13/03/2024
The Message
(1976)
പ്രവാചകൻ മുഹമ്മദിൻ്റെ ജീവിതത്തെ കുറിച്ച് 1976 ൽ മുസ്തഫ അക്കാഡ് (Moutapha Akkad)
സംവിധാനം ചെയ്ത ചിത്രമാണ് The Message.
എ ഡി. 610 ലെ മക്കയിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. ക- അബ എന്ന ആരാധനാലയത്തിൽ 360 ഓളം ദൈവങ്ങൾ അന്നുണ്ടായിരുന്നു. നാല്പതാം വയസ്സിൽ മുഹമ്മദിന് ജിബ്രീലിൻ്റെ വെളിപാട് ലഭിക്കുകയും ഏക ദൈവമായ അള്ളാഹു മാത്രമാണ് ഉള്ളതെന്ന് പ്രബോധനം നടത്തുകയും ചെയ്യുന്നു. എന്നാൽ അധികാരിയായ അബു സുഫിയാനും കൂട്ടാളികൾക്കും ഇതംഗീകരിച്ചു കൊടുക്കാൻ കഴിയുന്നില്ല. അവർ മുഹമ്മദിനെയും അനുയായികളെയും പീഡിപ്പിക്കുന്നു. പിന്നീട് അവർ മദീനയിലേക്ക് പാലായനം ചെയ്യുകയും - ഇസ്ലാമിൻ്റെ ആദ്യ പള്ളി നിർമ്മിക്കുകയും - ഇസ്ലാമിന് ഒരു മത രൂപം നൽകുകയും ചെയ്യുന്നു. തുടർന്ന് ബദർ യുദ്ധം - ഉഹൂദ് യുദ്ധം ഒടുവിൽ മക്കയിലേക്കുള്ള മടക്കം വരെയാണ് ചിത്രത്തിലുള്ളത്.
മുഹമ്മദിൻ്റെ പ്രധാന വചനങ്ങൾ ചിത്രത്തിൽ പലയിടത്തും പറയുന്നുണ്ട്. യുദ്ധത്തിൽ സ്ത്രീകളെയും കുട്ടികളെയും വധിക്കരുത് എന്നും വികലാംഗരെയും പ്രായമായവരെയും ആക്രമിക്കരുതെന്നും അദ്ദേഹം പറയുന്നു.
അദ്ദേഹത്തിൻ്റെ പേഴ്സണൽ ജീവിതത്തിലേക്ക് ചിത്രം ഫോക്കസ് ചെയ്യുന്നില്ല -
മുഹമ്മദിൻ്റെ അമ്മാവൻ ഹംസയായി ആൻ്റണി ക്വിൻ വേഷമിടുന്നു. അബു സുഫിയാൻ്റെ ഭാര്യ ഹിന്ദ് Irene Papas ഉം അവതരിപ്പിക്കുന്നു. ഈ ചിത്രത്തിൽ എടുത്തു പറയേണ്ട ഘടകം Maurice Jarre ൻ്റെ സംഗീതവും - ക്യാമറാമാനായ Jack hidard ൻ്റെ ലോംങ്ങ് ഷോട്ടുകളുമാണ്.
കഥയുടെ ഏറെഭാഗവും മുഹമ്മദുമായി ബന്ധപ്പെട്ടിട്ടുള്ളവരുടെ (അമ്മാവനായ ഹംസാ ഇബിന്‍ അബ്ദുള്‍ മുത്തലിബ്,മെക്കാ പ്രമുഖനായ അബു സൂ ഫിയാന്‍,ഭാര്യ ഹിന്ദ് തുടങ്ങിയവര്‍)കാഴ്ച്ചപ്പാടിലൂ ടെയാണ് അവതരിക്കപ്പെട്ടിട്ടുള്ളത്.
അറബി ഉച്ചാരണവും അഭിനയശൈലിയും മറ്റുഭാഷകളില്‍ നിന്നു വ്യത്യസ്ഥമായതിനാല്‍ ഇംഗ്ലീഷിലും അറബിയിലുമായി രണ്ട് ചിത്രീകരണങ്ങള്‍ ഒരേ സമയം നടത്തുകയായിരുന്നു.
