The CWN Gulf

The CWN Gulf News and Opinion from the Gulf region and news from the Malayalam expatriate world are brought to yo

30/07/2020

Live event: മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു തത്സമയം

29/07/2020

കൊച്ചിയിൽ കനത്ത മഴ തുടരുന്നു: റോഡ് തകർന്ന് കാറുകൾ പത്തടി താഴ്ചയിലേക്ക് പതിച്ചു

കൊച്ചിയിൽ കനത്ത മഴയെത്തുടർന്ന് റോഡ് തകർന്നുവീണു. ചൊവ്വാഴ്ച രാത്രി മുതൽ ശക്തമായ മഴ ആരംഭിച്ചതോടെയാണ് ഇടപ്പള്ളി വട്ടേക്കുന്നത്തെ റോഡ് തകർന്നത്. ഇതോടെ ഇവിടെ പാർക്ക് ചെയ്തിരുന്ന കാറുകളും പത്തടി താഴ്ചയിലേക്ക് പതിച്ചു. ഇലക്ട്രിക് പോസ്റ്റുകളും താഴേക്ക് പതിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി ആരംഭിച്ച മഴ ഉച്ചയായിട്ടും ശക്തമായി തന്നെ തുടരുകയാണ്. ഇതോടെ കൊച്ചി നഗരത്തിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടായി മാറിയതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയിട്ടുള്ളത്. ഇടപ്പള്ളി, പാലാരിവട്ടം, പനമ്പിള്ളി നഗർ എന്നിവിടങ്ങളിൽ റോഡുകൾ വെള്ളക്കെട്ടിൽ മുങ്ങിയ നിലയിലാണുള്ളത്. പനമ്പള്ളി നഗർ ഖോഡിലും വെള്ളം നിറഞ്ഞ് ഒഴുകുന്നതിനൊപ്പം സൌത്ത് കടവന്ത്ര, കെഎസ്ആർടിസി സ്റ്റാൻഡ്, എംജി റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. നഗരത്തിന് പുറത്തെ കുണ്ടന്നൂരിലും പേട്ട ജംങ്ഷനിലും തോപ്പുംപടിയിലും വെള്ളം കയറിയ നിലയിലാണുള്ളത്.

മഴ കനത്തതോടെ എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിട്ടുണ്ട്. പള്ളുരുത്തിയിൽ ചില വീടുകളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. പനമ്പള്ളി നഗറിൽ കടകളിലേക്ക് വെള്ളം കയറിയതോടെ കടകൾ അടച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ കൊച്ചിയിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ ജില്ലാ ഭരണകൂടം ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കാനകൾ, കനാലുകൾ, തോടുകൾ എന്നിവ വൃത്തിയാക്കുന്നതിനുള്ള നടപടികൾ മഴക്കാലത്തിന് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. എന്നാൽ മഴ കനത്തതോടെ ഈ പ്രവർത്തനങ്ങളൊന്നും ഫലം കണ്ടില്ലെന്ന് തന്നെയാണ് കണക്കാക്കേണ്ടത്. 2018ൽ ആഗസ്റ്റ് പകുതിയോടെയാണ് കൊച്ചിയിൽ വെള്ളപ്പൊക്കമുണ്ടായത്.

കൊറോണ വൈറസ് വ്യാപനം മൂലം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ വെള്ളം കയറുന്നത് പുനരധിവാസ പ്രവർത്തനങ്ങൾക്കും തിരിച്ചടിയായിട്ടുണ്ട്. എറണാകുളം ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാണിച്ച് കഴിഞ്ഞ ദിവസവും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിരുന്നു. 48 മണിക്കൂർ നേരത്തേക്ക് ശക്തമായ മഴ ലഭിക്കുമെന്നായിരുന്നു കാലാവസ്ഥാ മുന്നറിയിപ്പ്.

𝗜𝗡 𝗧𝗛𝗜𝗦 𝗛𝗢𝗨𝗥𝗖𝗪𝗡 𝗕𝗥𝗘𝗔𝗞𝗜𝗡𝗚
26/07/2020

𝗜𝗡 𝗧𝗛𝗜𝗦 𝗛𝗢𝗨𝗥
𝗖𝗪𝗡 𝗕𝗥𝗘𝗔𝗞𝗜𝗡𝗚

𝗜𝗡 𝗧𝗛𝗜𝗦 𝗛𝗢𝗨𝗥
𝗖𝗪𝗡 𝗕𝗥𝗘𝗔𝗞𝗜𝗡𝗚 :

