SIRAJ MEDIA

SIRAJ MEDIA സുന്നി പണ്ഡിതരുടെ സ്പീച്ചുകളും ക്ലാ?

16/11/2023

മതം എന്തെന്ന് തിരിയാത്ത രാഷ്ട്രീയക്കാരനും, ലക്ഷങ്ങളും കോടികളും ആസ്തിയുളള പണക്കാരനും, നാട്ടിലെ ഇല്‍മ് കുറഞ്ഞ കാരണവരും, എല്ലാവരും തന്നെ എപ്പോഴും വെളള വസ്ത്രം ധരിക്കാന്‍ ഇഷ്ടപ്പെടുന്നു ..
എന്നാല്‍ ഇന്നിന്‍റെ യുവ പണ്ഡിതരില്‍ ചിലര്‍ ചെയ്യുന്നതോ ?...
ഏതെല്ലാം അവസരത്തില്‍, സമയങ്ങളില്‍, കളര്‍ വസ്ത്രങ്ങള്‍ക്ക് പ്രാധാന്യം ഉണ്ട് എന്നത് ഇപ്പോഴത്തെ യുവ പണ്ഡിതരില്‍ ചിലര്‍ മറന്ന മട്ടാണ്.
തിരു നബിചര്യ ഇല്‍മ് പഠിച്ചവര്‍ തന്നെ മന:പ്പൂര്‍വ്വം മറന്ന് സുന്നത്തുകളെ ദിനംപ്രതി വലിച്ചെറിയുകയാണ് ....
അരാണ് ഇത്തരക്കാരെ ഒന്ന് ഉണര്‍ത്തിക്കൊടുക്കുക ?..
സാധാരണക്കാരന്‍റെ വസ്ത്രം പണ്ഡിതരും പണ്ഡിതരുടെ വസ്ത്രം സാധാരണക്കാരനും നിത്യമായി ഉപയോഗിച്ചാല്‍ പണ്ഡിതരുടെ വാക്കുകേള്‍ക്കാന്‍ ആരാണ് ഉണ്ടാവുക?.
എങ്ങിനേയാണ് സാധാരണക്കാരന്‍ അവരെ തിരിച്ചറിയുക ?.
ഇങ്ങനെ പരസ്പരം വസ്ത്രങ്ങള്‍ മാറ്റുന്നത് ശരിയാണോ ?
റബ്ബല്‍ ആലമീന്‍റെ പൊരുത്തം ഈ നടത്തത്തില്‍ ഇത്തരക്കാര്‍ക്ക് പ്രതീക്ഷിക്കാമോ ?
- സിറാജ് നീര്‍വേലി

Sulthanul Ulama arrives in MumbaiNov 26''We the People of India”Golden FiftyNational Conference2023 November 24,25,26@ M...
14/11/2023

Sulthanul Ulama arrives in Mumbai
Nov 26
''We the People of India”
Golden Fifty
National Conference
2023 November 24,25,26
@ Mumbai
SSF INDIA

13/11/2023

ഗോപിയേട്ടന് ഇപ്പോള്‍ അടിയന്തരമായി തൃശ്ശൂരും കേരളവും അല്ല ആവശ്യം.
നല്ലൊരു കൗൺസിലിംഗും ചികിത്സയുമാണ്.
നിങ്ങളുടെ രാഷ്ട്രീയം ഏതുമാവട്ടെ, നന്മയും സ്നേഹവും മനുഷ്യത്വവുമുള്ള മലയാളികൾ ഒരിക്കലും ചാണകത്തിൽ ചവിട്ടരുത് ...

11/11/2023

പളളികളില്‍ നടന്നുവരുന്ന ഹദ്ദാദ് മജ്ലിസ് അതിന് നേതൃത്വം കൊടുക്കുന്ന മുക്രിക്കാക്കും സ്ഥിരം പങ്കെടുക്കുന്ന രണ്ടുമൂന്നുപേര്‍ക്കും മാത്രമായി റിസര്‍വ് ചൈതതാണെന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് !!!..
നാട്ടിലുളള മറ്റുളള, ചെറുപ്പ വലുപ്പ വ്യത്യാസമന്യേ , എല്ലാ പുരുഷന്മാര്‍ക്കും , അതത് പളളിയിലെ ഇമാമിനും , പളളിയിലെ ഒന്നാം നിലയില്‍ റൂമില്‍ വസിക്കുന്ന മറ്റു മദ്രസാ മുഅല്ലിമീങ്ങള്‍ക്കും ആ മജ്ലിസില്‍ പങ്കെടുക്കാം എന്നത് ആരാണൊന്ന് ഉണര്‍ത്തിക്കൊടുക്കുക ?..

07/11/2023

ആരുമില്ല എന്നോർത്ത് ദുഖിക്കുന്നതിനേക്കാൾ നല്ലത് ആർക്കും ഭാരമല്ലെന്നോർത്ത് സന്തോഷിക്കുന്നതാണ് ..

29/10/2023

നന്ദി...
മാർട്ടിനെ... നീ പുണ്യാളച്ചനാടാ..
നീ വന്നില്ലായിരുന്നു എങ്കിൽ ഇന്നത്തെ ദിവസം സങ്കി കൃസങ്കി വിളയാട്ടമായിരിക്കും കേരളത്തിൽ ..
പടച്ചോൻ കേരളത്തെ കാത്തു .....

