Thrissur Times News

  • Home
  • Thrissur Times News

Thrissur Times News Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thrissur Times News, Media/News Company, .

26/02/2024

*കണ്ണൂരിൽ കെ. സുധാകരൻ തന്നെ രംഗത്തിറങ്ങും; മത്സരിക്കാൻ എഐസിസി നിർദ്ദേശം*

ന്യൂഡൽഹി: ലോക് സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി തന്നെ മത്സരിക്കും. കെപിസിസി അധ്യക്ഷ പദവിയും എംപി സ്ഥാനവും ഒരുമിച്ച് കൊണ്ട് പോകുന്നതിലെ ബുദ്ധിമുട്ട് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. മത്സര രരംഗത്തു നിന്ന് തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിപിഎം എംവി ജയരാജനെന്ന ശക്തനായ സ്ഥാനർത്ഥിയെ തീരുമാനിച്ച സാഹഹചര്യത്തിലാണ് അതിനെ നേരിടാൻ സുധാകരൻ തന്നെ വേണമെന്ന നിലപാടിലേക്ക് നേതൃത്വം എത്തിയത്.

പല നേതാക്കളുടേയും പേരുകൾ കണ്ണൂർ സീറ്റിലേക്ക് ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ അവര്‍ക്കെതിരെ പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെ എതിര്‍പ്പും ഉയര്‍ന്നു. ഇതും നേതൃത്വം കണക്കിലെടുത്തു.സുധാകരന് രാജ്യസഭ സീറ്റ് നല്‍കാനും ആലോചന ഉണ്ടായിരുന്നു. എന്നാല്‍ മുസ്ലിം ലീഗിന് രാജ്യസഭ സീറ്റ് നല്‍കാന്‍ തീരുമാനിച്ചതും എഐസിസി കണക്കിലെടുത്തു. സുധാകരൻ വരുന്നത് ജില്ലാ, സംസ്ഥാന നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ്.
കണ്ണൂരിൽ സുധാകരൻ അല്ലെങ്കിൽ വിജയ സാധ്യത കുറവെന്ന് സംസ്ഥാന നേതൃത്വം എഐസിസിയെ അറിയിച്ചു. സമുദായിക സമവാക്യങ്ങൾക്കൊത്ത മികച്ച സ്ഥാനാർഥിയെ കണ്ടെത്തുന്നതും പ്രയാസമാണ്.ഇതോടെയാണ് സുധാകരന്‍ വീണ്ടും കണ്ണൂരില്‍ അങ്കത്തിനിറങ്ങുന്നത്.

*അതിർത്തിയിൽ സംഘർഷം, ഡ്രോൺ ഉപയോഗിച്ച് കണ്ണീർവാതകം, ട്രാക്ടറുകളും കർഷകരും കസ്റ്റഡിയിൽ; പിന്നോട്ടില്ലെന്ന് കർഷകർ*കർഷകരുടെ ...
14/02/2024

*അതിർത്തിയിൽ സംഘർഷം, ഡ്രോൺ ഉപയോഗിച്ച് കണ്ണീർവാതകം, ട്രാക്ടറുകളും കർഷകരും കസ്റ്റഡിയിൽ; പിന്നോട്ടില്ലെന്ന് കർഷകർ*

കർഷകരുടെ ദില്ലി ചലോ മാർച്ചിനിടെ ഹരിയാന അതിർത്തിയിൽ വൻ സംഘർഷം. സമരക്കാർക്ക് നേരെ പൊലീസ് ഡ്രോൺ ഉപയോഗിച്ച് കണ്ണീർവാതകം പ്രയോഗിച്ചു. കാൽനടയായി എത്തിയ കർഷകരെ കസ്റ്റഡിയിലെടുത്തു. ട്രാക്ടറുകൾ പിടിച്ചെടുത്തു. സിംഘു അതിർത്തിയിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി. ട്രാക്ടർ ടയർ പഞ്ചറാകാൻ റോഡിലാകെ മുള്ളു കമ്പി നിരത്തിയിട്ടുണ്ട്

കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ചെങ്കോട്ട അടച്ചു. സന്ദർശകർക്ക് പ്രവേശനം അനുവധിക്കില്ല. പൊലീസുമായുളള സംഘർഷത്തിന്റെ സാഹചര്യത്തിലും കൂടുതൽ കർഷകർ പ്രദേശത്തേക്ക് ഒഴികിയെത്തുകയാണ്. ഷംബു അതിർത്തിയിലേക്ക് മാർച്ചിന് കൂടുതൽ ട്രാക്ടറുകൾ കർഷകർ തയ്യാറാക്കി.

ഇന്നലെ രാത്രി കേന്ദ്രമന്ത്രിമാരുമായി സംഘടനകൾ നടത്തിയ അഞ്ചു മണിക്കൂർ ചർച്ച പരാജയപ്പെട്ടതോടെയാണ് കർഷകർ സമരവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. സംസ്ഥാനങ്ങളുമായി ചർച്ച നടത്താതെ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി വ്യക്തമാക്കി. കർഷക സംഘടനകൾക്ക് ദില്ലി സർക്കാർ പിന്തുണ പ്രഖ്യാപിച്ചു.
അൻപത് കർഷക സംഘടനകൾ സംയുക്തമായി നടത്തുന്ന ചലോ ദില്ലി മാർച്ച് പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ നിന്നാണ് രാവിലെ തുടങ്ങിയത്. ആയിരക്കണക്കിന് കർഷകരാണ് ദില്ലിയിലേക്ക് തിരിച്ചത്. ഫത്തേഗഡ് സാഹിബിൽ മാത്രം 1700 ട്രാക്ടറുകളാണ് മാർച്ചിനായി എത്തിച്ചത്. അതിർത്തി ജില്ലകളിലെല്ലാം ഹരിയാന ഇൻറർനെറ്റ് റദ്ദാക്കി. സമരത്തിൽ പങ്കെടുക്കുന്ന ഹരിയാനയിലെ കർഷകരുടെ പാസ്പോർട്ട് റദ്ദാക്കുമെന്നും ട്രാക്ടർ പിടിച്ചെടുക്കുമെന്നും സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നല്കി. അതിർത്തിയിൽ തടയുന്ന സ്ഥലങ്ങളിൽ ഇരിക്കാനും അടുത്ത ഘട്ടത്തിൽ ദില്ലിയിലേക്ക് കടക്കാനുള്ള നീക്കം ആലോചിക്കാനുമാണ് സംഘടനകളുടെ തീരുമാനം

