Litnob

Litnob let's Create Interesting Stories

ജനനായകന് വിട:മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
18/07/2023

ജനനായകന് വിട:
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു

01/10/2022

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു🌹
01/10/2022

കോടിയേരി ബാലകൃഷ്ണൻ
അന്തരിച്ചു🌹

𝐋𝐈𝐓𝐄𝐑𝐀𝐋𝐋𝐘  𝐍𝐎𝐁𝐋𝐄  𝐍𝐄𝐖𝐒𝟭𝟳 𝗦𝗘𝗣 𝟮𝟬𝟮𝟮ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ആദ്യമായി ലോകകപ്പിൽ മലയാളി നായകൻ:ട്വന്‍റി 20 ലോകകപ്പിൽ യു.എ...
17/09/2022

𝐋𝐈𝐓𝐄𝐑𝐀𝐋𝐋𝐘 𝐍𝐎𝐁𝐋𝐄 𝐍𝐄𝐖𝐒
𝟭𝟳 𝗦𝗘𝗣 𝟮𝟬𝟮𝟮

ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ആദ്യമായി ലോകകപ്പിൽ മലയാളി നായകൻ:
ട്വന്‍റി 20 ലോകകപ്പിൽ യു.എ.ഇയെ തലശ്ശേരി സ്വദേശി റിസ്‌വാൻ റഊഫ് നയിക്കും

ദുബൈ: ട്വന്‍റി 20 ലോകകപ്പിന് ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ് ഇടം ലഭിച്ചിക്കാത്തതില്‍ നിരാശരാണ് മലയാളികള്‍. എന്നാല്‍ തല്‍ക്കാലം മലയാളികള്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്ന വാര്‍ത്തയാണ് യു.എ.ഇയില്‍ നിന്ന് പുറത്തു വരുന്നത്. ട്വന്‍റി20 ലോകകപ്പിനുള്ള യു.എ.ഇ ടീമില്‍ മൂന്ന താരങ്ങള്‍ മലയാളികളാണ്. അതില്‍ ഒരാള്‍ നായകനും. മലയാളിയായ റിസ്‌വാൻ റഊഫാണ് ഇത്തവണ യു.എ.ഇയെ ടി20 ലോകകപ്പില്‍ നയിക്കുന്നത്.

തലശ്ശേരി സൈദാർപള്ളി സ്വദേശിയാണ് റിസ്‌വാൻ റഊഫ്. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന്‍റെ ടീം പ്രഖ്യാപനം മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ്. ചരിത്രത്തിൽ ആദ്യമായാണ് മലയാളി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ടീം ക്യാപ്റ്റനാകുന്നത്.

റിസ്‌വാൻ റഊഫ് നയിക്കുന്ന യു.എ.ഇ ടീമില്‍ മലയാളി താരങ്ങളായ ബാസിൽ ഹമീദ്, അലിഷാൻ ഷറഫു എന്നിവരും ഇടംപിടിച്ചിട്ടുണ്ട്.15 അംഗ ടീമിൽ ക്യാപ്റ്റനുള്‍പ്പെടെ മൂന്ന് മലയാളികള്‍. ഇതുകൂടാതെ മറ്റൊരു മലയാളി വിഷ്ണു സുകുമാരനെ റിസർവ് താരമായും യു.എ.ഇ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ ഏഷ്യകപ്പ് യോഗ്യത മത്സരത്തിലും റിസ്‌വാനായിരുന്നു യു.എ.ഇ ടീമിന്‍റെ നായകൻ.

ലോകകപ്പിന്‍റെ പ്രാഥമിക റൗണ്ടിലായിരിക്കും യു.എ.ഇ ആദ്യം കളിക്കുക. ഒക്ടോബർ 14 മുതൽ ആരംഭിക്കുന്ന പ്രാഥമിക റൗണ്ടിൽ എഗ്രൂപ്പിൽ ശ്രീലങ്ക, നെതർലാൻഡ്, നമീബിയ ടീമുകളാണ് എതിരാളികൾ. ഇതിൽ നിന്ന് രണ്ട് ടീമുകൾക്ക് അടുത്ത റൗണ്ടിലേക്ക് യോഗ്യത ലഭിക്കും. രണ്ടാം റൌണ്ടില്‍ വമ്പന്മാരായ ഇന്ത്യ, പാകിസ്താൻ, ആസ്ട്രേലിയ ഉൾപ്പെടെയുള്ള ടീമുകളെ നേരിടണം.

