News1

News1 media & news company

26/07/2024

പുതിയ സൈബർ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പോലീസ്

പുതിയ സൈബർ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പോലീസ്. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് മുന്നറിയിപ്പ്.

ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണ്ണ രൂപം

നിങ്ങൾ അയച്ച പാഴ്സലിൽ മയക്കുമരുന്ന് കണ്ടെത്തിയെന്നോ നിങ്ങൾ ഏതോ കുറ്റകൃത്യം ചെയ്തതായി തെളിവുണ്ടെന്നോ പറഞ്ഞ് പോലീസിൻ്റെയോ മറ്റേതെങ്കിലും അന്വേഷണ ഏജൻസിയുടെയോ പേരിൽ ആരെങ്കിലും നിങ്ങളെ വിളിച്ചേക്കാം. മുതിർന്ന പോലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വീഡിയോ കോളിൽ ആണ് തട്ടിപ്പുകാർ എത്തുന്നത്. നിങ്ങളുടെ അക്കൗണ്ടിലെ പണം പരിശോധനയ്ക്കായി റിസർവ് ബാങ്കിലേയ്ക്ക് ഓൺലൈനിൽ അയയ്ക്കാനായി അവർ ആവശ്യപ്പെടും. നിങ്ങൾ വിർച്വൽ അറസ്റ്റിൽ ആണെന്നും പറയും.

ഒരിക്കലും ഇത്തരം തട്ടിപ്പിൽ വീഴരുത്. ഉടൻ തന്നെ 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ ബന്ധപ്പെടുക.

https://www.facebook.com/News1-112244958123383/

*NEWS 1 Link 3️⃣*
https://chat.whatsapp.com/FSjnpoFkYIYKesWKSqvfR5

NEWS 1 ന്റെ വാട്സാപ്പ് ചാനൽ ലിങ്ക്:
https://whatsapp.com/channel/0029Va68eEqGJP8QrfKAjl1

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് പുതുതായി അനുവദിച്ച ബൈക്കുകൾ ഫ്ലാഗ് ഓഫ് ചെയ്തു പോലീസിൻ്റെ ആധുനിക വത്കരണത്തിൻ്റെ ഭാഗമായി പ...
26/07/2024

വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് പുതുതായി അനുവദിച്ച ബൈക്കുകൾ ഫ്ലാഗ് ഓഫ് ചെയ്തു

പോലീസിൻ്റെ ആധുനിക വത്കരണത്തിൻ്റെ ഭാഗമായി പാലക്കാട്‌ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് പുതുതായി അനുവദിച്ച ഓഫ് റോഡ്, ഹിൽ ഡ്രൈവിനും അനുയോജ്യമായ ബൈക്കുകളുടെ ഫ്ലാഗ് ഓഫ് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് IPS ജില്ലാ പോലീസ് ആസ്ഥാനത്ത് നിർവഹിച്ചു, ചടങ്ങിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എം കൃഷ്ണൻ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി അബ്ദുൽ മുനീർ, MT SI, മറ്റ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

https://www.facebook.com/News1-112244958123383/

*NEWS 1 Link 3️⃣*
https://chat.whatsapp.com/FSjnpoFkYIYKesWKSqvfR5

NEWS 1 ന്റെ വാട്സാപ്പ് ചാനൽ ലിങ്ക്:
https://whatsapp.com/channel/0029Va68eEqGJP8QrfKAjl1

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ, പാവങ്ങളെ മറന്ന കേന്ദ്ര ബഡ്ജറ്റിനെതിരെ കെഎസ്കെടിയുപ്രതിഷേധപ്രകടനവും യോഗങ്ങളുംശ്രീകൃഷ...
26/07/2024

കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ, പാവങ്ങളെ മറന്ന കേന്ദ്ര ബഡ്ജറ്റിനെതിരെ കെഎസ്കെടിയു
പ്രതിഷേധപ്രകടനവും യോഗങ്ങളും

ശ്രീകൃഷ്ണപുരം: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനക്കും പാവങ്ങളോടുള്ള നിഷേധ നിലപാടുകൾക്കുമെതിരെ കെഎസ്കെടിയു വില്ലേജ് കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണയും വിശദീകരണ യോഗങ്ങളും നടത്തി.

ശ്രീകൃഷ്ണപുരത്ത്
ജില്ലാ വൈസ് പ്രസിഡൻ്റ് പി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. പി ശ്രീജ അധ്യക്ഷയായി. പുലാപ്പറ്റയിൽ ഏരിയ സെക്രട്ടറി വി പ്രജീഷ്കുമാർ ഉദ്ഘാടനം ചെയ്തു. കെ മോഹൻദാസ് അധ്യക്ഷനായി. എളമ്പുലാശേരി പൊമ്പ്രയിൽ ഏരിയ വൈസ് പ്രസിഡന്റ് എ ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. റെജിമോൻ അധ്യക്ഷനായി. മണ്ണമ്പറ്റ പുളിയക്കാട്ടുതെരുവിൽ ഏരിയ നിർവ്വാഹക സമിതി അംഗം വി കെ രാധിക ഉദ്ഘാടനം ചെയ്തു. സി ഹരിദാസൻ അധ്യക്ഷനായി.
തിരുവാഴിയോട് പി കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. സി പി സുധാകരൻ അധ്യക്ഷനായി. വെള്ളിനേഴിയിൽ കെ വി കുമാരൻ ഉദ്ഘാടനം ചെയ്തു. സി നാരായണൻകുട്ടി അധ്യക്ഷനായി.

https://www.facebook.com/News1-112244958123383/

*NEWS 1 Link 3️⃣*
https://chat.whatsapp.com/FSjnpoFkYIYKesWKSqvfR5

NEWS 1 ന്റെ വാട്സാപ്പ് ചാനൽ ലിങ്ക്:
https://whatsapp.com/channel/0029Va68eEqGJP8QrfKAjl1

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

മണ്ണമ്പറ്റ അക്ഷരശ്രീ എഎൽപി സ്ക്കൂളിൽ കുട്ടികളുടെ കലാ സാഹിത്യവേദിയുടെ തുടക്കംകുറിച്ചു. കുലുക്കിലിയാട് എസ് വി എ യു പി സ്ക്...
26/07/2024

മണ്ണമ്പറ്റ അക്ഷരശ്രീ എഎൽപി സ്ക്കൂളിൽ കുട്ടികളുടെ കലാ സാഹിത്യവേദിയുടെ തുടക്കംകുറിച്ചു. കുലുക്കിലിയാട് എസ് വി എ യു പി സ്ക്കൂളിലെ സംഗീത അധ്യാപികയായ സുധ കെ പി പരിപാടി ഉദ്ഘാടനം ചെയ്തു

https://www.facebook.com/News1-112244958123383/

*NEWS 1 Link 3️⃣*
https://chat.whatsapp.com/FSjnpoFkYIYKesWKSqvfR5

NEWS 1 ന്റെ വാട്സാപ്പ് ചാനൽ ലിങ്ക്:
https://whatsapp.com/channel/0029Va68eEqGJP8QrfKAjl1

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

https://youtu.be/chw76wN8d2Q?si=9rJo453-W8s4rznq

മണ്ണമ്പറ്റ അക്ഷരശ്രീ എഎൽപി സ്ക്കൂളിൽ കുട്ടികളുടെ കലാ സാഹിത്യവേദിയുടെ തുടക്കംകുറിച്ചു. കുലുക്കിലിയാട് എസ് വി ...

