Kurichy News

Kurichy News കുറിച്ചി ഗ്രാമത്തിന്റെ സ്വന്തം വാർത?

 #പെൻഷൻ_മസ്റ്ററിംഗ്പ്രിയരെ,സാമൂഹ്യ സുരഷാ പെൻഷൻ വാങ്ങുന്നവർക്ക് മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള സൗകര്യം നാളെ (ജൂലൈ 14 ഞായർ )...
13/07/2024

#പെൻഷൻ_മസ്റ്ററിംഗ്

പ്രിയരെ,
സാമൂഹ്യ സുരഷാ പെൻഷൻ വാങ്ങുന്നവർക്ക് മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള സൗകര്യം നാളെ (ജൂലൈ 14 ഞായർ ) രാവിലെ 9.30 മുതൽ 1.30 വരെ മലകുന്നം അക്ഷയ സെൻ്ററിലും ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 5 മണി വരെ *കല്ലുകടവ് ജനതാ ബാങ്കിലും* ഉണ്ടായിരിക്കുന്നതാണ്.
ഏവരും ഈ സൗകര്യം പ്രയോജനപ്പെടുത്തി പെൻഷൻ വാങ്ങുന്ന മുഴുവൻ പേരുടെയും മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്.

വീട്ടിൽ വന്ന് പെൻഷൻ മസ്റ്ററിംഗ് നടത്തേണ്ടുന്ന കിടപ്പു രോഗികളുടെ വിവരം എന്നെ വിളിച്ചു പറയുകയോ മെസേജ് ചെയ്യുകയോ വേണം എന്നും അറിയിക്കുന്നു.

ബിജു എസ് മേനോൻ
വാർഡ് മെമ്പർ
9400820859

തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തണം.കുറിച്ചിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ കേന്ദ്ര സർക്കാർ സ്ഥാ...
05/07/2024

തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തണം.
കുറിച്ചിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ കേന്ദ്ര സർക്കാർ സ്ഥാപനമായ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കത്തിൽ പ്രതിഷേധിച്ച് എൻആർഇജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്.
സോഷ്യൽ ഓഡിറ്റ് ടീമിൻ്റെ അന്യായമായ ഇടപെടൽ അവസാനിപ്പിക്കുക.
കാർഷിക മേഖലയിലെ തുടർ പ്രൊജക്ടുകൾ അംഗീകരിക്കുക.
അശാസ്ത്രീയമായ എൻ എം എം എസ് ഉപേക്ഷിക്കുക.
തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.

കാർഷിക മേഖലയിലെ തൊഴിലുകൾക്ക് ആവർത്തന സ്വഭാവം ആരോപിച്ച് സോഷ്യൽ ഓഡിറ്റ് ടീം അന്യായമായി ഇടപെട്ട് പല വാർഡുകളിലും തൊഴിൽ ലഭ്യമല്ലാതാക്കിയിരിക്കുകയാണ്. ക്രമേണ തൊഴിലുറപ്പ് പദ്ധതി തന്നെ നിർത്തലാക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. ഇതിലൂടെ കേരളത്തിലെ സാധാരണക്കാരായ കുടുംബങ്ങളിലെ സ്ത്രീകളുടെയിടയിൽ വരുമാന നഷ്ടവും വലിയ തൊഴിലില്ലായ്മയും ദാരിദ്രവും ഉടലെടുക്കും.

സമരം കർഷക സംഘം ചങ്ങനാശ്ശേരി ഏരിയ പ്രസിഡൻ്റ് ബിജു തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ആർ ഷാജി അദ്ധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗം വിശ്വമ്മ ശ്രീധരൻ, മേഖലാ സെക്രട്ടറിയും വാർഡ് മെമ്പറുമായ പ്രീതാകുമാരി കെ, പൊന്നമ്മ സത്യൻ, ഷീനാമോൾ എന്നിവർ പ്രസംഗിച്ചു. '

 #ഇത്തിത്താനം_ജനതാ_സർവീസ്__സഹകരണ_ബാങ്ക്__ക്ലിപ്‌തം_നമ്പർ_1297  #സഹകാരി_സംഗമവും  #ആംബുലൻസ്_ഫ്ലാഗ്_ഓഫും െബ്രുവരി_04_ഞായർ_4...
01/02/2024

#ഇത്തിത്താനം_ജനതാ_സർവീസ്__സഹകരണ_ബാങ്ക്__ക്ലിപ്‌തം_നമ്പർ_1297

#സഹകാരി_സംഗമവും
#ആംബുലൻസ്_ഫ്ലാഗ്_ഓഫും

െബ്രുവരി_04_ഞായർ_4PM

പ്രിയരേ,

നമ്മുടെ ഗ്രാമത്തിന്റെ വളർച്ചയിൽ നിർണ്ണായക സ്വാധീനം ചെലുത്തിക്കൊണ്ട് കഴിഞ്ഞ 98 വർഷമായി അഭിമാനത്തോടെ നിലകൊള്ളുന്ന നമ്മുടെ സ്ഥാപനം കഴിഞ്ഞ 14 വർഷമായി 25% ലാഭവിഹിതം സഹകാരികൾക്ക് നൽകിക്കൊണ്ട് ജില്ലയിലെ തന്നെ പ്രമുഖ സഹകരണ സ്ഥാപനമായി മാറിയിട്ടുണ്ട്. നമ്മുടെ ബാങ്കിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവത്ക്കരിക്കുന്നതിനും സുപ്രധാന പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുന്നതിനുമായി 2024 ഫെബ്രുവരി 04 ഞായർ വൈകുന്നേരം 4 മണിയ്ക്ക് കല്ലുകടവിലെ ബാങ്ക് ഹെഡ് ആഫീസിൽ വെച്ച് സഹകാരി സംഗമം സംഘടിപ്പിക്കുകയാണ്.
നമ്മുടെ സഹകാരികൾക്കും പൊതുജനങ്ങൾക്കും ഉപയോഗപ്രദമാകുന്നതിനായി ഒരു ആംബുലൻസ് സർവ്വീസും ആരംഭിക്കുകയാണ്.
സഹകാരി സംഗമം ഉദ്ഘാടനവും ആംബുലൻസ് ഫ്ലാഗ് ഓഫും ബഹു. ചങ്ങനാശേരി അർബൻ ബാങ്ക് പ്രസിഡന്റ് ശ്രീ. ി_റസ്സൽ നിർവ്വഹിക്കും. വിഷയാവതരണം ബഹു. സംസ്ഥാന സർക്കിൾ സഹകരണ യൂണിയൻ അംഗം ശ്രീ. #കെ_എം_രാധാകൃഷ്‌ണൻ നിർവ്വഹിക്കും. സഹകരണമേഖലയിലെ പ്രമുഖർ, ഉദ്യോഗസ്ഥർ, സഹകാരികൾ തുടങ്ങിയവർ പങ്കെടുക്കുന്ന യോഗത്തിൽ വെച്ച് റിക്‌സ് ഫണ്ട്, സഹകാരി സാന്ത്വനം ഫണ്ട്, അംഗ സമാശ്വാസ ഫണ്ട് മുതലായവ വിതരണം ചെയ്യുന്നു. പ്രസ്‌തുത യോഗത്തിൽ എല്ലാ സഹകാരികളുടെയും സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.

