EMV News

EMV News Breaking News,and kozhikode, Malappuram, Wayanad, Distric news..

ഹലോ സുഹൃത്തേ, നിങ്ങൾക്ക് അടിയന്തിരമായി പണം ആവശ്യമുണ്ടോ? ട്രൂ ബാലൻസിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ നിങ്ങൾക്കായി ദ്രുത വായ്പ...
16/06/2021

ഹലോ സുഹൃത്തേ, നിങ്ങൾക്ക് അടിയന്തിരമായി പണം ആവശ്യമുണ്ടോ? ട്രൂ ബാലൻസിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ നിങ്ങൾക്കായി ദ്രുത വായ്പ! https://kjkf8.app.goo.gl/5qj2LGiMpSvqwL7RA

*മാസം കണ്ടു,  ചൊവ്വ റമളാന്‍ ഒന്ന്*13/04/2021ⒺⓂⓋⓃⒺⓌⓈ_*കോഴിക്കോട് :* കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (...
12/04/2021

*മാസം കണ്ടു, ചൊവ്വ റമളാന്‍ ഒന്ന്*

13/04/2021
ⒺⓂⓋⓃⒺⓌⓈ

_*കോഴിക്കോട് :* കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (ചൊവ്വ) റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു._

=========================
*കൂടുതൽ വാർത്തകൾ വാട്സ്ആപ്പ് വഴി ലഭിക്കുവാൻ ചുവടെ നൽകിയ ലിങ്കിൽ ജോയിൻ ചെയ്യുക.*

https://chat.whatsapp.com/HJxA0ByjDQBKta017TkXH2
===========================

ഫേസ്ബുക് പേജ്....

https://www.facebook.com/EMV-News-113234460536513/

ⒺⓂⓋⓃⒺⓌⓈ

WhatsApp Group Invite

*സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്*ⒺⓂⓋⓃⒺⓌⓈ12/04/2021 തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ...
12/04/2021

*സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്*

ⒺⓂⓋⓃⒺⓌⓈ
12/04/2021

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതൽ 16-ാം തിയതി വരെയാണ് വിവിധ ജില്ലകളില്‍ അലർട്ട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളില്‍ നാളെ യെല്ലോ അലർട്ടായിരിക്കും.

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 15 വരെ 30–40 കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

*അടുത്ത ദിവസങ്ങളിലെ യെല്ലോ അലർട്ട് ഇങ്ങനെ:*

2021 ഏപ്രിൽ 13: വയനാട്

2021 ഏപ്രിൽ 14: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

2021 ഏപ്രിൽ 15: ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്

2021 ഏപ്രിൽ 16: ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്

=========================
*കൂടുതൽ വാർത്തകൾ വാട്സ്ആപ്പ് വഴി ലഭിക്കുവാൻ ചുവടെ നൽകിയ ലിങ്കിൽ ജോയിൻ ചെയ്യുക.*

https://chat.whatsapp.com/HJxA0ByjDQBKta017TkXH2
===========================

ഫേസ്ബുക് പേജ്....

https://www.facebook.com/EMV-News-113234460536513/

ⒺⓂⓋⓃⒺⓌⓈ

*_കോവിഡ് വ്യാപനം; കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി_*ⒺⓂⓋⓃⒺⓌⓈ11-04-2021_കോവിഡ് വ്യാപനം രൂക്ഷമ...
11/04/2021

*_കോവിഡ് വ്യാപനം; കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി_*

ⒺⓂⓋⓃⒺⓌⓈ
11-04-2021

_കോവിഡ് വ്യാപനം രൂക്ഷമായതോടെ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലാ കലക്ടറാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം അറിയിച്ചത്. നിയന്ത്രണങ്ങളുടെ ആദ്യ ഘട്ടമെന്ന നിലക്ക് ബീച്ച്, ഡാം തുടങ്ങിയ വിനോദ സഞ്ചാര മേഖലകളിലേക്ക് വൈകിട്ട് 5 മണി മുതല്‍ പ്രവേശനം അനുവദിക്കുന്നതല്ല. കണ്ടയിന്‍മെന്‍റ് സോണുകളില്‍ ഒരു വിധത്തിലുമുള്ള ഒത്തു ചേരലുകളും അനുവദിക്കില്ല. കോവിഡ് ഹോട്ട് സ്പോട്ടുകളില്‍ 100 ബെഡുകളുള്ള എഫ്.എല്‍.ടി.സികള്‍ സജ്ജമാക്കും. ഓരോ പൊലീസ് സ്റ്റേഷനുകളിലും കോവിഡ് പെട്രോളിങ് ടീമിനെ നിയോഗിക്കും. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു._

_ഇന്ന് കോഴിക്കോട് ജില്ലയില്‍ 1271 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഇപ്പോള്‍ കോഴിക്കോട് ജില്ലയിലാണ്. 407 പേരാണ് ഇന്ന് കോവിഡ് മുക്തരായത്. 6643 പേര്‍ നിലവില്‍ ജില്ലയില്‍ കോവിഡ് ചികിത്സയിലാണ്. 127184 പേരാണ് ആകെ ജില്ലയില്‍ കോവിഡ് മുക്തരായത്. ഇതു വരെ 529 പേര്‍ കോഴിക്കോട് ജില്ലയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍, കൊയിലാണ്ടി, മേപ്പയ്യൂര്‍ എന്നിവയാണ് പുതിയ കോവിഡ് ക്ലസ്റ്ററുകളായി ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

=========================
*കൂടുതൽ വാർത്തകൾ വാട്സ്ആപ്പ് വഴി ലഭിക്കുവാൻ ചുവടെ നൽകിയ ലിങ്കിൽ ജോയിൻ ചെയ്യുക.*

https://chat.whatsapp.com/HJxA0ByjDQBKta017TkXH2
===========================

ഫേസ്ബുക് പേജ്....

https://www.facebook.com/EMV-News-113234460536513/

ⒺⓂⓋⓃⒺⓌⓈ

*അന്താരാഷ്ട്ര സർവ്വീസുകൾ പുനഃരാരംഭം: സഊദി എയർലൈൻസ് സ്ഥിതിഗതികൾ വിലയിരുത്തി.*ⒺⓂⓋⓃⒺⓌⓈ..11- 04 -2021..*റിയാദ്: അടുത്ത മാസത്...
11/04/2021

*അന്താരാഷ്ട്ര സർവ്വീസുകൾ പുനഃരാരംഭം: സഊദി എയർലൈൻസ് സ്ഥിതിഗതികൾ വിലയിരുത്തി.*

ⒺⓂⓋⓃⒺⓌⓈ..11- 04 -2021..