16ന് നെതർലാൻഡ്സിനെതിരെയാണ് യു.എ.ഇയുടെ ആദ്യ മത്സരം. അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയിട്ടുള്ള ഏക മലയാളി താരവും റിസ്‌വാൻ തന്നെയാണ്. കഴിഞ്ഞ വർഷം അയർലൻഡിനെതിരെ 136 പന്തിൽ 109 റൺസ് അടിച്ചാണ് അപൂർവ നേട്ടം സ്വന്തമാക്കിയത്.

വാർത്തകൾക്ക്
𝑱𝒐𝒊𝒏 𝑮𝒓𝒐𝒖𝒑 ⬇️
https://chat.whatsapp.com/I8zHn4nmm6R9C5NsgEc5XQ

വയസ് മൂന്ന്, അണ്ടർ 11 ഗെയിമിലെ ഓൾറൗണ്ടര്‍;പേര് കോറി ആഡംസ്ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് കളിക്കാരന്‍. വയസ് വ...
07/09/2022

വയസ് മൂന്ന്, അണ്ടർ 11 ഗെയിമിലെ ഓൾറൗണ്ടര്‍;
പേര് കോറി ആഡംസ്

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് കളിക്കാരന്‍. വയസ് വെറും മൂന്ന്. കൂടാതെ,11 വയസില്‍ താഴെയുള്ളവര്‍ക്കായുള്ള ക്രിക്കറ്റ് കളിയിലെ ഔള്‍ റൌണ്ടര്‍. കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാരനായ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാകും. മൂന്നാം വയസില്‍ ബാറ്റേന്തി നില്‍ക്കുന്ന സച്ചിന്‍റെ ചിത്രം കാണാത്ത ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ കുറവ്. എന്നാല്‍ തെറ്റി. ഇത് കോറി ആഡംസ്, ഇംഗ്ലണ്ടിലെ അത്ഭുത ബാലന്‍.

ഒരു സാധാരണ ക്രിക്കറ്റ് സ്റ്റമ്പിനെക്കാൾ ഉയരം കുറവാണ് കോറി ആഡംസിന്. എന്നാല്‍ തന്‍റെ ഒരു വയസ് മുതല്‍ അവന്‍ ക്രിക്കറ്റ് കളിക്കുന്നു. നഴ്സറിയില്‍ പോകാനുള്ള പ്രായമായില്ലെങ്കിലും 11 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി നടക്കുന്ന ക്രിക്കറ്റ് കളിയിലെ ഓള്‍ റൌണ്ടറാണിവന്‍. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുഞ്ഞ് കോറിക്ക് ഇതുവരെ ഒരു സാധാരണ ടീമിനായി കളിക്കാനായിട്ടില്ല. എങ്കിലും തന്‍റെ അച്ഛന്‍റെ ക്ലബ്ബായ സെന്‍റ് ബ്രിയേല്‍സിന്‍റെ പരിശീലന മത്സരങ്ങളില്‍ അവന്‍ കൃത്യമായി പങ്കെടുക്കുന്നു.

കൂടാതെ ബ്രിട്ടനിലെ 11 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി നടക്കുന്ന മത്സരത്തില്‍ ലിഡ്‌നി സിസിയ്‌ക്കെതിരെ സെന്‍റ് ബ്രിയേൽസിന് വേണ്ടി കോറി ഒരു മത്സരം കളിച്ചിട്ടുണ്ട്. ആ കളിയില്‍ കോറി ആഡംസ് എന്ന മൂന്ന് വയസുകാരന്‍ മൂന്ന് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മാത്രമല്ല പുറത്താകാതെ 12 റണ്‍സും നേടി. കേള്‍ക്കുമ്പോള്‍ അത്ര കാര്യമായി തോന്നുന്നില്ലെങ്കില്‍ ഒന്നു കൂടി കേട്ടോളൂ. കുഞ്ഞ് കോറി പുലര്‍ച്ചെ 5.30 ന് എഴുന്നേറ്റ് തന്‍റെ പരിശീലനം ആരംഭിക്കുന്നു.

ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്റർഷെയറിലെ ലിഡ്‌നിയിൽ നിന്നുള്ള കോറിയുടെ അച്ഛന്‍ ടോം ആഡംസ് (33) പറയുന്നത് 'എനിക്ക് ഓർമ്മയുള്ളത് മുതൽ കോറി കളിക്കുന്നു. അവൻ അത് നന്നായി ഇഷ്ടപ്പെടുന്നു.' എന്നാണ്. 'അവൻ എന്നെക്കാൾ മികച്ചവനാണെന്ന് ഞാൻ സത്യസന്ധമായി പറയും.' മകനെ കുറിച്ച് പറയുമ്പോള്‍ ടോം ആഡംസ് ആവേശഭരിതനാകുന്നു. '11 വയസ്സിന് താഴെയുള്ള ഒരു ഇന്‍റർ-ക്ലബ് മത്സരത്തിൽ വെറും മൂന്ന് പന്തിലാണ് കുഞ്ഞ് കോറി രണ്ട് വിക്കറ്റ് വീഴ്ത്തിയത്. പുറത്താകാതെ 12 റൺസും അവന്‍ നേടി. അതായിരുന്നു ഇതുവരെയുള്ള അവന്‍റെ ഏറ്റവും ഉയർന്ന സ്കോർ. അവൻ ഒരു ബാറ്റ്സ്മാനാണ്. അതേ സമയം നല്ലൊരു ബൗളറും കൂടിയാണ്.' അദ്ദേഹം പറയുന്നു.

സെന്‍റ് ബ്രിയേൽസ് എന്ന പേരിൽ ഒരു പ്രാദേശിക ക്രിക്കറ്റ് ക്ലബ് സ്ഥാപിക്കാന്‍ മുന്‍കൈയേടുത്തത് ടോം ആഡംസാണ്. അതും കോറി ജനിച്ച അതേ വര്‍ഷം -2018 ല്‍. കോറി ജനിച്ച ശേഷം അവനെയും കൂട്ടിക്കൊണ്ടാണ് ടോം തന്‍റെ എല്ലാ കളികള്‍ക്കും പോയത്. അങ്ങനെ കളി കണ്ട് കോറിയും ഒരു ക്രിക്കറ്ററായി മാറി. ഇന്ന് അവന്‍റെ പ്രിയപ്പെട്ട വിനോദം ക്രിക്കറ്റ് തന്നെ.'കോറി 2019 മുതല്‍ എല്ലാ കളിയും കാണാന്‍ എന്‍റെയൊപ്പം വന്നു. അതിനുശേഷം അവന്‍ ബാറ്റും പന്തും കൈയിലെടുത്ത് തുടങ്ങി. രണ്ട് കുട്ടികളുടെ അച്ഛനായ ടോം പറയുന്നു.

'ഒരു വയസ് തികഞ്ഞ് വെറും നാല് മാസം കഴിഞ്ഞപ്പോൾ, അവന് കാര്യങ്ങൾ ശരിയായി ചെയ്യാൻ കഴിയുന്നുണ്ടെന്ന് കണ്ടു. അപ്പോള്‍ ഞങ്ങൾ അവന് ക്രിക്കറ്റ് കിറ്റ് വാങ്ങി നല്‍കി. ചെറിയ ചെറിയ പാഡുകളും കയ്യുറകളും ഓൺലൈനിൽ നിന്ന് അവന് വേണ്ടി വാങ്ങാന്‍ കഴിഞ്ഞു. കിറ്റ് കിട്ടിയതോടെ കളി മാറി. അവന്‍ എല്ലാ ദിവസവും അതിരാവിലെ എഴുന്നേല്‍ക്കും പിന്നെ തന്നോടൊപ്പം കളിക്കാന്‍ എന്നെ നിര്‍ബന്ധിക്കും. അങ്ങനെ ഞാന്‍ അവന്‍റെ പരിശീലകനുമായെന്ന് ടോം പറയുന്നു.

സ്കൂൾ കാലം മുതൽ ക്രിക്കറ്റ് അടക്കമുള്ള സ്പോർട്സ് ഇനങ്ങള്‍ കളിക്കുന്ന ടോം ഇന്നൊരു ബില്‍ഡറാണെങ്കിലും ക്രിക്കറ്റ് കളി ഇപ്പോഴും ഇഷ്ടപ്പെടുന്നു. "ഞങ്ങൾക്കടുത്തുള്ള നെറ്റുകളിൽ പരിശീലിക്കാൻ ഞാൻ പലപ്പോഴും അവനെ കൊണ്ടുപോകാറുണ്ട്, ഒരു ക്രിസ്മസിന് അവന് സമ്മാനമായി ഒരു ചെറിയ ബൗളിംഗ് മെഷീൻ നൽകി. പിന്നെ രാവിലെ എഴുന്നേക്കുമ്പോഴേ അവന്‍ പറയുന്നത് 'അച്ഛാ, എനിക്ക് താഴെ ഇറങ്ങി പാഡിംഗ് ചെയ്യണം, നമ്മുക്ക് കളിക്കാം' എന്നാണ്.