നാഷണൽ എക്സ് സർവീസ് മെൻ കോഡിനേഷൻ കമ്മിറ്റി ശ്രീകൃഷ്ണപുരം യൂണിറ്റ് കാർഗിൽ വിജയദിവസത്തിന്റെ രജതജൂബിലി വർഷത്തിൽ രാജ്യസുരക്ഷയ...
26/07/2024

നാഷണൽ എക്സ് സർവീസ് മെൻ കോഡിനേഷൻ കമ്മിറ്റി ശ്രീകൃഷ്ണപുരം യൂണിറ്റ് കാർഗിൽ വിജയദിവസത്തിന്റെ രജതജൂബിലി വർഷത്തിൽ രാജ്യസുരക്ഷയ്ക്കായി ജീവൻ ബലിയർപ്പിച്ച 527 ധീര ജവാന്മാരെ സ്മരിച്ചു

https://www.facebook.com/News1-112244958123383/

*NEWS 1 Link 3️⃣*
https://chat.whatsapp.com/FSjnpoFkYIYKesWKSqvfR5

NEWS 1 ന്റെ വാട്സാപ്പ് ചാനൽ ലിങ്ക്:
https://whatsapp.com/channel/0029Va68eEqGJP8QrfKAjl1

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

https://youtu.be/F8eczPtDmdo?si=uGU_sJKs0W80tCvM

നാഷണൽ എക്സ് സർവീസ് മെൻ കോഡിനേഷൻ കമ്മിറ്റി ശ്രീകൃഷ്ണപുരം യൂണിറ്റ് കാർഗിൽ വിജയദിവസത്തിന്റെ രജതജൂബിലി വർഷത്തിൽ ...

ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ സമഗ്ര നെൽകൃഷി വികസന പദ്ധതിക്ക് തുടക്കമായിശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വ...
26/07/2024

ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ സമഗ്ര നെൽകൃഷി വികസന പദ്ധതിക്ക് തുടക്കമായി

ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ സമഗ്ര നെൽകൃഷി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് രണ്ടാം വിളക്കായുള്ള നെൽവിത്ത് വിതരണം നടത്തി. പൊൻമണി സുപ്രിയ ഇനങ്ങളിലെ വിത്തുകളാണ് വിതരണം ചെയ്യുന്നത്. കിലോക്ക് 42 രൂപ വിലവരുന്ന നെൽവിത്തിൽ 37 രൂപ പദ്ധതി സഹായവും 5 രൂപ കർഷകൻ്റെ വിഹിതവുമാണ്.
ജനകീയാസൂത്രണം 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിച്ച ഈ പദ്ധതിയിൽ കർഷകർക്ക് നെൽവിത്ത്, ചുണ്ണാമ്പ്, ഡെയ്ഞ്ച വിത്ത്, ജൈവ കീടനാശിനി, ഒന്നും രണ്ടും വിളയിറക്കുന്നതിനായി
ഉഴവു കൂലി തുടങ്ങിയ സഹായങ്ങളാണ് ലഭിക്കുക
ചുണ്ണാമ്പിന് കിലോക്ക് 9 രൂപ സബ്സിഡി അനുവദിക്കുന്ന പദ്ധതിയിൽ ജൈവ കീടനാശിനിയായ സ്യൂഡോമോണസ്, ഡെയ്ഞ്ച വിത്ത് എന്നിവ പൂർണ്ണമായും സൗജന്യമാണ്.

12,84,000 രൂപ വകയിരുത്തി ഗ്രാമപഞ്ചായത്തിലെ 10 പാടശേഖരങ്ങളിലായി 80 ഹെക്ടർ സ്ഥലത്ത് കൃഷിയിറക്കുന്ന നെൽകർഷകർക്ക് പദ്ധതി ആനുകൂല്യം ലഭിക്കും.

പ്രസിഡൻ്റ് സി രാജിക ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എം സുകുമാരൻ അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സി ഹരിദാസൻ, പഞ്ചായത്ത് അംഗങ്ങളായ കെ കോയ, കെ കെ ലിനി, കെ രാജശ്രീ, സി ജയശ്രീ, എം കെ ദ്വാരകാനാഥൻ,
സെക്രട്ടറി എസ് ജയപ്രകാശ്, അസിസ്റ്റൻ്റ് കൃഷി ഓഫീസർ കെ കൃഷ്ണദാസ്, കാർഷിക വികസന സമിതി അംഗങ്ങളായ പാലാംകുഴി മണികണ്ഠൻ, ഭാസ്കരൻ കൊമ്പത്ത് എന്നിവർ പങ്കെടുത്തു.

https://www.facebook.com/News1-112244958123383/

*NEWS 1 Link 3️⃣*
https://chat.whatsapp.com/FSjnpoFkYIYKesWKSqvfR5

NEWS 1 ന്റെ വാട്സാപ്പ് ചാനൽ ലിങ്ക്:
https://whatsapp.com/channel/0029Va68eEqGJP8QrfKAjl1

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

26/07/2024
പെരുമാങ്ങോട് എഎൽപി സ്ക്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും  പൂന്തോട്ട നവീകരണ പ്രവൃത്തിയും നടന്നുശ്രീകൃഷ്ണപുരം : പെരുമാങ്ങോ...
26/07/2024

പെരുമാങ്ങോട് എഎൽപി സ്ക്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും പൂന്തോട്ട നവീകരണ പ്രവൃത്തിയും നടന്നു

ശ്രീകൃഷ്ണപുരം : പെരുമാങ്ങോട് എഎൽപി സ്ക്കൂളിലെ 2024-25 അധ്യയന വർഷത്തിലെ വിവിധ ക്ലബുകളുടെ പ്രവർത്തനോദ്ഘാടനം സ്കൂളിൻ്റെ SWC ചെയർമാനായ സി സി ജയശങ്കർ മാസ്റ്ററും ക്ലസ്റ്റർ കോഡിനേറ്ററായ എബിൻ ബേബിയും നിർവ്വഹിച്ചു. ഹരിതാഭം പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്ക്കൂൾ പിടിഎ അംഗങ്ങളും SWC അംഗങ്ങളും കുട്ടികളുംചേർന്ന് വിദ്യാലയത്തിൻ്റെ പുറത്തുള്ള പൂന്തോട്ടം നവീകരിച്ച് വൃത്തിയാക്കി. പുതിയ ചെടികൾ നട്ടുപിടിപ്പിച്ചുകൊണ്ട് വിദ്യാലയമുറ്റം ആകർഷകമാക്കി. പിടിഎ പ്രസിഡണ്ട് കെ ദേവരാജൻ, SWC ചെയർമാൻ സി സി ജയശങ്കർ മാസ്റ്റർ, മാതൃസംഗമം കൺവീനർ രജനി, ഹെഡ്മാസ്റ്റർ എ ദിനേഷ് എന്നിവർ ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

https://www.facebook.com/News1-112244958123383/

*NEWS 1 Link 3️⃣*
https://chat.whatsapp.com/FSjnpoFkYIYKesWKSqvfR5

NEWS 1 ന്റെ വാട്സാപ്പ് ചാനൽ ലിങ്ക്:
https://whatsapp.com/channel/0029Va68eEqGJP8QrfKAjl1

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകളുടെ ആശങ്ക അകറ്റണം: വി ആര്‍  മഹിളാമണിഒറ്റപ്പെട്ട് ജീവിക്കുന്ന പ്രായമായ സ്ത്രീകളുടെ ആശങ്ക...
26/07/2024

ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകളുടെ ആശങ്ക അകറ്റണം: വി ആര്‍ മഹിളാമണി

ഒറ്റപ്പെട്ട് ജീവിക്കുന്ന പ്രായമായ സ്ത്രീകളുടെ ആശങ്കയകറ്റാന്‍ സാമൂഹിക ഇടപെടല്‍ വേണമെന്ന് വനിതാ കമ്മിഷന്‍ അംഗം വി ആര്‍ മഹിളാമണി പറഞ്ഞു. പാലക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.