*റിയാദ്: അടുത്ത മാസത്തോടെ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ആരംഭിക്കാനുള്ള ഒരുക്കങ്ങളിലാണ് സഊദി ദേശീയ വിമാന കമ്പനിയായ സഊദിയയെന്ന് റിപ്പോർട്ടുകൾ. മാസങ്ങളായി നിർത്തി വെച്ചിരുന്ന അന്തരാഷ്ട്ര സർവ്വീസുകൾ സാധാരണ നിലയിൽ തുടങ്ങുന്നതിനുള്ള ഒരുക്കങ്ങളാണ് കമ്പനി നടത്തുന്നത്. കൊവിഡ് സന്ദർഭത്തിൽ നിർത്തിവെച്ച സർവ്വീസുകൾ ആരംഭിക്കുന്നതിനുള്ള സ്ഥിതിഗതികൾ സഊദി എയർലൈൻസ് ഡയരക്ടർ ബോർഡ് നേരിട്ട് വിലയിരുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സഊദി ട്രാൻസ്‌പോർട്ട് മന്ത്രി സാലിഹ് അൽ ജാസിറിന്റെ നേതൃത്വത്തിലാണ് ബോർഡ് ഓഫ് സഊദി എയർലൈൻസ് കാര്യങ്ങൾ വിലയിരുത്തിയത്.

കൂടാതെ, സഊദിയ കമ്പനിയുടെ പ്രവർത്തന മികവ്, പ്രകടന റിപ്പോർട്ടുകൾ എന്നിവയും സേവനങ്ങൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ കൗൺസിൽ യോഗത്തിൽ ചർച്ചയായി. വൈറസ് വ്യാപനത്തിനിടയിലും ആഭ്യന്തര സർവ്വീസുകൾ മുടങ്ങാതെ നടത്തുന്നതിലും സേവനങ്ങൾ ചെയ്യുന്നതിലും ജീവനക്കാരെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

നേരത്തെ, ജനുവരി 29 ന് അന്താരാഷ്ട്ര സർവ്വീസുകൾ ആരംഭിക്കാനിരിക്കെ സഊദി ആഭ്യന്തര മന്ത്രാലയം ഇത് നീട്ടി വെക്കുകയായിരുന്നു. മെയ് പതിനേഴിന് അന്തരാഷ്ട്ര സർവ്വീസുകൾ ആരംഭിക്കുമെന്നാണ് ഒടുവിലത്തെ റിപ്പോർട്ട്. വിലക്കുകൾ നീക്കി ആരംഭിക്കുമ്പോൾ സർവ്വീസുകൾ പഴയ രൂപത്തിൽ ആയിരിക്കുമെന്നാണ് അധികൃതർ നേരത്തെ അറിയിച്ചിരിക്കുന്നത്.

എങ്കിലും നിലവിൽ വീണ്ടും വൈറസ് വ്യാപനം ഉയരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ വ്യാപനം അതിരൂക്ഷമായതോടെ അനുമതി നൽകുമോയെന്നതാണ് ആശങ്കക്കിടെ വരുത്തുന്നത്. എങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തിനായി കാതോർത്ത് നിൽക്കുകയാണ് പ്രവാസികൾ.

=========================
*കൂടുതൽ വാർത്തകൾ വാട്സ്ആപ്പ് വഴി ലഭിക്കുവാൻ ചുവടെ നൽകിയ ലിങ്കിൽ ജോയിൻ ചെയ്യുക.*

https://chat.whatsapp.com/HJxA0ByjDQBKta017TkXH2
===========================

ഫേസ്ബുക് പേജ്....

https://www.facebook.com/EMV-News-113234460536513/

ⒺⓂⓋⓃⒺⓌⓈ

ⒺⓂⓋⓃⒺⓌⓈ.11- 04 -2021*സംസ്ഥാനത്ത് ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.*   കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറ...
11/04/2021

ⒺⓂⓋⓃⒺⓌⓈ.

11- 04 -2021

*സംസ്ഥാനത്ത് ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.*

കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്‍ഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 65,003 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.75 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,37,68,841 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4783 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 197 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6258 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 504 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1243, എറണാകുളം 809, മലപ്പുറം 695, കോട്ടയം 601, കണ്ണൂര്‍ 470, തിരുവനന്തപുരം 381, തൃശൂര്‍ 395, ആലപ്പുഴ 338, പാലക്കാട് 135, കൊല്ലം 298, ഇടുക്കി 276, കാസര്‍ഗോഡ് 228, പത്തനംതിട്ട 205, വയനാട് 184 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 6, എറണാകുളം 5, തൃശൂര്‍ 4, കോഴിക്കോട് 3, തിരുവനന്തപുരം, ഇടുക്കി, കാസര്‍ഗോഡ് 2 വീതം, കൊല്ലം, പത്തനംതിട്ട, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2358 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 130, കൊല്ലം 208, പത്തനംതിട്ട 64, ആലപ്പുഴ 190, കോട്ടയം 176, ഇടുക്കി 77, എറണാകുളം 120, തൃശൂര്‍ 205, പാലക്കാട് 185, മലപ്പുറം 265, കോഴിക്കോട് 407, വയനാട് 34, കണ്ണൂര്‍ 216, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 44,389 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,17,700 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,810 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,64,325 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6485 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1133 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 391 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

=========================
*കൂടുതൽ വാർത്തകൾ വാട്സ്ആപ്പ് വഴി ലഭിക്കുവാൻ ചുവടെ നൽകിയ ലിങ്കിൽ ജോയിൻ ചെയ്യുക.*

https://chat.whatsapp.com/HJxA0ByjDQBKta017TkXH2
===========================

ഫേസ്ബുക് പേജ്....

https://www.facebook.com/EMV-News-113234460536513/

ⒺⓂⓋⓃⒺⓌⓈ

ⒺⓂⓋⓃⒺⓌⓈ11-12-2020 വെള്ളി *തിരഞ്ഞെടുപ്പിനുശേഷം വൈദ്യുതിനിരക്ക് കൂടും**പാലക്കാട് |* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ത...
11/12/2020

ⒺⓂⓋⓃⒺⓌⓈ
11-12-2020 വെള്ളി

*തിരഞ്ഞെടുപ്പിനുശേഷം വൈദ്യുതിനിരക്ക് കൂടും*

*പാലക്കാട് |* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. 2019-ൽ പുതുക്കി നിശ്ചയിച്ച വൈദ്യുതിനിരക്കിന് മാർച്ച്് 31-വരെയായിരുന്നു പ്രാബല്യം. കോവിഡ് പശ്ചാത്തലത്തിൽ പുതുക്കി നിശ്ചയിക്കാതെ നിലവിലുള്ളത് തുടർന്നു.