ഹോളിവുഡ്ഢില്‍ ഇത്തരം ഒരു സിനിമയുടെ നിര്‍മ്മാണം ശ്രമകരമായിരുന്നു.പ്രവാചകനോടും ഇസ്ലാം മതത്തോടുമുള്ള പൂ ര്‍ണ്ണബഹുമാനത്തോടെ ചിത്രമൊരുക്കുന്നതിനായി ലോകത്തിലെപ്രമുഖരായ മുസ്ലീം പുരോഹിതന്‍മാരുമായി അദ്ദേഹം നിരവധി കൂ ടിയാലോചനകള്‍ നടത്തി.അതുപ്രകാരം ഈജിപ്റ്റിലെ അല്‍ അസ്ഹറില്‍ നിന്നും അനുമതി നേടിയെങ്കിലും പിന്നീട് മെക്കയില്‍ ചേര്‍ന്ന മുസ്ലീം വേള്‍ഡ് ലീഗ് അതു നിരസിച്ചു.കുവൈറ്റും,ലിബിയയും,മൊറോക്കോയും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തുവെങ്കിലും മുസ്ലീം വേള്‍ഡ് ലീഗിനുശേഷം കുവൈറ്റ് പിന്‍മാറി.മൊറോക്കോയിലെ ഹസ്സന്‍ രണ്ടാമന്‍ പൂ ര്‍ണ്ണ പിന്തുണയുമായെത്തുകയും 6 മാസത്തെ ചിത്രീകരണം സുഗമമായി നടക്കുകയും ചെയ്തു.താമസിയാതെ സൗദി സര്‍ക്കാര്‍ മൊറോക്കോയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങിയതോടെ അവരും പാതിവഴിയില്‍ പിന്‍മാറുകയായിരുന്നു.പിറകേ ലിബിയന്‍ ഭരണാധികാരി ഗദ്ധാഫി പിന്തുണയുമായെത്തി.ബാക്കിചിത്രീകരണം ലിബിയയില്‍ നിര്‍വ്വഹിച്ചു.പഴയ കാലഘട്ടത്തേതിലെന്ന നിലയില്‍ മക്കയും മദീനയും പുനര്‍ നിര്‍മ്മിക്കുകയായിരുന്നു.
ലിബിയന്‍ പട്ടാളക്കാരായിരുന്നു സഹാറയിലെ ബദര്‍യുദ്ധത്തില്‍ പോരാളികളായി അഭിനയിച്ചത്.ഇസ്ലാമിക രാഷ്ട്രങ്ങളും പടിഞ്ഞാറും തമ്മില്‍ സാസ്കാരികവും ആശയപരവുമായൊരു പാലം നിര്‍മ്മിക്കുകയായിരുന്നു സംവിധായകന്റെ ഉദ്ദ്യേശ്യം.
മുസ്ലീം വിശ്വാസപ്രകാരം മുഹമ്മദിനെ തിരശ്ശീലയില്‍ ആവിഷ്കരിക്കുന്നതോ ശബ്ദം കേള്‍പ്പിക്കുന്നതോ നിഷിദ്ധമാണ്.സിനിമയുടെ തുടക്കത്തില്‍ തന്നെ എഴുതികാണിക്കുന്നത് " The makers of this film honour the Islamic tradition which holds that the impersonation of the prophet offends against the spirutuality of his message.Therefore,the person of Muhammad will not be shown എന്നാണ്.പ്രവാചകനെയോ അദ്ദേഹത്തിന്റെ അടുത്ത ആളുകളേയോ അവതരിപ്പിക്കപ്പെടാതിരുന്നതും അമ്മാവന്‍ ഹംസയും ദത്തുപുത്രന്‍ സായിദും കേന്ദ്രകഥാപാത്രങ്ങളാവുന്നതും ഇതേ കാരണത്താലാണ്.ബദര്‍-ഉഹദ് യുദ്ധങ്ങളിലൊക്കെ മുഹമ്മദിനുപകരം ഹംസയാണ് നേതൃനിരയില്‍ വരുന്നത്.മുഹമ്മദിന്റെ സാന്നിദ്ധ്യം കാണിക്കുന്നത് അദ്ദേഹത്തിന്റെ വ്യൂ പോയിന്റ് ഷോട്ടിലൂ ടെയും പ്രത്യേക സംഗീതപഥത്തിലൂ ടെയുമാണ്.(ആദ്യം പ്രവാചകന്റെ നിഴല്‍ രൂ പം കാണിക്കാനായിരുന്നു പദ്ധതി.പക്ഷേ അതിനെതിര്‍പ്പുമായി ഒരു വിഭാഗം മുസ്ലീം തീവ്രവാദഗ്രൂ പ്പുകള്‍ രംഗത്തെത്തി.അതോടെ യഥാര്‍ത്ഥ നായകനെ അദൃശ്യനായി നിര്‍ത്താന്‍ തീരുമാനിക്കപ്പെടുകയായിരുന്നു.)ശബ്ദം നേരിട്ടു കേള്‍പ്പിക്കാതെ ഹംസയോ സായിദോ കേട്ടുപറയുന്ന വിധത്തിലുമാണ്.
കെയ്റോയിലെ അല്‍-അസ്ഹര്‍ യൂ ണിവേഴ്സിറ്റിയെയും ലെബനോനിലെ ഷിയാത്ത് ഹൈ ഇസ്ലാമിക് കോണ്‍ഗ്രസ്സിനെയുമാണ് ചിത്രത്തിന്റെ കൃത്യത നിര്‍ണ്ണയിക്കുവാനായി ചുമതലപ്പെടുത്തിയത്.