ഇപ്പോള്‍ അവനുണരുമ്പോള്‍ ഞാനും എഴുന്നേല്‍ക്കുമെന്ന് ടോം. 'ഞങ്ങളുടെ ക്ലബ്ബിൽ 9 വയസ്സിന് താഴെയുള്ള ഒരു ജൂനിയർ വിഭാഗമുണ്ട് . എന്നാല്‍ പ്രായം തികയാത്തതിനാല്‍ അവന് ഇതുവരെ ടീമിനൊപ്പം ചേരാനായിട്ടില്ല. അവന്‍റെ പ്രായത്തിലുള്ള കുട്ടികൾക്ക് ബാറ്റ് എടുക്കാൻ പോലും അറിയില്ല. അപ്പോഴാണ് കോറി കുഞ്ഞുങ്ങൾക്ക് വളരെ ബുദ്ധിമുട്ടുള്ള രീതിയിൽ പന്ത് ബൌള്‍ ചെയ്യുന്നത്.' ടോം കൂട്ടിച്ചേര്‍ത്തു. വലുതാകുമ്പോൾ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനൊപ്പം ലോകം ചുറ്റിക്കറങ്ങാനാണ് കോറിയുടെ സ്വപ്നമെന്നും ടോം പറയുന്നു.

വാർത്തകൾക്ക്
𝑱𝒐𝒊𝒏 𝑮𝒓𝒐𝒖𝒑 ⬇️
https://chat.whatsapp.com/I8zHn4nmm6R9C5NsgEc5XQ

  എ. എൻ. ഷംസീർ A N Shamseer കേരള നിയമസഭാ സ്പീക്കർ
02/09/2022


എ. എൻ. ഷംസീർ A N Shamseer
കേരള നിയമസഭാ സ്പീക്കർ

തലശ്ശേരിയിൽ മുഹമ്മദ് റഫിയുടെ ഗാനങ്ങൾ പെയ്തിറങ്ങിതലശ്ശേരി:  അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ പാദ സ്പർശം പതിച്ച മുബാറക്ക സ്കൂ...
29/08/2022

തലശ്ശേരിയിൽ മുഹമ്മദ് റഫിയുടെ ഗാനങ്ങൾ പെയ്തിറങ്ങി

തലശ്ശേരി: അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ പാദ സ്പർശം പതിച്ച മുബാറക്ക സ്കൂൾ അങ്കണത്തിൽ ഒരിക്കൽ കൂടി റഫിയുടെ മനേഹരമായ ഗാനങ്ങൾ പെയ്തിറങ്ങി. റഫി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച
റഫി ഓർമകൾ അയവിറക്കി "മേരി ആവാസ് സുനോ" എന്ന മുഹമ്മദ് റഫി മെഹ്ഫിൽലാണ് ഗാനാസ്വാദകർക്ക് ആവേശമായി റഫി ആലപിച്ച ഗാനങ്ങൾ പെയ്തിറങ്ങിയത് .

കോഴിക്കോട്ടെ റഫി ഫൗണ്ടേഷൻ സ്ഥാപക സെക്രട്ടറിയും മുൻ പ്രസിഡൻ്റുമായ എഞ്ചിനീയർ ടി.പി.എം ഹാഷിർ അലി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദ് റഫിയുടെ സ്മരണക്കായി മുബാറക്ക സ്കൂളിൽ സ്മാർട്ട് ക്ലാസ് തുടങ്ങാൻ അദ്ദേഹം അര ലക്ഷം രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്തു. മുഹമ്മദ് റഫിയുടെ പേരിൽ തലശ്ശേരിയിൽ സ്മാരകം പണിയാൻ ഉന്നതലങ്ങളിൽ സമ്മർദ്ദം ചെലുത്തണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സംഘാടകരോട് അഭ്യർത്ഥിച്ചു.