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 61 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 57 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 54 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 47 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 46 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 42 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 41 പേര്‍ക്കും, വയനാട് ജില്ലയില്‍ 28 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ ജില്ലയിലെ വര്‍ഗീസ് (71), മലപ്പുറം ജില്ലയിലെ അബ്ദുള്‍ ഖാദര്‍ (71) എന്നിവര്‍ മരണമടഞ്ഞു. ഇതോടെ മരണം 61 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 67 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 164 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 105 പേര്‍ക്കും, കൊല്ലം ജില്ലയിലെ 59 പേര്‍ക്കും, എറണാകുളം ജില്ലയിലെ 57 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 53 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 48 പേര്‍ക്കും, കോട്ടയം ജില്ലയിലെ 45 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 39 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 37 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ 31 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 15 പേര്‍ക്കും, വയനാട് ജില്ലയിലെ 14 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 8, എറണാകുളം ജില്ലയിലെ 3, ആലപ്പുഴ ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ ഒന്നു വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ 4 ബിഎസ്എഫ് ജവാന്‍മാര്‍ക്കും, 4 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, ആലപ്പുഴ ജില്ലയിലെ ഒരു ഐ.ടി.ബി.പി. ജവാനും, കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനുമാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 689 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയിലെ 121 പേരുടേയും, എറണാകുലം ജില്ലയിലെ 107 പേരുടേയും, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ 70 പേരുടെ വീതവും, തൃശൂര്‍ ജില്ലയിലെ 57 പേരുടേയും, തിരുവനന്തപുരം ജില്ലയിലെ 51 പേരുടേയും, ആലപ്പുഴ ജില്ലയിലെ 50 പേരുടേയും, പത്തനംതിട്ട ജില്ലയിലെ 48 പേരുടേയും, കോട്ടയം ജില്ലയിലെ 37 പേരുടേയും, കാസര്‍ഗോഡ് ജില്ലയിലെ 34 പേരുടേയും, ഇടുക്കി ജില്ലയിലെ 31 പേരുടേയും, കോഴിക്കോട് ജില്ലയിലെ 8 പേരുടേയും, പാലക്കാട് ജില്ലയിലെ 5 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 9,655 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,302 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,56,162 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,47,182 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8980 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1277 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 20626 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 6,72,748 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7492 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,12,714 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,09,143 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 29 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് (കണ്ടൈന്‍മെന്റ് സോണ്‍: 4, 12), കാട്ടാക്കട, (16), വെങ്ങാനൂര്‍ (9),
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി (എല്ലാ വാര്‍ഡുകളും), രാമനാട്ടുകര മുന്‍സിപ്പാലിറ്റി (14), ഉണ്ണികുളം (1, 14, 23), കായക്കോടി (7), തിക്കോടി (7), പയ്യോളി മുന്‍സിപ്പാലിറ്റി (31), തൃശൂര്‍ ജില്ലയിലെ വലപ്പാട് (13), എടത്തുരത്തി (9), കൈപ്പമംഗലം (12), മാള (7, 8, 9, 10, 11, 14, 15, 17, 20), കടപ്പുറം (6, 7, 10), ഇടുക്കി ജില്ലയിലെ വാത്തിക്കുടി (2, 3), കാമാക്ഷി (10, 11, 12), കട്ടപ്പന മുന്‍സിപ്പാലിറ്റി (15, 16), എറണാകുളം ജില്ലയിലെ നെല്ലിക്കുഴി (എല്ലാ വാര്‍ഡുകളും), കുട്ടമ്പുഴ (4, 5), ഏഴിക്കര (8, 9), കണ്ണൂര്‍ ജില്ലയിലെ കുറ്റ്യാട്ടൂര്‍ (11), അയ്യന്‍കുന്ന് (14), മുഴക്കുന്ന് (2), ആലപ്പുഴ ജില്ലയിലെ പുറക്കാട് (18), പുന്നപ്ര നോര്‍ത്ത് (16), നീലംപേരൂര്‍ (1, 2, 3, 4), മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ (3, 7, 8, 9, 10, 11, 12, 13, 15), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (6), കോട്ടയം ജില്ലയിലെ കുറിച്ചി (20) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് (സബ് വാര്‍ഡ് 6), മുഴപ്പിലങ്ങാട് (വാര്‍ഡ് 2), കൂടാളി (18), മലപ്പട്ടം (5), ന്യൂ മാഹി (4, 5, 7), പായം (2), പടിയൂര്‍ (10, 13), പാട്യം (7, 9, 17), കങ്കോല്‍ ആലപ്പടമ്പ (1), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (1), കുന്നന്താനം (5, 8), അരുവാപ്പുലം (4, 12), നിരണം (13), എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ (7), തൃശൂര്‍ ജില്ലയിലെ കൊരട്ടി (1) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 494 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

26/07/2020

🅸🅽 🆃🅷🅸🆂 🅷🅾🆄🆁
ᑕᗯᑎ ᗷᖇEᗩKIᑎG

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സ്‌കൂളുകൾ ഉടൻ തുറക്കില്ല. അൺലോക്ക് 3.0 യിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാകും. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യമാണ്. അതിനാൽ തന്നെ ഉടൻ സ്‌കൂളുകൾ തുറക്കേണ്ട എന്ന നിലപാടിലാണ് കേന്ദ്രവും. നിലവിലെ സാഹചര്യത്തിൽ ഓഗസ്റ്റ് മാസം മുഴുവൻ സ്‌കൂളുകൾ അടഞ്ഞുകിടക്കേണ്ടിവരും.