ഇന്നലെ കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ മുണ്ട, നിത്യാനന്ദ റായി എന്നിവരുമായാണ് കർഷക സംഘടനകൾ ചർച്ച നടത്തിയത്. രാത്രി പതിനൊന്നിന് അവസാനിച്ച ചർച്ചയിൽ പഴയ സമരകാലത്ത് എടുത്ത കേസുകൾ റദ്ദാക്കാമെന്ന് സർക്കാർ ഉറപ്പു നല്കി. എന്നാൽ താങ്ങുവിലയ്ക്ക് നിയമസാധുത നല്കുന്ന നിയമം ഈ സർക്കാരിൻറെ കാലത്ത് ഇനി പാസ്സാകില്ല എന്നാണ് മന്ത്രിമാർ അറിയിച്ചത്. താങ്ങുവിലയുടെ കാര്യത്തിൽ നടപടിയില്ലാതെ പിന്നോട്ടില്ലെന്ന് കർഷകർ പറഞ്ഞു. അറുപത് വയസ് കഴിഞ്ഞ കർഷകർക്ക് പതിനായിരം രൂപ പെൻഷൻ നല്കണം എന്ന ആവശ്യവും സംഘടനകൾ ശക്തമാക്കുകയാണ്. സംസ്ഥാനങ്ങളുമായി ചർച്ച ചെയ്തേ കർഷകരുടെ ആവശ്യങ്ങളിൽ തീരുമാനം എടുക്കാൻ കഴിയൂ എന്ന് കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ട വ്യക്തമാക്കി. സമരത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ച ദില്ലി സർക്കാർ കർഷകർ അതിർത്തി കടന്നെത്തിയാൽ ദില്ലിയിൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് പ്രഖ്യാപിച്ചു.

മാവേലി സ്റ്റോറുകൾക്ക് പിറകെ റേഷൻ കടകളും കാലിയായേക്കും..കുടിശ്ശിക സപ്ലൈക്കോ നൽകിയില്ല, കടുപ്പിച്ച് കരാറുകാരുടെ സംഘടന; 'അന...
13/01/2024

മാവേലി സ്റ്റോറുകൾക്ക് പിറകെ റേഷൻ കടകളും കാലിയായേക്കും..

കുടിശ്ശിക സപ്ലൈക്കോ നൽകിയില്ല, കടുപ്പിച്ച് കരാറുകാരുടെ സംഘടന; 'അനിശ്ചിതകാല സമരം'*
കുടിശ്ശിക സപ്ലൈക്കോ നൽകിയില്ല, കടുപ്പിച്ച് കരാറുകാരുടെ സംഘടന; 'അനിശ്ചിതകാല സമരം'

സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും സ്തംഭനാവസ്ഥയിലേക്ക്. റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്തെ റേഷൻ വിതരണവും പ്രതിസന്ധിയിലാകുന്നത്. നാളെ മുതൽ പണിമുടക്കായിരിക്കമെവന്നാണ് റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാരുടെ സംഘടന അറിയിച്ചിരിക്കുന്നത്.

ഇതോടെ സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും സ്തംഭിക്കുമെന്ന് ഉറപ്പാണ്.
കുടിശ്ശിക തീർക്കുന്നതിൽ സപ്ലൈകോ വീഴ്ച വരുത്തിയതിനെ തുടർന്നാണ് തീരുമാനമെന്ന് കരാരുകാരുടെ സംഘടന അറിയിച്ചു. കുടിശ്ശിക തന്നു തീർക്കാതെ മുന്നോട്ടുപോകാനാവില്ലെന്നും കരാറുകാരുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ അനിശ്ചിതകാല പണിമുടക്ക് ഒത്തുതീർപ്പാക്കാനുള്ള ശ്രമം ഊർജ്ജിതമാണ്

*ഭിന്നശേഷി കുട്ടികളുടെ ആനുകൂല്യങ്ങള്‍ കൈക്കലാക്കലാണ് ലക്‌ഷ്യം; ചോദ്യംചെയ്തതോടെ വിരോധമായി'; ഗോപിനാഥ് മുതുകാടിനെതിരായ പരാത...
12/01/2024

*ഭിന്നശേഷി കുട്ടികളുടെ ആനുകൂല്യങ്ങള്‍ കൈക്കലാക്കലാണ് ലക്‌ഷ്യം; ചോദ്യംചെയ്തതോടെ വിരോധമായി'; ഗോപിനാഥ് മുതുകാടിനെതിരായ പരാതിയില്‍ കേസെടുത്ത് മനുഷ്യാവകാശ കമീഷൻ*

ഗോപിനാഥ് മുതുകാടിനെതിരായ പരാതിയില്‍ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. തൃശൂര്‍ സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ കരുവന്നൂര്‍ കരിപ്പാകുളം വീട്ടില്‍ കെ.കെ.ശിഹാബ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നടപടി.
മുതുകാടിന്‍റെ സ്ഥാപനത്തില്‍ 2017 മുതല്‍ ജോലി ചെയ്ത മലപ്പുറം സ്വദേശിയും ഭിന്നശേഷിക്കാരനുമായ സി.പി. ശിഹാബാണ് വാര്‍ത്തസമ്മേളനത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. പിന്നാലെ നിരവധി രക്ഷിതാക്കളും രംഗത്തെത്തി. ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന കുട്ടികളെ പീഡിപ്പിക്കുന്നതായി സമൂഹ മാധ്യമങ്ങളിലും ആരോപണം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് കമീഷനെ സമീപിച്ചത്.