എന്ന്

പ്രൊഫ.ടോമിച്ചൻ ജോസഫ് (ബാങ്ക് പ്രസിഡന്റ്)

റ്റി.കെ കുഞ്ഞുമോൻ (ബാങ്ക് സെക്രട്ടറി)

ആദരാഞ്ജലികൾ🙏കുറിച്ചി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ ശ്രീ. ജോൺ പുന്നൂസിന് (കുഞ്ഞുമോൻ തോപ്പിൽ) ആദരാഞ്ജലികൾ🙏
14/07/2023

ആദരാഞ്ജലികൾ🙏

കുറിച്ചി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ ശ്രീ. ജോൺ പുന്നൂസിന് (കുഞ്ഞുമോൻ തോപ്പിൽ) ആദരാഞ്ജലികൾ🙏

12/07/2023
*കുറിച്ചി ഗ്രാമ പഞ്ചായത്ത്**ജനകീയാസൂത്രണം 2023 - 24**വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള പദ്ധതികൾ* *ജനറൽ വിഭാഗം*1. പച്ചക്കറിക്...
28/05/2023

*കുറിച്ചി ഗ്രാമ പഞ്ചായത്ത്*
*ജനകീയാസൂത്രണം 2023 - 24*
*വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള പദ്ധതികൾ*

*ജനറൽ വിഭാഗം*
1. പച്ചക്കറിക്കൃഷി വികസനം (ഗ്രോ ബാഗ്, HDPE ചെടിച്ചട്ടി വിതരണം)
2. കുറ്റികുരുമുളക് തൈ വിതരണം
3. കരകൃഷിക്ക് ജൈവ / രാസവള വിതരണം
4. തെങ്ങ് കൃഷിക്ക് ജൈവ / രാസവള വിതരണം .
5. കന്നുകുട്ടി പരിപാലന പദ്ധതി
6. മുട്ടക്കോഴി വിതരണം
7. ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി
8. കറവപ്പശുക്കൾക്ക് കാലിത്തീറ്റ
9. കറവപ്പശുക്കൾക്ക് ധാതുലവണ മിശ്രിതം വിതരണം
10. മുറ്റത്തൊരു മീൻ തോട്ടം
11. മത്സ്യബന്ധന തൊഴിലാളികൾക്ക് വള്ളവും വലയും
12. വനിതകൾക്ക് സ്വയം തൊഴിലിന് ഇരുചക്ര വാഹനം
13. വീട് വാസയോഗ്യമാക്കൽ
14. വനിത ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ
15. റിംഗ് കമ്പോസ്റ്റ്
16. ജീ ബിൻ കബോസ്റ്റിംഗ് യൂണിറ്റ്
17, വ്യക്തിഗത കക്കൂസ് നിർമ്മാണം
18. ഭിന്നശേഷി കുട്ടികൾക്ക് സ്കോളർഷിപ്പ്
19. വയോജനങ്ങൾക്ക് കട്ടിൽ

*SC പദ്ധതികൾ*
1. ബിരുദ - ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പ്
2. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ
3. ഉന്നത പഠനത്തിന് സ്കോളർഷിപ്പ്
4. വീട് വാസയോഗ്യമാക്കൽ - SC
5. പഠനമുറി
6. പെൺകുട്ടികൾക്ക് വിവാഹ ധനസഹായം
7. വയോജനങ്ങൾക്ക് കട്ടിൽ
8. ഉന്നത പഠനത്തിന് സ്കോളർഷിപ്പ് - ST(പട്ടിക വർഗ്ഗം)

*ബ്ലോക്ക് പഞ്ചായത്ത് പദ്ധതികൾ*
1. കാലിത്തീറ്റ വിതരണം
2. കാലിത്തീറ്റ സബ്സിഡി
3. ഭിന്നശേഷി സ്കോളർഷിപ്പ്
4. നെൽ കർഷകർക്ക് കൂലി ചെലവ്
5. വനിത ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ
6. പട്ടികജാതി കുടുംബങ്ങൾക്ക് പഠന മുറി
7. PMAY ആവാസ് പ്ലസ് ഭവന പദ്ധതി
8. ഡയാലിസിസ് കിറ്റ് നൽകൽ
9. കാന്താരി സമ്യദ്ധി
10. വാഴ കൃഷി ഫല സമ്യദ്ധി
11. തീറ്റപ്പുൽ കൃഷി
12. പട്ടികജാതി ഗ്രൂപ്പുകൾക്ക് വാദ്യോപകരണങ്ങൾ
13 SC വനിതാ ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ
14, SC - PMAY ആവാസ് പ്ലസ് ഭവന പദ്ധതി

*ജില്ലാ പഞ്ചായത്ത് പദ്ധതി*
1. ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനം

അപേക്ഷാ ഫാറങ്ങൾ ഗ്രാമസഭകളിൽ വിതരണം ചെയ്യും. ഓരോ പദ്ധതിക്കും വെവ്വേറെ അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷകളോടൊപ്പം റേഷൻ കാർഡിന്റെയും , ഹരിത കർമ്മസേനയുടെ കുടിശ്ശിഖ തീർത്ത ഗ്രീൻ കാർഡിന്റെയും കോപ്പി വക്കേണ്ടതാണ്.

ഈ മാതൃഭൂമി വാർത്തയുടെ തലക്കെട്ടിൽ മാത്രം ചില ശരികൾ ഉണ്ട്. ബാക്കി എങ്ങനെ സംഘടിപ്പിച്ചോ ആവോ.....LIFE പദ്ധതിയിൽ കേന്ദ്ര വിഹ...
07/05/2023

ഈ മാതൃഭൂമി വാർത്തയുടെ തലക്കെട്ടിൽ മാത്രം ചില ശരികൾ ഉണ്ട്.

ബാക്കി എങ്ങനെ സംഘടിപ്പിച്ചോ ആവോ.....

LIFE പദ്ധതിയിൽ കേന്ദ്ര വിഹിതമായി ഒന്നര ലക്ഷം രൂപയും സംസ്ഥാന വിഹിതമായി 50,000 രൂപയും ബാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതവും എന്നാണ് വാർത്തയിൽ.

എന്നാൽ LIFE പദ്ധതിയിൽ കേന്ദ്രത്തിന്റെതായി ഒരു തുക പോലും ഇല്ല.

സംസ്ഥാന ഗവൺമെന്റ് നൽകുന്നത് ഒരു ലക്ഷം രൂപ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വക 80,000.
ബാക്കി രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപ HUDCO വായ്പയായി ഗവൺമെന്റ് പഞ്ചായത്തുകൾക്ക് നൽകും. ഈ തുക തിരിച്ചടയ്ക്കേണ്ടതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തന്നെ.

