെയ്യുക എന്നതാണ് .
തീർച്ചയായും നമ്മൾ കൂടുതൽ ആലോചനപൂർവവും അഭിനിവേശത്തോടെയും ജീവിക്കാൻ ആരംഭിക്കുമ്പോൾ നമ്മൾ നമ്മളുടേതായ പരാജയങ്ങളെ അഭിമുഘീകരിക്കും .പക്ഷെ പരാജയങ്ങളെന്നാൽ എങ്ങെനെ വിജയിക്കണം എന്ന് പടിക്കുന്നതിനേക്കാൾ കൂടുതലായി ഒന്നുമില്ല .ഉദാഹരണം .മരക്കൊമ്പിന്റെ തുഞ്ചത് പോകുക എന്നാൽ വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ് .പക്ഷെ അവിടെയാണ് പഴങ്ങൾ ഉള്ളത് .പരാജയപെടുമോ എന്ന ഭയം കൊണ്ട് സ്വപ്നങ്ങൾ ഉപേക്ഷിക്കുന്നവർ മനസിലാക്കുക
ജീവിതത്തിൽ യഥാർത്ഥ പരാജയങ്ങൾ ഇല്ല .ഫലങ്ങൾ മാത്രമാണ് ഉള്ളത് .വാസ്തവമായ ദുരന്തങ്ങൾ ഇല്ല .പാഠങ്ങൾ മാത്രമാണ് ഉള്ളത് .അതുപോലെ സത്യത്തിൽ പ്രശ്നങ്ങളും ഇല്ല .ബുദ്ധിയുള്ള മനുഷ്യനാൽ പരിഹാരമായി തിരിച്ചറിയപ്പെടാൻ കാത്തിരിക്കുന്ന അവസരങ്ങൾ മാത്രമാണുള്ളത് ..

is not an accident
is not a mistake
Mizhaab Ahamed
Student
യൂട്യൂബിൽ

അല്ലെ
29/01/2020

അല്ലെ

ബിസിനസ്‌ നു ഇറങ്ങുന്നതിനു മുന്നേ നല്ല ഒരു പ്ലാൻ ഉണ്ടാക്കുക..
അതിൽ ശ്രദ്ധിക്കേണ്ടത് എന്തെന്ന് വെച്ചാൽ.
(അങ്ങനെ ഒരു പ്രശ്നം വന്നാൽ ഇങ്ങനെ അതിനെ കവർ ചെയ്യാം /അല്ലെങ്കിൽ ആ പ്രശ്നത്തെ ഇങ്ങനെ വഴി തിരിച്ചുവിടാം )
കൂടുതൽ കൂടുതൽ പ്രശങ്ങൾ വെച്ച് ബിസിനസ്‌ പ്ലാൻ. ചെയ്യൂ
അതിനു സൊല്യൂഷൻ തിരഞ്ഞു കൊണ്ടേ ഇരിക്കുക. Sure.അതൊരു unique ബിസിനസ്‌ ആയിമാറും.. തീർച്ച..
Please Read Two Times

നിങ്ങൾ ആദ്യം കാണുന്ന നൂറുപേരെ പരിശോധിക്കുക .അവരോട് ജീവിതത്തിൽ അവർക്കേറ്റവുമാവിശ്യം /ലക്ഷ്യം എന്താണെന്ന് ചോദിക്കുക .അവരിൽ തൊണ്ണൂറ്റിഎട്ടുപേർക്കും അത് പറയാൻ പറ്റില്ല .ഓരോരുത്തരായി അവരെ നിർബന്ധിച്ചാൽ ചിലർ പറയും ,സുരക്ഷിതത്വം ,മറ്റുള്ളവർ പ്രസിദ്ധിയും ശക്തിയും ,മറ്റുചിലർ സമൂഹഅംഗീകാരം ,പണം ,സമ്പത് ,പാടാനും ,ആടാനുമുള്ള കഴിവ് ,പക്ഷെ ഇപ്പറയുന്ന വാക്കുകളെയൊന്നും നിവചിക്കാൻ അവരിലാർക്കും പറ്റില്ല .അവരിങ്ങനെ അവ്യക്തമായി പ്രകാശിപ്പിക്കുന്ന ആഗ്രഹങ്ങളെ യഥാർത്ഥമാക്കാൻ ലക്ഷ്യം വെച്ചുള്ള ഒരു പ്ലാനിന്റെ നേരിയ ഒരു സൂചനപോലും തരാനവർക്ക് കഴിയില്ല.സമ്പത് ഒരിക്കലും മോഹങ്ങളോട് പ്രതികരിക്കാറില്ല .(അവ പ്രതികരിക്കാറുള്ളത് അഭിലാഷങ്ങളുടെ പിന്ബലമുള്ളതും നിരന്തരപരിശ്രമത്തിലൂടെ നടപ്പാക്കപ്പെടുന്നതുമായ വ്യക്തമായ പ്ലാനികളോടാണ് )
A goal With Out Plan Is Just A Wish