സര്‍ക്കാറില്‍നിന്ന് സാബത്തിക സഹായം ലഭിക്കുകയും വൻതോതില്‍ പണപ്പിരിവ് നടത്തുകയും ചെയ്യുന്നതും സമൂഹം ഏറെ ആദരവോടെ കാണുന്നg ഗോപിനാഥ് മുതുകാടിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനത്തിനെതിരായ ആരോപണമായതിനാലാണ് അന്വേഷണം ആവശ്യപ്പെട്ടതെന്ന് കെ.കെ. ശിഹാബ് പറഞ്ഞു.
അക്കാദമിയില്‍ അതിഥികള്‍ക്കുമുന്നില്‍ ഷോ ചെയ്യുബോള്‍ സ്റ്റേജിന്‍റെ മധ്യത്തിലേക്ക് വീല്‍ചെയറില്‍ വരാൻ അനുവദിക്കാറില്ല. വേദിയിലൂടെ നിരങ്ങി വന്ന് വീല്‍ചെയറില്‍ കയറണം. എന്നാലേ സഹതാപം കിട്ടൂവെന്നായിരുന്നു മുതുകാടിന്‍റെ നിലപാട്. അന്ന് ഷോ ചെയ്തിരുന്നത് ഓട്ടിസം മുതല്‍ മാനസിക വെല്ലുവിളി നേരിടുന്നവരടക്കമുള്ള അഞ്ച് കുട്ടികളായിരുന്നു. ഇവര്‍ക്ക് യഥാസമയം ഭക്ഷണം നല്‍കാറില്ല. അതിഥികളെ തൃപ്തിപെടുത്തലായിരുന്നു പ്രധാന ജോലി. ഇത് ചോദ്യംചെയ്തതോടെ വിരോധമായി. ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കാൻ പരിശീലനം ലഭിച്ച ആരുമുണ്ടായില്ല. താനും ഒരു കുട്ടിയുടെ അമ്മയുമാണ് പരിചരിച്ചിരുന്നത്. സ്ഥാപനത്തില്‍ വരുംമുബ് ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍, സ്ഥാപനത്തില്‍ വന്നശേഷം മുതുകാടിന്‍റെ ശ്രമഫലമായുണ്ടായ മാറ്റമാണ് തന്‍റേതെന്ന് പ്രചരിപ്പിച്ചു. പ്ലാനറ്റില്‍ ആദ്യഘട്ടം അഞ്ച് കുട്ടികളുണ്ടായിരുന്നപ്പോള്‍ അതിഥികളോട് 25 പേരുണ്ടെന്ന് പറയാനായിരുന്നു നിര്‍ദേശം. പിന്നീട് 150 കുട്ടികളായപ്പോള്‍ 300 എന്നാണ് പറഞ്ഞത് -ശിഹാബ് ആരോപിച്ചു.

2018 ഏപ്രിലിലെ കുവൈത്ത് പര്യടനത്തില്‍ തനിക്ക് സമ്മാനമായി ലഭിച്ച പണം വാങ്ങിയെടുക്കാൻ ശ്രമിച്ചു. ഭിന്നശേഷി കുട്ടികളുടെ ആനുകൂല്യങ്ങള്‍ കൈക്കലാക്കലാണ് മുതുകാടിന്‍റെ ലക്ഷ്യമെന്ന് വ്യക്തമായതോടെ താൻ എതിര്‍ത്തു. ഇതോടെ മന്ത്രി ശൈലജ ടീച്ചറുടെ നിര്‍ദേശ പ്രകാരമെന്ന പേരില്‍ പിരിച്ചുവിടാൻ തീരുമാനിച്ചതായി 2018 ഒക്ടോബര്‍ 31ന് അറിയിച്ചു. ചോദ്യംചെയ്തപ്പോള്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി.

ജീവഭയംകൊണ്ടാണ് ഇത്രയുംകാലം മിണ്ടാതിരുന്നത്. ഇപ്പോള്‍ അവിടത്തെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചോദ്യംചെയ്ത സ്ത്രീകളെ ഒരുവിഭാഗം ആക്രമിക്കുന്നത് കണ്ടപ്പോഴാണ് സത്യം പറയാൻ തീരുമാനിച്ചത്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ മുതുകാടും കൂടെയുള്ളവരും മാത്രമാണ് ഉത്തരവാദികള്‍. സര്‍ക്കാര്‍ ഫണ്ട് അനധികൃതമായി സ്ഥാപനങ്ങളില്‍ എത്തുന്നുണ്ട്. മുൻ സാമൂഹിക സുരക്ഷ മിഷൻ ഡയറക്ടര്‍ക്കും ഇതില്‍ പങ്കുണ്ട്. ക്രമക്കേടുകള്‍ വിഡിയോ സഹിതം ഡയറക്ടര്‍ക്ക് അയച്ചെങ്കിലും തന്നെ ബ്ലോക്ക് ചെയ്തു. സാമൂഹിക പ്രവര്‍ത്തകരായ ഖാദര്‍ കരിപ്പൊടി, സായ്കൃഷ്ണ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
എന്നാല്‍, ആരോപണങ്ങള്‍ക്ക് പിന്നില്‍ സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഡാലോചനയാണെന്ന് മുതുകാട് പറഞ്ഞു. ദിവസങ്ങളായി തനിക്കും സ്ഥാപനത്തിനുമെതിരെ ആസൂത്രിത വ്യാജ പ്രചാരണമാണ് നടക്കുന്നത്. എന്താണ് ലക്ഷ്യമെന്ന് അറിയില്ല.മലബാർ ലൈവ്.ശിഹാബും സഹോദരനും ഇവിടത്തെ ജീവനക്കാരായിരുന്നു. അന്നൊന്നും ഉന്നയിക്കാതിരുന്ന പരാതിവര്‍ഷങ്ങള്‍ക്ക് ശേഷം ഉന്നയിക്കുന്നത് ദുരൂഹമാണ്. ആരോപണത്തിന് ശിഹാബിനെതിരെ യാതൊരു നടപടിക്കുമില്ലെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു..