അൺലോക്ക് 3.0 മാർഗനിർദേശങ്ങൾ കേന്ദ്രം പുറത്തിറക്കും. പ്രതിരോധ മന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ നിർദേശാനുസരണമായിരിക്കും അൺലോക്ക് 3.0 പ്രഖ്യാപിക്കുക. അൺലോക്ക് 3.0 യിൽ സ്‌കൂളുകൾ തുറക്കാനുള്ള നിർദേശമുണ്ടായിരുന്നു. എന്നാൽ, രോഗവ്യാപനം ക്രമാതീതമായി ഉയരുന്നതിനാൽ ഈ നിർദേശം പിൻവലിക്കും. ജൂലെെ മാസം അവസാനം വരെ സ്‌കൂളുകൾ അടഞ്ഞുകിടക്കണമെന്നായിരുന്നു നേരത്തെ നിർദേശം.

അതേസമയം, കോവിഡ് പ്രതിരോധ നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. തിങ്കളാഴ്‌ചയാണ് വീഡിയോ കോൺഫറൻസ്. ഇപ്പോഴത്തെ പ്രതിരോധ നടപടികളെ കുറിച്ച് അവലോകനം ചെയ്യും.

സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതും നീളും

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതു ഇനിയും വെെകും. ജൂലെെ കഴിഞ്ഞാലും സ്‌കൂളുകൾ തുറന്ന് സാധാരണ രീതിയിൽ അധ്യയനം ആരംഭിക്കാൻ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ദിനംപ്രതി സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുന്നതാണ് വലിയ ആശങ്കയ്‌ക്ക് കാരണം. ഓഗസ്റ്റിലെ രോഗവ്യാപനതോത് കണക്കിലെടുത്തായിരിക്കും സ്‌കൂളുകൾ തുറന്ന് സാധാരണ രീതിയിലേക്ക് അധ്യയനം കൊണ്ടുപോകുന്നതിനെ കുറിച്ച് ആലോചിക്കുക.

ഓഗസ്റ്റിലെ കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷം സ്‌കൂളുകൾ തുറക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളിലെ ഏതാനും സ്‌കൂളുകൾ ഓണത്തിനു ശേഷമെങ്കിലും പരീക്ഷണ അടിസ്ഥാനത്തില്‍ തുറക്കുന്നതും പരിഗണനയിലാണ്. സംസ്ഥാനത്ത് എല്ലായിടത്തും രോഗവ്യാപനം ഒരുപോലെയല്ല. രോഗവ്യാപനം കുറവുള്ള സ്ഥലങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂളുകൾ തുറക്കുന്നതും ആലോചനയിലുണ്ട്.

എന്നാൽ, സിലബസ് വെട്ടിച്ചുരുക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസവകുപ്പ് ഇപ്പോൾ തീരുമാനമൊന്നും എടുത്തിട്ടില്ല. സ്‌കൂളുകൾ സെപ്റ്റംബറിലും തുറക്കാനായില്ലെങ്കില്‍ മാത്രമെ സിലബസ് വെട്ടിച്ചുരുക്കുന്നത് വിദ്യാഭ്യാസവകുപ്പ് ആലോചിക്കൂ. നിലവിൽ ഇങ്ങനെയൊരു വിഷയം പരിഗണനയിലില്ല. പല സ്‌കൂളുകളും കോവിഡ് ചികിത്സയ്‌ക്കും ക്വാറന്റെെനുമായി ഉപയോഗിക്കുന്നുണ്ട്. മഴ കനത്താൽ പലയിടത്തും സ്‌കൂളുകളാണ് ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുക. ഇത്തരം വിഷയങ്ങളെല്ലാം കണക്കിലെടുത്തായിരിക്കും സ്‌കൂളുകൾ തുറക്കുന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കുക. സംസ്ഥാനത്തിപ്പോൾ ഓൺലെെൻ ക്ലാസുകൾ നടക്കുന്നുണ്ട്. വിക്‌ടേഴ്‌സ് ചാനൽ വഴിയാണ് എല്ലാ ക്ലാസുകളിലെയും വിദ്യാർഥികൾക്ക് അധ്യയനം നടക്കുന്നത്. എന്നാൽ, ഓൺലെെൻ അധ്യയനത്തിനു ന്യൂനതകളുണ്ടെന്നാണ് പല മാതാപിതാക്കളും അഭിപ്രായപ്പെടുന്നത്

