Eechannel

Eechannel About
Ee Channel is NexGen Smart Channel. We deliver Entertainment, Information and News services, t Our motto
Deliver more than you expect.

Team Ee Channel
Ee Channel is a dedicated young group of reporters, cameramen, concept makers, web developers, graphic designers, editors, analysts, marketing persons and channel industry professionals who work to cover the ever-changing technology and channel landscape. Ee Channel‘s strength
Our young team lends a unique energy and signature to the channel trend and culture. Our Audience
All age

groups, Business Persons, Professionals, Students, Housewives, Youth, Children from all classes of people.

പഞ്ചരത്‌നങ്ങളിലെ മൂന്നുപേരുടെ മാംഗല്യം കഴിഞ്ഞുഗുരുവായൂര്‍: ഒറ്റ പ്രസവത്തില്‍ അഞ്ചു മക്കള്‍ക്ക് ജന്മം നല്‍കിയ തിരുവനന്തപു...
24/10/2020

പഞ്ചരത്‌നങ്ങളിലെ മൂന്നുപേരുടെ മാംഗല്യം കഴിഞ്ഞു
ഗുരുവായൂര്‍: ഒറ്റ പ്രസവത്തില്‍ അഞ്ചു മക്കള്‍ക്ക് ജന്മം നല്‍കിയ തിരുവനന്തപുരം നന്നാട്ടുകാവിലെ രമാദേവിയുടെ പഞ്ചരത്‌നങ്ങളില്‍ മൂന്ന് പേരുടെ കല്യാണം ഇന്ന്
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നു. ഉത്തര, ഉത്തമ, ഉത്ര എന്നിവരുടെ വിവാഹമാണ് ഇന്ന് നടന്നത്. 7.45 നും 8.15 നു ഇടയിലായിരുന്നു മുഹൂര്‍ത്തം. നാലുപേരുടേയും ഏക സഹോദരന്‍ ഉത്രജന്‍ ചടങ്ങുകള്‍ നടത്തി.

ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കികൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്ര...
22/10/2020

ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി
കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി. എം ശിവശങ്കര്‍ കേസില്‍ പ്രതിയല്ലെന്നും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലാത്തതിനാല്‍ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്നും എന്‍ ഐ എ അന്വേഷണ
സംഘം കോടതിയെ അറിയിച്ചതോടെയാണ് ഹര്‍ജി തീര്‍പ്പാക്കിയത്. ഇക്കാര്യം ശിവശങ്കറിന്റെ അഭിഭാഷകന്‍ സമ്മതിക്കുക കൂടി ചെയ്തതോടെ കോടതി ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.

ഇന്ത്യ 'ധ്രുവാസ്ത്ര' മിസൈല്‍ പരീക്ഷിച്ച് ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ടാങ്ക് വേധ മിസൈലായ നാഗ് വിജയകരമായി പ...
22/10/2020

ഇന്ത്യ 'ധ്രുവാസ്ത്ര' മിസൈല്‍ പരീക്ഷിച്ച്
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ടാങ്ക് വേധ മിസൈലായ നാഗ് വിജയകരമായി പരീക്ഷിച്ചു. നിയന്ത്രണ രേഖയില്‍ ഇന്ത്യാ ചൈന സംഘര്‍ഷം നിലനില്‍ക്കെയാണ് ഇന്ത്യ തന്ത്രപ്രധാനമായ ആയുധത്തിന്റെ നിര്‍ണായക പരീക്ഷണം നടത്തിയത്. രാജസ്ഥാനിലെ പൊഖ്‌റാന്‍ ഫയറിങ് റേഞ്ചില്‍ പുലര്‍ച്ചെ 6.45 നായിരുന്നു പരീക്ഷണം. നാഗ് മിസൈല്‍ കരസേനയുടെ ഭാഗമാകുന്നതോടെ സൈന്യത്തിന്റെ പ്രഹര ശേഷി വര്‍ധിക്കും. ഡിആര്‍ഡിഒ വികസിപ്പിച്ച ടാങ്ക് വേധ മിസൈലായ ധ്രുവാസ്ത്രയുടെ പരീക്ഷണമാണ് വിജയകരമായി നടത്തിയത്. നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന നാഗ് മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇത്. ഹെലികോപ്റ്ററുകളില്‍
നിന്ന് ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള കവചിത വാഹനങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്നതിന് വേണ്ടിയാണ് ധ്രുവാസ്ത്ര തയ്യാറാക്കിയിരിക്കുന്നത്.

കോവിഡ് വാക്‌സിന്റെ ഏറിയ പങ്കുംഇന്ത്യയില്‍ നിര്‍മ്മിക്കും : ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ന്യൂഡല്‍ഹി: കോവിഡിനെതിരെ ഇന്ത്യ തീ...
22/10/2020

കോവിഡ് വാക്‌സിന്റെ ഏറിയ പങ്കും
ഇന്ത്യയില്‍ നിര്‍മ്മിക്കും : ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ന്യൂഡല്‍ഹി: കോവിഡിനെതിരെ ഇന്ത്യ തീര്‍ക്കുന്ന പ്രതിരോധ വാക്‌സിന്റെ ഏറിയ പങ്കും ഇന്ത്യയിലായിരിക്കും നിര്‍മിക്കുകയെന്ന് ഫൗണ്ടേഷന്‍. ഇന്ത്യയിലെ ശക്തമായ സ്വകാര്യ മേഖലയുടെ പങ്കാളിത്തമാണ് ഇതിന് സഹായിക്കുക എന്ന് ഫൗണ്ടേഷന്‍ സിഇഒ മാര്‍ക്ക് സൂസ്മാന്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ലോകത്തിന് ആവശ്യമായ കോവിഡ് വാക്‌സിന്റെ ഏറിയ പങ്കും ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് മാര്‍ക്ക് സൂസ്മാന്‍ വ്യക്തമാക്കിയത്.

നടന്‍ പൃഥ്വിരാജ് സുകുമാരന് കോവിഡ് പോസിറ്റീവ് കൊച്ചി: നടന്‍ പൃഥ്വിരാജ് സുകുമാരന് കോവിഡ് പോസിറ്റീവ് സ്തിരീകരിച്ചു. നിലവില്...
20/10/2020

നടന്‍ പൃഥ്വിരാജ് സുകുമാരന് കോവിഡ് പോസിറ്റീവ്
കൊച്ചി: നടന്‍ പൃഥ്വിരാജ് സുകുമാരന് കോവിഡ് പോസിറ്റീവ് സ്തിരീകരിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നു പൃഥ്വിരാജ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക്
പേജിലൂടെ അറിയിച്ചു. ഡിജോ ജോസ് സംവിധാനം ചെയ്യുന്ന 'ജന ഗണ മന'യുടെ ആദ്യ ഷെഡ്യൂള്‍ പൃഥ്വിരാജ് പൂര്‍ത്തിയാക്കിയിരുന്നു. ഷൂട്ടിംഗ് കാലയളവില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ തനിയെയായിരുന്നു പൃഥ്വിരാജ് താമസിച്ചിരുന്നത്. ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി വീട്ടിലേക്കു മടങ്ങാന്‍ നേരം നടത്തിയ ടെസ്റ്റിലാണ് കോവിഡ് പോസിറ്റീവ് എന്ന് തിരിച്ചറിയുന്നത്. ആടുജീവിതം ഷൂട്ടിംഗ് കഴിഞ്ഞു വന്നു തങ്ങിയ ഹോട്ടലിലാണ് പൃഥ്വിരാജ്. ഇവിടെ ഐസൊലേഷനില്‍ കഴിയുകയാണ് താരം.