*ജലവകുപ്പില്‍ സ്ഥിര ജോലി നേടാം; 73000 രൂപ വരെ ശമ്പളം;*കേരള വാട്ടര്‍ അതോറിറ്റി എല്‍.ഡി ടൈപ്പിസ്റ്റ് റിക്രൂട്ട്‌മെന്റ് ടൈപ...
11/01/2024

*ജലവകുപ്പില്‍ സ്ഥിര ജോലി നേടാം; 73000 രൂപ വരെ ശമ്പളം;*

കേരള വാട്ടര്‍ അതോറിറ്റി എല്‍.ഡി ടൈപ്പിസ്റ്റ് റിക്രൂട്ട്‌മെന്റ് ടൈപ്പിങ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് കേരളത്തില്‍ സ്ഥിര ജോലി നേടാന്‍ അവസരം. കേരള വാട്ടര്‍ അതോറിറ്റി ഇപ്പോള്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

കേരള പിഎസ്.സി വഴി നേരിട്ടുള്ള നിയമനമാണ് നടക്കുക. ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 31 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്.

*തസ്തിക& ഒഴിവ്*
കേരള വാട്ടര്‍ അതോറിറ്റിക്ക് കീഴില്‍, ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് നിയമനം. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്.

*യോഗ്യത*
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയിരിക്കണം. കൂടാതെ ഇംഗ്ലീഷ, മലയാളം ടൈപ്പിങ്ങില്‍ (KGTE) സര്‍ട്ടിഫിക്കറ്റ് വേണം.

മാത്രമല്ല കേരള സര്‍ക്കാരിന് കീഴിലുള്ള അംഗീകൃത സ്ഥാപനത്തില്‍ നിന്ന് കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ (DCA) കുറഞ്ഞത് 6 മാസത്തെ ഡിപ്ലോമ പൂര്‍ത്തിയാക്കിയിരിക്കണം.

*പ്രായപരിധി*
18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02-01-1987നും 01-01-2005നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി-എസ്.ടി, ഒ.ബി.സി വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്.

*ശമ്ബളം*
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 27,200 രൂപ മുതല്‍ 73,600 രൂപ വരെ ശമ്ബളം ലഭിക്കാന്‍ അവസരമുണ്ട്.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷിക്കുന്നതിന് മുമ്ബായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച്‌ മനസിലാക്കാന്‍ ശ്രമിക്കുക.

അപേക്ഷ നല്‍കുന്നതിനായി https://thulasi.psc.kerala.gov.in/thulasiസന്ദര്‍ശിക്കുക. .

10/01/2024

വാർത്തകളും അറിവുകളും ലഭിക്കുവാൻ പേജ് Like & Follow ചെയ്യുമല്ലോ 🙏🏼🙏🏼

09/01/2024

*ഇനി ഗുണനിലവാരമില്ലാത്ത വൈദ്യുതി സാധനങ്ങള്‍ വില്‍ക്കാനാകില്ല*

ഇന്ത്യൻ ഇലക്‌ട്രിക് വിപണിയില്‍ ചൈനീസ് ഉല്പന്നങ്ങള്‍ക്ക് വലിയ ഡിമാൻഡുണ്ട്. നിയന്ത്രണങ്ങളും പ്രചാരണങ്ങളും ഒരുപാട് ഉണ്ടായിട്ടും നിലവാരമില്ലാത്ത വൈദ്യുതി ഉല്പന്നങ്ങളുടെ വില്‍പന തുടരുകയാണ്. ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ കാരണം വൈദ്യുതി അപകടങ്ങളും പതിവാണ്. ഇത് തടയാൻ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇനി ഏതെങ്കിലും കടയുടമ നിലവാരമില്ലാത്ത സാധനങ്ങള്‍ വില്‍ക്കുകയോ, ഏതെങ്കിലും കമ്പനി ഉല്പാദനത്തില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ പിഴയും ജയില്‍ ശിക്ഷയും ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും. ഗുണനിലവാരമില്ലാത്ത വസ്തുക്കളുടെ ഇറക്കുമതി തടയുന്നതിനും ഈ വസ്തുക്കളുടെ ആഭ്യന്തര ഉല്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുമായി 'സ്വിച്ച്‌-സോക്കറ്റ്-ഔട്ട്‌ലെറ്റ്' 'കേബിള്‍ ട്രങ്കിംഗ്' തുടങ്ങിയ വൈദ്യുതി സാധനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിത ഗുണനിലവാര മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു. ഇതുമായി ബന്ധപ്പെട്ട്, ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണല്‍ ട്രേഡ് (DPIIT) ഇലക്‌ട്രിക്കല്‍ ആക്സസറീസ് (ക്വാളിറ്റി കണ്‍ട്രോള്‍) ഓര്‍ഡര്‍ 2023 പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.

*പുതിയ ഉത്തരവില്‍ എന്താണുള്ളത്..?*

ഡിപിഐഐടി ഉത്തരവ് പ്രകാരം, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേര്‍ഡ്സ് (BIS) അടയാളമില്ലാത്ത സാധനങ്ങള്‍ ഉല്പാദിപ്പിക്കാനും വില്‍ക്കാനും വ്യാപാരം ചെയ്യാനും ഇറക്കുമതി ചെയ്യാനും സംഭരിക്കാനും കഴിയില്ല. വിജ്ഞാപനം പ്രസിദ്ധീകരിച്ച്‌ ആറ് മാസത്തിന് ശേഷം ഈ ഉത്തരവ് പ്രാബല്യത്തില്‍ വരും. എന്നാല്‍ കുടില്‍, ഇടത്തരം (എംഎസ്‌എംഇ) മേഖലയുടെ സുരക്ഷ മുൻനിര്‍ത്തി ഇളവ് നല്‍കിയിട്ടുണ്ട്. ചെറുകിട വ്യവസായങ്ങള്‍ക്ക് ഒൻപത് മാസവും സൂക്ഷ്മ സംരംഭങ്ങള്‍ക്ക് 12 മാസവും അധിക സമയം നല്‍കും.