░R░I░G░H░T░ ░N░O░W░
26/07/2020

░R░I░G░H░T░ ░N░O░W░

𝙄𝙉 𝙏𝙃𝙄𝙎 𝙃𝙊𝙐𝙍 @9:48 AM IST
ᑕᗯᑎ ᗷᖇEᗩKIᑎG

നവജാത ശിശുവിന്‍റെ മൃതദേഹവുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു; 5 പേർക്ക് പരിക്ക്

കൊല്ലം: നവജാത ശിശുവിന്റെ മൃതദേഹവുമായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ നിന്ന് ചവറയിലേക്ക് വന്ന ആംബുലൻസും ലോറിയും കൊല്ലം ബൈപ്പാസിൽ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി പത്തേ മുക്കാലോടെ വാഹനങ്ങൾ കല്ലുംതാഴത്തെ സിഗ്നൽ മറികടക്കുന്നതിനിടെ ആയിരുന്നു അപകടം. പരിക്കേറ്റവരെല്ലാം ചവറ സ്വദേശികളാണ്.

ഇടിയുടെ ആഘാതത്തിൽ തെറിച്ച് പോയ ആംബുലൻസ് സിഗ്നൽ പോസ്റ്റിൽ ഇടിച്ച് ചരിഞ്ഞാണ് നിന്നത്. ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ചേർന്ന് ആംബുലൻസ് ഉയർത്തിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പോലീസും നാട്ടുകാരും ചേർന്ന് ആംബുലൻസിനുള്ളിൽ പരിശോധിച്ചപ്പോഴാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടത്. കുഞ്ഞിന് അപകടത്തിൽ പരിക്ക് പറ്റിയതാണെന്ന ധാരണയിൽ ഉടൻ തന്നെ പോലീസ് വാഹനത്തിൽ ബൈപ്പാസിലെ സ്വകാര്യ മെഡിക്കൽ കോളേജിലെത്തിച്ചു.

അവിടെ നടത്തിയ പരിശോധനയിലാണ് മൃതശരീരമാണെന്ന് തിരിച്ചറിഞ്ഞത്. അപകടത്തിൽ കുഞ്ഞ് മരിച്ചതാണെന്ന് ആദ്യം കരുതിയെങ്കിലും പോലീസ് ഉടനടി നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങൾ ബോധ്യമായത്. ഗുരുതര പരിക്കേറ്റ മൂന്ന് പേരെ പാലത്തറയിലെ സഹകരണ ആശുപത്രിയിലും ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ രണ്ട് പേരെ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

National Press TV
25/07/2020

National Press TV

CORONAVIRUS    PANDEMICSAD NEWS 😢കോവിഡ് ബാധിച്ച് പ്രവാസലോകത്ത്  ഒരു മലയാളി കൂടി മരിച്ചു.
24/07/2020

CORONAVIRUS
PANDEMIC

SAD NEWS 😢
കോവിഡ് ബാധിച്ച് പ്രവാസലോകത്ത് ഒരു മലയാളി കൂടി മരിച്ചു.

24/07/2020

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച റുഖ്യാബി(57)ന് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയായ റുഖ്യാബി വ്യാഴാഴ്ചയാണ് മരിച്ചത്.

പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു റുഖ്യാബി. റുഖ്യാബിയുടെ ബന്ധുവിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കാസര്‍കോട് ജില്ലയിലെ രാവണീശ്വരം സ്വദേശി മാധവന്‍(60), ആലപ്പുഴ കാട്ടൂര്‍ തെക്കേതൈക്കല്‍ വീട്ടില്‍ മറിയാമ്മ(85), ചെട്ടിവിളാകാം സ്വദേശി ബാബു(52), തിരുവനന്തപുരം പുല്ലുവിള ട്രീസ വര്‍ഗീസ്(60), പാറശാല സ്വദേശിനി തങ്കമ്മ(82) എന്നിവരുടെ മരണവും കോവിഡിനെ തുടര്‍ന്നാണെന്ന് വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു.

കേരളത്തിൽ  കടുത്ത ആശങ്കയുയർത്തി കോവിഡ് വ്യാപനം തുടരുന്നു. വ്യാഴാഴ്ച 1078 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പി...
23/07/2020

കേരളത്തിൽ കടുത്ത ആശങ്കയുയർത്തി കോവിഡ് വ്യാപനം തുടരുന്നു. വ്യാഴാഴ്ച 1078 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ

Tvm : കേരളത്തിൽ കടുത്ത ആശങ്കയുയർത്തി കോവിഡ് വ്യാപനം തുടരുന്നു. വ്യാഴാഴ്ച 1078 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടക്കുന്നത്.