ഇനി വാർത്തയിൽ പറയുന്ന LIFE വീടുകളുടെ അളവ് 650 സ്ക്വയർ ഫീറ്റ്.
യഥാർത്ഥത്തിൽ അളവ് 400 സ്ക്വയർ ഫീറ്റ്. കൈയിലെ പൈസ കൂട്ടി വച്ചോ മറ്റുള്ളവരുടെ സഹായത്താലോ അല്പം കൂടി വലിയ വീടുകൾ വെക്കുന്നവർ ഉണ്ടാകാം. എന്നാൽ ലൈഫ് പദ്ധതിയിൽ 4 ലക്ഷംരൂപയ്ക്കു പണിയേണ്ടത് 400 സ്ക്വയർ ഫീറ്റ് ഉള്ള വീടുകളാണ്.

4 ലക്ഷം രൂപയ്ക്ക് വീടുകൾ പൂർത്തിയാകുന്നില്ല എന്ന വാർത്തയിൽ സത്യമുണ്ട്. അതുകൊണ്ടുതന്നെ ലൈഫ് ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് തൊഴിലുറപ്പ് പദ്ധതിയുടെ muster roll എടുക്കുകയും 90 ദിവസത്തെ പണിയുടെ വേതനം ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.
ശുചിത്വമിഷൻ ഫണ്ട് ഉപയോഗിച്ച് ശുചിമുറി നിർമാണത്തിനായുള്ള ഫണ്ടും ഇവർക്ക് ലഭ്യമാക്കുന്നു.
LIFE പദ്ധതിയുടെ 4 ലക്ഷത്തിന് പുറമേയുള്ള കാര്യമാണ് ഇത്.

പല പഞ്ചായത്തുകളും ലൈഫ് ഗുണഭോക്താക്കളുടെ വീടുകൾ ഒന്നിച്ച് നിർമ്മിച്ച് ചിലവ് കുറയ്ക്കാൻ ശ്രമിക്കുന്നുണ്ട്. സാധനസാമഗ്രികൾ കുറഞ്ഞ വിലയിൽ കിട്ടാനുള്ള ഇടപെടലുകൾ നടത്തുന്നവർ ഒരുപാട്.
തിരുവനന്തപുരത്ത് പൊങ്കാലയുടെ കട്ടകൾ ഉപയോഗിച്ചതുപോലെ.

കോട്ടയം ജില്ലയിൽ ഒക്കെ പല പഞ്ചായത്തുകളിലും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെട്ട് മറ്റ് സ്പോൺസർഷിപ്പുകളും ഒക്കെ കണ്ടെത്താറുണ്ട്. നാലുലക്ഷം രൂപയ്ക്ക് തന്നെ ലൈഫ് വീടുകൾ പൂർത്തിയാക്കാൻ തയ്യാറായി വരുന്ന കോൺട്രാക്ടർമാരെയും മറക്കരുത്.

ചുരുക്കിപ്പറഞ്ഞാൽ ഓരോ ലൈഫ് ഭവനവും പൂർത്തിയാകുന്നത് ചില സർക്കാർ ഉത്തരവുകളുടെയും 4 ലക്ഷം രൂപയുടെയും മാത്രം പശ്ചാത്തലത്തിൽ അല്ല. ഗവൺമെന്റ് നിർദ്ദേശപ്രകാരം തന്നെയുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സജീവമായ ഇടപെടലുകളിൽ കൂടിയാണ്...

അതുകൊണ്ടുതന്നെയാണ് LIFE ലേ വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും ഒക്കെ നാടിന്റെ ആഘോഷമായി മാറുന്നത്.

പ്രമുഖ പത്രങ്ങൾ എങ്കിലും വാർത്തകൾ നൽകുമ്പോൾ ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങൾ എങ്കിലും ഒന്ന് അന്വേഷിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുകയാണ്.
LIFE പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങൾക്കും നിങ്ങൾക്ക് നിങ്ങളുടെ പഞ്ചായത്തിൽ ബന്ധപ്പെട്ടാൽ മതിയല്ലോ..

ഒരു കാര്യം കൂടി. കേന്ദ്ര ഗവൺമെന്റിന്റെ ഭവന നിർമ്മാണ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയും നമ്മുടെ സംസ്ഥാനത്ത് നിലവിലുണ്ട്( PMAY )
എന്നാൽ അതിന്റെ തുക ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ്.
കേന്ദ്രത്തിന്റെ 72000 സംസ്ഥാനത്തിന്റെ 48,000.

ആ പദ്ധതി നമ്മുടെ സംസ്ഥാനത്ത് LIFE പദ്ധതിയോട് ചേർത്തപ്പോൾ അവിടെയും നമ്മൾ നൽകുന്നത് 4 ലക്ഷം രൂപ. ഒരു ലക്ഷത്തി ഇരുപതിനായിരത്തിന്റെ ബാക്കി 280,000 രൂപ ജില്ല ബ്ലോക്ക് ഗ്രാമപഞ്ചായത്തുകൾ വിഹിതമായി ഇടുന്നു.
അതായത് PMAY പദ്ധതിപ്രകാരമുള്ള ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയ്ക്ക് പകരം നമ്മുടെ സംസ്ഥാനത്ത് നൽകുന്നത് 4 ലക്ഷം രൂപ തന്നെയാണ്.

ഏപ്രിൽ 9 വരെ കെട്ടിട നിര്‍മ്മാണത്തിനായി ഓൺലൈനായും ഓഫ് ലൈനായും സമര്‍പ്പിച്ച എല്ലാ അപേക്ഷകള്‍ക്കും പഴയ പെര്‍മ്മിറ്റ് ഫീസ് ...
07/05/2023

ഏപ്രിൽ 9 വരെ കെട്ടിട നിര്‍മ്മാണത്തിനായി ഓൺലൈനായും ഓഫ് ലൈനായും സമര്‍പ്പിച്ച എല്ലാ അപേക്ഷകള്‍ക്കും പഴയ പെര്‍മ്മിറ്റ് ഫീസ് നിരക്കായിരിക്കും ബാധകമാവുക. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഇക്കാര്യത്തിലെ അവ്യക്തത സംബന്ധിച്ച് നിരവധി അപേക്ഷകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഏപ്രിൽ 10 മുതലുള്ള അപേക്ഷകള്‍ക്ക് പുതുക്കിയ നിരക്കാകും ബാധകമാവുക.