വൈദ്യുതി ബോർഡ് ഓരോ വർഷവും പ്രതീക്ഷിക്കുന്ന വരവു ചെലവു കണക്കുകൾ വിലയിരുത്തിയശേഷമാണ് വൈദ്യുതിനിരക്ക് നിശ്ചയിക്കുന്നത്. 2019 ഒക്ടോബർ മുതലുള്ള ഇന്ധന സർചാർജ് ഉപഭോക്താക്കളിൽനിന്ന് പിരിച്ചെടുക്കാനുണ്ട്. ജൂലായ് മുതൽ സെപ്റ്റംബർ വരെയുള്ള സർചാർജ് നിശ്ചയിക്കുന്ന നടപടി പുരോഗമിക്കയാണ്. സർചാർജ് പിരിച്ചെടുത്തു കഴിയുമ്പോഴേക്കും വൈദ്യുതി ചാർജ് വർധനയുടെ കാര്യത്തിൽ വ്യക്തത വരുമെന്ന് കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു.

ഇതര സംസ്ഥാനത്തുനിന്ന് വൈദ്യുതി എത്തിക്കുന്ന ലൈനുകളുടെ പ്രസരണ നിരക്ക് കേന്ദ്ര വൈദ്യുതി റെഗുലേറ്റി കമ്മിഷൻ വർധിപ്പിച്ചതുകാരണമുള്ള വർധന, ഇന്ധന സർചാർജ് ഇനത്തിലുള്ള വർധന, വൈദ്യുതി ബോർഡ് വരവു ചെലവു കണക്കാക്കി നഷ്ടം നികത്തുന്നതിനുള്ള പതിവു നിരക്ക് വർധന എന്നിങ്ങനെ മൂന്നു തരത്തിലുള്ള നിരക്കുകളും ചേർത്താണ് പുതിയ വൈദ്യുതിനിരക്ക് നിശ്ചയിക്കുക.

2019 ഒക്ടോബർ മുതൽ ഡിസംബർ വരെ യൂണിറ്റിന് 10 പൈസ, ജനുവരി മുതൽ മാർച്ച് വരെ 11 പൈസ, ഏപ്രിൽ മുതൽ ജൂൺ വരെ ആറു പൈസ എന്നിങ്ങനെ സർചാർജ് ഈടാക്കണമെന്നാണു ബോർഡ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ജൂലായ് മുതൽ സെപ്റ്റംബർ വരെയുള്ള നഷ്ടം നികത്താൻ യൂണിറ്റിന് ആറു പൈസ വീതം സർചാർജ് പിരിച്ചു നൽകണമെന്നും ബോർഡ് ആവശ്യപ്പെട്ടു.

ഇതര സംസ്ഥാനത്തുനിന്ന് വൈദ്യുതി എത്തിക്കുന്ന ലൈനുകളുടെ പ്രസരണനിരക്ക് കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വർധിപ്പിച്ചതുകാരണം വൈദ്യുത ചാർജിൽ യൂണിറ്റിന് 25 മുതൽ 50 പൈസയുടെ വരെ വർധനയുണ്ടാകുമെന്നാണ് കരുതുന്നത്. കേന്ദ്ര റഗുലേറ്ററി കമ്മിഷന്റെ തീരുമാനമായതിനാൽ സംസ്ഥാന കമ്മിഷന് വർധന നടപ്പാക്കണം. എത്ര പൈസ വീതം ഏതൊക്കെ ഉപഭോക്താക്കളിൽനിന്ന് ഈടാക്കണമെന്നു തീരുമാനിക്കേണ്ടതു സംസ്ഥാന കമ്മിഷനാണെന്ന് കെ.എസ്.ഇ.ബി. അധികൃതർ വ്യക്തമാക്കി.

••••••••••••••••••••••••••••••••••••••••
*കൂടുതൽ വാർത്തകൾ വാട്സ്ആപ്പ് വഴി ലഭിക്കുവാൻ ചുവടെ നൽകിയ ലിങ്കിൽ ജോയിൻ ചെയ്യുക.*

https://chat.whatsapp.com/HJxA0ByjDQBKta017TkXH2
===========================
എരഞ്ഞിമാവും സമീപ പ്രദേശങ്ങളും മായി ബന്ധപ്പെട്ട് നിങ്ങൾക്കറിയുന്ന വാർത്തകൾ ദയവായി ഞങ്ങളെ അറിയിക്കുക.

https://wa.me/message/QTRJ6X2TSJDTG1

ഫേസ്ബുക് പേജ്....

https://www.facebook.com/EMV-News-113234460536513/

ⒺⓂⓋⓃⒺⓌⓈ

മുന്‍ എം.എല്‍.എ. സി.മോയിന്‍ കുട്ടി അന്തരിച്ചു.താമരശ്ശേരി : മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും  മുൻ എം.എൽ.എയുമായ  ചേലമ്പപ...
09/11/2020

മുന്‍ എം.എല്‍.എ. സി.മോയിന്‍ കുട്ടി അന്തരിച്ചു.

താമരശ്ശേരി : മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും മുൻ എം.എൽ.എയുമായ ചേലമ്പപൊയിൽ വീട്ടിൽ സി. മോയിൻ കുട്ടി (78) അന്തരിച്ചു.

മുൻ താമരശ്ശേരി ഗ്രാമ പഞ്ചായത്ത്
പ്രസിഡണ്ട് , ജില്ലാ കൗൺസിൽ അംഗം,
96 ൽ കൊടുവള്ളിയിൽ നിന്നും 2001 ൽ തിരുവമ്പാടിയിൽ നിന്നും
2011 ൽ തിരുവമ്പാടിയിൽ
നിന്നും കേരള നിയമസഭയിലേക്ക്
തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി, മുസ്ലിം ലീഗ്
കോഴിക്കോട് ജില്ലാ സെക്രട്ടറി ,ഖജാൻജി
അണ്ടോണ മഹല്ല് മുത്തവല്ലി, ഒടുങ്ങാക്കാട്
മക്കാം ട്രസ്റ്റ് പ്രസിഡണ്ട്,
താമരശ്ശേരി ടൗൺകുന്നിക്കൽ
പളളിക്കമ്മറ്റി പ്രസിഡണ്ട്,
കേരളാ സ്റ്റേറ്റ് റൂറൽ ഡവലപ്പ്മന്റ് ബോർഡ് അംഗം, കെ.എസ്.ആർ.ടി സി അഡ്വൈസറി ബോർഡ്അംഗം
താമരശ്ശേരി സി എച്ച് സെന്റർ പ്രസിഡണ്ട്,തുടങ്ങി നിരവധി
സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

