Kothamangalam channel

  • Home
  • Kothamangalam channel

Kothamangalam channel കോതമംഗലം പ്രദേശത്തെ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക.

10/11/2022

കീരംപാറയിൽ LDF ന് നാണംകെട്ട തോൽവി; റാണി ടീച്ചർക്കും , MLA യ്ക്കും, പഞ്ചായത്ത് പ്രസിഡന്റായിരുന്ന ചാക്കോക്കും എതിരെ UDF പ്രവർത്തകരുടെ മുദ്രാവാക്യം വിളി

09/11/2022

ഓടുന്ന ബസിന് മുന്നിലേക്ക് ചാടി യുവാവ് മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുന്നിലേക്ക് എടുത്തു ചാടി യുവാവ്. മലപ്പുറം പെരിന്തൽമണ്ണയിലെ ജൂബിലി ജംഗ്ഷനിലാണ് സംഭവം. ചില്ലിലേക്ക് ചാടിയ യുവാവിന്റെ ദേഹത്തും തലക്കും പരുക്കേറ്റിട്ടുണ്ട്.

അങ്ങാടിപ്പുറം സ്വദേശി രാജേഷാണ് അക്രമം കാണിച്ചത്. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു

08/11/2022

സ്വകാര്യ ബസും ജെ സി ബി യും തമ്മിൽ കൂട്ടിയിടിച്ചു;കോതമംഗലത്ത് ധർമ്മഗിരി ജംഗ്ഷന് സമീപമാണ് സംഭവം.ആർക്കും പരിക്കുകൾ ഇല്ല .

നാഷണൽ എക്സ് സർവ്വീസ്മെൻ കോ ഓർഡിനേഷൻ കമ്മറ്റി ( NExCC) കോതമംഗലം യൂണിറ്റ്. പ്രതിഷേധ ധർണ്ണ നടത്തി.പങ്കെടുത്തവർ എല്ലാവരും ഗാ...
05/11/2022

നാഷണൽ എക്സ് സർവ്വീസ്മെൻ കോ ഓർഡിനേഷൻ കമ്മറ്റി ( NExCC)
കോതമംഗലം യൂണിറ്റ്.

പ്രതിഷേധ ധർണ്ണ നടത്തി.

പങ്കെടുത്തവർ എല്ലാവരും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

കൊല്ലം കിളികൊല്ലൂർ സ്വദേശിയും, സൈനികനുമായ വിഷ്ണു എന്ന യുവാവിനെ കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ അതിക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ധർണ്ണ.

അവധിയിൽ വന്ന ജവാനെ കളളക്കേസിൽ കുടുക്കി, മർദ്ദിച്ച് അവശനാക്കി അന്യായമായി ജയിലിലടച്ച കേരള പോലീസിലെ ക്രിമിനലുകളെ സർവ്വീസിൽ നിന്നും പിരിച്ചു വിടുക, മാതൃകാപരമായി ശിക്ഷിക്കുക എന്നീ ആവശ്യങ്ങൾ ധർണ്ണയിൽ ഉന്നയിച്ചു

NExCC കോതമംഗലം യൂണിറ്റ് സെക്രട്ടറി MM മീരാൻ സ്വാഗതം പറഞ്ഞു.

പ്രസിഡന്റ് ശ്രീ. VC പൈലി അദ്ധ്യക്ഷം വഹിച്ചു.

രക്ഷാധികാരി ശ്രീ. AT ജോർജ്ജ് ഉദ്ഘാടനം നിർവ്വഹിച്ചു.

വൈസ് പ്രസിഡന്റ് സരിതാസ് നാരായണൻ നായർ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.

വിമുക്തഭടന്മാരും, വനിതാ ഫോറം അംഗങ്ങളും കുടുംബ സമേതം ധർണയിൽ പങ്കെടുത്തു.