26/10/2023

ലീഗിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ഫലസ്തീൻ പോരാളികളായ ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച് ശശി തരൂര്‍ ..
ഇതിലും നല്ലത് നെതന്യാഹുവിനെ ഉദ്ഘാടനം ചെയ്യാൻ വിളിക്കലായിരുന്നു ...

24/10/2023

മാല മൗലിദുകളും റാത്തീബുകളും കിതാബുകളില്‍ മാത്രം ഉറങ്ങികിടന്നാല്‍ പുതുതലമുറകള്‍ക്ക് അതുപരിചയമില്ലാതായി മാറും. ഓരോ മാസവും അതാത് മാലകളും മൗലിദുകളും റാത്തീബുകളും വീടുകളില്‍ (പളളിയില്‍ പറയേണ്ടതില്ലല്ലോ) ഹയാത്താക്കാന്‍ നമ്മുടെ നേതൃത്വം ഔദ്യോഗികമായിത്തന്നെ പറയുകയും നടപ്പില്‍ വരുത്തുകയും ചെയ്യണം ..
ഇല്ലെങ്കില്‍ മങ്കൂസ് മൗലിദ് വരെ പുതുതലമുറ മറന്നാല്‍ അത്ഭുതപ്പെടാനില്ല ..

ഉസ്താദുമാരുടെ പ്രഭാഷണങ്ങള്‍ നാടിന്‍റെ ഏതുഭാഗത്തുനടന്നാലും (ലൈവ് വന്നത്) തൊട്ടടുത്ത ദിവസംതന്നെ അതിന്‍റെ ഓഡിയോ റെക്കോര്‍ഡ്...
20/10/2023

ഉസ്താദുമാരുടെ പ്രഭാഷണങ്ങള്‍ നാടിന്‍റെ ഏതുഭാഗത്തുനടന്നാലും (ലൈവ് വന്നത്) തൊട്ടടുത്ത ദിവസംതന്നെ അതിന്‍റെ ഓഡിയോ റെക്കോര്‍ഡ്സ് നിങ്ങളുടെ കൈ വെളളയില്‍തന്നെ ലഭ്യമാണ്.
ടെലഗ്രാം ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചൈതശേഷം ഈ ലിങ്കില്‍ കയറി നോക്കൂ ...
നാലഞ്ച് വര്‍ഷത്തെ റെക്കോര്‍ഡ്സുകള്‍ ലഭ്യമാണ്.
ഡേറ്റ് സെര്‍ച്ച് ചൈത് എളുപ്പം ഏതുദിവസത്തെ പരിപാടിയും നിങ്ങള്‍ക്ക് കണ്ടെത്താം ...

റഈസുല്‍ ഉലമയുടേയും സുല്‍ത്വാനുല്‍ ഉലമയുടേയും പിന്നില്‍ അണിനിരന്ന ഉസ്താദുമാരുടെ പ്രഭാഷണങ്ങള്‍ ... എല്ലാദിവസവു...

ഏത് നിമിഷവും ആര്‍ക്കും സ്വന്തമാക്കാന്‍ കഴിയുന്ന വീട് ...ദീര്‍ഘകാലം വസിക്കേണ്ട വീട് ..അതിര് തര്‍ക്കത്തിനോ വഴി മുട്ടിക്കാന...
17/10/2023

ഏത് നിമിഷവും ആര്‍ക്കും സ്വന്തമാക്കാന്‍ കഴിയുന്ന വീട് ...
ദീര്‍ഘകാലം വസിക്കേണ്ട വീട് ..
അതിര് തര്‍ക്കത്തിനോ വഴി മുട്ടിക്കാനോ ആരും വരില്ല ഇവിടെ ..
ആരാന്‍ നിര്‍മിച്ച ഈ വീടീന് വാടകയും കൊടുക്കേണ്ട..

ആ പ്രസ്താവന വര്‍ഗീയമാണെന്ന പോലെ ശുദ്ധ അസംബന്ധം കൂടിയാണ്.മുസ്ലിം വനിതകൾ ഇസ്ലാമിക വേഷം ധരിക്കുന്നത്കൂടിയിട്ടേ ഉള്ളു...
03/10/2023

ആ പ്രസ്താവന വര്‍ഗീയമാണെന്ന പോലെ ശുദ്ധ അസംബന്ധം കൂടിയാണ്.
മുസ്ലിം വനിതകൾ ഇസ്ലാമിക വേഷം ധരിക്കുന്നത്
കൂടിയിട്ടേ ഉള്ളു...

14/09/2023

നല്ല അമലുകള്‍ ചെയ്യാന്‍ പണ്ടെല്ലാം ഒരാള്‍ക്ക് നല്ലൊരു മനസ്സ് ഉണ്ടായാല്‍ മാത്രം മതിയായിരുന്നു . എന്നാല്‍ ഇന്നിന്‍റെ കാലത്ത് അതുമാത്രം പോര !!!.
നല്ല പിക്ചര്‍ ക്വാലിറ്റിയുളള കാമറ ഫോണുകൂടി വേണം .