വിവിധ കാരണങ്ങളാല്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരായ സ്ത്രീകള്‍ ഒട്ടേറെ ആശങ്കകള്‍ അനുഭവിക്കുന്നുണ്ട്. ഈ വിഷയം വനിതാ കമ്മിഷന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും. സമൂഹത്തിന്റെ മനോഭാവ മാറ്റത്തിനായി കുടുംബശ്രീ, ജാഗ്രതാ സമിതി അംഗങ്ങള്‍ക്ക് പരിശീലനവും പൊതുജനങ്ങള്‍ക്കായി സെമിനാറുകളും നടത്തും. പ്രായമായവരോടുള്ള സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാന്‍ സമൂഹത്തെ പ്രാപ്തമാക്കുന്ന രീതിയിലുള്ള ഇടപെടലുകളുണ്ടാകും.

എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ അധ്യാപകരോട് മോശമായി പെരുമാറുകയും ആനുകൂല്യങ്ങള്‍ തടയുന്നതിനായി ഇടപെടല്‍ നടത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ പരാതിയായി വരുന്നുണ്ട്. മാനേജര്‍മാര്‍ വ്യക്തിതാത്പര്യങ്ങള്‍ക്ക് അനുസരിച്ച് പെരുമാറുകയും അധ്യാപകരില്‍ കടുത്ത മാനസിക സമ്മര്‍ദമുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യം ചിലയിടത്തെങ്കിലും തുടരുന്നുണ്ട്. ഈ വിഷയത്തില്‍ എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരുടെ അധികാരപരിധി സര്‍ക്കാര്‍ നിശ്ചയിക്കണമെന്ന് ആവശ്യപ്പെടുമെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.

ഗാര്‍ഹികപീഡനങ്ങള്‍, ഭാര്യയുടെയും കുട്ടികളുടെയും സംരക്ഷണം, വൃദ്ധ മാതാപിതാക്കളുടെ സംരക്ഷണം തുടങ്ങിയ പരാതികളാണ് കമ്മിഷന് മുമ്പിലെത്തിയത്. ജില്ലാതല അദാലത്തില്‍ ആകെ 21 പരാതികള്‍ പരിഹരിച്ചു. 20 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ആകെ 41 പരാതികളാണ് പരിഗണിച്ചത്. അഡ്വ. സി ഷീബ, കൗണ്‍സലര്‍ ഡിംപിള്‍ മരിയ എന്നിവര്‍ പങ്കെടുത്തു.

https://www.facebook.com/News1-112244958123383/

*NEWS 1 Link 3️⃣*
https://chat.whatsapp.com/FSjnpoFkYIYKesWKSqvfR5

NEWS 1 ന്റെ വാട്സാപ്പ് ചാനൽ ലിങ്ക്:
https://whatsapp.com/channel/0029Va68eEqGJP8QrfKAjl1

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

ഉപതെരഞ്ഞെടുപ്പ്: പാലക്കാട്‌ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ അവധി പ്രഖ്യാപിച്ചുഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൊല്ലങ്കോട് ബ്ലോക്ക് പ...
26/07/2024

ഉപതെരഞ്ഞെടുപ്പ്: പാലക്കാട്‌ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ അവധി പ്രഖ്യാപിച്ചു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ പാലത്തുള്ളി ഡിവിഷന്‍, തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ മുണ്ടമ്പലം വാര്‍ഡ്, ഷോളയൂര്‍ ഗ്രാമപഞ്ചായത്തിലെ കോട്ടത്തറ വാര്‍ഡ്, മങ്കര ഗ്രാമപഞ്ചായത്തിലെ കൂരാത്ത് വാര്‍ഡ്, പുതുനഗരം ഗ്രാമപഞ്ചായത്തിലെ തെക്കത്തിവട്ടാരം വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ജൂലൈ 30ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പോളിങ് സ്‌റ്റേഷനുകളായി തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂലൈ 29നും അവധിയായിരിക്കും.

https://www.facebook.com/News1-112244958123383/

*NEWS 1 Link 3️⃣*
https://chat.whatsapp.com/FSjnpoFkYIYKesWKSqvfR5

NEWS 1 ന്റെ വാട്സാപ്പ് ചാനൽ ലിങ്ക്:
https://whatsapp.com/channel/0029Va68eEqGJP8QrfKAjl1

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

പാലക്കാട്‌ ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗം ചേര്‍ന്നുപാലക്കാട്‌ ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗം അഡീഷണല്‍ ജില്ലാ മജിസ്‌ട...
26/07/2024

പാലക്കാട്‌ ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗം ചേര്‍ന്നു

പാലക്കാട്‌ ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സംശുദ്ധ സിവില്‍ സര്‍വീസിന് പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അഴിമതിരഹിത സര്‍വീസാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മുതലമടയിലെ അനധികൃത ക്വാറി സംബന്ധമായ പരാതികളില്‍ പൊലീസ്, റവന്യു, ബന്ധപ്പെട്ട പഞ്ചായത്ത്, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു.

ജില്ലാതലത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് വിജിലന്‍സ് സ്‌ക്വാഡുകള്‍ മിന്നല്‍ പരിശോധന നടത്തണമെന്ന ആവശ്യമുയര്‍ന്നു. മത്സ്യം, മാംസം, പാലുല്‍പ്പന്നങ്ങള്‍, ബേക്കറി വിഭവങ്ങള്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കളില്‍ കാര്യക്ഷമമായ പരിശോധന വേണമെന്ന ആവശ്യത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പിനോട് നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. നികുതി വെട്ടിച്ച് അമിതഭാരം കയറ്റി അതിര്‍ത്തി കടന്നുവരുന്ന വാഹനങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ ജി.എസ്.ടി വകുപ്പിനോട് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് പോസ്റ്റ് നിലനിര്‍ത്തുന്നുവെന്ന പരാതിയില്‍ വിദ്യാഭ്യാസ ഉപഡയറക്ടറോടും അമിത വെള്ളക്കരം ഈടാക്കിയ പരാതിയില്‍ ജല അതോറിറ്റിയോടും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവശ്യപ്പെട്ടു.

യോഗത്തിന്റെ മിനുട്‌സ് രേഖപ്പെടുത്തി ജില്ലാ വിജിലന്‍സ് കമ്മിറ്റി അംഗങ്ങള്‍ക്ക് നല്‍കാന്‍ നിര്‍ദേശം നല്‍കി. കമ്മിറ്റിക്ക് മുമ്പാകെ വന്ന പരാതികളില്‍ സ്വീകരിച്ച നടപടി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അടുത്ത കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യണം.