വനിതാ ഫോറം പ്രസിഡന്റ് ശ്രീമതി. ശ്രീജ ദിവാകരൻ, Lt. col. പ്രേമസുധ, Lt Col. ഗ്രേസി ഷിബു, വൈസ് പ്രസിഡന്റ് ജോർജ്ജ് തോമസ്, എന്നിവർ ആശംസകൾ അർപ്പിച്ചു.

ജോസ് വർഗ്ഗീസ്, സിബിച്ചൻ കല്ലട, സജി R, ലാൽ വർഗീസ്, അബ്ദുൾ KM, ഉഷാകുമാരി, R ഗോപിനാഥൻ, അജിത് കുമാർ, അജോ ഏലിയാസ്, ഡേവിസ് ജോസഫ്, വേണുഗോപാൽ, അനിൽ CR, എന്നിവർ നേതൃത്വം നൽകി.

ജോ. സെക്രടറി ET ചന്ദ്ര സേനൻ കൃതജ്ഞത പറഞ്ഞു.

ദേശീയ ഗാനാലാപനത്തോടെ ധർണ്ണ പര്യവസാനിച്ചു.

04/11/2022

മലിന ജലം ഒഴുക്കുന്ന കമ്പനിക്ക് എതിരെ ഒറ്റയാൾ പ്രതിഷേധം

31/10/2022
29/10/2022

കോതമംഗലത്തെ സ്വകാര്യ സ്കൂളിൽ നിന്നും കഞ്ചാവുമായി അഞ്ച് യുവാക്കൾ പിടിയിൽ

കൊടിയേരി ബാലകൃഷ്ണൻ അന്തരിച്ചു https://mediareporter.in/kodiyeri-balakrishnan-passed-away/___________________________*Med...
01/10/2022

കൊടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

https://mediareporter.in/kodiyeri-balakrishnan-passed-away/

___________________________
*Media Reporter വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ലിങ്ക് ക്ലിക് ചെയ്യുക*👇👇

https://chat.whatsapp.com/ESKDQfvBDJW3GUTcQ3ByyB

ADVERTISEMENTചെന്നൈ: മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴ....

കേരളത്തെക്കാളും മനോഹരമായി ഓണമാഘോഷിക്കുന്നത്ലോകത്തെമ്പാടുമുള്ള മലയാളികള്‍:ഡീന്‍ കുര്യാക്കോസ് എം.പി.അല്‍ ഐന്‍: കേരളത്തെക്ക...
30/09/2022

കേരളത്തെക്കാളും മനോഹരമായി ഓണമാഘോഷിക്കുന്നത്
ലോകത്തെമ്പാടുമുള്ള മലയാളികള്‍:ഡീന്‍ കുര്യാക്കോസ് എം.പി.