പ്രൊഫ. എ. പി. സുബൈർ റഫിയുടെ തലശ്ശേരി സന്ദർശനത്തെ അനുസ്മരിച്ച് പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ സി. ഹാരിസ് ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സാജിദ് മാസ്റ്റർ പ്രസംഗിച്ചു. പി. ടി. എ. പ്രസിഡൻ്റ് മെഹ്രൂഫ് സ്വാഗതവും ഹാഷിം നന്ദിയും പറഞ്ഞു. തുടർന്ന് പ്രശസ്ത റഫി ഗായകരായ പി.കെ.മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് റഫീഖ് എന്നിവരും ജിഷാ ഉമേഷും ചേർന്ന് മനോഹരമായ ഗാനങ്ങൾ ആലപിച്ച് സദസിനെ അക്ഷരാർത്ഥത്തിൽ ആവേശഭരിതരാക്കി.

𝑱𝒐𝒊𝒏 𝑮𝒓𝒐𝒖𝒑 ⬇️
https://chat.whatsapp.com/I8zHn4nmm6R9C5NsgEc5XQ

എം.വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിതിരുവനന്തപുരം:  എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി. കോടിയേരി ബാലകൃഷ്ണന് പക...
28/08/2022

എം.വി ഗോവിന്ദൻ
സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി. കോടിയേരി ബാലകൃഷ്ണന് പകരക്കാരനായി എം.വി.ഗോവിന്ദനെ സിപിഎം നിയോഗിച്ചു. കോടിയേരിക്ക് ചുമതല നിർവഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആണ് തീരുമാനമെന്നാണ് വിശദീകരണം.

ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.വിജയരാഘവൻ, എം.എ.ബേബി എന്നിവർ പങ്കെടുത്ത സംസ്ഥാന സമിതി യോഗമാണ് തീരുമാനമെടുത്തത്. ഇ.പി.ജയരാജന്റെ അധ്യക്ഷതയിലായിരുന്നു സംസ്ഥാന സമിതി ചേർന്നത്.

രാവിലെ ചേർന്ന സിപിഎം സംസ്ഥാന സംസ്ഥാന സെക്രട്ടേറിയറ്റ്, ഒഴിയാമെന്ന കോടിയേരി ബാലകൃഷ്ണന്റെ തീരുമാനത്തിന് അംഗീകാരം നൽകിയിരുന്നു. അവധിയിൽ പോകാം എന്ന നിർദേശം സെക്രട്ടേറിയറ്റ് മുന്നോട്ടു വച്ചെങ്കിലും ഒഴിയാമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു കോടിയേരി. തുടർന്ന് ഈ തീരുമാനം സെക്രട്ടേറിയറ്റ് അംഗീകരിച്ചു. കോടിയേരിക്ക് പകരക്കാരനെ നിശ്ചയിക്കുന്നതിനെ ചൊല്ലിയായിയരുന്നു പിന്നീട് ചർച്ച.

പിബി അംഗം എ.വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ.ബാലൻ, ഇ.പി.ജയരാജൻ എന്നിവരുടെ പേരുകളായിരുന്നു പരിഗണനയിൽ. സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി കോടിയേരിയെ നേരിൽക്കണ്ട് തീരുമാനം അറിയിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കോടിയേരി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. നാളെ അദ്ദേഹം ചികിത്സയ്ക്കായി ചെന്നൈക്ക് തിരിക്കും.

സംഘടനപരമായ നിലപാടിൽ ഉറച്ച് മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. പരമാവധി എല്ലാവരേയും ചേർത്ത് മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസ്ഥാനം ഒഴിയുമോ, മന്ത്രിസഭയിലെ പകരക്കാരൻ ആര് എന്നുള്ള ചോദ്യങ്ങൾക്ക് പാർട്ടി തീരുമാനിക്കും എന്നായിരുന്നു പ്രതികരണം. കോടിയേരി ബാലകൃഷ്ണനെ എം.വി.ഗോവിന്ദൻ സന്ദർശിച്ചു.

നിലവിൽ കേന്ദ്ര കമ്മിറ്റി അംഗമാണ് എം വി ഗോവിന്ദൻ. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി, സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി, മലബാർ ടൂറിസം സൊസൈറ്റി ചെയർമാൻ എന്നീ ചുമതലകൾ അദ്ദേഹം നിർവഹിച്ചിരുന്നു.