രാജ്യത്തെ ആദ്യ ബ്രൂഡ് ബാങ്ക് വിഴിഞ്ഞത്ത് പ്രവര്‍ത്തനമാരംഭിച്ചു  തിരു: രാജ്യത്തെ ആദ്യ ബ്രൂഡ് ബാങ്ക് അഥവ കൃത്രിമ മത്സ്യ പ്...
20/10/2020

രാജ്യത്തെ ആദ്യ ബ്രൂഡ് ബാങ്ക് വിഴിഞ്ഞത്ത് പ്രവര്‍ത്തനമാരംഭിച്ചു
തിരു: രാജ്യത്തെ ആദ്യ ബ്രൂഡ് ബാങ്ക് അഥവ കൃത്രിമ മത്സ്യ പ്രജനന വിത്തുത്പാദന കേന്ദ്രം വിഴിഞ്ഞത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കടലിന്റെ ആവാസ വ്യവസ്ഥ കൃത്രിമമായി ഒരുക്കിയാണ് പുതിയ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കടലിലെ ആവാസവ്യവസ്ഥയില്‍ ഉണ്ടായ മാറ്റം കാരണം മല്‍സ്യ ലഭ്യതയില്‍ കുറവ് സംഭവിക്കത് പരിഹരിച്ച് രുചികരമായ മല്‍സ്യ ലഭ്യത ഉറപ്പ് വരുത്തുക, മല്‍സ്യ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വരുമാന വര്‍ധനവിന് വഴിയൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ബ്രൂഡ് ബാങ്ക് ആരംഭിച്ചിരിക്കുന്നത്. നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ സഹായത്തോടെയാണ് സി.എം.എഫ്.ആര്‍.ഐ ബ്രൂഡ് ബാങ്കുകള്‍ തയാറാക്കിയത്.
5.64 കോടി രൂപ ചെലവഴിച്ചാണ് ബ്രൂഡ് ബാങ്ക് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.

അമിതമായി ഗുളികകള്‍ കഴിച്ചു; സജ്‌ന ഷാജി ആശുപത്രിയില്‍ കൊച്ചി: അമിതമായി ഗുളികകള്‍ കഴിച്ചതിനെ തുടര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡര്...
20/10/2020

അമിതമായി ഗുളികകള്‍ കഴിച്ചു; സജ്‌ന ഷാജി ആശുപത്രിയില്‍
കൊച്ചി: അമിതമായി ഗുളികകള്‍ കഴിച്ചതിനെ തുടര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഴിയരികില്‍ ബിരിയാണിക്കച്ചവടം നടത്തിവന്നിരുന്ന സജ്‌ന സമൂഹമാധ്യമങ്ങളിലടക്കം ആക്രമണം നേരിട്ടിരുന്നു. വിവാദങ്ങളില്‍ മനംനൊന്താണ് ജീവനൊടുക്കാനുള്ള ശ്രമമുണ്ടായതെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. കോട്ടയം സ്വദേശിയായ സജ്‌ന ഷാജി 13 വര്‍ഷം മുന്‍പാണ് കൊച്ചിയിലെത്തുന്നത്. ഉപജീവനത്തിനായി ട്രെയിനില്‍ ഭിക്ഷയെടുത്തിരുന്നു. കൊച്ചിയില്‍ ഒരു ഓണ്‍ലൈന്‍ ഡെലിവറി ഷോപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു സജ്‌ന. എന്നാല്‍ കൊറോണ വ്യാപിച്ചതോടെ ജോലി നഷട്മായതിനെ തുടര്‍ന്നാണ് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തിയത്.

ശബരിമല നട തുറന്നുശബരിമല: തുലാമാസപൂജകള്‍ക്കായി ശബരിമലക്ഷേത്രനട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ...
16/10/2020

ശബരിമല നട തുറന്നു
ശബരിമല: തുലാമാസപൂജകള്‍ക്കായി ശബരിമലക്ഷേത്രനട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എകെ സുധീര്‍ നമ്പൂതരി നട തുറന്ന് ദീപം തെളിയിച്ചു. മറ്റ് പ്രത്യേക പൂജകളൊന്നും ഉണ്ടായില്ല. ശനിയാഴ്ച പുലര്‍ച്ചെ മുതലാണ് ഭക്ത ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഭക്തരെ ദര്‍ശനത്തിന് പ്രവേശിപ്പിക്കുകയുള്ളു. ദര്‍ശനത്തിന് എത്തുന്നവര്‍ 48 മണിക്കൂറിനകം ലഭ്യമായ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ടതാണ്. ആരെയും സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല.

എം ശിവശങ്കറിനെ ആശുപത്രിയില്‍ തിരു: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കുഴഞ്ഞുവീണതിനെത്തുടര...
16/10/2020

എം ശിവശങ്കറിനെ ആശുപത്രിയില്‍
തിരു: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഡിയാക് ഐസിയുവിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശിവശങ്കറിന്റെ ഭാര്യ ഇതേ ആശുപത്രിയില്‍ നെഫ്രോളജിസ്റ്റാണ്. രക്താതി സമ്മര്‍ദത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു. വൈകിട്ട് ആറ് മണിക്ക് ഹാജരാവാന്‍ അദ്ദേഹത്തിന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. വ്യാഴാഴ്ച അദ്ദേഹത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്നാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എട്ടു മണിക്കൂറോളമാണ് ശിവശങ്കറിനെ ഇന്നലെ ഇ.ഡി. ചോദ്യം ചെയ്തത്.

മഹാകവി അക്കിത്തം അന്തരിച്ചുതൃശൂര്‍: മഹാകവി അക്കിത്തം അന്തരിച്ചു. ഇന്ന് രാവിലെ 8.10നായിരുന്നു അന്ത്യം. തൃശൂര്‍ വെസ്റ്റ് ഫ...
15/10/2020

മഹാകവി അക്കിത്തം അന്തരിച്ചു
തൃശൂര്‍: മഹാകവി അക്കിത്തം അന്തരിച്ചു. ഇന്ന് രാവിലെ 8.10നായിരുന്നു അന്ത്യം. തൃശൂര്‍ വെസ്റ്റ് ഫോര്‍ട് ഹൈടെക് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു അക്കിത്തം. കനത്ത ന്യുമോണിയായിരുന്നു മരണ കാരണം. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് എഴുത്തുകാരനും
പത്രപ്രവര്‍ത്തകനുമായിരുന്ന അക്കിത്തം. 2008ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2017 ല്‍ പത്മശ്രീ ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്,
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍, വള്ളത്തോള്‍ സമ്മാനം, ജ്ഞാനപ്പാന പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഓപ്പറേഷന്‍ റെയ്ഞ്ചര്‍; ഗുണ്ടാ കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ് തൃശൂര്‍: തൃശൂരിലും പാലക്കാടും ഗുണ്ടാ കേന്ദ്രങ്ങളില്‍ വ്യാപക ...
14/10/2020