16/07/2020

LIVE EVENT : സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കൊവിഡ്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം തത്സമയം

 ഇത് ഒഫിഷ്യൽ ആണ്...!സർക്കാരിന്റെ ഇരട്ടത്താപ്പ് നയം സുവ്യക്തം സുതാര്യം...  അന്യസംസ്ഥാന തൊഴിലാളിക്ക് പ്രൊട്ടക്ഷൻ ഉണ്ട്... ...
19/06/2020



ഇത് ഒഫിഷ്യൽ ആണ്...!സർക്കാരിന്റെ ഇരട്ടത്താപ്പ് നയം സുവ്യക്തം സുതാര്യം... അന്യസംസ്ഥാന തൊഴിലാളിക്ക് പ്രൊട്ടക്ഷൻ ഉണ്ട്... പ്രവാസിക്ക് പ്രൊട്ടക്ഷൻ നൽകേണ്ടതില്ല :പിണറായി സർക്കാർ

19/06/2020

ഇത് ഒഫിഷ്യൽ ആണ്...! അന്യസംസ്ഥാന തൊഴിലാളിക്ക് പ്രൊട്ടക്ഷൻ ഉണ്ട്... പ്രവാസിക്ക് പ്രൊട്ടക്ഷൻ നൽകേണ്ടതില്ല :പിണറായി സർക്കാർ

18/06/20 : 1️⃣ദുബായിൽ 12 വയസ്സിൽ താഴെയും 60 വയസ്സിനുമുകളിലും പ്രായമുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന സഞ്ചാര നിയന്ത്രണം നീക്...
18/06/2020

18/06/20 :

1️⃣ദുബായിൽ 12 വയസ്സിൽ താഴെയും 60 വയസ്സിനുമുകളിലും പ്രായമുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന സഞ്ചാര നിയന്ത്രണം നീക്കി. കരുതൽ നിബന്ധനകൾ പാലിച്ച് പൊതുയിടങ്ങളിലേക്ക് എത്താം. അബുദാബിയിൽ പ്രായപരിധിയിൽ ഇളവ്; 12 മുതൽ 70 വയസുവരെ പ്രായമുള്ളവർക്ക് പൊതുയിടങ്ങളിൽ സഞ്ചരിക്കാം.

2️⃣ഒമാനിൽ വിമാനത്താവളങ്ങൾ പ്രവർത്തനം പുനരാരംഭിക്കാൻ പൂർണ്ണ സജ്ജം. സുപ്രീം കമ്മിറ്റിയുടെ അംഗീകാരത്തിനാണ് കാത്തിരിക്കുന്നതെന്നും അധികൃതർ.


3️⃣വിമാനയാത്രയ്ക്ക് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടിയിൽ പ്രവാസികളുടെ പ്രതിഷേധം ശക്തം; നടപടിക്കെതിരെ കേരള ഹൈക്കോടതിയിൽ ഹർജിയുമായി പ്രവാസി ലീഗൽ സെൽ.

കേരള സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി സര്‍ക്കാര്‍ അനുകൂല പ്രവാസി സംഘടനകളും രംഗത്ത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യ...
17/06/2020

കേരള സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി സര്‍ക്കാര്‍ അനുകൂല പ്രവാസി സംഘടനകളും രംഗത്ത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ നടപടി പുനപരിശോധിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. പ്രവാസികളുടെ യാത്ര പ്രതിസന്ധിയിലാക്കിയ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്ന് ജിദ്ദ ഒ.ഐ.സി.സി അറിയിച്ചു.

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ കോവിഡ് പരിശോധന ഫലം നിര്‍ബന്ധമാക്കിയതായി സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചതോടെയാണ് സര്‍ക്കാര്‍ അനുകൂല പ്രവാസി സംഘടനകളും സംസ്ഥാന സര്‍ക്കാറിനെതിരെ പരസ്യമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. നടപടി സൗദിയിലെ പ്രവാസികള്‍ക്ക് അപ്രായോഗികമാണെന്ന് ജിദ്ദയിലെ സി.പി.ഐ പ്രവാസി സംഘടനയായ ന്യൂ ഏജ് ഇന്ത്യ ഫോറം വ്യക്തമാക്കി.