വാര്‍ഷിക പദ്ധതി അവസാനിക്കുന്ന ഘട്ടമായതിനാൽ പല ഓഫീസുകളിലും മാര്‍ച്ച് മാസത്തിൽ സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കുന്നത് ഏപ്രിൽ ആദ്യത്തേക്ക് നീണ്ടിരുന്നു. ചില ഓഫീസുകളിൽ അപേക്ഷകള്‍ മാര്‍ച്ച് മാസം അവസാനം സ്വീകരിച്ചില്ലെന്നും നിരവധി പേര്‍ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് പ്രശ്നപരിഹാരത്തിന് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റുകള്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന പെര്‍മ്മിറ്റ് ഫീസ് പുതുക്കിയത് ഏപ്രിൽ 10നായിരുന്നു. എന്നാല്‍ ഏപ്രിൽ 10ന് മുൻപ് ലഭിച്ച അപേക്ഷകളിൽ പെര്‍മ്മിറ്റ് ഫീസ്/ അപേക്ഷാ ഫീസ്/സ്ക്രൂട്ട്നി ഫീസ്/ക്രമവത്കരണ ഫീസ് എന്നിവ പുതുക്കിയ നിരക്കാണോ പഴയ നിരക്കാണോ ബാധകമാവുകയെന്ന കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. ഇത് വ്യക്തമാക്കാനാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

എംബി രാജേഷ്
തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി

പൊതുജന താല്‍പര്യാർത്ഥമുള്ള പദ്ധതികളുടെ ഭാഗമായി ഭൂമി കൈമാറ്റം രജിസ്‌ട്രേഷന്‍ ചെയ്യുമ്പോള്‍ മുദ്ര വിലയിലും രജിസ്‌ട്രേഷന്‍ ...
07/05/2023

പൊതുജന താല്‍പര്യാർത്ഥമുള്ള പദ്ധതികളുടെ ഭാഗമായി ഭൂമി കൈമാറ്റം രജിസ്‌ട്രേഷന്‍ ചെയ്യുമ്പോള്‍ മുദ്ര വിലയിലും രജിസ്‌ട്രേഷന്‍ ഫീസിലും ഇളവ് നല്‍കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത സാധാരണക്കാർക്ക് മറ്റാരുടെയെങ്കിലും മനുഷ്യത്വപരമായ ഇടപെടല്‍ മൂലം വഴി കിട്ടുന്ന ഭൂമി സ്വന്തം പേരിലാക്കാന്‍ പണം കണ്ടെത്തേണ്ടതില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. സംസ്ഥാനത്തെ ഭൂരഹിതരും ഭവനരഹിതരുമായ എല്ലാവർക്കും വീട് നിര്‍മിച്ചു നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിന് കരുത്ത് പകരുന്ന തീരുമാനമാണിത്. 10 സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസ്‌ട്രേഷനാവശ്യമായ മുദ്രവിലയിലും രജിസ്‌ട്രേഷന്‍ ഫീസിലുമാണ് ഈ ആനുകൂല്യം ലഭ്യമാവുക. പ്രകൃതി ദുരന്തങ്ങളെയോ പ്രളയങ്ങളെയോ അപ്രതീക്ഷിതമായി നേരിടേണ്ടിവരുന്ന കുടുംബങ്ങൾക്ക് ഈ തീരുമാനം ഗുണകരമാകും.

2018 ലെ പ്രളയ ശേഷം സംസ്ഥാനത്തെ പല ജില്ലകളിലും ചില വ്യക്തികള്‍ സ്വന്തം സ്ഥലം ഭൂരഹിതര്‍ക്കായി സംഭാവന ചെയ്യാന്‍ തയ്യാറായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ അധിക സാമ്പത്തികബാദ്ധ്യത ഗുണഭോക്താവിനോ, ഭൂമിനല്‍കുന്നയാള്‍ക്കോ ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. അനാഥർ, അംഗവൈകല്യം സംഭവിച്ചവർ, എയ്ഡ്‌സ് ബാധിതർ എന്നിവരുടെ പുനരധിവാസത്തിനും ഇവര്‍ക്ക് സ്‌കൂളുകള്‍ നിര്‍മ്മിക്കുന്നതിനും സൗജന്യ പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും മറ്റുമായി ദാനമായി നൽകുന്ന രണ്ട് ഏക്കറില്‍ കവിയാത്ത ഭൂമിക്കും ആനുകൂല്യം ബാധകമാകും.

06/05/2023

കുറിച്ചി ഗ്രാമപഞ്ചായത്തിൽ നിന്നും എല്ലാ കെട്ടിട ഉടമകളെയും അറിയിക്കുന്നത്

ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും 01-04-2023 മുതൽ പ്രാബല്യത്തിൽ കെട്ടിടങ്ങളുടെ വസ്തു നികുതി പുതുക്കി നിശ്ചയിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ 22-03-2023 ലെ 77/2023 തസ്വഭവ. നമ്പർ ഉത്തരവിലൂടെ പുറപ്പെടുവിച്ചിട്ടുള്ളതാണ്. ആയത് പ്രകാരം 2022-2023 വർഷം വരെ വസ്തുനികുതി നിർണയിച്ചിട്ടുള്ള നിലവിലുള്ള എല്ലാ കെട്ടിടങ്ങളുടെയും വാർഷിക വസ്തു നികുതിയോടൊപ്പം 2023-2024 വർഷത്തിൽ പ്രാബല്യത്തിലുള്ള നികുതിയുടെ 5 %വീതം വർദ്ധനവ് വരുത്തി 5 വർഷത്തേക്കുള്ള വസ്തു നികുതി പുതുക്കി നിശ്ചയിക്കേണ്ടതാണെന്ന് നിർദ്ദേശിച്ചിട്ടുള്ളതാണ്.

നിലവിലുള്ള കെട്ടിടങ്ങൾക്ക് സഞ്ചയ സോഫ്റ്റ് വെയറിൽ നൽകിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചുമത്തിയിട്ടുള്ള നികുതിയുടെ 5% വീതം ഓരോ വർഷവും വർദ്ധനവ് വരുത്തിയാണ് ഡിമാൻഡ് നോട്ടീസ് നൽകുന്നത്. എന്നാൽ വസ്തു നികുതി നിർണയിക്കപ്പെട്ട ശേഷം കെട്ടിടത്തിന്റെ തറ വിസ്തീർണത്തിലോ, ഉപയോഗ ക്രമത്തിലോ ഏതെങ്കിലും ഘടകത്തിന്റെ കാര്യത്തിലോ തരത്തിന്റെ കാര്യത്തിലോ, കെട്ടിട ഉടമ വരുത്തുന്നതോ അല്ലെങ്കിൽ സ്വയം സംഭവിക്കുന്നതോ ആയ ഏതൊരു മാറ്റവും ആയത് സംഭവിച്ചത് 30 ദിവസത്തിനകം കെട്ടിട ഉടമ രേഖാമൂലം സെക്രട്ടറിയെ അറിയിക്കേണ്ടതുണ്ട്. ഇതിൽ വീഴ്ച വരുത്തുന്ന പക്ഷം 1000 രൂപയോ അല്ലെങ്കിൽ പുതുക്കിയ നികുതി നിർണയം മൂലം ഉണ്ടാകുന്ന വർദ്ധനവോ ഏതാണ് കൂടുതൽ അത് പിഴയായി ചുമത്താവുന്നതാണ്.