അനധികൃത ക്വാറകളുടെ പ്രവര്‍ത്തനം, അനധികൃതമായ മണ്ണെടുക്കല്‍, ഭൂമി കൈയേറ്റം, നെല്‍വയല്‍ / തണ്ണീര്‍ത്തടം മണ്ണിട്ടുനികത്തല്‍, ഫ്ലക്‌സ് ഉപയോഗം, വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തത്, ജല്‍ജീവന്‍ മിഷന്‍ പ്രവൃത്തിക്ക് ശേഷം നന്നാക്കിയ റോഡ് തകര്‍ന്നത്, ഭരണഭാഷ ഉപയോഗിക്കാത്തത് തുടങ്ങിയ പരാതികളും കമ്മിറ്റിക്ക് മുമ്പാകെ വന്നു. കഴിഞ്ഞ കമ്മിറ്റിയില്‍ 14 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 13 എണ്ണത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് മറുപടി ലഭിച്ചു. ഇത് കമ്മിറ്റിയില്‍ അവതരിപ്പിച്ചു.

വിജിലന്‍സ് ഡിവൈഎസ്പി സി എം ദേവദാസന്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായ ഷിജു എബ്രഹാം, അരുണ്‍ പ്രസാദ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു.

https://www.facebook.com/News1-112244958123383/

*NEWS 1 Link 3️⃣*
https://chat.whatsapp.com/FSjnpoFkYIYKesWKSqvfR5

NEWS 1 ന്റെ വാട്സാപ്പ് ചാനൽ ലിങ്ക്:
https://whatsapp.com/channel/0029Va68eEqGJP8QrfKAjl1

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

വലമ്പിലിമംഗലം എഎൽപി സ്കൂളിൽ ശാസ്ത്രക്ലബ്ബും റീഡേഴ്സ് തിയേറ്ററും ഉദ്ഘാടനം ചെയ്തു ശ്രീകൃഷ്ണപുരം : വലമ്പിലിമംഗലം എഎൽപി സ്കൂ...
26/07/2024

വലമ്പിലിമംഗലം എഎൽപി സ്കൂളിൽ ശാസ്ത്രക്ലബ്ബും റീഡേഴ്സ് തിയേറ്ററും ഉദ്ഘാടനം ചെയ്തു

ശ്രീകൃഷ്ണപുരം : വലമ്പിലിമംഗലം എഎൽപി സ്കൂളിൻ്റെ ഈ വർഷത്തെ ശാസ്ത്രക്ലബിൻ്റെയും റീഡേഴ്സ് തിയേറ്ററിൻ്റെയും ഉദ്ഘാടനം മനോഹരൻ മാസ്റ്റർ നിർവ്വഹിച്ചു. അഞ്ചാം ക്ലാസ്സിലെപാഠപുസ്തക രചനയിൽ പങ്കുവഹിച്ച മനോഹരൻമാസ്റ്ററെ കാണാനും സംവദിക്കാനും കുട്ടികൾക്കു കഴിഞ്ഞു. സർവ്വശിക്ഷ കേരളയുടെ റീഡേഴ്സ് തിയേറ്ററുമായി ബന്ധപ്പെട്ട സ്കൂളിൻ്റെ തനതുപരിപാടിയായ 'ധ്വനി' എന്ന വാർത്ത സംപ്രേഷണത്തിൻ്റെ ആദ്യ ഓഡിയോ പ്രക്ഷേപണവും നടന്നു. പിടിഎ പ്രസിഡൻ്റ് എ രഞ്ജിത്ത്, പ്രധാനാധ്യാപിക കെ എ പവിത്രേശ്വരി, ശാസ്ത്രക്ലബ് സെക്രട്ടറി അശ്വിൻ വി കെ, ശാസ്ത്രക്ലബ് പ്രസിഡൻ്റ് നിഹാ രാജ് എന്നിവർ സംസാരിച്ചു. ശാസ്ത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു.

https://www.facebook.com/News1-112244958123383/

*NEWS 1 Link 3️⃣*
https://chat.whatsapp.com/FSjnpoFkYIYKesWKSqvfR5

NEWS 1 ന്റെ വാട്സാപ്പ് ചാനൽ ലിങ്ക്:
https://whatsapp.com/channel/0029Va68eEqGJP8QrfKAjl1

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

നാട്ടുകൽ - കടമ്പഴിപ്പുറം പിഡബ്ല്യുഡി റോഡിൽ കരിപ്പമണ്ണയ്ക്ക് സമീപം റോഡിനോട്‌ ചേർന്നുള്ള അരികുചാൽ നിർമ്മാണത്തെതുടർന്ന് റോഡ...
26/07/2024

നാട്ടുകൽ - കടമ്പഴിപ്പുറം പിഡബ്ല്യുഡി റോഡിൽ കരിപ്പമണ്ണയ്ക്ക് സമീപം റോഡിനോട്‌ ചേർന്നുള്ള അരികുചാൽ നിർമ്മാണത്തെതുടർന്ന് റോഡരികിൽ വെള്ളം കെട്ടിനിൽക്കുകയും സമീപത്തുള്ള വീടുകളിലേക്ക് ഒഴുകുകയും ചെയ്യുകയാണ്. ജനങ്ങളുടെ പരാതിയെതുടർന്ന് എംഎൽഎ അഡ്വ. കെ പ്രേംകുമാർ സ്ഥലം സന്ദർശിച്ചു

https://www.facebook.com/News1-112244958123383/

*NEWS 1 Link 3️⃣*
https://chat.whatsapp.com/FSjnpoFkYIYKesWKSqvfR5

NEWS 1 ന്റെ വാട്സാപ്പ് ചാനൽ ലിങ്ക്:
https://whatsapp.com/channel/0029Va68eEqGJP8QrfKAjl1

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

https://youtu.be/NYGof6PJiQE?si=yxUZK7P9Uxi6EW-v

നാട്ടുകൽ - കടമ്പഴിപ്പുറം പിഡബ്ല്യുഡി റോഡിൽ കരിപ്പമണ്ണയ്ക്ക് സമീപം റോഡിനോട്‌ ചേർന്നുള്ള അരികുചാൽ നിർമ്മാണത്ത....

25/07/2024

ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ഔഷധക്കഞ്ഞി വിതരണം നടത്തി

https://www.facebook.com/News1-112244958123383/

*NEWS 1 Link 3️⃣*
https://chat.whatsapp.com/FSjnpoFkYIYKesWKSqvfR5

NEWS 1 ന്റെ വാട്സാപ്പ് ചാനൽ ലിങ്ക്:
https://whatsapp.com/channel/0029Va68eEqGJP8QrfKAjl1

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

ഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്...
25/07/2024

ഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾ

ഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ തസ്‌തികകളിലായി ആകെ 741 ഒഴിവുകളാണുള്ളത്. ഇന്ത്യയിലെവിടെയുമുള്ള നാവിക യൂണിറ്റുകളിൽ ജോലിചെയ്യണം. ജനറൽ സെൻട്രൽ സർവിസ് ഗ്രൂപ്-ബി, സി വിഭാഗത്തിൽപെടുന്ന നോൺ ഗെസറ്റഡ് തസ്തികകളിലേക്കാണ് നിയമനം. പ്രവേശന പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം. പ്രായപരിധിയിൽ ഇളവുണ്ട്. വിശദ വിവരങ്ങൾ http://joinindiannavy.gov.in ൽ ലഭ്യമാണ്. തസ്തികകളും മറ്റു വിവരങ്ങളും താഴെ.

♦️സയന്റിഫിക് അസിസ്റ്റന്റ്റ് : ബി.എസ് സി (ഫിസിക്സ്/കെമിസ്ട്രി/ഇലക്ട്രോണിക്സ്/ ഓഷ്യാനോഗ്രഫി), രണ്ടുവർഷത്തെ പരിചയം. പ്രായപരിധി 30 വയസ്സ്.

