Critter craze education & jobs

  • Home
  • Critter craze education & jobs

Critter craze education & jobs media realated page including , job opportunities, education, bussiness opportunities, health, travel &tourism &news

ക്രിസ്മസ്, നവവത്സര ആഘോഷങ്ങളിൽ ദീപാലങ്കാരം നടത്തുമ്പോൾ ജാഗ്രത പുലർത്തണമെന്ന് KSEB* ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇൻസുലേറ്റ...
10/12/2024

ക്രിസ്മസ്, നവവത്സര ആഘോഷങ്ങളിൽ ദീപാലങ്കാരം നടത്തുമ്പോൾ ജാഗ്രത പുലർത്തണമെന്ന് KSEB

* ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇൻസുലേറ്റഡ് വയറുകൾ ഒഴിവാക്കുക

* ലോഹനിർമിതമായ പ്രതലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രം ദീപാലങ്കാരം നടത്തുക

* പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുത കണക്ഷൻ എടുക്കുക, വയർ നേരിട്ട് പ്ലഗ് സോക്കറ്റിൽ കുത്തരുത്

* വയറിൽ മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷനെടുക്കരുത്.
#

പ്രവാസി ക്ഷേമനിധി  അംഗത്വ ക്യാമ്പയിന് തുടക്കംപ്രവാസി ക്ഷേമനിധി  അംഗത്വ ക്യാമ്പയിന് തുടക്കംപ്രവാസികേരളീയർക്കായി സംസ്ഥാനസർ...
09/12/2024

പ്രവാസി ക്ഷേമനിധി അംഗത്വ ക്യാമ്പയിന് തുടക്കം

പ്രവാസി ക്ഷേമനിധി അംഗത്വ ക്യാമ്പയിന് തുടക്കം
പ്രവാസികേരളീയർക്കായി സംസ്ഥാനസർക്കാർ സ്ഥാപനമായ കേരള പ്രവാസി കേരളീയ ക്ഷേമബോർഡിന്റെ അംഗത്വ ക്യാമ്പയിനിന് 2024 ഡിസംബർ 30ന് തിരുവനന്തപുരത്ത് തുടക്കമാകും (വേദി: റെയിൽ കല്യാണമണ്ഡപം, തമ്പാനൂർ). ഇതിനു ശേഷം മറ്റു ജില്ലകളിലും അംഗത്വ ക്യാമ്പയിൻ സംഘടിപ്പിക്കാനാണ് തീരുമാനം. പുതുതായി അംഗത്വം എടുക്കാനും അംഗങ്ങൾക്ക് അംശദായ കുടിശ്ശിക അടയ്ക്കാനും അംഗത്വം റദ്ദായവർക്ക് പിഴയും കുടിശ്ശികയും അടച്ച് അംഗത്വം പുതുക്കുവാനും കഴിയും. സേവനങ്ങൾ www.pravasikerala.org വെബ്സൈറ്റിൽ ലഭിക്കും. പുതിയ അംഗത്വത്തിന് അപേക്ഷനൽകുന്നവർ വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്തതിന്റെ രസീതിന്റെ പകർപ്പുമായി എത്തിയാൽ വേദിയിൽ തന്നെ പരിശോധിച്ച് അനുമതി നൽകാനാകും. നേരിട്ട് ഹാജരാകുന്നവർ അംഗത്വകാർഡും മറ്റ് അവശ്യരേഖകളും കരുതണം.

പി.എൻ.എക്സ്. 5534/2024

Welcome to a world of innovative welfare schemes designed to elevate the quality of life of Malayalees who choose to return to homeland.