𝑱𝒐𝒊𝒏 𝑮𝒓𝒐𝒖𝒑 ⬇️
https://chat.whatsapp.com/I8zHn4nmm6R9C5NsgEc5XQ

Big M's ♥️🔥
20/08/2022

Big M's ♥️🔥



തലശ്ശേരി സ്വദേശി റിസ്​വാൻ റഊഫ് യു.എ.ഇ ദേശീയ ക്രിക്കറ്റ്​ ടീം നായകൻദുബൈ : യു.എ.ഇ ​ദേശീയ ക്രിക്കറ്റ് ടീമിന്‍റെ​ ചരിത്രത്തി...
18/08/2022

തലശ്ശേരി സ്വദേശി റിസ്​വാൻ റഊഫ്
യു.എ.ഇ ദേശീയ ക്രിക്കറ്റ്​ ടീം നായകൻ

ദുബൈ : യു.എ.ഇ ​ദേശീയ ക്രിക്കറ്റ് ടീമിന്‍റെ​ ചരിത്രത്തിൽ ആദ്യമായി​ മലയാളി നായകൻ. തലശ്ശേരി സൈദാർ പള്ളി ചുണ്ടങ്ങപോയിൽ പുതിയപുരയിൽ റിസ്​വാൻ റഊഫാണ്​ ടീം നായകനായി തെരഞ്ഞെടുത്തത്​. ശനിയാഴ്ച മുതൽ ഒമാനിൽ നടക്കുന്ന ഏഷ്യ കപ്പ്​ യോഗ്യത മത്സരത്തിൽ റിസ്​വാൻ യു.എ.ഇയെ നയിക്കും.

യോഗ്യത നേടിയാൽ ആഗസ്റ്റ്​ 27ന്​ ആരംഭിക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യ, പാകിസ്താൻ ടീമുകൾക്കെതിരെ യു.എ.ഇക്ക്​ മത്സരിക്കാൻ കഴിയും. റിസ്​വാന്​ പുറമെ മലയാളി താരങ്ങളായ ബാസിൽ ഹമീദ്​, അലിഷാൻ ഷറഫു എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്​.

𝑱𝒐𝒊𝒏 𝑮𝒓𝒐𝒖𝒑 ⬇️
https://chat.whatsapp.com/I8zHn4nmm6R9C5NsgEc5XQ

കടല്‍ കടന്നൊരു 'കടല്‍ സൂപ്രണ്ട് ' :അവശനിലയില്‍ തലശ്ശേരിയിൽ തലശ്ശേരി : ആഴക്കടലില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വന്തമായൊ...
18/08/2022

കടല്‍ കടന്നൊരു 'കടല്‍ സൂപ്രണ്ട് ' :
അവശനിലയില്‍ തലശ്ശേരിയിൽ

തലശ്ശേരി : ആഴക്കടലില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വന്തമായൊരു സൂപ്രണ്ടുണ്ട്. കടല്‍ സൂപ്രണ്ട്. കാര്യം ആള് സൂപ്രണ്ടായതിനാല്‍ അപൂര്‍വ്വമായി മാത്രമാണ് മത്സ്യത്തൊഴിലാളികള്‍ പോലും ഉള്‍ക്കടലില്‍ വച്ച് സൂപ്രണ്ടിനെ കാണാറുണ്ട്. ആരാണ് ഈ സൂപ്രണ്ടെന്നല്ലേ ? 'നീലമുഖി' (Masked b***y) പക്ഷിയെ മത്സ്യത്തൊഴിലാളികൾ വിളിക്കുന്ന വിളിപ്പേരാണ് 'കടൽ സൂപ്രണ്ട്'. ഉള്‍ക്കടലില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന കടല്‍ സൂപ്രണ്ടിനെ കഴിഞ്ഞ ദിവസം തലശ്ശേരിയിലെ മത്സ്യതൊഴിലാളികള്‍ക്ക് അവശനിലയില്‍ ലഭിച്ചു. കടല്‍ സൂപ്രണ്ടിന്‍റെ മറ്റൊരു പേരാണ് കടല്‍ വാത്ത.