അല്‍ ഐന്‍: കേരളത്തെക്കാളും മനോഹരമായി ഓണമാഘോഷിക്കുന്നത്
ലോകത്തെമ്പാടുമുള്ള വിദേശ മലയാളികളാണെന്ന് ഡീന്‍ കുര്യാക്കോസ്
എം.പി.അഭിപ്രായപ്പെട്ടു. എറണാകുളം ജില്ലയിലെ കോതമംഗലം-മൂവാറ്റുപുഴ നിവാസികളുടെ കൂട്ടായ്മയായ ആശ്രയം യു.എ.ഇ സംഘടിപ്പിച്ച 'ആര്‍പ്പോ ഇര്‍ര്‍റോ' എന്ന
ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം.രാഷ്ട്രീയ ജാതി മത വ്യത്യാസമില്ലാതെ വിവിധ ജീവകാരുണ്യ
പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ആശ്രയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏറെ
അഭിമാനവും അഭിനന്ദനീയവുമാണെന്ന് പ്രദേശത്തിന്‍റെ എം.പി കൂടിയായ
ഡീന്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ സഹായം എത്തിപ്പെടാത്ത മൂന്നാര്‍ പ്രദേശത്തെ ഉരുള്‍ പൊട്ടലില്‍ പെട്ട് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും
വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ചു കൊടുക്കാനുമുള്ള ശ്രമങ്ങള്‍
നടന്നുവരികയാണെന്നും എം.പി.പറഞ്ഞു. അല്‍ ഐന്‍ വഫാ സെന്‍ററില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് റഷീദ് കോട്ടയില്‍ അദ്ധ്യക്ഷനായിരുന്നു.
രക്ഷാധികാരികളായ ഉമര്‍ അലി,ജിജി ആന്‍റണി,നെജി ജെയിംസ്,സുനില്‍
പോള്‍,ബേബി മടത്തിക്കുടിയില്‍ ചാരിറ്റി കണ്‍വീനര്‍ സമീര്‍ പൂക്കുഴി എന്നിവര്‍ സംസാരിച്ചു.
ലോക കേരള സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അനുര മത്തായി, ടഗ് ഓഫ് വാര്‍ യു.എ.ഇയുടെ ടെക്നിക്കല്‍ ഡയരക്ടരായി തെരഞ്ഞെടുക്കപ്പെട്ട ഒ.കെ.അനില്‍
കുമാര്‍,അബുദാബി മലയാളി സമാജം ട്രഷററായി തെരഞ്ഞടെക്കപ്പെട്ട അജാസ് അപ്പാടത്ത് എന്നിവരെ എം.പി പൊന്നാടയണിയിച്ച് ആദരിച്ചു.വിദ്യാഭ്യാസ അവാര്‍ഡുകള്‍ ഗോള്‍ഡന്‍ വിസ ലഭിച്ച ഗായത്രി അഭിലാഷ്, മികച്ച വിജയം കരസ്ഥമാക്കിയ ഹയ ഷംസുദ്ദീന്‍,സൗരഭ് നായര്‍ എന്നിവരെയും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. പ്രായോജകര്‍ക്കുള്ള ഉപഹാരങ്ങള്‍ സിനി മോള്‍ അലി കുഞ്ഞ്,ശ്രീമതി ജിജി ആന്‍റണി,മുഹമ്മദ് മുസ്തഫ,
സമീര്‍ പൂക്കുഴി,നെജി ജെയിംസ്,ഹാരിഷ് തോട്ടത്തിക്കുളം,ഷംസുദ്ദീന്‍ നെടുമണ്ണില്‍,റെജി മണിച്ചന്‍,ഷംന റാഫി, മജിനാസ് അലിയാര്‍,അസീസ് മുളാട്ട് എന്നിവര്‍ക്കും പ്രത്യേക പുരസ്കാരം ബോബിന്‍ സ്കറിയക്കും സമ്മാനിച്ചു.വനിതാ വിഭാഗം പ്രസിഡന്‍റ് സിനിമോള്‍,ജനറല്‍ സെക്രട്ടറിഷാലിനി സജി,ജിമ്മി കുര്യന്‍,അഭിലാഷ് ജാര്‍ജ്,ജിന്‍റോ,സതീഷ്,ജാന്‍സ്മോന്‍,ജോണ്‍സണ്‍ ജോര്‍ജ്,ഡോ.ബഷീര്‍ അബുദാബി,എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ബോബിന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ദീപു തങ്കപ്പന്‍ നന്ദിയും
പറഞ്ഞു.ഓണാഘോഷ പരിപാടികളുടെ ഭാഗമായി പൂക്കള മത്സരം, തിരുവാതിര, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമുള്‍പ്പെടെയുള്ള വിവിധ തരം മത്സരങ്ങള്‍,വിവിധ
കലാപരിപാടികള്‍ എന്നിവയും അരങ്ങേറി.വിഭവ സമൃദ്ധമായ സദ്യയും നടന്നു.
ആവേശകരമായ വടം വലി മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ലാന്‍റ്മാര്‍ക്ക്
ഗ്രൂപ്പിനുളള ട്രോഫിയും മുട്ടനാടും രണ്ടാം സ്ഥാനം നേടിയ ബിന്‍ അലി
ഗ്രൂപ്പിനുള്ള ട്രോഫിയും സമ്മാനവും സമാപന ചടങ്ങില്‍ സമ്മാനിച്ചു. ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടിയ എമിരേറ്റിനുള്ള ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് ആശ്രയം ദുബൈ കരസ്ഥമാക്കി.രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഷാര്‍ജക്കും അബുദാബിക്കുമാണ് ലഭിച്ചത്.കാലത്തു മുതല്‍ വൈകീട്ട് വരെ നടന്ന വിവിധ കലാകായിക മത്സരങ്ങള്‍ക്ക് സ്പോര്‍ട്സ് കണ്‍വീനര്‍ അനില്‍ കുമാര്‍, ബിബിന്‍,ട്വിങ്കില്‍,സജിമോന്‍,വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
ഫോട്ടോ-
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ-കോതമംഗലം പ്രവാസി സംഘടനയായ
ആശ്രയം യു.എ.ഇ കമ്മിറ്റി അല്‍ ഐന്‍ വഫാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച
'ആര്‍പ്പോ ഇര്‍ര്‍റോ' ഓണാഘോഷ പരിപാടി ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു.