05/12/2024

കെൽട്രോണിൽ ഹ്രസ്വകാല കോഴ്സുകൾ

പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ബി.ടെക്/ എംസിഎ/ ബിസിഎ/ബിഎസ്‌സി/ബി.കോം/ ബിഎ/ഡിപ്ലോമ കഴിഞ്ഞവരിൽ നിന്നും തൊഴിൽ സാധ്യതയേറിയ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എംബഡഡ് സിസ്റ്റ് ഡിസൈൻ, വെബ് ആപ്ലിക്കേഷൻ ഡെവലപ്മെന്റ്, ഐടിഇഎസ് ആൻഡ് ബിപിഒ, സോഫ്റ്റ്‌വെയർ ടെസ്റ്റിങ്, ഇലക്ട്രോണിക്സ് ടെക്നീഷ്യൻ, ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ്‌ കോഴ്സുകളിലാണ് പ്രവേശനം. 2 മുതൽ 6 മാസം വരെ ദൈർഘ്യമുള്ള കോഴ്സുകളാണിവ. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ, സിറിയൻ ചർച്ച് റോഡ്, സെപ്ൻസർ ജങ്ഷൻ, തിരുവനന്തപുരം-1 വിലാസത്തിലോ 7356789991/8714269861 നമ്പറുകളിലോ ബന്ധപ്പെടുക.

സംരംഭകത്വ റെസിഡെൻഷ്യൽ വർക്ക്ഷോപ്പ്പുതിയ സംരംഭം തുടങ്ങാൻ താൽപര്യമുള്ള സംരംഭകർക്കായി അന്താരാഷ്ട്ര തൊഴിൽ സംഘടനയും വ്യവസായ വ...
03/12/2024

സംരംഭകത്വ റെസിഡെൻഷ്യൽ വർക്ക്ഷോപ്പ്
പുതിയ സംരംഭം തുടങ്ങാൻ താൽപര്യമുള്ള സംരംഭകർക്കായി അന്താരാഷ്ട്ര തൊഴിൽ സംഘടനയും വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റും ചേർന്ന് എട്ട് ദിവസത്തെ വർക്ക്ഷോപ്പ് സംഘടിപ്പിക്കും. ഡിസംബർ 5 മുതൽ 13 വരെ കളമശേരിയിലെ കീഡ് ക്യാമ്പസ്സിലാണ് പരിശീലനം. താത്പര്യമുള്ളവർ http://kied.info/training-calender/ ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. തിരെഞ്ഞെടുക്കപ്പെടുന്ന 30 പേർ മാത്രം ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890 / 2550322/9188922800.

എക്‌സ്‌പോർട്ട് ഇംപോർട്ട് പരിശീലനംവ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫ...
27/11/2024

എക്‌സ്‌പോർട്ട് ഇംപോർട്ട് പരിശീലനം

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (KIED) 3 ദിവസത്തെ എക്‌സ്‌പോർട്ട് ഇംപോർട്ട് പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബർ 3 മുതൽ 5 വരെ കളമശ്ശേരിയിലുള്ള KIED ക്യാമ്പസ്സിലാണ് പരിശീലനം. എം എസ് എം ഇ മേഖലയിലെ സംരംഭകർക്കും സംരംഭരാകുവാൻ താത്പര്യമുള്ളവർക്കും പരിശീലനത്തിൽ പങ്കെടുക്കാം.

താമസമുൾപ്പെടെ 2,950 രൂപയാണ് 3 ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. താമസം ആവശ്യമില്ലാത്തവർക്ക് 1,200 രൂപയാണ് ഫീസ്. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവർക്ക് താമസം ഉൾപ്പെടെ 1,800 രൂപയും താമസം കൂടാതെ 800 രൂപയുമാണ് പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവർ http://kied.info/training-calender/ ൽ നവംബർ 30 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890/0484 2550322/ 9188922785.

പി.എൻ.എക്സ്. 5314/2024

Training Calender UPCOMING PROGRAMMES   SI.NO PROGRAMME TITLE PARTICIPANTS BATCH SIZE DURATION (Days) FROM TO TRAINING MOD MORE 60 AI in MSMEs Aspiring and Existing Entrepreneurs 35 3 06.11.2024 08.11.2024 Offline Apply Online 59 Tech Horizon-Digital Marketing Workshop Aspiring and Existing Entrepr...