*എന്തായിരിക്കും നടപടി..?*

ബിഐഎസ് നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ആദ്യ തവണ കുറ്റത്തിന് രണ്ട് വര്‍ഷം വരെ തടവോ രണ്ട് ലക്ഷം രൂപയില്‍ കുറയാത്ത പിഴയോ ലഭിക്കാം. ഗുണനിലവാര പരിശോധനാ ലബോറട്ടറികളും ഉല്‍പ്പന്ന നിയമങ്ങളും സൃഷ്ടിക്കുന്നതിനൊപ്പം, ഈ സംരംഭങ്ങള്‍ രാജ്യത്ത് ഗുണനിലവാരമുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സഹായിക്കും. നിലവാരമില്ലാത്ത ഉല്പന്നങ്ങളുടെ ഇറക്കുമതി തടയാനും അന്യായമായ വ്യാപാര സമ്പ്രദായങ്ങള്‍ തടയാനും പരിസ്ഥിതിയും ഉപഭോക്താക്കളും സുരക്ഷിതമാക്കാനും നിയന്ത്രങ്ങണള്‍ സഹായിക്കും. നേരത്തെ, സ്മാര്‍ട്ട് മീറ്ററുകള്‍, വെല്‍ഡിംഗ് റോഡുകള്‍, ഇലക്‌ട്രോഡുകള്‍, അഗ്നിശമന ഉപകരണങ്ങള്‍, ഇലക്‌ട്രിക് സീലിംഗ് ഫാനുകള്‍, ഗാര്‍ഹിക ഗ്യാസ് സ്റ്റൗ എന്നിവയുള്‍പ്പെടെ നിരവധി ഇനങ്ങള്‍ക്ക് സമാനമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

*ഇനി ഫ്രീയല്ല, വാട്ട്സാപ്പിന് പ്രതിമാസം ചാര്‍ജ് നിലവില്‍ വരുന്നു!*വാട്ട്സാപ്പ് ഇനിമുതല്‍ സേവനത്തിന് പണം ഈടാക്കും. സൗജന്യ...
09/01/2024

*ഇനി ഫ്രീയല്ല, വാട്ട്സാപ്പിന് പ്രതിമാസം ചാര്‍ജ് നിലവില്‍ വരുന്നു!*

വാട്ട്സാപ്പ് ഇനിമുതല്‍ സേവനത്തിന് പണം ഈടാക്കും. സൗജന്യമായി നല്‍കിയിരുന്ന സ്പേസിനാണ് ഉപഭോക്താക്കള്‍ ഇനി മുതല്‍ പണം ഈടാക്കേണ്ടിവരിക.
മിക്ക വാട്സ്‌ആപ്പ് ഉപയോക്താക്കളും അവരുടെ ചാറ്റുകളും ഫോട്ടോകളും വീഡിയോകളും ഗൂഗിളില്‍ സൂക്ഷിക്കുന്നത് സൗജന്യമായാണ്. എന്നാല്‍ ഈ ബാക്കപ്പ് സേവനം അധികകാലം സൗജന്യമായി നിലനില്‍ക്കില്ലെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

2023-ൻ്റെ അവസാനത്തില്‍ ഗൂഗിള്‍ നിര്‍ണായകമായ ഒരു വിവരം പുറത്തു വിട്ടിരുന്നു. വാട്സ്‌ആപ്പില്‍ ഉടൻ ഒരു മാറ്റം കാണുമെന്ന് പ്രതീക്ഷിക്കാമെന്നാണ് ഗൂഗിള്‍ വ്യക്തമാക്കിയിരുന്നത്. ഈ മാറ്റം നിലവില്‍ വരികയാണെങ്കില്‍ അതിനുശേഷം ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ഡ്രൈവില്‍ അണ്‍ലിമിറ്റഡ് ചാറ്റുകള്‍ സൗജന്യമായി സൂക്ഷിക്കാൻ കഴിയില്ല.

ഗൂഗിള്‍ ഡ്രൈവില്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമായി 15 ജിബി ക്ലൗഡ് ഡാറ്റ ആക്‌സസ് ലഭിക്കും. നിലവില്‍, വാട്ട്‌സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് അത്രത്തോളം ബാക്കപ്പുകള്‍ സൃഷ്ടിക്കാം. എന്നാല്‍ ഈ വര്‍ഷം മുതല്‍ ഈ ചട്ടം മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. . നിലവില്‍ വാട്ട്‌സ്‌ആപ്പ് ആൻഡ്രോയിഡ് ഉപയോക്താക്കള്‍ ക്ലൗഡ് സ്റ്റോറേജില്‍ കൂടുതല്‍ ബാക്കപ്പ് ലാഭിക്കുകയാണെങ്കില്‍, അത് 15 ജിബി ഡാറ്റയായി കണക്കാക്കും. അത്തരമൊരു സാഹചര്യത്തില്‍, ഉപയോക്താക്കള്‍ക്ക് അവരുടെ ചാറ്റ് ബാക്കപ്പുകളില്‍ അനാവശ്യമായവ ഇല്ലാതാക്കേണ്ടി വരും.

ഗൂഗിള്‍ ഡ്രൈവില്‍ 15ജിബിയില്‍ അധികമായി ഡാറ്റകള്‍ സൂക്ഷിക്കുന്നതിന് പണം നല്‍കേണ്ടതുണ്ട്. ഇതിനായി ഗൂഗിള്‍ വണ്‍ പ്ലാനുണ്ട്. ഇതില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ച്‌ സ്റ്റോറേജ് തിരഞ്ഞെടുക്കാം. പ്രതിമാസ, വാര്‍ഷിക പദ്ധതികള്‍ ഇവിടെയുണ്ട്. രണ്ട് വിഭാഗങ്ങളിലും മൂന്ന് പ്ലാനുകള്‍ വീതമുണ്ട്. പ്രതിമാസ അടിസ്ഥാന പ്ലാനില്‍ 100 ജിബി ഡാറ്റ ലഭ്യമാണ്. ഇതില്‍ ഉപയോക്താക്കള്‍ക്ക് മൂന്ന് മാസത്തേക്ക് പ്രതിമാസം 35 രൂപയാണ് നല്‍കേണ്ടത്. അതിനുശേഷം മാസം 130 രൂപ വീതം നല്‍കേണ്ടിവരും എന്ന സൂചനകളാണ് പുറത്ത് വരുന്നത്.