01/09/2023

എല്ലാവരുടേയും സ്റ്റാറ്റസ് ഇന്ന് സൂര്യനാണ്.
അതിന് ചുറ്റുമുളള പ്രതിഭാസമാണ്.
എന്നാല്‍ അതിലും വലിയ പ്രതിഭാസമല്ലേ ആകാശം !!!..
തൂണുകളില്ലാതെ അതിനെ അവിടെ നാട്ടപ്പെട്ടത് എങ്ങിനെ ? , ആരാണ് അത് ഉണ്ടാക്കിയത് ? !!!!
കോടാനുകോടി നക്ഷത്രങ്ങള്‍ , ഗ്രഹങ്ങള്‍ ...
ആരാണ് അതിനെ അവിടെ താങ്ങി നിര്‍ത്തുന്നത് ?
മഴവെളളം ഭൂമിയിലേക്ക് എത്തുന്നത് ഏതുസംഭരണിയില്‍ നിന്നാണ് ? !!!!
സൂര്യനെ ആരാണ് കിഴക്കില്‍ നിന്നും പടിഞ്ഞാറേക്ക് എത്തിക്കുന്നത് ?
ഈ സിസ്റ്റത്തിനൊന്നും കാലാകാലമായി ഇന്നുവരെ ഒരു തകരാറും ഇല്ലാതെ ......
ആരാണ് ഇവകളെ നിയന്ത്രിക്കുന്നത് ?!!!!!
നാം വസിക്കുന്ന ഭൂമിയാകട്ടേ , നമ്മുടെ ആത്മാവാകട്ടേ ...
എല്ലാം എല്ലാംതന്നെ മഹാത്ഭുതങ്ങളാണ് ..
ഇതിനുപിന്നിലെ ശക്തി ആരാണ് ?.....

യുക്തിവാദികള്‍ യഥാര്‍ത്ഥത്തില്‍ യുക്തി ലവലേശം ഇല്ലാത്തവരാണ്..
വൈദ്യുതിയെ , കാറ്റിനെ , ആത്മാവിനെ ....
ആരെങ്കിലും കണ്ടവരുണ്ടോ ?..
എന്നാല്‍ ഇവകളൊന്നും ഇല്ലേ ?!!!..

ഈ ഉലകിലെ മുഴുവന്‍ ചരാചരങ്ങള്‍ക്കും ഒരു പടച്ചവന്‍ ഉണ്ട് .
അവനാണ് എന്‍റെയും നാഥന്‍ .....
റബ്ബല്‍ ആലമീന്‍ ...

31/08/2023

ബൈക്കില്‍ ടൂബ്'ലെസ് ടയറാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍
Tubeless Tyre Puncture Repair Kit
വാങ്ങി വണ്ടിയില്‍ വെക്കുക.
ടയര്‍ പഞ്ചറായാല്‍ നിങ്ങള്‍ക്കുതന്നെ അത് ശരിയാക്കാവുന്നതാണ്.
പഞ്ചറായ സ്ഥലത്തുനിന്നും അടുത്തുളള ടയര്‍ കടവരെ വണ്ടി എത്തിക്കുന്ന ബുദ്ധിമുട്ടും പൈസയും ലാഭിക്കാം ..
(എയര്‍ അടിക്കാന്‍ പരിസരങ്ങളിലെ മിക്ക വീടുകളിലും സൈക്കിള്‍ പമ്പ് കാണും. ഇല്ലെങ്കിലും പഞ്ചര്‍ ഒട്ടിച്ചാല്‍ ബാക്കിയുളള എയര്‍കൊണ്ട് അടുത്തുളള കടവരെ നിങ്ങള്‍ക്ക് നിശ്പ്രയാസം എത്താനും കഴിയും).

ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ഇവ 120 രൂപമുതല്‍ ലഭ്യമാണ്.
അതുപോലെ വണ്ടിയുടെ ചൈന്‍ നല്ലപോലെ മൈന്‍റസ് ചെയ്യുന്നവര്‍ക്ക് ചൈനിന്‍റെ പരമാവധി അഡ്ജസ്റ്റ് കഴിഞ്ഞാലും ചൈനിന്‍റെ രണ്ടുകണ്ണി എടുത്തുകളഞ്ഞ് ആദ്യം ഉപയോഗിച്ചതുപോലെ വീണ്ടും കൂടുതല്‍ KM ഓടാം ..

നമ്മുടെ പ്രിയങ്കരനായ നാസർ ഉസ്താദിന്റെ വേർപാടിന്റെ നാൽപതാം ദിവസമാണ് ഇന്ന്. എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുക...ദിക്റ് , ...
22/08/2023

നമ്മുടെ പ്രിയങ്കരനായ നാസർ ഉസ്താദിന്റെ വേർപാടിന്റെ നാൽപതാം ദിവസമാണ് ഇന്ന്. എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുക...
ദിക്റ് , ഖുര്‍ആന്‍ , സ്വലാത്ത്...
ഹദിയകള്‍ എത്തിച്ചുകൊടുക്കാന്‍ മറക്കല്ലേ ..