♦️ഡ്രാഫ്റ്റ്സ്മാൻ (കൺസ്ട്രക്ഷൻ): എസ്.എസ്.എൽ.സി, രണ്ടുവർഷത്തെ ഡ്രാഫ്റ്റ്സ്മാൻഷിപ് ഐ.ടി.ഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 3 വർഷത്തെ അപ്രന്റീസ്ഷിപ്, ഓട്ടോകാഡ്, പ്രായം 18-25.

♦️ഫയർമാൻ: പ്ലസ്ടു/തത്തുല്യം, ഫയർഫൈറ്റിങ് കോഴ്സ് പാസായിരിക്കണം. ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് അഭികാമ്യം. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. വൈകല്യങ്ങൾ പാടില്ല. പ്രായം 18-27 വയസ്സ്.

♦️ട്രേഡ്സ്മാൻമേറ്റ്: എസ്എസ്എൽസി, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്. പ്രായപരിധി 18-25 വയസ്സ്.

♦️പെസ്റ്റ്’കൺട്രോൾ വർക്കർ: എസ്.എസ്.എൽ.സി/. ഹിന്ദി അല്ലെങ്കിൽ പ്രാദേശികഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധി 18-25 വയസ്സ്.

♦️പാചകക്കാരൻ: (എസ്.എസ്.എൽ.സി) ഒരുവർഷത്തെ പ്രവൃത്തി പരിചയം. പ്രായം 18-25

♦️മൾട്ടി ടാക്സിങ് സ്റ്റാഫ് (മിനിസ്റ്റീരിയൽ): എസ്.എസ്.എൽ.സി/തത്തുല്യം അല്ലെങ്കിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്. പ്രായപരിധി 18- 25 വയസ്സ്. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 5 വർഷവും ഒ.ബി.സി, നോൺ ക്രീമിലെയർ വിഭാഗങ്ങളിൽപെടുന്നവർക്ക് 3 വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും വിമുക്തഭടന്മാർക്കും കായികതാരങ്ങൾക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്.

♦️(ഗ്രൂപ് ബി തസ്ത‌ികകൾ): ചാർജ്‌മാൻ: അമ്യൂണിഷൻ വർക്ക്ഷോപ്പ് -ഒഴിവ് 1, ഫാക്ടറി 10, മെക്കാനിക് 18, സയന്റിഫിക് അസിസ്റ്റന്റ് 4, ശമ്പളനിരക്ക് 35,400-1,12,400 രൂപ.

♦️(ഗ്രൂപ് സി തസ്‌തികകൾ): ഡ്രാഫ്റ്റ്സ്മാൻ (കൺസ്ട്രക്ഷൻ) 2, ഫയർമാൻ 444, ഫയർ എൻജിൻ ഡ്രൈവർ 58, ട്രേഡ്‌സ്മാൻമേറ്റ് 161, പെസ്റ്റ് കൺട്രോൾ വർക്കർ 18, കുക്ക് 9, മൾട്ടി ടാസ്കിങ് സ്റ്റാഫ് (മിനിസ്റ്റീരിയൽ) 16.

ശമ്പളനിരക്ക്: ഡ്രാഫ്റ്റ്സ്‌മാൻ 25,500- 81,100 രൂപ, ഫയർമാൻ-19,900-63,200 രൂപ, ഫയർ എൻജിൻ ഡ്രൈവർ 21,700-69,100 രൂപ, ട്രേഡ്സ്മാൻമേറ്റ് 18,000-56,900 രൂപ, പെസ്റ്റ് കൺട്രോൾ വർക്കർ-18,000-56,900 രൂപ, കുക്ക് 19,900-63,200 രൂപ, മൾട്ടി ടാസ്കിങ് സ്റ്റാഫ് (മിനിസ്റ്റീരിയൽ) 18,000- 56,900.

യോഗ്യത: ചാർജ്‌മാൻ അമ്യൂണിഷൻ- ബി.എസ് സി (ഫിസിക്സ്/കെമിസ്ട്രി/ മാത്സ്) അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ. പ്രായം 18-25. ചാർജ്മാൻ (ഫാക്‌ടറി)-ബി.എസ് സി (ഫിസിക്സ്/കെമിസ്ട്രി/മാത്തമാറ്റിക്സ്) അല്ലെങ്കിൽ എൻജിനീയറിങ് ഡിപ്ലോമ, പ്രായം 18-25 വയസ്സ്. ചാർജ്മാൻ (മെക്കാനിക്)-എൻജിനീയറിങ് ഡിപ്ലോമയും ക്വാളിറ്റി കൺട്രോൾ/ അഷ്വറൻസ്/ടെസ്റ്റിങ്ങിൽ രണ്ടു വർഷത്തെ പരിചയവും. പ്രായപരിധി 30 വയസ്സ്.

https://www.facebook.com/News1-112244958123383/

*NEWS 1 Link 3️⃣*
https://chat.whatsapp.com/FSjnpoFkYIYKesWKSqvfR5

NEWS 1 ന്റെ വാട്സാപ്പ് ചാനൽ ലിങ്ക്:
https://whatsapp.com/channel/0029Va68eEqGJP8QrfKAjl1

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

കേരളത്തെ തഴഞ്ഞ,സാധാരണക്കാരനെ മറന്ന, കേന്ദ്ര ബഡ്ജറ്റിനെതിരെ സിപിഐഎം പ്രതിഷേധംശ്രീകൃഷ്ണപുരം : മൂന്നാം എൻ.ഡി.എ സർക്കാറിൻ്റെ...
25/07/2024

കേരളത്തെ തഴഞ്ഞ,
സാധാരണക്കാരനെ മറന്ന, കേന്ദ്ര ബഡ്ജറ്റിനെതിരെ സിപിഐഎം പ്രതിഷേധം

ശ്രീകൃഷ്ണപുരം : മൂന്നാം എൻ.ഡി.എ സർക്കാറിൻ്റെ പ്രഥമ കേന്ദ്ര ബജറ്റിൽ കേരളത്തെ പാടെ അവഗണിച്ചതിൽ
പ്രതിഷേധിച്ചും സാധാരണക്കാരനെ മറന്ന് സമ്പന്നനെ ചേർർത്തുപിടിച്ചും നടത്തിയ നയങ്ങൾക്കെതിരെ സിപിഐഎം വിവിധ ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും വിശദീകരണ യോഗങ്ങളും നടത്തി.

മണ്ണമ്പറ്റയിൽ ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം സി വാസുദേവൻ അധ്യക്ഷനായി. കരിമ്പുഴയിൽ ഏരിയ കമ്മിറ്റി അംഗം എം മോഹനൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി അംഗം ടി പി സുധീരൻ അധ്യക്ഷനായി. കടമ്പഴിപ്പുറത്ത് ഏരിയ കമ്മിറ്റി അംഗം പി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി അംഗം ടി രാമകൃഷ്ണൻ അധ്യക്ഷനായി.

പുലാപ്പറ്റയിൽ ഏരിയ കമ്മിറ്റി അംഗം കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി അംഗം കെ രവീന്ദ്രനാഥ് അധ്യക്ഷനായി. പൂക്കോട്ടുകാവിൽ ഏരിയ കമ്മിറ്റി അംഗം കെ ജയദേവൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ അശോക് കുമാർ അധ്യക്ഷനായി. എളമ്പുലാശ്ശേരിയിൽ ലോക്കൽ സെക്രട്ടറി എ ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി അംഗം കെ സി കുമാരൻ അധ്യക്ഷനായി.