ഓപ്പറേഷന്‍ റെയ്ഞ്ചര്‍; ഗുണ്ടാ കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ്
തൃശൂര്‍: തൃശൂരിലും പാലക്കാടും ഗുണ്ടാ കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ്. ഓപ്പറേഷന്‍ റെയ്ഞ്ചര്‍ എന്ന പേരിലാണ് റെയ്ഡ് നടക്കുന്നത്. തൃശൂര്‍ എ.സി.പിയുടെ നേതൃത്വത്തിലാണ് റെയ്ഡ്. റെയ്ഡില്‍ ആയുധങ്ങള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. തൃശൂര്‍ സിറ്റി പോലീസിന് കീഴില്‍ വരുന്ന ഇരുപതോളം സ്‌റ്റേഷനുകളുടെ പരിധിയിലാണ് റെയ്ഡ് നടക്കുന്നത്. പാലക്കാട് മണ്ണാര്‍ക്കാട്, ഒറ്റപാലം എന്നിവടങ്ങില്‍ റെയ്ഡ് നടന്നു. മൊത്തം 335 ഒളിത്താവളങ്ങളില്‍ റെയ്ഡ് നടത്തി. 592 കുറ്റവാളികള്‍ പരിശോധനക്ക് വിധേയരായി. 105 പേര്‍ക്കെതിരെ ക്രിമിനല്‍ചട്ടപ്രകാരം (107, 108 വകുപ്പുകള്‍) കരുതല്‍ നടപടിക്ക് ശുപാര്‍ശ ചെയ്തു. രണ്ട് പേര്‍ക്കെതിരെ കാപ്പ നിയമപ്രകാരം നടപടിക്ക് ശുപാര്‍ശ ചെയ്തു. പുതുതായി ആരംഭിച്ച റൗഡി ഹിസ്റ്ററി ഷീറ്റുകള്‍ 40 എണ്ണം കൂടി ചേര്‍ക്കപ്പെട്ടു. തൃശൂര്‍ ജില്ലയില്‍ ഒമ്പത് ദിവസത്തിനിടെ ഏഴ് കൊലപാതകങ്ങള്‍ നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് റെയ്ഡിന് പോലീസ് നിര്‍ബന്ധിതരായത്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചുതിരു: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സുരാജ് വെഞ്ഞാറമൂട് മികച്...
13/10/2020

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തിരു: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സുരാജ് വെഞ്ഞാറമൂട് മികച്ച നടന്‍, കനി കുസൃതി മികച്ച നടി, മികച്ച സംവിധായകന്‍ ലിജോ ജോസ്
പല്ലിശ്ശേരി എന്നിങ്ങനെയാണ് പുരസ്‌കാരങ്ങള്‍. ഫഹദ് ഫാസില്‍ മികച്ച സ്വഭാവ നടനായും സ്വാസിക മികച്ച സ്വഭാവ നടിയായും നിവിന്‍ പോളി പ്രത്യേക ജുറി
പരാമര്‍ശത്തിനും അര്‍ഹനായി. റഹ്മാന്‍ സഹോദരങ്ങള്‍ സംവിധാനം ചെയ്ത വാസന്തി മികച്ച ചിത്രമായി തിരഞ്ഞെടുത്തു. സാംസ്‌കാരിക തിരുവനന്തപുരത്ത്
വകുപ്പ് മന്ത്രി എകെ ബാലനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. മികച്ച രണ്ടാമത്തെ ചിത്രമായി മനോജ് കാനയുടെ കെഞ്ചിര തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശേരിയുമാണ്.

പ്രഖ്യാപിച്ച അവാര്‍ഡുകള്‍:
മികച്ച ചിത്രം: വാസന്തി
രണ്ടാമത്തെ ചിത്രം: കെഞ്ചിറ
സംവിധായകന്‍: ലിജോ ജോസ് പെല്ലിശേരി (ജല്ലിക്കെട്ട്)
നടന്‍: സുരാജ് വെഞ്ഞാറമൂട് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി)
നടി: കനി കുസൃതി (ബിരിയാണി)
സ്വഭാവ നടന്‍: ഫഹദ് ഫാസില്‍ (കുമ്പളങ്ങി നൈറ്റ്‌സ്)
സ്വഭാവ നടി: സ്വാസിക വിജയ് (വാസന്തി)
ബാലതാരം: വാസുദേവ് സജീഷ്മാരാര്‍, കാതറിന്‍ ബിജി
കഥാകൃത്ത്: ഷാഹുല്‍ അലിയാര്‍ (വരി)
ഛായാഗ്രഹകന്‍: പ്രതാപ് പി.നായര്‍
തിരക്കഥ: ഷിനോയ്, സജാസ് റഹ്മാന്‍(വാസന്തി)
ഗാനരചന: സുജേഷ് ഹരി
പശ്ചാത്തല സംഗീതം: അജ്മല്‍ അസ്ബുള്ള
ഗായകന്‍: നജീബ് അര്‍ഷാദ്
ഗായിക: മധുശ്രീ നാരായണന്‍ (പറയാതരികെ വന്നെന്റെ)
കലാ സംവിധായകന്‍: ജേ്യാതിഷ് ശങ്കര്‍
സംഗീത സംവിധായകന്‍: സുശീല്‍ ശ്യാം
സിങ്ക് സൗണ്ട്: ഹരികുമാര്‍ മാധവന്‍നായര്‍,
സൗണ്ട് ഡിസൈന്‍: ശ്രീശങ്കര്‍ ഗോപിനാഥ്, വിഷ്ണു ഗോപിനാഥ്
മേക്കപ്: രഞ്ജിത് അമ്പാടി (ഹെലന്‍)
കലാമൂല്യമുള്ള ജനപ്രിയചിത്രം: കുമ്പളങ്ങി നൈറ്റ്‌സ്
കുട്ടികളുടെ ചിത്രം: നാനി
നവാഗത സംവിധായകന്‍: രതീഷ് പൊതുവാള്‍ (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍)
പ്രത്യേക ജുറി പുരസ്‌കാരം: നിവിന്‍ പോളിക്കും (മൂത്തോന്‍) അന്ന ബെന്നിനും (ഹെലന്‍)

ഇടുക്കി ഡാമില്‍ ബ്ലൂ അലേര്‍ട്ട് ഇടുക്കി: ഇടുക്കി ഡാമിലെ ജല നിരപ്പ് 2391.04 അടി എത്തിയതിനാല്‍ ആദ്യ ജാഗ്രതാ നിര്‍ദ്ദേശം പു...
13/10/2020