25/11/2024

മരങ്ങള്‍ ലേലം ചെയ്യും

മലപ്പുറം എം.എസ്.പി ഹെഡ്ക്വാര്‍ട്ടര്‍ ക്യാമ്പില്‍ കാറ്റിലും മഴയിലും വീണ പൊടുവെണ്ണി, വെള്ള പൊടുവെണ്ണി, ചീനി, പാറകം എന്നീ മരങ്ങള്‍ മുറിച്ചുനീക്കാന്‍ ഡിസംബര്‍ 12ന് രാവിലെ 11ന് എം.എസ്.പി ആസ്ഥാനത്ത് പൊതുലേലം നടക്കും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 2280 രൂപ നിരതദ്രവ്യം ലേല ദിവസം രാവിലെ 10.30ന് മുമ്പ് അടച്ച് രസീതി വാങ്ങണം. ലേല ദിവസത്തിന് മുമ്പുള്ള ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് നാല് വരെ ബന്ധപ്പെട്ട ഓഫിസര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ലേലവസ്തു പരിശോധിക്കാം. പരിശോധനക്ക് വരുന്നവരും ലേലത്തില്‍ പങ്കെടുക്കുന്നവരും തിരിച്ചറിയല്‍ കാര്‍ഡുമായി എത്തണം.

25/11/2024

*സംരംഭകത്വ ശില്പശാല 30 ന്*

കേന്ദ്ര സൂക്ഷ്മ- ചെറുകിട- ഇടത്തര സംരംഭ മന്ത്രാലയം, എം.എസ്.എം. ഇ ഡെവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസ് തൃശ്ശൂർ, പടിഞ്ഞാറ്റുമുറി എം.എ.എഫ്.എം ചാരിറ്റബിൾ ട്രസ്റ്റ് എന്നിവ സംയുക്തമായി ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. നവംബർ 30 ന് ശനി മലപ്പുറം പടിഞ്ഞാറ്റുമുറി ഫസ്ഫരി കാമ്പസിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് 8891240391നമ്പറിൽ രജിസ്റ്റർ ചെയ്യാം.

25/11/2024
25/11/2024

തണുപ്പ് കാലത്ത് ഉലുവ കഴിക്കാം

തണുപ്പുകാലത്ത് ഉലുവ കഴിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം... തണുത്ത കാലാവസ്ഥയിൽ ഉലുവയുടെ ഇലകൾ കഴിക്കുന്നത് ശരീരത്തിൽ ചൂട്

നിലനിർത്താൻ സഹായിക്കും. രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ഇവ സഹായിക്കും. ഉലുവയിലും ഉലുവയുടെ ഇലയിലും ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കുതിർത്ത ഉലുവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ സഹായിക്കും. പ്രകൃതിദത്തമായ ലയിക്കുന്ന ഫൈബറായ ഗാലക്ടോമാനൻ രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. നെഞ്ചെരിച്ചിലും അസിഡിറ്റിയും അകറ്റാനും ഇവ സഹായിക്കും. ഇതിനായും ഭക്ഷണത്തിൽ ഉലുവയില കഴിക്കാം. ഭക്ഷണത്തിനു മുമ്ബായി ഉലുവ കഴിക്കുന്നതും നെഞ്ചെരിച്ചിൽ തടയും.

ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെതുടർന്ന് ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് നോട്ട്‌സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ വാട്ട്‌സാപ്പ്...
21/11/2024

ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെതുടർന്ന് ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് നോട്ട്‌സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ വാട്ട്‌സാപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ നല്കുന്നത് വിലക്കി. കോവിഡ് കാലത്ത് ഓൺലൈൻ പഠനമായിരുന്നുവെങ്കിലും നിലവിൽ സ്‌കൂളുകളിൽ നേരിട്ടാണ് ക്ലാസുകൾ നടക്കുന്നത്. കുട്ടികൾക്ക് അവരുടെ പഠനകാര്യങ്ങൾ ഓർത്തിരിക്കാനും ശരിയായി മനസിലാക്കാനും നോട്ട്‌സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നല്കുന്നരീതി ഗുണകരമല്ല. കുട്ടികൾക്ക് നേരിട്ട് ക്ലാസിൽ ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാക്കുന്നത് പൂർണമായി ഒഴിവാക്കണം. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ സ്‌കൂളുകളിൽ ഇടവിട്ട് സന്ദർശനം നടത്തി നിരീക്ഷണം ശക്തമാക്കേണ്ടതും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ആരായേണ്ടതുമാണ്. പഠന കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നല്കുന്ന രീതി കുട്ടികൾക്ക് അമിതഭാരവും പ്രിന്റ് എടുത്ത് പഠിക്കുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ടും വരുത്തുന്നതായി രക്ഷിതാക്കൾ പരാതി നൽകിയതിനെതുടർന്ന് ബാലാവകാശ കമ്മിഷൻ അംഗം എൻസുനന്ദ നൽകിയ നോട്ടീസിനെതുടർന്നാണ് എല്ലാ ആർ.ഡി.ഡിമാർക്കും സ്‌കൂൾ പ്രിൻസിപ്പൽമാർക്കും വിദ്യാഭ്യാസ വകുപ്പ് സർക്കുലർ നൽകിയത്.

21/11/2024

കരാറടിസ്ഥാനത്തിൽ വാഹനം ആവശ്യമുണ്ട്വനിതാ ശിശു വികസന വകുപ്പിനു കീഴിൽ പ്രവർത്തിച്ചുവരുന്ന തിരുവനന്തപുരം ജില്ലാ വനിതാ ശിശു വ...
18/11/2024

കരാറടിസ്ഥാനത്തിൽ വാഹനം ആവശ്യമുണ്ട്

വനിതാ ശിശു വികസന വകുപ്പിനു കീഴിൽ പ്രവർത്തിച്ചുവരുന്ന തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഏഴ് വർഷത്തിലധികം കാലപ്പഴക്കമില്ലാത്തതും ടാക്സി പെർമിറ്റുള്ളതും 1200 സി സിയോ അതിനു മുകളിലോ ഉളള ഒരു കാർ/ജീപ്പ്, ഒരു വർഷത്തേക്ക് പ്രതിമാസവാടകയ്ക്ക് നൽകുന്നതിന് താൽപ്പര്യമുള്ള വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ചുവടെ കൊടുത്തിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായി മത്സര സ്വഭാവമുള്ള മുദ്ര വെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ ലഭിക്കും. പ്രതിമാസ വാടക (അടങ്കൽ തുക) 30,000 രൂപ. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസുമായി ബന്ധപ്പെടണം. ടെണ്ടർ ഫോം വിൽപ്പന അവസാനിക്കുന്ന തീയതി നവംബർ 25 ഉച്ചയ്ക്ക് 12.30. നവംബർ 25ന് വൈകിട്ട് 3 ന് ടെണ്ടർ തുറക്കും. ഫോൺ: 0471-2969101.

18/11/2024

വായ്പ്പുണ്ണ് പെട്ടെന്ന് മാറ്റാം; ഇതാ ചില വഴികൾ

തെളിമ പദ്ധതി 96 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം: മന്ത്രി ജി ആർ അനിൽതെളിമ പദ്ധതിയിലൂടെ റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിര...
18/11/2024

തെളിമ പദ്ധതി 96 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം: മന്ത്രി ജി ആർ അനിൽ
തെളിമ പദ്ധതിയിലൂടെ റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താനുള്ള അവസരം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭക്ഷ്യ,പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. റേഷൻ കാർഡുകൾ കുറ്റമറ്റതാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മണക്കാട് 1101211 -ാം നമ്പർ റേഷൻ ഡിപ്പോയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