*സംസ്ഥാനത്ത് കോവിഡ് കേസുകള്‍ രണ്ടായിരം കടന്നു; ജെഎന്‍1 മഹാരാഷ്ട്രയിലും ഗോവയിലും കണ്ടെത്തി.*തിരുവനന്തപുരം: സംസ്ഥാനത്ത് പ്...
24/12/2023

*സംസ്ഥാനത്ത് കോവിഡ് കേസുകള്‍ രണ്ടായിരം കടന്നു; ജെഎന്‍1 മഹാരാഷ്ട്രയിലും ഗോവയിലും കണ്ടെത്തി.*

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ കൂടുന്നു. ഇന്നലെ 292 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആക്ടീവ് കേസുകള്‍ 2041 ആയി. ഇന്നലെ രണ്ട് മരണം ഉണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇന്നലെ 341 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 292 പേരും കേരളത്തിലാണ്. രാജ്യത്തെ കേസുകളില്‍ 80 ശതമാനവും കേരളത്തിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് പരിശോധന കൂടുതല്‍ നടക്കുന്നതിനാലാണ് സംസ്ഥാനത്ത് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.
കോവിഡ് വ്യാപനത്തിന് ഇടയാക്കുന്ന ഉപവകഭേദം ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തി. ഗോവയില്‍ ചലച്ചിത്ര മേളയ്ക്കുശേഷമുള്ള പരിശോധനയിലാണ് 18 കേസുകള്‍ കണ്ടെത്തിയത്. ഉപവകഭേദമായ ജെഎന്‍1 ആണ് ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തിയത്. മഹാരാഷ്ട്രയിലും രോഗലക്ഷണമുള്ളവരില്‍ നടത്തിയ പരിശോധനയിലാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചത്.

അതേസമയം, സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോവിഡ് കേസിലുള്ള വര്‍ധനവ് നവംബര്‍ മാസത്തില്‍ തന്നെ കണ്ടിരുന്നു. അതനുസരിച്ച് മന്ത്രി തലത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നു. മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിരുന്നു. സ്റ്റേറ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സിലും നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന കൂടി നടത്താനും ജനിതക ശ്രേണീകരണത്തിന് വേണ്ടി സാമ്പിളുകള്‍ അയക്കാനും നിര്‍ദേശം നല്‍കിയിരുന്നു. മാത്രമല്ല ഈ മാസത്തില്‍ കോവിഡ് പരിശോധന കൂട്ടുകയും ചെയ്തു. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. കൂടുതല്‍ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ നേതൃത്വത്തില്‍ നിലവിലെ കോവിഡ് സാഹചര്യവും ആശുപത്രി സംവിധാനവും ഇന്നലെ വിലയിരുത്തിയിരുന്നു സംസ്ഥാനത്ത് നിരീക്ഷണം കൂടുതല്‍ ശക്തമാക്കും. ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തും. ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കണം. ഗുരുതരമല്ലാത്ത കോവിഡ് രോഗികളെ മെഡിക്കല്‍ കോളേജില്‍ റഫര്‍ ചെയ്യാതെ ജില്ലകളില്‍ തന്നെ ചികിത്സിക്കണം. ഇതിനായി നിശ്ചിത കിടക്കകള്‍ കോവിഡിനായി ജില്ലകള്‍ മാറ്റിവയ്ക്കണം. ഓക്‌സിജന്‍ കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍ എന്നിവ നിലവിലുള്ള പ്ലാന്‍ എ, ബി അനുസരിച്ച് ഉറപ്പ് വരുത്തണം. ഡയാലിസിസ് രോഗികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഡയാലിസിസ് മുടങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.

കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് മാത്രം കോവിഡ് പരിശോധന നടത്തുന്നതാണ് അഭികാമ്യം. ഗുരുതര രോഗമുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. കോവിഡ് പോസിറ്റീവായാല്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പാക്കണം. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും കൃത്യമായി മാസ്‌ക് ധരിക്കണം. ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരും മാസ്‌ക് ധരിക്കണം.

നിലവിലെ ആക്ടീവ് കേസുകളില്‍ ബഹുഭൂരിപക്ഷം പേരും നേരിയ രോഗലക്ഷണങ്ങളുള്ളതിനാല്‍ വീടുകളിലാണുള്ളത്. മരണമടഞ്ഞവരില്‍ ഒരാളൊഴികെ എല്ലാവരും 65 വയസിന് മുകളിലുള്ളവരാണ്. കൂടാതെ ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ ഗുരുതര അനുബന്ധ രോഗങ്ങള്‍ ഉള്ളവരുമായിരുന്നു. ഫലം ലഭിച്ചതില്‍ ഒരു സാമ്പിളില്‍ മാത്രമാണ് ജെഎന്‍-1 ഒമിക്രോണ്‍ വേരിയെന്റാണ് സ്ഥിരീകരിച്ചത്. ആ വ്യക്തിക്ക് രോഗം ഭേദമാകുകയും ചെയ്തു.

ആശുപത്രികളിലുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍, റൂമുകള്‍, ഓക്‌സിജന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്റുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ഡിസംബര്‍ 13 മുതല്‍ 16 വരെ ഇവയുടെ ലഭ്യത ഉറപ്പ് വരുത്താനായി 1192 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ മോക് ഡ്രില്‍ നടത്തി. ഓക്‌സിജന്‍ സൗകര്യം ലഭ്യമായ 1957 കിടക്കകളും, 2454 ഐസിയു കിടക്കകളും 937 വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയു കിടക്കകളുമുണ്ട്.

13/11/2023

ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റൽ ഹ‍ര്‍ജിയിൽ ലോകായുക്ത വിധി ഇന്ന്*

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജിയിൽ ലോകായുക്ത ഫുൾബെഞ്ച് വിധി ഇന്ന്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നംഗ ബഞ്ച് വിധി പറയും. മാർച്ച് 31 ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് ഭിന്ന വിധി പറഞ്ഞതോടെയാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടത്. വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനെയും, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരൻ ആർഎസ് ശശികുമാറിന്‍റെ ഹർജിയിലും വിധി ഇന്നാണ്. ചട്ടം ലംഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ 18 മന്ത്രിമാർക്കുമെതിരെയാണ് ഹർജി. 2018 ൽ നൽകിയ ഹർജിയിലാണ് ഫുൾബെഞ്ചിന്‍റെ വിധി വരുന്നത്.