പിതാവ് :കോഴിക്കോട് താലൂക്ക് മുസ്ലിം ലീഗ്‌ ന്റെയും, താമരശ്ശേരി പഞ്ചായത്തിന്റെയും മുൻ പ്രസിഡൻറ് ആയിരുന്ന പരേതനായ പി. സി അഹമ്മദ്‌ കുട്ടി ഹാജി. മാതാവ് : :കുഞ്ഞിമാച്ച. ഭാര്യ:പയേരി കദീജ.
മക്കൾ : അൻസാർ അഹമ്മദ്‌, മുബീന, ഹസീന.
മരുമക്കൾ :എംപി മുസ്തഫ (അരീക്കോട് ),എൻ. സി അലി (നരിക്കുനി ) യു. സി ആയിഷ.

സഹോദരങ്ങൾ : പി. സി അബ്ദുൽ ഹമീദ് (റിട്ട : ഇ. എസ്. ഐ കമീഷണർ )പി സി ഉമ്മർ കുട്ടി (ഗ്ലാസ് ഹൗസ് താമരശ്ശേരി )
ഇഞ്ചിനിയർ:പി. സി അബ്ദുൽ റഷീദ് (ആർകിടെക് കോഴിക്കോട് )
അബ്ദുൾ നാസർ ഓടങ്ങൽ(വേവ്സ് സലൂൺ) ആയിശു നെരോത്ത് റാബിയ മേപ്പയ്യൂർ.നസീമ പെരിന്തൽമണ്ണ.

=========================
*കൂടുതൽ വാർത്തകൾ വാട്സ്ആപ്പ് വഴി ലഭിക്കുവാൻ ചുവടെ നൽകിയ ലിങ്കിൽ ജോയിൻ ചെയ്യുക.*

https://chat.whatsapp.com/HJxA0ByjDQBKta017TkXH2
===========================
എരഞ്ഞിമാവും സമീപ പ്രദേശങ്ങളും മായി ബന്ധപ്പെട്ട് നിങ്ങൾക്കറിയുന്ന വാർത്തകൾ ദയവായി ഞങ്ങളെ അറിയിക്കുക.

https://wa.me/message/QTRJ6X2TSJDTG1

ഫേസ്ബുക് പേജ്....

https://www.facebook.com/EMV-News-113234460536513/

ⒺⓂⓋⓃⒺⓌⓈ

ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 6192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 27 മരണം.                    *ചികിത...
06/11/2020

ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 6192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 27 മരണം.


*ചികിത്സയിലായിരുന്ന 7854 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി*

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464, കോട്ടയം 461, കണ്ണൂര്‍ 354, പത്തനംതിട്ട 183, വയനാട് 167, ഇടുക്കി 157, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരുന്നാന്നി സ്വദേശിനി ദേവകിയമ്മ (84), മലയിന്‍കീഴ് സ്വദേശിനി ചന്ദ്രിക (65), നെയ്യാറ്റിന്‍കര സ്വദേശി ദേവകരണ്‍ (76), വെണ്ണിയൂര്‍ സ്വദേശി ഓമന (55), കാട്ടാക്കട സ്വദേശി മുരുഗന്‍ (60), അമരവിള സ്വദേശി ബ്രൂസ് (79), കന്യാകുമാരി സ്വദേശി ഡെന്നിസ് (50), കൊല്ലം മൈനാഗപ്പള്ളി സ്വദേശി അബ്ദുള്‍ വഹാബ് (60), എറണാകുളം പള്ളുരുത്തി സ്വദേശി ഇവാന്‍ വര്‍ഗീസ് (60), വാഴക്കുളം സ്വദേശി അബുബേക്കര്‍ (65), പെരുമ്പാവൂര്‍ സ്വദേശി അബ്ദുള്‍ ഖാദിര്‍ (69), കീഴ്മാട് സ്വദേശി സുന്ദര്‍ (38), ഊരമന സ്വദേശിനി അജികുമാര്‍ (47), പെരുമ്പാവൂര്‍ സ്വദേശിനി ത്രേ്യസ്യ ആന്റണി (70), വാഴക്കുളം സ്വദേശി വിശ്വംഭരന്‍ നായര്‍ (58), തൃശൂര്‍ മുണ്ടൂര്‍ സ്വദേശിനി അചയി (85), ഓട്ടുപാറ സ്വദേശി രവി (57), മേലാടൂര്‍ സ്വദേശി കെ.കെ. ആന്റണി (63), പറളം സ്വദേശി രാഘവന്‍ (80), മലപ്പുറം പോത്തനാര്‍ സ്വദേശിനി അമ്മിണി (80), മേലേറ്റൂര്‍ സ്വദേശിനി കുഞ്ഞ് (60), അരീക്കോട് സ്വദേശി മുഹമ്മദലി (60), കോഴിക്കോട് കല്ലായി സ്വദേശിനി കുഞ്ഞുമോള്‍ (75), വയനാട് ബത്തേരി സ്വദേശി മോഹനന്‍ (60), കണ്ണൂര്‍ ചെറുകുന്ന് സ്വദേശിനി ശാന്ത (61), പരവൂര്‍ സ്വദേശി ഗോപി (80), പെരിങ്ങോം സ്വദേശി മാത്യു (82) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1640 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 940, കോഴിക്കോട് 735, മലപ്പുറം 716, എറണാകുളം 488, കൊല്ലം 662, ആലപ്പുഴ 633, തിരുവനന്തപുരം 463, പാലക്കാട് 315, കോട്ടയം 451, കണ്ണൂര്‍ 259, പത്തനംതിട്ട 119, വയനാട് 161, ഇടുക്കി 119, കാസര്‍ഗോഡ് 131 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 15, മലപ്പുറം 11, കോഴിക്കോട് 9, തിരുവനന്തപുരം 6, കൊല്ലം, കണ്ണൂര്‍ 5 വീതം, കാസര്‍ഗോഡ് 4, പത്തനംതിട്ട, തൃശൂര്‍ 3 വീതം, കോട്ടയം 2, ആലപ്പുഴ, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7854 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 824, കൊല്ലം 578, പത്തനംതിട്ട 152, ആലപ്പുഴ 321, കോട്ടയം 777, ഇടുക്കി 104, എറണാകുളം 1075, തൃശൂര്‍ 1042, പാലക്കാട് 327, മലപ്പുറം 1180, കോഴിക്കോട് 908, വയനാട് 134, കണ്ണൂര്‍ 393, കാസര്‍ഗോഡ് 39 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 83,208 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,88,504 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,07,828 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,86,680 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,148 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2669 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,384 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 49,85,584 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ചീക്കോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 4, 5, 8, 3, 13, 16), വഴക്കാട് (1, 6, 8, 11, 14, 18, 19), കീഴ്പ്പറമ്പ് (1, 4, 10, 11), ഉര്‍ഗാട്ടിരി (6, 7, 8, 10, 11, 15, 17, 18, 20), കോട്ടയം ജില്ലയിലെ കടുത്തുരുത്തി (14), രാമപുരം (4), ഭരണങ്ങാനം (13), കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ (1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 636 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