നവംബർ 15 മുതൽ ഡിസംബർ 15 വരെ റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കാനും പൊതുജനങ്ങൾക്ക് അവസരമുണ്ട്. 96 ലക്ഷം കുടുംബങ്ങൾക്ക് തെളിമ പദ്ധതി പ്രയോജനപ്പെടും. ഉടമയുടെയും അംഗങ്ങളുടെയും പേര്, വയസ്, മേൽവിലാസം കാർഡുടമയുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകൾ തിരുത്താം. സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും സ്ഥാപിച്ചിട്ടുള്ള പെട്ടികളിൽ ആവശ്യമായ രേഖകൾക്കൊപ്പം അപേക്ഷകൾ നിക്ഷേപിച്ചാൽ മതി. അപേക്ഷകൾ കൃത്യമായി പരിശോധിച്ചു തെറ്റുകൾ തിരുത്തി കാർഡ് നൽകും. എൽപിജി, വൈദ്യുതി കണക്ഷൻ വിവരങ്ങൾ കാർഡിൽ ചേർക്കാം. അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണനാ / എ എ വൈ കാർഡുകളെക്കുറിച്ചുള്ള പരാതികളും ഈ രീതിയിൽ നൽകാമെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ജനങ്ങളെ പൂർണമായും പൊതു വിതരണ സംവിധാനവുമായി ബന്ധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഈ സർക്കാരിന്റെ കാലത്ത് 5 ലക്ഷം കാർഡുകൾ പുതുതായി നൽകിയിട്ടുണ്ട്. പുതിയ റേഷൻ കാർഡിന് അപേക്ഷ ലഭിച്ച് 24 മണിക്കൂറിനുള്ളിൽ നൽകാനുള്ള കാര്യക്ഷമമായ സംവിധാനം നിലവിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഡെപ്യൂട്ടി മേയർ പി കെ രാജു അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ കമലേശ്വരം കൗൺസിലർ വിജയകുമാരി, ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പി.എൻ.എക്സ്. 5124/2024

31/08/2024

*പാലക്കാട്‌ ജോലി ഒഴിവുകൾ*

സിൽകോണിൽ നിരവധി ജോലി ഒഴിവുകൾ

സൗത്ത് ഇന്ത്യയിൽ ഫൂട്ട്വെയർ, ഹൈപ്പർമാർക്കറ്റ്, ബാഗ്‌സ്, റെസ്റ്റോറൻ", കഫെ തുടങ്ങിയ മേഖലകളിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സിൽകോൺ ഗ്രൂപ്പിൻ്റെ ഫുട്ട്‌വെയർ റീട്ടെയിൽ വിഭാഗത്തിലേക്ക് സമർത്ഥമായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

STORE MANAGER
Qualification: റീട്ടെയിൽ രംഗത്ത് 5 വർഷത്തെ പ്രവർത്തിപരിചയം

ASST. MANAGERS
Qualification: റീട്ടെയിൽ രംഗത്ത് 5 വർഷത്തെ പ്രവർത്തിപരിചയം.

SALES MAN
Qualification: റീട്ടെയിൽ രംഗത്ത് പ്രവർത്തിപരിചയം (Age: 22-30)

CASHIERS
മുൻപരിചയം ആവശ്യമില്ല. (Age: 20-30)

GODOWN EXECUTIVE
മുൻപരിചയം ആവശ്യമില്ല (Age: 20-30)

FIELD MARKETING EXECUTIVE
Qualification: റീട്ടെയിൽ രംഗത്ത് 6 വർഷത്തെ പ്രവർത്തിപരിചയം
(Age: 25-35)
SALARY: BEST IN THE INDUSTRY

BENEFITS: ESI, PF തുടങ്ങിയ ആനുകൂല്യങ്ങൾക്കൊപ്പം

സൗജന്യ ഹോസ്റ്റൽ താമസം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സാലറിക്ക് പുറമെ 3,900/- രൂപ ഫുഡ് അലവൻസ് സൗകര്യവും ഉണ്ട്

തീയതി: സെപ്റ്റംബർ 01, ഞായറാഴ്‌ച സമയം: രാവിലെ 10am മുതൽ 5pm വരെ
സ്ഥലം: പാലക്കാട് (ഇന്ദ്രപ്രസ്ഥ ഹോട്ടൽ) കട്ടപ്പന (വിക്ടോറിയ ഹോട്ടൽ)
പുരുഷന്മാർ മാത്രം അപേക്ഷിക്കുക

Address


Website

Alerts

Be the first to know and let us send you an email when Critter craze education & jobs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Critter craze education & jobs:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share