കൂടാതെ ഏതെങ്കിലും കെട്ടിടം പണിയുകയോ പുതുക്കിപ്പണിയുകയോ ചെയ്യുന്ന സംഗതിയിൽ വിവരം കെട്ടിടം പൂർത്തിയാക്കുകയോ പുതുക്കിപ്പണിയുകയോ കെട്ടിടത്തിൽ ആൾ താമസിക്കുകയോ, കെട്ടിടം മറ്റേതെങ്കിലും ആവശ്യത്തിനു ഉപയോഗപ്പെടുത്തുകയോ ഇവയിൽ ഏതാണ് നേരത്തെ സംഭവിക്കുന്നത് ആ തീയതി മുതൽ 15 ദിവസത്തിനകം കെട്ടിട ഉടമ സെക്രട്ടറിയെ രേഖാമൂലം അറിയിക്കേണ്ടതുണ്ട്. ഇതിൽ വീഴ്ച വരുത്തുന്ന ആളുടെ പേരിൽ സെക്രട്ടറിക്ക് 500 രൂപയിൽ കവിയാത്ത തുക പിഴയായി ചുമത്താവുന്നതാണ്.

മേൽ പറഞ്ഞിട്ടുള്ള വിവരങ്ങൾ നാളിതുവരെ രേഖാമൂലം അറിയിക്കാത്ത കെട്ടിട ഉടമകൾക്ക് ഇക്കാര്യം സെക്രട്ടറിയെ അറിയിക്കാവുന്നതും, 2023 മേയ് 15 ന് അകം ഇത്തരം വിവരങ്ങൾ അറിയിക്കുന്ന കെട്ടിട ഉടമകളെ 2011 ലെ കേരള പഞ്ചായത്ത് രാജ് (വസ്തുനികുതിയും സേവന ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങളിലെ ചട്ടം 17,24 എന്നിവയിലെ വ്യവസ്ഥകൾ പ്രകാരമുള്ള മേൽപരാമർശിച്ച പിഴ ഒടുക്കുന്നതിൽ നിന്ന് ഒഴിവാക്കുന്നതാണെന്ന വിവരവും എല്ലാ കെട്ടിട ഉടമകളെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

സെക്രട്ടറി
കുറിച്ചി ഗ്രാമ പഞ്ചായത്ത്

02/03/2023

കുറിച്ചി കൃഷി ഭവൻ അറിയിപ്പ്

ചങ്ങനാശ്ശേരി : കുറിച്ചി ഗ്രാമ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതികളായ പച്ചക്കറികൃഷി വികസനം, കുററിക്കുരുമുളക് തൈ വിതരണം എന്നിവയുടെ ഗുണഭോക്തൃ പട്ടികയിലുൾപ്പെട്ട കർഷകർ അപേക്ഷ, കരം തീർത്ത രസീത്, റേഷൻ കാർഡ് കോപ്പി, ഗുണഭോക്തൃ വിഹിതം എന്നിവയുമായി മാർച്ച്‌ 8 നകം
കുറിച്ചി കൃഷിഭവനിൽ എത്തിച്ചേരേണ്ടതാണെന്ന് കൃഷി ആഫീസർ അറിയിച്ചു.

പരീക്ഷാ ഫലം ---------------ഈ വർഷം മെയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി. മെഡിക്കൽ ബയോകെമിസ്ട്രി പരീക്ഷയുടെ ഫലം പ്രസിദ്ധ...
02/11/2022

പരീക്ഷാ ഫലം
---------------

ഈ വർഷം മെയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി. മെഡിക്കൽ ബയോകെമിസ്ട്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് സഹിതം നവംബർ 15 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.........................................................

രണ്ടാം സെമസ്റ്റർ എം.എ. മ്യൂസിക് വീണ, മ്യൂസിക് വയലിൻ, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം (റഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്ററി - ജനുവരി 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 15 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.........................................
രണ്ടാം സെമസ്റ്റർ എം.എ. മദ്ദളം (സപ്ലിമെന്ററി - ജനുവരി 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 14 വരെ ഓൺലൈനിൽ അപേക്ഷ നൽകാം....................................
2021 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്.സി. അപ്ലൈഡ് ഫിഷറീസ് ആന്റ് അക്വാകൾച്ചർ (സപ്ലിമെന്ററി, മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 16 വരെ ഓൺലൈനിൽ അപേക്ഷ നൽകാം...............................
മൂന്ന്, നാല് സെമസ്റ്റർ എം.എ. ഹിന്ദി - പ്രൈവറ്റ് രജിസ്‌ട്രേഷൻ (2019 അഡ്മിഷൻ - സെപ്റ്റംബർ 2021) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 16 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

വളർത്തുനായകൾക്ക് വാക്സിനേഷൻ ക്യാമ്പ്കോട്ടയം: കുറിച്ചി ഗ്രാമപഞ്ചായത്തിൽ വളർത്തുനായ്ക്കൾക്കായി  സംസ്ഥാന മൃഗസംരക്ഷണ വകുപ്പി...
14/09/2022

വളർത്തുനായകൾക്ക് വാക്സിനേഷൻ ക്യാമ്പ്

കോട്ടയം: കുറിച്ചി ഗ്രാമപഞ്ചായത്തിൽ വളർത്തുനായ്ക്കൾക്കായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെയും , കുറിച്ചി മൃഗാശുപത്രിയുടെ സഹകരണത്തോടെ സെപ്റ്റംബർ 16, 17, 19, 20, 22, 23 തീയതികളിൽ ഓരോ വാർഡിലേയും തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജംഗ്ഷനുകളിൽ വച്ച് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നര മണി വരെ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ പങ്കെടുത്തു കൊണ്ട് ഗ്രാമ പഞ്ചായത്ത് പരിധിയിലെ വീടുകളിലുള്ള എല്ലാ വളർത്തുനായ്ക്കൾക്കും പേവിഷബാധ പ്രതിരോധ കുത്തിവയ്പും, പഞ്ചായത്ത് ലൈസൻസും നിർബന്ധമായും എടുക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജാത സുശീലൻ അറിയിക്കുന്നു.

മുഴുവൻ വാർഡുകളിലേയും തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള കേന്ദ്രങ്ങൾ അടങ്ങിയ വിശദമായ നോട്ടീസ് ഇതോടൊപ്പം ചേർക്കുന്നു.

ഇത്തിത്താനം ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ത്രിദിന ക്യാമ്പ് ബഹു. ഗ്രാമ...
03/09/2022

ഇത്തിത്താനം ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ത്രിദിന ക്യാമ്പ് ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജാത സുശീലൻ ഉദ്ഘാടനം ചെയ്തു.

ആദരാഞ്ജലികൾ.. ഇത്തിത്താനം കുരട്ടിമല കെ എൻ മാധവൻ പിള്ള (കുഞ്ഞുകൊച്ച്) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ...
31/08/2022

ആദരാഞ്ജലികൾ..

ഇത്തിത്താനം കുരട്ടിമല കെ എൻ മാധവൻ പിള്ള (കുഞ്ഞുകൊച്ച്) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ .
CPI (M) മുൻ പുളിമൂട് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ 2022-23 സംരംഭ വർഷമായി പ്രഖ്യാപിച്ചിട്ടുണ്ട് .ഒരു വർഷം ഒരു ലക്ഷം തൊഴിൽ സംരംഭങ്ങൾ ആരംഭി...
24/08/2022

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ 2022-23 സംരംഭ വർഷമായി പ്രഖ്യാപിച്ചിട്ടുണ്ട് .ഒരു വർഷം ഒരു ലക്ഷം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും ഇതിനായി സംരംഭ താല്പര്യമുള്ളവരെ കണ്ടെത്തി അവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനുമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത് .