1️⃣. വന്ദേ ഭാരത് മൂന്നാം ഘട്ടത്തിൽ കേരളത്തിലേക്ക് അധിക സർവീസുകൾ. ജൂൺ 30 വരെ 48 വിമാനസർവീസുകൾ അനുവദിച്ചു. 2️⃣. ദുബായിൽ വി...
15/06/2020

1️⃣. വന്ദേ ഭാരത് മൂന്നാം ഘട്ടത്തിൽ കേരളത്തിലേക്ക് അധിക സർവീസുകൾ. ജൂൺ 30 വരെ 48 വിമാനസർവീസുകൾ അനുവദിച്ചു.
2️⃣. ദുബായിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കായിക അക്കാദമികൾ തുറന്നു പ്രവർത്തിക്കാൻ അനുമതി.
3️⃣. കുവൈറ്റിൽ ഹവല്ലി, ഫർവാനിയ പ്രദേശങ്ങളിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്താൻ സാധ്യത.

മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചുമലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ മരിച്ചു കോട്ടക്കൽ എടരിക്കോട്  കുറുകത്താണി സ്വദേശി മ...
15/06/2020

മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ മരിച്ചു കോട്ടക്കൽ എടരിക്കോട് കുറുകത്താണി സ്വദേശി മച്ചിഞ്ചേരി അബ്ദുൾ മനാഫ് (29) ആണ് മരിച്ചത്.
ജിദ്ദ ജിദ്ദ കിംഗ്‌ ആശുപത്രിയിൽ വൃക്ക സംബദ്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഞായറാഴ്ചയാണ് അബ്ദുൾ മനാഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട്​ സ്വദേശി സൗദി അറേബ്യയിലെ ജുബൈലിൽ നിര്യാതനായി. കോഴിക്കോട് ചേന്ദമംഗല്ലൂർ ...
15/06/2020

ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട്​ സ്വദേശി സൗദി അറേബ്യയിലെ ജുബൈലിൽ നിര്യാതനായി. കോഴിക്കോട് ചേന്ദമംഗല്ലൂർ പാണക്കോട്ടിൽ മുഹമ്മദ് അഷ്‌റഫ് ആണ്​ മരിച്ചത്. 50 വയസ്സായിരുന്നു​.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് മുമ്പ് തല കറക്കംബിഅനുഭവപ്പെട്ടതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

പിതാവ്: പരേതനായ സയ്യിദ് മുഹമ്മദ് പണക്കോട്ടിൽ. മാതാവ്: ഖദീജ. ഭാര്യ: ഷറീന (ഓമശ്ശേരി). മക്കൾ: അഫ്‌ലഫ് (ബി.ബി.എ വിദ്യാർത്ഥി, മണാശ്ശേരി കെ.എം.സി.ടി കോളജ്) അഫ്ത്താബ് (പത്താംതരം വിദ്യാർത്ഥി, ഓമശ്ശേരി പ്ലസൻറ് ഇംഗ്ലിഷ് മീഡിയം സ്‌കൂൾ). സഹോദരങ്ങൾ: പാണക്കോട്ടിൽ ഹാമീദലി, ജമീല, അബ്ദുൽ ജബ്ബാർ (ഖത്തർ), റസിയ, സൽമ, ജാഫർ

യുഎഇ യിൽ കൊറോണ വൈറസിൽ നിന്നും സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 25,234 പേർക്കാണ് ഇതുവരെ കോവിഡ് -19 ഭേദമായത്...
14/06/2020

യുഎഇ യിൽ കൊറോണ വൈറസിൽ നിന്നും സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 25,234 പേർക്കാണ് ഇതുവരെ കോവിഡ് -19 ഭേദമായത്. യു‌എഇ പാൻഡെമിക്കിൽ നിന്ന് നേരത്തേ സുഖം പ്രാപിക്കാനുള്ള പാതയിലാണെന്ന് ഇത് സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെയാണ് സുഖം പ്രാപിക്കുന്നവരുടെ എണ്ണം ഇരട്ടിയായത്. മെയ് 21 ന് 12,755 ൽ നിന്ന് ഇന്നലെ വ്യാഴാഴ്ചത്തേക്ക് 25,234 ആയി.

ആഗോളതലത്തിൽ 400,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ട രോഗത്തിനെതിരായ പോരാട്ടത്തിൽ 1,217 കോവിഡ് മുക്തിയും 479 പുതിയ കേസുകളും വ്യാഴാഴ്ചത്തെ കണക്കുകൾ കാണിക്കുന്നു. രോഗം കണ്ടെത്തൽ, പരിശോധന, ചികിത്സ, തീവ്രമായ അണുനശീകരണം എന്നീ മേഖലയിൽ രാജ്യം സ്വീകരിച്ച നയങ്ങൾ ആവശ്യമുള്ള ഫലങ്ങൾ നൽകുന്നുണ്ട്. നേട്ടങ്ങൾ സുസ്ഥിരമാകുന്നതിന് പൗരന്മാരും താമസക്കാരും കർശനമായ മുൻകരുതലുകൾ പാലിക്കണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഓരോ ദിവസവും 45,000 പരിശോധനകൾ നടത്തുന്നു. എല്ലാ താമസക്കാരെയും ഉൾക്കൊള്ളുന്ന പരിശോധന പദ്ധതിയും രാജ്യം വിപുലീകരിച്ചു. ഇതുവരെ 25 ദശലക്ഷത്തിലധികം ടെസ്റ്റുകൾ നടത്തി.