=========================
*കൂടുതൽ വാർത്തകൾ വാട്സ്ആപ്പ് വഴി ലഭിക്കുവാൻ ചുവടെ നൽകിയ ലിങ്കിൽ ജോയിൻ ചെയ്യുക.*

https://chat.whatsapp.com/HJxA0ByjDQBKta017TkXH2
===========================
എരഞ്ഞിമാവും സമീപ പ്രദേശങ്ങളും മായി ബന്ധപ്പെട്ട് നിങ്ങൾക്കറിയുന്ന വാർത്തകൾ ദയവായി ഞങ്ങളെ അറിയിക്കുക.

https://wa.me/message/QTRJ6X2TSJDTG1

ഫേസ്ബുക് പേജ്....

https://www.facebook.com/EMV-News-113234460536513/

ⒺⓂⓋⓃⒺⓌⓈ

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി; കൊവിഡ് രോഗികള്‍ക്ക് പോസ്റ്റല്‍ വോട്ടിന് സൗകര്യം.  സംസ്ഥാനത്ത് തദ്ദേശ ത...
06/11/2020

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി; കൊവിഡ് രോഗികള്‍ക്ക് പോസ്റ്റല്‍ വോട്ടിന് സൗകര്യം.

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍. കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ടിന് സൗകര്യം ഉണ്ടാകും. തെരഞ്ഞെടുപ്പ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും. മാസ്‌ക്ക്, ഗ്ലൗസ്, സാനിറ്റൈസര്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ കര്‍ശനമായി നടപ്പിലാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

*തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി:*

*ഒന്നാം ഘട്ടം ഡിസംബര്‍ 8*
തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി,

*രണ്ടാം ഘട്ടം ഡിസംബര്‍ 10*
കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്

*മൂന്നാം ഘട്ടം ഡിസംബര്‍ 14*
മലപ്പുറം കോഴിക്കോട് കണ്ണൂര്‍ കാസര്‍ഗോഡ്

കോവിഡ് രോഗികൾക്കും ക്വാറന്റീനിലുള്ളവർക്കും പോസ്റ്റൽ വോട്ടിന് സൗകര്യം ഒരുക്കും. ആവശ്യമെങ്കിൽ ക്വാറന്റീനിലുള്ളവർക്ക് പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി നവംബർ 19നാണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന നംവംബർ 20ന് നടക്കും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവാസന തിയതി നവംബർ 23നാണ്.

പൊതു തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ 01 ന് പ്രസിദ്ധീകരിച്ചിരുന്നു. 2,71,20,823 വോട്ടര്‍മാരാണ് ഉള്ളത്. അതില്‍ 1,29,25766 പുരുഷന്മാരും 1,41,94,725 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. ട്രാന്‍സ്ജന്‍ഡേഴ്‌സ് 282 പേരാണ്. തെരഞ്ഞെടുപ്പ് ആവശ്യത്തിന് 34,744 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ 29321 പോളിംഗ് ബൂത്തുകള്‍, മുനിസിപ്പാലിറ്റികളില്‍ 3422 , കോര്‍പറേഷനുകള്‍ക്ക് 2001 പോളിംഗ് ബൂത്തുകളും തയാറായി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും വരണാധികരികളെയും ഉപ വരണാധികാരികളെയും നിയമിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചാണ് വോട്ടിംഗ്. വോട്ടിംഗ് മെഷീനുകളുടെ പരിശോധന പൂര്‍ത്തിയായി വരുന്നുണ്ട്. നവംബര്‍ 10 ഓടെ ആ പ്രവര്‍ത്തനം പൂര്‍ത്തിയാകും. കൊവിഡ് പശ്ചാതലത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് മാസ്‌ക്ക് സാനിറ്റൈസര്‍, ഗ്ലൗസ്, ഫെയിസ് ഷീല്‍ഡ് എന്നിവ നല്‍കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

=========================
*കൂടുതൽ വാർത്തകൾ വാട്സ്ആപ്പ് വഴി ലഭിക്കുവാൻ ചുവടെ നൽകിയ ലിങ്കിൽ ജോയിൻ ചെയ്യുക.*

https://chat.whatsapp.com/HJxA0ByjDQBKta017TkXH2
===========================
എരഞ്ഞിമാവും സമീപ പ്രദേശങ്ങളും മായി ബന്ധപ്പെട്ട് നിങ്ങൾക്കറിയുന്ന വാർത്തകൾ ദയവായി ഞങ്ങളെ അറിയിക്കുക.

https://wa.me/message/QTRJ6X2TSJDTG1

ഫേസ്ബുക് പേജ്....

https://www.facebook.com/EMV-News-113234460536513/

ⒺⓂⓋⓃⒺⓌⓈ

ഭരണസമിതിയെ തെരഞ്ഞെടുത്തു.     കൊടിയത്തൂർ  ഗ്രാമപഞ്ചായത്ത് സ്കിൽ ഡെവലപ്മെന്റ് മൾട്ടിപർപ്പസ്  ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് ...
05/11/2020

ഭരണസമിതിയെ തെരഞ്ഞെടുത്തു.

