05/05/2025
ദുബായിയിൽ തെരുവ് നായ്ക്കളെ കണ്ടിട്ടുണ്ടോ...?
സൗദിയിൽ..?
ഖത്തറിൽ..?
ഗൾഫിൽ ഏതെങ്കിലും രാജ്യത്ത്..?
ഇല്ല... ഇല്ല... ഇല്ല.
അമേരിക്കയിലോ യൂറോപ്പ്യൻ നഗരങ്ങളിലോ തെരുവ് നായ്ക്കൾ അലഞ്ഞ് നടന്ന് മനുഷ്യരെ കടിച്ച്, ആളുകൾ പേ പിടിച്ച് മരിക്കുന്നുണ്ടോ...?
ഹോംഹോങ്, മലേഷ്യ സിങ്കപ്പൂർ ചൈന പോലുള്ള എഷ്യൻ രാജ്യങ്ങളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ് മനുഷ്യർ പേ പിടിച്ച് മരിക്കുന്നുണ്ടോ...
ഇല്ല... ഇല്ല... ഇല്ല...
കാരണം അവിടെയെല്ലാം ജീവിക്കുന്നത് മനുഷ്യരാണ്...
തലച്ചോറുള്ള ആധുനിക മനുഷ്യരാണ്...
കേരളത്തിലുണ്ടോ...
ഉണ്ട്....
തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമാണ് കേരളം...
തെരുവ് നായ്ക്കൾ കടിച്ച് കുഞ്ഞുങ്ങൾ വരെ ദിവസവും പേ പിടിച്ച് മരിക്കുന്ന സ്ഥലം .....
തെരുവുനായ്ക്കളെ പേടിച്ച് മനുഷ്യർ പുറത്തിറങ്ങാൻ പേടിക്കുന്ന സ്ഥലം....
അതെന്താ ലോകത്ത് ഒരിടത്തും ഇല്ലാത്ത രീതിയിൽ ഇത്രയധികം തെരുവ് പട്ടികൾ കേരളത്തിൽ...?
പേപട്ടികളെ കേരളം വളർത്തിക്കോളാം എന്ന് കേരളം ആരോടെങ്കിലും വാക്ക് കൊടുത്തിട്ടുണ്ടോ...? ഇല്ല.
കേരളത്തിന്റെ തെരുവുകളിൽ പേപട്ടികളെ വളർത്തിക്കോളാം എന്ന് ആരുമായിട്ട് ഏത് മോനാണ് കരാർ ഉണ്ടാക്കിയത്....?
അങ്ങനൊരു കരാറുണ്ടോ...?
ഇല്ല.
25 കോടി രൂപയുടെ വാക്സിൻ ആണ് ഓരോ വർഷവും കേരളം വാങ്ങുന്നത്...
പ്രൈവറ്റ് മേഖല വാങ്ങുന്ന കണക്ക് വേറെയും....
0 മുതൽ 8 ഡിഗ്രി വരെ താപനിലയിൽ സൂക്ഷിക്കേണ്ട ഈ വാക്സിനുകൾ, സൂക്ഷിക്കുന്ന താപനിലയിൽ നേരിയ വ്യത്യാസം വന്നാൽ പോലും ഗുണനിലവാരം കുറയും....
അത് ഓരോ കുപ്പി വാക്സിനിലും കമ്പനി വ്യക്തമായിട്ട് എഴുതിയിട്ടുണ്ട്....
വാക്സിൻ എടുത്തിട്ടും കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് മൂന്ന് കുഞ്ഞുങ്ങളാണ് മരിച്ചത്....
നിരന്തരമായ കറന്റ് പോക്കും ഫ്രിഡ്ജിന്റെ താപനിലയിൽ ഉണ്ടായ വേരിയേഷനും മൂലം വാക്സിന്റെ ഗുണനിലവാരം കുറഞ്ഞതാകാം കുഞ്ഞുങ്ങൾക്ക് വാക്ക്സിൻ ഏൽക്കാതെ വന്ന് മരണപ്പെട്ടത് എന്ന് ഡോക്റ്റർമാക്ക് തന്നെ ഇന്ന് തുറന്ന് സമ്മതിക്കേണ്ടിവന്നു....
1947 മുൻപ് ജനിക്കുകയും കാലൻ പോലും മറന്നുപോയ കുറെ പുറ്റ് പിടിച്ച ജന്മങ്ങൾ ഭരിക്കുന്ന നാട്ടിലെ ഗതികേടാണ് ഇതെന്നോർക്കണം....
മുത്തങ്ങയിൽ ഒരു കെഎസ്ആർടിസി ബസ് ഒരു മാനിനെ ഇടിച്ചു....
വനംവകുപ്പ് വന്ന് യാത്രക്കാരെ പെരുവഴിയിൽ ഇറക്കി വിട്ടിട്ട് കെഎസ്ആർടിസി ബസ് കസ്റ്റഡിയിൽ എടുത്തോണ്ട് പോയെന്ന്....!