വടക്കാഞ്ചേരി ; ജനജീവിതവുമായി ബന്ധപ്പെട്ട  സമസ്ത മേഖലയും തകർത്തെറിഞ്ഞ പിണറായി സർക്കാർ .കേരളീയത്തിന്റെ പേരിൽ ധൂർത്തടിച്ച് ...
07/11/2023

വടക്കാഞ്ചേരി ; ജനജീവിതവുമായി ബന്ധപ്പെട്ട സമസ്ത മേഖലയും തകർത്തെറിഞ്ഞ പിണറായി സർക്കാർ .കേരളീയത്തിന്റെ പേരിൽ ധൂർത്തടിച്ച് ഉല്ലസിക്കുകയാണന്ന് കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് പറഞ്ഞു. നികുതി വർദ്ധനവും, വിലക്കയറ്റവും മൂലം പൊറുതി മുട്ടിയ ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപിക്കുന്ന നടപടിയാണ് വൈദ്യുതി ചാർജ്ജ് വർദ്ധനവിലൂടെ ഉണ്ടായിരിക്കുന്നത്. "ജനദ്രോഹ സർക്കാരിനെതിരെ ജനരോഷം " എന്ന മുദ്രാവാക്യവുമായി വടക്കാഞ്ചേരി അടാട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അന്യായമായ വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം ' വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് പി.ജി ജയദീപ് അദ്ധ്യക്ഷത വഹിച്ചു. വിപിൻ വടേരിയാട്ടിൽ,എൻ. ആർ സതീശൻ ,എം.എ രാമകൃഷ്ണൻ,, ജിമ്മി ചൂണ്ടൽ ,എസ്.എ എ ആസാദ്, വി.കെ രഘുനാഥ്, ആനി ജോസ് , പി.ഡി റപ്പായി ,പി. എസ്. വേണുഗോപാൽ, ജോസഫ് ചുങ്കത്ത്, പി.വി ബിജു, കെ.ജി പോൾസൻ , സുരേഷ് അവണൂർ,ടി.ഡി. വിൽസൺ, മാർട്ടിൻ കൊട്ടേക്കാട്, വറീത് ചിറ്റിലപ്പിള്ളി, ജയൻ മംഗലം, ഷോബി മുണ്ടൂർ, പി.എസ് രാധാകൃഷ്ണൻ , കെ.കെ അബൂബക്കർ, നന്തിലത്ത് ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
പ്രകടനത്തിന് ഏ കെ രമേഷ് ,പി. എസ് റഫീഖ്, ഏ.കെ പീതാംബരൻ ,എം.എച്ച് ഷാനവാസ്, ഐ.ആർ മണികണ്ഠൻ, ജോണി ചിറ്റിലപ്പിള്ളി,ഏ.എസ് നാദിറ,ബിന്ദു സോമൻ, അഷറഫ് കരുമത്ര സി.വി ജോസ് എന്നിവർ നേതൃത്വം നൽകി.

06/11/2023

അലോഷ്യസ് സേവിയറിന്റെ നിരാഹാരം അവസാനിച്ചു.
കേരളവർമ്മയിൽ ഇരുട്ടിന്റെ മറവിൽ ജനാധിപത്യം അട്ടിമറിച്ച എസ്എഫ്ഐക്കും ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവിനും എതിരായി ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവിയർ അഞ്ചു ദിവസമായി അനുഷ്ഠിച്ച നിരാഹാരം അവസാനിപ്പിച്ചു. ഹൈക്കോടതി കെഎസ്‌യു നൽകിയ ഹർജി ഫൈനൽ സ്വീകരിച്ച നടപടി എടുത്തതിന് തുടർന്നാണ് നിരാഹാരം അവസാനിപ്പിച്ചത്.
ആരോഗ്യനില വഷളായ കെഎസ്‌യു പ്രസിഡണ്ടിനെ പോലീസും പ്രവർത്തകരും ചേർന്ന് പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. തങ്ങൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ എല്ലാ വാദങ്ങളും കോടതിക്ക് ബോധ്യമായതു കൊണ്ടാണ് ഹർജി സ്വീകരിച്ചതെന്നും അതുവരെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എസ്എഫ്ഐ പ്രതിനിധിയോട് ചുമതല ഏൽക്കരുത് എന്നും കോടതി നിർദ്ദേശിച്ചതായി നേതാക്കൾ പറഞ്ഞു.
കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി അലോഷ്യസ് സേവിയർന് നാരങ്ങ നീര് നൽകി നിരാഹാരം അവസാനിപ്പിച്ചു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, യുഡിഎഫ് ചെയർമാൻ എംപി വിൻസന്റ്, ടി എൻ പ്രതാപൻ എംപി, കെപിസിസി സെക്രട്ടറിമാരായ രാജേന്ദ്രൻ അരങ്ങത്ത്, എ പ്രസാദ്, യൂത്ത് കോൺഗ്രസ് കെഎസ്‌യു നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.

*എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടും'; ജനങ്ങള്‍ ഇതിനായി തയ്യാറാവണമെന്ന് വൈദ്യുതി മന്ത്രി*തിരുവനന്തപുരം: എല്ലാ വര്‍ഷവും...
03/11/2023

*എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടും'; ജനങ്ങള്‍ ഇതിനായി തയ്യാറാവണമെന്ന് വൈദ്യുതി മന്ത്രി*

തിരുവനന്തപുരം: എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് വര്‍ധനയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ജനങ്ങള്‍ ഇതിനായി തയ്യാറാവണമെന്നും മന്ത്രി പറ‍ഞ്ഞു. റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്ന രീതിയില്‍ മുന്നോട്ട് പോകാനെ നിര്‍വാഹമുള്ളൂവെന്നും മന്ത്രി കെ കൃഷ്ണന്‍ കുട്ടി കൂട്ടിച്ചേര്‍ത്തു.
വിലക്കയറ്റത്തിൽ ജീവിതം പൊറുതിമുട്ടിയ ജനങ്ങൾക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് ഇന്നലെയാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 20 ശതമാനം നിരക്ക് വർധനയുണ്ടാകും. ഉപയോഗിക്കുന്ന സ്ലാബ് അനുസരിച്ച് ബില്ലിനും വലിയ വർദ്ധനവ് ഉണ്ടാവും.വൈദ്യുതി വർധിപ്പിച്ചതിന് പിന്നാലെ അടുത്ത ഇരുട്ടടിയായി വെള്ളക്കരവും കൂട്ടുന്നു എന്നാണ് റിപ്പോര്‍ട്ട്. ഏപ്രിൽ 1 മുതൽ 5 % നിരക്ക് വർധനയാണ് ഉണ്ടാകുക. ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയിൽ സർക്കാറിന് ശുപാർശ നൽകും. കടമെടുപ്പ് പരിധി ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച വ്യവസ്ഥ പ്രകാരമാണിത്. 2021 ഏപ്രിൽ മുതൽ അടിസ്ഥാന താരിഫിൽ 5 % വർധന വരുത്തുന്നുണ്ട്.