പ്രദര്‍ശനം ആരംഭിക്കാനിരിക്കേ നിരവധി മധ്യപൂ ര്‍വ്വേഷ്യന്‍ രാജ്യങ്ങള്‍ സിനിമയെ നിരോധിക്കുകയുണ്ടായി .അമേരിക്കന്‍ പ്രദര്‍ശനത്തിനെതിരേ മുസ്ലീം തീവ്രവാദസംഘടനകള്‍ ഉപരോധവുമായി രംഗത്തെത്തി.വിഖ്യാത ഹോളിവുഡ് നടന്‍ ആന്റണി ക്വീന്‍ മുഹമ്മദായി അഭിനയിക്കുന്നു എന്നവര്‍ തെറ്റിദ്ധരിച്ചിരുന്നു.(ഇംഗ്ലീഷ് വേര്‍ഷനില്‍ ഹംസയായിട്ടായിരുന്നു ക്വീന്‍ അഭിനയിച്ചത്.അറബിക് വേര്‍ഷനില്‍ അബ്ദുള്ള ഖ്വെയ്തും)
1977 മാര്‍ച്ച് 9-ന് ഹമാസ് അബുദുള്‍ ഖാലിസ്സിന്റെ നേതൃത്വത്തില്‍ ആഫ്രോ അമേരിക്കന്‍ ഹനഫി മുസ്ലീമുകള്‍ (നാഷണല്‍ ഓഫ് ഇസ്ലാം) വാഷിംഗ്ഡണ്‍ ഡി.സി യിലെ മൂ ന്നു കെട്ടിടങ്ങള്‍ കൈയ്യടക്കി അതിലെ 149 ആള്‍ക്കാരെ ബന്ദികളാക്കി.പ്രദര്‍ശന തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ വാഷിംഡണ്‍ കത്തിക്കുമെന്നവര്‍ ഭീഷണി മുഴക്കി.പിന്നീട് 39 മണിക്കൂ ര്‍ നേരത്തെ ഉദ്വേഗങ്ങള്‍ക്കൊടുവില്‍ അവര്‍ മോചിപ്പിക്കപ്പെടുകയായിരുന്നു.(രക്ഷാ ദൗത്യത്തില്‍ ഒരു പോലീസ് ഓഫീസറും വയര്‍ലസ് ഓഫീസറും കൊല്ലപ്പെട്ടു)
1977-ലെ ഓസ്കാറിന് സംഗീതവിഭാഗത്തില്‍ ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.
സ്വന്തം മതത്തിന്റെ സാഹോദര്യമാര്‍ന്ന മുഖം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനാണ് ചിത്രത്തിന്റെ സംവിധായകന്‍ മൗസ്തഫ അക്കാദ് ശ്രമിച്ചത്.നിര്‍ഭാഗ്യവശാല്‍ രണ്ടു ജീവനുകളാണ് അതിനുവേണ്ടി അദ്ധേഹം ബലി നല്‍കിയത്.ഒന്ന് അദ്ദേഹത്തിന്റെ മകളുടേതും പിന്നെ മൗസ്തഫയുടെ തന്നെയും.താന്‍ ആരുടെ നന്‍മയാണോ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത് അതേ സമുദായം തന്നെ അദ്ദേഹത്തെ കൊലപ്പെടുത്തി.2005 നവംബര്‍ 11-ന് ജോര്‍ദ്ദാനിലെ അമ്മാനില്‍ വച്ച് മൗസ്തഫ അക്കാദും 34 വയസ്സുള്ള മകള്‍ റിമ മോണ്‍ലായെയും ഒരു ഇസ്ലാം തീവ്രവാദി ചാവേറിനാല്‍ കൊല്ലപ്പെട്ടു.ഗ്രാന്റ് ഹിയാത്തിലെ ലോബിയില്‍ വച്ചായിരുന്നു ആ ദുരന്തം ഉണ്ടായത്.അല്‍-ക്വയ്ദ/ അബു മുസബ് സര്‍ഖാവിയുടെ മോണോത്തിസം ആന്റ് ഹോളി വാര്‍ ഓര്‍ഗനൈസേഷന്‍ അയച്ച ഇറാഖി ആത്മഹത്യബോംബ് സ്ക്വാഡിലെ ഒരംഗമായിരുന്നു സംഭവത്തിനു പിന്നില്‍.മകള്‍ റിമ സംഭവസ്ഥലത്തുവച്ചും അക്കാദ് ആശുപത്രിയില്‍വച്ചുംമരണപ്പെട്ടു.ആദ്യഭാര്യയായ പട്രീഷയും മക്കളും രണ്ടാം ഭാര്യയായ സുഹ ആഷയും മക്കളും ചേര്‍ന്നാണ് അദ്ദേഹത്തിന്റെ ഹല്ലോവിന്‍ സിനിമകള്‍ പിന്നീട് നിര്‍മ്മിച്ചത്.
Lion of the Desert അദ്ദേഹത്തിൻ്റെ പ്രശസ്തമായ സിനിമകളിലൊന്നാണ്.