Market Analyst
Student

ടർഫ് ചപ്പാത്തി കമ്പനി ഇതല്ലാതെ വേറെ ബിസിനസ്‌ ഇല്ലേ. പ്രവാസികൾ തീർച്ചയായും വായിക്കേണ്ടത് 😍😍🙏🙏🙏
21/01/2020

ടർഫ് ചപ്പാത്തി കമ്പനി ഇതല്ലാതെ വേറെ ബിസിനസ്‌ ഇല്ലേ.
പ്രവാസികൾ തീർച്ചയായും വായിക്കേണ്ടത് 😍😍🙏🙏🙏

23/09/2019

😍😍😍😍😍😍🙏🙏🙏🙏

ശുഭദിനം
15/09/2019

ശുഭദിനം

ശുഭദിനം കൂട്ടുകാര

11/09/2019

ഒരു സെയിൽസ് മാൻ പറഞ്ഞ കഥ

09/09/2019

വായിച്ചവർ ഉണ്ടോ?

ശുഭാപ്‌തിവിശ്വാസി v/s നിഷേധാത്മക ചിന്തകൻ
08/09/2019

ശുഭാപ്‌തിവിശ്വാസി v/s നിഷേധാത്മക ചിന്തകൻ

നിങ്ങൾക്കറിയില്ലേ ?
ഈ ലോകം മുഴവൻ പ്രശ്നങ്ങൾ ആണെന്ന്
നിഷേധാത്മക ചിന്തകൻ ചോദിച്ചു!!😓😓
പക്ഷെ ഈ ലോകം മുഴുവൻ ഈ പ്രശ്നങ്ങൾ മറികടക്കൽ കൂടിയാണ് ശുഭാപ്തിവിശ്വാസി മറുപടി നൽകി.. 😍😍👍
Optimistic v/s Negative
യൂട്യൂബിൽ
https://www.youtube.com/channel/UCKOu6k3NKMUqW5WGthpjQtQ

08/09/2019

പഴയ ഒരു ചൈനീസ് കഥ
#കഴിഞ്ഞത് #കഴിഞ്ഞു

28/08/2019

ഒരിക്കൽ എല്ലാം നഷ്ട്ടപെട്ട കുട്ടിയോട് അമ്മ പറഞ്ഞു.. ഒന്നും വേണ്ട നമുക്ക്
നമ്മുടെ കൂടെ ദൈവവും, ധൈര്യവും ഉണ്ട്..
#വിജയിക്കാൻ #വേണ്ടത്
ദൈവവും, ധൈര്യവും, വിശ്വാസവുമാണ്.
ഉപകാരപ്രദമാണെകിൽ #ഷെയർ

എന്റെ മടി മാറ്റിയ പുസ്തകം !!കിടിലൻ
28/08/2019

എന്റെ മടി മാറ്റിയ പുസ്തകം !!
കിടിലൻ

ഈ പുസ്തകം നിങ്ങളെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വഴികാണിക്കും.

എല്ലാവർക്കും ഓരോ നിയോഗങ്ങളുണ്ട്
31/07/2019

എല്ലാവർക്കും ഓരോ നിയോഗങ്ങളുണ്ട്

#നമ്മുടെ #സ്വപ്നം #നമ്മുടേത് #മാത്രമാണ്
ഒരു കവിയുടെ ഭാഷയിൽ "വെളിച്ചത്തിന്റെ പോരാളി"
അവന്റെ ശത്രുക്കളെ തെരഞ്ഞെടുക്കുകയാണ്".
അവനു എന്തു കഴിയുമെന്ന് അവനറിയാം തന്റെ ഗുണവൈശിഷ്ട്യങ്ങൾ ലോകമെമ്പാടും അറിയിച്ചു നടക്കേണ്ട കാര്യമവനില്ല .എന്നിരിക്കലും അവനെക്കാൾ മെച്ചമാണെന്നു തെളിയിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ സദാ ഉണ്ടായിരിക്കും .
പോരാളിക്കാകട്ടെ "മെച്ചവും "മോശവും "ഒന്നുമില്ല.ഓരോരുത്തർക്കും അവനവന്റെ പാതക്ക് വേണ്ട അത്യാവശ്യപ്രകൃതിസിദ്ധികളുണ്ട് .പക്ഷെ ചിലർ വാശിപിടിക്കുന്നു .അവർ അവനെ പ്രകോപിപ്പിക്കുകയും വ്രണപ്പെടുത്തുകയും ശല്യപെടുത്താനാവുന്നൊതൊക്കെ ചെയ്യുകയും പതിവാണ് .ആ സന്ദർഭത്തിൽ അവന്റെ ഹൃദയം പറയും "ഈ അവഹേളനങ്ങളോട് പ്രതികരിക്കതരിക്കുക .അവ നിന്റെ കഴിവുകളെ വര്ധിപ്പിക്കുകയില്ല .വെറുതെ നീ ക്ഷീണിക്കും .
കൂടെ നമ്മുടെ മുഖ്യമന്ത്രി പറഞ്ഞ പോലെ അവൻ പറയും
(നിങ്ങളെ വിമര്ശിക്കുന്നവരുണ്ടാകും ,നിങ്ങളെ എതിർക്കുന്നവരുണ്ടാകും ,പിന്തിരിപ്പിക്കുന്നവരുണ്ടാകും .അതൊന്നും നമ്മളെ ബാധിക്കുന്ന പ്രശ്നമല്ല നമ്മളെ ബാധിക്കുന്ന പ്രശനം നമ്മുടെ സ്വപ്നങ്ങളാണ് .പ്രകോപനങ്ങൾക്ക് ചെവികൊടുത്ത് ഒരു പോരാളി തന്റെ സമയം മെനക്കെടുത്തുന്നില്ല .അവനൊരു നിയോഗം നിറവേറ്റാനുണ്ട് 😍😍🤝👍👍.
#അവോയ്ഡ് #ടോക്സിക് #പീപ്പിൾ