പ്രധാനപ്പെട്ട വാർത്തകളിൽ മൂന്ന് വാർത്ത EYE ON GULF 1️⃣ 'ഭാവിയ്ക്കുവേണ്ടി പ്രവർത്തനം നിക്ഷേപിക്കുക' എന്ന്  UN സാങ്കേതിക സ...
13/06/2020

പ്രധാനപ്പെട്ട വാർത്തകളിൽ മൂന്ന് വാർത്ത
EYE ON GULF


1️⃣ 'ഭാവിയ്ക്കുവേണ്ടി പ്രവർത്തനം നിക്ഷേപിക്കുക' എന്ന് UN സാങ്കേതിക സമ്മേളനത്തിൽ ദുബായ് കിരീടാവകാശി ഷേഖ് ഹംദാൻ.

2️⃣ ദുബായിൽ സർക്കാർ മേഖല നാളെമുതൽ 100 % വും പ്രവർത്തനം പുനരാരംഭിക്കുന്നു. ഷാർജയിൽ 30% സർക്കാർ ജീവനക്കാർ തൊഴിലിടങ്ങളിലേക്ക് തിരിച്ചെത്തും.

3️⃣ സൗദിയിൽ നിന്നുള്ള വന്ദേ ഭാരത് മിഷൻ സർവീസിൽ വരുത്തിയിരുന്ന നിരക്ക് വർദ്ധനവ് പ്രവാസികളുടെ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു.

ദുബായ് കെഎംസിസിയുടെ ചാർട്ടേഡ് വിമാന സർവീസിലെ രണ്ടാംഘട്ടത്തിലെ ആദ്യ സർവീസ് ജൂൺ 13ന്ദുബായ് കെഎംസിസിയുടെ ചാർട്ടേഡ് വിമാന സർ...
13/06/2020

ദുബായ് കെഎംസിസിയുടെ ചാർട്ടേഡ് വിമാന സർവീസിലെ രണ്ടാംഘട്ടത്തിലെ ആദ്യ സർവീസ് ജൂൺ 13ന്

ദുബായ് കെഎംസിസിയുടെ ചാർട്ടേഡ് വിമാന സർവീസിലെ രണ്ടാംഘട്ടത്തിലെ ആദ്യ സർവീസ് ഫ്‌ളൈ ദുബായ് 13ന് കണ്ണൂരിലേക്ക് പുറപ്പെടും.

ശനിയാഴ്‌ച ഉച്ചതിരിഞ്ഞ് 2മണിക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്തവളത്തിലെ ടെർമിനൽ രണ്ടിൽ നിന്നായിരിക്കും ഫ്‌ളൈ ദുബായ് വിമാനം പുറപ്പെടുകയെന്ന് കെഎംസിസി ഭാരവാഹികൾ അറിയിച്ചു .

180 യാത്രക്കാരായിരിക്കും ഈ വിമാനത്തിൽ യാത്ര ചെയ്യുക. യാത്രക്കാർ 5 മണിക്കൂർ മുമ്പ് എയർപോർട്ടിൽ എത്തിച്ചേരണം.

മറ്റ് വിമാന സർവീസുകൾ തുടർന്നുള്ള ദിവസങ്ങളിലായിരിക്കും സർവ്വീസ് നടത്തുക.

കുവൈത്തിൽ  ഇരുപത്തിനാല്  മണിക്കൂറിനിടയിൽ 86 ഇന്ത്യക്കാർക്ക് ഉൾപ്പടെ 520 പേർക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിതികരിച്ചതായി ക...
12/06/2020

കുവൈത്തിൽ ഇരുപത്തിനാല് മണിക്കൂറിനിടയിൽ 86 ഇന്ത്യക്കാർക്ക് ഉൾപ്പടെ 520 പേർക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിതികരിച്ചതായി കുവൈത്ത് ആരോഗ്യമന്ത്രാലയം.