തലശ്ശേരിയിലെ മത്സ്യതൊഴിലാളികള്‍ നീലമുഖിയെ അവശനിലയില്‍ കണ്ടെത്തിയപ്പോള്‍ അതിന്‍റെ ദേഹം നിറയെ ചെള്ള് നിറഞ്ഞ നിലയിലായിരുന്നു. ഒടുവിൽ കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നിർദേശ പ്രകാരം കണ്ണൂരിലെ മൃഗസ്‌നേഹി കൂട്ടായ്മയ ആയ പ്രസാദ് ഫാൻസ്‌ അസോസിയേഷൻ പ്രവർത്തകൻ വിജിലേഷും സംഘവും നീലമുഖയുടെ സംരക്ഷണം ഏറ്റെടുത്തു.

'പ്രസാദ്' എന്ന ആനയുടെ സംരക്ഷണത്തിന് വേണ്ടി രൂപീകരിക്കുകയും പിന്നീട് 'മൃഗസ്‌നേഹി കൂട്ടായ്മ' ആയി പ്രവർത്തിച്ച് വരുന്ന വിപുലമായ സൗഹൃദ സംഘമാണ് പ്രസാദ് ഫാൻസ്‌ അസോസിയേഷൻ. മൃഗസ്‌നേഹി കൂട്ടായ്മ നീലമുഖിയെ ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സ നൽകി.
'ടിറ്റ്സ്' എന്ന അണുബാധയാണ് നീലമുഖിക്കുള്ളതെന്നും രോഗം മാറിയാൽ ഉടൻ ആഴക്കടലിലേക്ക് തന്നെ തിരിച്ചു കൊണ്ടുവിടുമെന്നും വൈൽഡ് ലൈഫ് റെസ്ക്യൂവർ മനോജ്‌ കാമനാട്ട് മാധവൻ പറഞ്ഞു.

കേരളത്തിൽ അത്യാപൂർവമായെ നീലമുഖിയെ കാണാറുള്ളൂ. പ്രജനനത്തിനും വിശ്രമത്തിനുമാണ് ഇവ സാധാരണ കരയിലേക്ക് എത്താറുള്ളത്. കടലിൽ കഴിഞ്ഞ ദിവസങ്ങളിൽ കാലാവർഷം ശക്തമായപ്പോൾ ശക്തമായ കാറ്റിൽപ്പെട്ട് ദിശതെറ്റി കേരളക്കരയില്‍ എത്തിയാതാകാനാണ് സാധ്യത.

കടൽ പക്ഷിയായതിനാല്‍ 7 മീറ്റർ ഉയരത്തിലും മൂന്ന് മീറ്റർ താഴ്ചയിലും മാത്രമേ ഇവയ്ക്ക് പറക്കാൻ ആകുകയുള്ളൂ. ചാര നിറത്തിൽ ആണ് കാലുകൾ അറ്റ്ലാന്‍റിക് സമുദ്രം, ശാന്ത സമുദ്രം, ഇന്ത്യൻ മഹാ സമുദ്രം, ചെറു ദ്വീപുകൾ, ഒമാൻ എന്നിവിടങ്ങളിലാണ് പ്രധാനമായും നീലമുഖിയെ കാണാറുള്ളത്.

വംശ നാശ ഭീഷണി നേരിടുന്നതിനാൽ ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്ചർ (IUCN)ചുവപ്പ് പട്ടികയിൽ ഉൾപെടുത്തിയ പക്ഷിയാണ് കടല്‍ സൂപ്രണ്ട്. കഴിഞ്ഞ ജൂണില്‍ കേരളത്തില്‍ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന 'കറുത്ത കടൽ ആള' (Sooty Tern)യെ മഞ്ചേരി ചെറുകുളം ഇ കെ സി കോളേജിനോട് ചേർന്ന വലിയ പാറയിൽ പക്ഷി നിരീക്ഷകനുമായ ശബരി ജാനകി കണ്ടെത്തിയിരുന്നു. ഇതിന് പുറകെയാണ് ഇപ്പോള്‍ കടല്‍ വാത്തയെ കണ്ടെത്തുന്നത്.

Join Whatsapp : https://chat.whatsapp.com/I8zHn4nmm6R9C5NsgEc5XQ

Freedom is something you have to fight for. We have fought hard to earn it, so let’s celebrate our freedom. Never let go...
14/08/2022

Freedom is something you have to fight for. We have fought hard to earn it, so let’s celebrate our freedom. Never let go of it and always carry it in your heart.

Happy Independence Day 🇮🇳


Address


Alerts

Be the first to know and let us send you an email when Litnob posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share