ഇടുക്കി ഡാമില്‍ ബ്ലൂ അലേര്‍ട്ട്
ഇടുക്കി: ഇടുക്കി ഡാമിലെ ജല നിരപ്പ് 2391.04 അടി എത്തിയതിനാല്‍ ആദ്യ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികള്‍ സൂക്ഷമമായി വിലയിരുത്തി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 20 ന് മുന്‍പേ ഡാമിലെ ജലനിരപ്പ് 2396.85 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ടും, 2397.85 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ടും പുറപ്പെടുവിക്കും. ജലനിരപ്പ് 2398.85 അടിയിലെത്തിയാല്‍ തുറക്കും. ബ്ലൂ അലേര്‍ട്ട് പുറപ്പെടുവിച്ചതിനാല്‍ കണ്‍ട്രോള്‍ റൂം തുറന്നിരിക്കുകയാണ്. കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍: 9496011994. അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കുംതിരു: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. 119 ചിത്രങ...
13/10/2020

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും
തിരു: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. 119 ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുളളത്. മധു അമ്പാട്ട് ചെയര്‍മാനായുള്ള പുരസ്‌ക്കാര നിര്‍ണയ സമിതിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്. ഉച്ചയ്ക്ക് 12.30നാണ് അവാര്‍ഡ് പ്രഖ്യാപനം. അമ്പത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ ഇന്ന് പ്രഖ്യാപിക്കുമ്പോള്‍ പ്രത്യേകതകള്‍ ഏറെയാണ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പ്രഖ്യാപനം കൊറോണ കാരണം ഒക്ടോബര്‍ വരെ നീണ്ടിരുന്നു. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് 119 സിനിമകളില്‍ നിന്ന് പുരസ്‌ക്കാര നിര്‍ണയ സമിതി ജേതാക്കളെ വിലയിരുത്തിയിരിക്കുന്നത്. തിയേറ്ററുകള്‍ അടഞ്ഞ് കിടന്നത് കൊണ്ട് തന്നെ റിലീസാകാത്ത നിരവധി സിനിമകളാണ് ഇക്കുറി പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. സൂപ്പര്‍താര ചിത്രങ്ങള്‍ തൊട്ട് നവാഗത പ്രതിഭകളുടെ സിനിമകള്‍ വരെ നീണ്ട പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ടൊവിനോ ആശുപത്രി വിട്ട് വീട്ടിലെത്തികൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ടൊവിനോ തോമസ് ആശ...
12/10/2020

ടൊവിനോ ആശുപത്രി വിട്ട് വീട്ടിലെത്തി
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ടൊവിനോ തോമസ് ആശുപത്രി വിട്ട് വീട്ടിലെത്തി. 'കള' എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ പിറവത്തെ സെറ്റില്‍ വച്ചാണ് പരിക്കേറ്റത്. കടുത്ത വയറുവേദനയെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ടൊവിനോവിനെ സിടി ആന്‍ജിയോഗ്രാമിന് വിധേയനാക്കി. പരിശോധനയില്‍ ആന്തരിക രക്തസ്രാവമുണ്ടെന്ന് വ്യക്തമായതോടെ 48 മണിക്കൂര്‍ നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ആറു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമാണ് ടൊവിനൊ ഇന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തിയത്.
'വീട്ടിലേക്ക് സ്വാഗതം പപ്പാ. ഞങ്ങള്‍ പപ്പയെ മിസ് ചെയ്തു. എത്രയും വേഗം സുഖമാകട്ടെ... ഇസ, ടഹാന്‍' മകള്‍ ഇസയുടെ കുറിപ്പ് ടൊവീനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടൊവിനൊ ഇന്ന് ഡിസ്ചാര്‍ജ് ആയത്.

നടി പാര്‍വതി അമ്മയില്‍നിന്ന് രാജിവെച്ചുകൊച്ചി: നടി പാര്‍വതി തിരുവോത്ത് താരസംഘടന 'അമ്മ'യില്‍ നിന്നും രാജിവെച്ചു. ഇടവേള ബാ...
12/10/2020

നടി പാര്‍വതി അമ്മയില്‍നിന്ന് രാജിവെച്ചു
കൊച്ചി: നടി പാര്‍വതി തിരുവോത്ത് താരസംഘടന 'അമ്മ'യില്‍ നിന്നും രാജിവെച്ചു. ഇടവേള ബാബുവിന്റ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് രാജി. ഇടവേള ബാബു 'അമ്മ' ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെക്കണം എന്നും പാര്‍വതി ആവശ്യപ്പെട്ടു. താരസംഘടന നിര്‍മ്മിക്കുന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇടവേള ബാബു നല്‍കിയ മറുപടി വിവാദമായിരുന്നു. രാജിവെച്ചവരും മരിച്ചുപോയവരും ചിത്രത്തിലുണ്ടാകില്ലെന്ന പരാമര്‍ശമാണ് വിവാദമായത്. 'ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല' എന്ന കുറിപ്പോടെ ഫേസ്ബുക്കിലൂടെയാണ് പാര്‍വ്വതി രാജി പ്രഖ്യാപിച്ചത്.

ബീച്ചുകള്‍ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കും തിരു: സംസ്ഥാനത്ത് ബീച്ചുകള്‍ ഒഴികെയുള്ള വിനോദസഞ്ചാര...
11/10/2020

ബീച്ചുകള്‍ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കും
തിരു: സംസ്ഥാനത്ത് ബീച്ചുകള്‍ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നാളെ തുറക്കും. ഹില്‍ സ്‌റ്റേഷനുകള്‍, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍, കായലോര ടൂറിസം കേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് നാളെ മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുന്നത്. അതേസമയം, നവംബര്‍ ഒന്നു മുതല്‍ മാത്രമേ ബീച്ചുകള്‍ തുറക്കുകയുള്ളൂവെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കോവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് രണ്ട് ഘട്ടമായി പ്രവേശനത്തിന് അനുമതി നല്‍കുന്നതിനാണ് തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു. ഹില്‍ സ്‌റ്റേഷനുകളിലും, സാഹസിക വിനോദകേന്ദ്രങ്ങളിലും, കായലോര ടൂറിസം കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികള്‍ക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതായും മന്ത്രി അറിയിച്ചു.

വിജയ് പി നായരെ മര്‍ദ്ദിച്ച കേസ്: ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും നാളെ ഹൈക്കോടതിയെ സമീപിച്ചേക്കുംകൊച്ചി: അശ്ലീല യൂട്യൂബര്‍...
11/10/2020

വിജയ് പി നായരെ മര്‍ദ്ദിച്ച കേസ്: ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും
കൊച്ചി: അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും. മുന്‍കൂര്‍ജാമ്യേപേക്ഷ കീഴ് കോടതി തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. വിജയ് പി നായരെ മുറിയില്‍ കയറി കൈയേറ്റം ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ അറസ്റ്റിന് തുനിഞ്ഞ പൊലീസ് തല്‍ക്കാലം ഹൈക്കോടതിയില്‍ ഇവര്‍ സമര്‍പ്പിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ കൂടി നോക്കിയ ശേഷം മതി
തുടര്‍നടപടികളെന്ന നിലപാടിലാണ്. നിലവില്‍ മൂവരും പോലീസിന്റെ നിരീക്ഷണത്തിലാണ്.