ഇന്ന് ആറുപേർ കൂടി മരണപ്പെട്ടതോടെ രാജ്യത്ത് മരണം ഇരുന്നൂറ്റി എൻമ്പത്തിയഞ്ചായി.
രോഗബാധിരർ അതാത് രാജ്യങ്ങളുടെ അടിസ്ഥാനത്തിൽ

കുവൈത്ത് -232
ഇന്ത്യ -85
ഈജിപ്ത് -39
ബംഗ്ലാദേശ് -53
ബാക്കിയുള്ളവർ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ.

രോഗബാധിരർ ആരോഗ്യ മേഖല കണക്കാക്കി തിരിച്ചുള്ള കണക്കുകൾ

ക്യാപിറ്റൽ -53
ഹവല്ലി -78
അഹമ്മദി -105
ഫർവാനിയ -165
ജഹ്റ -119
എന്നിങ്ങനെയാണ്

CoV19 Pandemic Kerala Update
12/06/2020

CoV19 Pandemic Kerala Update



ഇന്നത്തെ കോവിഡ് കണക്കുകൾ

Breaking: കുവൈത്ത് സിറ്റി : കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം വൈപ്പിന്‍  സ്വദേശി  പാട്രിക് ഡിസ...
12/06/2020

Breaking: കുവൈത്ത് സിറ്റി : കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം വൈപ്പിന്‍ സ്വദേശി പാട്രിക് ഡിസൂസ (59) ആണ് മരിച്ചത്...കൊവിഡ് ബാധിച്ച് രണ്ടാഴ്ചയായി മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു....

11/06/2020
ഇന്ത്യ നാലാം സ്ഥാനത്ത്
11/06/2020

ഇന്ത്യ നാലാം സ്ഥാനത്ത്



ഇന്ത്യ നാലാം സ്ഥാനത്ത്:

കോവിഡ് 19 രോഗബാധിരരുടെ എണ്ണത്തിൽ ബ്രിട്ടനെ പിന്തള്ളി ഇന്ത്യ നാലാം സ്ഥാനത്ത് . ഇന്ത്യയിൽ കോവിഡ് രോഗികൾ മൂന്ന് ലക്ഷത്തിനോട് അടുക്കുന്നു . രാജ്യം വീണ്ടും സമ്പൂർണ്ണ ലോക് ഡൗണിലേക്ക് നീങ്ങാൻ സാധ്യത. ഇന്നലെ മാത്രം 24 മണിക്കൂറിനിടെ 11,128 പുതിയ കേസുകളും 393 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടുകൂടി ആകെ കോവിഡ് കേസുകൾ 298,283 ആയി ആകെ മരണം 8,501 ആയി.
ഇന്ന് പുതിയ കേസുകൾ കൂടുതലും മഹാരാഷ്ട്രയിലാണ് 3,607 പേർ
തമിഴ്നാട് 1,875 പേർ
ഡൽഹി 1,877 പേർ

11/06/2020

ഇന്ത്യ നാലാം സ്ഥാനത്ത്

12/06/2020  ◆ വന്ദേഭാരത് മിഷൻ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം. ആകെ 386 സർവീസുകൾ; കേരളത്തിലേക്ക് ഏഴുപത്തിയാറ്.◆ നാട്ടിലെ...
11/06/2020



12/06/2020

◆ വന്ദേഭാരത് മിഷൻ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം. ആകെ 386 സർവീസുകൾ; കേരളത്തിലേക്ക് ഏഴുപത്തിയാറ്.

◆ നാട്ടിലെത്തുന്ന വിദേശ പ്രവാസികളുടെ ക്വറന്റയിൻ മാർഗരേഖ പുതുക്കി പ്രഖ്യാപിച്ചു. വീട്ടിൽ ഐസൊലേഷൻ സൗകര്യമുള്ളവർക്ക്‌ വീട്ടിലേക്ക് പോകാം.

◆ യു എ ഇ താമസവിസ ഉള്ളവർ രാജ്യത്തേക്ക് തിരിച്ചെത്തുന്നു. വിദഗ്ദ്ധ തൊഴിലാളികൾക്കായി രാജ്യം കാത്തിരിക്കുന്നുവെന്നും 2,00,000 പ്രവാസികളെങ്കിലും തിരിച്ചെത്തുമെന്നും അധികൃതർ.

◆ അർഹരായ 180 പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ ചാർട്ടേഡ്‌ വിമാനത്തിൽ സൗജന്യ യാത്ര ഒരുക്കി യു എ ഇ സാംസ്‌കാരിക കൂട്ടായ്മ 'ഓർമ്മ'.

◆ വ്യോമ ഗതാഗതം പൂർണ്ണതോതിൽ പുനരാരംഭിക്കാൻ ഒമാൻ ഒരുങ്ങുന്നു.

Address


Alerts

Be the first to know and let us send you an email when The CWN Gulf posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The CWN Gulf:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share