01/07/2020
'വട്ടല്ലേ അയാൾക്ക് '?
ഏതെങ്കിലും ചാനൽ മാറ്റുന്നതിനിടയിൽ പെട്ടെന്ന് കേൾക്കാനിടയായാൽ ഞെട്ടിപ്പോകുന്ന അലർച്ചയിലാണ് ചോദ്യം. ചോദ്യം ചോദിക്കുന്നത് ഒരു പാർലമെന്റ് അംഗവും. ഇനി എന്തിനാണ് ഇദ്ദേഹം ഈ പ്രായത്തിലും ഇങ്ങനെ കിടന്ന് അലറുന്നതെന്ന് തിരക്കിപ്പോയാലാണ് നമ്മൾ വീണ്ടും ഞെട്ടുക. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എല്ലാ സർക്കാർ സംവിധാനത്തെയും ഫലപ്രദമായി ഉപയോഗിച്ചു കൊണ്ട് ഒരു ചുവടുപോലും പിഴയ്ക്കാതെയുള്ള ആസൂത്രണത്തോടുകൂടി നടത്തിയതാണ് കണ്ണൂർ പാർലമെന്റ് അംഗമായ കെ. സുധാകരനെ വിറളി പിടിപ്പിച്ചത്. യുദ്ധ മുഖങ്ങളിൽ പലപ്പോഴും വിജയം നിശ്ചയിക്കുന്നത് സമയബന്ധിതമായി നായകൻ എടുക്കുന്ന തീരുമാനങ്ങളാണ്. അവിടെ ആശങ്കയ്ക്ക് വിധേയപ്പെട്ടുകൊണ്ട് പടത്തലവൻ ആത്മധൈര്യം കൈവിട്ടാൽ ശത്രു സൃഷ്ടിക്കുന്നത് വലിയ വിനാശമായിരിക്കും. ഒരു വിദ്യാർത്ഥിയുടെ പഠനകാലത്തെ നാഴികക്കല്ലാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ.ഭാവി ജീവിതത്തെ നിർണായകമായി സ്വാധീനിക്കുന്ന, ഭാവി ജീവിതത്തിന്റെ ഗതി നിർണയിക്കുന്ന രണ്ട് കടമ്പകൾ. കോവിഡ് എന്ന മാനവരാശിയുടെ സംഹാര രൂപിയായ ശത്രുവിന്റെ വെല്ലുവിളിക്ക് മുന്നിൽ കീഴ്പെട്ടുകൊണ്ട് ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ അടിയറവുവച്ചിരുന്നെങ്കിൽ ഈ കോവിഡ് അതിജീവന കാലത്തെ നമ്മുടെ നേട്ടങ്ങളുടെ മുകളിൽ വീണ കറുത്ത വരയായി ആ പരാജയം നിന്നേനെ. അവിടെയാണ് പിണറായി വിജയൻ എന്ന ഈ നാടിന്റെ നായകൻ ആ വെല്ലുവിളി സ്വയം ഏറ്റെടുത്തത്. ഒരു ചുവടിന്റെ പിഴവിന് പോലും കനത്ത വില നൽകേണ്ടി വരുന്ന ആ തീരുമാനം. ലോകം കോവിഡിനു മുന്നിൽ പകച്ചു നില്ക്കുന്ന കാലത്ത് 13.5 ലക്ഷം വിദ്യാർത്ഥികളെ മാനസികമായി കൂടി തയ്യാറെടുപ്പിച്ചുകൊണ്ട് പരീക്ഷ ഹാളിലേക്ക് എത്തിക്കുകയാണ് സർക്കാർ ചെയ്തത്. ആരോഗ്യ വകുപ്പിനെയും, വിദ്യാഭ്യാസ വകുപ്പിനെയും, പോലീസിനെയും, ഗതാഗതം വകുപ്പിനെയുമെല്ലാം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിപ്പിച്ചാണ് അവസാനത്തെ വിദ്യാർത്ഥിയെയും പരീക്ഷയെഴുതിപ്പിച്ച് സർക്കാർ സുരക്ഷിതമായി വീട്ടിലേക്ക് തിരികെ എത്തിച്ചത്.കോവിഡിന് മുന്നിൽ പകച്ച് രാജ്യമാകെ സിബിഎസ്ഇ 10, പ്ലസ് ടു പരീക്ഷകൾ ഉപേക്ഷിക്കാൻ തീരുമാനിച്ച കാര്യം കൂടി നമുക്ക് ഈ പ്രശ്നത്തോടൊപ്പം ചേർത്തുവായിക്കാം.ഒപ്പം ഈ നിയന്ത്രണകാലത്തും എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ഇന്ന് എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചിരിക്കുകയാണ് ഈ സർക്കാർ. ഇതെല്ലാം കാണുമ്പോൾ സ്വാഭാവികമായി നമ്മൾക്ക് മനസ്സിൽ തോന്നുന്നത് അയാളുടെ അതേ സംശയമാണ്. ശരിക്കും വട്ടല്ലേ ആ കെ സുധാകരന്?
D y f i.കൈനകരി സൗത്ത് മേഖല കമ്മറ്റിയുടെ അഭിവാദ്യങ്ങൾ....