രാജ്യത്ത് മൂന്നിടങ്ങളില്‍ ഭൂചലനം ന്യൂഡല്‍ഹി: മണിപ്പൂരിലെ ബിഷ്ണുപൂരിന് സമീപം ഇന്നലെ രാത്രി ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയ...
11/10/2020

രാജ്യത്ത് മൂന്നിടങ്ങളില്‍ ഭൂചലനം
ന്യൂഡല്‍ഹി: മണിപ്പൂരിലെ ബിഷ്ണുപൂരിന് സമീപം ഇന്നലെ രാത്രി ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയ്‌ലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബിഷ്ണുപൂരില്‍ നിന്ന് 30 കിലോമീറ്റര്‍ പടിഞ്ഞാറ്‌വടക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു പ്രഭവകേന്ദ്രമെന്നും, 5 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലമെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ആളപായമോ, പരിക്കുകളോ, നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ രാജ്യത്തെ രണ്ട് സംസ്ഥാനങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. മിസോറമിലെ ചമ്പായ് ജില്ലയില്‍ രാവിലെ 6.09 ന് ആയിരുന്നു ആദ്യ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രതയാണ് രേഖപ്പെടുത്തിയതെന്നും, 5 കിലോമീറ്റര്‍ ആഴത്തില്‍ ഉള്ളതായിരുന്നെനും നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചിരുന്നു. കൂടാതെ മഹാരാഷ്ട്രയിലെ പല്‍ഘറില്‍ രാവിലെ 8.27 ന് ആയിരുന്നു അടുത്ത ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 2.6 തീവ്രതയാണ് രേഖപ്പെടുത്തിയത്, 5 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം.

ഇനി കെഎസ്ആര്‍ടിസി ബസില്‍ താമസിക്കാം തിരു: വിനോദ സഞ്ചാരികള്‍ക്കായി കുറഞ്ഞ നിരക്കില്‍ ബസിനുള്ളില്‍ താമസ സൗകര്യം ഒരുക്കുന്ന...
11/10/2020

ഇനി കെഎസ്ആര്‍ടിസി ബസില്‍ താമസിക്കാം
തിരു: വിനോദ സഞ്ചാരികള്‍ക്കായി കുറഞ്ഞ നിരക്കില്‍ ബസിനുള്ളില്‍ താമസ സൗകര്യം ഒരുക്കുന്ന പദ്ധതിയുമായി കെഎസ്ആര്‍ടിസി. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കെഎസ്ആര്‍ടിസിയുടെ പുതിയ എസി ബസില്‍ താമസിക്കാം. ഈ പദ്ധതി പ്രകാരമുള്ള ആദ്യ ബസ് മൂന്നാറില്‍ ആണ് സജ്ജമാക്കുക. ഒരേസമയം 16 പേര്‍ക്കു താമസ സൗകര്യമൊരുങ്ങുന്നത്. കിടക്കയും മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ടും ഉള്‍പ്പെടെ ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ച് മാതൃകയില്‍ ആണ് കംപാര്‍ട്‌മെന്റുകള്‍ ബസില്‍ സജ്ജമാക്കുക. മൂന്നാര്‍ ഡിപ്പോയിലാണ് ആദ്യ ബസ് പാര്‍ക്ക് ചെയ്യുക. ബസില്‍ താമസിക്കുന്നവര്‍ക്ക് ഡിപ്പോയിലെ ശുചിമുറികള്‍ ഉപയോഗിക്കാം. നിരക്ക് തീരുമാനിച്ചിട്ടില്ല. കെഎസ്ആര്‍ടിസി എം.ഡി ബിജു പ്രഭാകരന്റേതാണ് ആശയം. മൂന്നാറിലെ വിനോദ സഞ്ചാര മേഖല തുറന്നാലുടന്‍ ബസ് താമസത്തിനായി നല്‍കുമെന്ന് ഡിപ്പോ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് സേവി ജോര്‍ജ് അറിയിച്ചു.

ഇന്നു മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ്‌വരെ ടിക്കറ്റ് റിസര്‍വ് ചെയ്യാം കൊച്ചി: ഇന്നു മുതല്‍ ട്രെയിന്...
10/10/2020

ഇന്നു മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ്‌വരെ ടിക്കറ്റ് റിസര്‍വ് ചെയ്യാം
കൊച്ചി: ഇന്നു മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ്‌വരെ ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ സാധിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന സമയ ക്രമീകരണ വിലക്കാണ് ഇന്ന് മുതല്‍ മാറ്റിയിരിക്കുന്നത്. ഓണ്‍ലൈനിലും ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലൂടെയും
ഈ സേവനം യാത്രക്കാര്‍ക്ക് ലഭിക്കുന്നതാണ്. കൂടാതെ, പുതിയ നിര്‍ദേശമനുസരിച്ച് തീവണ്ടി പുറപ്പെടുന്നതിന്അരമണിക്കൂര്‍മുമ്പ് മാത്രമേ രണ്ടാം റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കൂ. ഈ സമയം വരെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം യാത്രക്കാര്‍ക്ക് ലഭിക്കും. 80 ട്രെയിനുകളും പൂര്‍ണമായും റിസര്‍വ് ചെയ്യപ്പെടും, അതിനാല്‍
സ്ഥിരീകരിച്ച ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് മാത്രമേ അതില്‍ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. വെയിറ്റിംഗ് ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് ഈ ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ കഴിയില്ല.

വയലാര്‍ അവാര്‍ഡ് ഏഴാച്ചേരി രാമചന്ദ്രന്തിരു: ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരത്തിന് പ്രശസ്ത കവി ഏഴാച്ചേരി...
10/10/2020

വയലാര്‍ അവാര്‍ഡ് ഏഴാച്ചേരി രാമചന്ദ്രന്
തിരു: ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരത്തിന് പ്രശസ്ത കവി ഏഴാച്ചേരി രാമചന്ദ്രന്‍ അര്‍ഹനായി. 'ഒരു വെര്‍ജീനിയന്‍ വെയില്‍ കാലം' എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞി രാമന്‍ നിര്‍മിക്കുന്ന വെങ്കല ശില്‍പവുമാണ് അവാര്‍ഡ്. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഡോ കെ പി മോഹനന്‍, ഡോ എന്‍ മുകുന്ദന്‍, പ്രൊഫ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അംഗങ്ങള്‍.