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സ്കിൽ ഡെവലപ്മെന്റ് മൾട്ടിപർപ്പസ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ക്ലീപ്തം നമ്പർ S.IND(D)362 ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു, പ്രസിഡന്റ്: ഗിരീഷ് കാരക്കുറ്റി, വൈസ് പ്രസിഡണ്ട്: സനോജ് ഫൈസൽ, ഭരണസമിതി അംഗങ്ങൾ: എ.പി.കബീർ, അനിൽ സി.വി., കെ.സി.മമ്മദ് കുട്ടി, രാജൻ അടുപ്പശ്ശേരി, നൂർജഹാൻ മന്നിങ്ങതൊടി,, എന്നിവരെ തിരഞ്ഞെടുത്തു. രാജേഷ്. സി. ടി.സീനിയർ സഹകരണ ഇൻസ്പെക്ടർ ( ജില്ലാ വ്യവസായ കേന്ദ്രം കോഴിക്കോട്) തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു.
=========================
*കൂടുതൽ വാർത്തകൾ വാട്സ്ആപ്പ് വഴി ലഭിക്കുവാൻ ചുവടെ നൽകിയ ലിങ്കിൽ ജോയിൻ ചെയ്യുക.*

https://chat.whatsapp.com/HJxA0ByjDQBKta017TkXH2
===========================
എരഞ്ഞിമാവും സമീപ പ്രദേശങ്ങളും മായി ബന്ധപ്പെട്ട് നിങ്ങൾക്കറിയുന്ന വാർത്തകൾ ദയവായി ഞങ്ങളെ അറിയിക്കുക.

https://wa.me/message/QTRJ6X2TSJDTG1

ഫേസ്ബുക് പേജ്....

https://www.facebook.com/EMV-News-113234460536513/

ⒺⓂⓋⓃⒺⓌⓈ

രാജ്യത്ത് ആദ്യമായി നെൽവയലുടമകൾക്ക് റോയൽറ്റി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.* *തിരുവനന്തപുരം :*_ഇന്ത്യയിലാദ്യമായി നെൽവയലുട...
05/11/2020

രാജ്യത്ത് ആദ്യമായി നെൽവയലുടമകൾക്ക് റോയൽറ്റി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.*

*തിരുവനന്തപുരം :*_ഇന്ത്യയിലാദ്യമായി നെൽവയലുടമകൾക്ക് റോയൽറ്റി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഹെക്ടറിന് ഓരോ വർഷവും 2000 രൂപ നിരക്കിലാണ് അനുവദിക്കുന്നത്. റോയൽറ്റി നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവ്വഹിച്ചു._

_രാജ്യത്ത് ആദ്യമായാണ് നെൽവയലുടമകൾക്ക് റോയൽറ്റി നൽകുന്നത്. നെൽവയലുകൾ രൂപമാറ്റം വരുത്താതെ നിലനിർത്തി സംരക്ഷിക്കുകയും കൃഷിക്കായി തയ്യാറാക്കുകയും ചെയ്യുന്ന ഉടമകൾക്കാണ് ഹെക്ടറിന് ഓരോ വർഷവും 2000 രൂപ നിരക്കിൽ റോയൽറ്റി അനുവദിക്കുന്നത്._

_നിലവിൽ നെൽകൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകളും റോയൽറ്റിക്ക് അർഹരാണ്. ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുന്ന നിലം ഉടമകൾക്കും റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കും.കൃഷി ഭൂമി മൂന്ന് വർഷം തുടർച്ചയായി തരിശിട്ടാൽ പിന്നീട് റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കില്ല._

_അതിനുശേഷം വീണ്ടും കൃഷി ആരംഭിക്കുമ്പോൾ റോയൽറ്റിക്ക് അപേക്ഷിക്കാം. അക്ഷയ കേന്ദ്രം വഴി റോയൽറ്റിക്കുള്ള അപേക്ഷ സമർപ്പിക്കാം. ആദ്യഘട്ടത്തിൽ 3909 കർഷകർക്കുള്ള റോയൽറ്റി വിതരണം ചെയ്തു._
=========================
*കൂടുതൽ വാർത്തകൾ വാട്സ്ആപ്പ് വഴി ലഭിക്കുവാൻ ചുവടെ നൽകിയ ലിങ്കിൽ ജോയിൻ ചെയ്യുക.*

https://chat.whatsapp.com/HJxA0ByjDQBKta017TkXH2
===========================
എരഞ്ഞിമാവും സമീപ പ്രദേശങ്ങളും മായി ബന്ധപ്പെട്ട് നിങ്ങൾക്കറിയുന്ന വാർത്തകൾ ദയവായി ഞങ്ങളെ അറിയിക്കുക.

https://wa.me/message/QTRJ6X2TSJDTG1

ഫേസ്ബുക് പേജ്....

https://www.facebook.com/EMV-News-113234460536513/

ⒺⓂⓋⓃⒺⓌⓈ

സൗദി അറേബ്യ: വിദേശികൾക്ക് സ്‌പോൺസറുടെ അനുമതിയില്ലാതെ നാട്ടിൽ പോകാം; അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ.*നവംബർ 1 മുതൽ 30 വരെ ...
04/11/2020

സൗദി അറേബ്യ: വിദേശികൾക്ക് സ്‌പോൺസറുടെ അനുമതിയില്ലാതെ നാട്ടിൽ പോകാം; അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ.

*നവംബർ 1 മുതൽ 30 വരെ കുവൈറ്റിൽ നിന്ന് 86 പ്രത്യേക വിമാന സർവീസുകൾ; 18 വിമാനങ്ങൾ കേരളത്തിലേക്ക്.*

സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികളുമായി ബന്ധപ്പെട്ട തൊഴിൽ നിബന്ധനകൾ പരിഷ്കരിക്കാൻ തീരുമാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്പ്മെന്റ് (HRSD) അറിയിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലുടമകളും, ജീവനക്കാരും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് HRSD ഈ തൊഴിൽ പരിഷ്കരണ നടപടികൾ നടപ്പിലാക്കുന്നത്. നവംബർ 4, ബുധനാഴ്ച്ചയാണ് HRSD ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സൗദിയിലെ തൊഴിൽ വിപണി കൂടുതൽ ആകർഷകമാക്കുന്നതിനും HRSD ഈ പരിഷ്കരണങ്ങളിലൂടെ ലക്ഷ്യമിടുന്നു. ഈ തീരുമാന പ്രകാരം സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ജോലി മാറുന്നതിനുള്ള നിബന്ധനകൾ കൂടുതൽ സുഗമമാകുന്നതാണ്. 2021 മാർച്ച് 14 മുതലാണ് ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ, പ്രവാസി ജീവക്കാർക്ക് ഒരു തൊഴിലുടമയുമായുള്ള കരാർ കാലാവധി അവസാനിക്കുന്നതോടെ, നിലവിലെ തൊഴിലുടമയിൽ നിന്നുള്ള പ്രത്യേക സമ്മതം കൂടാതെ തന്നെ, മറ്റൊരു ജോലിയിലേക്ക് മാറാവുന്നതാണ്. ഇതിനായി തൊഴിലുടമകളും, തൊഴിലാളികളും തമ്മിലുള്ള കരാറുകൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്നതാണ്.