കാലന്റെ കണ്ണ് വെട്ടിച്ച് വെപ്പാനും മൂത്രസഞ്ചിയുമായി ഒളിച്ച് നടക്കുന്ന ഒരു മന്ത്രിയുടെ ഓർഡർ ആണത്രേ...?
നമ്മുടെ നാട്ടിലല്ലാതെ ലോകത്ത് വേറെ എവിടെയെങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടോ ഇതുപോലെയുള്ള തരവഴിതരങ്ങൾ....
യൂറോപ്യൻ രാജ്യങ്ങളും ഗൾഫ് രാജ്യങ്ങളും വികസിത ഏഷ്യൻ രാജ്യങ്ങളും വന്യമൃഗങ്ങളെ വളർത്തുകയും ഭക്ഷിക്കുകയും ചെയ്ത് സന്തോഷമായി ജീവിക്കുന്നു....
ഇവിടെ നമ്മൾ നാൽക്കാലികളുടെ കുത്തേറ്റും വന്യമൃഗങ്ങളുടെ ആക്രമണത്തിലും തെരുവ് നായ്ക്കളുടെ കടിയേറ്റും പേപിടിച്ചും മരിക്കുന്നു....
എന്തിലും ഏതിലും പണമുണ്ടാക്കണം , പണമുണ്ടാക്കണം, പണമുണ്ടാക്കണം, എന്ന ചിന്ത മാത്രമുള്ള നമ്മുടെ നാട്ടിലെ കുറെ നായിന്റെ മക്കളുടെ രഹസ്യ അജണ്ടയാണ് ഇത്...
അതല്ല നിർബന്ധമായും വളർത്തിയെ പറ്റൂ എന്ന നിയമമുണ്ടെങ്കിൽ ലോകത്തെല്ലാ രാജ്യങ്ങളും തെരുവ് നായ്ക്കളെ വളർത്തില്ലേ...❓
നിർബന്ധമായും കാട്ടുമൃഗങ്ങളെ വളർത്തിയെ പറ്റൂ എന്ന നിയമം ഉണ്ടെങ്കിൽ ലോകത്ത് എല്ലാ രാജ്യങ്ങളും അനിയന്ത്രിതമായ രീതിയിൽ കാട്ടുമൃഗങ്ങളെ വളർത്തില്ലേ.... ❓
എന്നിട്ടെന്താ അവരൊന്നും വളർത്താത്തത്...❓
ഒരു കാര്യം കൂടി പറഞ്ഞിട്ട് അവസാനിപ്പിക്കാം...
സൗദി അറേബ്യ എന്ന രാജ്യം ഒരു വർഷം വെറും ഒരു കോടി രൂപയുടെ പേവിഷബാധ വാക്സിനാണ് സ്റ്റോറ് ചെയ്യുന്നത്...
അതിൽ മുക്കാൽ ഭാഗവും ഉപയോഗിക്കേണ്ടി വരാത്തതുകൊണ്ട് എക്സ്പെയർ ആയി കളയുകയാണ് ചെയ്യുന്നത്...
കേരളം എന്ന ഒരു കൊച്ചു സംസ്ഥാനം 25 കോടി രൂപയുടെ വാക്സിനാണ് ഒരു വർഷം സർക്കാർ തലത്തിൽ മാത്രം സ്റ്റോറ് ചെയ്യുന്നത്...!
പേപ്പട്ടിയെ വളർത്തുക
അതിന്റെ കടിയേൽക്കുക പേപിടിച്ച് ചാവുക അതാണ് നമ്മുടെ വിധി...
വർഷാവർഷം 25 കോടിയിൽ പരം രൂപ വാക്സിൻ കമ്പനിക്കാരും കൊണ്ടുപോകും...
പണത്തിനും അധികാരത്തിനും വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത കുറേ ക്ഷുദ്രജീവികളുടെ ആവാസ കേന്ദ്രമാണ് നമ്മുടെ നാടും രാജ്യവും...
ജനങ്ങൾക്കുവേണ്ടിയും..
ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു വേണ്ടിയും...
ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടിയും വിവേകത്തോടെയുള്ള ഒരു തീരുമാനങ്ങളും അവരുടെ ഭാഗത്തുനിന്നും ഉണ്ടാകില്ല...
മറ്റ് രാജ്യങ്ങളൊക്കെ ഈ വിഷയങ്ങളിൽ എന്ത് നിലപാടാണ് കൈക്കൊള്ളുന്നത് , ഈ വിഷയങ്ങളെ എങ്ങനെയാണ് അവർ കൈകാര്യം ചെയ്യുന്നത് എന്നുപോലും നമ്മളെ ഭരിക്കുന്ന പുറ്റ് ജന്മങ്ങൾ അന്വേഷിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നില്ല എന്നുള്ളതാണ് ഏറ്റവും അത്ഭുതം...
കടപ്പാട്