*പടിഞ്ഞാറേ ചാലിൽ മക്കാർ ഭാര്യ ഖദീജ (80) മരണപെട്ടു* (കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേചാലിയുടെ മാതാവ്...
16/09/2022

*പടിഞ്ഞാറേ ചാലിൽ മക്കാർ ഭാര്യ ഖദീജ (80) മരണപെട്ടു* (
കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേചാലിയുടെ മാതാവ് )👇

https://mediareporter.in/makars-wife-khadija-80-died-in-west-chal/

___________________________
*Media Reporter വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ലിങ്ക് ക്ലിക് ചെയ്യുക*👇👇

https://chat.whatsapp.com/ESKDQfvBDJW3GUTcQ3ByyB

നെല്ലിക്കുഴി : പടിഞ്ഞാറേചാലിൽ മക്കാർ ഭാര്യ ഖദീജ (80) മരണപെട്ടു. ( കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് അലി പടിഞ...

കോതമംഗലം:  തട്ടേക്കാട് പാലത്തിന് സമീപം പെരിയാർ പുഴയിൽ സെപ്തംബർ രണ്ടിന് കണ്ടെത്തി കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സ...
07/09/2022

കോതമംഗലം: തട്ടേക്കാട് പാലത്തിന് സമീപം പെരിയാർ പുഴയിൽ സെപ്തംബർ രണ്ടിന് കണ്ടെത്തി
കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന
അഞ്ജാത മൃതദേഹം പോസ്റ്റ് മാർട്ടത്തിന് ശേഷം സംസ്‌കരിച്ചു.
മൃതദേഹം ആരുടേതാണന്ന് ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് ദിവസം പഴക്കമുണ്ട് . മുൻവശത്തെ മേൽ പല്ലിന് വിടവുണ്ട് . ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന 175 സെൻ്റി മീറ്റർ ഉയരമുള്ള പുരുഷൻ്റെതാണ് മൃതദേഹം.
ക്രീം കളർ ഷർട്ടും ബ്രൗൺ കളർ പാൻറുമാണ് ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോതമംഗലം പോലീസ് സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണം.
കോതമംഗലം പോലീസ് സ്റ്റേഷൻ: 0465862328
ഇൻസ്പെക്ടർ എസ് എച്ച് ഒ : 9497987125
എസ് ഐ ഓഫ് പോലീസ് : 9497980473

അദ്ധ്യാപക ദമ്പതികളെ ആദരിച്ചു.പെരുമ്പാവൂർ: ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് അദ്ധ്യാപക ദമ്പതികളായ കുറുപ്പംപടി എംജിഎം സ്...
05/09/2022

അദ്ധ്യാപക ദമ്പതികളെ ആദരിച്ചു.