22/08/2023

നാടുകളില്‍ കണ്ണുരോഗം പടര്‍ന്നുപിടിക്കുകയാണ്.
ഇതുവരാതിരിക്കാന്‍ ; ബാങ്കില്‍
أشهد أن محمدا رسول الله
എന്ന് കേള്‍ക്കുമ്പോള്‍ രണ്ടുതളളവിരല്‍ അഭിമുഖം ചേര്‍ത്തുപിടിച്ച്
مَرْحَبًا بِحَبِيبِي وَقُرَّةِ عَيْنِي مُحَمَّدِ بْنِ عَبْدِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
എന്ന് ചൊല്ലി വിരലില്‍ മുത്തി കണ്ണില്‍ തടവുക.
യഥാര്‍ത്ഥ രൂപം അറിവുളളവരോട് ചോദിച്ച് പഠിച്ച് ജീവിതത്തില്‍ പതിവാക്കിയാല്‍ കണ്ണുരോഗത്തോട് സലാം പറഞ്ഞുപിരിയാം ...
إن شاء الله

14/08/2023

പേരുമാറ്റാൻ മാത്രം അറിയുന്നവരെയല്ല ഭാരതത്തിന് ആവശ്യം ; വിദ്യാഭ്യാസമുള്ള , മനുഷ്യരായ നേതാക്കളേയാണ് ...

07/08/2023

രണ്ട് മതങ്ങളെ തമ്മിലടിപ്പിക്കാൻ മൂന്നാം മതത്തിന്റെ ആളുകൾ ശ്രമിക്കുന്നത് എന്തിന്!?

1 - മറുനാടൻ
2 - കർമ്മ ന്യൂസ്
3 - നമോ ടിവി
4 - നാരദ
5 - നവകേരള

ഇവയുടെ ഡയറക്ടർമ്മാർ:

1- ഷാജൻ സ്കറിയ
2 - വിൻസ് മാത്യു
3 - രഞ്ജിത്ത് എബ്രഹാം
4 - മാത്യു സാമുവൽ
5 - രാജൻ ജോസഫ്

ഇവരെ കേരളക്കര ഇനിയും തിരിച്ചറിഞ്ഞില്ലെന്നോ ? !!!!!...

ഓഗസ്റ്റ് 1 ബഹു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ഓർമ ദിനം.അല്ലാഹു അവരെയും നമ്മെയും അവരുടെ ഉപ്പാപ്പ മുത്ത് നബിﷺയുടെ കൂടെ സ...
01/08/2023

ഓഗസ്റ്റ് 1 ബഹു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ഓർമ ദിനം.
അല്ലാഹു അവരെയും നമ്മെയും അവരുടെ ഉപ്പാപ്പ മുത്ത് നബിﷺയുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ..
തങ്ങളുടെ ഹള്റത്തിലേക്ക് ഒരുഫാത്തിഹ ഓതി ഹദിയ ചെയ്യുക ..

24/07/2023

മഴക്കാലമായാല്‍ കറണ്ട് വന്നുംപോയും കളിക്കുന്നതുകാണാം ..
പാവപ്പെട്ടവരുടെ വീടുകളില്‍ ഇന്‍വെര്‍ട്ടറുകള്‍ ഉണ്ടാവണമെന്നില്ല.
രാത്രികളില്‍ വെളിച്ചമില്ലാതെ പലരും പ്രയാസപ്പെടുന്നുണ്ടാവും. മെഴുകുതിരിയും മണ്ണെണ്ണ വിളക്കും എമര്‍ജന്‍സി ലൈറ്റുകളേയും ഒക്കെയാണ് അപ്പോള്‍ ആശ്രയം.
എന്നാല്‍ ഇവകളെല്ലാം ചിലവ് കൂടിയതും മൈന്‍റന്‍സും ആവശ്യമാണ്.
എന്നാല്‍ ഇപ്പോള്‍ ഇന്‍വെര്‍ട്ടര്‍ ബള്‍ബുകള്‍ മാര്‍ക്കറ്റുകളില്‍ സുലഭമാണ് . ഒരുവര്‍ഷം വാറണ്ടിയോട്കൂടിയുളളതിന് 250 രൂപമുതല്‍ ലഭ്യമാണ് .
4 - 8 മണിക്കൂര്‍ ബാറ്ററി ബാക്കപ്പ് കിട്ടും. സാധാരണ ബള്‍ബുകള്‍ ഉപയോഗിക്കുന്നതുപോലെ ഉപയോഗിക്കുകയും ചെയ്യാം . മൈന്‍റന്‍സും വേണ്ട.
കറണ്ട് പോയാല്‍ ഓട്ടോമാറ്റിക്കായി കത്തുകയും ചെയ്യും.
ഒരുവീട്ടില്‍ രണ്ടോ മൂന്നോ ഉണ്ടായാല്‍ തന്നെ ധാരാളമാണ് .

06/07/2023

മറുനാടന്‍ ഷാജനെ പിന്തുണക്കാനുളള കെ.സുധാകരന്‍റെ തീരുമാനം ഇടതുപക്ഷത്തിന് അനുഗ്രഹവും വലതുപക്ഷത്തിന് മുഖത്തേറ്റ അടിയുമാണ് .
ലക്ഷകണക്കിന് വോട്ടുകള്‍ ആ പത്രസമ്മേളനം കാരണം മറുപക്ഷത്തേക്ക് പോകും.