എക്സിറ്റ്, റീ-എൻട്രി വിസകളിലെ പരിഷ്‌കാരങ്ങൾ പ്രകാരം, പ്രവാസി തൊഴിലാളികൾക്ക് അവധി സംബന്ധമായ അപേക്ഷ സമർപ്പിച്ച ശേഷം, തൊഴിലുടമയുടെ അനുവാദം ഇല്ലാതെ തന്നെ സൗദിയിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാവുന്നതാണ്. ഇതിനു പുറമെ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ, തൊഴിൽ കാലാവധി പൂർത്തിയാക്കിയ തൊഴിലാളികൾക്ക്, തൊഴിലുടമയുടെ അനുവാദമില്ലാതെ നാട്ടിലേക്ക് മടങ്ങാവുന്നതാണ്. എന്നാൽ തൊഴിൽ കരാറുകൾ ലംഘിച്ച് കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

പ്രവാസികൾക്കായി നവംബർ 1 മുതൽ 30 വരെയുള്ള കാലയളവിൽ കുവൈറ്റിൽ നിന്ന് 86 പ്രത്യേക വിമാന സർവീസുകൾ ഏർപ്പെടുത്തിയതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. വന്ദേ ഭാരത് മിഷൻ എട്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ വിമാനങ്ങൾ സർവീസ് നടത്തുന്നത്. നിലവിലെ പട്ടിക അനുസരിച്ച് നവംബറിൽ 18 വിമാനങ്ങൾ കേരളത്തിലേക്ക് സർവീസ് നടത്തുന്നതാണ്.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇൻഡിഗോ വിമാനങ്ങളാണ് വന്ദേ ഭാരത് മിഷൻ എട്ടാം ഘട്ടത്തിൽ കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസുകൾ നടത്തുന്നത്. കോഴിക്കോട് – 7, കൊച്ചി – 5, തിരുവനന്തപുരം – 3, കണ്ണൂർ – 3 എന്നിങ്ങനെയാണ് ഈ കാലയളവിൽ കേരളത്തിലേക്കുള്ള സർവീസുകൾ. കേരളത്തിലേക്കുള്ള സർവീസുകൾക്ക് പുറമെ ചെന്നൈ, ഹൈദരാബാദ്, ജയ്‌പൂർ, അഹമ്മദാബാദ്, ലക്നൗ, മുംബൈ, ഡൽഹി തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കും കുവൈറ്റിൽ നിന്ന് വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

=========================
*കൂടുതൽ വാർത്തകൾ വാട്സ്ആപ്പ് വഴി ലഭിക്കുവാൻ ചുവടെ നൽകിയ ലിങ്കിൽ ജോയിൻ ചെയ്യുക.*

https://chat.whatsapp.com/HJxA0ByjDQBKta017TkXH2
===========================
എരഞ്ഞിമാവും സമീപ പ്രദേശങ്ങളും മായി ബന്ധപ്പെട്ട് നിങ്ങൾക്കറിയുന്ന വാർത്തകൾ ദയവായി ഞങ്ങളെ അറിയിക്കുക.

https://wa.me/message/QTRJ6X2TSJDTG1

ഫേസ്ബുക് പേജ്....

https://www.facebook.com/EMV-News-113234460536513/

ⒺⓂⓋⓃⒺⓌⓈ

04/11/2020
ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.*8206 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 84,995; ഇതുവരെ രോഗമുക്തി നേട...
04/11/2020

ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

*8206 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 84,995; ഇതുവരെ രോഗമുക്തി നേടിയവര്‍ 3,72,951*

കഴിഞ്ഞ 24 മണിക്കൂറിനിടെ 71,270 സാമ്പിളുകള്‍ പരിശോധിച്ചു

ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 24 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453, കണ്ണൂര്‍ 370, ഇടുക്കി 204, പത്തനംതിട്ട 186, കാസര്‍ഗോഡ് 182, വയനാട് 151 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനി ആരിഫ ബീവി (73), നെടുമങ്ങാട് സ്വദേശി രാജന്‍ (54), മൈലക്കര സ്വദേശി രാമചന്ദ്രന്‍ നായര്‍ (63), വാമനപുരം സ്വദേശി മോഹനന്‍ (56), കരുമം സ്വദേശിനി സത്യവതി (67), കവലയൂര്‍ സ്വദേശി രാജു ആചാരി (58), കൊല്ലം കാരിക്കോട് സ്വദേശി ഉണ്ണികൃഷ്മന്‍ (83), എറണാകുളം കോതമംഗലം സ്വദേശിനി മേരി പൗലോസ് (64), ഗാന്ധിനഗര്‍ സ്വദേശി ചന്ദ്രകാന്ത് (64), ഊരുമന സ്വദേശി എന്‍.വി. ലിയോന്‍സ് (53), എറണാകുളം സ്വദേശിനി ശാന്ത (50), ആലുവ സ്വദേശിനി കറുമ്പ കണ്ണന്‍ (80), ചേന്ദമംഗലം സ്വദേശി രവികുമാര്‍ (63), തൃശൂര്‍ പുലഴി സ്വദേശി ദിലീപ് (59), മട്ടാത്തൂര്‍ സ്വദേശി ബാബു (58), നഗരിപുറം സ്വദേശി രാമചന്ദ്രന്‍ നമ്പൂതിരി (67), കൂന്നാമൂച്ചി സ്വദേശി ടി.ഒ. സേവിയര്‍ (65), മുല്ലശേരി സ്വദേശി രാജന്‍ (70), കോലത്തോട് സ്വദേശിനി കോമള (65), പ്രശാന്തി ഹൗസ് സ്വദേശി രവീന്ദ്രനാഥന്‍ (63), മലപ്പുറം ചേരൂര്‍ സ്വദേശിനി ഫാത്തിമ (64), ചേക്കോട് സ്വദേശി അബ്ദുറഹിം (80), മീനാടത്തൂര്‍ സ്വദേശി അലി (62), കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുഹമ്മദ് ബാവ (74), കൊയിലാണ്ടി ബസാര്‍ സ്വദേശിനി ശകുന്തള (60), കക്കട്ടില്‍ സ്വദേശി ആന്ദ്രു (75), നരിക്കുനി സ്വദേശിനി ജാനകിയമ്മ (87), കാസര്‍ഗോഡ് പടന്നകടപ്പുറം സ്വദേശി അപ്പു (70) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1587 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7473 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 879 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 936, തൃശൂര്‍ 1095, കോഴിക്കോട് 908, കൊല്ലം 925, മലപ്പുറം 703, ആലപ്പുഴ 726, തിരുവനന്തപുരം 481, കോട്ടയം 564, പാലക്കാട് 235, കണ്ണൂര്‍ 295, ഇടുക്കി 176, പത്തനംതിട്ട 126, കാസര്‍ഗോഡ് 171, വയനാട് 132 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 18, കോഴിക്കോട് 9, തൃശൂര്‍ 8, കണ്ണൂര്‍ 7, എറണാകുളം 6, പത്തനംതിട്ട 5, കൊല്ലം, മലപ്പുറം, കാസര്‍ഗോഡ് 4 വീതം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8206 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 881, കൊല്ലം 769, പത്തനംതിട്ട 286, ആലപ്പുഴ 672, കോട്ടയം 470, ഇടുക്കി 90, എറണാകുളം 1078, തൃശൂര്‍ 936, പാലക്കാട് 583, മലപ്പുറം 655, കോഴിക്കോട് 1015, വയനാട് 87, കണ്ണൂര്‍ 515, കാസര്‍ഗോഡ് 169 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 84,995 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,72,951 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,02,063 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,81,100 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 20,963 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2972 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 71,270 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 48,60,812 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ മുണ്ടക്കയം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ഞീയൂര്‍ (12), ചിറക്കടവ് (2), ഇടുക്കി ജില്ലയിലെ കുമാരമംഗലം (സബ് വാര്‍ഡ് 1, 2), ചിന്നക്കനാല്‍ (സബ് വാര്‍ഡ് 11, 12), മലപ്പുറം ജില്ലയിലെ എടപ്പാള്‍ (2, 4, 5, 6, 7, 9, 11, 13, 14, 16, 19), വട്ടംകുളം (1, 7, 8, 9, 16 17, 18), തൃശൂര്‍ ജില്ലയിലെ കൊടശേരി (5), വയനാട് ജില്ലയിലെ പൊഴുതന (സബ് വാര്‍ഡ് 7), പത്തനംതിട്ട ജില്ലയിലെ നരനാമ്മൂഴി (സബ് വാര്‍ഡ് 1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