പെരുമ്പാവൂർ: ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് അദ്ധ്യാപക ദമ്പതികളായ കുറുപ്പംപടി എംജിഎം സ്കൂളിൽ 29 വർഷം അദ്ധ്യാപകനായിരുന്ന അശമന്നൂർ പഞ്ചായത്തിലെ തലപ്പുഞ്ച മേയ്ക്കമാലിൽ എം ജെ എബ്രഹാം,മേതല കല്ലിൽ സ്കൂളിൽ ടീച്ചറായും പാനിപ്ര യു പി സ്കൂളി പ്രധാന അദ്ധ്യാപികയായും റിട്ടയർ ചെയ്ത സാറാമ്മ പി വി എന്നിവരെ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ എം സലിം, കോൺഗ്രസ് അശമന്നൂർ മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരി എന്നിവർ ആദരിച്ചു. അനിയൻ കുഞ്ഞ്,സുനിൽ വർഗീസ്, എൻ എ രവി,ജോഷി എബ്രഹാം, എന്നിവർ സംബന്ധിച്ചു...

സാമൂഹ്യ വിരുദ്ധർ മുസ്ലിംലീഗ് ഓഫീസിന്റെ വാതിൽ തകർത്തുകോതമംഗലം : മുസ്ലിംലീഗ് കോട്ടപ്പടി പഞ്ചായത്ത്  ഓഫീസ് പ്രവർത്തിക്കുന്ന...
04/09/2022

സാമൂഹ്യ വിരുദ്ധർ മുസ്ലിംലീഗ് ഓഫീസിന്റെ വാതിൽ തകർത്തു

കോതമംഗലം : മുസ്ലിംലീഗ് കോട്ടപ്പടി പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്ന ഷിഹാബ് തങ്ങൾ സ്മാരക സൗധത്തിന്റെ വാതിൽ പൊളിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. ഇന്നലെ ഉച്ചയോടെയാണ് കോട്ടപ്പടി തുരങ്കം കവലയിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിന്റെ മരം കൊണ്ടുള്ള വാതിൽ ലോക്ക് പിടിപ്പിച്ചിരുന്ന ഭാഗം പൂർണ്ണമായും തകർത്ത് ഓഫീസ് തുറന്ന നിലയിൽ പ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടത്. നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് കോട്ടപ്പടി പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി കെ മുഹമ്മദ് കോട്ടപ്പടി പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം കോട്ടപ്പടിയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചിട്ടുണ്ട്.

തട്ടേക്കാട് പാലത്തിന്റെ സമീപം അജ്ഞാത മൃതദേഹം  കണ്ടെത്തി. കയ്യും കാലും കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ഉച്...
02/09/2022

തട്ടേക്കാട് പാലത്തിന്റെ സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. കയ്യും കാലും കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഉച്ചയോട് കൂടിയാണ് മൃതദേഹം തട്ടേക്കാട് പാലത്തിന് സമീപം കണ്ടെത്തിയത്. കയ്യും കാലും കയർ കൊണ്ട് കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്.
പാന്റും ഷർട്ടുമാണ് വേഷം. മീൻ പിടിക്കാൻ എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്.
കോതമംഗലം പോലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
മൃതദേഹത്തിന് നല് ദിവസത്തെ പഴക്കമുണ്ട്.

ജനകീയ സർവ്വീസായി മാറിയ ജംഗിൾ സഫാരിക്കു ശേഷം കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും "ചതുരംഗപ്പാറ" സർവ്വീസ് ആരംഭിക്കുന...
02/09/2022

ജനകീയ സർവ്വീസായി മാറിയ ജംഗിൾ സഫാരിക്കു ശേഷം കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും "ചതുരംഗപ്പാറ" സർവ്വീസ് ആരംഭിക്കുന്നു : ആന്റണി ജോൺ എം എൽ എ.