26/06/2023

അബ്ദുന്നാസർ മഅദനി എന്ന് പറഞ്ഞാൽ മലയാളികൾക്ക് തിരിയാതെ പോയാലോ എന്ന് കരുതിയാവണം മഞ്ഞരമ സ്ഫോടനക്കേസ് പ്രതിയെന്ന് വിശേഷണം കൊടുത്തത്.
കുറ്റവാളി എന്ന് പറയാൻ കഴിയാത്ത സങ്കടം ഇങ്ങനെയെങ്കിലും തീർക്കട്ടെ ...

23/06/2023

സാമൂഹിക ധ്രുവീകരണം ലക്ഷ്യം വെച്ചുകൊണ്ട് വിഷം വിതറിക്കൊണ്ടിരിക്കുന്ന വിദ്വേഷപ്രചാരകർ അഥവാ കൊടും ക്രിമിനലുകൾ (ഓണ്‍ലൈന്‍ ചാനല്‍ ജഡ്ജിമാര്‍) യഥേഷ്‌ടം വിഹരിക്കുന്ന കേരളത്തിൽ
ജാമ്യം നിഷേധിക്കപ്പെട്ട് ഒളിവിൽ കഴിയുന്ന ഷാജൻ സകരിയയും അയാളുടെ ചാനലും ഇപ്പോഴും ലൈവ് ആണ് ..

വിദ്വേഷ പ്രചാരണങ്ങൾ നിരന്തരമായി അപ്ഡേറ്റ് ചെയ്യുന്ന കർമ ന്യൂസ് അടക്കമുള്ള വർഗീയ നാറികളും സജീവം ...

അവർക്ക് നേരേ ക .. മ ... അക്ഷരം മിണ്ടാത്ത പോലീസ് ഒരു യൂട്യൂബറെ വീട്ടില്‍ കയറി കതക് ചവിട്ടിപ്പൊളിച്ചൊക്കെ അറസ്റ്റ് ചെയ്യുന്നത് ഗംഭീരമായ 'നീതി' നിർവ്വഹണമാണ് ..
(ഇതെഴുതുമ്പോഴും തൊപ്പിയോട് സഹതാപമില്ല)

സത്യമായി പറഞ്ഞാൽ നിലവിലെ പ്രശ്നങ്ങളിൽ നിന്നും ഡൈവേർട്ട് ചെയ്യാൻ ഭരണകൂടത്തിന് കിട്ടിയ ടൂൾ ആണ് തൊപ്പി.
അത് അവർ വൃത്തിയായി ചെയ്തു 🙏

തൊപ്പിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കാണിച്ച ഈ ആവേശം ക്രിമിനലുകളായ മറ്റുഓണ്‍ലൈന്‍ മാമന്‍മാരോടും കാണിക്കുമോ ആവോ ?

19/06/2023

മാതാപിതാക്കൾ അറിയുക, തൊപ്പി എന്ന അശ്ലീലത്തിന്റെ പിറകെയാണ് നിങ്ങളുടെ മക്കള്‍..

14/06/2023

ഇപ്പോള്‍ ഫേസ്ബുക്ക് വിശ്വാസിക്ക് അനുവദനീയമാണോ എന്നത് ചിന്തിക്കേണ്ട വിഷയം തന്നെയാണ്.
തുറന്നാല്‍ ഭൂരിഭാഗവും ഹറാമുകള്‍ തന്നെ ...
FB യില്‍ ഒരു പരിധിവരെ
Dirty videos (Adult content) വരാതിരിക്കാന്‍ നമുക്ക് എന്തുചെയ്യാന്‍ കഴിയും എന്ന് നോക്കാം ...

Settings & privacy
Settings
Navigation bar
Costamise the bar
Wacth - Auto
ഇതില്‍ Auto എന്നത് Hide എന്നാക്കിവെക്കുക ...

കർണാടകയിലെ മൈസൂർ നരസിംഹരാജ മണ്ഡലത്തിൽ നിന്നും വിജയിച്ച  തൻവീർ സേട്ട് (കോൺഗ്രസ്) ശൈഖുനാ കാന്തപുരം ഉസ്താദിനെ സന്ദർശിച്ചു.0...
08/06/2023

കർണാടകയിലെ മൈസൂർ നരസിംഹരാജ മണ്ഡലത്തിൽ നിന്നും വിജയിച്ച തൻവീർ സേട്ട് (കോൺഗ്രസ്) ശൈഖുനാ കാന്തപുരം ഉസ്താദിനെ സന്ദർശിച്ചു.
08|06|23

08/06/2023

മകളെ കൊന്ന അച്ഛന്‍റെ വാര്‍ത്ത
കേട്ടവര്‍ കേട്ടവര്‍ ആ പിതാവിനെ ശപിക്കുന്നു ...
യഥാര്‍ത്ഥത്തില്‍ കൊന്നത് അദ്ധേഹമല്ല. അദ്ധേഹത്തിനുളളിലെ ലഹരിയാണ്. ലഹരി അദ്ധേഹത്തിന്‍റെ സ്വബോധത്തേയും ബുദ്ധിയേയും നശിപ്പിച്ചു .
ആ പിതാവിനെതിരെ തിരിയുന്നവരില്‍ എത്രപേര്‍ ഈ കൊടും ക്രൂരതയ്ക്ക് കാരണമായ മദ്യത്തിനെതിരെ പറയുന്നുണ്ട് ?
ഇല്ലെങ്കില്‍ ഈ പറയുന്നതില്‍ എന്ത് ആത്മാര്‍ത്ഥതയാണ് നിങ്ങള്‍ക്കുളളത് ?