ശ്രീകൃഷ്ണപുരത്ത് ജില്ലാകമ്മറ്റി അംഗം കെ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ബി രാജേഷ് അധ്യക്ഷനായി. വെള്ളിനേഴി ലോക്കലിൽ കെ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മറ്റി അംഗം വി പ്രജീഷ് കുമാർ അധ്യക്ഷനായി.

https://www.facebook.com/News1-112244958123383/

*NEWS 1 Link 3️⃣*
https://chat.whatsapp.com/FSjnpoFkYIYKesWKSqvfR5

NEWS 1 ന്റെ വാട്സാപ്പ് ചാനൽ ലിങ്ക്:
https://whatsapp.com/channel/0029Va68eEqGJP8QrfKAjl1

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

ശ്രീകൃഷ്ണപുരം ഹയർ സെക്കന്ററി സ്കൂളിൽ രാമായണ പുനരാഖ്യാനം;  "രേഖാരാമായണം" ഫാത്തിമ സിയയുടെ വരകളിലൂടെhttps://www.facebook.co...
25/07/2024

ശ്രീകൃഷ്ണപുരം ഹയർ സെക്കന്ററി സ്കൂളിൽ രാമായണ പുനരാഖ്യാനം; "രേഖാരാമായണം" ഫാത്തിമ സിയയുടെ വരകളിലൂടെ

https://www.facebook.com/News1-112244958123383/

*NEWS 1 Link 3️⃣*
https://chat.whatsapp.com/FSjnpoFkYIYKesWKSqvfR5

NEWS 1 ന്റെ വാട്സാപ്പ് ചാനൽ ലിങ്ക്:
https://whatsapp.com/channel/0029Va68eEqGJP8QrfKAjl1

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

https://youtu.be/uRLu0dboxiU?si=QnLhkmB-xc6LByfu

ശ്രീകൃഷ്ണപുരം ഹയർ സെക്കന്ററി സ്കൂളിൽ രാമായണ പുനരാഖ്യാനം; "രേഖാരാമായണം" ഫാത്തിമ സിയയുടെ വരകളിലൂടെhttps://www.facebook.com/News1-11224...

കരിമ്പുഴ അക്ഷരക്കൂട്ടം വായനശാലക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ച പുസ്തകങ്ങൾ ഏറ്റുവാങ്ങിശ്രീകൃഷ്ണപുരം : പാലക്കാട് ജില്ലാ പഞ...
25/07/2024

കരിമ്പുഴ അക്ഷരക്കൂട്ടം വായനശാലക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ച പുസ്തകങ്ങൾ ഏറ്റുവാങ്ങി

ശ്രീകൃഷ്ണപുരം : പാലക്കാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികളിലെ വായനാശീലം വളർത്തുന്നതിനുവേണ്ടി
കരിമ്പുഴ അക്ഷരക്കൂട്ടം വായനശാലയുൾപ്പെടെ
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 100 വായനശാലകൾക്ക് അനുവദിച്ച
10,000 രൂപയുടെ പുസ്തകങ്ങൾ
പാലക്കാട് ജില്ലാപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വച്ച് വിതരണം ചെയ്തു.
കരിമ്പുഴ അക്ഷരക്കൂട്ടം വായനശാല ഭാരവാഹികളായ സൈതലവി മാസ്റ്റർ, സക്കീർ നമ്പിയത്ത്, ഗോപിനാഥൻ (മണി), അഷ്റഫ് തങ്ങൾ എന്നിവർ ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി.

https://www.facebook.com/News1-112244958123383/

*NEWS 1 Link 3️⃣*
https://chat.whatsapp.com/FSjnpoFkYIYKesWKSqvfR5

NEWS 1 ന്റെ വാട്സാപ്പ് ചാനൽ ലിങ്ക്:
https://whatsapp.com/channel/0029Va68eEqGJP8QrfKAjl1

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ച അവഗണനക്കെതിരെ കോട്ടപ്പുറത്ത് പ്രതിഷേധ പ്രകടനവും യോഗവും നടന്നുശ്രീകൃഷ്ണപുരം : കേന്ദ്ര ...
25/07/2024

കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ച അവഗണനക്കെതിരെ കോട്ടപ്പുറത്ത് പ്രതിഷേധ പ്രകടനവും യോഗവും നടന്നു

ശ്രീകൃഷ്ണപുരം : കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ച അവഗണനക്കെതിരെ സിപിഐഎം കരിമ്പുഴ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടപ്പുറത്ത് പ്രതിഷേധ പ്രകടനവും യോഗവും നടന്നു. ഏരിയാ കമ്മറ്റി അംഗം എം മോഹനൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ സുബ്രഹ്മണ്യൻ, ടി പി സുധീരൻ, പി രാമനുണ്ണി എന്നിവർ സംസാരിച്ചു. പി ടി അങ്കപ്പൻ, എം ആർ അജിത് മോഹൻ, പി സജീവ് കുമാർ, ടി ഷീജ, കെ അജിത്കുമാർ, കെ ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

https://www.facebook.com/News1-112244958123383/

*NEWS 1 Link 3️⃣*
https://chat.whatsapp.com/FSjnpoFkYIYKesWKSqvfR5

NEWS 1 ന്റെ വാട്സാപ്പ് ചാനൽ ലിങ്ക്:
https://whatsapp.com/channel/0029Va68eEqGJP8QrfKAjl1

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

സ്കൂൾ ബസ്സ് തട്ടി വിദ്യാർത്ഥിനി മരിച്ചുമണ്ണാർക്കാട് സ്കൂൾ ബസ് തട്ടി വിദ്യാർത്ഥിനി മരിച്ചു. നാരങ്ങപ്പറ്റ സ്വദേശി നൗഷാദിന്...
25/07/2024

സ്കൂൾ ബസ്സ് തട്ടി വിദ്യാർത്ഥിനി മരിച്ചു

മണ്ണാർക്കാട് സ്കൂൾ ബസ് തട്ടി വിദ്യാർത്ഥിനി മരിച്ചു. നാരങ്ങപ്പറ്റ സ്വദേശി നൗഷാദിന്റെ മകൾ ഹിബ (6) ആണ് മരിച്ചത്. മണ്ണാർക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിനിയാണ്. ഇതേ സ്കൂളിലെ ബസ്സിടിച്ചാണ് അപകടം. ബസ്സിൽനിന്ന് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിക്കുക്കയായിരുന്നു. വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

https://www.facebook.com/News1-112244958123383/

*NEWS 1 Link 3️⃣*
https://chat.whatsapp.com/FSjnpoFkYIYKesWKSqvfR5

NEWS 1 ന്റെ വാട്സാപ്പ് ചാനൽ ലിങ്ക്:
https://whatsapp.com/channel/0029Va68eEqGJP8QrfKAjl1

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

കാഞ്ഞിരപ്പുഴ ജലസേചന വകുപ്പിന്റെ വാഹനത്തിന് മുകളിൽ മരം കടപുഴകി വീണുമണ്ണാർക്കാട് : കാഞ്ഞിരപ്പുഴ ജലസേചന വകുപ്പിന് കീഴിലെ വാ...
25/07/2024