യൂട്യൂബിൽ
https://www.youtube.com/channel/UCKOu6k3NKMUqW5WGthpjQtQ

30/07/2019

Cafe Coffee Day സ്ഥാപകൻ V.G സിദ്ധാർത്ഥയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി... അദ്ദേഹത്തിനായി തിരച്ചിൽ നടക്കുന്നു. Cafe Coffee Day യെ ഞാൻ പരിചയപ്പെടുത്തേണ്ടതില്ലല്ലോ. അദ്ദേഹം അവസാനമായി എഴുതിയ കത്തിലെ വരികൾ...

"കുറേനാള്‍ ഞാന്‍ പോരാടി, പക്ഷേ ഇന്ന് ഞാന്‍ അടിയറവ് പറയുകയാണ്. ഓഹരി പങ്കാളികളില്‍ ഒരാള്‍ ഓഹരികള്‍ മടക്കി വാങ്ങാന്‍ സമ്മര്‍ദം ചെലുത്തി. അതിനെതുടര്‍ന്നുണ്ടായ സമ്മര്‍ദ്ദവും ആറുമാസം മുന്‍പ് ഒരു സുഹൃത്തിന്റെ കൈയില്‍നിന്ന് കടംവാങ്ങിയ വലിയതുകയുടെ സമ്മര്‍ദ്ദവും നിയെനിക്ക് താങ്ങാനാകില്ല. ഇതിനുപുറമേ മറ്റു ചില കടക്കാരില്‍നിന്നുള്ള സമ്മര്‍ദ്ദവും എന്നെ പ്രയാസത്തിലാക്കി.
മൈന്‍ഡ് ട്രീയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ മുടക്കാന്‍ ആദായനികുതി വകുപ്പ് രണ്ടു തവണ ശ്രമിച്ചു. ആദായനികുതി വകുപ്പില്‍നിന്നും ഒരുപാട് ഉപദ്രവം നേരിട്ടു.ഈ വ്യവസായങ്ങളെല്ലാം ഒരു പുതിയ മാനേജ്മെന്റിന് കീഴില്‍ ശക്തമായി മുന്നോട്ടുപോകാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. എല്ലാ തെറ്റുകള്‍ക്കും ഞാന്‍ മാത്രമാണ് ഉത്തരവാദി. എല്ലാ സാമ്പത്തിക ഇടപാടുകളും എന്റെ മാത്രം ഉത്തരവാദിത്തമാണ്. എന്റെ ടീമംഗങ്ങള്‍ക്കും ഓഡിറ്റര്‍മാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഇതൊന്നുമറിയില്ല. എന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരില്‍നിന്നും ഞാന്‍ ഈ വിവരങ്ങള്‍ മറച്ചുവച്ചു"

പലപ്പോഴും നമ്മൾ പുറത്തു നിന്നു കാണുന്ന പോലെയല്ല ഒരു സംരംഭകന്റെ, ജീവിതം. വിജയിക്കുന്നവർ വളരെ, കുറവാണ് പരാജയപെടുന്നവർ ആണ് അധികവും...

പലരെയും നമ്മൾ അറിയുന്നത് പോലും ഇല്ല...
ബിസിനസ്‌ കാരന്റെ #റിസ്ക് അത് ചെയ്യുന്നവന് മാത്രേ അറിയൂ ..
അല്ലാത്തവന് അവൻ വല്യ ബിസിനസകാരൻ .അല്ലെ ??

യൂട്യൂബിൽ
https://www.youtube.com/channel/UCKOu6k3NKMUqW5WGthpjQtQ

Address


Opening Hours

Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00
Saturday 09:00 - 17:00
Sunday 09:00 - 17:00

Alerts

Be the first to know and let us send you an email when Mizaap Media-Think Business Ideas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mizaap Media-Think Business Ideas:

Videos

Shortcuts

  • Address
  • Opening Hours
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share