- സിറാജ് നീര്‍വേലി

01/06/2023

വിതച്ചത് കൊയ്യുകയാണ് ചിലര്‍ ഇപ്പോള്‍ ..
കടുത്ത കാന്തപുരം വിരോധം ചിലരെ അന്തരാക്കി ...
മതം പോലും മറന്നമട്ടിലായിരുന്നു ചിലരുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ ഉണ്ടായിരുന്നത് !!!.....
_______________________

ഇല്ല . ഞങ്ങള്‍ ഇല്ല...
ചിരിക്കാനും ഇല്ല, പരിഹസിക്കാനും ഞങ്ങളില്ല...
ഇനിയൊരു പിളര്‍പ്പ് താങ്ങാന്‍ ഈ ഉമ്മത്തിന് ആഫിയത്ത് തന്നെ ബാക്കിയില്ല .......

തിരിച്ചറിവ് ഉപയോഗപ്പെടുത്തി, ഒന്നിക്കേണ്ടവര്‍ ആരാണെന്ന് ഈ സകറാത്തിന്‍റെ സമയത്തെങ്കിലും മനസ്സിലാക്കിയെങ്കില്‍ .......

16/05/2023

വിവാദം, ഷാഫി സഅദിയെ കുറിച്ച്
കേരളത്തിലെ ജനങ്ങള്‍ക്ക് കൂടുതല്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞു..
വിവാദം ഉണ്ടാക്കിയവര്‍ക്ക് നന്ദി

13/05/2023

അന്ന് ഉസ്താദ് തികച്ചും ന്യായമായ കാരണം കൊണ്ട് ഒരുത്തനെ തോൽപ്പിക്കണമെന്ന് പറഞ്ഞു, പക്ഷേ എല്ലാവിധ അവിഹിത സഖ്യത്തോടെ അയാൾ വിജയിച്ചു. ഉസ്താദ് അന്ന് കേട്ട തെറികൾക്കും പരിഹാസങ്ങൾക്കും കയ്യും കണക്കുമില്ല.

ഇന്ന് യു.ടി ഖാദറിനെ തോൽപ്പിക്കാൻ ജിഫ്രി തങ്ങൾ പ്രസംഗിച്ചു. അദ്ധേഹം വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. നമ്മളാരും ജിഫ്രി തങ്ങളെ പരിഹസിച്ചില്ല , ഇനി ആരും പരിഹസിക്കുകയും ഇല്ല. അങ്ങിനെ ചെയ്യുകയും അരുത്. നമുക്ക് നമ്മുടെ നേതാക്കൾ അതാണല്ലോ പഠിപ്പിച്ച് തന്നത്.

10/05/2023

MSR
ഇതിന്‍റെ ഭവിഷ്യത്ത്
ഇന്നിന്‍റെ ജനങ്ങള്‍ ആലിമീങ്ങളുടെ ശാപം പേറി അനുഭവിക്കുമ്പോള്‍ നാളെയുടെ തലമുറകള്‍ അനുഭവിക്കുന്നത് മഹല്ലുകളില്‍ ഒന്നില്‍ കൂടുതല്‍ മദ്രസകള്‍ ഉണ്ടാകുന്നത് കാരണമായിരിക്കും ..
(ഈ എഴുത്ത് ആര്‍ക്കുവേണമെങ്കിലും സൂക്ഷിച്ചുവെക്കാം)

- സിറാജ് നീര്‍വേലി
10|05|23

21/04/2023

💫 ഈദ് മുബാറക്

ഇന്ന് പ്രവാസത്തിലും, നാളെ നമുക്കും
عيد الفطر
സഹനത്തിന്റെ പ്രതിഫലമാണ്
പെരുന്നാൾ
തളിരിട്ട ബന്ധങ്ങൾ കോർത്തിണക്കാനുള്ളതാണ്
പെരുന്നാൾ
സ്നേഹമാണ് സമർപ്പണമാണ്
പെരുന്നാൾ
നാഥാ നീ സ്വീകരിച്ചാലും
تقبل الله منا ومنكم

09/02/2023

സയ്യിദും കുറേയേറെ ഉസ്താദുമാരും മുതഅല്ലിമീങ്ങളും നാട്ടുകാരും എല്ലാം ഉളള നല്ലൊരു ബദര്‍ മജ്ലിസ്. ഹാഫിളായ ഒരു മുതഅല്ലിം മിതമായ ശബ്ദത്തില്‍ നല്ല ഈണത്തില്‍തന്നെ ബൈത്തുകള്‍ ചൊല്ലുന്നുണ്ട്. അന്നേരമതാ മുതഅല്ലിമിന്‍റെ കയ്യില്‍ നിന്നും ഒരാള്‍ മൈക്ക് പിടിച്ചുവാങ്ങുന്നു.നല്ല കളര്‍ഫുളായ നീളക്കുപ്പായവും ഇപ്പോഴത്തെ ചട്ടിത്തൊപ്പിയും ആണ് വേഷം.
ശേഷം മൈക്കില്‍ ഫുള്‍ ശബ്ദത്തില്‍ അയാള്‍ ബൈത്തുകള്‍ ചൊല്ലാന്‍ ആരംഭിച്ചു.
അയാള്‍ കുറച്ച് സമയം ചൊല്ലി മൈക്ക് വേറൊരാള്‍ക്ക് നല്‍കി.
(അതുകൊണ്ടുതന്നെ സ്പീക്കറിന് സമീപം ഇരുന്നവര്‍ രക്ഷപ്പെട്ടു എന്നുപറയാം).