കാഞ്ഞിരപ്പുഴ ജലസേചന വകുപ്പിന്റെ
വാഹനത്തിന് മുകളിൽ മരം കടപുഴകി വീണു

മണ്ണാർക്കാട് : കാഞ്ഞിരപ്പുഴ ജലസേചന വകുപ്പിന് കീഴിലെ വാഹനത്തിന് മുകളിൽ മരം കടപുഴകി വീണു. ഇന്ന് ഉച്ചക്ക് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം ഉണ്ടായത്. തെങ്കര പുഞ്ചക്കോട് ഭാഗത്ത് കനാൽ പരിശോധനക്ക് എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു.

https://www.facebook.com/News1-112244958123383/

*NEWS 1 Link 3️⃣*
https://chat.whatsapp.com/FSjnpoFkYIYKesWKSqvfR5

NEWS 1 ന്റെ വാട്സാപ്പ് ചാനൽ ലിങ്ക്:
https://whatsapp.com/channel/0029Va68eEqGJP8QrfKAjl1

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

ഓണത്തിന്‌ സ്വന്തം ബ്രാൻഡില്‍  കുടുംബശ്രീ ഉപ്പേരിയും ശർക്കരവരട്ടിയുംഓണത്തിന്‌ കുടുംബശ്രീ ഉപ്പേരിയും ശർക്കരവരട്ടിയും സ്വന്...
25/07/2024

ഓണത്തിന്‌ സ്വന്തം ബ്രാൻഡില്‍ കുടുംബശ്രീ ഉപ്പേരിയും ശർക്കരവരട്ടിയും

ഓണത്തിന്‌ കുടുംബശ്രീ ഉപ്പേരിയും ശർക്കരവരട്ടിയും സ്വന്തം ബ്രാൻഡ്‌ പേരിൽ വിപണിയിലെത്തിക്കും. എല്ലാ വർഷവും വിപണിയില്‍ യൂണിറ്റുകളുടെ ഓണം ഉൽപ്പന്നങ്ങളാണെങ്കിലും, ആദ്യമായാണ്‌ ഒരു പേരിൽ ബ്രാൻഡ്‌ ചെയ്ത്‌ സംസ്ഥാനവ്യാപകമായി വില്‍പ്പനയ്‌ക്ക് എത്തിക്കുന്നത്.

മുൻവർഷങ്ങളിൽ 50 കിലോയിലധികം ഉൽപ്പാദനം നടത്തിയ ഏകദേശം മുന്നൂറോളം യൂണിറ്റുകളെയാണ്‌ തെരഞ്ഞെടുത്തത്‌. ഉൽപ്പന്നങ്ങൾ കുടുംബശ്രീയുടെതന്നെ സ്‌റ്റോറുകൾ വഴിയും വിതരണക്കാർവഴി കടകളിലും ലഭ്യമാക്കും. കോട്ടയം, മലപ്പുറം, കണ്ണൂർ, കോഴിക്കോട്‌, തൃശൂർ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ യൂണിറ്റുകൾക്കുള്ള പരിശീലനം കായംകുളത്ത്‌ പൂർത്തിയായി. ബാക്കിയുള്ള 7 ജില്ലയ്‌ക്ക്‌ 29നാണ്‌ പരിശീലനം. പരിശീലനം പൂർത്തിയാകുന്നതോടെ ബ്രാൻഡിന്റെ പേരും തീരുമാനിക്കും. കവറിൽ പേരിനൊപ്പം ഉൽപ്പാദന യൂണിറ്റിന്റെ പേരും മേൽവിലാസവും ഉണ്ടാകും. ഓരോ ജില്ലയിലും വ്യത്യസ്തമായ നിരക്കിലാണ് വിൽപ്പന. വില നിശ്ചയിക്കുന്നത് ഏത്തക്കായയുടെ വിഭാഗവും വിലയും പരിഗണിച്ചാണ്‌. മുൻവർഷങ്ങളിൽ ഓണക്കിറ്റിലേക്കുള്ള ഉപ്പേരിയും ശർക്കരവരട്ടിയും സംസ്ഥാനത്ത് വിവിധ യൂണിറ്റുകളാണ്‌ ഉൽപ്പാദിപ്പിച്ചിരുന്നത്‌. ഇതിലൂടെ കോടികളുടെ വരുമാനം കുടുംബശ്രീക്ക് നേടാനായി. മസാലകൾ, കറിപ്പൊടികൾ എന്നിവയും കുടുംബശ്രീ ബ്രാൻഡിൽ വിപണിയിലുണ്ട്‌.

https://www.facebook.com/News1-112244958123383/

*NEWS 1 Link 3️⃣*
https://chat.whatsapp.com/FSjnpoFkYIYKesWKSqvfR5

NEWS 1 ന്റെ വാട്സാപ്പ് ചാനൽ ലിങ്ക്:
https://whatsapp.com/channel/0029Va68eEqGJP8QrfKAjl1

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

വലമ്പിലിമംഗലം എഎൽപി സ്കൂളിൽ "ഭക്ഷ്യയോഗ്യയില" പ്രദർശനംശ്രീകൃഷ്ണപുരം : വലമ്പിലിമംഗലം എഎൽപി സ്കൂളിൽ കർക്കിടകം പത്തിന് ഭക്ഷണ...
25/07/2024

വലമ്പിലിമംഗലം എഎൽപി സ്കൂളിൽ "ഭക്ഷ്യയോഗ്യയില" പ്രദർശനം

ശ്രീകൃഷ്ണപുരം : വലമ്പിലിമംഗലം എഎൽപി സ്കൂളിൽ കർക്കിടകം പത്തിന് ഭക്ഷണത്തിനുപയോഗിക്കുന്ന ഇലകളുടെ പ്രദർശനം നടന്നു. പിടിഎ പ്രസിഡൻ്റ് എ രഞ്ജിത്ത് പ്രദർശനം ഉദ്ഘാടനം ചെയ്തു.

നിത്യജീവിതത്തിൽ ഇലക്കറികളുടെ പ്രാധാന്യത്തെ കുറിച്ച് ബിനി പി പി ക്ലാസെടുത്തു. പത്തിലക്കറി ഉണ്ടാക്കി ഉച്ചഭക്ഷണത്തോടൊപ്പം നൽകി. പ്രധാനാധ്യാപിക കെ എ പവിത്രേശ്വരി, മാതൃസംഗമം കൺവീനർ ശ്രീജ കെ സി എന്നിവർ സംസാരിച്ചു.

https://www.facebook.com/News1-112244958123383/

*NEWS 1 Link 3️⃣*
https://chat.whatsapp.com/FSjnpoFkYIYKesWKSqvfR5

NEWS 1 ന്റെ വാട്സാപ്പ് ചാനൽ ലിങ്ക്:
https://whatsapp.com/channel/0029Va68eEqGJP8QrfKAjl1

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്,  തച്ചനാട്ടുകര പ്രാഥമിക ആരോഗ്യകേന്ദ്രം പൊതുജനാരോഗ്യ നിയമ ബോധവൽക്കരണ സെമിനാർ നടത്തിതച്ചനാട്ട...
25/07/2024

തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്, തച്ചനാട്ടുകര പ്രാഥമിക ആരോഗ്യകേന്ദ്രം പൊതുജനാരോഗ്യ നിയമ ബോധവൽക്കരണ സെമിനാർ നടത്തി