മൊറട്ടോറിയം; പിഴപ്പലിശയില്‍ കൂടുതല്‍ ഇളവില്ലെന്ന് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കുംന്യൂഡല്‍ഹി: മോറട്ടോറിയം കാലത്തെ ബാ...
10/10/2020

മൊറട്ടോറിയം; പിഴപ്പലിശയില്‍ കൂടുതല്‍ ഇളവില്ലെന്ന് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും
ന്യൂഡല്‍ഹി: മോറട്ടോറിയം കാലത്തെ ബാങ്ക് വായ്പകള്‍ക്ക് പിഴപ്പലിശ ഒഴിവാക്കുന്നതില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്തു. രണ്ട്
കോടിക്ക് മുകളില്‍ വായ്പ ഉള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കാനാകില്ല. സാമ്പത്തിക നയ രൂപീകരണത്തിന് ഉള്ള അധികാരം സര്‍ക്കാരിന് ആണെന്നും കേന്ദ്രം സത്യവാങ് മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

വിജയ് പി നായരെ മര്‍ദിച്ച കേസ്: ഭാഗ്യലക്ഷ്മിയും കൂട്ടരും ഒളിവില്‍തിരു: യൂട്യൂബര്‍ വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തില...
10/10/2020

വിജയ് പി നായരെ മര്‍ദിച്ച കേസ്: ഭാഗ്യലക്ഷ്മിയും കൂട്ടരും ഒളിവില്‍
തിരു: യൂട്യൂബര്‍ വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ഒളിവിലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും വീടുകളിലില്ലെന്നും ഇവര്‍ക്കായി അന്വേഷണം നടത്തുകയാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. യുട്യൂബിലൂടെ സ്ത്രീവിരുദ്ധതയും അശ്ലീലവും അവതരിപ്പിച്ച വിജയ് പി നായരെ ആക്രമിച്ച കേസില്‍ മൂവരുടെയും മുന്‍കൂര്‍ ജാമ്യം കോടതി കഴിഞ്ഞ
ദിവസം നിരസിച്ചിരുന്നു. ഇവരെ ഫോണില്‍ വിളിക്കുമ്പോള്‍ ഉത്തരം ലഭിക്കുന്നില്ലെന്നും വീടിന്റെ പരിസരത്ത് പോയി അന്വേഷിക്കുകമാത്രമാണ് ചെയ്തതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

മുന്‍ കേരള രഞ്ജി താരം എം സുരേഷ് കുമാര്‍ മരിച്ച നിലയില്‍ ആലപ്പുഴ: മുന്‍ കേരളാ രഞ്ജി താരം എം സുരേഷ് കുമാര്‍(47) ആലപ്പുഴ പഴ...
09/10/2020

മുന്‍ കേരള രഞ്ജി താരം എം സുരേഷ് കുമാര്‍ മരിച്ച നിലയില്‍
ആലപ്പുഴ: മുന്‍ കേരളാ രഞ്ജി താരം എം സുരേഷ് കുമാര്‍(47) ആലപ്പുഴ പഴവീട്ടിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മികച്ച ഓഫ് സ്പിന്നര്‍ എന്ന് പേരെടുത്ത സുരേഷ് കുമാര്‍ കേരളത്തിനായി ഒട്ടേറെ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ താരമാണ്. സുഹൃത്തുക്കള്‍ക്കിടയില്‍ ഉംബ്രി എന്നറിയപ്പെട്ടിരുന്ന സുരേഷ് 1990ല്‍ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ അണ്ടര്‍19 ടീമില്‍ അംഗമായിരുന്നു. മുന്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങും ഡിയോണ്‍ നാഷും ഉള്‍പ്പെട്ട കിവീസ് യുവനിരയ്‌ക്കെതിരേ യൂത്ത് ടെസ്റ്റും ഏകദിന പരമ്പരയും കളിച്ചിട്ടുണ്ട്. വിരമിച്ച ശേഷം റെയില്‍വേയില്‍ ജോലി ചെയ്തു വരികയായിരുന്നു.

എപി അബ്ദുള്ളക്കുട്ടിയുടെ വാഹനാഅപകടം; ലോറി ഡ്രൈവര്‍ക്കെതിരെ കേസ്മലപ്പുറം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയ...
09/10/2020

എപി അബ്ദുള്ളക്കുട്ടിയുടെ വാഹനാഅപകടം; ലോറി ഡ്രൈവര്‍ക്കെതിരെ കേസ്
മലപ്പുറം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയുടെ വാഹനം അപകടത്തില്‍ പെട്ട സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ കാടാമ്പുഴ പോലീസ് കേസെടുത്തു. മലപ്പുറം വേങ്ങര സ്വദേശിയായ ഡ്രൈവര്‍ക്കെതിരെ വാഹനാപകടത്തിന് കേസെടുത്തത്. പൊതുമരാമത്ത് ജോലികള്‍ക്കായി സാധനങ്ങള്‍ കൊണ്ടു പോകുന്ന കരാര്‍ ലോറിയാണ് അബ്ദുള്ളക്കുട്ടിയുടെ വാഹനത്തെ ഇടിച്ചത്. മലപ്പുറം സ്വദേശി ശബാന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. അപകടത്തിന് പിന്നില്‍ മറ്റ് കാരണങ്ങള്‍ ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മലപ്പുറം രണ്ടത്താണിയില്‍ വെച്ച് ഇന്നലെയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. പൊന്നാനിയില്‍ വെച്ച് ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ ഒരു സംഘം അപമാനിക്കാന്‍ ശ്രമിച്ചുവെന്നും പിന്നീട്
രണ്ടത്താണിയെത്തിയപ്പോള്‍ കയറ്റത്തില്‍ വെച്ച് കാറില്‍ ടോറസ് ലോറി രണ്ട് തവണ തന്റെ വാഹനത്തില്‍ ഇടിച്ചതായും അബ്ദുള്ളക്കുട്ടി പറഞ്ഞത്.

മുഖ്യപൂജാരി ഉള്‍പ്പടെ 12 പേര്‍ക്ക് കോവിഡ്; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പ്രവേശന വിലക്ക്തിരു: ശ്രീപത്മനാഭ സ്വാമി ക്ഷ...
09/10/2020

മുഖ്യപൂജാരി ഉള്‍പ്പടെ 12 പേര്‍ക്ക് കോവിഡ്; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പ്രവേശന വിലക്ക്
തിരു: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരി ഉള്‍പ്പടെ 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഭക്തര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് താല്‍കാലിക വിലക്ക്. പെരിയനമ്പി പൂജാരിയുള്‍പ്പെടെ 12 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് നിയന്ത്രണം. ഇന്ന് മുതല്‍ 15 വരെ പ്രവേശനം ഉണ്ടാകില്ലെന്ന് ക്ഷേത്രം ഭരണ സമിതി അറിയിച്ചു. നിത്യപൂജകള്‍ മുടങ്ങുന്നത് ഒഴിവാക്കാന്‍ തന്ത്രി ശരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെത്തി പൂജകളുടെ ചുമതല ഏറ്റെടുത്തു. ഏറ്റവും കുറച്ച് ജീവനക്കാരെ നിലനിര്‍ത്തി നിത്യപൂജകള്‍ തുടരാനാണ് തീരുമാനം.

കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍ അന്തരിച്ചുന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി(എല്‍ജെപി) നേതാവുമായ റാം...
08/10/2020

കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍ അന്തരിച്ചു
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി(എല്‍ജെപി) നേതാവുമായ റാംവിലാസ് പസ്വാന്‍(74) അന്തരിച്ചു. അടിയന്തര ഹൃദയശസ്ത്രക്രിയയെ തുടര്‍ന്നു കുറച്ചുനാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയമാറ്റ ശസ്ത്രക്രിയക്കുശേഷം വിശ്രമത്തിലായിരുന്നു. മകന്‍ ചിരാഗ് പസ്വാന്‍ ആണ് മരണവിവരം ട്വീറ്റ് ചെയ്തത്. നരേന്ദ്ര മോദി മന്ത്രിസഭയില്‍ ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം വകുപ്പുകളുടെ ചുമതലയായിരുന്നു. പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതിനു തൊട്ടു മുന്‍പ് അസ്വസ്ഥതകള്‍ തോന്നിയതിനെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ലാവ്‌ലിന്‍ കേസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കുംന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുഖ...
08/10/2020

ലാവ്‌ലിന്‍ കേസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള പ്രതികളെ കേസില്‍ നിന്നും ഒഴിവാക്കിയതിന് എതിരെ സിബിഐ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി ഇന്ന് കേസ് പരിഗണിക്കുന്നത്. ജസ്റ്റീസ് യുയു ലളിത് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത ഹാജരാകും. മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരിയാണ് പിണറായി വിജയന്‌വേണ്ടി
ഹാജരാകുന്നത്. നേരത്തെ പിണറായി വിജയന്‍, കെ മോഹന്‍ ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് രണ്ട് ഹര്‍ജികളാണ് സുപ്രീം കോടതിയിലുള്ളത്.

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതതിരു: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും നാളെയും ഒറ്റപ്...
08/10/2020

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
തിരു: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 11 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലും മാഹിയിലും ഇന്നും നാളെയും ഇടിമിന്നല്‍ മുന്നറിയിപ്പും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. നാളത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അത് ശക്തി പ്രാപിച്ച് ആന്ധ്രാ ഒഡിഷാ തീരം വഴി കരയിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

'ജലജീവന്‍' മിഷന്‍ പദ്ധതി സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം ഇന്ന്തിരു: എല്ലാ ഗ്രാമീണ വീടുകളിലും ശുദ്ധജല കണക്ഷന്‍ നല്‍കുന്ന ജല...
08/10/2020

'ജലജീവന്‍' മിഷന്‍ പദ്ധതി സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം ഇന്ന്
തിരു: എല്ലാ ഗ്രാമീണ വീടുകളിലും ശുദ്ധജല കണക്ഷന്‍ നല്‍കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം ഇന്നു 3.30നു മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എ.സി.മൊയ്തീന്‍, തോമസ് ഐസക് എന്നിവര്‍ പങ്കെടുക്കും. പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കും. എല്ലാ ഗ്രാമീണ വീടുകളിലും ശുദ്ധജല കണക്ഷന്‍ നല്‍കുന്ന പദ്ധതിയിലൂടെ കേന്ദ്ര ജലശക്തി മന്ത്രാലയവുമായി സഹകരിച്ച് കേരളത്തിലെ 49.65 ലക്ഷം കുടുംബങ്ങള്‍ക്ക് പൈപ്പ് കണക്ഷന്‍ നല്‍കും. ശുദ്ധജല ലഭ്യത ഏറ്റവും കുറവായ ഗ്രാമീണ മേഖലയില്‍
2024 ആകുമ്‌ബോഴേക്കും മുഴുവന്‍ കുടുംബങ്ങള്‍ക്കും പൈപ്പിലൂടെ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിക്കാണു തുടക്കം കുറിക്കുന്നതന്ന്.

07/10/2020

അടങ്ങാത്ത ആവേശങ്ങൾക്കും ആഘോഷങ്ങൾക്കും തുടക്കമിട്ട മനോഹരമായ ആ ദിനത്തിന്റെ നാല് വർഷങ്ങൾ..❤️
ഇന്നും സ്വീകരണമുറികളിൽ പ്രേക്ഷകർ അതേ ആവേശത്തോടെ തന്നെയാണ് പുലിമുരുകനെ വരവേൽക്കുന്നത് എന്നത് ഒരു നിർമാതാവ് എന്ന നിലയിൽ എനിക്കും അഭിമാനിക്കാവുന്ന ഒന്നാണ്. മലയാളികളെ മുരുകൻ കീഴടക്കി നാല് വർഷങ്ങൾ പിന്നിടുമ്പോൾ മറ്റൊരു സന്തോഷവാർത്ത കൂടി നിങ്ങളെ അറിയിക്കുകയാണ്. മലയാളികളുടെ പ്രിയ ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ 250മത് ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ തന്നെ അനൗൺസ് ചെയ്യുന്നതായിരിക്കും. കോവിഡ് ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും എന്നത്തേയും പോലെ പൂർണ പിന്തുണയുമായി പ്രേക്ഷകരായ നിങ്ങൾ കൂടെയുണ്ടാകുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.

ഡോ: അനൂപിന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്കൊല്ലം: ശസ്ത്രക്രിയക്കിടയില്‍ കുട്ടി മരിച...
07/10/2020

ഡോ: അനൂപിന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്
കൊല്ലം: ശസ്ത്രക്രിയക്കിടയില്‍ കുട്ടി മരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ക്ക് പുറകെ ഡോ. അനൂപ് ആത്മഹത്യ ചെയ്ത സാഹചര്യത്തെക്കുറിച്ച് അന്വേഷണം
നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. മനുഷ്യാവകാശ കമ്മീഷന്‍ അംഗം വികെ ബീനാകുമാരിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

മന്ത്രി എംഎം മണിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചുതിരു: മന്ത്രി എംഎം മണിക്ക് കൊവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശ...
07/10/2020

മന്ത്രി എംഎം മണിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
തിരു: മന്ത്രി എംഎം മണിക്ക് കൊവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിക്കേ് പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. സംസ്ഥാന മന്ത്രിസഭയില്‍ കൊവിഡ് ബാധിക്കുന്ന നാലാമത്തെ മന്ത്രിയാണ് എംഎം മണി. മന്ത്രിമാരായ
തോമസ് ഐസക്, ഇപി ജയരാജന്‍, വിഎസ് സുനില്‍കുമാര്‍ എന്നിവര്‍ കൊവിഡ് സ്ഥരീകരിച്ചതിനെത്തുടര്‍ന്ന് നേരത്തെ ചികിത്സ തേടിയിരുന്നു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടി ഉള്ളതിനാല്‍ അതീവ ശ്രദ്ധയും പരിചരണവും മന്ത്രി എംഎം മണിക്ക് ആവശ്യമുണ്ട്. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ നിരീക്ഷണത്തിലേക്ക് മാറി. മന്ത്രിയുമായി ഇടപെട്ടവരോട് നിരീക്ഷണത്തിലേക്ക് മാറാന്‍ ഓഫീസ് ആവശ്യപ്പെട്ടു.