*സംസ്ഥാനത്ത് നാളെ സ്വകാര്യബസ് സമരം; പരീക്ഷകള്‍ മാറ്റി.*തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്വകാര്യബസ് പണിമുടക്ക്. നവംബര്‍ 2...
30/10/2023

*സംസ്ഥാനത്ത് നാളെ സ്വകാര്യബസ് സമരം; പരീക്ഷകള്‍ മാറ്റി.*

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്വകാര്യബസ് പണിമുടക്ക്. നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമിതി ഭാരവാഹികള്‍ അറിയിച്ചു. സീറ്റ് ബെല്‍റ്റ്, ക്യാമറ തുടങ്ങി ബസുടമകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. സമരത്തിന്റെ പശ്ചാത്തലത്തില്‍ കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകള്‍ നവംബര്‍ മൂന്നിന് ഉച്ചയ്ക്ക് നടത്തുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബസുടമകളുടെ സംഘടന കത്തുനല്‍കി.സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ഓര്‍ഡിനറിയാക്കി മാറ്റി. 140 കിലോമീറ്ററിലധികം സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കാനാണ് തീരുമാനം. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.
യാത്രാനിരക്ക് വര്‍ധനവിനൊപ്പം വിദ്യാര്‍ഥികളുടെ യാത്രാനിരക്കും വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും നടപ്പിലായില്ലെന്ന് സംയുക്ത സമര സമിതി നേതാക്കള്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കണം. നവംബര്‍ ഒന്നു മുതല്‍ അതിദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തെവിടെയും സൗജന്യമായി യാത്ര ചെയ്യാനുള്ള ഉത്തരവ് കൂടിയാലോചന ഇല്ലാതെയാണെന്നും സംയുക്തസമര സമിതി കൂട്ടിച്ചേര്‍ത്തു.

29/10/2023

*സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു*

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പ്രത്യേക സംക്ഷിപ്ത പുതുക്കൽ 2024ന്‍റെ ഭാഗമായാണു മുഴുവൻ നിയോജക മണ്ഡലങ്ങളിലെയും കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. താലൂക്ക്, വില്ലേജ്, പഞ്ചായത്ത് ഓഫീസുകളില്‍ ബി.എൽ.ഒമാരുടെ കൈവശവും കരട് വോട്ടർപട്ടിക പൊതുജനങ്ങൾക്ക് പരിശോധനയ്ക്കായി ലഭിക്കും. കരട് പട്ടികയിലുള്ള ആക്ഷേപങ്ങളും പരാതികളും ഡിസംബർ ഒന്‍പതു വരെ സമർപ്പിക്കാം. വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്താനും മരിച്ചവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കാനുമുള്ള അവസരമാണിത്.

വോട്ടർ പട്ടികയിൽനിന്ന് തെറ്റായി ഒഴിവാക്കപ്പെട്ടവർക്കും 17 വയസ് തികഞ്ഞവർക്കും ഓൺലൈനായി പേരുചേർക്കാനുള്ള അവസരവുമുണ്ട്. ceo.kerala.gov.in എന്ന വെബ്സൈറ്റിൽനിന്ന് ഫോട്ടോ ഇല്ലാത്ത കരട് വോട്ടർ പട്ടിക പോളിങ് സ്റ്റേഷൻ തിരിച്ച് ഡൗൺലോഡ് ചെയ്യാം. കരട് പട്ടികയിൽ പേരുണ്ടോയെന്ന് electoralsearch.eci.gov.in എന്ന വെബ്സൈറ്റ് ലിങ്കില്‍ പരിശോധിക്കാം. voters.eci.gov.in എന്ന വെബ്സൈറ്റ് വഴിയോ വോട്ടർ ഹെൽപ്ലൈൻ ആപ് വഴിയോ അപേക്ഷകൾ സമർപ്പിക്കാം. അവസാന പട്ടിക 2024 ജനുവരി അഞ്ചിനു പുറത്തിറങ്ങും.

29/10/2023

*സംസ്ഥാനത്ത് 8 ട്രെയിനുകളിൽ അധിക ജനറൽ കോച്ചുകൾ അനുവദിച്ച് റെയിൽവേ*

സംസ്ഥാനത്ത് സർവീസ് നടത്തുന്ന എട്ട് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ. പുതിയ തീരുമാനം ഒക്ടോബർ 30 മുതൽ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. എട്ടു ട്രെയിനുകളിൽ ഓരോ അധിക ജനറൽ കോച്ചുകൾ അനുവദിച്ചത്.

തിരുവനന്തപുരം – എറണാകുളം വഞ്ചിനാട്, എറണാകുളം – കണ്ണൂർ ഇന്റർസിറ്റി, കണ്ണൂർ -ആലപ്പുഴ എക്സിക്യൂട്ടിവ്, ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടിവ്, കണ്ണൂർ – എറണാകുളം ഇന്റർസിറ്റി, എറണാകുളം – തിരുവനന്തപുരം വഞ്ചിനാട്, തിരുവനന്തപുരം – ഷൊർണൂർ വേണാട്, ഷൊർണൂർ – തിരുവനന്തപുരം വേണാട് എന്നീ ട്രെയിനുകളിലാണ് അധിക കോച്ചുകൾ അനുവദിച്ചിരിക്കുന്നത്

Address


Website

Alerts

Be the first to know and let us send you an email when Thrissur Times News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share