രാജ്യം നേരിടുന്ന തൊഴിലില്ലായ്മ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ലക്ഷ്യമിട്ട് കേരളം ആവിഷ്കരിക്കുന്ന ബദൽ മാതൃകകളിലൊന്നാണ് ഈ പദ്ധതി .നൂതന ആശയങ്ങളുമായി എത്തുന്ന സംരംഭകർക്ക് വായ്പ നടപടികൾ ഉദാരമാക്കി സാമ്പത്തിക പിന്തുണ ഉറപ്പു വരുത്തുന്നതിനും ലൈസൻസ് നടപടിക്രമങ്ങൾ ലഘുകരിച്ച് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനും വ്യവസായ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും കുടുംബശ്രീയും ധനകാര്യ സ്ഥാപനങ്ങളും ഒരുമിച്ചു ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത് .

ഈ പദ്ധതിയിൽ കുറിച്ചി ഗ്രാമപഞ്ചായത്തിൽ ഈ പദ്ധതിയിൽ ഇതിനോടകം 50ൽ അധികം സംരംഭങ്ങൾ ആരംഭിച്ചു കഴിഞ്ഞു .പദ്ധതിയുടെ കുറിച്ചി ഗ്രാമ പഞ്ചായത്തിലെ ഉത്ഘാടനവും വായ്പ, ലൈസൻസ് മേളയും ബഹു. ചങ്ങനാശ്ശേരി അർബൻ ബാങ്ക് പ്രസിഡന്റ് ശ്രീ. എ വി റസ്സൽ നിർവ്വഹിക്കുന്നു. 2022 ആഗസ്റ്റ് 26 രാവിലെ 9.30 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരുന്ന സമ്മേളനം വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

രജിസ്ടേഷൻ 9 മണി മുതൽ ആരംഭിക്കും.

മേളയിൽ പിഴ കൂടാതെ ലൈസൻസ് പുതുക്കുന്നതിനുള്ള സൗകര്യവും ലഭ്യമായിരിക്കും. വിവിധ കാരണങ്ങളാൽ പഞ്ചായത്ത് ലൈസൻസ് പുതുക്കുവാൻ സാധിക്കാതിരുന്നവർക്ക് മേളയിൽ പങ്കെടുത്ത് പിഴ കൂടാതെ വ്യാപാര, വാണിജ്യ സ്ഥാപനങ്ങൾക്കുള്ള പഞ്ചായത്ത് ലൈസൻസ് പുതുക്കുവാൻ സാധിക്കും.
കൂടുതൽ വിവരങ്ങൾക്ക് രോഹിത് വിജയൻ, വ്യവസായ വകുപ്പ് ഇന്റേൺ, കുറിച്ചി പഞ്ചായത്ത് നെ 95447 26498 നമ്പരിൽ ബന്ധപ്പെടാവുന്നതാണ്

കുറിച്ചി കൃഷി ഭവൻ അറിയിപ്പ്കുറിച്ചി കൃഷിഭവനിൽ  ഗുണമേന്മയുള്ള മേൽത്തരം WCT തെങ്ങിൻ തൈകൾ 500 എണ്ണം വില്പനക്കായി എത്തിയിട്ട...
10/08/2022

കുറിച്ചി കൃഷി ഭവൻ അറിയിപ്പ്

കുറിച്ചി കൃഷിഭവനിൽ ഗുണമേന്മയുള്ള മേൽത്തരം WCT തെങ്ങിൻ തൈകൾ 500 എണ്ണം വില്പനക്കായി എത്തിയിട്ടുണ്ട്. തൈകൾ ആവശ്യമുള്ളവർ കരം അടച്ച രസീതുമായി കൃഷിഭവനിൽ എത്തിച്ചേരേണ്ടതാണ്. 50 രൂപയാണ് വില.

പദ്ധതി നിർവ്വഹണത്തിലും വസ്തു നികുതി പിരിവിലും മികച്ച നേട്ടം കൈവരിച്ച കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾക്ക് അനുമോദനമേകി...
24/06/2022

പദ്ധതി നിർവ്വഹണത്തിലും വസ്തു നികുതി പിരിവിലും മികച്ച നേട്ടം കൈവരിച്ച കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾക്ക് അനുമോദനമേകിക്കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിച്ച "സമന്വയം 2022 "ൽ ബഹു. സഹകരണ വകുപ്പ് മന്ത്രി സ. വി എൻ വാസവനിൽ നിന്ന് അനുമോദന ഫലകം കുറിച്ചി ഗ്രാമ പഞ്ചായക്ക് പ്രസിഡന്റ് സുജാത സുശീലൻ ഏറ്റുവാങ്ങി.
100% പദ്ധതി നിർവ്വഹണം പൂർത്തീരിച്ച നിർവ്വഹണ ഉദ്യോഗസ്ഥർക്കും നികുതി പിരിവ് 100 % പൂർത്തീകരിച്ച ജനപ്രതിനിധികൾക്കും നികുതി പിരിവ് ചുമതലക്കാരായ ഉദ്യോഗസ്ഥർക്കും പ്രശസ്തി പത്രവും നൽകി ആദരിച്ചു.

ആദരാഞ്ജലികൾ🌹
21/06/2022

ആദരാഞ്ജലികൾ🌹

ഇത്തിത്താനം: ചെമ്പുചിറ. വെള്ളിക്കര നെല്ലിക്കൽ പി ജി കൃഷ്ണൻ നായർ 89 നിര്യാതനായി. രജിസ്ടേഷൻ വകുപ്പ് റിട്ട. ഉദ്യോഗസ്ഥനായിരു...
21/06/2022

ഇത്തിത്താനം: ചെമ്പുചിറ. വെള്ളിക്കര നെല്ലിക്കൽ പി ജി കൃഷ്ണൻ നായർ 89 നിര്യാതനായി. രജിസ്ടേഷൻ വകുപ്പ് റിട്ട. ഉദ്യോഗസ്ഥനായിരുന്നു.