കോതമംഗലം : മൂന്നാർ ജംഗിൾ സഫാരിക്കു ശേഷം കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും "ചതുരംഗപ്പാറ" സർവ്വീസ് ആരംഭിക്കുന്നു.സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 3600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കേരള തമിഴ്നാട് അതിർത്തിയിലുള്ള ചതുരംഗപ്പാറ.എല്ലായിപ്പോഴും കാറ്റടിക്കുന്ന ഇവിടെ ധാരാളം കാറ്റാടി യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.ഇവിടെനിന്ന് നോക്കിയാൽ തമിഴ്നാട്ടിലെ ബോഡി നായ്ക്കന്നൂരിന്റെ അതിമനോഹരമായ കാഴ്ചയും ദൃശ്യമാണ്.സെപ്റ്റംബർ മൂന്നാം തീയതി മുതൽ "ചതുരംഗപ്പാറ" സർവ്വീസ് ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.

സ്വാഗതസംഘം ഓഫീസിന്റെ ഉത്‌ഘാടനം നാളെ.ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം കോതമംഗലം ഗാന്ധി സ്‌ക്വയറിൽ ആരംഭിച്ച സ്വാഗതസംഘം ഓഫീ...
31/08/2022

സ്വാഗതസംഘം ഓഫീസിന്റെ ഉത്‌ഘാടനം നാളെ.

ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം കോതമംഗലം ഗാന്ധി സ്‌ക്വയറിൽ ആരംഭിച്ച സ്വാഗതസംഘം ഓഫീസ്.
സ്വാഗതസംഘം ഓഫീസിന്റെ ഉത്‌ഘാടനം 01/09/2022വ്യാഴാഴ്ച ലയൺസ് ഹാളിൽ നടക്കുന്ന സമ്പൂർണ്ണ നിയോജക മണ്ഡലം കൺവെൻഷന് ശേഷം നടക്കുന്നതാണ്.എല്ലാ പ്രവർത്തകരും കൺവെൻഷ നിലും, സ്വാഗതസംഘം ഓഫീസ് ഉത്ഘാടനത്തിലുംപങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
വിശ്വസ്ഥതയോടെ,
റോയ് കെ പോൾ (ചെയർമാൻ )
സത്താർ വട്ടക്കൂടി
(ജനറൽ കൺവീനർ )
നിയോജകമണ്ഡലം പബ്ലിസിറ്റി കമ്മിറ്റി അറിയിച്ചു.

തോതമംഗലം:ഊന്നുകൽ സി.പി.ഐ. കവളങ്ങാട് ലോക്കൽ സെക്രട്ടറിയും കിസാൻ സഭ മണ്ഡലം കമ്മറ്റി അംഗവും ആയ ജോയി അറമ്പൻ കുടിയുടെ ഭാര്യ ല...
30/08/2022

തോതമംഗലം:
ഊന്നുകൽ സി.പി.ഐ. കവളങ്ങാട് ലോക്കൽ സെക്രട്ടറിയും കിസാൻ സഭ മണ്ഡലം കമ്മറ്റി അംഗവും ആയ ജോയി അറമ്പൻ കുടിയുടെ ഭാര്യ ലീലാമ്മ ജോയി
(59)മരണപ്പെട്ടു.
ലീലാമ്മ നെടുങ്കണ്ടം കുളമ്പേൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് . 30 / 08 / 2022 ചൊവ്വ മൂന്ന് മണിക്ക് കോതമംഗലം മാർത്തോമ്മ ചെറിയ പള്ളി സെമിത്തേരിയിൽ .മക്കൾ ബേസിൽ ഓസ്ട്രേലിയ , എബിൻ കാനഡ, മരുമക്കൾ.അഞ്ചലി ( കാനഡ,) ശിൽപ (കൊരട്ടി കിംഫ്രാ )എന്നിവർ

Address


Website

Alerts

Be the first to know and let us send you an email when Kothamangalam channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share