തച്ചനാട്ടുകര ഗ്രാമപഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി പൊതുജനാരോഗ്യ നിയമ ബോധവൽക്കരണ സെമിനാർ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പി എം സലിം മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. തച്ചനാട്ടുകര പ്രാദേശിക പൊതുജനാരോഗ്യ അധികാരിയും മെഡിക്കൽ ഓഫീസറുമായ ഡോ. സിമ്മി പി എൻ, കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ തോമസ് വർഗീസ് എന്നിവർ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ആരോഗ്യപ്രവർത്തകർ, ആശാ പ്രവർത്തകർ, അംഗനവാടി പ്രവർത്തകർ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, ഹരിതകർമ്മസേന അംഗങ്ങൾ, സ്കൂൾ പ്രധാനധ്യാപകർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ക്ലബ്ബ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. തച്ചനാട്ടുകര പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സി ബാലകൃഷ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ പ്രിയൻ എന്നിവർ സംസാരിച്ചു.

https://www.facebook.com/News1-112244958123383/

*NEWS 1 Link 3️⃣*
https://chat.whatsapp.com/FSjnpoFkYIYKesWKSqvfR5

NEWS 1 ന്റെ വാട്സാപ്പ് ചാനൽ ലിങ്ക്:
https://whatsapp.com/channel/0029Va68eEqGJP8QrfKAjl1

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

കെട്ടിട നിർമാണ പെർമിറ്റ് ഫീസ്; അധിക ഫീസ്‌ അടച്ചവർക്ക്‌ തുക തിരികെ നൽകുംhttps://www.facebook.com/News1-112244958123383/*N...
24/07/2024

കെട്ടിട നിർമാണ പെർമിറ്റ് ഫീസ്; അധിക ഫീസ്‌ അടച്ചവർക്ക്‌ തുക തിരികെ നൽകും

https://www.facebook.com/News1-112244958123383/

*NEWS 1 Link 3️⃣*
https://chat.whatsapp.com/FSjnpoFkYIYKesWKSqvfR5

NEWS 1 ന്റെ വാട്സാപ്പ് ചാനൽ ലിങ്ക്:
https://whatsapp.com/channel/0029Va68eEqGJP8QrfKAjl1

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

https://youtu.be/N1ogvA8QIpI?si=CGIucFV5ggzKPeO-

കെട്ടിട നിർമാണ പെർമിറ്റ് ഫീസ്; അധിക ഫീസ്‌ അടച്ചവർക്ക്‌ തുക തിരികെ നൽകുംhttps://www.facebook.com/News1-112244958123383/*NEWS 1 Link 3️⃣*https://chat.whatsapp...

നിപ: 16 പേരുടെ ഫലം നെഗറ്റീവ് - മന്ത്രി വീണാ ജോര്‍ജ്; സമ്പര്‍ക്ക പട്ടികയില്‍ 472 പേര്‍നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന്...
24/07/2024

നിപ: 16 പേരുടെ ഫലം നെഗറ്റീവ് - മന്ത്രി വീണാ ജോര്‍ജ്; സമ്പര്‍ക്ക പട്ടികയില്‍ 472 പേര്‍

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 24) പുറത്തുവന്ന 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാവരും ലോ റിസ്ക് വിഭാഗത്തിൽ ഉള്ളവരാണ്. ഇതുവരെയായി ആകെ 58 സാമ്പിളുകളാണ് നെഗറ്റീവായത്. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിൽ ആരോഗ്യ മന്ത്രി ഓൺലൈനായി പങ്കെടുത്തു.

ഇന്ന് 3 പേര്‍ അഡ്മിറ്റായിട്ടുണ്ട്. ആകെ 21 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളിലായി അഡ്മിഷനിലുള്ളത്. ഇവരിൽ 17 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്.
ഇന്ന് പുതുതായി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത് 12 പേരെയാണ്. ഇവരെല്ലാവരും സെക്കൻഡറി കോണ്ടാക്ട് ആണ്. ഇതോടെ ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 472 ആയി. 220 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. ഇന്ന് പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലായി 8376 വീടുകളില്‍ പനി സര്‍വെ നടത്തി. ആകെ 26,431 വീടുകളിലാണ് ഇതുവരെ സര്‍വ്വെ നടത്തിയത്. നാളെ (വ്യാഴം) യോടെ എല്ലാ വീട്ടുകളിലും സർവ്വെ പൂർത്തിയാക്കാനാവും.
224 പേര്‍ക്ക് ഇന്ന് മാനസിക പിന്തുണക്കായി കൗണ്‍സിലിങ് നല്‍കിയിട്ടുണ്ട്.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിൽ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക, നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ പ്രതിനിധികൾ തുടങ്ങിയവരും ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ നമദേവ് കോബർഗഡേ ഓൺലൈനായും പങ്കെടുത്തു.

https://www.facebook.com/News1-112244958123383/

*NEWS 1 Link 3️⃣*
https://chat.whatsapp.com/FSjnpoFkYIYKesWKSqvfR5

NEWS 1 ന്റെ വാട്സാപ്പ് ചാനൽ ലിങ്ക്:
https://whatsapp.com/channel/0029Va68eEqGJP8QrfKAjl1

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

ജോയിൻറ് കൗൺസിലിൻ്റെ 55 മത് പാലക്കാട് ജില്ലാ സമ്മേളനം ശ്രീകൃഷ്ണപുരത്ത് നടന്നു. പ്രമുഖ നാടകകൃത്തും സാംസ്കാരിക പ്രവർത്തകനുമ...
24/07/2024

ജോയിൻറ് കൗൺസിലിൻ്റെ 55 മത് പാലക്കാട് ജില്ലാ സമ്മേളനം ശ്രീകൃഷ്ണപുരത്ത് നടന്നു. പ്രമുഖ നാടകകൃത്തും സാംസ്കാരിക പ്രവർത്തകനുമായ കാളിദാസ് പുതുമന സമ്മേളനം ഉദ്ഘാടനം ചെയ്തു

https://www.facebook.com/News1-112244958123383/

*NEWS 1 Link 3️⃣*
https://chat.whatsapp.com/FSjnpoFkYIYKesWKSqvfR5

NEWS 1 ന്റെ വാട്സാപ്പ് ചാനൽ ലിങ്ക്:
https://whatsapp.com/channel/0029Va68eEqGJP8QrfKAjl1

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

https://youtu.be/JKOc0QlzoBA?si=4pQpQaVEQqlg8eK6

ജോയിൻറ് കൗൺസിലിൻ്റെ 55 മത് പാലക്കാട് ജില്ലാ സമ്മേളനം ശ്രീകൃഷ്ണപുരത്ത് നടന്നു. പ്രമുഖ നാടകകൃത്തും സാംസ്കാരിക പ്...

കരിമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്നുവരുന്ന  കർക്കിടക ഫെസ്റ...
24/07/2024

കരിമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്നുവരുന്ന കർക്കിടക ഫെസ്റ്റ് പ്രസിഡന്റ്‌ കെ എം ഹനീഫ ഉദ്ഘാടനം ചെയ്തു

https://www.facebook.com/News1-112244958123383/

*NEWS 1 Link 3️⃣*
https://chat.whatsapp.com/FSjnpoFkYIYKesWKSqvfR5

NEWS 1 ന്റെ വാട്സാപ്പ് ചാനൽ ലിങ്ക്:
https://whatsapp.com/channel/0029Va68eEqGJP8QrfKAjl1

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

https://youtu.be/MluF34tNJF8?si=yGoxi49ZKBws8RkB

കരിമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്നുവരുന്ന...

Address


Website

Alerts

Be the first to know and let us send you an email when News1 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News1:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share