സംസ്‍കാരം ഇന്ന് (ബുധനാഴ്ച) വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ കെ. അമ്മുക്കുട്ടിയമ്മ (റിട്ട. അധ്യാപിക AVHSS കുറിച്ചി )

മക്കൾ. ഡോ. P.K. പത്മകുമാർ ( പ്രൈവറ്റ് സെക്രട്ടറി സഹകരണ വകുപ്പ് മന്ത്രി )
P. K. അനിൽകുമാർ ( പ്രിൻസിപ്പൽ ഇത്തിത്താനം ഹയർസെക്കന്ററി സ്കൂൾ മലകുന്നം )
ബിന്ദു കെ നായർ മരുമക്കൾ. ബിന്ദു. ജെ. നായർ( മാനേജർ. SBI)
പ്രിയ ജി പിള്ളേ( അധ്യാപിക, ഇത്തിത്താനം HSS)
അശോക് കുമാർ ( പ്ലാന്റ് മാനേജർ മിഡാസ് ചെന്നൈ)

ആദരാഞ്ജലികൾ
25/05/2022

ആദരാഞ്ജലികൾ

കുറിച്ചി കൃഷിഭവൻ അറിയിപ്പ്PMKISAN ( പ്രധാനമന്ത്രി കിസാൻ സമ്മാന നിധി) പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വ്യക്തികളും മെയ് 3...
22/05/2022

കുറിച്ചി കൃഷിഭവൻ അറിയിപ്പ്

PMKISAN ( പ്രധാനമന്ത്രി കിസാൻ സമ്മാന നിധി) പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വ്യക്തികളും മെയ് 31 നുള്ളിൽ PMKISAN മസ്റ്ററിംഗ് സംവിധാനമായ EKYC PMKISAN പോർട്ടൽ മുഖേന ഓൺലൈൻ ആയി ചെയ്യേണ്ടതാണ്. ഇനിയും EKYC ചെയ്യാത്തവർ ഉടനെ തന്നെ ചെയ്യുക. EKYC ചെയ്യുന്നതിന് അക്ഷയ കേന്ദ്രങ്ങൾ, CSC, ഓൺലൈൻ സർവീസ് കേന്ദ്രങ്ങൾ എന്നിവരെ സമീപിക്കാവുന്നതാണ്.

PMKISAN ( പ്രധാനമന്ത്രി കിസാൻ സമ്മാന നിധി) പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാവരും അവരുടെ സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങൾ കൃഷിവകുപ്പിൻ്റെ AIMS പോർട്ടൽ മുഖേന PMKISAN LAND VERIFICATION എന്ന മെനുവിൽ കൂടി അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കേണ്ടതാണ്. PMKISAN LAND VERIFICATION ചെയ്യുന്നതിനും അക്ഷയ കേന്ദ്രങ്ങൾ, CSC, ഓൺലൈൻ സർവീസ് കേന്ദ്രങ്ങൾ എന്നിവരെ സമീപിക്കാവുന്നതാണ്.

*ഇതിനകം EKYC ചെയ്തു കഴിഞ്ഞവർ വീണ്ടും EKYC ചെയ്യേണ്ടതില്ല.*

PMKISAN LAND VERIFICATION എല്ലാവരും ചെയ്യേണ്ടതാണ്. EKYC ചെയ്തവരും ചെയ്യാതവരും തമ്മിൽ വ്യത്യാസം ഇല്ല.

*കൈവശം കരുതേണ്ട രേഖകൾ*

2022-23 ഭൂനികുതി രസീത്.
ആധാർ കാർഡ്.
PMKISAN ആനുകൂല്യം ലഭിക്കുന്ന ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്.
ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഉള്ള ഫോൺ.

*കൃഷി ഓഫീസർ കുറിച്ചി*

ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹, കുറിച്ചി ഔട്ട്‌ പോസ്റ്റിലെ ഓട്ടോറിക്ഷ തൊഴിലാളി, തുരുത്തി മിഷ്യൻ പള്ളി,രാജീവ്‌ കുരീകാട്ട് ( 52) വയസ് ...
22/05/2022

ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹,

കുറിച്ചി ഔട്ട്‌ പോസ്റ്റിലെ ഓട്ടോറിക്ഷ തൊഴിലാളി, തുരുത്തി മിഷ്യൻ പള്ളി,രാജീവ്‌ കുരീകാട്ട് ( 52) വയസ് നിര്യാതനായി. സംസ്ക്കാരം 22/5/2022 ഞായർ 4 pm ന് 61 ആം നമ്പർ SNDP ശാഖയോഗം സ്മാശാനം

ബഹുമാനപ്പെട്ട MLA ജോബ് മൈക്കിൾ അറിയിക്കുന്നത്....സ്നേഹമുള്ളവരെചങ്ങനാശ്ശേരിക്ക് മാത്രമായി  435 കോടിയുടെ കുടിവെള്ള പദ്ധതിക...
20/05/2022

ബഹുമാനപ്പെട്ട MLA ജോബ് മൈക്കിൾ അറിയിക്കുന്നത്....

സ്നേഹമുള്ളവരെ

ചങ്ങനാശ്ശേരിക്ക് മാത്രമായി 435 കോടിയുടെ കുടിവെള്ള പദ്ധതിക്ക് ഭരണാനുമതി ലഭ്യമായിരിക്കുന്നു.

ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, കുറിച്ചി എന്നീ പഞ്ചായത്തുകൾക്കും , ചങ്ങനാശേരി നഗരസഭക്കും മാത്രമായി ഉള്ള കുടിവെള്ള പദ്ധതിക്കാണ് 435 കോടിയുടെ ഭരണാനുമതി ലഭ്യമായിരിക്കുന്നത്.

ഇതുമായി ബന്ധപെട്ട്,വകുപ്പുമന്ത്രി റോഷി അഗസ്റ്റിനും വകുപ്പ് മേലധികാരികളുമായി കഴിഞ്ഞ ഒരുവർഷമായി ഞാൻ നടത്തിയ നിരന്തര ചർച്ചകളും ഇടപെടലുകളും കൊണ്ടാണ് ഭരണാനുമതി ഇപ്പോൾ സാധ്യമായത്. ഇത് ഇടതുപക്ഷ സർക്കാരിന്റെ ചങ്ങനാശേരി ക്കുവേണ്ടിയുള്ള കൈത്താങ്ങായി കരുതുന്നു. ജൽ ജീവൻ മിഷൻ (ജെജെഎം) പദ്ധതിയിലൂടെ അഞ്ചു പഞ്ചായത്തുകൾക്ക് 420 കോടി യും അമൃത് പദ്ധതിയിലൂടെ ചങ്ങനാശേരി നഗരസഭക്കു 15 കോടിയുമാണ് ലഭ്യമാകുക.

2024-ഓടെ ചങ്ങനാശേരി ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും വ്യക്തിഗത ഗാർഹിക കണക്ഷനുകളിലൂടെ സുരക്ഷിതവും മതിയായതുമായ കുടിവെള്ളം നൽകാനാണ് ജൽ ജീവൻ മിഷൻ (ജെജെഎം) വിഭാവനം ചെയ്തിരിക്കുന്നത്. മാടപ്പള്ളി- 80 കോടി, പായിപ്പാട്- 70, തൃക്കൊടിത്താനം- 96, വാഴപ്പള്ളി- ,84, കുറിച്ചി - 90, ചങ്ങനാശേരി മുൻസിപ്പാലിറ്റി- 15 കോടി. ഇതാണ് പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും തിരിച്ചുള്ള പദ്ധതികൾക്കായുള്ള തുകകൾ.