അവസാനം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അതാ അദ്ധേഹത്തിന്‍റെ ശബ്ദം വീണ്ടും.
ഇപ്പോള്‍ നല്ല ഉച്ചത്തില്‍ തന്നെ ദുആ ചെയ്യുകയാണ് ...
സയ്യിദും ഉസ്താദുമാരും മുതഅല്ലിമുകളും നാട്ടുകാരും അപ്പോഴും ഭക്ഷണം പൂര്‍ണമായും കഴിച്ചുതീര്‍ന്നിട്ടില്ല!!!.

ആര്‍ക്കുവേണ്ടിയാണ് ഈ കാട്ടിക്കൂട്ടലുകളൊക്കെ ? ....

നേതാവാകാന്‍ നോക്കി ജനങ്ങളുടെ മുന്നില്‍ സ്വയം വിഡ്ഢിയാവുകയാണ് സഹോദരാ നിങ്ങള്‍ ....

അദബ് ഉണ്ടെങ്കിലേ ഇല്‍മ് കൊണ്ട് ഉപകാരമുളളൂ ....
ഇല്ലെങ്കില്‍ ജാഹിലും ആലിമും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉളളത് ?!...

ബൈക്ക് , സ്കൂട്ടറുകള്‍ക്ക് ലഗേജ്  കേരിയർ നിര്‍മിച്ചുതരുന്ന ഒരു കട കൂത്തുപറമ്പില്‍ ഉണ്ട്.പഴയ നിരത്ത്- കണ്ണൂര്‍ റോഡില്‍(പോ...
04/02/2023

ബൈക്ക് , സ്കൂട്ടറുകള്‍ക്ക് ലഗേജ് കേരിയർ നിര്‍മിച്ചുതരുന്ന ഒരു കട കൂത്തുപറമ്പില്‍ ഉണ്ട്.
പഴയ നിരത്ത്- കണ്ണൂര്‍ റോഡില്‍
(പോത്ത് ചന്തയ്ക്ക് സമീപം)
ഈ നമ്പറില്‍ അന്യേഷിക്കുക ...
9895257547

02/02/2023
31/01/2023

ഇപ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ കയ്യില്‍ ഇല്ലാത്തവര്‍ ഇല്ലേയില്ല.
പലതരം ആപ്പുകളും അതില്‍ കാണും.
എന്നാല്‍ ഖിബ്'ല നിര്‍ണയിക്കുന്ന ഒരു ആപ്പ് പലരുടേയും ഫോണില്‍ കാണില്ല.
മഹല്ലുകളിലെ ഖബര്‍ തയ്യാറാക്കുന്നവര്‍ ഇത്തരത്തിലുളള ഒരു ആപ്പ് ഫോണില്‍ നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചൈതിരിക്കണം .
ഖബര്‍ നേരായ ദിശയില്‍ വരാന്‍ ഇതിനെ ഉപയോഗപ്പെടുത്താം..
മാഗ്നറ്റിക് സെന്‍സര്‍ ഉളള ഫോണുകളിലേ ഖിബ്'ല കോംപാസ് ആപ്പ് പ്രവര്‍ത്തിക്കുകയുളളൂ ..
(ഒരു ഖബര്‍സ്ഥാനില്‍ എത്തിപ്പെട്ടപ്പോള്‍ ശ്രദ്ധയില്‍ വന്നത് ഓര്‍മ്മപ്പെടുത്തിയെന്നുമാത്രം)

27/01/2023

*AP ക്കാരന്‍ എന്നാല്‍*
*All Perfect man*
(എല്ലാം തികഞ്ഞ മനുഷ്യന്‍) എന്നാണ് അതിന്‍റെ അര്‍ത്ഥം.
_____________________________