24 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 638 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

=========================
*കൂടുതൽ വാർത്തകൾ വാട്സ്ആപ്പ് വഴി ലഭിക്കുവാൻ ചുവടെ നൽകിയ ലിങ്കിൽ ജോയിൻ ചെയ്യുക.*

https://chat.whatsapp.com/HJxA0ByjDQBKta017TkXH2
===========================
എരഞ്ഞിമാവും സമീപ പ്രദേശങ്ങളും മായി ബന്ധപ്പെട്ട് നിങ്ങൾക്കറിയുന്ന വാർത്തകൾ ദയവായി ഞങ്ങളെ അറിയിക്കുക.

https://wa.me/message/QTRJ6X2TSJDTG1

ഫേസ്ബുക് പേജ്....

https://www.facebook.com/EMV-News-113234460536513/

ⒺⓂⓋⓃⒺⓌⓈ

അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍.*_മുംബൈ_* > _റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍. മുംബൈ പൊലീസാണ...
04/11/2020

അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍.

*_മുംബൈ_* > _റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍. മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് മര്‍ദിച്ചെന്ന് അര്‍ണബ് ഗോസ്വാമി ആരോപിച്ചു. മുംബൈയിലെ ഇന്‍റീരിയര്‍ ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്_.

_10 പൊലീസുകാര്‍ അര്‍ണബിന്‍റെ വീട്ടിലെത്തി മര്‍ദിക്കുകയായിരുന്നുവെന്ന് റിപബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് വാനിലേക്ക് ബലം പ്രയോഗിച്ച് കയറ്റുന്നതിന്‍റെ ദൃശ്യങ്ങളും ചാനല്‍ പുറത്തുവിട്ടു._

_ഇന്‍റീരിയര്‍ ഡിസൈനറായ അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അര്‍ണബിന്‍റെ അറസ്റ്റ്. 2018ലായിരുന്നു സംഭവം. കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എം.ഡിയായിരുന്നു അന്‍വായ് നായിക്. ആര്‍കിടെക്ട്, ഇന്‍റീരിയര്‍ ഡിസൈന്‍ കമ്പനിയായിരുന്നു ഇത്. റിപബ്ലിക് ടിവി, ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവര്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന അന്‍വായ് നായികിന്‍റെ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. റിപബ്ലിക് ടിവി 83 ലക്ഷവും ഫിറോസ് ഷെയ്ഖ് 4 കോടി രൂപയും നിതീഷ് സര്‍ദ 55 ലക്ഷവും നല്‍കാനുണ്ടെന്നായിരുന്നു കുറിപ്പ്. സ്ഥാപനങ്ങള്‍ ഡിസൈന്‍ ചെയ്ത വകയില്‍ കോടികള്‍ ലഭിക്കാതിരുന്നതോടെ അന്‍വായ് കടക്കെണിയിലകപ്പെട്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു._

_സംഭവത്തില്‍ അലിഭാഗ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍ മതിയായ തെളിവില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കുകയായിരുന്നു. അന്‍വായ് നായിക്കിന്‍റെ മകളുടെ അപേക്ഷ പരിഗണിച്ച് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി പുനരന്വേഷണത്തിന് ഉത്തരവിട്ടു. ഈ കേസിലാണ് അറസ്റ്റ്. ടിആർപി തട്ടിപ്പ്, പൊലീസ് സേനയെ അപകീർത്തിപ്പെടുത്തൽ ഉൾപ്പടെയുള്ള കേസുകളിലും റിപബ്ലിക്ക് ടിവിക്കെതിരെ അന്വേഷണം പുരോഗമിക്കുന്നു.
=========================
*കൂടുതൽ വാർത്തകൾ വാട്സ്ആപ്പ് വഴി ലഭിക്കുവാൻ ചുവടെ നൽകിയ ലിങ്കിൽ ജോയിൻ ചെയ്യുക.*

https://chat.whatsapp.com/HJxA0ByjDQBKta017TkXH2
===========================
എരഞ്ഞിമാവും സമീപ പ്രദേശങ്ങളും മായി ബന്ധപ്പെട്ട് നിങ്ങൾക്കറിയുന്ന വാർത്തകൾ ദയവായി ഞങ്ങളെ അറിയിക്കുക.

https://wa.me/message/QTRJ6X2TSJDTG1

ഫേസ്ബുക് പേജ്....

https://www.facebook.com/EMV-News-113234460536513/

ⒺⓂⓋⓃⒺⓌⓈ

Address


Website

Alerts

Be the first to know and let us send you an email when EMV News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share