മാടപ്പള്ളി-8983, പായിപ്പാട് -6348, തൃക്കൊടിത്താനം -9057,
വാഴപ്പള്ളി - 7000,കുറിച്ചി -7754 എന്നിങ്ങനെ ഗാർഹിക കണക്ഷനുകൾ ആണ് 2024 ൽ തീരുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കറ്റോടിൽ നിന്നും ഏകദേശം 19 കിലോമീറ്റർ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ച്, ചങ്ങനാശ്ശേരിയിൽ വാട്ടർ അതോറിറ്റിയുടെ അധീനതയിൽ മോർക്കുളങ്ങരയിലുള്ള സ്ഥലത്ത് പുതിയതായി സ്ഥാപിക്കുന്ന 20 എം.എൽ.ഡി വാട്ടർ പ്ലാന്റിൽ വെള്ളമെത്തിച്ച്, അവിടെനിന്ന് ശുദ്ധീകരിച്ച ജലം 2.5 കിലോമീറ്റർ അകലെയുള്ള ചെറുകരകുന്നിൽ എത്തിച്ച്, അവിടെ നിന്നും എല്ലായിടത്തേക്കും വിതരണം ചെയ്യുവാനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

മാടപ്പള്ളി പഞ്ചായത്തിലെ ആവശ്യത്തിനായി മാത്രം 4 .25 എം.എൽ.ഡി ശേഷിയുള്ള ഒരു പുതിയ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്നതാണ്. പഴയ പൈപ്പ്‌കൾ മാറ്റി പുതിയ കൂടിയ പൈപ്പ്കൾ സ്ഥാപിക്കാനും, പുതിയ കപ്പാസിറ്റി കൂടിയ പമ്പ് സെറ്റുകൾ സ്ഥാപിക്കുന്നതും പദ്ധതയിൽ തുക ഉൾപെടുത്തിയിട്ടുണ്ട്.

നിലവിൽ വിതരണം ചെയ്യുന്ന 12 എം എൽ ഡി വെള്ളം ഒരുതരത്തിലും പര്യാപ്തം ആകാത്തതിനാൽ ആണ് 2050 വരെ പ്രതീക്ഷിക്കുന്ന ജനസംഖ്യ കണക്ക് അനുസരിച്ച് 36 എംഎൽഡി കപ്പാസിറ്റി പദ്ധതി നടപ്പിലാക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ 32 എംഎൽഡി വെള്ളമാണ് ആവശ്യമായിട്ടുള്ളത്. ഈ സ്വപ്ന പദ്ധതി, ഒരു തുള്ളി വെള്ളത്തിന് വേണ്ടി ബുദ്ധിമുട്ടുന്ന പതിനായിരക്കണക്കിന് ആളുകൾക്ക്‌ വലിയൊരു അനുഗ്രഹമായി തീരും.

വിശദമായ എസ്റ്റിമേറ്റ് അടിയന്തരമായി തയ്യാറാക്കി സാങ്കേതികാനുമതി ലഭ്യമാക്കി, ടെൻഡർ നടപ്പടിയിലേക്കു നീങ്ങുവാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് .

വോട്ടര്‍ ഐഡി- ആധാര്‍ ബന്ധിപ്പിക്കൽ നിർബന്ധമല്ല; ചെയ്യാതിരുന്നാല്‍ കാരണം ബോധിപ്പിക്കണംതിരഞ്ഞെടുപ്പുകമ്മിഷന്റെ തിരിച്ചറിയൽ...
15/05/2022

വോട്ടര്‍ ഐഡി- ആധാര്‍ ബന്ധിപ്പിക്കൽ നിർബന്ധമല്ല; ചെയ്യാതിരുന്നാല്‍ കാരണം ബോധിപ്പിക്കണം

തിരഞ്ഞെടുപ്പുകമ്മിഷന്റെ തിരിച്ചറിയൽകാർഡും ആധാറും ബന്ധിപ്പിക്കുന്നതിന്റെ വിജ്ഞാപനം കേന്ദ്രസർക്കാർ ഉടൻ പുറത്തിറക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ പദവിയിൽനിന്ന് ശനിയാഴ്ച വിരമിച്ച സുശീൽ ചന്ദ്ര പറഞ്ഞു.

വോട്ടർ ഐ.ഡി.യും ആധാറും ബന്ധിപ്പിക്കുന്നതിന്റെ കരടുനിർദേശങ്ങൾ ഇതിനകം കമ്മിഷൻ സർക്കാരിന് കൈമാറിയിട്ടുണ്ട്. വൈകാതെ, ഇതിനു നിയമമന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്. ഇവ രണ്ടും ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കില്ല. എന്നാൽ, ആധാർനമ്പർ നൽകാതിരിക്കുന്നതിന് വോട്ടർമാർ കാരണം ബോധിപ്പിക്കേണ്ടി വരും.

ആധാർകാർഡുമായി ബന്ധിപ്പിക്കുന്നത് ഇരട്ടിപ്പുകൾ തടഞ്ഞ് വോട്ടർപട്ടിക ശുദ്ധീകരിക്കാൻ തിരഞ്ഞെടുപ്പുകമ്മിഷനെ സഹായിക്കും. വോട്ടർമാരെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുമ്പോൾ കൂടുതൽസേവനങ്ങൾ നൽകാനാകും. തിരഞ്ഞെടുപ്പ്‌ തീയതികളെക്കുറിച്ചും പോളിങ്ബൂത്തുകളെക്കുറിച്ചും വോട്ടർമാരെ ഫോണിൽ അറിയിക്കാനാകുമെന്നും സുശീൽചന്ദ്ര പറഞ്ഞു.

ചാമക്കുളത്ത് റോഡിലേക്ക് മാവ് ഒടിഞ്ഞു വീണു ഗതാഗത തടസ്സവും വൈദ്യുതി തടസ്സവും ഉണ്ടായി.ചാമക്കുളം : പ്ലാമൂട് - മലകുന്നം റോഡിൽ...
13/05/2022

ചാമക്കുളത്ത് റോഡിലേക്ക് മാവ് ഒടിഞ്ഞു വീണു ഗതാഗത തടസ്സവും വൈദ്യുതി തടസ്സവും ഉണ്ടായി.

ചാമക്കുളം : പ്ലാമൂട് - മലകുന്നം റോഡിൽ ചാമക്കുളത്ത് കാഞ്ഞിരത്തുംമൂടിന് സമീപം മാവ് റോഡിലേക്ക് ഒടിഞ്ഞു വീണു വൈദ്യുതി ലൈന് കെടുപാടുകൾ സംഭവിക്കുകയും ഗതാഗത തടസ്സം നേരിടുകയും ചെയ്യുന്നു.

കുറിച്ചിയിലെ ആദ്യ സിനിമ തിയേറ്റർ ബെൻഹറിന്റെ ഉടമ തണ്ടത്ശെരിയിൽ വിനോദ് അന്തരിച്ചു... ആദരാഞ്ജലികൾ.
12/05/2022

കുറിച്ചിയിലെ ആദ്യ സിനിമ തിയേറ്റർ ബെൻഹറിന്റെ ഉടമ തണ്ടത്ശെരിയിൽ വിനോദ് അന്തരിച്ചു...

ആദരാഞ്ജലികൾ.

Address


Website

Alerts

Be the first to know and let us send you an email when Kurichy News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kurichy News:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share