സുബഹിക്ക് അത്താഴ നേരം ഉണരുന്നവനാണോ
എന്നാല്‍ *AP* ആയി..
സുബഹി ജമാഅത്ത് പളളിയില്‍ വെച്ച് ആണോ ?
എങ്കില്‍ *AP* ആയി..
എന്‍റെയും കുടുംബത്തിന്‍റേയും മഈശത്തിന് വേണ്ടി റബ്ബിന്‍റെ തൃപ്തി പ്രതീക്ഷിച്ച് നിയ്യത്തോടെ ആണോ ജോലിക്ക് നീ ഇറങ്ങുന്നത് ?..
എങ്കില്‍ *AP* ആയി ..
ഫര്‍ള് നിസ്ക്കാരങ്ങള്‍ അവ്വലുവക്തിലാണോ
എങ്കില്‍ *AP* ആയി.
പാവങ്ങളോട് കരുണയുളളവനാണോ
എങ്കില്‍ *AP* ആയി..
ചെയ്യുന്ന നന്മകള്‍ നിത്യമാണോ
എങ്കില്‍ *AP* ആയി..
ഫര്‍ളുകള്‍ എടുക്കുകയും ഹറാമുകള്‍ ഒഴിവാക്കുകയും സുന്നത്തിനെ മുറുകെ പിടിക്കുകയും ചെയ്യുന്നവനാണോ
എങ്കില്‍ *AP* ആയി ..
ചെയ്യുന്ന പ്രവര്‍ത്തികളില്‍ റബ്ബിന്‍റെ പൊരുത്തം പ്രതീക്ഷിക്കുന്നവനാണോ
എങ്കില്‍ *AP* ആയി...
ശരീരം പറയുന്നതിനേക്കാള്‍ ദീന്‍ പറയുന്നത് കേള്‍ക്കുന്നവനാണോ
എങ്കില്‍ *AP* ആയി...
ഭൂമിയില്‍ താഴ്മ , വിനയം എന്നിവ കാത്ത് സൂക്ഷിക്കുന്നവനാണോ
എങ്കില്‍ *AP* ആയി ...
---------------------------
-----------------------------
--------------------------------
എങ്കില്‍ *AP* ആയി .........

ഇതൊന്നുമില്ലാതെ പേരില്‍ മാത്രം
*AP* ആയതുകൊണ്ട് എന്തുണ്ട് കാര്യം ?...

!!!!!!!!!!!!!!

- സിറാജ്

25/01/2023

പേരോട് ഉസ്താദിനെ വെല്ലുവിളിച്ചു നാവ് ഉളുക്കിയ ഹുസൈൻ സലഫിയും
നട്ടം തിരിയുന്ന വഹാബികളും

പ്രിയപ്പെട്ട യുവാക്കളേ...ഒരു നിമിഷം...!അറുപത്‌ പിന്നിട്ട ഒരു പണ്ഡിതൻ ഊർജ്ജസ്വലതയോടെ മണിക്കൂറുകൾ ഇൽമ്‌ വിതറുകയാണ്‌..ആദരണീ...
24/01/2023

പ്രിയപ്പെട്ട യുവാക്കളേ...
ഒരു നിമിഷം...!

അറുപത്‌ പിന്നിട്ട ഒരു പണ്ഡിതൻ ഊർജ്ജസ്വലതയോടെ മണിക്കൂറുകൾ ഇൽമ്‌ വിതറുകയാണ്‌..
ആദരണീയരായ പേരോട്‌ ഉസ്താദ്‌...
ഓരോ വാക്കും ഹൃദയങ്ങളിൽ തുളച്ച്‌ കയറുന്നവ...
പറയുന്ന ഉസ്താദിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു..
ഒപ്പം സദസ്സിലുള്ളവരും ഹൃദയം തേങ്ങി വിതുമ്പുന്നു...

അല്ലാഹു..
റസൂൽ..
മരണം ..
പരലോകം..
ഖുർആൻ..
ഹദീസ്‌..
എല്ലാം കടന്നു വരുന്ന നല്ലൊരു വഅള്‌...
നമ്മുടെ തലശ്ശേരിയിൽ മൂന്ന് ദിവസം പിന്നിട്ടു...

അവർ അവശരായിട്ടും വിശ്രമിക്കാതെ ദീൻ പറയുകയാണ്‌...
ആ വാക്കുകളിൽ പ്രായത്തിന്റെ ഒരു അവാതയും ഇല്ല...
തഖ്‌വയുടെ ഗാംഭീര്യം മാത്രം...

നമ്മൾ ആരോഗ്യമുണ്ടായിട്ടും ഒഴിവുണ്ടായിട്ടും പലതിലും രസിക്കുകയാണ്‌...
ഇന്നല്ലെങ്കിൽ നാളെ മരണം പുൽകേണ്ടവർ....
നാളേക്കൊരുങ്ങേണ്ടേ നമുക്ക് ?...

വരൂ..
പ്രിയപ്പെട്ടവരേ..
ഒരു ദിവസമെങ്കിലും...
പല സ്ഥലങ്ങളിലേക്കും കുടുംബ സമേതവും കൂട്ടുകാരൊത്തും കറങ്ങുന്ന നമ്മൾ ദീനീ ഇൽമ്‌ കേൾക്കാൻ ഒന്ന് വന്നു നോക്കൂ...
ഇപ്പോൾ തന്നെ വാഹനം ഒരുക്കൂ...
വരാൻ ഒരുങ്ങൂ...
_____________________________

സുന്നത്ത് ജമാഅത്തിന്‍റെ ആലിമീങ്ങളുടെ ശബ്ദം ഒന്നുംതന്നെ വിട്ടുപോയിട്ടില്ല..
കയറി വന്ന് ഒന്നു എത്തിനോക്കൂ ..... 👇

സുന്നീ പണ്ഡിതരുടെ ഏറ്റവും പുതിയ പ്രഭാഷണങ്ങളും ക്ലാസുകളും https://t.me/KMICrecords1 _________________________________ സമസ്ത കേരള സുന്നി വിദ്യാഭ്യാസ...

Address


Website

Alerts

Be the first to know and let us send you an email when SIRAJ MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share