07/10/2020

നടൻ ടൊവിനോ തോമസിന് ചിത്രീകരണത്തിനിടെ വയറിൽ പരുക്കേറ്റു. കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ രണ്ട് ദിവസം മുമ്പ് പിറവത്തെ സെറ്റിൽ വച്ചാണ് പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയിനെ തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിലാക്കി.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം കള ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് തുടർച്ചയായി ചിത്രീകരിച്ചു കൊണ്ടിരുന്നത് . സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാണ് പരുക്കിന് കാരണമെന്നാണ് സൂചന. കടുത്ത വയറുവേദനയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ ഇബിലീസ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് ബി എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കള. യദു പുഷ്പാകരനും രോഹിതും ചേർന്ന് രചന നിർവ്വഹിക്കുന്ന ചിത്രത്തിൽ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കോവിഡ്; ആയുര്‍വേദത്തെ അടിസ്ഥാനമാക്കി മാര്‍ഗരേഖന്യൂഡല്‍ഹി: കോവിഡ് ലക്ഷണമില്ലാത്തവരും നേരിയ ലക്ഷണം ഉള്ളവരുമായവര്‍ക്ക് ആയുര...
07/10/2020

കോവിഡ്; ആയുര്‍വേദത്തെ അടിസ്ഥാനമാക്കി മാര്‍ഗരേഖ
ന്യൂഡല്‍ഹി: കോവിഡ് ലക്ഷണമില്ലാത്തവരും നേരിയ ലക്ഷണം ഉള്ളവരുമായവര്‍ക്ക് ആയുര്‍വേദ ചികിത്സ നല്‍കാന്‍ കേന്ദ്രാനുമതി. ഇതിനുള്ള മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്‍ പുറത്തിറക്കി. ആയുഷ് വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രി ശ്രീപദ് നായികിന്റെ
സാന്നിധ്യത്തില്‍ വെര്‍ച്വലായാണ് പ്രകാശനം നടത്തിയത്. ആധുനികകാലത്തും പരമ്പരാഗത വിജ്ഞാനത്തിന്റെ പ്രാധാന്യം തുറന്നുകാട്ടുന്നതാണ് മാര്‍ഗരേഖയെന്ന് മന്ത്രി
ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. അശ്വഗന്ധ, ഗുളുചി, ഗണ വടിക, ച്യവനപ്രാശം തുടങ്ങിയവ ഇതിന് ഗുണം ചെയ്യുന്നതാണ്. ലക്ഷണങ്ങളില്ലാത്ത രോഗബാധിതര്‍ക്ക് ഗുളുചി, ഗണ വാടി, ഗുളുചിപിപ്പലി, ആയുഷ്64 എന്നിവയും മാര്‍ഗരേഖ നിര്‍ദേശിക്കുന്നു. ചെറിയതോതില്‍ രോഗം ബാധിച്ചവര്‍ക്കും ഗുളുചിപിപ്പലി, ആയുഷ്64 ഗുളിക ഗുണം ചെയ്യും. ഇതിന്റെ കൃത്യമായ അളവും മരുന്ന് ഉപയോഗിക്കുമ്പോള്‍ തുടരേണ്ട കാര്യങ്ങളും മാര്‍ഗരേഖയില്‍ വിസ്തരിക്കുന്നുണ്ട്.

ബാര്‍ തുറക്കല്‍; ഉന്നതതല യോഗം നാളെതിരു: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ...
07/10/2020

ബാര്‍ തുറക്കല്‍; ഉന്നതതല യോഗം നാളെ
തിരു: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ ബാറുകള്‍ തുറക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നാളെ ഉന്നതതല യോഗം വിളിച്ചു. ബാറുകളില്‍ ഇരുന്നു മദ്യപിക്കുന്നതിനുള്ള അനുമതി കൊടുക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാനാണു യോഗം വിളിച്ചിരിക്കുന്നത്.
ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, എക്‌സൈസ് കമ്മീഷണര്‍, ബിവറേജസ് കോര്‍പറേഷന്‍ എംഡി തുടങ്ങിയവര്‍ ഓണ്‍ലൈന്‍ ഈ യോഗത്തില്‍ പങ്കെടുക്കും. ലോക്ക്ഡൗണ്‍ ഇളവിന്റെ ഭാഗമായി പല സംസ്ഥാനങ്ങളിലും ബാറുകളില്‍ മദ്യംവിളമ്പാന്‍ അനുവദിച്ചെങ്കിലും കേരളത്തില്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. കുപ്പിയോടെ മദ്യം വില്‍ക്കാന്‍ മാത്രമാണ് ബാറുകള്‍ക്ക് അനുമതി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് റസ്റ്ററന്റുകളും ഹോട്ടലുകളും തുറക്കാന്‍ അനുവദിച്ച സാഹചര്യത്തില്‍ ബാറുകളിലും മദ്യം വിളമ്പാന്‍ അനുവദിക്കണമെന്നാണ് ബാറുടമകളുടെ ആവശ്യം.

'എന്റെ കെഎസ്ആര്‍ടിസി' ആപ്പ് എത്തിതിരു: കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ സീറ്റ് ബുക്കിംഗിനുള്ള 'എന്റെ കെഎസ്ആര്‍ടിസി' (Ente KSR...
06/10/2020

'എന്റെ കെഎസ്ആര്‍ടിസി' ആപ്പ് എത്തി
തിരു: കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ സീറ്റ് ബുക്കിംഗിനുള്ള 'എന്റെ കെഎസ്ആര്‍ടിസി' (Ente KSRTC) മൊബൈല്‍ ആപ്പും കെഎസ്ആര്‍ടിസി ലോജിസ്റ്റിക്‌സ് കാര്‍ഗോ സര്‍വീസ് എന്നിവയുടെ ഉദ്ഘാടനവും ജനത സര്‍വീസിന്റെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ലാഭകരമായ വ്യവസായ സംരംഭം എന്നതിലുപരി ജനങ്ങളോടു പ്രതിബദ്ധതയുള്ള സ്ഥാപനം എന്ന നിലയിലാണ് കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടു തന്നെയാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ കെഎസ്ആര്‍ടിസിക്ക് ആവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കുന്നത്. Abhi Busമായി ചേര്‍ന്ന് ആന്‍ഡ്രോയ്ഡ് (ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍)/ഐ.ഒ.എസ് (ആപ്പ് സ്‌റ്റോര്‍) പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ആപ്പ് തയ്യാറാക്കിയിട്ടുള്ളത്. ആപ്പ് സ്‌റ്റോറില്‍ അടുത്ത് തന്നെ ലഭ്യമാകും. എല്ലാവിധ ആധുനിക പേയ്‌മെന്റ് സൗകര്യങ്ങളുമുള്ള ഈ ആപ്ലിക്കേഷന്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദവും ലളിതമായി ഉപയോഗിക്കാന്‍ സാധിക്കുന്നതുമാണ്.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി ഇപി ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുതിരു: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര...
06/10/2020

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി ഇപി ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരു: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യവസായമന്ത്രി ഇപി ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ജയരാജന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം മന്ത്രിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ ഇരുവരും കോവിഡ് പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലേക്ക് മാറിയിരുന്നു. നിരീക്ഷണം പൂര്‍ത്തിയാക്കി ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുത്തു വരുന്നതിനിടെയാണ് ജയരാജന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

Address


Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00
Saturday 09:00 - 17:00

Website

Alerts

Be the first to know and let us send you an email when Eechannel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Eechannel:

Shortcuts

  • Address
  • Opening Hours
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

ഈ CHANNEL

About ഈ CHANNEL

Ee Channel is NexGen Smart Channel. We deliver Entertainment, Information and News services, through Online Media.

Team Ee Channel Ee Channel is a dedicated young group of reporters, cameramen, concept makers, web developers, graphic designers, editors, analysts, marketing persons and channel industry professionals who work to cover the ever-changing technology and channel landscape.

Our Motto Deliver more than you expect.